Friday, July 28, 2006

കുട്ടപ്പായിക്ക് ജന്മദിനാശംസകള്‍

ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്റെ ഓജസ്സും ജീവനാഡിയുമായ, നമ്മുടെ എല്ലാം പ്രിയങ്കരനായ കുട്ടപ്പായി ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. കുട്ടപ്പായിക്ക് എന്റെ പേരിലും, ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ പേരിലും, സര്‍വ്വോപരി ഈ ക്ലബ്ബിന്റെ പേരിലും ഞാന്‍ ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

കുട്ടപ്പായിയുടെ ജന്മദിനം പ്രമാണിച്ചുള്ള ആഘോഷപരിപാടികള്‍ക്ക് ഇന്ന് കൊടിയേറുകയാണ്. ആഘോഷക്കമ്മിറ്റി അസ്സോസിയേഷന്‍ പ്രസിഡന്റ് സഖാവ് വര്‍ണ്ണമേഘങ്ങള്‍, സെക്രട്ടറി മഴനൂലുമായി കൂലംകഷമായ ചര്‍ച്ചകള്‍ നടത്തി കാര്യപരിപാടികളുടെ വിശദാംശങ്ങള്‍ വഴിയേ പ്രഖ്യാപിക്കുന്നതാണ്.

ഈ മഹനീയ ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാനും, വിജയിപ്പിക്കുവാനും, സംഭാവനകള്‍ കൂമ്പാരമാക്കി പരിപാടികള്‍ ഗംഭീരമാക്കുവാനും ഞാന്‍ മുഴുവന്‍ ബ്ലോഗ്‌വാസികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

അനുഗ്രഹിക്കുക, ആശീര്‍വദിക്കുക.

42 comments:

കുറുമാന്‍ said...

കുട്ടപ്പായീ......പിറന്നാള്‍ ആഘോഷം ഞാന്‍ വരുന്നതുവരെ നീട്ടിവയ്ക്കൂ.......മഴനൂല്‍ പറഞ്ഞു നീട്ടിപ്പിക്കാംന്ന്...

ആഗസ്റ്റ് 12നു നെടുമ്പാശ്ശേരിയിലെത്തും........പിന്നെ തിരിച്ച് സെപ്റ്റമ്പര്‍ 9 വരെ......തൃശൂര്‍, കോയമ്പത്തൂര്‍ റൂട്ടില്‍ വെറുതെ ഷട്ടില്‍ സര്‍വീസ് നടത്തും........അതിന്നിടക്കുള്ള ബാറുകളുടെ ക്വാളിറ്റി പരിശോദിക്കാന്‍........

മനൂ‍ .:|:. Manoo said...

കുട്ടപ്പായിയ്ക്കുള്ളതു നേരിട്ടു കൊടുത്തതാണ്‌... എങ്കിലും ഒരാശംസ ഇവിടെയും :)

കുട്ടപ്പോയ്‌, നമ്മുടെ മണ്ടൂസിന്റേതുപോലെ മറക്കാനാവാത്ത അനുഭവങ്ങള്‍, പാര്‍ട്ടി തരുന്ന ദിവസം സമ്മാനിയ്ക്കാനാവുമെന്നു പ്രതീക്ഷിക്കുന്നു. അതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു!!!

................

കുറുമാനേ, അത്രത്തോളം നീട്ടിവയ്ക്കാനാകുമോന്നു സംശയമാണ്‌ :( ആഗസ്റ്റ്‌ ആദ്യ വാരം കുമാര്‍ജി ബംഗ്ലൂരില്‍ എത്തുന്നുണ്ട്‌. അപ്പോള്‍ അദ്ദേഹത്തേക്കൂടി ഉള്‍പ്പെടുത്തി സംഗതി ഒന്നു കൊഴുപ്പിക്കാനാണ്‌ ശ്രമം.

നമുക്കു പിന്നീടായാലും കാണാമല്ലോ... യേത്‌ ;)

അരവിന്ദ് :: aravind said...

കുട്ടപ്പായിക്ക് പിറന്നാള്‍ ആശംസകള്‍!!! :-))
അടിച്ചു പൊളി.

അപ്പോ വണ്ടി എങ്ങെടാ പോണ്ടേ?
ഗഡീസ്, വെള്ളമടിച്ച് വണ്ടി മന്ത്രിമാരുടെ ഗേറ്റിലെങ്ങും കയറ്റിയേക്കല്ലേ..തിങ്കളാഴ്ച ബ്ലോഗാനുള്ളതാ...

സു | Su said...

