Saturday, July 08, 2006

എവിടെ കേരളാ ബ്ലോഗേര്‍സ്?

സഹൃദ്യരേ, ബാംഗ്ലൂര്‍ ബ്ലോഗേര്‍സും, ദുബായി ബ്ലോഗേര്‍സും സമ്മേളനം നടത്തുന്നു. ഈ ആശയം ആദ്യം മുന്നോട്ടുവച്ച കേരള ബ്ലോഗേര്‍സ് എവിടെ?

പ്രസ്തുത വിഷയത്തില്‍ സു ഇട്ടിരുന്ന പോസ്റ്റ് പോലും ഇപ്പോള്‍ കാണ്മാനില്ല. എല്ലാവരുടേയും ഉത്സാഹം നിലച്ചുവോ?

അതുല്യച്ചേച്ചി ഇപ്പോള്‍ എന്നെ വിളിച്ചിരുന്നു. എന്നോട് എന്തായി സമ്മേളനം എന്ന്‍ ചോദിച്ചപ്പോള്‍ എനിക്കൊരുത്തരം കൊടുക്കാനായില്ല. എന്താ ആര്‍ക്കും ഒരു താല്പര്യവും ഇല്ലാത്തത്?

യു.ഏ.ഇ മെമ്പേര്‍സ് നടത്തുന്നതിന്റെ പിറ്റേ ദിവസം, അതായത് ജുലായ് 8 നു നടത്താം എന്ന് ഞാന്‍ അതുല്യച്ചേച്ചിയൊട് പറഞ്ഞു. എല്ലാ അറേഞ്ച്മെന്റ്സും അതുല്യച്ചേച്ചി നടത്താം എന്ന് ഏറ്റിട്ടുണ്ട്. ഓഡിറ്റോറിയവും, ഭക്ഷണവും അല്ലാം അതുല്യച്ചേച്ചി നോക്കിക്കൊള്ളും. ദയവായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.

അതുല്യച്ചേച്ചിയുടെ ഫോണ്‍ നമ്പറുകള്‍ +91 9947084909 ഉം +91 484 6454448 ഉം ആണ്. പറഞ്ഞ പ്രകാരം കാര്യങ്ങള്‍ അപ്പോള്‍ മുന്നോട്ട് കൊണ്ട് പോകുകയല്ലേ? എന്ത് പറയുന്നു?

വരാന്‍ കഴിയുന്നവരും, കഴിയാത്തവരും ദയവായി അത് അറിയിക്കണമെന്ന് അപേക്ഷ. എല്ലാവരേയും ഒന്നിച്ച് കാണമെന്ന പ്രതീക്ഷയോടെ ...

44 comments:

കേരളഫാർമർ/keralafarmer said...

വിശ്വപ്രഭയെ ഞാൻ വിളിച്ചിരുന്നു. എന്നോട്‌ ഇക്കാര്യം പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു ഏറണകുളമാവും നല്ലതെന്ന്‌. അതിന്‌ വടക്കായാൽ എനിക്ക്‌ ബുദ്ധിമുട്ടാണ്‌ എന്നും പറഞ്ഞിരുന്നു. തീരുമാനങ്ങൾ അറിയിക്കുക.

ദില്‍ബാസുരന്‍ said...

ഈ ക്ലബ്ബില്‍ ചേരല്‍ എപ്പടി ?

ദില്‍ബാസുരന്‍ said...

ഞാന്‍ ഒരു പിന്തിരിപ്പന്‍ മൂരാച്ചിയാണെന്ന് വിചാരിച്ചാലും സാരമില്ല. ഒരു കാര്യം പറയട്ടെ. മലയാളി ചന്ദ്രനില്‍ പോയാലും ഇങ്ക്വിലാബ് വിളിച്ച് യോഗം ചേരുമെന്ന് തമാശ പറഞ്ഞ് കേട്ടിട്ടുണ്ട്.അതാണ് ഓര്‍മ്മ വന്നത്.

ലോകത്തിന്റെ ഒരു കോണിലിരുന്ന് ലോകം മുഴുവന്‍ ചിന്തകള്‍ പങ്ക് വെക്കുന്ന Blogging സുഖം ഒരു മുറിയില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ കിട്ടുമോ? ഇത് ഒരു മാതിരി രാഷ്ടീയ പാര്‍ട്ടികളുടെ ജില്ലാ സമ്മേളനം പോലെ...

