Thursday, June 29, 2006

കൊച്ചി മീറ്റിലെ ചില പുതിയ കാ‍ര്യങ്ങള്‍!

ബി റ്റി എച്ചില്‍ വച്ച് ജൂലൈ 8ന്‌ ഇപ്പോള്‍ ഫിക്സ്‌ ചെയ്തിരിക്കുന്ന കൊച്ചീ മീറ്റിനെ കുറിച്ച്‌ ചിലതൊക്കെകൂടി.
വെറുതെ ഒരു സുഹൃത്‌ സംഗമായിമാത്രം കണ്ടിരുന്ന മീറ്റ്‌ ഒരു "സംഭവമായി" മാറുന്ന ലക്ഷണങ്ങളിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌ . ഇതുവരെ ഉള്ള പുരോഗതിയും പ്ലാനുകളും അതുല്യയും വിശ്വവും പറഞ്ഞ്‌ അറിഞ്ഞിട്ടുണ്ടാവുമല്ലൊ. അതിലൊന്നും ഒരു മാറ്റവും ഇല്ല. പക്ഷെ ഇനിയുള്ള ദിവസങ്ങളില്‍ അതിനെക്കുറിച്ച്‌ ഒരു വ്യക്തമായ രൂപം കിട്ടണം.
ഈ മീറ്റ്‌ ഇവിടുത്തെ മാസ്‌ മീഡിയ കവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് വിശ്വം പറഞ്ഞത് ഓര്‍ക്കുമല്ലൊ. അതുമായി ബന്ധപ്പെട്ട് എന്റെ ഫോണില്‍ പത്ര സുഹൃത്തുക്കള്‍ വിളിക്കുന്നുമുണ്ട്‌.
എന്താണ്‌ ഈ മീറ്റ്‌, എങ്ങിനെയാണ്‌ ഈ മീറ്റ്‌ എന്നൊരു ഡെഫനിഷന്‍ ഇപ്പോള്‍ ആവശ്യമാണ്‌. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചതില്‍ നിന്നും മനസിലായതാണ്‌ ഈ കാര്യം. മീഡിയ കവര്‍ ചെയ്യുമ്പോള്‍ അതിന്റേതായ ചില കാര്യങ്ങള്‍ മീറ്റില്‍ വേണ്ടിവരും.

അതായത്‌ മലയാളം ബ്ലോഗുകളെ കുറിച്ച്‌ മൊത്തത്തിലുള്ള ഒരു വിവരണം. കൂടാതെ വരമൊഴിപോലുള്ള സങ്കേതങ്ങളെക്കുറിച്ച്‌, യുണീക്കോഡിനെക്കുറിച്ച്‌, ഈ സംഗമത്തിന്റെ പ്രത്യേകതയെക്കുറിച്ച്‌. ഇതിന്റെ പുതുമയെക്കുറിച്ച്‌ എന്നിങ്ങനെ. വളരെ ചുരുങ്ങിയ നിലയില്‍.

അങ്ങനെവേണ്ടിവന്നാല്‍ കൊച്ചീ മീറ്റില്‍ പങ്കെടുക്കാത്ത ഇപ്പോഴും മറുനാട്ടില്‍ ചുറ്റി നടക്കുന്നവര്‍ക്കുള്ള ശിക്ഷയാവണം ഇതിന്റെ മെറ്റീരിയല്‍ തയ്യാറാക്കല്‍. പക്ഷെ വളരെ ഗുളിക രൂപത്തില്‍ വേണം. (പവര്‍പോയന്റ്‌ പ്രസന്റേഷന്‍? ഹാ എനിക്കറിയില്ല!)


കൂടാതെ പങ്കെടുക്കുന്നവര്‍ക്കൊക്കെ അവരവരുടെ ബ്ലോഗിംഗ്‌ അനുഭവങ്ങള്‍, ബ്ലോഗിംഗ്‌ തുടങ്ങിയശേഷമുള്ള കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ സംസാരിക്കാം. അതിനു 5 മുതല്‍ 10 മിനുട്ടുവരെ ഒരു സമയ പരിധിയും നിശ്ചയിക്കാം.

ഇതൊക്കെ വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്‌. വെറും തോന്നലുകള്‍.