കുട്ടപ്പായിയ്ക്ക് ആശംസകള്‍. എവിടെയാ പാര്‍ട്ടി? നാളെ വൈകുന്നേരം മതി.

Ajith Krishnanunni said...

കുട്ടപ്പായി ലീലാ പാലസ്‌ ബുക്ക്‌ ചെയ്യാനായി പോയിരിക്കുകയാണെന്നാണ്‌ വിളിച്ചപ്പോള്‍ പറഞ്ഞത്‌ പിന്നെ സിറ്റി ബാങ്കിന്റെ പെഴ്സണല്‍ ലോണിന്റെ ആള്‍ക്കാരെ ഫോണ്‍ ചെയ്തിട്ടുണ്ട്‌. അവര്‍ ഉടന്‍ എത്തുമെന്നും പറഞ്ഞു.

Kumar Neelakandan © (Kumar NM) said...

കുട്ടപ്പായിയുടെ ബര്‍ത്ത്ഡേ അഘോഷങ്ങള്‍ ടോസ് ചെയ്യാന്‍ ഞാനും ഉണ്ടാവും. കുട്ടപ്പായിക്ക് ഒരു ‘ബം’ കൊടുക്കാനും. പിറന്നാള്‍ പൂജയ്ക്ക് അതിന്റേതായ ചിലവുകളൊക്കെ ഉണ്ട്. പൂജാ സാധനങ്ങളുടെ ലിസ്റ്റ് ചുവടെ.

കോഴി ചുട്ടത് - 2
കോഴി നിര്‍ത്തിപ്പൊരിച്ചത് - 1
പോത്ത് ഉലര്‍ത്തിയത് - ഹാഫ് (ഹാഫ് പ്ലേറ്റല്ല, ഹാഫ് പോത്ത്!)
മട്ടന്‍ - ആറ് ആറരക്കിലോ!
ഗ്രില്‍ഡ് ഫിഷ് - ഒരു ചാക്ക്
പെറോട്ട ചപ്പാത്തി നാന്‍ നീ - പാകത്തിന്
തൊട്ടടിക്കാന്‍ അച്ചാര്‍ മുതല്‍ ചിക്കന്‍ ലോലിപോപ്പ് വരെ കയ്യെത്തും ദൂരത്തില്‍ കിട്ടണം.

മദ്യം - റം വിസ്കി ബ്രാണ്ടി എന്തായാലും. ടെക്കീല ആയാലും സാരമില്ല. പക്ഷെ അതില്‍ സുന്ദരനായ ആ പുഴുകൂടി വേണം.
ബാക്കി ഒക്കെ ആദ്യ റൌണ്ട് കഴിഞ്ഞ് ഓര്‍ഡര്‍ ചെയ്യാം.

ചുരുക്കം പറഞ്ഞാല്‍ എന്നെ അങ്ങു ദത്തെടുക്കണം എന്നു ചുരുക്കം.!

കുറൂ, കൊച്ചിയിലെ ബാറുകളുടെ ക്വാളിറ്റിഉം ഒന്നു ചെക്ക് ചെയ്യാന്‍ അവിടുന്നു കനിവുണ്ടാവണം.

ഒരു ഓഫ് ടോപിക് : “കുട്ടപ്പായീ, പിറന്നാള്‍ ആശംസകള്‍!“

Sapna Anu B.George said...

കുട്ടപ്പായിയ്ക്ക് ആശംസകള്‍

മുല്ലപ്പൂ said...

കുട്ടപ്പായീ......
പിറന്നാള്‍ ആശംസകള്‍...

പിന്നെ ആഘോഷങ്ങള്‍ എല്ലം കഴിയുമ്പോള്‍ ഇതിന്റെ പേരില്‍ ശ്രീജി പോസ്റ്റിടും.. ഉറപ്പാ..

സൊ... ജാഗ്രതൈ..

മനൂ‍ .:|:. Manoo said...

കുമാര്‍ജീ, ആ ഓഫ്‌റ്റോപിക്‌... അത്‌ തകര്‍ത്തു ഹ... ഹാ...

പിന്നെ നമ്മുടെ കുറുമാനേയും കൂട്ടി നമുക്കൊരു ദിവസം ഇറങ്ങാം, കൊച്ചിയിലെ ക്വാളിറ്റി പരിശോധനയ്ക്ക്‌. ഞാന്‍ 12 ന്‌ എത്തും അവിടെ.

Sreejith K. said...

ആ ഓഫ്‌ടോപ്പിക്ക് നമുക്ക് ശ്ശി പിടിച്ചിരിക്കുണു. മുല്ലപ്പൂവിന്റെ കമന്റും.

