വന്നു വന്നു, കള്ളുഷാപ്പിനും വെബ് സൈറ്റ്. നമ്മള്‍ മലയാളികള്‍ എല്ലാത്തിനും ഒരു മാതൃകയാണേ !ഷാപ്പിലിരുന്ന് രണ്ടെണ്ണം വിട്ട് അപ്പത്തന്നെ ബ്ലോഗെഴുതാന്‍ തോന്നിയാലും, അതിനുള്ള സൌകര്യമുണ്ടല്ലൊ ! സമാധാനം !!
ഇതൊന്നു നോക്കൂ മാളോരേ..
Collected By ഇടിവാള്‍
Tuesday, June 27, 2006
Subscribe to:
Post Comments (Atom)
11 comments:
"കള്ളുഷാപ്പിനും വെബ് സൈറ്റ്"
വന്നു വന്നു, കള്ളുഷാപ്പിനും വെബ് സൈറ്റ്. നമ്മള്‍ മലയാളികള്‍ എല്ലാത്തിനും ഒരു മാതൃകയാണേ !
ഇടിവാള്‍ ഗഡീ, റിസേര്‍ച്ച് കൊള്ളാം. ഇമാറാത്തില്‍ നാടന്‍ (ശ്രീലങ്ക) കള്ള് കിട്ടുന്ന സ്ഥലങ്ങള്‍ എവിടെയൊക്കെയാന്നറിയാമോ? എവിടെയൊക്കെ ആയാലും അത് ഇവിടെ കൊണ്ടുവരുന്നത് ഞങ്ങടെ കമ്പനിയാ!
ആകെ ഒരു സ്ഥലം അറിയാം
റമദ കോണ്ടിനെന്റല്‍.
ഇടിവാളിന്,
വഴിയെ പരിചയപ്പെടാം.
സങ്ങതി അടിപൊളി.ഓണ്‍ലൈന്‍ ഓര്‍ഡര്‍ കൊദുക്കാന്‍ പറ്റില്ല അല്ലെ !
കലേഷേ/ദേവേട്ടാ...
റമദാക്കരികിലുള്ള, (അടുത്ത സിഗ്നല്‍) മീന പ്ലാസ ഹോട്ടലിന്റെ 7-ആം നിലയിലൊന്നുണ്ടായിരുന്നു... പോയിട്ടു കുറച്ചു കാലമായേ.. അവിടെ നല്ല ബ്രഷ് ലങ്കന്‍ കള്‍സ്, വളയിട്ട കൈകളാല്‍ സെര്‍വ് ചെയ്യപ്പെട്ടിരുന്നു !
ബാബുവിനു നമസ്കാരം: പരിചയപ്പെടണം !!! ;)
ഇടിവാളെ ഷാപ്പില്‍ വച്ചുതന്നെ നമുക്കു പരിചയപ്പെടാം.
പരിചയപ്പെട്ടതിലും ഒപ്പം ഒരെണ്ണം വിടാന്‍ കഴിഞ്ഞതിലും സന്തോഷം.
ഇനി മുല്ലപ്പന്തലിലേക്ക്. ഇതു നമ്മള മുല്ലപ്പന്തലല്ലേ, ഉദയം പേരൂരുള്ള മുല്ലപ്പന്തല്‍. പണ്ട് (5വര്‍ഷം മുന്‍പ് കണ്ടപ്പോള്‍) ഇതിന്റെ മുന്നില്‍ ശരിക്കും മുല്ലവളര്‍ത്തി പന്തല്‍ പോലെ തീര്‍ത്തിരുന്നു. അന്നവിടെ തവളക്കാല്‍ കിട്ടുമായിരുന്നു. ആദ്യമായ് ആ കാല്‍ പിടിച്ചതും അന്നു തന്നെ. പിന്നെ മുഖ്യമായും താറാവും കരിമീനും കപ്പയും പുട്ടും ഒക്കെ.
ഈ അടുത്തകാലത്ത് നാട്ടില്‍ നിന്നൊരു വിദ്വാന്‍ അറിഞ്ഞുവന്നപ്പോള്‍ അവിടെ പോയി. മുല്ലയും പന്തലും പേരിലും പേരിനും മാത്രം. തവള ഇല്ല. ഓടിന്റെയും ആസ്ബറ്റോസിന്റെയും ചൂടുണ്ട്. പക്ഷെ നാവില്‍ കൊതിയൂറുന്ന രുചിയും കള്ളിന്റെ അരുചിയും ആ ചൂടിനെ കത്തിച്ചു ചാമ്പലാക്കുന്നു. കള്ള് ഷാപ്പുകള്‍ നന്മയുടെ ബാക്കിനില്‍ക്കുന്ന എടുപ്പുകളാണ് എന്നു പറഞ്ഞാല്‍ മദ്യവിരോധികള്‍ എന്നെ എടുത്ത് അമ്മാനമാടുമോ ഇടിവാളേ?
