2006 ജുലായ് ലക്കം ഗൃഹലക്ഷ്മിയില്‍ നിന്നും....
Thursday, June 29, 2006
Subscribe to:
Post Comments (Atom)
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
17 comments:
ഇതൊന്നു resolution കൂട്ടി സ്കാന്‍ ചെയ്യൂ മാഷേ. ഒന്നും വായിക്കാന്‍ പറ്റുന്നില്ല.
ചിത്രങ്ങളില്‍ ക്ലിക്കൂ മാഷേ. വായിക്കബില്‍ ആകും.
ആ ഇപ്പോള്‍ ശരിയാകുന്നുണ്ട്. എന്റെ browser-ന് എന്തോ പ്രശ്‌നം ആയിരുന്നു. ഈ പോസ്റ്റിന് നന്ദി.
കൊള്ളാമല്ലോ. ഇന്ത്യാ ടുഡെ ലേഖനത്തേക്കാള്‍ കവറേജ് ഉണ്ട് എന്നു തോന്നുന്നു. പുളിയെപ്പറ്റിയോ പച്ചമാങ്ങയെപ്പറ്റിയോ ഓര്‍ത്തുകൊണ്ട് സിബുവിന് പകരം ഷിബു എന്നെഴുതിയതും വരമൊഴിയുടെ ഉല്‍പത്തിയെപ്പറ്റിയുള്ള വസ്തുതാപരമായ പിശകും (അതോ ഇനി അങ്ങിനെയല്ലേ-എങ്കില്‍ ക്ഷമിക്കണേ), ബിന്ദുവിനെ അമേരിക്കന്‍ മലയാളിയാക്കിയതും ഒക്കെ മാറ്റിനിര്‍ത്തിയാല്‍ ഒറ്റനോട്ടത്തില്‍ നല്ല ഒരു ലേഖനം. ബ്ലോഗിനെപ്പറ്റി ആള്‍ക്കാര്‍ക്കൊക്കെ ഒരു അവബോധം ഈ ലേഖനവും ഉണ്ടാക്കും എന്ന് തോന്നുന്നു. സ്വാര്‍ത്ഥന്റേയും വിശാലന്റേയും തണുപ്പന്റേയും കൃതികള്‍ അതേപടി ക്വോട്ടിയതും ആള്‍ക്കാര്‍ക്ക് എന്താണ് സംഭവം എന്ന് ഒറ്റയടിക്ക് പിടികിട്ടാന്‍ സഹായകമായി.
ബ്ലോഗില്‍ക്കൂടിയുള്ള വിജ്ഞാനവും (ദേവേട്ടന്‍, ഉമേഷ്‌ജി, സീയെസ്സ്, ഷിജു തുടങ്ങിയവര്‍ - ഉദാഹരണങ്ങള്‍ മാത്രം, പിന്നെ കഥകളി ബ്ലോഗ്) തുടങ്ങിയവയെപ്പറ്റിയും കൂടി പ്രതിപാദിക്കുന്ന ലേഖനങ്ങളും തുടര്‍ന്നും വരുമെന്ന് പ്രതീക്ഷിക്കാം.
എന്തായാലും പത്രമാധ്യമങ്ങള്‍ ബ്ലോഗിനെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നു തന്നെ വിചാരിക്കാം അല്ലേ. ശര്‍മിളയ്ക്ക് അഭിനന്ദനങ്ങള്‍. ഇവിടെ ഇട്ട ശ്രീജിത്തിനും നന്ദി. ജൂലായ് ലേഖനം ജൂണിലേ വന്നു എന്നതില്‍ അത്‌ഭുതപ്പെട്ടുകൊണ്ട് വക്കാരിയൊപ്പ്.
തുളസിയെ കാണാനും പറ്റി-അതു മറന്നു.
ഇന്നലെ ഇതു തുളസി അയച്ചു തന്നപ്പോള്‍ കണ്ണുനിറയുന്ന സന്തോഷം തോന്നി. ഗൃഹലക്ഷ്മി 3 പേജ് നമുക്കു തന്നു എന്നുപറഞ്ഞാല്‍ ഒരു വലിയ കാര്യമാണ്.
