Monday, June 26, 2006

എനിക്കൊന്നും വായിക്കാന്‍ പറ്റുന്നില്ല

ഞാന്‍ ആരോട് ഈ സങ്കടം പറയും?? കഷ്ടം കഷ്ടം.... എല്ലാം കുറേ square square മാത്രം....... എന്നാലും ഞാന്‍ നാട്ടില്‍ എത്തി. നമ്പര്‍ കിട്ടിയവര്‍ ഒക്കെ എന്നെ വിളിക്കുകയും, നമ്പര്‍ ഉള്ളവരെ ഒക്കെ ഞാന്‍ വിളിക്കുകയും ചെയ്തിരുന്നു.‍ സുഖമായി ഇരിക്കുന്നു. നാട്ടില്‍ രണ്ടുദിനം ചൂടായിരുന്നു. എല്ലാം പഴയപോലെ, റോഡില്‍ ഇറങ്ങിയാല്‍ എപ്പോള്‍ പ്രൈവറ്റ് ബസ്സും ഓട്ടോ റിക്ഷയും മുട്ടി എന്ന് ചോദിച്ചാല്‍ മതി..... പിന്നെ റ്റൂ വീലേര്‍സിന്റെ കാര്യം പറയണ്ട..... റോഡ് കാണുമ്പോള്‍ തോന്നും, എന്താ അവിടെ റ്റൂ വീലറിന്റെ റാലി ആണോന്ന്. വിശ്വംജി പറഞ്ഞിരുന്നു, എല്ലാവര്‍ക്കും വരാന്‍ പറ്റിയ ഒരു ദിനം മീറ്റിനായി എടുക്കാന്‍, എന്നിട്ട് ബ്ലോഗ് വഴി അപ്ഡേറ്റ് ആക്കാന്‍, ഞാന്‍ മുഹൂര്‍ത്തം നോക്കി, എന്നാവുമ്പൊ, ഇന്ത്യക്കാരും, ദുബായിക്കാരും ഒക്കെ ഉണ്ടാവുമല്ലോ എന്ന് കരുതി, നെറ്റ് കഫേയില്‍ വന്നിട്ട്........ ഹ ഹ കഷ്ടം എന്ന് പറയേണ്ടു..... എല്ലാം എല്ലാം കുറേ square മാത്രം. എന്റെ സ്വന്തം സിസ്റ്റം ആണെങ്കില്‍ യമ സ്ലോ..... നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു..... അത് കൊണ്ട് ദയവായി ആരെങ്കിലും ബ്ലോഗ് മീറ്റിന്റെ വിവരങ്ങള്‍ ഡിസ്കസ് ചെയ്യാന്‍ എന്നെ ഫോണില്‍ ബന്ധപ്പെടുക. കൊച്ചിയില്‍ ആണെങ്കില്‍ ഓര്‍ഗനൈസിങ്ങിന് ഞാന്‍ മുന്‍പന്തിയില്‍ ഉണ്ടാകും. എല്ലാ സഹായ സഹകരണങ്ങളും....

ദേവ ഗുരു പ്രത്യേകം പറഞ്ഞിരുന്നു, അതുല്യ നാട്ടില്‍ പോയാല്‍ കല്ലില്‍ അരച്ച ഉള്ളി ചമ്മന്തി കഴിക്കണം, ആരോഗ്യത്തിനു വളരെ നല്ലതാണ്, പ്രത്യേകിച്ച് കഷായം ഒക്കെ കുടിക്കുമ്പോള്‍ എന്ന്. അതു കൊണ്ട് എന്റെ മൊബൈല്‍ അമ്മിക്കല്ല് ഒക്കെ mobilise ചെയ്ത് ദേവ ഗുരുവിന്റെ ഉപദേശപ്രകാരം, ഇന്നു രാവിലെ ഇഡലിയും ഉള്ളി ചമ്മന്തിയും ഉണ്ടാക്കി.....അല്പം ദേവഗുരുവിനും, ബാക്കി എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും. വക്കാരീ, സദ്യ വട്ടം ആയി വരുന്നൂ ട്ടോ. ഇല നാട്ടില്‍ കിട്ടാനില്ല വക്കാരീ, മഴയും കാറ്റും കാരണം, ഇല ഒക്കെ വെട്ടിക്കീറി. എന്നാലും ഞാന്‍ ഒന്ന് ഒരുക്കുന്നുണ്ട്. കുമാറിനേയും, തുള്‍സീനേയും, ശ്രീജിത്തിനേയും, ഉമേനെയും, ചന്ദ്രേട്ടനേയും ഒക്കെ ഒക്കെ, വിളിക്കണം എന്‍റ ഫ്ലാറ്റിലേക്ക്, എന്നിട്ട് ഞങ്ങള്‍ സദ്യ ‍ഉണ്ണും. വക്കാരിക്ക് പടം മാത്രം അയക്കാം കേട്ടോ.......



എന്റെ പ്രകൃതിയെ തൊട്ട് നില്‍ക്കുന്ന ഫ്ലാറ്റിലെ ജാലക വാതില്‍ ദൃശ്യങ്ങള്‍ ഇതാ....ഒരു മഴയ്ക്ക് കോപ്പ് കെട്ടിയപ്പോള്‍ ഓടിക്കേറി ടെറസ്സില്‍ നിന്ന് എടുത്തതാ... പിന്നെ ജനല്‍ തുറന്നാല്‍ കാണുന്ന കാഴ്ചകളും......













10 comments:

Sreejith K. said...

