Thursday, June 01, 2006

കല്ലുവിന്‌

Photobucket - Video and Image Hosting
കല്ലൂ,

അറിവുകളൊന്നുമില്ലാത്ത നിഷ്കളങ്കതയുടെ സ്വര്‍ഗ്ഗര്യാജ്യത്തായിരുന്നു ഇതുവരെ നീ. എന്നും അവിടെ ജീവിക്കാനാവില്ലല്ലോ, ഭൂമിയിലേക്ക്‌ ഇന്ന് യാത്ര തുടങ്ങുക.

അറിവിന്റെ ലോകമെന്ന് നമ്മള്‍ പറയുന്നത്‌ ഈ ലോകത്ത്‌ നിനക്കു ജീവിതോപാധിയും ആയുധവും ആഭരണവും അറിവായതുകൊണ്ടാണു കല്ലൂ. ഒത്തിരി അറിവു നേടുക.

പിന്നെയും അറിവു നേടുക. അപ്പോല്‍ നീ അറിവുകളെ ചോദ്യം ചെയ്യാന്‍ തുടങ്ങും. അങ്ങനെ അറിവുകളുടെ നിര്‍മ്മാണം നടത്തി തുടങ്ങുക. നിനക്കു വേണ്ടുന്ന അറിവുകള്‍ നീ തന്നെ സൃഷ്ടിച്ച്‌ അറിവിനുവേണ്ടിയുള്ള അര്‍ത്ഥനക്ക്‌ വിരാമമിടുക.

അങ്ങനെ അറിവുകള്‍ സംഭരിച്ച്‌ നീ അതിന്റെ ഉച്ചകോടിയില്‍ വച്ച്‌ അറിവിന്റെ ഇല്ലായ്മയെന്ന സവിശേഷത തിരിച്ചറിയുക. അറിവുകളുടെ ഈ ലോകത്തിന്റെ ചക്രവര്‍ത്തിനിയായി നീ അറിവില്ലായ്മയുടെ നിഷ്കളങ്കതയോടെ ജീവിക്കുക.

ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

14 comments:

രാജ് said...

ദേവാ ആ ഇമേജ് ഫുള്‍സൈസ് കാണുവാന്‍ കഴിയുന്നില്ലല്ലോ. പുതിയൊരു ഫ്രീ ഫോട്ടോ ഹോസ്റ്റിങ് സൈറ്റ് വന്നിട്ടുണ്ടു്, Cnet/Webshots -ന്റെ allyoucanupload.webshots.com അവിടൊന്നു ശ്രമിച്ചുനോക്കൂ, റെജിസ്ട്രേഷന്‍ ഗുലുമാലുകളൊന്നുമില്ല.

Anonymous said...

http://pages.google.com/edit/devanandpillai/kalluz.jpg

lavide undu

അരവിന്ദ് :: aravind said...

ആരാ ദേവ് ജീ, കല്ലു?
എനി ഹാപ്പി ന്യൂസ് ??

myexperimentsandme said...

ദേവേട്ടാ, ആ ലിങ്കും പ്രശ്നഭരിതമാണല്ലോ... പണ്ട് താരയോ മറ്റോ ചോദിച്ചതുപോലെ പാസ്‌വേഡ് വേണമെന്നാണല്ലോ തോന്നുന്നത്!

Visala Manaskan said...

അയ്യോ, കല്ലൂനെ അറിയില്ലേ?

ഷെയിം ഷെയിം അരവിന്ദ്...!

‘കല്ലൂ ഫാന്‍സ് അസോസിയേഷന്‍‘ എന്നെ കേട്ടിട്ടുണ്ടോ?

ഇല്ലേ?

ഷെയിം ഷെയിം അരവിന്ദ്!

Sreejith K. said...

http://kumarnm.blogspot.com/2006/05/blog-post_31.html

ഇതല്ലേ കല്ലു. അതോ വേറെയും കല്ലുമാരുണ്ടോ?

ദേവന്‍ said...

കല്യാണി തുടങ്ങുന്നു.. കണ്ടില്ലേ അരവിന്നന്‍ കുട്ടി? ഇത്‌ ലതിന്റെ തുടര്‍ച്ചയാ..
http://aycu04.webshots.com/image/763/1223414514042756572_rs.jpg
engane undu vakkari? credit, if any goes to peringodan

ദേവന്‍ said...