കുമാര്‍ജിക്കു തീറ്റക്കാര്യമേ പറയാനുള്ളോ? വേറെ ചില നിര്‍ദ്ദേശങ്ങള്‍ ഇതാ എന്റെ വക.

1) ബാംഗ്ലൂര്‍ നഗരത്തിലൂടെ ഒരു ഘോഷയാത്ര.
2) കരിമരുന്ന് പ്രയോഗം.
3) സാധുക്കള്‍ക്ക് അന്നദാനം.
4) സാധുബ്ലോഗേര്‍സിന് കമന്റ്ദാനം.
5) വിമാനത്തില്‍ വന്ന് പുഷ്പവൃഷ്ഠി.
6) അടുത്തിടെ തന്നെ പിറന്നാള്‍ ആഘോഷിച്ച മറ്റ് (ബാംഗ്ലൂര്‍) ബ്ലോഗേര്‍സിനെ ആദരിക്കല്‍.
7) പത്രത്തില്‍ ഫോട്ടോ, വാര്‍ത്ത, മുഖപ്രസംഗം.
8) ടി.വി.യില്‍ ഫ്ലാഷ് ന്യൂസ്.
9) കലാ-സാംസ്കാരിക-കാ‍യിക രംഗത്തെ പ്രമുഖരുടെ ആശംകള്‍ ചോദിച്ച് വാങ്ങള്‍.
10) പാവപ്പെട്ട് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പ്.

തല്‍ക്കാലം ഇത്രയേ ആലോചിച്ചേടുക്കാന്‍ പറ്റുന്നുള്ളൂ. ബാക്കി ഉള്ളത് പിന്നാലെ വരും.

Kumar Neelakandan © (Kumar NM) said...

2) കരിമരുന്ന് പ്രയോഗം.
ഇതിനുവേണ്ടി വേറേ ആശാന്മാരെ തപ്പി നടക്കേണ്ട കാര്യമില്ലല്ലൊ! ശ്രിജിത്തിന്റെ കയ്യില്‍ തന്നെ ഉണ്ടാകുമല്ലൊ, ഒരു വെടിക്കെട്ടിനുള്ള മരുന്ന്.

ഞാന്‍ മുകളില്‍ പറഞ്ഞ സാധനങ്ങളിലെങ്ങാനും ശ്രീജിത്തിന്റെ കയ്യ് പതിഞ്ഞാല്‍ ആ കൈവെട്ടി ഞാന്‍ കുട്ടപ്പായിക്ക് പിറന്നാള്‍ സമ്മാനം കൊടുക്കും. “മങ്കീസ് പാ”

Sreejith K. said...

ആ പറഞ്ഞ സാധനങ്ങളിലൊന്നും കൈ പതിയാണ്ട് പിന്നെ? കാലു വച്ചു കഴിക്കണോ?

വിശപ്പ് വന്നാല്‍ എനിക്ക് പിന്നെ പ്രാന്ത് പിടിച്ച് പോലെയാ. എന്തിലൊക്കെ പിന്നെ കടിക്കും എന്ന് പറയാന്‍ പറ്റില്ല, പറഞ്ഞേക്കാം.

കുട്ടപ്പായി, ആഘോഷപരിപാടികളുടെ ഫണ്ടിനായി നീ ലോണിന് അപേക്ഷിച്ചോ? വേഗമാകട്ടെ. വര്‍ണ്ണമേഘം ഇപ്പോള്‍ തന്നെ പോയിരിക്കുവാ എല്ലാം അറേഞ്ച് ചെയ്യാന്‍.

കുമരേട്ടാ, അവിടുന്ന് പോരുമ്പോള്‍ പരിപാടിക്ക് ആവശ്യമായ ബാനറുകള്‍, തോരണങ്ങള്‍, കൊടികള്‍, ബലൂണുകള്‍, ഓലപ്പീപ്പികള്‍ എന്നിവ കൊണ്ട് വരാന്‍ മറക്കണ്ട. ഇല്ലെങ്കില്‍ ഞാന്‍ എന്റെകയ്യിലുള്ള വിസില്‍ ഊതാന്‍ തരില്ല, നോക്കിക്കോ

മനൂ‍ .:|:. Manoo said...

"വിശപ്പ് വന്നാല്‍ എനിക്ക് പിന്നെ പ്രാന്ത് പിടിച്ച് പോലെയാ"

വിശപ്പില്ലാത്തപ്പോള്‍ അങ്ങനൊന്നും അല്ലാത്തതു പോലെ... ശ്രീജിത്തേ ഊണു കഴിച്ച്‌ തളര്‍ന്നിരിയ്ക്കുമ്പോള്‍ എന്നെ ഇങ്ങനെ ചിരിപ്പിയ്ക്കരുതെന്നു ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാ... ആഹ്‌.

