Wednesday, July 19, 2006
ഏഷ്യാനെറ്റില്‍ അതുല്യ സംസാരിക്കുന്നു.
ഇന്ത്യന്‍ സമയം 1.00 പി എം (യൂയേയി 11.30 ഏ എം) മുതല്‍ സ്റ്റുഡിയോയില്‍ നിന്നും പിടിച്ച് പുറത്താക്കും വരെ അതുല്യാ ശര്‍മ്മ ഇന്ത്യയില്‍ ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോം ബ്ലോക്ക് ചെയ്തതിനെക്കുറിച്ചും ഗോള്‍ഡ് സ്പോട്ട് കിട്ടാനില്ലാത്തതിനെക്കുറിച്ചും രാവിലേ തന്നെ ഉച്ചയാകാത്തതിനെക്കുറിച്ചും സംസാരിക്കുന്നതായിരിക്കും. റെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനമുള്ളവര്‍ ചെയ്യുക, ഇവിടിടുക.
Subscribe to:
Post Comments (Atom)
65 comments:
ഇന്ത്യന്‍ സമയം 1.00 പി എം (യൂയേയി 11.30 ഏ എം) മുതല്‍ സ്റ്റുഡിയോയില്‍ നിന്നും പിടിച്ച് പുറത്താക്കും വരെ അതുല്യാ ശര്‍മ്മ ഇന്ത്യയില്‍ ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോം ബ്ലോക്ക് ചെയ്തതിനെക്കുറിച്ചും ഗോള്‍ഡ് സ്പോട്ട് കിട്ടാനില്ലാത്തതിനെക്കുറിച്ചും രാവിലേ തന്നെ ഉച്ചയാകാത്തതിനെക്കുറിച്ചും സംസാരിക്കുന്നതായിരിക്കും. റെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനമുള്ളവര്‍ ചെയ്യുക, ഇവിടിടുക.
കൂട്ടുകാരേ,
ബ്ലോഗുകള്‍ നിരോധിച്ചിരിക്കുന്നത് ഒരു താല്‍ക്കാലികമോ നിസ്സാരമോ ആയ പ്രശ്നമല്ല.
കഴുതക്കൂട്ടങ്ങളില്‍ നിന്നും കഴുതക്കൂട്ടങ്ങളിലേക്കുള്ള Technology transfer നടക്കുമ്പോള്‍ വന്നുചേരുന്ന മഹാവിപത്തുക്കളിലെ ഏറ്റവും പുതിയ സംഭവമാണ് ഈ അബദ്ധം!
(കാര്‍ബോഫുറാനും എന്‍ഡൊസള്‍ഫാനും മുരടന്‍ വിത്തുകളും നാട്ടിലെ പല പുതിയ സാങ്കേതികസൌകര്യങ്ങളും എയര്‍ ഇന്ത്യയും KSRTC-യും KSEB-യും എല്ലാം എല്ലാം ഇതേ രോഗത്തിന്റെ പ്രത്യക്ഷത്തില്‍ ഭിന്നവും ആത്യന്തികമായി ഏകവും ആയ ലക്ഷണങ്ങളാണ്.)
ഇതിനെതിരെ പ്രതികരിയ്ക്കാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കു കൂട്ടായി ഒരൊറ്റയൊരുത്തനും വന്നെന്നു വരില്ല. ചിലര്‍ക്കൊട്ട് അറിവില്ലാതെയും പോയി, മറ്റു ചിലര്‍ക്കറിവേറിയും പോയി!
ഇതിനെതിരെ പ്രക്ഷോഭിക്കാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കധികം നാള്‍ കിട്ടിയെന്നു വരില്ല. വന്നു കേറുന്ന ഏതു ദുര്‍ഭൂതത്തേയും നാലുദിനം കൊണ്ടു നമ്മുടെ തന്നെ വീട്ടുകാരനായി കരുതുക നമ്മുടെ സ്വഭാവമായിപ്പോയി! രണ്ടു ദിവസം കഴിയുമ്പോള്‍ ഈ ഇരുളില്‍ നാം വെളിച്ചം കണ്ടെത്തി സസുഖം പൂണ്ടുപോകാം.