ഇന്നലെ തന്നെ പരിചയമുള്ളവര്‍ക്കൊക്കെ മെയില്‍ ചെയ്തു കൊടുത്തു.
പക്ഷെ ഇപ്പോള്‍ ശ്രീജിത്ത് ചെയ്തതിനോട് എനിക്ക് യോജിപ്പില്ല. ഒരു പബ്ലിക്കേഷന്‍ പ്രിന്റ് ചെയ്തു പബ്ലീഷ് ചെയ്യാന്‍ തയ്യാറാക്കിവച്ചിരിക്കുന്ന മെറ്റീരിയല്‍ അതിനുമുന്‍പു ബ്ലോഗില്‍ പബ്ലീഷ് ചെയ്തത് കണ്ടപ്പോള്‍ വിഷമം തോന്നി. അതു ശരിയല്ല.
പബ്ലീഷ് ചെയ്യും മുന്‍പ് ഒരിക്കലും ഇതൊന്നും പുറത്തുവരാന്‍ പാടില്ല എന്നാണ് വയ്പ്പ്. എന്നിട്ട് ഇത് മറ്റൊരു മീഡിയത്തില്‍ പബ്ലീഷ് ചെയ്തു കണ്ടപ്പോള്‍ എവിടെയോ എന്തോ ഒരു പൊരുത്തക്കേട്.
ശ്രീജിത്ത് കുറച്ചുകൂടി പക്വത, കുറച്ചുകൂടി നിന്നെ സുന്ദരനാക്കും.
അതോ ഇതു എനിക്കുമാത്രം തോന്നിയ ധാരണയാണോ? എങ്കില്‍ ക്ഷമിക്കുക!
ശ്രീജി അങ്ങനെ വിചാരിച്ചോ ആവൊ...
പകര്‍പ്പവകാശം ന്നു വല്ലൊം പറഞ്ഞു അവര്‍ പുരകെ കൂടിയാലോ..
എടുത്തു മാറ്റിയെരെ.. കുമാര്‍ ഈ ഫീല്‍ഡില്‍ ആയതിനാല്‍ പറയുന്നതില്‍ കഴമ്പുണ്ടാകും...
അപ്പഡിയാ... ഞാനോര്‍ത്തത് സംഗതി ഓണ്‍ലൈനായി ഇപ്പോഴേ അവര്‍ പ്രസിദ്ധീകരിച്ചു എന്നാണ്. അതാണ് ജൂലായ് ലേഖനം ജൂണിലേ വന്നൂ എന്ന് ഞാന്‍ അത്‌ഭുതപ്പെട്ടത്.
മീഡിയ എന്റെ ഫീല്‍ഡ് അല്ല മുല്ലപ്പൂ,
പക്ഷെ എന്റെ സമാന്യ ബുദ്ധിയില്‍ തോന്നിയതാ.
ഇതുവരെ പബ്ലീഷ് ചെയ്യാത്തതു കൊണ്ട് ഇതില്‍ പകര്‍പ്പവകാശ പ്രശ്നങ്ങളല്ല വരുന്നത്.
പക്ഷെ, നമ്മളെ ഹെല്പ് ചെയ്ത റിപ്പോര്‍ട്ടര്‍ക്ക് ഇതൊരു ദ്രോഹമാകരുത്.
കുമാര്‍ പറഞ്ഞതില്‍ കാര്യമില്ലെ എന്ന് ഞാനും ചോദിക്കുന്നു. സംഭവം പബ്ലിഷ് ആയതിന് ശേഷം പോസ്റ്റുന്നതല്ലെ നല്ലത്?
കുമാരേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു. അത്രയും ഞാന്‍ ആലോചിച്ചില്ല. തല്‍ക്കാലം ഈ പോസ്റ്റ് ഡ്രാഫ്റ്റിലേക്ക് മാറ്റുന്നു. ജൂലായി ലക്കം ഗ്രുഹലക്ഷ്മി പബ്ലിഷ് ആയതിനു ശേഷം വീണ്ടും പബ്ലിക്ക് ആക്കാം.
