Thursday, June 01, 2006

പരിസ്ഥിതിവാദി

“നമ്മുടെ നാട് നമ്മുടെ വീടാണ്. നമ്മള്‍ പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ നമ്മുടെ വീട്ടില്‍ കൂട്ടിയിടുമോ? ഇല്ല. പക്ഷേ നമ്മള്‍ അയല്പക്കക്കാരന്റെ പറമ്പിലോട്ട് തട്ടും. പക്ഷേ സുഹൃത്തുക്കളേ അവിടെക്കിടന്നാലും ഇവിടെക്കിടന്നാലും അത് നമ്മുടെ മണ്ണിനെ മലിനമാക്കും അതുകൊണ്ട് നമ്മള്‍ ഒരിക്കലും നമ്മുടെ വേസ്റ്റ് അയലോക്കക്കാരന്റെ പറമ്പില്‍ തട്ടരുത്”

പരിസ്ഥിതി വാദി പ്രസംഗിക്കുകയാണ്. എല്ലാവരും കൈയടിച്ചു. പ്രസംഗം കഴിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍ തോമാച്ചേട്ടന്‍ ഓടി അടുത്തെത്തി.

“സാറേ, ഒന്നോ രണ്ടൊ പ്ലാസ്റ്റിക്കൊക്കെയാണെങ്കില്‍ ഞാന്‍ കത്തിച്ചുകളയും. കുഴപ്പമുണ്ടോ?”

“പാടില്ല. അതും എന്താണ് ചെയ്യുന്നത്? അതില്‍‌നിന്നും ഉയരുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കുകയല്ലേ ചെയ്യുന്നത്? ഒരിക്കലും നമ്മള്‍ പ്ലാസ്റ്റിക്ക് ഇങ്ങനെ കത്തിക്കരുത്”.

“പിന്നെ എന്തുചെയ്യും സാറേ? ഇതെല്ലാം കൂടി ഇങ്ങിനെ കൂന കൂടിക്കൂടി..............”

“സാറപ്പോ എങ്ങിനെയാ ഇതൊക്കെ കളയുന്നേ? മണ്ണിനും വായുവിനും ഒന്നും ഒന്നും പറ്റാതെ?” തോമാച്ചേട്ടന്‍ ചോദിച്ചു.

തോമാച്ചേട്ടന്റെ കവിളത്ത് ഒന്ന് തോണ്ടി കോവാലകിഷയണ്ണന്‍ സ്റ്റൈലില്‍ പരിസ്ഥിതിവാദി മൊഴിഞ്ഞു:

“ഞാനോ, ഞാന്‍ ഇതെല്ലാം കൂടെ ജീപ്പിലോട്ടിട്ട് തമിഴ്‌നാട്ടില്‍ ചരക്കെടുക്കാന്‍ പോകുമ്പോള്‍ അവിടെ തട്ടും”

10 comments:

ബിന്ദു said...

ഇതെപ്പോള്‍ സാധിച്ചു?? ആരും കണ്ടില്ലാന്നു തോന്നുന്നു. :)

myexperimentsandme said...

ഹെന്തു പറയാനാ ബിന്ദൂ....... :(
ഉത്തമകലാസൃഷ്ടികളുടെയൊക്കെ അനുഭവം ഇങ്ങിനെയാ. ഇനിയൊരു പത്തമ്പതുകൊല്ലം കഴിയുമ്പോള്‍ എല്ലാവരും വാഴ്ത്തും....ഉറപ്പാ...അതുവരെ വെയ്‌റ്റു ചെയ്യുക തന്നെ

Santhosh said...

ഇവിടെ ഇട്ടില്ലായിരുന്നെങ്കില്‍ വക്കാരി ഇതൊരു കമന്‍റാക്കി മറ്റെവിടെയെങ്കിലും ഇട്ടേനെ!

keralafarmer said...

പരിസ്ഥി വനം മന്ത്രാലയത്തിന്റെ കീഴിൽ മറ്റൊരു കുഴി വരുന്നുണ്ട്‌ ജൈവികമാറ്റം വരുത്തിയ വഴുതന. കഴിക്കാൻ അത്യുത്തമം ഇപ്പോഴുള്ള രോഗങ്ങളെല്ലാം മാറി പുതിയത്‌ പ്രതീക്ഷിക്കാം. ജങ്ങളോടുള്ള സ്നേഹം മൂത്ത്‌ എന്നാണാവോ ഇനി ജൈവികമാറ്റം വരുത്തിയ മനുഷ്യന്‌ ജന്മം നൽകുക. ഇതിനെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ ദേവൻ പറയുമായിരിക്കും. എന്തായാലും ഇതൊന്ന്‌ സന്ദർശിക്കുക.

Kalesh Kumar said...

ഇതെന്താ ആ‍രും കണ്ടില്ലേ?
വക്കാരിയുടെ ഒരുഗ്രന്‍ സാധനം ദാ ബൂലോഗരേ....

Visala Manaskan said...

വക്കാരീ.....അത് കലക്കി.. ഹിഹിഹി.

കുറുമാന്‍ said...

എതെങ്ങിനെ മിസ്സായി? വക്കാര്യേ നന്നായി......പക്ഷെ വക്കാരിയുടെ കമന്റ് ഇതിലും വലുപ്പമുള്ളതാണല്ലോ.

പരസ്പരം said...

ശരിക്കും വക്കാരിയുമൊരു പരിസ്ഥിതിവാദിയാണൊ?അല്ലെങ്കില്‍ ജപ്പാന്‍‌കാര്‍ അങ്ങെനെയാക്കികാണുമല്ലോ?ഇപ്പോള്‍ പ്ലാസ്റ്റിക്കെല്ലാം മാറി പേപ്പറാകുകയല്ലെ.കേരളത്തിലതിന്റെ തുടക്കം വര്‍ഷങ്ങള്‍ക്കുമുന്‍പേ അക്ഷരനഗരിയായ കോട്ടയത്ത്. എങ്കിലും ഈ കിശുകിശാ കവറിനെ ഉപേക്ഷിക്കാന്‍ പലര്‍ക്കും വൈമനസ്യം.ഇവിടെ ദുബായില്‍ കിശുകിശാ ഇപ്പോളും യാതൊരു പേടിയുമില്ലാതെ വിലസുന്നു.

അതുല്യ said...

പണ്ടാരാണ്ടോ പറഞ്ഞു, ഇന്ത്യയയെക്കാളും എത്രയോ നല്ലതാ ഡെല്‍-ഹീന്ന്...


അതു പോലെ നാട്‌ നന്നാക്കാനായി ചപ്പ്‌ ചവര്‍ അപ്പറത്തേ പഞ്ചായത്തിലെോട്ട്‌ എറിയണ എത്രയോ ആളുകളല്ലേ..

Rightly said, your comments are much longer than the posts....

Unknown said...

അപ്പോള്‍ ഈ വക്കാരിയാണല്ലേ തമിഴ്നാടു മുഴുവന്‍ വൃത്തികേടാക്കുന്നത്? മോശം മോശം വക്കാരീ..

പക്ഷെ പോസ്റ്റ് കലക്കി!