ഒരബദ്ധം നാളെ വിശ്വാസവും ആചാരവും നിഷ്ഠയും നിയമവുമായി മാറും വരെ നമുക്കു നമ്മുടെ തലകള്‍ ഈ മണ്ണലില്‍ പൂഴ്ത്തിവെക്കാം!
ബ്ലോഗുകളിലേക്കു ചെന്നെത്താന്‍ മറ്റു കുറുക്കുവഴികള്‍ കാണുന്നതാവരുത് നമ്മുടെ പരിഹാരക്രിയ!
പൊന്നുതമ്പുരാനേ, എന്റെ നാടു കാക്കാന്‍ ഒരു ജോര്‍ജ്ജ് ഓര്‍വെലിനെയെങ്കിലും തന്നയക്കൂ...
ഇന്ത്യയില്‍ ബ്ലോഗുകള്‍ ബ്ലോക്ക് ചെയ്തതിന്നെതിരേ പ്രതിഷേദിക്കുവാന്‍ നമ്മള്‍ എന്തു ചെയ്യണം? ഏതു നിലക്ക് പ്രതിഷേദമറിയിക്കണം? ആരെ അറിയിക്കണം.
മാധ്യമ കുത്തകകളുടെ ഒത്തുകളി ഇതിന്റെ പിന്നിലില്ലേന്നൊരു ശങ്കയും ഇല്ലാതില്ല.
മാന്യ മഹാ ബ്ലോഗന്മാരെ, സംഘടിക്കൂ, പ്രതിഷേദിക്കൂ.
മുട്ടുവിന്‍ തുറക്കപെടും.
എനിക്കിപ്പോഴും ബ്ലോഗറിനെ നിരോധിക്കാന്‍ സര്‍ക്കാരു ശ്രമിക്കുമെന്ന് (ശ്രമിച്ചാല്‍ നടക്കുമോ എന്നത് വേറൊരു കാര്യം) വിശ്വസിക്കാന്‍ പറ്റുന്നില്ല. ആരെങ്കിലും കൌപീനം വീശി കാട്ടുതീ അണക്കാന്‍ ശ്രമിക്കുമോ?
ഇനി അങ്ങനെ തന്നെയെങ്കില്‍ ഇടി വെട്ടിയവനെ കഴുത തൊഴിച്ചു എന്നേ പറയേണ്ടൂ. സര്‍ക്കാര്‍ "ഒണ്ടാക്കിയ " സംവിധാനങ്ങള്‍ക്കുമപ്പുരത്ത്
http://mumbaihelp.blogspot.com/പോലെയുള്ള ഹോട്ട് ലൈനുകള്‍ ബ്ലോഗര്‍ വഴിയാണ് വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയിരുന്നത്. ഇരിക്കും കൊമ്പ് മുറിച്ചേന്ന് കേട്ടിട്ടേയുള്ളു.
വിശവപ്രഭ സാര്‍
ബുലോഗ ക്ലബ്ബില്‍ ഒരു പ്രതിഷേധ കുറിപ്പു ആരെങ്കിലും എഴുതുമെങ്കില്‍ അതിനു കമെന്റിട്ടു രണ്ടു നാള്‍ക്കുള്ളില്‍ അതു അയക്കേണ്ടവര്‍ക്കൊക്കെ അയച്ചു പ്രതിഷേധിക്കാമായിരുന്നു.
അല്ലെങ്കില്‍ മറ്റേതൊക്കെ മാര്‍ഗമുണ്ടെന്നു പറയുക. എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകും- നിസ്സംശയം.
എന്റെ പ്രതിഷേധം 1 ഇവിടെ രേഖപെടുത്തുന്നു
പഠിത്തം കഴിഞ്ഞാല്‍ ഏതൊരു ഭാരതീയന്റെയും ആദ്യകുതിപ്പു നിസ്സംഗത എന്ന ദേശിയ വികാരത്തിലേക്കാകുന്നു. നമ്മള്‍ ഉണരണം. Right to expression, right to information എന്നിവ ഏതൊരു ഭാരതീയന്റേയും fundamental right ആണ്. നമ്മുക്കു മാസ് മീഡിയക്കു കത്തുകളെഴുതിയും, സര്‍ക്കാരിനോടു കറണം ചോദിച്ചും പ്രതികരിക്കണം.
വരിക, അണിചേരുക.
ഈ ബൂലോഗത്തിലെ ഓരോ തുള്ളികളും ഒരുമിച്ചിവിടെ ചേരട്ടെ.
