Tuesday, June 06, 2006

ഓപ്പണ്‍ ഓഫീസ് മലയാളത്തില്‍...

CDAC ഇങ്ങനെയൊരെണ്ണം ചെയ്തിരിക്കുന്നു. ഞാനിന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. വിവരം കിട്ടിയപാടേ ഇങ്ങോട്ട് വന്നതാണ്. ‘copy, paste, തുടങ്ങീ പലതിനുമുള്ള മലയാളം വാക്കുകള്‍ ഏതായിരിക്കണം എന്നതിനെ പറ്റി ഇവിടെ ധാരാളം ചര്‍ച്ച ചെയ്തതായത്‌ കൊണ്ട്‌ അവരുപയോഗിച്ചിരിക്കുന്നതേതാണെന്നറിയാനൊരു ആഗ്രഹമുണ്ട്‌. എന്നാലും, മലയാളത്തില്‍ കാണാന്‍ പേക്കേജ് മൊത്തം ഇന്‍സ്റ്റാള്‍ ചെയ്യണം എന്നു പറയുന്നതൊരു ചതിയാണ്.

2 comments:

ശനിയന്‍ \OvO/ Shaniyan said...

എന്താ സ്പീഡ് (ഡൌണ്‍‌ലോഡിങ്ങിന്റെ)!!

evuraan said...

ഇച്ചിരെ അധികപ്രസംഗമാവും എന്നാലും,

പിന്നേ, ഒലത്തി എന്നു പറയാനാണ് നാവ് പൊങ്ങുന്നത്.

യൂണീ‌കോഡിനെ പറ്റിയവര്‍ കേട്ടിട്ടുണ്ടോ ആവോ?

വരമൊഴി, വാമൊഴി എന്നിവയെ പറ്റിയും?

വാല്‍ വളഞ്ഞേയിരിക്കു എന്നാലും, ഒന്നൂടെ അവര്‍ക്കൊന്നെഴുതാം ക്ലബ്ബുകാരെ?

contact@malayalabhasha.com
cdit@vsnl.com