പത്തിന പരിപാടികള്‍ കൊള്ളാം... അതില്‍ 1, 7, 8 ഇവയ്ക്കുള്ള സാധ്യതകള്‍ ഞാന്‍ മുന്നില്‍കാണുന്നുമുണ്ട്‌ ;)

..............

ഒരുക്കങ്ങളേക്കുറിച്ചറിയാന്‍ വിളിച്ച കുട്ടപ്പായി "ങേ!!!" എന്നുള്ള മധുരതരമായൊരു ശബ്ദവും പുറപ്പെടുവിച്ച്‌ ഫോണ്‍ ഓഫ്‌ ആക്കിയതിനു ശേഷം ഇതുവരെ ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്ന് ഫ്ലാഷ്‌ ന്യൂസ്‌.

ലവന്‍ മുങ്ങുവോഡേയ്‌??? :O

കുറുമാന്‍ said...

അപ്പോ എന്നേ കൂട്ടാതെ പരിപാടി നടത്താന്‍ തീരുമാനിച്ച സ്ഥിതിക്ക് നടക്കട്ടെ.

കുട്ടപ്പായിക്ക്, ഒരുപാട് പിറന്നാളാശംസകള്‍......കൂമ്പ് വാടാതെ നോക്കണേ......അല്ലെങ്കില്‍ എന്റെ ഗതിയാവും, അതോ ഗതി?

പിന്നെ ശ്രീജിത്തെ, ഇയ്യാള്‍ വിസിലൂതാന്‍ കൊടുത്തില്ലെങ്കില്‍, നമ്മുടെ ഗന്ദര്‍വ്വന്‍ പറഞ്ഞതുപോലെ, ആമ്പല്ലൂരിലെ വിസിലെടുക്കും കുമാര്‍ ഭായി

Kumar Neelakandan © (Kumar NM) said...

ഞാനും ശ്രീജിത്തും കൂടി മുഖാമുഖം ഒരു മത്സര വിസിലടി നടത്തി, കൊച്ചി മീറ്റില്‍. അതു എം എം ന്യൂസ് ചാനല്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ചാനല്‍ ഓണ്‍ എയര്‍ ആയതിനു ശേഷം അതെങ്ങാനും അവന്മാരെടുത്തു പിന്നെ കാണിച്ചാല്‍ തലയില്‍ മുണ്ടിട്ട് ഇറങ്ങേണ്ടി വരും. ശ്രീജിത്തിനു അതൊന്നും സാരമില്ല എന്നറിയാം, ശീലമായതുകൊണ്ട്.

മുല്ലപ്പൂ said...

അവരു വിസിലടി നടത്തി..
പോയതോ ഞങ്ങടെ ചെവി..

കിച്ചു said...

കുട്ടപ്പായിക്ക് കിച്ചുവിന്റെ ....എല്ലാ വിധ പിറന്നാള്‍ ആശംസകളും കുറെ ഏറെക്കാലം കൂടി ജീവിച്ചിരിക്കട്ടെ

കുറുമാന്‍ജീ,...
കുമാര്‍ജിയെ കണ്ടാലേ അറിയാം ടാങ്ക്‌ണെന്ന്. കുറുമാന്‍ജീ, കുട്ടപ്പായി, ശ്രീജി ആരും ആ ഓട്ട ടാങ്ക്‌ നിറയ്ക്കാന്‍ നോക്കണ്ട. നിറയില്ല. കീശ കാലിയാകും.
ബാഗ്ലൂരിലെ ബ്ലോഗര്‍മാരെ ആഘോഷങ്ങള്‍ക്ക് ഏല്ലാവിധ അനുശോചനങ്ങളും

കിച്ചു.

Ajith Krishnanunni said...

11) ഫോറം മാളിനകത്ത്‌ കൂട്ടയൊട്ടം
12) ബിസ്കറ്റ്‌ പെറുക്കല്‍ അഖിലേന്ത്യാ ടൂര്‍ണമന്റ്‌ ഇന്‍ ചിന്നസ്വാമി സ്റ്റേഡിയം
13) മജസ്റ്റിക്കില്‍ സമൂഹപൊങ്കാല
14) വൈകുന്നേരം വര്‍ണമേഘവും മഴനൂലും കൂടി അവതരിപ്പിക്കുന്ന കുച്ചുപ്പൊടി

Kumar Neelakandan © (Kumar NM) said...

15) പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്!, ശ്രീജിത്തിന്റെ ടൂവീലര്‍ റിലീസ് ചെയ്തുകൊണ്ടുവരാന്‍!

കിച്ചൂ, മദ്യത്തിന്റെ രുചി ഇതുവരെ അറിയാത്ത എന്നെ ഒരു കുടിയന്‍ മാത്രമല്ല ഒരു ടാങ്കും ആക്കി അല്ലേ?
സുകൃതക്ഷയം! (നെടുമുടി സ്റ്റൈലില്‍)

വര്‍ണ്ണമേഘങ്ങള്‍ said...

കുമാര്‍ജിയുടെ ഓഫ്‌ ടോപ്പിക്ക്‌ കിടിലന്‍.
കുട്ടപ്പാ നിനക്ക്‌ ഇപ്പ തല്‍ക്കാലം ആശംസ ഇല്ല.
വഴിയേ വേണ്ട പോലെ തരാം

മഴ(മദ്യ)നൂല്‍,കുമാര്‍ജി ..
എല്ലാവരോടും ഒരപേക്ഷ.
അവന്റെ പിറന്നാള്‍ പാര്‍ട്ടിയിലെങ്കിലും നമുക്ക്‌ മദ്യത്തെപ്പറ്റി സംസാരിക്കാതിരിക്കാം.
അവിടെ മദ്യത്തെ ഓര്‍ക്കുക പോലും അരുത്‌ ..
..
..
മുന്‍പീന്ന്‌ ഒഴിഞ്ഞിട്ട്‌ വേണ്ടേ ഓര്‍ക്കാനും, സംസാരിക്കാനും...!
അവന്‍ അന്നേ ദിവസം മാല,വാച്ച്‌,മോതിരം,മൊബൈല്‍ ഫോണ്‍,പര്‍സ്‌,ക്രെഡിറ്റ്‌ കാര്‍ഡ്‌,2 മുതല്‍ മേലോട്ടുള്ള നോട്ടുകള്‍ ഇത്യാദി ദൈനം ദിന ഉപകരണങ്ങളും, സ്ഥിര പാര്‍ട്ടി വാഹകനായ കാറും ഉപേക്ഷിച്ച്‌ വനവാസത്തിന്‌ ശ്രീരാമനെന്ന പോലെ വരാന്‍ ഒരു പ്ലാനുണ്ടത്രേ...

പിന്നെ കുമാര്‍ജിയുടെ നഗര പ്രദക്ഷിണ ജാഥയ്ക്ക്‌ കടന്ന്‌ പോകാനും, കുതി(ടി)ച്ച്‌ നീങ്ങാനും വേണ്ടുന്ന എല്ലാ വിധ സഹകരണങ്ങളും നല്‍കാന്‍ അച്ചുമ്മാന്റെ ലെറ്റര്‍ ഉം ആയി മഴനൂലന്‍ നാളെ സി എമ്മിനെ കാണുന്നുണ്ട്‌.

കുറൂജിയുടെ വരവ്‌ പ്രമാണിച്ച്‌ വീണ്ടും ശ്രീജിത്തിന്റെ വില്ലടിച്ചാം പാട്ടും,അജിത്തിന്റെ വിവരക്കേട്‌ പാട്ടും, മഴനൂലന്റെ മദ്യ ഗാനവും ഒക്കെയായി വീണ്ടും കൂടാവുന്നതാണ്‌.

ശ്രീജിത്തേ .. നീ എത്ര ഉത്സവങ്ങള്‍ക്ക്‌ പാട്ടപ്പിരിവ്‌ നടത്തിയുട്ടുണ്ട്‌..?
തനി പകര്‍പ്പ്‌ നോട്ടീസ്‌.

Sreejith K. said...

അജിത്തേ, നിന്റെ നിര്‍ദ്ദേശങ്ങള്‍ അടിപൊളി. എന്റെ നിഷ്കളങ്ക മനസ്സില്‍ ഇത്രയും നല്ല ഐഡിയകള്‍ വരുന്നില്ലല്ലോ എന്റെ ഭഗവാനേ.

കുമാരേട്ടാ, പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വേണ്ട. 200 രൂപ കൈക്കൂലി കൊടുത്ത് ബൈക്ക് ഞാന്‍ പണ്ടേ ഇറക്കി. പകരം ബാങ്ക് മാര്‍ച്ച് ആകാം. എന്റെ ക്രെഡിറ്റ് കാര്‍ഡ് അവിടെ ഇരിപ്പാ.