ലോകത്തെ എല്ലാ ബുലോഗികളേയും ഒരിടത്ത് വിളിച്ച് വരുത്താന്‍ കഴിയില്ലല്ലോ? എങ്കിലും ഈ ബുലോഗത്തില്‍ വെച്ച് കണ്ടുമുട്ടി പരിചയമായവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച്ച,അല്ലേ.നല്ലത്.

പക്ഷെ ദുബായ് ബ്ലോഗേഴ്സ്,കേരളാ ബ്ലോഗേഴ്സ് എന്നുള്ള ഗ്രൂപ്പ് കളികള്‍ രസം തന്നെ! വേറിട്ട ശബ്ഗങ്ങളോടുള്ള പ്രതികരണം എങ്ങിനെയാണ്?

::പുല്ലൂരാൻ:: said...

ee boolokaclub il membership kittaan enthaa cheyyande... help help ...

thalakutthi nikkanam ennonnum paranjEkkaruthe!!

മഴനൂലുകള്‍ .:|:. Mazhanoolukal said...

ദില്‍ബാസുരാ,

താങ്കള്‍ പറഞ്ഞതുപോലെ തന്നെ, ലോകത്തിന്റെ എല്ലാകോണിലില്‍ നിന്നുള്ള bloggers- നെയും ഒരിടത്ത്‌ വിളിച്ചുകൂട്ടാന്‍ കഴിയാത്തതു കൊണ്ടുതന്നെയാണ്‌ സൌകര്യപ്രദങ്ങളായ സ്ഥലങ്ങള്‍ തീരുമാനിച്ചുള്ള ഈ കൂടിക്കാഴ്ച്ചകള്‍.

അത്‌, കേരളത്തിലുള്ളവര്‍ ഒത്തുചേരുമ്പോള്‍ കേരളാബ്ലോഗേസ്‌ മീറ്റ്‌ എന്നാവുന്നു എന്നേയുള്ളൂ.
അല്ലാതെ മറ്റുള്ള തരം തിരിവുകള്‍ക്കിതിടംനല്‍കുമെന്നും, എനിയ്ക്കു തോന്നുന്നില്ല.

കേരളത്തിലായാലും, ബാംഗ്ലൂരായാലും ദുബായി, അമേരിയ്ക്ക അങ്ങനെ ലോകത്തിന്റെ ഏതു കോണിലായാലും, അടിസ്ഥാനപരമായി ബ്ലോഗര്‍ അതാണല്ലോ നമ്മള്‍?
അപ്പോള്‍ താല്‍പര്യമുള്ളവര്‍, സൌകര്യപ്രദമായ സ്ഥലങ്ങളില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തട്ടേ, അതു കൂടുതല്‍ സൌഹൃദങ്ങള്‍ക്കിടം നല്‍കുമെങ്കില്‍...

വക്കാരിമഷ്‌ടാ said...

ശ്രീനിവാസന്‍ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് പറഞ്ഞതുപോലെ..

“ഇനി ആ പറഞ്ഞതില്‍ ദേശത്തിന്റെ കാര്യമാണ് ഇഷ്‌ടപ്പെടാത്തതെങ്കില്‍ ആ ഭാഗം അങ്ങ് എടുത്തുകളഞ്ഞേക്കൂ”

ചുമ്മാ ബ്ലോഗേഴ്‌സ് മീറ്റ്, അവിടേം ഇവിടേം, സൌകര്യമുള്ളിടത്തെല്ലാം... അപ്പോള്‍ ഭാഷയുടെ ചേരിതിരിവു പോലുമില്ല. വേഡ്‌പ്രസ്സുകാരനും ബ്ലോഗറുകാരനും റീഡിഫുകാരനും പങ്കെടുക്കാം.:)

bodhappayi said...

എഴുത്തും കമന്റും വല്ലപ്പോഴുമുള്ള ചാറ്റിങ്ങിലും ഒതുങ്ങി നില്‍ക്കുന്ന ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ ഒരു ഒത്തുചേരല്‍ കൊണ്ടു ഉറപ്പിക്കുക. അതല്ലേ എല്ലാ മീറ്റിന്റേം ലക്ഷ്യം.