അതുല്യ ചേച്ചിക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ട് നാട്ടില്‍ പോകുമ്പോഴൊക്കെ ഞാനും അനുഭവിക്കാറുണ്ട്. അഡ്മിന്‍ പ്രിവിലേജസ് ഉള്ള വിന്‍ഡോസ് എക്സ്.പി ഉള്ള കമ്പ്യൂട്ടര്‍ അന്വേഷിച്ച് ഒരുപാട് കഫേകള്‍ കയറി ഇറങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇതിനൊക്കെ എന്നാ ഒരു പരിഹാരും ഉണ്ടാവുക എന്തോ

ഫോട്ടോസ് കലക്കി. ഇത് കണ്ടാല്‍ എറണാകുളം ഹരിതനഗരം ആണെന്ന് തോന്നിപ്പോകുന്നു.

അവിടെ വരുമ്പോള്‍ കാണാം. 8-ആം തീയതി എനിക്കാണോ അതുല്യച്ചേച്ചിക്കാണോ നാക്കിനു നീളം കൂടുതല്‍ എന്ന് കാണിച്ച് തരം. സന്ധിക്കുംവരെ വണക്കം.

അതുല്യ said...

Sreekutta, ninne aanu eppo gmail il kandathu......oru talavedana ninakkum tharam. onnu ee postil ullathu malayalathil aaki type cheythu enikku thirichayachu tharu. njan paste cheyyam. atleast ningal kokke enkilum vaayikkam allo. please... meet inu kaanumbo narangamittaiyum, kappalandi mittayiyum, sodayum vaangi tharaam daa..

I am waiting here for another half hour or so. please type and send it to me.

rgds

atulya

അതുല്യ said...

Sree sahayichch malayaaleekarichittundu post. ellaarum varanam 8th nu. enthu sahayathinum vilichchaal mathi. ente number +91-9947084909.

അഭയാര്‍ത്ഥി said...

അമ്മിക്കല്ലും അമ്മ്യാരും.

ഞാന്‍ തപ്പുകയായിരുന്നു എവിടെ എവിടെ?
അതു ശരി അപ്പോള്‍ നാട്ടില്‍ തട്ടുകടയാണല്ലെ?.

പറയാനുള്ളതു പറഞ്ഞാല്‍ പിന്നെ എനിക്കു ശത്രുതയില്ല.

ബ്ലോഗിനെ കുടുംബമായി കാണുന്ന നിങ്ങളെ അഭിനന്ദിക്കുന്നു.
നിങ്ങളുടെ ഇനീഷിയഷനില്‍ നടക്കുന്ന ബ്ലൊഗിനു സര്‍വ ഭാവുകങ്ങളും.
ഒപ്പം നല്ലൊരു അവധിക്കാലം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു

myexperimentsandme said...

അതുല്ല്യേച്ച്യേ, നാട്ടില്‍ അടിപൊളിയാണോ? കലേഷ് പറഞ്ഞ് വിവരങ്ങള്‍ അറിഞ്ഞിരുന്നു. എല്ലാവര്‍ക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. എല്ലാവരും കൂടി കൂട്. സദ്യയൊക്കെ ഉണ്ണ്.. പടങ്ങളൊക്കെ എടുക്ക്.. എന്നിട്ടിട്.. അതു കണ്ടിട്ട് വേണം എനിക്ക് നൂഡില്‍‌സ് അടിക്കാന്‍.

മലയാള വിവര്‍ത്തനത്തിന് ശ്രീജിത്തിന് ടാങ്ക്‍സ്

Kalesh Kumar said...

അതുല്യ ചേച്ചിയേ...

ഇവിടെ ഞങ്ങള്‍ “ദുഷ്ട ലോഗ്“ ചേച്ചിയെ മിസ്സ് ചെയ്യാന്‍ പോവ്വാ! ജൂലായ് 7ന് കൂടാനുള്ള തീരുമാനം ചേച്ചി അറിഞ്ഞോ? ഷാര്‍ജ്ജയിലോ ദുബൈയിലോ എവിടേലും കൂടാമെന്നാ കരുതുന്നത്.
ചേച്ചി വിഷമിക്കണ്ട. ചേച്ചി വന്നിട്ട് എല്ലാര്‍ക്കും കൂടെ ഒന്നൂടെ ഊര്‍ജ്ജിതമായി കൂടിക്കളയാം!

Anonymous said...

അത്യുലേച്ചി,
എന്താണു മൊബൈല്‍ അമ്മിക്കല്ലു? ചെറിയ അമ്മിക്കല്ലാണൊ? അപ്പൂപ്പനു സുഖായൊ?

keralafarmer said...

:) July 8 th

Sreejith K. said...

ബോണ്‍ജീ, അതു മൊബൈല്‍ അമ്മിക്കല്ല് എന്നാവില്ല. മൊബൈലില്‍‍ അമ്മിക്കല്ല് ഒക്കെ mobilise ചെയ്ത് എന്നാവും ശരി. ഒരു അക്ഷരപ്പിശാച് അല്ലേ, ക്ഷമിക്ക്.

ദേവന്‍ said...

അടിച്ചു പൊളിക്കൂ വെക്കേഷന്‍.

പടമെടുക്കുമ്പോള്‍ ദന്തഗോപുരത്തില്‍ നിന്നും നിലത്തിറങ്ങി എടുക്കൂ. ചില്ലുമേടയിലിരുന്ന് ഫ്ലാഷെറിഞ്ഞ്‌ പടമെടുക്കാന്‍ പറ്റൂല്ല ചെല്ലക്കിളീ.