Friday, June 02, 2006

സയന്‍സ് ഫിക്ഷന്‍

ഈ ബൂലോഗത്തില്‍ ആരെങ്കിലും ഇന്നുവരെ ഒരു സയന്‍സ് ഫിക്ഷന്‍ എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കിലൊന്നറിയിക്കണേ... നാളെ ചിക്കാഗോയിലെ സാഹിത്യസമാജത്തില്‍ ഫുള്‍ ക്രെഡിറ്റോടെ അവതരിപ്പിക്കാനായിരുന്നു. ഓരോ ആഴ്ച്ചയും അവര്‍ക്കോരോ വിഷയങ്ങളുണ്ടത്രേ. ഈ ആഴ്ചയിലേതാണ് സയന്‍സ് ഫിക്ഷന്‍. ആദ്യമായിട്ടാണ് ഞാന്‍ ഞാനീ പരിപാടിക്ക് ഇറങ്ങുന്നത്‌. അല്ലെങ്കിലും സാഹിത്യവും ഞാനും തമ്മിലെന്തു ബന്ധം?

3 comments:

ഉമേഷ്::Umesh said...

ഇപ്പോള്‍ ആഴ്ചയിലൊരിക്കലായോ? ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ മാസത്തിലൊരിക്കലായിരുന്നല്ലോ...

Santhosh said...

സെല്‍ഫ് ഗോളാണല്ലോ ഉമേഷേ!

മണി | maNi said...

ഒരെണ്ണം കുറേക്കാലമായി മനസ്സില്‍ കിടപ്പുണ്ട്. പക്ഷെ, അതു വരമൊഴിയിലേക്കു മാറ്റാന്‍ ഇതുവരെ പറ്റിയിട്ടില്ല.

ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഒരു പുതിയ യന്ത്രമനുഷ്യനെ (robot) ഉണ്ടാക്കുന്നു. അതിനു ചിന്തിക്കാനുള്ള കഴിവ് (artificial Intelligence വഴി) കൊടുത്താല്‍ അതിനെ നിയന്ത്രിക്കാന്‍ പറ്റാതെ പോയാലോ എന്നുള്ള ഭയം കൊണ്ട് അതിനു മുതിരാതെ തന്റെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും അവ നടപ്പിലാക്കാനുമുള്ള കഴിവു കൊടുക്കുന്നു. ഒരേ കാര്യങ്ങള്‍ വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് ഒഴിവാക്കാന്‍ വേണ്ടി അതിനു ഒരിക്കല്‍ കണ്ട കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവു കൊടുക്കുന്നു. അതിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ അയാള്‍ ഉപയോഗിക്കുന്നതു ‘ചിന്താ വിനിമയം’ (thought communication) ആണ്.

ചിന്തിക്കാന്‍ കഴിയില്ലെങ്കിലും പലപ്പൊഴായി പലതും കണ്ടു പഠിച്ച ആ യന്ത്ര മനുഷ്യന്‍ അയാള്‍ക്കൊരു വന്‍ തലവേദന തന്നെ ആകുന്നു. ഒടുവില്‍ അതിനെ ഒരു വിധത്തില്‍ നശിപ്പിച്ചെടുക്കാന്‍ അയാള്‍ക്കു കഴിയുന്നു.

‘ചിന്താ വിനിമയം’ (thought communication) ന്റെ സാദ്ധ്യതകള്‍ highligt ചെയ്യണമെന്നായിരുന്നു പ്രധാന ഉദ്ദേശം.

ഇതു വികസിപ്പിച്ചു വരുമ്പോള്‍ ഒരു ബ്ലോഗില്‍ കൊള്ളുമോ എന്ന സംശയവും, പിന്നെ പല സാങ്കേതിക വാക്കുകളുടെയും മലയാളം അറിയാത്തതും മനസ്സിലുള്ളതു കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ വേണ്ട സമയവും മാനസികാവസ്ഥയും ഒരുമിച്ചു കിട്ടാത്തതും കൊണ്ട് ഇപ്പോഴും ഇതെന്റെ മനസ്സില്‍ തന്നെ കിടക്കുന്നു.