ഒരിക്കലും അതു ഒരു ഗ്രൂപ്പ്‌ കളിയായി തരം താഴുമെന്നു തോന്നുന്നില്ല. പരസ്പരം കാണുക, കുറച്ചു സംസാരം യാത്ര പറഞ്ഞു പിരിയല്‍. അതിനൊരു സുഖമില്ലേ. എല്ലായിടത്തും നടക്കട്ടേ. വിവരങ്ങല്‍ എല്ലാവരും പോസ്റ്റട്ടേ... എല്ലാവര്‍ക്കും വായിച്ചു രസിക്കാം.

നാളെ ബാംഗ്ലൂര്‍ മീറ്റ്‌...
നെക്സ്റ്റ്‌ വീക്ക്‌ കേരളാ മീറ്റ്‌ അതിലും പറ്റിയാല്‍ നമ്മളൊക്കെ പങ്കെടുക്കും.

Obi T R said...

ഞാന്‍ കേരള മീറ്റിന്റെ കാര്യം ഇന്നു ഓര്‍ത്തതെയുള്ളൂ.. 8th നു എനിക്കു അസൌകര്യം കുറവാണു( സത്യം പറയണമെല്ലോ ;-)) അതിന്റെ അടുത്ത ആഴ്ച ഞാന്‍ കല്യാണത്തിന്റെ തിരക്കില്‍ ആയിരിക്കും.. 8th നു ആണേല്‍ എനിക്കു പങ്കെടുക്കുകയേം ചെയ്യം ചുളുവില്‍ എല്ലാരേയും നേരിട്ട്‌ തന്നെ കല്യാണത്തിനു ക്ഷണിക്കുകയും ചെയ്യാം..

സു | Su said...

മീറ്റിനു വന്നാല്‍ ഒബിയുടെ കല്യാണം കഴിഞ്ഞ് തിരിച്ചുപോന്നാല്‍ മതിയോ ഒബീ ;)

Obi T R said...

കല്യാണം 16 ന്‌ ആണു, അതു വരെ കാര്യങ്ങള്‍ ഒക്കെ നോക്കി നടത്താന്‍ നിങ്ങള്‍ ഒക്കെയുണ്ടേല്‍ എനിക്കു ഒരു സമാധാനം ആയിരുന്നു ;-)

സു | Su said...

എന്നാല്‍ കല്യാണിന്റേയോ, ശീമാട്ടിയുടേയോ, ജയലക്ഷ്മിയുടേയോ മുന്നില്‍ നില്‍ക്കാം. ;)

Obi T R said...

അവിടെ ഫ്രീ ആയിട്ട്‌ കാര്‍ ഒക്കെ കൊടുക്കുന്നതു നിര്‍ത്തീന്നാ തോന്നുന്നേ സൂ ;-)

വര്‍ണ്ണമേഘങ്ങള്‍ said...

ദില്‍ബാ:
ഒരുമിച്ച്‌ കാണുന്നതില്‍ യാതൊരു തെറ്റും ഇല്ലെന്നാണ്‌ എന്റെയും അഭിപ്രായം.കൂലങ്കഷമായ യതൊരു ചര്‍ച്ചകള്‍ക്കും അവിടം വേദിയാകാനും പോകുന്നില്ല.
പിന്നെന്താ.. ഒരു രസം...!
ഗ്രൂപ്പ്‌ കളികള്‍ക്കും സ്ഥാനമുണ്ടാകില്ല. കാരണം, എല്ലാം ബ്ലോഗ്‌ എന്ന അടിസ്ഥാന വസ്തുതയില്‍ നിന്നു തന്നെയാണെന്നതാണ്‌.
ഭാഷയ്ക്കും, ദേശത്തിനും സീമകള്‍ കല്‍പ്പിച്ചിട്ടില്ലല്ലോ നമ്മള്‍.. പിന്നെ അവിടെ തരംതിരിവിന്റെ ചോദ്യം ഉദിയ്ക്കുന്നേയില്ല.
തമ്മില്‍ കാണാന്‍ കഴിയുന്നവര്‍ കാണുന്നു അത്ര തന്നെ.

ശ്രീജിത്ത്‌ കെ said...

വിശ്വേട്ടന്റെ കേരളത്തിലെ നമ്പറുകള്‍:

0487 2695149 , 0487 2353122, 0487 2357692

അപ്പൊ മീറ്റ് 8-ആം തീയതി തന്നെയല്ലേ? മാറ്റമുണ്ടോ?

viswaprabha വിശ്വപ്രഭ said...

