Monday, June 19, 2006

മടങ്ങിവരൂ...


ഈ കരച്ചില്‍ കാണുന്നില്ലേ.
ബൂലോഗ ക്ലബ്ബിനെ അനാഥമാക്കാതെ പടിയിറങ്ങിപോയവര്‍ ദയവായി മടങ്ങിവരൂ.

10 comments:

aneel kumar said...

ഈ പടം വല്ലാതെ ഇഷ്ടപ്പെട്ടു.
സാക്ഷിയൊരു കക്ഷിതന്നെയാണേ!

അല്ലാ, ആരാ പടിയിറങ്ങിപ്പോയത്?
നടത്തിപ്പിനില്ലാന്നല്ലേയുള്ളൂ.

Kalesh Kumar said...

സാക്ഷീ, ഉഗ്രന്‍ പടം!
ആരും പടിയിറങ്ങിയൊന്നും പോയിട്ടില്ലന്നേ!
ഇവിടെയൊക്കെ തന്നെയുണ്ട് എല്ലാ‍രും!

അരവിന്ദ് :: aravind said...

അപ്ലേ പറഞ്ഞതാ ദേവ്‌ജിയോട് ക്ലബ് പണിയുമ്പോ ക്ലബ്ബിന് പടികള്‍ വേണ്ടാ വേണ്ടാന്ന്..
കേട്ടില്ല...

:-)
ആരും എങ്ങും പോയില്ലാന്നേ...എല്ലാരുണ്ട്, ഇവിടെത്തന്നെ.

വര്‍ണ്ണമേഘങ്ങള്‍ said...

വരകള്‍ വാക്കുകളേക്കള്‍ ശക്തം.
വാക്കുകളെന്തിനു വേറെ..?
ഒന്നാന്തരം പടം.
ഇതിന്‌ അടിക്കുറിപ്പിന്റെ ആവശ്യമില്ല. അത്രയ്ക്ക്‌ മനോഹരം.

കണ്ണൂസ്‌ said...

പണ്ട്‌ വായിച്ച ഒരു ജാപ്പനീസ്‌ നോവലിന്റെ തര്‍ജ്ജമയുടെ മുഖചിത്രത്തില്‍ കണ്ട ഒരു കുട്ടിയുടെ കണ്ണീരണിഞ്ഞ മുഖത്തിന്റെ പെയിന്റിംഗ്‌ ഓര്‍മ്മിപ്പിക്കുന്നു, സാക്ഷിയുടെ ഈ ചിത്രം. മനോഹരമായിരിക്കുന്നു.

ആര്‍ക്കെങ്കിലും ഞാന്‍ ഉദ്ദേശിച്ച നോവല്‍ ഏതെന്ന് മനസ്സിലായോ ? ഒരു സഹോദരന്റേയും സഹോദരിയുടേയും കഥയായിരുന്നു എന്നാണ്‌ ഓര്‍മ്മ.

Kumar Neelakandan © (Kumar NM) said...

വല്ലാത്ത പടം.
ഇനി ഇവള്‍ ചിരിക്കുന്ന ഒരു ചിത്രം കൂടി വരയ്ക്കേണ്ടിവരില്ലേ?
വരണം.
അതിനാദ്യം കാരണവര്‍ വരണം.
പിന്നെ ഓരോരുത്തരായി വരണം.
അല്ലാതെ ഇവിടെ ഒക്കെ തന്നെ ഉണ്ട് എന്നു പറഞ്ഞിട്ടുകാര്യമില്ല.

ഇറങ്ങിപ്പോക്ക് എളുപ്പമാണ്. ഇനി അകത്തുള്ളവരും പുറത്തിറങ്ങി ചുറ്റുവട്ടത്ത് കാഴ്ചക്കാരായി നിന്ന് ഇവിടെ ഒക്കെ തന്നെ ഉണ്ട് എന്നു പറഞ്ഞാലോ?
അപ്പോഴും പടം മാറ്റി വരയ്ക്കേണ്ടിവരും സാക്ഷി.

ഇതൊരു തുടക്കമാവണം. എന്റെ ഒരു ആഗ്രഹം പറഞ്ഞു അത്രെ ഉള്ളു.

കുറുമാന്‍ said...

അതേ പടിയിറങ്ങിപോയവരും, പടിക്കു പുറത്ത് വെയിറ്റ് ചെയ്യുന്നവരും, പടിമേല്‍ ഇരിക്കുന്നവരും, അകത്തേക്ക് കയറുക.

ഇതു രണ്ടാമത്തെ ബെല്ലാണ്. മൂന്നാമത്തെ ബെല്ലിന്നെല്ലാവരും ഉള്ളില്‍ വന്നില്ലെങ്കില്‍, ഉള്ളിലുള്ളവര്‍ എന്തു ചെയ്യും.

സാക്ഷീ,
വരയ്ക്കാന്‍ പഠിപ്പിച്ച മനസ്സേ നീയെന്നെ, സര്‍വ്വവും സ്മരിക്കാന്‍ പഠിപ്പിക്കുമോ?

മുല്ലപ്പൂ said...

നില്‍ക്കവിടെ..
ഇനിയാരും ബെല്‍ അടിക്കണ്ട.. മൂന്നാമതെ ബെല്ല്..

അതു അടിക്കുകയേ വേണ്ട..

എല്ലാരും കയറട്ടെ..

.....
സാക്ഷീ നല്ല വര...

ബിന്ദു said...

കരയേണ്ടാ ട്ടോ.. എല്ലാവരും വരും...

സാക്ഷീ... നന്നായി വരച്ചിരിക്കുന്നു. :)

Anonymous said...

സാക്ഷീ എന്നാ‍ലും എങ്ങിനെയാ ഇത്ര ഭംഗിയായിട്ടു വരക്കുന്നെ? അപാരം തന്നെ.