എല്ലാവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ വയ്ക്കാം. ഇതിന്റെ വിജയത്തിലേക്കായി.

ഇതിലുമുപരിയായി കൂടുതല്‍ വിനോദങ്ങള്‍, ഗെയിമുകള്‍ എന്നിവയും ആലോചിക്കാം നിര്‍ദ്ദേശിക്കാം. വേണമെങ്കില്‍ ഒരു വിക്കി ക്വിസ്‌ മത്സരം വരെ. പിന്നെ രസകരമായ കളികള്‍!

ശ്രീജിത്ത്‌ ചിരിക്കണ്ട. നിയമ വിരുദ്ധമായ സൂചിയേറ്‌, കട്ടേം പടം കളി, വെട്ടിമലര്‍ത്ത്‌, ചൂതാട്ടം, കള്ളവാറ്റ്‌ എന്നിവ ഉത്സവപ്പറമ്പില്‍ നിരോധിച്ചിരിക്കുന്നു. അത്തരത്തില്‍ ഒള്ള എന്തരെങ്കിലും വ്യാലകള്‌ കാണിച്ചാ അമ്മേണ ഇടികള്‌ വാങ്ങിക്കും. (ചോദ്യം: എന്താ വഴിയേ പോണ വയ്യാവേലി എല്ലാം ശ്രീജിത്തിനു നേരെ? ഉത്തരം: സ്നേഹം കൊണ്ടാ!)


ഈ മീറ്റിനെ ഇപ്പോഴും ഒരു സുഹൃത് സംഗമം എന്ന നിലയില്‍ മാത്രവും കാണാം. മീഡിയ കവറേജ് വേണ്ടിവരുമ്പോളുള്ള കാര്യമാണ് ഞാന്‍ ഈ സൂചിപ്പിച്ചത്. ഇനി നിര്‍ദ്ദേശങ്ങളാണ്‌ വേണ്ടത്‌.

ഇത്രയുമൊക്കെ പറഞ്ഞിട്ട്‌ വീണ്ടും ഒരു വാക്ക്‌. കാര്യങ്ങളുടെ കിടപ്പ്‌ അനുസരിച്ച്‌ എന്റെ വരവിനു ഇപ്പോഴും ഒരു ഉറപ്പും വന്നിട്ടില്ല. തുറന്നു പറഞ്ഞാന്‍ ഒരുതരം "അയ്യൊ, അണ്ണന്‌ അപ്പീസില്‌ പോവാനുള്ളതല്ലീ.." ആറ്റിറ്റ്യൂഡ്. ;) എന്തായാലും ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ എന്നെക്കൊണ്ട്‌ കഴിയുന്നത്‌ ചെയ്യാനുള്ള ശ്രമം. അത്രമാത്രം.


തട്ടിക്കൂട്ടുന്ന പോസ്റ്റ്‌ ആണ്‌ അക്ഷരത്തെറ്റുകള്‍ തിരുത്തിവായിക്കുക. വ്യാകരണത്തെറ്റുകള്‍ കണ്ടില്ല എന്നു വയ്ക്കുക. വേറേ വഴിയില്ല!

13 comments:

ബിന്ദു said...

വരാനുദ്ദേശിക്കുന്നവരെ പേടിപ്പിക്കുകയാണോ കുമാറേ ;) മീഡിയ, കവറേജു എന്നൊക്കെ പറഞ്ഞ്‌? :)

Cibu C J (സിബു) said...

കുമാറേ, ‘അഞ്ചുമിനുട്ട്‌‘ ബ്രാന്‍ഡ് ലേഖനങ്ങള്‍ കൈരളിയിലെ പ്രസന്റേഷനുവേണ്ടി http://varamozhi.wikia.com/wiki/Varamozhi:Community_Portal ഇല്‍ ഇട്ടിരുന്നു. നിങ്ങള്‍ പലപ്പോഴായി വായിച്ചവയൊക്കെത്തന്നെ. ഉപകാരപ്പെടുമെങ്കില്‍ പൊക്കിക്കോളൂ. ബ്ലോഗ്‌ കൂട്ടായ്മയെപറ്റികൂടി എഴുതണമെന്നുണ്ടായിരുന്നു. നടന്നിട്ടില്ല.