പ്രിയപ്പെട്ടവരേ,

ഒടുവില്‍ സൂചിക്കുഴയിലൂടെ ഒട്ടകം സ്വര്‍ഗ്ഗത്തിലേക്കെത്തിനോക്കുകയാണ്. കറന്റില്ല, തുള്ളിതുള്ളിയായി ഇന്റര്‍നെറ്റ് ഇറ്റിറ്റു വീഴുന്നു...പോരാത്തതിന് മഴ, കാറ്റ്, പനി, കല്യാണങ്ങള്‍.....


ജൂലൈ എട്ടാം തീയതി കൊച്ചിയില്‍ കൂടാമെന്ന് നമുക്കൊക്കെ ഒരു പൊതു അഭിപ്രായം ഉണ്ടാക്കാമെന്നു തോന്നുന്നു...
താഴെ പറയുന്നവര്‍ എന്തായാലും വേണം... അതുകൂടാതെ ബ്ല്ലോഗുകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കൊക്കെ പങ്കെടുക്കാന്‍ കഴിയണം.

സു,ചേട്ടന്‍,
ചന്ദ്രേട്ടന്‍,
മണ്ടന്‍ ശ്രീജിത്ത്, മണ്ടന്മാരല്ലാത്ത ജിത്തുകള്‍,
തുളസി,
ജോ,
തത്തമംഗലം,
മുല്ലപ്പൂ,
ദുര്‍ഗ,
അചിന്ത്യ.

ഇവരും ഇതില്‍ പേരെടുത്തുപറയാത്ത മറ്റുള്ളവരും തങ്ങളുടെ സൌകര്യം ഈ പോസ്റ്റിലെ കമന്റുകളായി അറിയിക്കുമല്ലോ?

അതുല്യ , കുമാര്‍ എന്നിവര്‍ രണ്ടു പേരും കൊച്ചിയിലെ സ്ഥലവും സമയവും കോ-ഓര്‍ഡിനേറ്റ് ചെയ്യട്ടെ. എന്നെക്കൊണ്ടാവുന്നത് ഞാനും ആവാം.

ഒരു ബ്ലോഗര്‍ അല്ലെന്നു സ്വയം സ്ഥിരം വീമ്പിളക്കുന്നുണ്ടെങ്കിലും, ഉമ പരിപാടിയുടെ പ്രധാന ഉപദേശക ആയി രംഗത്തുണ്ടാവുമെന്ന് ആശിക്കാം.

മീറ്റ് നടത്തുന്നത് ഇന്‍ഡോര്‍ വേണോ ഔട്ഡോര്‍ വേണോ, മഴ ഉണ്ടായിരിക്കണോ വേണ്ടയോ, തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യാം.

മുല്ലപ്പൂ || Mullappoo said...

ബാങ്ലൂര്‍ ബ്ലൊഗ്ഗേര്‍സ് നോടു വരാന്‍ പറയൂ.....
അവരും വേണം

കേരളഫാർമർ/keralafarmer said...

Inviting njaan of Pratheesh Prakash
Ph: 9447556220

കേരളഫാർമർ/keralafarmer said...

My phone numbers: 9447183033 - 047183033 - 9249470704

ഞാന്‍ said...

ഞാനിതാ എത്തിക്കഴിഞ്ഞു..... കൊല്ലത്ത് നിന്നും വെറെ ആരെന്കിലും ഉണ്ടോ ആവോ?

സൂഫി said...

ബൂലോകരേ...
ചെന്നയിലെ പൊറുതി മതിയാക്കി ഞാനിപ്പോള്‍ കൊച്ചിയിലുണ്ട്‌.
ജൂലായ്‌ 8 ഈസ്‌ ഓക്കെ.
എന്റെ മുവയില്‍ നമ്പ്ര: 9895036405

കുമാറേട്ടനും തുളസിയും ഈ പരിസരത്തു തന്നെയില്ലേ.. ജോ- എത്താന്‍ വഴിയുണ്ടോ?

ദേവന്‍ said...

ഞാനും കൊല്ലത്തുള്ളതാ ഞാനേ. വരാന്‍ പറ്റത്തില്ല, ഇപ്പോ കൊല്ലത്തില്ലാത്തോണ്ട്‌. വരത്തില്ലാന്നു പറഞ്ഞേനു എന്നെ ആരും കൊല്ലത്തില്ലെന്നു വിചാരിക്കട്ടേ.

