Tuesday, June 06, 2006

ലീവാപ്ലീക്കേഷന്‍

പ്രിയപ്പെട്ട ബൂലോഗരേ...

സൌത്ത് ആഫ്രിക്കയില്‍ നിലനില്‍ക്കുന്ന ഒരു പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഏതാണ്ട് അടുത്ത ഒരു മാസത്തേക്ക് എനിക്ക് ബ്ലോഗുവാന്‍ കഴിയുവതല്ല എന്ന് താഴ്മയായി ബോധിപ്പിച്ചുകൊള്ളട്ടെ.


അപ്പോ ഹാപ്പി ബ്ലോഗിംഗ്. എല്ലാവര്‍ക്കും.

(പരീക്ഷക്ക് ആശംസകള്‍ കണ്ടപ്പോ, താങ്ക്സുണ്ടെങ്കിലും ..എന്റമ്മേ..എനിക്ക് ടെന്‍ഷനായിപ്പോയി!!!! :-) )

13 comments:

Sreejith K. said...

അരവിന്ദേട്ടാ, പോയി വരു, പരീക്ഷ നന്നായി എഴുതൂ. എല്ലാ ആശംസകളും.

വി വില്‍ മിസ്സ് യു അന്റ് യുവര്‍ അമ്മാവന്‍. തല്‍ക്കാലം വിട.

അതുല്യ said...

എന്തിനാ പോസ്റ്റും കമന്റും ഒക്കെ?

വേണ്ടെ....വേണ്ടെ...... ഇന്നലത്തെ നീ (സ്നേഹമുള്ള നീീീീീിയാട്ടോ...) കഴിച്ചിട്ട്‌ തൊണ്ടയിലുണ്ടായ കിരികിരി ഇതു വരേയും മാറിയില്ലാ.

Actually speaking, for posting that comment in the post of Devan Maash, I wanted to disqualify/ban you from posting and commenting for an year. That sort of atmosphere was created yesterday here in my space.

Good Luck dear. Write well and come out in flying colours and make us proud.

അതുല്യ said...

എന്തിനാ പോസ്റ്റും കമന്റും ഒക്കെ?

വേണ്ടെ....വേണ്ടെ...... ഇന്നലത്തെ നീ തന്ന പൈനാപ്പിളു (സ്നേഹമുള്ള നീീീീീിയാട്ടോ...) കഴിച്ചിട്ട്‌ തൊണ്ടയിലുണ്ടായ കിരികിരി ഇതു വരേയും മാറിയില്ലാ.

Actually speaking, for posting that comment in the post of Devan Maash, I wanted to disqualify/ban you from posting and commenting for an year. That sort of atmosphere was created yesterday here in my space.

Good Luck dear. Write well and come out in flying colours and make us proud.

10:34 AM

Visala Manaskan said...

അരവിന്ദന്റെ കമന്റ് തന്നെ മറിച്ചിടട്ടെ.. അതേ പോലൊന്നെഴുതാന്‍ കൂട്യാകൂടാത്തതുകൊണ്ടാ..
**

നോ!!!!!!!
(സുരേഷ് ഗോപി ഇടക്കിടെ അലറുന്നപോലെ)

അല്പനേരത്തെ നിശബ്ദതക്കു ശേഷം..

ഓകെ..ഓകെ...:-((
(കരിയര്‍ കഴിഞ്ഞേയുള്ളൂ എന്തും...അങ്ങനെത്തന്നെയാവണം)
പക്ഷേ പറഞ്ഞതോര്‍മ്മയിരിക്കട്ടെ..ഒരു മാസം..ഒരേ ഒരു മാസം!

മെയിന്‍ ഫോര്‍വാര്‍ഡ് പരിക്കേറ്റു ബെഞ്ചേല്‍ കയറി ഇരിപ്പായ ടീമിനെപ്പോലെ ഇനി ബൂലോഗം..
ഡിഫന്‍സിലൂനി ഗോളുകള്‍ വീഴാതെ നോക്കാം...:-(

***

സ്കൂളില്‍ നിന്ന് സ്പോട്സിന് പോയി വിജയശ്രീലാളിതരായി ‘ചാടി മറഞ്ഞത് ചാലക്കുടി, കപ്പടിച്ചത് കൊടകര’ എന്ന് പറഞ്ഞ് ഞങ്ങള്‍ വന്ന പോലെ, പരീക്ഷ പാസായി ഡപ്പാങ്കുത്ത് ഡാന്‍സുമായി തിരിച്ചുവരുന്നൊരു അരവിന്ദിനെ കാണാന്‍ പറ്റണേ എന്ന് കണ്ടാരമുത്തപ്പനോട് പ്രാര്‍ത്ഥിച്ചുകൊണ്ട്...

മണിയമ്മാവന്റെ മറ്റൊരു ഫാന്‍.

Kalesh Kumar said...

ആശംസകള്‍!
വിജയശ്രീലാളിതനായി വേഗം മടങ്ങി വരൂ....
മിസ്സ് ചെയ്യും!

K.V Manikantan said...

leave application accepted, but no extension allowed. OKKKK?

ബിന്ദു said...

പരീക്ഷ പാസാവാന്‍ പ്രാര്‍ത്ഥിക്കാം ട്ടൊ, എയ്‌.. പാര്‍ട്ടി പ്രതീക്ഷിച്ചൊന്നുമല്ല. "All the best"
:)

സിദ്ധാര്‍ത്ഥന്‍ said...

കോപ്പിയടിക്കാന്‍ പറ്റ്വോ അരവിന്ദാ?

ഇങ്ങനെ ചോദിക്കാനാണാദ്യം തോന്നിയതു്‌. എന്തു ചെയ്യാന്‍?

കുറുമാന്‍ said...

അരവിന്ദോ.....പോകുന്നതെല്ലാം കൊള്ളാം, പക്ഷെ നമ്മുടെ വിശാലന്‍ മാഷ് കാണിച്ച പോലെ ഒരു മര്യാദയൊക്കെ വേണം. പോവ്വ്വാ, തൊഴാ, വരാ, അല്ലാണ്ട്, എന്തായാലും, വന്നില്ലേ, ഇനി മകരവിളക്കു കഴിഞ്ഞിട്ടാകാം മടക്കം എന്നൊന്നും കരുതരുതേ...

ആള്‍ ദി ബെസ്റ്റ്
ബോട്ടി ആന്റ് ബ്യൂട്ടി(ഫുള്‍)

Unknown said...

ആശംസകള്‍. പാര്‍ട്ടി പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. അതെ..!! പ്രതീക്ഷിക്കുന്നു.!!

ദേവന്‍ said...

എന്തരു പരീക്ഷണമാ അരവിന്നന്‍ കുട്ടീ? എന്തരായാലും പടിച്ച്‌ പഷ്‌ ക്ലാസ്സു വാങ്ങിച്ചേച്ചു വരീന്‍.

ദേവന്‍ said...

എന്തരു പരീക്ഷണമാ അരവിന്നന്‍ കുട്ടീ? എന്തരായാലും പടിച്ച്‌ പഷ്‌ ക്ലാസ്സു വാങ്ങിച്ചേച്ചു വരീന്‍.

evuraan said...

1/2വിന്ദാ,

ലീവ്‌ അപ്രൂവ്ഡ്.

എന്നു വെച്ച് മുപ്പതാം ദിവസമിങ്ങെത്തിക്കോളണം. അല്ലേല്‍ എല്‍.W.p. വകുപ്പില്‍ പെടുത്തുന്നതാഹും.

വിജയാശംസകള്‍..!!