ഈ വിപത്തിനെതിരെ ആഞ്ഞടിക്കുന്ന തിരമാലകളാവുക. തകര്‍ന്നു വീഴട്ടേ തടഞ്ഞുനിര്‍ത്തുന്ന കോട്ടകൊത്തളങ്ങള്‍.
ഇവിടെ, നിങ്ങളോടൊപ്പം ഞാനും കൈകോര്‍ക്കുന്നു.
ഈ കാടത്തത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് കൂടെനില്‍ക്കുന്നു.
ആദ്യമായി ചെയ്യേണ്ടത് ഇന്ത്യയിലേയും സമാനമനസ്കരായ ലോകത്തിലെ മറ്റു സ്ഥലങ്ങളിലേയും ബ്ലോഗ്ഗര്‍മാര്‍ അണിനിരന്നിട്ടുള്ള ഒരൊറ്റ വേദിയില്‍ നാം മലയാളി ബ്ലോഗ്ഗേര്‍സും കൂട്ടുചേരുകയാണ്.
അവിടെ എല്ലാവരും കൂടി ചര്‍ച്ച ചെയ്യുന്ന പ്രതികരണമാര്‍ഗ്ഗങ്ങള്‍ വായിച്ചും പഠിച്ചും പങ്കുചേര്‍ന്നും നമുക്കു നമ്മുടെ കൂട്ടായ്മ പങ്കു വെക്കാം.
തല്‍ക്കാലം എല്ലാ മാദ്ധ്യമശ്രദ്ധയും ഒരു പക്ഷേ സര്‍ക്കാരിന്റെ കണ്ണുകളും അവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഗ്രൂപ്പിലെതന്നെ അംഗങ്ങള്‍ സഹകരിക്കുന്ന സെന്‍സര്‍ഷിപ്പ് വിക്കിയിലും നമുക്ക് പങ്കുചേരാവുന്നതാണ്.
ലഭ്യമായ ചുരുങ്ങിയ സമയം കൊണ്ട് ബ്ലോഗുനിരോധനത്തെക്കുറിച്ച് തന്മയത്തോടെ പ്രത്യുല്‍പ്പന്നമതിത്വത്തോടെ ഏഷ്യാനെറ്റില്‍ സംസാരിച്ച അതുല്യയെപ്പോലെ നമുക്കോരോരുത്തര്‍ക്കും ആവാവുന്നതൊക്കെ ചെയ്യാം!
CNN, BBC, ഇന്ത്യന്‍/കേരള മാദ്ധ്യമങ്ങളിലേക്കും ഈ വാര്‍ത്തയിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നമുക്കെന്തൊക്കെ ചെയ്യാനാവുമെന്നാലോചിക്കാം!
ഇന്ത്യയിലുള്ള ഓരോരുത്തര്‍ക്കും അവരവരുടെ ISPകളെ നേരില്‍ വിളിച്ച് ഇങ്ങനെ നിരോധനം / അലഭ്യത ഉണ്ടാക്കുവാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിച്ച് ചുരുങ്ങിയ തലത്തിലെങ്കിലും തങ്ങളുടെ പ്രതിഷേധം അറിയിക്കാം.
വ്യക്തിപരമായി, ഇത്രയുമൊക്കെ ഞാനും ചെയ്തിട്ടുണ്ട് ഇതുവരെ.
പക്ഷേ നാം ഒത്തുപിടിച്ചാലേ ഈ മല മറിയൂ...
ഞാനും അണിചേരുന്നു ഈ പ്രതിഷേധത്തില്‍...
നമ്മുടെ മാധ്യമങ്ങള്‍ ഇതു കാര്യമായി എടുത്തിട്ടുണ്ടെന്നു തോന്നുന്നു.