സു | Su said...

എല്ലാവരും ഒബിയുടെ കല്യാണം വരെ അവിടെ നില്‍ക്കും അല്ലേ. എല്ലാവരേയും കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.

ദില്‍ബാസുരന്‍ said...

കൂട്ടുകാരേ...വായില്‍ വരുന്നത് അപ്പപ്പോള്‍ എഴുതുക. അതിലെ മണ്ടത്തരത്തെപ്പറ്റി പിന്നീട് ആലോചിക്കുക എന്നുള്ളത് എന്റെ ഒരു സ്ഥിരം പരിപാടിയാണ്.

സ്വന്തം ഭാഷയില്‍ എഴുതുന്നവര്‍ ഒത്തുകൂടി പരിചയം ഉറപ്പിക്കുവാനുള്ള ഒരു അവസരമാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതിന് വേണ്ടി തിരക്കുകളും മറ്റും മാറ്റി വെച്ച് പരിശ്രമിച്ചവരെ ആരെയെങ്കിലും എന്റെ വാക്കുകള്‍ അലോസരപ്പെടുത്തിയെങ്കില്‍ ഞാന്‍ നിര്‍വ്യാജ്യം മാപ്പപേക്ഷിക്കുന്നു.

യോഗങ്ങള്‍ക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും!!!

Achinthya said...

മോനേ വിശ്വേട്ടാ
എന്നോട് തന്നെ ഇത് വേണോടാ? എന്നെ ഒരു വീമ്പ്കാരിയാക്കി പോട്ടെ , ഉപദേശീം? കാര്യ്യം പ്പോ ആരെയെങ്കിലും ഒരു ഇരേനെ തഞ്ചത്തിനുകിട്ട്യാ ഒരു രണ്ട് മണിക്കൂര്‍ നേരം കൊണ്ട് അയാള്‍ടെ ജീവിതം സുഗമമാക്കാന്‍ള്ള ചില പൊടിക്കൈകള്‍ ഒരൊറ്റ ശ്വാസത്തില്‍ അങ്ങട്ട് പറഞ്ഞ് ഒരു ജീവിത രക്ഷിക്കും . അത്ര്യല്ലെള്ളു ? അതൊരു തെറ്റാണൊ?

ഇനിപ്പോ ആരെയാ ഞാന്‍ ഉപദേശിക്കണ്ടേ ? (പഷ്ട്)കിട്ട്യേ അടങ്ങുന്നുള്ളവര്‍ തിക്കിത്തിരക്കാണ്ടെ വരിവരിയായ് അണിയണിയായ് വരൂ കുഞ്ഞാടുകളേ.

വീമ്പ് ന്ന് പറഞ്ഞാ സത്യം വീമ്പാവോ? ഞാന്‍ റ്റെക്നികലായി മലയാളം ബ്ലോഗ്ഗെര്‍ അല്ലെങ്കിലെന്താ എന്നെ ചേച്ചീന്നും ചേച്യമേന്ന്നും, ഏടത്തീന്നും ,ധിക്കാരീഎന്നും അഹങ്കാരീന്നും തര്‍ക്കുത്തരീന്നും ഒക്കെ സ്നേഹത്തോടെ വിളിക്കണ കൂട്ട്ടത്തില്‍ക്ക് പോവാന്‍ ഒരു ഇന്‍‍വിറ്റേഷനൂം വേണ്ടാ.

വേറെ കുണ്ടാമണ്ടികളൊന്നൂല്ല്യെങ്കി ഞാന്‍ അവടെ ണ്ടാവും. പിന്നെ വിളിച്ചൂല്ലോ ഈ കത്തീനേ ന്ന് ആരെങ്കിലും മോങ്ങ്യാ ണ്ടല്ലോ...

കലേഷ്‌ കുമാര്‍ said...

കുമാര്‍ഭായി എവിടേ?

സു | Su said...

സു & ചേട്ടന്‍ 100% ഉറപ്പ്. ഒപ്പ്.

എവിടെ, എപ്പോള്‍, എങ്ങിനെ എന്നൊക്കെ അറിയിച്ചാല്‍ ഉപകാരമായിരിക്കും.

