പ്രത്യക്ഷപ്പെടാത്ത ശക്തികളെ (ഞാന്‍ ദൈവത്തെയാണ് ഉദ്ദേശിച്ചതെന്ന് വിചാരിച്ച് ഞെളിയണ്ടാ, കുട്ടിച്ചാത്തന്‍, മറുതാ, നെരിപ്പോടുമാടന്‍ ഇത്യാദിയാ മനസ്സില്‍) നമുക്ക് ഇഷ്ടമുള്ള ഒരു രൂപത്തില്‍ സങ്കല്‍പ്പിക്കാനല്ലേ പറ്റൂ.
എല്ലാവരും കരഞ്ഞു വിളിച്ചിട്ടും വക്കാരി പ്രത്യക്ഷപ്പെടുന്നില്ല. ഫോട്ടോക്കു പകരം പ്രതിമയേയും പോസ്റ്റുമാനേയും അയച്ച് പറ്റിക്കുന്നു. അതിനാല്‍ എനിക്കു വക്കാരിയെ സങ്കല്‍പ്പിക്കാന്‍ കഴിയുന്ന രൂപം ഇവിടെയിടുന്നു. ഇനിമേലില്‍ വക്കാരിമഷ്ടാ എന്നു പറയുമ്പോ ഞാന്‍ ഈ രൂപം ആലോചിക്കാം.
Tuesday, June 20, 2006
Subscribe to:
Post Comments (Atom)
15 comments:
എന്തിനാ ദേവാ ഇത്ര കഷ്ടപ്പാട്?
വക്കാരീടെ പടം സൌദീന്നുള്ള ഏതോ കമ്പ്യൂട്ടര്‍ കൈയെഴുത്തു മാസികയില്‍ അടിച്ചു വരുമെന്നോ വന്നെന്നോ ഒക്കെ വര്‍ണ്ണ്യത്തിലാശങ്കയെന്നോ അല്ലെന്നോ മറ്റോ...
അയ്യോ, ഇവരെപ്പഴാ ഗിസൈസിലൊക്കെ വന്നത്?
തീപ്പൊള്ളലേറ്റ സിംഹം അപ്പോഴിവനാണ്. അത് കാണാതിരിക്കാന്‍ അഡ്ജസ്റ്റ് ചെയ്തിട്ടാ പോസല്‍;)
3. ഉവ്വാ. സിംഹാസനം മറച്ചു വച്ചിരിക്കുകയാ.
2. ഇതു ഗിസൈസ് അല്ലേ. 2005 ദുബായി "റോഡ് ബ്ലോക്ക് ഫെസ്റ്റിവലിനു" എടുത്തതാ
1. പ്രസ്തുത സൌദി മാസികേല്‍ പടം ഉണ്ടാരുന്നോ? ഞാന്‍ ആര്‍ട്ടിക്ക് കിളി കണ്ടിരുന്നു. പടം ശ്രദ്ധിച്ചില്ല
വക്കാരിയൊരു ആനക്കുട്ടിയല്ലായിരുന്നോ?
മറ്റെ പെയിന്റൊക്കെ അടിച്ചു വെയിലത്തു കുത്തിയിരുന്നതു കൊണ്ടാണെന്നു തോന്നുന്നു വക്കാരി ഒന്നു വെളുത്തിട്ടുണ്ട്....
ചിരി ഇപ്പൊഴും ആ സീമേച്ചീടെ സിനിമയില്‍ കാണുന്നതു പോലെ തന്നെ.
..ന്നാലും എനിക്കെന്ത് ഗ്ലാമറാ.. നേരിട്ടു കണ്ടാല്‍ ഇത്രയ്ക്കൊന്നുമില്ല കേട്ടോ. എന്നുവെച്ച് അത്രയ്ക്കങ്ങ് മോശവുമല്ല.. കുറുമന്‍ പറയുന്നതുപോലെ ഈ മാതക സൌന്ദര്യം എനിക്കുതന്നെ പാരയാകുമോ എന്ന വര്‍ണ്ണ്യത്തിലാശങ്ക മാത്രം..
സൌദി മാസികേല്‍ ഞാന്‍ കൊടുത്ത കുറെ പടങ്ങള്‍ മാത്രം അനില്‍ജീ, ദേവേട്ടാ.. എന്റെ ഒറിജിനല്‍ പടം വളരെ സൂക്ഷിച്ച് റെസല്യൂഷനൊക്കെ ഒത്തിരി കുറച്ച്, ബ്രൈറ്റ്‌നെസ്സ് അതിലും കുറച്ച്, കളര്‍ അതിനേക്കാളും കുറച്ചൊക്കെയോ കമ്പ്യൂട്ടറില്‍ ഇടാന്‍ പറ്റൂ. അല്ലെങ്കില്‍ മോണിട്ടറടിച്ചുപോകും; വല്ല നട്ട്‌സും തിന്നോണ്ടാ ആരെങ്കിലും അത് കാണുന്നതെങ്കില്‍ ബുഷിനു പറ്റിയതുപോലെ നട്ട്‌സ് തൊണ്ടേല്‍ കുരുങ്ങും. അത്രയ്ക്കല്ലിയോ ഗ്ലാമര്‍ പ്രവാഹം. :)
ഇക്കാണുന്നതില്‍ ഏതാ വക്കാരി ? ;)
സൂ ചോദിച്ചതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്!