എന്റെ മണ്ടത്തരമായി കണ്ട് ക്ഷമിക്കുമല്ലോ. അബദ്ധം ചൂണ്ടിക്കാണിച്ച് കൂമാരേട്ടന് വളരെ നന്ദി.
അങ്ങനെയൊരു ഗുരുതരമായ പ്രശ്നം ഇതിലുണ്ടല്ലോ.
അവര്‍ക്ക് തൂക്കിയിട്ടു വില്‍ക്കാനുള്ള പ്രോഡക്റ്റ് (അംശമാണെങ്കിലും) ഇവിടെ ഇട്ടത് ശരിയല്ലാന്നു തോന്നുന്നു.
നമ്മുടെ കഥകളി ബ്ലോഗില്‍ വരുന്ന കമന്റുകള്‍ പിന്മൊഴിയില്‍ എത്തുന്നില്ല. ശനിയന്‍ മാഷോ മറ്റാരെങ്കിലുമോ ഷൈജുവിന് പണി പറ്റിക്കുന്ന വിധം കാണിച്ച് കൊടുത്താല്‍ നന്നായിരുന്നു.
കുമാറ് പറഞ്ഞതില്‍ കാര്യമുണ്ട്.
ശ്രീ, എല്ലാവരേയും അറിയിക്കാനുള്ള ആ ഒരു തില്ലില്‍ പോസ്റ്റിയ ആ മനസ്സ് ഞാന്‍ കാണുന്നുണ്ട്. പക്ഷെ,പ്രശ്നങ്ങളും പുലിവാലുകളും ഒഴിവാക്കുന്നതല്ലേ നല്ലത്?
കാര്ത്ത്യേച്ചി അരിവാളൊങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കെന്തോ ഒരു പേടി പോലെ..!
മലമ്പാമ്പിനെ കിണ്ണിയ പോലെ....
മഴ തോര്‍ന്നു, മാനം തെളിഞ്ഞു, ഗൃഹലക്ഷ്മി ജൂലായി ലക്കം റിലീസായി. ഇനി എന്തിന് ഈ പോസ്റ്റ് പൂട്ടി വയ്ക്കണം. എല്ലാവര്‍ക്കും കാണാനായി പോസ്റ്റ് ഞാന്‍ പബ്ലിക്കാക്കുന്നു. ഇനി ആര്‍ട്ടിക്കിളിനെപ്പറ്റി ചര്‍ച്ച വേണ്ടവര്‍ക്ക് അതാവാം.
മൂന്നാം പേജു കൊള്ളാം. ആദ്യത്തെ രണ്ടു പേജിലുള്ള ബ്ലോഗര്‍മാരാരെന്നൊരു പിടിയും കിട്ടുന്നില്ല.
തെറ്റുകളും കാടുകയറലുകളും പതിവുപോലെ ഇപ്പോഴുമുണ്ടു്. വരമൊഴി ഉണ്ടാക്കിയ ആളുകളുടെ കൂട്ടത്തില്‍ എന്നെയും ചേര്‍ത്തതു് എവിടെ നിന്നു കിട്ടിയ വിവരമാണോ എന്തോ? ഇതാണോ പണ്ടു മന്‍ജിത്തോ ബെന്നിയൊ മറ്റോ "പത്രക്കാര്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പു് എല്ലാം കൂലങ്കഷമായി പരിശോധിക്കും" എന്നു പറഞ്ഞതു്. ഇങ്ങനെയൊരു തെറ്റു് ദേവന്റ്റെ ഒരു ലേഖനത്തില്‍ കാണുകയില്ലല്ലോ.
അങ്ങനെ അവസാനം തുളസിയെയും കണ്ടു. മറ്റൊരു ഷോക്ക്. (വിശ്വം, പെരിങ്ങോടന്‍ തുടങ്ങിയവര്‍ക്കു ശേഷം). എന്തായാലും ഇത്രയും ഗൃഹലക്ഷ്മി എഴുതിയല്ലോ. ഭാഗ്യം.
Post a Comment