Friday, June 02, 2006

അമ്മയും ഭാര്യയും

ഇറാനില്‍ ജനിച്ച് ഫ്രാന്‍സില്‍ ജീവിക്കുന്ന പ്രാശസ്ത എഴുത്തുകാരി മാര്‍ഷാന്‍ സെട്രാപി (Marjane Satrapi) പെഴ്സപ്പൊലീസ് (Persepolis), പെഴ്സപ്പൊലീസ് 2, എംബ്രോയ്ഡറീസ് (Embroideries) തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. രണ്ടുദിവസം മുമ്പ് മാര്‍ഷാന്‍ സെട്രാപി സീയാറ്റിലില്‍ വന്നപ്പോള്‍ NPR-ന്‍റെ മാര്‍സീ സില്‍മന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ഈ ഭാഗം എന്നെ ആകര്‍ഷിച്ചു (ചോരയുള്ളോരകിടിന്‍ ചുവട്ടിലും...):

താങ്കള്‍ക്ക് ഫ്രഞ്ച് പൌരത്വമുണ്ടെങ്കിലും താങ്കളിപ്പോഴും ഇറാനിയനാണെന്നാണോ സ്വയം കരുതുന്നത് എന്ന ചോദ്യത്തിന് മാര്‍ഷാന്‍ സെട്രാപിയുടെ മറുപടി: [ഓഡിയോയില്‍ 15:09 കഴിയുമ്പോള്‍]

For me, Iran is like my mother and France is like my wife. [you know, my mother, you know] [You] only have one mother... [and you know] she can be crazy, she can do anything, [she] is my mother and if she is sick, I would just [you know] be really sad. [if so, you know] Your wife, you choose her, you can divorce her, so you can cheat on her, you can make another baby with someone else somewhere else, so you know, its not the same relationship even if you have chosen it, its not, you know, eternal, you can always change.

ഏതായാലും അഭിമുഖം മുഴുവന്‍ കേള്‍ക്കുന്നവര്‍, ഞങ്ങള്‍ സീയാറ്റിലുകാര്‍ സ്ഥിരം കേള്‍ക്കുന്ന ഈ കാലാവസ്ഥ അറിയിപ്പുകൂടി ശ്രദ്ധിക്കുമല്ലോ: [ഓഡിയോയില്‍ 13:00 കഴിയുമ്പോള്‍]

61 degrees outside our studios. Cloudy skies in Seattle... Increasing clouds today with a chance of rain late this afternoon... Tonight, rain developing in the evening, mostly cloudy, a chance of shower after midnight...

5 comments:

ബിന്ദു said...

ആദ്യം വിചാരിച്ചു, അമ്മയും ഭാര്യയും എന്നതിനു പകരം ചെകുത്താനും കടലും എന്നിട്ടാലും മതിയായിരുന്നല്ലൊ എന്നു. വായിച്ചു കഴിഞ്ഞപ്പോഴല്ലെ കാര്യം മനസ്സിലായതു. :) സ്ത്രീജനങ്ങള്‍ തിരിച്ചും ചിന്തിക്കണം അല്ലേ??

Santhosh said...

ഒരു സ്ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടതില്‍ എനിക്ക് അത്ഭുതം തോന്നി. അതും കൂടിയാണ് പോസ്റ്റിനാധാരം.

aneel kumar said...

:)
'ചോരയുള്ളോരകിടിന്‍ ചുവട്ടിലും...)' ഇത് അറിഞ്ഞുകൊണ്ട് ഇട്ടതാണോ സന്തോഷ്?

ഉമേഷ്::Umesh said...

ഞാനും കണ്ടിരുന്നു. “മെല്ലെത്തിന്നാല്‍ പനയും തിന്നാം” എന്നോ മറ്റോ പണ്ടു സിബു എഴുതിയതുപോലെ (അതുകൊണ്ടല്ലേ നമുക്കു “ശ്രീജിത്തരം” എന്ന മഹത്തായ വാക്കു കിട്ടിയതു്!) വന്ന ഒരു കയ്യബദ്ധമാണെന്നു തോന്നുന്നു.

എല്ലാവര്‍ക്കും വേണ്ടി, ആ ശ്ലോകം മുഴുവനായി. ആരെഴുതിയെന്നറിയില്ല.

സാരമുള്ള വചനത്തിലൊക്കെയും
നീരസാര്‍ത്ഥമറിയുന്നു ദുര്‍ജ്ജനം;
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം


ഈ ശ്ലോകം ഒരു അക്ഷരശ്ലോകസദസ്സില്‍ കേള്‍ക്കുന്നതിനു മുമ്പു്, ഇതിന്റെ ഉത്തരാര്‍ദ്ധം മാത്രമേ കേട്ടിരുന്നുള്ളൂ. അതു പാന(സര്‍പ്പിണി)യാണെന്നാണു (ക്ഷീരമുള്ളോരകിട്ടിന്‍ ചുവട്ടിലും.../ദാഹിക്കുന്നൂ ഭഗിനീ കൃപാരസ...) ഞാന്‍ കരുതിയിരുന്നതു്. സംസ്കൃതവൃത്തമായ രഥോദ്ധതയാണു സാധനം.

Santhosh said...

കയ്യബദ്ധമാണ്!! സന്തോഷത്തരം എന്ന വാക്ക് ഉണ്ടാക്കാന്‍ വരട്ടെ!