എന്റെ വക്കാരിചാത്താ, ഇങ്ങനെ പല പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാതെ ഇപ്പഴത്തെ തനി സ്വരൂപത്തില്‍ ഒന്ന് പ്രത്യക്ഷപ്പെട്!
ഹ..ഹ.. കലേഷേ, സൂ.. കളറുവെച്ചാണെങ്കില്‍ ഇടതുവശം. ഗ്ലാമറ് വെച്ചാണെങ്കില്‍ വലതുവശം. ഇനി ശരിക്കുള്ളതാണെങ്കില്‍ ആ അണ്ണന്റെ കൈയ്യിലിരിക്കുന്ന വടിപോലൊരു രൂപം.
അതേ, എന്റെ ഗ്ലാമറ് താങ്ങാന്‍മാത്രം കപ്പാക്കിറ്റിയുള്ള ഒരു മോണിട്ടര്‍ ഇവിടുത്തെ സോണിക്കമ്പനിക്കാര് ഫ്യുജിറ്റ്‌സു കമ്പനിയും മാത്ത്സുഷിഷിടാ കമ്പനിയുമായി ചേര്‍ന്ന് ഷാര്‍പ്പിന്റെ കമ്പനിയില്‍ ഉണ്ടാക്കാനുള്ള ഒരു പ്ലാനൊക്കെ നടക്കുന്നുണ്ട്. അതെത്രവരെയായീ എന്നൊന്ന് നോക്കട്ടെ. അല്ലെങ്കില്‍ മോണിട്ടറെങ്ങാനും അടിച്ച് പോയാലോ.. (എല്ലാം വെറും ചമ്മലില്‍ നിന്നും ഉത്‌ഭവിക്കുന്ന വെറും ചളങ്ങളല്ലേ കലേഷേ, പിന്നെന്തൊക്കെയുണ്ട്? റീമയെ എപ്പോള്‍ കൊണ്ടുവരാന്‍ പറ്റും?)
ദേവാ, കറക്റ്റ് സങ്കല്പം..പിന്നെ ഞാനും പ്രത്യക്ഷപെട്ടിട്ടില്ലാത്തതിനാല്‍ കൂടുതല്‍ കമെന്റുന്നില്ല.
സൌദി മാസികയില്‍ പടമുണ്ടായിരുന്നില്ല. ഇപ്പോ ഇതും എനിക്ക് കാണാന്‍ പറ്റുന്നില്ല. ഹാ ഈ വക്കാരി ഇപ്പോഴും മായയാണ് എനിക്ക്!-സു-
ഈ സിംഹപ്പടം ഇപ്പോഴാ കാണുന്നതു്, പെട്ടെന്നൊരു പ്രശസ്തനായ പെരിങ്ങോടനെ കുറിച്ചോര്‍ത്തു (ഞാനല്ല!)
ഏതോ ഒരു കല്യാണാഘോഷത്തിന്റെ ഇടയിലാണെന്നു തോന്നുന്നു, കലാമണ്ഡലം കേശവന്‍ (കേശവേട്ടന്‍ എന്റെ ബന്ധുകൂടിയാണു് - അകന്ന ബന്ധുവായതിനാല്‍ അമ്മാവനെന്ന വിളിപ്പേരൊഴിവാക്കി ഏട്ടനായി) പൂമുഖത്തേയ്ക്കു കയറുന്ന പടികളുടെ തുടക്കത്തില്‍ ഒരറ്റത്തെ തിണ്ണയില്‍ ഇരിക്കുന്നു, മറ്റേയറ്റത്തിരിക്കുന്ന പ്രശസ്തന്‍ എന്നോടായി.. ‘ഈ പടിപ്പുരയില്‍ രണ്ടു സിംഹങ്ങളുടെ പ്രതിമ കാണാറില്ലേ, അതിലൊരു സിംഹം അതാ..’ (കേശവേട്ടനെ ചൂണ്ടിക്കാണിച്ചു്, അന്നദ്ദേഹം അഭിനയിച്ച കഥാനായകന്‍ റിലീസായിക്കഴിഞ്ഞ സമയം)
മറ്റേ സിംഹം? ഞാന്‍ പൊട്ടന്‍ കളിച്ചു. എന്നാലും അദ്ദേഹം വിട്ടില്ല, ‘ഈ ഞാന്‍!’
പടികളില്‍ നിന്നെഴുന്നേറ്റ് തേങ്ങചിരകുന്നവരുടെ കൂട്ടത്തിലേയ്ക്കു ഞാന്‍ നീങ്ങി, ഇതൊന്നു അവിടെയിട്ട് ഉടയ്ക്കണമല്ലോ ;)
പെരിങ്ങോടന്‍ കേശവന്‍ ആശാന്റെ ബന്ധു? കൊള്ളാം.
ദേവേട്ടാ,,,
എനിക്കു വയ്യ !
എന്റെ മസിലു പിടുത്തം...!!!
Post a Comment