അവളൊഴികെയില്ലാ കല്ലുവീ ബൂലോഗത്തിങ്കല്‍ ശ്രീജിത്തേ ശംശയം ബേണ്ടാ.
http://i23.photobucket.com/albums/b394/devanand/kalluz.jpg

myexperimentsandme said...

ലെവന്‍ അടിപൊളി ദേവേട്ടാ‍..... പെരിങ്ങോടര്‍ക്ക് ഒരു ക്രെഡിറ്റ് എന്റെ വക. ലെവനെ ഒന്നു മൂപ്പിച്ച് നോക്കട്ടെ......

അരവിന്ദ് :: aravind said...

വിശാല്‍ ജീ :-))) ഞാന്‍ ചമ്മി. :-))

കണ്ടൂന്ന്. കുമാര്‍ ജിയുടെ കല്യാണ്യെ കണ്ട് അവിടെ കമന്റും ഇട്ടു.
ആദ്യം ക്ലബിലൊന്ന് മുഖം കാണിച്ച് പോകാം ന്ന് വച്ച് വന്നത് കൊണ്ടല്ലേ ഇങ്ങനെ പറ്റ്യേ?
ശോ! ഷേം ഷേം തന്നെ:-)

ദേവ് ജി, പുടി കിട്ടി പുടികിട്ടി.

ശ്ശോ എന്റെ ഒരു കാര്യമേ!

ഓക്കെ ഓക്കെ, നൌ എവരിബഡി ഗോ റ്റു യുവര്‍ ക്ലാസ്സസ്സ്!

ബിന്ദു said...

ഞാനാ ബുക്കൊന്നു വായിക്കാമെന്നോര്‍ത്തു തുറന്നതായിരുന്നു, പക്ഷെ..........

Kumar Neelakandan © (Kumar NM) said...

ദേവാ, ഇതൊക്കെ അവള്‍ക്ക് ഞാന്‍ വായിച്ചുകൊടുത്തു. എന്നെപ്പോലെ തന്നെ അവള്‍ക്കും ഒന്നും മനസിലായില്ല. :(

എങ്കിലും ഒന്നുമനസിലായി, ഒരു അങ്കിളിന്റെ സ്നേഹം അവളോട് എന്തോ പറയുന്നു എന്ന്. അതുകൊണ്ടവള്‍ വെറുതേ മൂളിക്കേട്ടു.

നന്ദി ദേവാ, വളരെ നന്ദി.
ഒരാള്‍ സ്പെഷ്യല്‍ പെര്‍സണ്‍ ആകുന്ന നിമിഷത്ത് അവരുടെ മുഖത്ത് തെളിയുന്ന സന്തോഷം അവളുടെ മുഖത്ത് ഞാന്‍ വായിച്ചു, ഈ ഒരു പോസ്റ്റിലൂടെ.
ഇതൊക്കെ അപൂര്‍വ്വമാണ്. ഈ സന്തോഷത്തിലൂടെ കല്ലു അവളുടെ ഉത്തരവാദിത്തം തിരിച്ചറിയട്ടെ.

കുറുമാന്‍ said...

കുമാര്‍ജീ - കല്ലുവിന്റെ ആദ്യ സ്ക്കൂള്‍ ദിനം ഇന്നായിരുന്നു എന്നു ഞാന്‍ കരുതുന്നു. ഇന്നായിരുന്നു എങ്കില്‍ ഇപ്പോള്‍, കല്ലുമോള്‍ വീട്ടിലെത്തിയിരിക്കണം.......(1-ആം തിയതി കാലവര്‍ഷം മൂലം മാറ്റി 5ആം തിയതി ആക്കി എന്നു കേട്ടറിഞ്ഞത് ശരിയാണോ, ആവോ?).

ആദ്യ ദിനം കല്ലു ആസ്വദിച്ചു എന്നു കരുതുന്നു.

Anonymous said...

കുറുമാനെ, കല്ലൂന്റെ സ്കൂള്‍ ഒന്നിനു തന്നെ തുറന്നിരുന്നു.ഗവണ്മെന്റ്‌ സ്കൂളുകളാണ്‌ ഇന്ന്‌ തുറക്കുന്നത്‌.