ഈ മീറ്റിന് കൊച്ചിയില്‍ എത്താന്‍ സൌകര്യമുള്ള, എല്ലായിടങ്ങളില്‍ നിന്നുള്ള മലയാളി ബ്ലോഗര്‍മാരും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Anonymous said...

04933-230842 -സു- (സുനില്‍)

ഡ്രിസില്‍ said...

ആശംസകള്‍.. ബഹുത് ആശംസകള്‍

സു | Su said...

ഡ്രിസിലേ വെറും ഒരു ആശംസയില്‍ നിര്‍ത്തുകയാണോ? വരുന്നില്ലേ? :)

ഡ്രിസില്‍ said...

വരാം സൂവേച്ചീ...
ഒക്‍ടോബറില്‍ വരുന്നുണ്ട്. എല്ലാരേയും ഒന്ന് കാണണം.

kumar © said...

മഴ ഇവിടെ എന്റെ ഒരുപാട് ഷെഡ്യൂളുകള്‍ തകര്‍ത്ത് ഇവിടെ മുന്നേറുന്നു.
അതു കാരണം ചെറിയ ഒരു സംശയത്തിന്റെ സഹായത്തോടെ തന്നെ പറയുന്നു, എല്ലാവര്‍ക്കും ഒപ്പം മീറ്റില്‍ ഉണ്ടാകാന്‍ ശ്രമിക്കും.
കണ്ടിട്ടില്ലാത്ത ഒരുപാട് പേരെ കാണണം എന്നുണ്ട്. അതുകൊണ്ട് ശ്രമം 100%.

കുമാര്‍ 9349192320 (പുതിയ നമ്പര്‍)

സു | Su said...

ഞാന്‍ (ഞാനല്ല) എന്നയാള്‍, സൂഫി, മുല്ലപ്പൂ, ചന്ദ്രേട്ടന്‍, അചിന്ത്യാമ്മ, വിശ്വം, ശ്രീജിത്ത് , ഒബി ഒക്കെ ഉറപ്പായി അല്ലേ? ബാക്കിയുള്ളവര്‍ എന്താ ഒന്നും മിണ്ടാത്തത്?

ശ്രീജിത്ത്‌ കെ said...

ദുര്‍ഗ്ഗ, തുളസി, ജോ, അതുല്യ എന്നിവരും ഉണ്ട് സൂ. രേഷ്മ ഇപ്പോള്‍ കോഴിക്കോട് ഉണ്ടോ? രേഷ്മയെ ഇതൊന്ന് ആരെങ്കിലും അറിയിക്കുമോ?

യാത്രികന്‍, പണിക്കന്‍ എന്നിവരും എറണാകുളംകാരല്ലേ? നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ?

സു | Su said...

രേഷ്മയെ വിളിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. മെയില്‍ അയച്ചിട്ടുണ്ട്. നോക്കിയാല്‍ ഭാഗ്യം. ഇല്ലെങ്കില്‍ ഒന്നുകൂടെ വിളിച്ച് നോക്കാം. വരുമെന്ന് പറഞ്ഞിരുന്നു.

യാത്രികന്‍ said...

ഈ വിവരങ്ങള്‍ അറിയാന്‍ കുറച്ചു വൈകി, ഒരു ചെറിയ യാത്രയില്‍ ആയിരുന്നു ഞാന്‍.

യാത്രികന്‍ സമ്മേളന നഗരിയിലേക്കു യാത്രയായി കഴിഞ്ഞു. എപ്പോ അവിടെ എത്തി ന്നു ചോദിച്ചാല്‍ മതി.... :)
ജൂലായ്‌ 8 ന്നു പറഞ്ഞു,പക്ഷെ എവിടെ ന്നു ആരും പറഞ്ഞില്ലല്ലോ?
ആ..ആല്ലെങ്കിലും ആ ചോദ്യത്തിനു പ്രസക്തി ഇല്ല,എവിടെയായാലും യാത്രികന്‍ അവിടെ ഉണ്ടാവും.

സ്വന്തം
യാത്രികന്‍

ഞാന്‍ said...

എന്തായി കാര്യങ്ങള്‍,.... ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ..... പറ്റുമെന്കില്‍ എവിടെയാണ് ഒത്തുകൂടുന്നത് എന്നൊക്കെ തീരുമാനിച്ച് എനിക്കൊരു എഴുത്തിട്......എന്റെ വിലാസം.... royalഡോട്ട്mexian@ജീമെയ്‍ല്‍.കോം

കൊല്ലത്തു നിന്ന് ഇനിയും ആരുമില്ലേ???.... ഞാന്‍ ഒറ്റയ്ക്കായോ??

