ഹലോ ഡിയേര്‍സ്!! :-)
ചുമ്മാ എല്ലാരോടും ഒരു ഹായ് പറയാന്‍ വന്നതാ...
ചില തിരക്കുകള്‍ കാരണം പണി(ബ്ലോഗ് വായന, എഴുത്ത്, കമന്റിംഗ്) കുറച്ചു ദിവസങ്ങളായി മുടങ്ങിപ്പോയി.
ഇനി പതുക്കെ ഒരറ്റത്തുനിന്ന് തുടങ്ങാം. :-)
ഏവൂരാന്റെ സൈറ്റില്‍, ശ്രീജിത്തിന്റെ കാറിന്റെ ലൈറ്റും സാമൂഹികപ്രതിബദ്ധതയും എന്ന പോസ്റ്റ് തൊട്ട് മുകളിലോട്ട് വായിച്ചും കമന്റിയും തുടങ്ങണം.
ബൈ ദ ബൈ, ബാംഗ്ലൂര്‍ മീറ്റിന്റെ ഫോട്ടവും അവലോകനവും കണ്ടു.:-)) അടിപൊളി!
ചങ്കില്‍തട്ടി പറയുന്നു..കൊതിച്ചുപോയി..ഞാന്‍ ബാംഗ്ലൂരിലോ, ഗള്‍ഫിലോ അമേരിക്കയിലോ മറ്റോ ആയിരുന്നെങ്കില്‍..ഒരു മീറ്റില്‍ എനിക്കും പങ്കെടുക്കാരുന്നു ...(ഫോട്ടത്തിലെ ഹോട്ടല്‍ കൈരളിയാണോ? അതോ മാസോ?അതോ തറവാടോ? ടൈത്സ് ഒന്നും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല...;-))
അപ്പോ എല്ലാരും എന്നെ മിസ്സ് ചെയ്തു അല്ലേ ;-)) ഏയ്...ഐ ആം ബാക്ക്! :-)
അപ്പോ “പണി“ തുടങ്ങട്ടെ. :-)
എല്ലാവര്‍ക്കും ശുഭദിനം.
Wednesday, June 28, 2006
Subscribe to:
Post Comments (Atom)
11 comments:
അരവിന്നന്‍ കുട്ടിയെ ഞങ്ങള്‍ ഒത്തിരി മിസ്സ് ചെയ്തു.
ശരിയാ.. ഇതിനിടയ്ക്ക് യോഹന്നാന്‍സ് ബര്‍ഗ്ഗില്‍ കള്ളന്മാരും പോലീസുകാരും തമ്മില്‍ വെടിക്കെട്ട് മത്സരം എന്നുംകൂടി കേട്ടപ്പോള്‍ പേടിച്ചു പോയി. എന്തായാലും എത്തിയല്ലോ.
പോയ സാധനങ്ങളൊക്കെ ഇപ്പോള്‍ ആരുടെ കൈയ്യിലാണെന്ന് വല്ല വിവരവുമുണ്ടോ.
പിന്നില്ലേ?
ആ കള്ളന്റെ വല്ല വിവരവും കിട്ടിയോ?
കേട്ടാല്‍ നിങ്ങള്‍ ഞെട്ടും :-)
ഞാന്‍ ഞെട്ടിപ്പോയി!
എന്റെ പോയ ബാഗ് തിരിച്ചു കിട്ടി, ഈ ഞായറാഴ്ച രാത്രി...:-)
റോഡിന്റെ സൈഡില്‍ വലിച്ചെറിഞ്ഞ നിലയില്‍..
വിലപിടിപ്പുള്ള പലതും അതില്‍നിന്നും പോയെങ്കിലും , വിലമതിക്കാനാവാത്ത പലതും(എന്റെ പേപ്പേര്‍സ്) അടക്കം അതില്‍ ഭദ്രം :-))
പ്രിയപ്പെട്ടവരേ..ഇതു വരെ പറയാതിരുന്നതിന് ക്ഷമാപണം..ഒരു പോസ്റ്റാക്കി വിശദമായി അത് പറയാനായിരുന്നു പ്ലാന്‍ :-)
എന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്ന, എന്നോടൊപ്പം വിഷമിച്ച്, അവന്റെ ബാഗ് കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ച ബൂലോഗത്തിലെ എല്ലാ കൂടപ്പിറപ്പുകള്‍ക്കും, എന്റെ മനസ്സു നിറഞ്ഞ നന്ദി..:-)
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര നന്ദി :-)
വീണ്ടും വീണ്ടും പറയട്ടെ....:-))
[കണ്ണു തുടക്കൂ ദേവ്‌ജീ..ഞാന്‍ ഇതാ തിരിച്ചെത്തിയല്ലോ..ഒരു പോറല്‍ പോലും പറ്റാതെ ;-))]
അടിപൊളി.. അപ്പൊ നമ്മുക്ക് അതൊന്ന് ആഘോഷിക്കണ്ടേ? ;-)
സന്തോഷവും ആശ്വാസവും ആയി അരവിന്ദാ! ദൈവത്തിന് നന്ദി!
(അതിനെക്കുറിച്ച് ഒരു കലക്കന്‍ പോസ്റ്റ് പ്രതീക്ഷിക്കുന്നു!)
ഹാവൂ അരവിന്ദന്റെ സപ്രിട്ടിക്കേറ്റും പീസ് പോര്‍ട്ടും തിരിച്ചു കിട്ടിയോ? ഫാഗ്യം.
ഹോ.. കിട്ടിയോ.. നന്നായി. :) ആ കള്ളനു നന്ദി പറഞ്ഞൊ എന്നിട്ട് ?
:)
ഉവ്വ് :-) ബിന്ദൂസ്...:-)
(കൃഷ്ണന്‍ മോശല്യാ ട്ടോ :-))
അരവിന്ദാ, സംഭവത്തെപ്പറ്റി details ആയി പറയൂ.. പത്രത്തില്‍ വായിച്ച സംഭവവുമായി ബന്ധപ്പെട്ടതു തന്നെയാണോ ഇതു?
ഏ? എന്തു പറ്റി? ഞാനറിഞ്ഞില്ലല്ലൊ..ബാഗു എപ്പോ പൊയി?
Post a Comment