Wednesday, June 28, 2006

ബൂലോകർ

മലയാള ബ്ലോഗുകൾ പ്രസിദ്ധീകരിക്കുന്ന ബൂലോക മലയാളികളെ പരിചയപ്പെടുകയും ഈ കൂട്ടായ്മയിൽ പങ്കാളികളാകുകയും ചെയ്യുക എന്ന സന്ദേശത്തോടുകൂടി ബൂലോകർ എന്ന ഒരു പുതുക്കിയ ഒരു പേജ്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരം എല്ലാ ബൂലോകം മലയാളികളെയും സസന്തോഷം അറുയിച്ചുകൊള്ളട്ടെ. ഈ പേജ്‌ പ്രാരംഭ അവസ്ഥയിലാണ്‌. വിലയേറിയ നിർദ്ദേസങ്ങക്കും അഭിപ്രായങ്ങളും കമെന്റുകളായി രേഖപ്പെടുത്തുകയോ വ്യക്തിപരിചയം എന്ന പേജിൽനിന്ന്‌ മെയിലുകൾ അയക്കുകയോചെയ്യുക. എല്ലാപേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

6 comments:

Anonymous said...

ചന്ദ്രേട്ടാ‍,
എന്റെ ഒരു അഭിപ്രായത്തില്‍, അമേരിക്കയില്‍ ഇത്ര പേര്‍, ബാംഗ്ലൂരില്‍ ഇത്ര പേര്‍, എന്നൊരു ലിസ്റ്റ് ഉണ്ടാക്കുന്നതല്ലെ എളുപ്പം?

ദിവ (diva) said...

നല്ല സംരംഭം ചന്ദ്രേട്ടാ. ഒരു സംശയം ചോദിക്കട്ടേ :

മ്ലോഗേഴ്സിന്റെ ലിസ്റ്റ്, ഒരു ബ്ലോഗില്‍ വെറുതേ ടെക്സ്റ്റായി ഇടുന്നതിനു പകരം, വളരെ ലളിതമായ ഒരു എക്സല്‍ ഫയലില്‍ അടിച്ചുകയറ്റിയിട്ട് അതിലേയ്ക്ക് ഒരു ലിങ്ക് കൊടുത്താല്‍, വേണ്ടപ്പോള്‍ സോര്‍ട്ട് ചെയ്ത് എടുക്കാന്‍ അതായിരിക്കില്ലേ കൂടുതല്‍ എളുപ്പം ?

ബ്ലോഗില്‍, വെറുതെ ടെക്സ്റ്റായി ഈ ലിസ്റ്റ് ഇടുമ്പോള്‍ അതില്‍ നിന്ന് ഒരു പ്രത്യേക ലൊക്കേഷനിലുള്ളവരെയോ, ഒരു പ്രത്യേക കാറ്റഗറിയിലുള്ളവരെയോ ഒക്കെ തിരഞ്ഞ് പിടിക്കാന്‍ വല്യ പാടായിരിക്കും.

പുതിയ ആള്‍ക്കാര്‍ വരുംതോറും ആ എക്സല്‍ ഫയല്‍ അപ്ഡേറ്റ് ചെയ്യാം. എക്സല്‍ ആകുമ്പോള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ (ഓഫ് ലൈന്‍ ആയി) സേവ് ചെയ്ത് വയ്ക്കുകയും ചെയ്യാം.

പേര്, ലൊക്കേഷന്‍, ഈമെയില്‍ അഡ്ഡ്രസ്സ്, കോണ്ടാക്ട് നമ്പര്‍, എഴുതുന്ന ബ്ലോഗിന്റെ കാറ്റഗറി എന്നിങ്ങനെ നിരവധി കോളങ്ങള്‍ അതില്‍ നമ്മുക്ക് ചേര്‍ക്കാനും പറ്റും.

കുറച്ച് സമയം കഴിയുമ്പോള്‍, വളരെ ഉപകാരപ്രദമായേക്കാവുന്ന ഒരു മ്ലോഗേഴ്സ് ലിസ്റ്റായി അതു മാറുകയും ചെയ്യും.

ചന്ദ്രേട്ടന് താല്പര്യമാണെങ്കില്‍, ഒരു കൈ സഹായിക്കാന്‍ ഞാന്‍ തയ്യാര്‍.

ദിവ (diva) said...

ഞാന്‍ എല്‍ജിച്ചേച്ചിയുടെ ഐഡിയ കോപ്പി അടിച്ചതല്ല കേട്ടോ.... ഹി ഹി

ഞാന്‍ എഴുതി വന്നപ്പോഴേയ്ക്കും എല്‍ജി ചേച്ചി വന്ന് കമന്റിട്ടു കഴിഞ്ഞു.

പരസ്പരം said...

ചന്ദ്രേട്ടാ,നല്ല സംരംഭം.എവിടെ നിന്ന് പോസ്റ്റ് ചെയ്യുന്നു എന്ന അടിസ്ഥാനത്തില്‍ ഇതു ചെയ്യുക. കേരളത്തില്‍ നിന്ന് പോസ്റ്റ് ചെയ്യുന്നവരെ മാത്രം ഒന്നിപ്പിച്ച്, മറ്റ് സംസ്ഥാനക്കരെയെല്ലാം അന്യസംസ്ഥാനക്കാര്‍ എന്ന തലക്കെട്ടിലിടുന്നത് നന്നായിരിക്കും.ഇന്‍ഡ്യ്യ്‌ക്ക് വെളിയിലുള്ളവരെല്ലാം രാജ്യങ്ങളുടെ അടിസ്ഥാനത്തിലും.

കേരളഫാർമർ/keralafarmer said...

ബൂലോകരെ നിങ്ങളുടെ ലൊക്കേഷൻ മലയാളത്തിൽ രേഖപ്പെടുത്തിയാൽ എന്റെ ഒരിടപെടലുമില്ലാതെ കേരളം എന്ന ഹൈപ്പർ ലിങ്ക്‌ ഞെക്കിയാൽ കിട്ടുന്നരീതിയിൽ കൂട്ടയ്മകളുണ്ടാക്കാം. സു വിന്റെ കേരളം ബ്രാക്കെറ്റിൽ ഇംഗ്ലീഷുകൂടിയുള്ളതുകൊണ്ടാണ്‌ സെലക്‌ഷനിൽ വരാത്തത്‌. മറ്റാരെങ്കിലും എക്‌സൽ പേജിൽ രൂപപ്പെടുത്തിയാൽ അതൊരു നല്ല കാര്യമായിരിക്കും. ഏതായാലും ഞാനീ രീതിയിൽ പൂർത്തിയാക്കുവാൻ നോക്കാം. നിങ്ങൾ ചെയ്യേണ്ടത്‌ ലൊക്കേഷനിൽ മലയാളത്തിൽ മാത്രം രേഖപ്പെടുത്തുക. എല്ലാപേരും സഹകരിക്കുമെന്ന്‌ വിശ്വസിക്കട്ടെ.

thali said...

Here I am