Thursday, June 01, 2006

കലേഷിതാ തിരിച്ചെ.............

ഒടുവില്‍ കല്യാണോം കഴിച്ച് കലേഷും റീമയും സുഖമായി ജീവിച്ചു എന്നാണ് കഥയുടെ സ്വാഭാവിക അന്ത്യം എന്നു കരുതിയെങ്കില്‍ തെറ്റി. പാവം റീമയെ, തല്‍ക്കാലത്തേക്കെങ്കിലും കണ്ണീരിലാഴ്ത്തി, നമ്മുടെ കലേഷിതാ ഇന്ന് കൃത്യം 11 (ഇന്ത്യന്‍ സമയം) മണിക്ക് ദുബായിലേക്ക് തിരിച്ചു കയറി.

ഇന്നു രാത്രിയോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ ശക്തിയോടെ, മലയാളം ബ്ലോഗുകളിലും നെറ്റിന്റെ മറ്റ് പലയിടങ്ങളിലും കലേഷ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ‘പല അവസ്ഥാ നിരീക്ഷണകേന്ദ്രം’ അറിയിച്ചതായി കൊല്ലത്തുനിന്ന് റിപ്പോര്‍ട്ട്.

4 comments:

Vempally|വെമ്പള്ളി said...

ഓ , ന്നീപ്പോ ന്തിനാ ആ പഴേ കലെഷിനെ പ്രതീക്ഷിക്കുന്നെ. ജീവിതഭാരം തോളിലേറ്റിയ ഒരുവന് അങ്ങനല്ലേ ബെന്നീ

Unknown said...

ഇതുവരെ കേരളത്തിലടിച്ചു കൊണ്ടിരുന്ന കൊടുങ്കാറ്റുകളൊക്കെ ഇനീപ്പോ ഗള്‍ഫില്‍ ആഞ്ഞടിക്കുമല്ലോ?

keralafarmer said...

കലേഷിന്റെ വാക്കും പഴയ ചാക്കും ഒന്നു പോലെയാണോ? ചന്ദ്രേട്ടാ ഗൾഫിലേയ്ക്ക്‌ പോകുന്നതിനുമുൻപ്‌ തീർച്ചയായും നേരിൽ കാണാമെന്നൊരു വാക്കു തന്നിരുന്നു. 29 ന്‌ ഞാൻ വിളിച്ചപ്പോൾ മൊബൈൽ ഓഫ്‌. ഇപ്പോഴല്ലെ കാര്യം പിടികിട്ടിയത്‌. പുള്ളിക്കാരൻ റീമയെ വിട്ടിട്ട്‌ പോകുന്ന ദുഃഖത്തിലായിരുന്നിരിയ്ക്കാം.

Kalesh Kumar said...

ഞാന്‍ തിരിച്ചെത്തിയേ....
വെമ്പള്ളി, എനിക്ക് മാറ്റമൊന്നുമില്ല കേട്ടോ!
ചന്ദ്രേട്ടാ, കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ക്ഷമിക്കൂ, സാധിച്ചില്ല.
മനപൂര്‍വ്വമല്ല.
ഒരു തടിയന്‍ ബോക്സ് ഫയല്‍ നിറയെ പേപ്പറുകള്‍ എന്നെ കാത്തിരിക്കുകയാണ്. അതൊന്ന് തീര്‍ത്തോട്ടെ. എല്ലാ‍ വിവരത്തിനും ഞാന്‍ വിശദമായി തന്നെ പോസ്റ്റാം.