Sreejith K. said...

വിശ്വേട്ടന്‍ അവിടെ ഉണ്ടാകുമ്പോള്‍ വരമൊഴിയെക്കുറിച്ചും യൂനിക്കോഡിനെക്കുറിച്ചും സംസാരിക്കാന്‍ വേറെ ആളെ നോക്കണോ? പ്രസന്റേഷന്‍ വേണമെങ്കില്‍ പ്രൊജക്റ്റര്‍ ഒക്കെ വേണം. അതിന്റെ ഒക്കെ ആവശ്യമുണ്ടോ? ഒരു സ്പീച്ച് പോരേ?

ഒരോരുത്തരും അവരവരുടെ ബ്ലോഗിങ്ങ് അനുഭവങ്ങളെപ്പറ്റി പറയുന്നത് രസകരം തന്നെ. എങ്ങിനെ ബ്ലോഗിങ്ങില്‍ എത്തിപ്പെട്ടു എന്നും, ഏറ്റവും ഇഷ്ടപെട്ടത് ഏതെന്നും എന്തെന്നും ഒക്കെ പറയുന്നതും കേള്‍ക്കുന്നതും നല്ലൊരനുഭവം ആയിരി‍ക്കും. പക്ഷെ ഞാന്‍ സംസാരിക്കുമ്പോള്‍ ആരും കൂവരുത്(കുമാരേട്ടനുംകൂടെ കേള്‍ക്കാനാ ഈ പറയുന്നത്).

ഈ പത്രക്കാര്‍ മുഴുവന്‍ നേരവും അവിടെ ഉണ്ടാകുമെന്നാണോ പറഞ്ഞ് വരുന്നത്? അത് നമ്മുടെ സ്വാതന്ത്ര്യം കുറയ്ക്കില്ലേ? അവര്‍ ക്യാമറയുമായി അവിടെ കറങ്ങി നടന്നാല്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാന്‍ വരെ നമ്മള്‍ മടി കാണിച്ചാലോ? വരുന്നകാര്യമോര്‍ക്കുമ്പോഴേ പനി പോലെ തോന്നുന്നു, കൈ-കാല്‍ വിറയ്ക്കുന്നു എന്നൊരു ബ്ലോഗര്‍ അഭിപ്രായപ്പെട്ടിരുന്നു എന്ന് മറക്കണ്ട.

പിന്നെ ദിവസം മുഴുവന്‍ ഉള്ള പരിപാടി ആയത് കൊണ്ട് ചില വിനോദങ്ങള്‍ ഒഴിവാക്കാനും പറ്റില്ല. ഇതിനെപ്പറ്റി ഞാന്‍ അതുല്യച്ചേച്ചിയുമായി സംസാരിച്ചിരുന്നു. കുമാരേട്ടന്റെ ഇഷ്ടവിനോദങ്ങളായ കള്ളവാറ്റ്, ചൂതാട്ടം, ഗുണ്ടാപ്പിരിവ് എന്നിവ വേണ്ടെങ്കില്‍ വേണ്ട. പക്ഷെ തൊട്ടുപിടുത്തം, ഒളിച്ച്കണ്ടുപിടുത്തം, ട്രെയിന്‍ കളിക്കല്‍, ഗോലി കളിക്കല്‍, നാരങ്ങാപ്പാല്, വട്ടമിട്ട് കളിക്കല്‍ തുടങ്ങിയവ ഒഴിവാക്കാന്‍ പറ്റില്ല. അതുല്യച്ചേച്ചി പഞ്ചഗുസ്തി മത്സരം നടത്താമെന്ന് പറഞ്ഞിരുന്നു, ഞാനത് നിര്‍ബന്ധിച്ച് ഗാട്ടാഗുസ്തിമത്സരമാക്കി മാറ്റിയിട്ടുണ്ട്. എന്നോട് മത്സരിക്കാന്‍ ധൈര്യമുള്ളവര്‍ ഇപ്പോള്‍ കൈ പൊക്കണം. അവര്‍ പക്ഷെ എന്റെ ശിഷ്യനായ കുമാരേട്ടനോട് മുട്ടി ബലം തെളിയിക്കണം ആദ്യം.