വര്‍ണ്ണം, ഇത്രയും നേരം പ്രെസിഡന്റ് ഇല്ലാതിരുന്നത് കാരണം ഒരു ചൂടുണ്ടായിരുന്നില്ല ആര്‍ക്കും. ഇപ്പൊ ഒരു ഉഷാറായി. ഞാന്‍ പാട്ടപ്പിരിവ് ഉത്സവങ്ങള്‍ക്ക് ഇത് വരെ നടത്തിയിട്ടില്ല, ഇത് പോലെ ഉള്ള അവസരങ്ങളില്‍ നടത്തിയിട്ടുണ്ട്.

പിള്ളാരേ, നമുക്ക് ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്യണ്ടേ? വില്ലടിച്ചാന്‍ പാട്ടിന് അമ്പും വില്ലും വാങ്ങണ്ടേ? (അമ്പ് എന്തിനാണെന്നോ, അങ്ങട് വാ, കാണിച്ച് തരാം), മഴ നൃത്തത്തിന് പൈപ്പും കുഴലും, ഫാന്‍സിഡ്രെസ്സിന്റെ ഉടുപ്പുകള്‍, വളയത്തിലൂടെ ചാടാന്‍ വളയം, ടിക്-ടാക്ക്-ടോ കളിക്കാന്‍ ഒരു ലോഡ് കല്ലുകള്‍, ചിയര്‍ ഗേള്‍സ് ഉപയോഗിക്കുന്നതരം കടലാസ് പൂക്കള്‍, ആനകള്‍, പഞ്ചവാദ്യം, മുച്ചീട്ട്കളി സ്റ്റാളുകള്‍, വൈദ്യുതി വിളക്കുകള്‍, മൈക്ക് സെറ്റ്, താലപ്പൊലി, നോട്ടീസ്, അനൌണ്‍സ്മെന്റ്, ... എന്തെല്ലാം അറേഞ്ച്മെന്റ്സ് ഇനി ബാക്കി കിടക്കുന്നു. എല്ലാ മെംബര്‍മാരും ആഘോഷകമ്മിറ്റിയുമായി ബന്ധപ്പെട്ട് അവരവരുടെ ബാഡ്‌ജുകളും രസീത്കുറ്റികളും, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും കൈപ്പറ്റാന്‍ അപേക്ഷ.

മനൂ‍ .:|:. Manoo said...

lഅജിത്തേ കൊള്ളാം... പക്ഷേ നിന്റെ കുറത്തിയാട്ടം മറന്നുപോയോ, ഒരിയ്ക്കല്‍ കൂടി കണ്ടാലും ഞങ്ങള്‍ക്കു മടുക്കില്ലാട്ടോ...

..............

മദ്യത്തിന്റെ രുചിയറിയാത്ത കുമാര്‍ജി!!! സത്യമാണത്‌ കിച്ചു. നഗ്നസത്യം.

..............

വര്‍ണ്ണമേഘം പറ്റിയ ഒരിടം തപ്പിയിറങ്ങിയിട്ടുണ്ട്‌. വിവരങ്ങള്‍ ഉടന്‍ അപ്ഡേറ്റ്‌ ചെയ്യുന്നതാണ്‌.

..............

ശ്രീജിത്തേ, ഖജാന്‍ജി എന്ന ഭാരിച്ച ഉത്തരവാദിത്തം നിങ്ങളുടെയെല്ലാം മുട്ടുകള്‍ (ബുദ്ധി പണ്ടേ ഇല്ലല്ലോ!) മാനിച്ച്‌ ഞാന്‍ തന്നെ ഏറ്റെടുത്തോളാം... പിരിഞ്ഞു കിട്ടുന്ന കാശ്‌ കണക്കു സഹിതം എത്രയും പെട്ടെന്ന് എന്നെയേല്‍പ്പിയ്ക്കുക

..............

ഓഫ്‌റ്റോപിക്‌: പ്രൊഫെയില്‍ ചിത്രം അജിത്തിന്റേതല്ലെന്നു കരുതട്ടേ... (ആ കുട്ടിയ്ക്കു നല്ല ഐശ്വര്യം!!!)

bodhappayi said...

കുറുമ-ന്നൂല്‍-അരവി-സൂ-അജിത്ത്‌-കുമാ-സ്വപ്ന-മുല്ല-ശ്രീജി-കിച്ചു-വര്‍ണ്ണ-കല്യാണി-തുളസി ഗഡി/ഗഡിനികളെ, പിറന്നാള്‍ ആശംസകള്‍ക്കു ഉള്ളു നിറഞ്ഞ നന്ദി.