:: niKk | നിക്ക് :: said...

Sreejitheee njaanum oru Ernakulam kaaran thanneyaanu...puthiyathayi register cheytha oru blogan aaanenne ullu.

കേരളഫാർമർ/keralafarmer said...

ഒരു തണൽ എന്ന ബ്ലോഗനെ ഞാൻ അറിയിച്ചിട്ടുണ്ട്‌ ഫോൺ: 04712727150 കൂടാതെ എന്റെ ഒരു കർഷകൻ സംസാരിക്കുന്നു എന്ന ബ്ലൊഗിന്റെ സൈഡ്‌ ബാറിലും ഒരു പരസ്യം കൊടുത്തിട്ടുണ്ട്‌.

പണിക്കന്‍ said...

ഓഹോ... ഞാന്‍ അറിയാണ്ടെ ഇവടെ ഇങ്ങനത്തെ കാര്യങ്ങള്‍ ഒക്കെ നടക്കുന്നുണ്ടൊ?

ജിത്തേ... ഞാന്‍ ഇതു ഇപ്പഴാ കണ്ടേ...

ഈ കാര്യത്തില്‍ ഒരു സംശയോം വേണ്ട... ഒരു ഇല എനിക്കും ഇട്ടോളു... ;)

അപ്പൊ ബാക്കി എട്ടാംതിയതി സംഭവസ്ഥലത്ത്‌ വെച്ച്‌

സസ്നേഹം
പണിക്കന്‍

Chathunni said...

ഒബി, ദുര്‍ഗ്ഗ എന്നീ സുഹൃത്തുക്കളൊടൊപ്പം ഈ ചാത്തുണ്ണിയും എത്തിയേക്കും.. അതുല്യേച്ചി സാമാന്യം നല്ല ഒരില എനിക്കു വേണ്ടിയും മാറ്റി വെച്ചോ..;-)

Obi T R said...

കേരള ബ്ലോഗ്ഗേര്‍സ്‌ മീറ്റ്‌ വാര്‍ത്ത ഇന്നത്തെ ഹിന്ദുവിന്റെ സിറ്റി പേജിലും എത്തി :-)
http://www.hindu.com/2006/07/05/stories/2006070501700200.htm

Anonymous said...

ഏ? ഈ Renu Ramanath ചേച്ചി എന്റെ ഫുഡ് ബ്ലോഗില് കമന്റിടുന്ന ആളാണല്ലൊ?..
ദേ രേണുചേച്ചീന്റെ ബ്ലോഗ്

പുട്ട് ഫാന്‍സിനെക്കുറിച്ചും നമ്മുടെ വിശാലേട്ടനെ കുറിച്ചും ഇന്നാള് ഈ ചേച്ചിനോട് പറഞ്ഞെ ഉള്ളൂ..

asanghadita said...

ക്ഷണിക്കാത്ത ഈ സദ്യയ്ക്ക് വിളിക്കാതെ വരേണ്ടത് എങ്ങനെ എവിടെ എന്നൂടി അറിയിച്ചാല്‍ എത്തിച്ചേരാന്‍ ശ്രമിക്ക്യാര്‍ന്നു. തൃശ്ശൂര്‍ ഭാഗത്തു നിന്നുള്ള ബസ്സുകള്‍ പുറപ്പെട്ടു നില്‍ക്കുന്നത് മൈതാനത്തിന്റെ എവിടെയാണാവോ. ആളുകൂടുന്നിടത്ത് അലമ്പുണ്ടാക്കാച്ചാല്‍, അതിനൊക്കെയല്ലെ ഈ ജീവിതം തന്നെ ഉഴിഞ്ഞും പിഴിഞ്ഞുമൊക്കെ വച്ചിരിക്കുന്നത്.

അസംഘടിത

asanghadita said...

നടത്തിപ്പുകാര്യങ്ങളുടെ ഓല അയക്കുന്ന കൂട്ടത്തില്‍ കലാപ പരിപാടികളുടെ വാല്‍കഷ്ണം കൂടി വച്ചേക്കണം. തയ്യാറെടുക്കാമല്ലൊ.