ഒരുദാഹരണം,
ഇന്നത്തെ 'മാധ്യമം' വാര്‍ത്ത ഇതാ...
http://www.madhyamamonline.in/fullstory.asp?nid=27760&id=1
റോയിറ്റേര്‍സ് ന്യൂസ് ഇന്ത്യയില്‍ ബ്ലോഗ് ബാന്‍ ചെയ്തെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു താഴെ നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുക.
http://blogs.reuters.com/2006/07/19/india-bans-some-blogs/#respond
എന്നിട്ട്
ഇറാന്‍, എത്തിയോപ്യ, പാകിസ്ഥാന്‍ എന്നീ പുരോഗമനരാഷ്ട്രങ്ങളുടെ പാത പിന്തുടര്‍ന്ന് ഇന്ത്യയും ബ്ലോഗറിന് ഊരുവിലക്ക് കല്‍പ്പിച്ചത്
http://www.bbc.co.uk/blogs/theeditors/ എന്ന വിലാസത്തില്‍ ബി ബി സി യീറിയിക്കുക. റൈറ്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍, ഫ്രീഡം ഓഫ് എക്സ്പ്രഷന്‍ എന്നൊക്കെ പറയുന്ന സര്‍ക്കാരിനെക്കൊണ്ട് പറഞ്ഞതുപോലെ ചെയ്യിക്കാമോ എന്നൊന്നു നോക്കാമല്ലോ.
ബ്ലൊഗ് ചെയാന്‍ സാധിക്കാത്തവരുടെ ബുദ്ധിമുട്ടും വിഷമങ്ങളും വികാരങ്ങളും മാനിക്കുന്നു.
എങ്കിലും...
പ്രതിഷേധിക്കുന്നതിനു മുന്‍പ് അല്പം ഒരു ആലോചനയാക്കാന്‍ പാടില്ലേ..??
ഒരു ‘സംഭവം‘ ഉണ്ടായതു കൊണ്ടാണ് ബ്ലൊഗുകള്‍ ‘താല്‍ക്കാലികമായി?’ നിരോധിച്ചത് എന്ന് ഗവണ്മെന്റ് പറഞ്ഞിരിക്കുന്നതു കൊണ്ട് അല്പം സാവകാശം കൊടുക്കാന്‍ മേലേ..?
വെറുതെ കേറി ബ്ലോക്കാന്‍ അത്രക്ക് മണ്ടന്മാരാ ഇന്റ്റെലിജെന്‍സ്സില്‍ ഇരിക്കുന്നത്?
ചില പാറ്റെണുകള്‍ ബ്ലൊഗ്സ്പൊട്ടിലെ ബ്ലോഗുകളില്‍ കണ്ടതു കൊണ്ടായിരിക്കും ഇവ മാത്രം ബ്ലൊക്ക് ചെയ്ത്തത്.
മാത്രവുമല്ല, ഇങ്ങനെയുള്ള സാധാരണ സ്ഥലങ്ങള്‍ ആരും സംശയിക്കാത്തതു കൊണ്ട് ഇവ ദുരുപയോഗിക്കാന്‍ വളരെ എളുപ്പമാണളല്ലോ..
ഒരു സൊഫ്റ്റ്വയര്‍ തൊഴിലാളിയെ സ്ഫോടനത്തോട് അനുബന്ധിച്ച് പോലീസ്സ് പൊക്കിയതും കൂട്ടിവായിക്കുക.
പിന്നെ , നിയമം അനുശാസിക്കുന്ന ‘Right to expression, right to information ‘ വേണ്ടി വാദിക്കുന്നവറ് നിരോധിച്ച സൈറ്റ് പ്രോക്സി വഴി സന്ദര്‍ശിക്കുമ്പോള്‍ നിയമ ലംഘനം അല്ലേ നടത്തുന്നതു??
പ്രത്യുല്‍പ്പന്നമതിത്വത്തോടെ ഏഷ്യാനെറ്റില്‍ സംസാരിച്ച അതുല്യയെ കേട്ടില്ല.
നിയമപരമായി ഇന്ത്യന്‍ ബ്ലോഗേഴ്സിനു ഈ ബ്ലോക്കിനെ നേരിടാം എന്നു തന്നെയാണു് എന്റെ പ്രതീക്ഷ. പല കാര്യങ്ങളിലും പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ നിലവാരം പുലര്‍ത്തുന്ന ബ്ലോഗുകളെ ഇന്ത്യന്‍ ജനതയില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ശ്രമിക്കുന്നതു് അപലപനീയം തന്നെ. ഭരണഘടന അനുശാസനം ചെയ്തിട്ടുള്ള ‘അറിയുവാനുള്ള സ്വാതന്ത്ര്യത്തെ’ ഹനിക്കുന്ന തരത്തില്‍ ഐ.എസ്.പികളും CERT-In ഉം എടുത്ത തീരുമാനത്തിനെതിരെ കേരളത്തിലെ ആരെങ്കിലും കോടതിയില്‍ പൊതുതാല്പര്യഹര്‍ജിയോ മറ്റോ സമര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എന്തും ചെയ്യുന്നതിനു മുമ്പേ ചര്‍ച്ചചെയ്യുക, BloggersCollective തന്നെയാവും ഉത്തമമായ ഇടം.