കുമാര്‍ജി ഒരു പിറന്നാള്‍ ദുരിതാശ്വാസ നിധി ഒണ്ടാക്കി നാട്ടില്‍ നിന്നു കുറച്ചു കാശും പിരിച്ചു കൊണ്ടു വരണെ, പറ്റുമെങ്കില്‍ നമ്മുടെ ഭൂതകാലനേം വിളിക്കു, കുറച്ചു കുളിരൊക്കെ വേണ്ടേ...

prapra said...

കുട്ടപ്പായീ, ആശംസകള്‍.
ശ്രീജിത്ത്‌, പോയിന്റ്‌ 6 പിടികിട്ടി, സെല്‍ഫ്‌ ആദരിക്കല്‍ :). മിനിമം ഒരു മൂന്ന് പോസ്റ്റിനുള്ള സ്കോപ്പ്‌ കാണുന്നുണ്ട്‌.

Abdu said...

കുട്ടപ്പായീ,
എനിക്കറിയില്ല താങ്കളെ,
എന്നാലും ഹൃദ്യമായ ആശംസകള്‍‌.

Anonymous said...

കുട്ടപ്പായി...ആശംസകള്‍...
'സാധുബ്ലോഗേര്‍സിന് കമന്റ്ദാനം' ഹിഹി..ഇത് എനിക്ക് പിടിച്ചു...

ബിന്ദു said...

താമസിച്ചു പോയി, എന്നാലും " നൂറു നൂറു ജന്മദിനാശംസകള്‍ !! "
കുട്ടപ്പായീ.. ഒരു ദിവസം മുന്‍പേ ഒന്നു പറയാമായിരുന്നു.:)അതൊക്കെ ശ്രീജിത്തിനെ കണ്ടു പഠിക്കൂ.. ;)

കിച്ചു said...

സോറി കുമാര്‍ജി ഞാന്‍ താങ്കളേ ഓരു ടാങ്കായി കണ്ടതില്‍, സത്യമായും, തൊടുല്ലേ? എനിക്ക് വിശ്വാസം പോര. ആണുങ്ങളുടെ പേര് കളഞ്ഞൂന്ന് പറഞ്ഞാ മതീല്യേ..
മഴ നൂലിന്റെ വാക്ക് ഞാന്‍ വിശ്വാസത്തിലെടുക്കുന്നു. ശ്രീജീ.... നമ്മുടെ പതിവ് അലമ്പ്‌ പണികള്‍ നടക്കട്ടേയെന്ന് ആശംസിക്കുന്നു. അജിത്തേ.. നല്ല നല്ല നിര്‍ദ്ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കട്ടെ? കുട്ടപ്പായിക്ക് ഒരിക്കല്‍ കൂടി ആശംസകള്‍ എല്ലാവരും കൂടി ആര്‍മാദിക്കുക, എന്നാലും എല്ലാറ്റിന്റെയും ഒരു പങ്ക്‌ കുട്ടപ്പായി, കിച്ചൂനും മാറ്റി വയ്ക്കണേ...
എന്ന് സ്വന്തം കിച്ചു.

പട്ടേരി l Patteri said...

കുട്ടപ്പായീ, പിറന്നാള്‍ ആശംസകള്‍

അത്തിക്കുര്‍ശി said...

പിറന്നാള്‍ ആശംസകള്‍!!!!

Santhosh said...

പിറന്നാളാശംസകള്‍ കുട്ടപ്പായീ? എത്രയായി? മുപ്പത്തഞ്ച്?

Adithyan said...

കുട്ടപ്പായീ ജന്മദിനാശംസകള്‍!!!

ഹോ യെന്നാ കമന്റുകള്‍... ഒന്നിനൊന്നു മെച്ചം :)കുമാറേട്ടനും മദ്യനൂലും ശ്രീയും വര്‍ണ്ണോം അജിത്തും കുറുഗഡീം എല്ലാരും കൂടെ അമറനാക്കിയില്ലെ :)

അനംഗാരി said...

കുട്ടപ്പയിക്ക് പിറന്നള്‍ ആശംസകള്‍...
ആഘോഷങ്ങള്‍ ഏതെങ്കിലും ബാറില്‍ വെച്ചാകട്ടെ...
പിറന്നാളിനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ....
പിന്നെ കുടിയന് ഒരു നാലു കുപ്പി( 750 മില്ലി വീതം) സ്പെഷ്യല്‍ ആയി മാറ്റി വെച്ചേക്കണേ....
ഭഷണമില്ലെങ്കിലും മദ്യം കുടിയന് നിര്‍ബന്ധം....

Rasheed Chalil said...

ജന്മദിനാശംസകള്‍

Rasheed Chalil said...
This comment has been removed by a blog administrator.
Kalesh Kumar said...

പിറന്നാളാശംസകള്‍ കുട്ടപ്പായീ!!!