അതേയ് ഒരു കുടം കൂടി പറയട്ടേ?
അയ്യോ ദേ ഇടിവാള്‍ വാളുവച്ചു. ഇനി ഇവന്മാരുടെ ഇടി ഞാന്‍ കൊള്ളണം.
ദെന്താ വഴിപോക്കാ പെരിങ്ങോട് സ്റ്റോപ്പില്യേ? പെരിങ്ങോട്ടെറങ്ങീച്ചാലും ഗള്‍സ് കിട്ടുമെന്നു തോന്നുന്നില്ല, വാറ്റുണ്ടാകും ;) കണ്ടിട്ടില്ലേ ഗോളാന്തരവാര്‍ത്തയില്‍ രമേശന്‍ നായര് ഒടുവിലാന്റെ വാറ്റുകാരനെ പോലീസിനെ കൊണ്ടു പിടിപ്പിക്കുന്നതു്. രമേശന്‍ നായരില്ല ഇപ്പോള്‍, അതുകൊണ്ടു വാറ്റ് “അസാദ്ധ്യാന്നാ” കേള്‍ക്കണേ :D
ചെത്തുന്ന കള്ളിനെ ഇരട്ടിയില്‍ കൂടുതല്‍ വില്‍ക്കുന്നുണ്ടെന്ന എക്സൈസ് വകുപ്പിന്റെ (ചമ്മിയ) സമ്മതം കണ്ടന്നു ഞാന്‍ നിറുത്തി കള്ളു സ്വപ്നങ്ങള്‍. അവസ്സാനം കള്ളു കുടിച്ചത് 1988 ഇല്‍.
ഒക്കെ കാലാപ്പാനിയല്ലേ ഇപ്പോ.
പേട്ട, മരുതൂര്‍.
ഈ ബോഗുലകത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കത്തുന്നുണ്ടോ?
കോട്ടയംകാര്‍ക്കൊക്കെ കരിമ്പുകാല ഷാപ്പ് ഓര്‍മ്മയുണ്ടാവും... അതിപ്പോ പടര്‍ന്നു പന്തലിച്ച് വലിയ ഓട്ടല്‍ ഒക്കെയായി... വെബ്സൈറ്റൊക്കെയുള്ള ഓട്ടല്‍
ആദിത്യോ: കരിന്‍പിങ്കാല, ഇപ്പ ദുബായിലുണ്ട്.. കള്ളുഷാപ്പല്ല, നല്ല കരിമീന്‍ തുടങ്ങിയ ഐറ്റംസ് കിട്ടൂം റസ്റ്റോറണ്ട് ! നിങ്ങടെ നാട്ടിലെ കരിമ്പിങ്കാല മാനേജ്‌മന്റ് തന്നെ യാന്നാ, കേട്ടറിവ്. അതോ, ഫ്രാഞ്ചസിയൊ ??
സന്തോഷെ ! പേട്ടാ മരുതൂര്‍.. ഒന്നു വിശദീകരിക്കു മാഷേ !
ദേവെട്ടോ: 1988-ഇല്‍ നിര്‍ത്തിയെന്നൊ? ഇതിലൊന്നും കാര്യമില്ലെന്നേ.
കുമാറേ: അവസാനം വാളു വെപ്പിച്ചല്ലേ.. ഃഒ.. ഇതു വേണ്ടീര്‍ന്നില്ല്യ...
വഴിപോക്ക: നാട്ടിലവധിക്കു പോകുമ്പോള്‍, ഏറ്റവും ശുദ്ധമായ് അകള്ളു തന്നെ കിട്ടുമെന്നുറപ്പാ. ഞങ്ങള്‍ടെ വീട്ടിലെ ഒരു തെങ്ങു മുന്‍പ് ചെത്താന്‍ കൊടുത്തിരുന്നു. അന്നൊക്കെ, ചെത്തിയിറക്കിയാ, കരുണന്‍, ഒരു സ്റ്റീല്‍ പാത്രത്തിലോട്ടു പകരു.. നല്ല,ഈചയും, എറുമ്പുമൊക്കെ ഓളം വെട്ടിക്കളീക്കുന്ന കള്‍സ്.. പക്ഷെ ഒരു 8 ഗ്ലാസടിച്ചാലെ, എതേലും ഒരു എഫെക്റ്റ് കിട്ടൂ.
ഇപ്പൊ, വീട്ടിലെ തെങ്ങു ചെത്താന്‍ കൊടുക്കുന്നില്ലയെന്നാലും, കരുണന്‍, ആളു കരുണാകരനാ...
3-4 കുപ്പി വരെ ദിവസവും തരും.. ഞങ്ങള്‍ തമ്മിലൊരു ബാര്‍ട്ടര്‍ സിസ്റ്റമാ.. ഇങ്ങോട്ട് കള്ളിനു പകരം, അങ്ങോട്ട് സ്കോച്ച് ! ഞാനും ഹാപ്പി, കരുണനും ഹാപ്പി
Post a Comment