ബ്യൂറോക്രാറ്റുകള്‍ അവരുടെ ജോലി കൃത്യമായി ചെയ്തില്ല എന്നതിനു ഉദാഹരണമാണു സപ്തവര്‍ണ്ണമേ പ്രോക്സി ബൈപാസ് ചെയ്യുവാന്‍ ഇന്ത്യക്കാര്‍ക്കു ഇപ്പോഴും കഴിയുന്നതു്. ഫലപ്രാപ്തിയില്ലാത്ത ഒരു ചടങ്ങെന്നറിഞ്ഞിട്ടും ഇന്റലിജന്‍സ് ഇതിനു കൂട്ടുനിന്നതു് ഏതെല്ലാം വങ്കന്മാരുടെ കണ്ണില്‍ പൊടിയിടാനാണോ ആവോ (കൈരളി റ്റീവിയില്‍ കേരളാ പോലീസിന്റെ ഐ.റ്റി ഫോറന്‍സിക് വിഭാഗത്തിലെ ഒരുത്തന്‍ തെളിവുശേഖരണത്തിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സീസ് ചെയ്യുന്നതും അനുബന്ധകാര്യങ്ങളും വിവരിക്കുന്നതുകേട്ടപ്പോള്‍ സത്യമായും നാണിച്ചുപോയി. ഒന്നുമല്ലെങ്കില്‍ ഈ പൊട്ടന്മാര്‍ക്ക് ഹോളിവുഡ് സിനിമകള്‍ കണ്ടിട്ടെങ്കിലും ലോകത്തില്‍ വന്ന മാറ്റങ്ങള്‍ പഠിച്ചുകൂടെ)
കേട്ടിടത്തോളം ഗവണ്മെന്റ് ഏജന്‍സികള്‍ ചില പ്രത്യേക ബ്ലോഗുകള്‍ ബ്ലോക്ക് ചെയ്യാനാണ് പറഞ്ഞത്.
നാട്ടിലെ പോലീസല്ലേ, ഇനി അവരുമായി ഏടാകൂടത്തില്‍ ചെന്ന് ചാടേണ്ട എന്ന് കരുതി ഐ.എസ്.പികള്‍ ബോഗ്സ്പോട്ടിന് ബ്ലാങ്കറ്റ് ബാന്‍ കല്പിക്കുകയായിരുന്നു.
എന്നിരുന്നാലും ഗവണ്മെന്റ് ചെയ്തത് തെറ്റാണ്, വങ്കത്തരമാണ്. ഇതുകൊണ്ടൊക്കെ വല്ല പ്രയോജനവും ഉണ്ടോ? എന്നാല്‍ പിന്നെ ഇനി ചാറ്റും, ഇ-മെയിലും എല്ലാം അങ്ങ് നിരോധിക്കാം. അല്ലെങ്കില്‍ പിന്നെ ഇന്റര്‍നെറ്റ് മൊത്തമായി. പിന്നെ തീവ്രവാദികള്‍ ബോംബ് പൊട്ടിക്കുമോ ഇല്ലയോ എന്ന് കാണാമല്ലോ!
ശരിക്കും മണ്ടത്തരമായിപ്പോയി. ലജ്ജാവഹം.ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.ചിരിയും വരുന്നു.
പെരിങ്ങോടന്‍,
താങ്കളോട് 100 % യോജിക്കുന്നു.
നിരോധനം താത്കാലികമാണോ..? ഇതു ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ടോ..?
കോടതിയില്‍ ഇതു ചോദ്യം ചെയ്യുന്നതിനു മുന്‍പു നിരോധനം താത്കാലികമല്ല എന്നു ഗവണ്മെന്റ് വ്യക്തമാക്കണ്ടേ..?