ശ്രീ, എന്നാപിന്നെ പിറന്നാളാഘോഷക്കമ്മറ്റീടെ ഒരു ബ്ലോഗങ്ങ് തുടങ്ങ്!

Visala Manaskan said...

പിറന്നാളാശംസകള്‍ പൊന്നു കുട്ടപ്പായീ!!!

ചന്തു said...

( ധീരാ വീരാ നേതാവേ യുടെ മട്ട് )

കുട്ടപ്പായീ ചേട്ടായീ എത്തിപ്പോയീ മുട്ടായീ
തിന്നപ്പൊഴെന്തിഷട്ടായീ തീര്‍ന്നപ്പൊഴൊ കഷ്ട്ടായീ !!

( ആദ്യവരി എന്റെ സ്വന്തം.രണ്ടമത്തെ വരി ആരുടെതാണെന്നു ഞാന്‍ പറയണോ !!)

നന്മ നിറഞ്ഞ പിറന്നാള്‍ വാഴ്ത്തുക്കള്‍

Mubarak Merchant said...

കുട്ടപ്പായിക്ക് പിറന്നാളാശംസകള്‍.
പിന്നെ, ഗള്‍ഫുകാരന്‍ കുറുമാന്‍ 12ന് വരുമ്പൊ ഒരു കുപ്പി വിയെസ്സോപ്പി കോണിയാക്ക് കൊണ്ടന്നാല്‍ നന്നായിരുന്നു. പണ്ടൊരിക്കെ അതടിച്ചട്ട്ണ്ടേ, അതിന്റെ പേര് പറയുമ്പൊ വായില് വെള്ളം വരാ..
(ഉദ്ദിഷ്ടകാര്യത്തിന് ഉപകാരം വെല്ലതും വേണച്ചാ ചെയ്യാട്ടാ, ഇവിടെ കിട്ടാത്ത സാദനായതോണ്ടാ..)

sreeni sreedharan said...

കുട്ടപ്പായി,
ജന്മദിനാശംസകള്‍. വൈകിപ്പോയി, ക്ഷമിക്കണം.
പച്ചാളത്ത് പടക്കം പൊട്ടിക്കുന്ന കാര്യം ഞാനേറ്റ്.

Nikhil said...

ഇതാണ്‌ കുഴപ്പം, ഞാനറിഞ്ഞു വന്നപ്പേക്കും പരിപാടി കഴിഞ്ഞു പോയി. എന്നോടീ ചതി വേണ്ടായിരുന്നു കുട്ടപ്പായീ.
ഇതോണ്ട്‌ വല്ല കാര്യണ്ടോന്നറിയില്ലാ, എന്നാലും ഇരിക്കട്ടെ, വൈകിയ ജന്മദിനാശംസകള്‍...

bodhappayi said...

പ്രാപ്ര-ഇടം(ഇങ്ങനെയൊക്കെയല്ലെ അറിയുക)-ഇഞ്ചി-ബിന്ദു(വൈകിയെത്തുന്നവരല്ലേ ബിന്ദു എറ്റവും ശ്രദ്ധിക്കപ്പെടുക)-പട്ടേരി-അത്തി-സന്തോഷ്‌(മുപ്പത്തഞ്ചു വയസ്സിലും ഞാന്‍ ഇങ്ങനെയൊക്കെത്തന്നെ കാണും)-ആദി-കുടിയാ(മദ്യന്നൂലുള്ളാപ്പോ..)-ഇത്തിരി-കല്ലുവണ്ണാ-സുമാത്ര(കേട്ടേ.. പാട്ടു കേട്ടേ)-വിശാല്‍ജി-ചന്തു(നീ പാര്‍ട്ടിടെ ആളാണല്ലേ)-ഇക്കാവില്ലൂ-പച്ചാ-കൊച്ചാ(നിന്റെ വിഷമം ഞാന്‍ മാറ്റിത്തരാടാ ചുള്ളാ) എല്ലാവര്‍ക്കും നന്ദി. എന്നെ ഇത്ര പേര്‍ ആശംസകള്‍ അറിയിച്ചതു ഒരു പത്തു-പതിനഞ്ചു കൊല്ലം മുന്‍പാ, അന്നു പിന്നെ എല്ലാവര്‍ക്കും മുട്ടായി ഒണ്ടായല്ലോ കൊടുക്കാന്‍. നിങ്ങള്‍ക്കു തരാന്‍ എന്റെ കൈയ്യില്‍ കുറച്ചു കമന്റു മാത്രമെ ഒള്ളു കൂട്ടരേ, എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി... :)