Thursday, June 01, 2006

ഉബൂണ്ടു

ubuntu-def
ubuntu-cof-606








ഇതാ വിശ്വസിക്കുവാന്‍ കൊള്ളാവുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം. ഉബൂണ്ടുവിന്റെ നാലാമത്തെ പതിപ്പ് 2006, ജൂണ്‍ 1 നു പുറത്തിറങ്ങി. തനിമലയാളം.org -നെ സപ്പോര്‍ട്ട് ചെയ്യുന്നതും ഉബൂണ്ടു എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണു്. തനിമലയാളം.org -ന്റെ പേരിലും മലയാളം ബൂലോഗരുടെ പേരിലും ഉബൂണ്ടു എന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനും ഐഡിയോളജിക്കും പുറകില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

കു: 20 മിനുട്ടിനുള്ളില്‍ ഒരു ഉബൂണ്ടു സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ എന്നു വിശദീകരിക്കുന്ന വീഡിയോ ഉടന്‍ തന്നെ പുറത്തിറക്കുന്നതാവും.

7 comments:

ശനിയന്‍ \OvO/ Shaniyan said...

ഏവൂരാനേ/പെരിങ്സേ,

ഇതെനിക്കിഷ്ടായി.. പലപ്പോഴും മൈക്രോസോഫ്റ്റ് സെര്‍‌വറുകള്‍ക്ക് പറ്റുന്ന അബദ്ധം (സന്തോഷ് ജീ, അവരോടു പറയാമെങ്കില്‍ പറയൂ)

ഉബൂണ്ടുവിന്റെ സൈറ്റില്‍ നിന്ന്..
“A key lesson from the Debian heritage is that of security by default. The Ubuntu Server has no open ports after the installation and contains only the essential software needed to build a secure server.“

അപ്പോ ഞാന്‍ ഡെസ്ക്‍ടോപ്പ് ഇടണോ അതൊ സെര്‍‌വര്‍ ഇടണോ? ഞാന്‍ മിക്കവാറും ഈ ശനിയോ ഞായറോ മറ്റോ പുതിയത് താഴെ ഇറക്കി പണിയും (മടിയില്‍ ഇരിക്കാനുള്ള ആള്‍ നാളെയോ മറ്റന്നാളോ വരുമെന്നൊരു കിനാവ് കണ്ടൂ..).

aneel kumar said...

അപ്പോ ഞാനെന്താ വേണ്ടേ LTS-ന്?
ആപ്റ്റ് ഗെറ്റണോ വേറെന്തെങ്കിലും ഗെറ്റണോ?

രാജ് said...

സുഹൃത്തുക്കളെ, (as promised) ഇരുപതു മിനുട്ടില്‍ ഉബൂണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതു കാണിക്കുന്ന വീഡിയോ പുറത്തിറക്കിയിട്ടുണ്ടു്. ഉബൂണ്ടു ലിനക്സിനെ കുറിച്ചു എകദേശം ഒരു ധാരണ തരുന്ന പ്രസ്തുത വീഡിയോ ഇവിടെ കാണാം

Adithyan said...

ഓഫ്‌ ടോപ്പിക്കിനായി തുടങ്ങിയ ക്ലപ്പിലെ പോസ്റ്റില്‍ ഒരു ഓടോ:

പെരിങ്ങോടാ, ഈ രണ്ടാമത്തെ പടത്തിന്റെ വീതി അല്‍പ്പം കൂടുതലായതു കൊണ്ടാണു ബ്ലോഗിന്റെ സൈഡ്‌ബാര്‍ താഴേക്കു പോയതെന്നു തോന്നുന്നു.

Sreejith K. said...

ആദിത്യന്‍ പറഞ്ഞത് തന്നെ ഞാനും. പെരിങ്ങോടാ, ശ്രദ്ധിക്കുമലോ.

Adithyan said...

ശ്രദ്ധിക്കുമലോ

we can do one more thing here... we can restrict the number of posts that come on the home page to be 10 or 20...

in that case, home page will come up fine, without removing the images...

Adithyan said...

if nobody has any issues in restricting the number of posts on the homepage to 10, then we dont need to resize or remove images from each post.

this will also make the page load faster...