മാന്യ മഹാ ബൂലോകരേ..
എല്ലാവര്‍ക്കും സുഖമെന്ന് കരുതി സന്തോഷിക്കുന്നു. കൂടുതല്‍ ക്ഷേമത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഒരു സംശയനിവാരണത്തിനു ഈ വേദി ഞാന്‍ ഉപയോഗപ്പെടുത്തടെ..!!
പുസ്‌തക അവലോകന / ആസ്വാദനത്തിനു വേണ്ടി മാത്രമായി ഒരു ബ്ലോഗ് ഉണ്ടോ? ഇല്ലെങ്കില്‍ അതിനു വേണ്ടി മാത്രമായി ജോയിന്‍റ്റ് വെഞ്ചര്‍ ആയി ഒരു ബ്ലോഗ് തുടങ്ങാമോ? എല്ലാവരും, വായിക്കുന്ന പുസ്‌തകങ്ങളെ കുറിച്ച് ഒരു അവലോകനം ഈ ബ്ലോഗില്‍ ഇടുകയാണെങ്കില്‍, മറ്റുള്ളവര്‍ക്ക്, പുതിയ പുതിയ പുസ്‌തകങ്ങള്‍ പരിചയപ്പെടുകയുമാകാം. വായനശാലയും വായനക്കിടയിലും വ്യക്തിഗത ബ്ലോഗുകളാണല്ലോ. സംശയ നിവാരണം പ്രതീക്ഷിക്കുന്നു.
Monday, June 26, 2006
Subscribe to:
Post Comments (Atom)
6 comments:
അനക്ക് വെര്‍തെ ഇര്ക്കാന്‍ പറ്റ്ലല്ലെ..ഒരു വായനക്കാരന്‍ വന്നിരിക്കുന്നു ..ഇജ്ജെന്താ കലക്റ്റര്‍ പണിക്ക് പോവ്വല്ലെ ഈ ബുക്കൊക്കെ വായ്ചിട്ട്..
ഓഫ്: നല്ല ആശയം..മുന്നോട്ട് പോകൂ..
വളരെ നല്ല ഐഡിയ. ഞാനുണ്ട് കൂടെ..
ആ ബ്ലോഗിന്റെ വിജയത്തിനായി ഞാന്‍ സര്‍വേശ്വരനോട് (കഴിഞ്ഞ കൊല്ലം എന്റെ പുരയിടം സര്‍വ്വേ ചെയ്യാന്‍ വന്ന മഹാന്‍) പ്രാര്‍ത്ഥിക്കാം...
പലരുകൂടിയുള്ള ഒറ്റ ബ്ലോഗില്‍ ഫ്രീഡം കുറവുണ്ടെന്ന് തന്നെയാണെന്റെ പക്ഷം. ഓരോരുത്തരും സ്വന്തം ബ്ലോഗില്‍ പുസ്തകാവലോകനങ്ങള്‍ നടത്തൂ. വേറൊരു വിക്കി, ബ്ലോഗ് അല്ലെങ്കില്‍ ഒരു സൈറ്റ് തന്നെയോ വച്ച് അതിലെ തിരഞ്ഞെടുക്കപ്പെട്ടവയിലേയ്ക്കോ എല്ലാത്തിലേയ്ക്കുമോ ലിങ്ക് ചെയ്യൂ.
ഇതിനൊരു അപവാദമാണ് ബൂലോകക്ലബ് എന്നറിയാം. പക്ഷെ, അവിടെ ആരും അഞ്ചുമിനുട്ടില്‍ കൂടുതല്‍ അധ്വാനിച്ചുണ്ടക്കുന്ന ഒന്നും ഇടുന്നില്ലല്ലോ (ഇടാതിരിക്കട്ടെ).
പലരുകൂടിയുള്ള ഒറ്റ ബ്ലോഗില്‍ ഫ്രീഡം കുറവുണ്ടെന്ന് തന്നെയാണെന്റെ പക്ഷം.
സിബുവേട്ടാ.. മുകളില്‍ പറഞ്ഞത് എത്ര ശ്രമിച്ചിട്ടും നീതീകരിക്കാനാകുന്നില്ല. സ്വന്തം ബ്ലോഗുകളിലിടുമ്പോള്‍, പലരും പല അവലോകനങ്ങളും വായിക്കാന്‍ വിട്ടു പോകും. ഇപ്പോള്‍ തന്നെ, നമുക്ക് അറിയാവുന്നത് പോലെ ഒരു പാട് ബ്ലോഗുകള്‍ ഇവിടെ ഉണ്ട്. എല്ല്ലാ അവലോകനങ്ങളും, ആസ്വാദനങ്ങളും ഒരേ ബ്ലോഗില്‍ വരികയാണെങ്കില്‍ അത് വളരെ ഉപകാരമായിരിക്കും. കാരണം ഒരു ബ്ലോഗില്‍ തന്നെ എല്ലാം വായിക്കാമല്ലോ.
പിന്നെ, താങ്കള്‍ പറഞ്ഞത് പോലെ, വേറൊരു ബ്ലോഗില്‍ എല്ലാത്തിന്റെയും ലിങ്ക് കൊടുക്കുക. അത് നല്ല ഒരു ആശയമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി തേടുന്നു.
ഡ്രിസിലേ.. എന്റെ കമന്റ്, ഞാന്‍ ഇവിടെ http://cibu.blogspot.com/2006/06/blog-post_28.html ഒരു പോസ്റ്റാക്കി.
Post a Comment