ഒറ്റയ്കൊറ്റയ്ക്ക് ബുദ്ധിരാക്ഷസന്മാരും കൂട്ടുചേരുമ്പോള്‍ മൊത്തം വികടന്മാരുമായിത്തീരുന്ന ഒരു പ്രതിഭാസമാണ് നമ്മുടെ ഭരണകൂടങ്ങള്‍.
ഇതിനെപ്പറ്റി വളരെ വളരെ വ്യക്തമായ അനുഭവവും പ്രവൃത്തിപരിചയവും ഉള്ള, അതൊക്കെ കണ്ട് മടുത്ത് നാടുപേക്ഷിച്ചോടിപ്പോവേണ്ടി വന്ന ഒരുത്തന്റെ അനുഭവസാക്ഷ്യമാണിത്.
തുഞ്ചത്തിരിക്കുന്നവരൊക്കെ മിടുമിടുക്കന്മാരായിരിക്കും എന്ന അബദ്ധധാരണയാണു നമ്മെ ഇവിടെവരെ കൊണ്ടെത്തിച്ചത്.
ഇനി ഈ നിരോധനത്തെപറ്റി:
ഇതുവരെയുള്ള അറിവുവെച്ച് സര്‍ക്കാര്‍ (CERT.IN എന്ന ഏജന്‍സി) *.blogspot.com, geocities.com/* ഇങ്ങനെയൊക്കെ ബ്ലോക്കു ചെയ്യാന്‍ പറഞ്ഞിട്ടില്ല.
തിരഞ്ഞെടുത്ത ചില സബ്ഡൊമെയിനുകള്‍ (ബ്ലോഗുകള്‍) തടുക്കാനാണ് അവര്‍ ISPകള്‍ക്കു കൊടുത്ത നിര്‍ദ്ദേശം.
പക്ഷേ അതു നടപ്പിലാക്കാന്‍ കഴിവില്ലായ്മയോ മെനക്കെടാന്‍ മനസ്സില്ലായ്മയോ ഇല്ലാത്ത ISP കള്‍ ഒരെളുപ്പവഴി കണ്ടെത്തുകയായിരുന്നു.
ഒരു ദേശീയ ISPയുടെ ഏതാണ്ട് തലപ്പത്തുള്ളവരുമായി ഞാന്‍ നേരിട്ടു സംസാരിച്ചു. അവരുമായുള്ള സംവാദത്തില്‍നിന്നുതന്നെ മനസ്സിലായി അവര്‍ക്കിനിയും പ്രത്യേക ഒരു ക്ലാസ്സു തന്നെ കൊടുക്കേണ്ടി വരും നമ്മുടെ പ്രശ്നം എന്താണെന്നു മനസ്സിലാക്കാന്‍ എന്ന്!
ഒരു പക്ഷേ ഏതോ അര്‍ദ്ധാക്ഷരവിദഗ്ദന്‍ ടെക്നീഷന്‍ മേലാവില്‍ നിന്നും വിളി വന്നപ്പോള്‍ ഉറക്കപ്പിച്ചിനിടയില്‍ 66.102.15.101 എന്ന ഐപിയും അതുപോലുള്ള മറ്റു രണ്ടു മൂന്നെണ്ണവും വെറുതെ ഒരു DNS സര്‍വ്വറില്‍ നിന്നും അലക്ഷ്യമായി മാച്ചുകളഞ്ഞതുമാവാം!
ആര്‍ക്കുണ്ട് ഇത്തരം നിസ്സാരപ്രശ്നങ്ങളൊക്കെ നോക്കിയന്വേഷിക്കാന്‍ നേരം?
ഒന്നുകൂടി: (ഞാന്‍ യാത്രയിലാണ്),
worldnewsplan@bbc.co.uk
ഈ വിലാസത്തില്‍ ഒരു മെയില്‍ അയയ്ക്കാമോ? ഇന്ത്യയിലെ ഈ വാര്‍ത്തയെക്കുറിച്ച് BBC-യില്‍ ഒരു ‘കഥ‘ പ്രക്ഷേപിക്കുവാന്‍ അതു സഹായിക്കും.
You may add reference from Mr. Tony Brown.
ബ്ലോഗ് ചെയ്യാന്‍ സാധിക്കാത്ത വിഷമം അല്ല സപ്താ പ്രശ്നം.
