Sunday, June 18, 2006

ലോകകപ്പ് ബ്ലോഗ്

കപ്പ് തുടങ്ങുന്നതിനു മുമ്പെ ആലോചിച്ച്തായിരുന്നു... എല്ലാരും കൂടെ ഒരു ലോകകപ്പ് ബ്ലോഗ് തുടങ്ങിയാലോന്ന്‌?

പറ്റുന്ന കളികള്‍ക്കൊക്കെ തുടങ്ങുന്നതിനു മുന്നെ തന്നെ ഓരോ പോസ്റ്റിടാം... കളി നടക്കുമ്പോള്‍ തത്സമയം എല്ലാവര്‍ക്കും കമന്റുകള്‍ വഴി കളി വിശകലനം ചെയ്യാം...

എല്ലാരും തിരക്കിലയതു കൊണ്ട് നടക്കില്ലാ എന്നു തോന്നിയതു കൊണ്ട് നേരത്തെ പറഞ്ഞില്ല. ഇപ്പോ കളികള്‍ മൂത്തു വരുമ്പോ ;-)

ആര്‍ക്കെങ്കിലും സമയമുണ്ടെങ്കില്‍ പറയൂ...

9 comments:

ഷാജുദീന്‍ said...

അഡ്രിയാനോയുടെ ഗോള്‍
ഉഗ്രന്‍.എന്നാലും
ഇത്തിരിപ്പോന്ന
ഓസ്ട്രേലിയ് ബ്രസീലിനെ
വിറപ്പിച്ചില്ലെ

Adithyan said...

കളി വളരെ ‘റഫ്’ ആണ്...

ഓസ്ട്രേലിയയുടെ ജന്മസിദ്ധമായ കാടന്‍ ശൈലി... ഏതു കളിയിലും ഇവര്‍ക്കീയൊരു രീതിയെ ഉള്ളോ?

Adithyan said...

അതു പോലെ റൊണാള്‍ഡോയ്ക്കു ബൂട്ടു തൂക്കിയിടാന്‍ സമയമായോന്നൊരു വര്‍ണ്ണ്യത്തിലാശങ്ക... പാവം സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടു

ഷാജുദീന്‍ said...

ആദിത്യാ ഇപ്പോഴത്തെ ചാ‍ന്‍സ് കണ്ടോ.ഓസ്ട്രേലിയയ്ക്ക് എത്ര ചാന്‍സാ കിട്ടിയത്. ബ്രസീല്‍ ഇന്നു പോരായിരുന്നു അല്ലേ

ഷാജുദീന്‍ said...

ഹാവൂ ബ്രസീല്‍ മാനം കാത്തു 2-0

Adithyan said...

പരുക്കന്‍ കളിയായതു കൊണ്ടാണെന്നു ബ്രസീല്‍ ഒന്നു പരുങ്ങിയത്‌... കളി തുടങ്ങിയ ഉടനെ കുറെ അതിവേഗ മനോഹര നീക്കങ്ങള്‍ കാണാനായി... പിന്നെ കാര്‍ഡുകളുടെ പ്രവാഹമല്ലായിരുന്നോ... റൊണാള്‍ഡോയ്ക്കും ഒന്ന്‌...

ബ്രസീലും ഒന്നു രണ്ടു ഓപ്പണ്‍ ചാന്‍സുകള്‍ കളഞ്ഞല്ലോ...

അങ്ങനെ തുടര്‍ച്ചയായി പത്താം തവണ ബ്രസീല്‍ രണ്ടാം റൌണ്ടിലെത്തി...

Manjithkaini said...

ഇപ്പോഴാ ഇതുകണ്ടത് ആദിയേ, ഞാനും കൂടാം.

റോണാള്‍ഡോ ഒരു ഫിനിഷര്‍ എന്ന നിലയില്‍ മാത്രമേ മികച്ച കളിക്കാരനാകുന്നുള്ളൂ, അന്നും ഇന്നും. ആദ്യ കളിയില്‍ അങ്ങോര്‍ ആകെ മേലൊന്നനക്കിയത് പകരക്കാരന്‍ വന്നപ്പോള്‍ സ്റ്റാന്‍ഡിലെക്ക് ഓടിയെത്തിയപ്പോഴാണ്.

ഏതു രാജ്യമായാലും ഹിഡിങ്ക് പരിശീലിപ്പിക്കുന്ന ടീമാണെങ്കില്‍ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്‌. മൂന്നു ലോകകപ്പുകളിലായി നമ്മളതു കാണുന്നതല്ലേ?

ദാ ഫ്രാന്‍സ് തട്ടിത്തുടങ്ങി. വല്യ പ്രതീക്ഷയൊന്നും വേണ്ട.

Manjithkaini said...

എന്റേതു കരിനാക്കാണോന്നു സംശയം. ദാ ഓന്‍‌റീ ഗോളടിച്ചു. ഉഗ്രനൊരു ഫിനിഷിംഗ്. 98 ലോകകപ്പിനുശേഷം ലോകകപ്പില്‍ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍!

Adithyan said...

ദാ ബ്ലോഗ് റെഡി. പെട്ടെന്നു തട്ടിക്കൂട്ടിയതാ... മിനുക്കു പണികളൊക്കെ വഴിയേ ചെയ്യാം...

രണ്ടു പേര്‍ക്കും ഓരോ ഇന്വിറ്റേഷന്‍ അയച്ചിട്ടുണ്ട്‌...