ഈയടുത്ത കാലത്തു തുളസി നല്‍കിയ ഒരു ലിങ്കില്‍ നിന്നാണെന്നു തോന്നുന്നു ആനന്ദിന്റെ The river has no memories എന്ന ഇംഗ്ലീഷില്‍ ബ്ലോഗിലേയ്ക്കു ഞാനാദ്യം എത്തിച്ചേരുന്നു. അവിടെ നല്‍കിയിരുന്ന അദ്ദേഹത്തിന്റെ ഇ-മെയില്‍ വിലാസത്തിലേയ്ക്കു മലയാളം ബ്ലോഗുകളെ പരിചയപ്പെടുത്തി ഒരു സന്ദേശം അയക്കുകയുണ്ടായി. അതിന്റെ മറുപടി ഇന്നാണു് ലഭിക്കുന്നതു്.
പ്രിയപ്പെട്ട രാജ്, email അയച്ചതിനു വളരെ നന്ദി. ഇവിടെ അമേരിക്കയില്‍ വല്ലപ്പോഴുമേ മലയാളത്തില്‍ വരുന്ന ലേഖനങ്ങളോ, പുസ്തകങ്ങളോ കിട്ടാറുള്ളു.യൂണിവേഴ്സിറ്റി ഗ്രഥശാലയില്‍ കുറച്ചു മലയാളം പുസ്തകങ്ങള്‍ ഉണ്ട് - south asian literature section-ഇല്‍. കിട്ടുന്നതെല്ലാം വായിക്കാറുണ്ടെങ്കിലും, മലയാളത്തില്‍ എഴുതിയിട്ടു ഒരുപാടു നാളായി. എഴുതണം എന്നുണ്ട്, അതുകൊണ്ടു തീര്‍ച്ചയായും ശ്രമിക്കാം. അയച്ചു തന്ന URL കണ്ടു. മലയാളം blog-കുകള്‍ ഇത്രയധികം ഉണ്ട് എന്ന് എനിക്കറിയില്ലായിരുന്നു.
ആനന്ദ് നാരായണന്‍ “നിറക്കൂട്ട്” എന്ന ശീര്‍ഷകത്തില്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങിയിരിക്കുന്നു. നമുക്കേവര്‍ക്കും അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യാം.
Monday, June 05, 2006
Subscribe to:
Post Comments (Atom)
3 comments:
ആനന്ദിന് സ്വാഗതം. അവിടേയും സ്വാഗതിച്ചു.
വക്കാരി പറഞ്ഞതു പോലെ ഞാനും അവിടെയും ഇവിടേയും സ്വഗതം ആശംസിക്കുന്നു.
:)
ആനന്ദിനു സ്വാഗതം. (ഇന്നലെ വന്ന അതിഥി ഇന്നത്തേക്ക് ആതിഥേയനായി!)
അവിടെ സ്വാഗതിക്കാന്‍ പോയിട്ട് പറ്റുന്നില്ല. ‘കമന്റാനുള്ള ലിങ്ക് കണ്ടില്ല’.. ഇനി കണ്ണു പിടിക്കാത്തതാണോ..
Post a Comment