മോഹിനിയാട്ടത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള അചിന്ത്യച്ചേച്ചി പ്രസ്തുത വിഷയത്തില്‍ ഒരു കലാപരിപാടി അവതരിപ്പിക്കും എന്ന് കരുതാം. തിരുവാതിരക്കളി നടത്തി പരിചയമുള്ള ദുര്‍ഗ്ഗയുടെ എക്സ്പീരിയസും നമുക്ക് മുതല്‍ക്കൂട്ടായേക്കും.

നല്ലൊരു യാത്രയ്ക്കൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യാത്രികനും, വിവാഹജീവിതത്തിലേക്ക് തൊട്ടടുത്ത ആഴ്ച കാലുവയ്ക്കാന്‍ പോകുന്ന ഒബിക്ക് അനുഭവസ്ഥരുടെ ഒരു സ്റ്റഡിക്ലാസ്സും, റബ്ബറിനെക്കുറിച്ചും കീടനാശിനി ഉപയോഗിക്കേണ്ട വിധത്തിനെക്കുറിച്ചും ചന്ദ്രേട്ടന്റെ സാക്ഷ്യക്കുറിപ്പും, പിന്നെ എല്ലാവരും ചേര്‍ന്ന് ഒരു സംഘഗാനവും, വേണമെങ്കില്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഒരു ഫുട്ബോള്‍ മാച്ചും നടത്തിയാല്‍ സുഖമായി വൈകുന്നേരമായി കിട്ടും. ഓടിനടന്ന് ചോദിച്ച് തല്ലു മേടിക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ച് എന്റെ അനുഭവസാക്ഷ്യവും ഈ മഹനീയ ദിവസത്തിന്‌ ശോഭ പകരും.

എന്റെ വിലയേറിയ അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ ഇനിയും പ്രതീക്ഷിക്കാം.

പ്ലീസ് നോട്ട്: കുമാരേട്ടന്‍ ചടങ്ങിന് വന്നില്ലേല്‍ ദുഃഖിക്കേണ്ടി വരും. ഞാന്‍ ഞായറാഴ്ചയും എറണാകുളത്ത് ഉണ്ടാകും എന്ന് മറക്കണ്ട.

മുല്ലപ്പൂ said...

എന്റമ്മേ, എനിക്കു പേടി ആവണു..

മുങ്ങാന്‍ മറൈന്‍ ട്രിവില്‍ സൌകര്യം ഉണ്ടൊ?

കുറുമാന്‍ said...

എന്തായാലും പരിപാടി കലക്കും എന്നുള്ളത് മൂന്ന്, നാല്, അഞ്ച്, ആറു തരം, അല്ലെങ്കില്‍ വേണ്ട ഏഴു തരം!!

അപ്പോ എല്ലാവരും പ്രാക്റ്റീസ് തുടങ്ങികൊള്ളൂ വേഗം.

ശ്രീജി പറഞ്ഞ മത്സരങ്ങളും കളികളും എല്ലാം വേണം, കൂടാതെ നായക്കുരണപൊടിയേറും നല്ല കളിയാണ്.

മീറ്റ് മീഡിയ കവര്‍ ചെയ്യുന്നതുകാരണം, എല്ലാവരും ചുള്ളന്മാരും, ചുള്ളികളുമായി പോകേണ്ടുന്നതിലേക്ക് ഹെയര്‍ സ്റ്റൈലിസ്റ്റ് ശേഖരട്ടനെ ഞാന്‍ ഏല്‍പ്പിക്കട്ടെ?

Kumar Neelakandan © (Kumar NM) said...

ആരെയും പേടിപ്പിച്ചതല്ല ബിന്ദു/ മുല്ലേ, ഒരു സൌഹൃദ സമ്മേളനം ആണ്‌ എന്റെയും മനസില്‍. ചില മാധ്യമ സുഹൃത്തുക്കള്‍ ഇവിടെ കമന്റിലൂടെ ഒരു ഓഫര്‍ വച്ചപ്പോള്‍ വിശ്വം ആണ്‌ ഇങ്ങനെ ഒരു ലെവലിലേക്ക്‌ ഇതിനെ കൊണ്ട്‌ എത്തിച്ചത്‌. അതൊരു വലിയ കാര്യം തന്നെ ആണ്‌.