1. ബ്ലോഗ് ബാനില്‍ പോയെന്ന കാര്യം ഇന്ത്യാ സര്‍ക്കാര്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ നമ്മളെ പരിഹസിക്കുന്നു
2. 2 പേജ് ആന്റി നാഷണല്‍ കുന്തം ഉണ്ടെന്നും ആ ബ്ലോഗ് ബാന്‍ ചെയ്യുന്നെന്നും പറയുന്നല്ലോ? അയ്യായിരം ആന്റി നാഷണല്‍ സൈറ്റ് ഓപ്പണ്‍ ആയി കിടക്കുമ്പോള്‍ ഇവര്‍ക്ക് രണ്ടു പേജില്‍ എന്തു വേണമെന്നാണു പറയുന്നത്?
3. പണ്ട് യാഹൂ ഗ്രൂപ്പ് ബാന്‍ ചെയ്തതും ഇതുപോലെ ഞഞ്ഞാമ്മിഞ്ഞാ പറഞ്ഞുകൊണ്ട് ആയിരുന്നു.
4. ബ്ലോഗുകള്‍ ഇന്റര്‍നെറ്റിന്റെ ഒരവിഭാജ്യ വിനിമയ മാര്‍ഗ്ഗമാണ്. പത്രത്തിനു പണ്ട് ഇന്ദിരാഗാന്ധി സെന്‍സര്‍ഷിപ്പേ ഏര്‍പ്പെടുത്തിയിട്ടുള്ളായിരുന്നു. ഇന്നത്തെ സര്‍ക്കാര്‍ ഏതു കുടത്തിന്റെ വായ ആണു മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത്?
5. ബ്ലോഗുകള്‍ ഇതുവരെ ബാന്‍ ചെയ്ത രാജ്യങ്ങളെല്ലാം തന്നെ മനുഷ്യാവകാശവും വിവരത്തിനുള്ള അവകാശവും പൌര സ്വാതന്ത്ര്യവും തച്ചു തകര്‍ത്ത രാഷ്ട്രങ്ങളാണെന്നത് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാകാന്‍ എന്നെ പ്രേരിപ്പിക്കുന്നു. നമ്മളെന്തിനു പാകിസ്താന്റെ പാത പിന്‍ തുടരുന്നു? നമ്മളെന്തിനു മറ്റൊരു ഇറാനാകുന്നു? നമ്മളെന്തിനു മറ്റൊരു എതിയോപ്യയകുന്നു?
6. രാഷ്ട്രരക്ഷാനിയമപ്രകാരമാണ് ബ്ലോഗുകള്‍ ബ്ലോക്ക് ചെയ്ഗ്തതെങ്കില്‍ ഓരോ ഐ എസ് പിയും അവരുടെ സാവകാശമെടുത്ത് പല സമയമെടുത്തും പല
ദിവസങ്ങളായും ബ്ലോക്ക് നടപ്പിലാക്കിയത് എങ്ങനെ?
7. ഇന്ത്യന്‍ ഐ ടി ആക്റ്റ് അനുസരിച്ച് ഒരു സൈറ്റും (ആന്റി ഇന്ത്യാ സൈറ്റ് പോലും) ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിനു അധികാരമില്ല. Only transmission of anti national information to india can be intercepted. അതിനാലാണ് ഈ ഉരുണ്ടുകളി എന്ന് എന്തുകൊണ്ട് ആരും തുറന്നു സമ്മതിക്കുന്നില്ല?
അരവിന്ദാ,
എനിക്കു ചിരി വരുന്നില്ല, കാരണം ഇലക്ഷന്‍ സമയത്തു ബ്ലൊഗുകള്‍ (രാഷ്ട്രിയ കാര്യങ്ങള്‍, നയങ്ങള്‍) ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകള്‍ അതു ചെയ്യാന്‍ ഗവണ്മെന്റില്‍ രെജിസ്റ്റര്‍ ചെയ്യണം എന്നു കല്പിച്ച രാജ്യത്തു ജീവിക്കുന്നവനായതു കൊണ്ട്..!(വികാരപരമായ പ്രകടനം അല്ല കേട്ടോ..) അവര്‍ ഇലക്ഷന്‍ സമയത്തു വെബ് കാസ്റ്റുകളും നിരോധിച്ചിരുന്നു. അതിനു കാരണം പറഞ്ഞതു എന്താണന്നോ..?