ഇനി അതുണ്ടായാലും അത്തരം കാര്യങ്ങള്‍ ഒരു മണിക്കൂര്‍ നീളത്തിലൊതുക്കിയാല്‍ എളുപ്പമായിരിക്കും. സിബു ഓഫര്‍ ചെയ്ത പോലുള്ള കാര്യങ്ങള്‍ക്കും അതിന്റെ പുരോഗതിക്കും പ്രസന്റേഷനും കാര്യമായ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. അതിനു ഉത്തരവാദിത്ത്വപ്പെട്ട തലകളും വേണ്ടിവരും. ഒരു ഈവന്റ്‌ മാനേജറേ പോലെ നിന്ന് ഇവിടെ കാര്യങ്ങള്‍ ചെയ്യാനൊരു ആളുവേണ്ടിവരും. (ചോദ്യം: നിനക്കെന്താടാ ചെയ്താല്‍? ഉത്തരം: ഞാന്‍ ഇവിടെ നിന്നു തിരിയാന്‍ വയ്യാത്ത അവസ്ഥയില്‍. ആരെങ്കിലും വന്നു എന്റെ മറ്റു ജോലിതിരക്കുകളില്‍ ഒന്നു സഹായിക്കു)
എന്നെക്കൊണ്ട്‌ ഇങ്ങനെ വാചകമടിക്കാനെ അറിയു. ആരെങ്കിലും എന്തെങ്കിലും പറയു. അല്ലെങ്കില്‍ പോയവഴിക്ക്‌ അടിക്കേണ്ടിവരും. 8 നു എല്ലാവരും രാവിലെ ഇവിടെ എത്തി ഒരു പോയവഴിക്കടി ഒത്തുകൂടല്‍. അതും രസകരമായിരിക്കും.

പങ്കെടുക്കുന്നവരില്‍, അധികമാരും ഇതിനു കമന്റു പറയാത്തതു കൊണ്ടാണ് ഞാന്‍ ഒരു കമന്റു വയ്ക്കുന്നത്.

Durga said...

malayalam font illa ente systethil ippol...sorry to type this in english...
yeah we shud hav a clear plan at least by monday evening! ellaarum onnu ushaaraavoo...

thiruvathirakaliyo??mm ennekkondonnum parayikkanda..kolliche adangoolle?

വര്‍ണ്ണമേഘങ്ങള്‍ said...

കാര്യങ്ങളുടെ കിടപ്പനുസരിച്ച്‌ നോക്കിയാല്‍..
അമ്മേണെ ... ചെല്ലാ ഞങ്ങള്‌ ബാംഗ്ലൂര്‌ കാര്‌ കുറ്റിയും പറിച്ച്‌ അവിടെയും എത്തും.
പിന്നെ വില്ലടിച്ചാം പാട്ടോ,നിര്‍ബന്ധം തുള്ളലോ, ആന മയില്‍ ഒട്ടകമോ വല്ലതുമൊക്കെ അരങ്ങേറിയാല്‍ ...
ചെല്ലാ സ്നേഹങ്ങള്‌ കൊണ്ട്‌ പറേണ്‌..
പരിപാടികള്‌ സംഭവം ആകുന്ന ലക്ഷണം കാണുന്നു.

Sreejith K. said...

ഈ പത്രക്കാര്‍ ദിനം മുഴുവന്‍ അവിടെ ഉണ്ടാകില്ല എന്നാണ് കേട്ടത്. ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു 2 മണി വരെ, അത്രയേ അവര്‍ അവിടെ ഉണ്ടാകൂ. അത് കൊണ്ട് മീഡിയകവറേജ് എന്ന് കേട്ട് പേടിക്കേണ്ട കാര്യമൊന്നുമില്ല. അവരോട് സംസാരിക്കാനുള്ളത് വിശ്വേട്ടന്‍ ആയിക്കോള്ളാം എന്നേറ്റിട്ടുണ്ട്. അതിനോടൊപ്പം അവ‍ര്‍ക്ക് ബ്ലോഗിങ്ങിനെപ്പറ്റിയും നല്ല ബ്ലോഗുകളെപ്പറ്റിയും ഒരു ചെറിയ ഡെമോ സ്വന്തം ലാപ്പ്ടോപ്പില്‍ കാണിച്ച് കൊടുക്കാന്‍ വിശ്വേട്ടന് ആഗ്രഹമുണ്ട്. എന്നാല്‍ അവിടെ Internet എടുക്കുന്നതെങ്ങിനെ എന്നറിയില്ല വിശ്വേട്ടന്. മൊബൈല്‍ വഴിയോ മറ്റെന്തെങ്കിലും മാര്‍ഗ‌ത്തിലോ കേരളത്തില്‍ ഇത് സാധ്യമാവുമെങ്കില്‍ അത് വിശ്വേട്ടനെ അറിയിക്കണമെന്ന് അപേക്ഷ.

മീറ്റിനുള്ള ചിലവുകള്‍ മുഴുവന്‍ കമ്മിറ്റിക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഒരു പിരിവ് ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ബാംഗ്ലൂര്‍ പോലെയുള്ള ദൂരദിക്കുകളില്‍ നിന്ന് വരുന്ന പ്രതിഭാശാലികളായ ബ്ലോഗേര്‍സിനുള്ള യാത്രാചിലവുകള്‍ക്കുള്ള പിരിവ്, കമ്മിറ്റിക്കാര്‍ അറിയാതെ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കമ്മറ്റിക്കാര്‍ക്കുള്ള ബാഡ്ജുകള്‍, വേദി അലങ്കരിക്കാനുള്ള ബാനര്‍ എന്നിവ എറണാകുളത്തെ തന്നെ മുദ്ര കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തെ ഏല്‍പ്പിക്കാനാണ് കമ്മിറ്റി തീരുമാനം. എന്നാല്‍ മറ്റ് അത്യാവശ്യ സാധനങ്ങളായ പീപ്പി, ബലൂണ്‍, കളര്‍പെന്‍സില്‍ തുടങ്ങിയവ അവനവന്റെ ആവശ്യത്തിനുള്ളത്, അവനവന്‍ തന്നെ കൊണ്ട് വരണം.

അന്നേദിവസം പരിപാടിക്ക് വരാതെ ഓഫീസില്‍ ജോലി ചെയ്യാന്‍ പ്ലാന്‍ ഇടുന്നവരുടെ ശ്രദ്ധയ്ക്ക്. എല്ലാവരുടേയും നമ്പര്‍ എന്റെ കയ്യില്‍ ഉണ്ട്. വേറെ ഒരു പണിയും ചെയ്യാന്‍ ഞാന്‍ സമയം ത‌രില്ല.

അല്ല, ഒരു സംശയം, ഈ പോസ്റ്റില്‍ ആള്‍ത്താമസമില്ലേ? ആര്‍ക്കും ഒന്നും പറയാനില്ലേ?

മുല്ലപ്പൂ said...

മീറ്റണൊ.. വേണ്ടയൊ..
വര്‍ണ്യത്തിലാശങ്ക(?).......

Unknown said...

എന്റമ്മോ.. കൊച്ചി മീറ്റില്‍ ആനയും അമ്പാരിയും വരെ ഉണ്ട്. എമിറേറ്റുകാര്‍ ഒട്ടകത്തിനെയെങ്കിലും എറക്കണ്ടേ.

കൊച്ചിക്കാര്‍ക്ക് മീഡിയാ കവറേജ്, ബാഡ്ജ് എന്തെല്ലാം സെറ്റപ്പാണ്? ഇവിടെയോ? ഛായ്..
ഞാന്‍ അടുത്ത ഫ്ലൈറ്റില്‍ കൊച്ചിയിലേക്ക് വരുന്നു.

Kalesh Kumar said...

കൊച്ചിമീറ്റ് കിടുക്കും!

aneel kumar said...

മടിപ്പുറം കമ്പ്യൂട്ടറില്‍ വിശ്വത്തിന് ഇന്റര്‍നെറ്റണമെങ്കില്‍ റിലയന്‍സിന്റെ വക ഒരു സാധനമുണ്ടല്ലോ. ഇതു വായിക്കാന്‍ പറയൂ ശ്രീജി.

കുമാറിന് ഇതേപ്പറ്റി കൂടുതല്‍ അറിവു തരാന്‍ പറ്റുമെന്നു തോന്നുന്നു.