വലയില്‍ കാണുന്ന വിവരത്തിന്റെ ‘authenticity'! അതു പോസ്റ്റ് ചെയ്ന്നവര്‍ക്ക് രാജ്യത്തോടുള്ള ഉത്തരവാദിത്വം.. കിവദന്തികള്‍ കാട്ടു തീ പോലെ പടരാനുള്ള സാധ്യത.
ചാറ്റും, ഇ-മെയിലും പിന്നെ ഇന്റര്‍നെറ്റ് എല്ലാം മോണിറ്റര്‍ ചെയ്യപ്പെടുന്നുണ്ട് എന്നതു ആരും മറക്കരുത്!
ദേവരാഗം,
എന്റ്റെ പോസ്റ്റ് കഴിഞ്ഞാണ് ഞാന്‍ ഇതു കണ്ടതു..
അരവിന്ദനുള്ള പോസ്റ്റ് തന്നെ ദേവരാഗത്തിനും.
ഇനി ഈ സംഭവം ഈ രാജ്യത്താണു നടന്നതെങ്കിലോ.. ഒരുത്തനും ഒരു പ്രൊക്സി വഴിയും പോകില്ല, കോടതിയിലും പോകില്ല..
നമ്മള്‍ അമിത സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലേ എന്ന് ഒരു സംശയം!
യൂയേയീലാണെങ്കിലും പ്രോക്സിയൊന്നും ആരും തേടിപ്പോകില്ല സപ്തവര്‍ണ്ണം. പക്ഷെ ഇന്ത്യയിലും യൂയേയിലും സിംഗപ്പൂരിലും ‘സ്വാതന്ത്ര്യം’ എന്ന വാക്കിനു് അര്‍ത്ഥം വെവ്വേറെയാണു്. ‘അമിതം’ എന്ന വാക്കു അപ്രസക്തമാവുംവിധം വ്യത്യാസപ്പെട്ടതാണു് ഈ രാജ്യങ്ങളിലെ സ്വാതന്ത്ര്യം.
7. ഇന്ത്യന്‍ ഐ ടി ആക്റ്റ് അനുസരിച്ച് ഒരു സൈറ്റും (ആന്റി ഇന്ത്യാ സൈറ്റ് പോലും) ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിനു അധികാരമില്ല. Only transmission of anti national information to india can be intercepted. അതിനാലാണ് ഈ ഉരുണ്ടുകളി എന്ന് എന്തുകൊണ്ട് ആരും തുറന്നു സമ്മതിക്കുന്നില്ല?
ദേവേട്ടന്‍റെ ഈ ഒരു പാരഗ്രാഫ് സപ്തന്‍ കണ്ടില്ലെന്നു തോന്നുന്നു. അതോ കണ്ടില്ലെന്നു നടിച്ചതോ?
യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ അമിത സ്വാതന്ത്ര്യമാക്കി എന്തിനു കുറച്ചുകാണിക്കാന്‍ ശ്രമിക്കുന്നു. അതോ ഇനി ഇവിടെ നമ്മള്‍ അനുഭവിക്കുന്ന
'സ്വാതന്ത്ര്യ'ത്തോട് താരതമ്യം ചെയ്തതാണോ?
എനിക്കു പറയാനുള്ളത് ലളിതമായി പെരിങ്ങോടന്‍ പറഞ്ഞുവല്ലോ. അതാദ്യം കണ്ടിരുന്നെങ്കില്‍ എന്‍റെ കമന്‍റൊഴിവാക്കുമായിരുന്നു. :)
ദേ ഇവിടേയും പഴി മാധ്യമങ്ങള്‍ക്ക് (റഫറന്‍സ്: കുറുമാന്‍).എന്റെ അറിവില്‍ ഇന്ന് മംഗളം, മനോരമ, മാധ്യമം എന്നീ പത്രങ്ങളില്‍ ബ്ലോഗ് നിരോധനത്തെ ക്കുറിച്ചു വാര്‍ത്തയുണ്ട്.
അമിത സ്വാതന്ത്ര്യമോ? ഏതായാലും ഇക്കാര്യത്തില്‍ ഇല്ല. (റോഡില്‍ തുപ്പുന്നതും മുള്ളുന്നതും മറ്റുമാണെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ)
ഒരു വാലിഡ് സോളിഡ് റീസണ്‍ പറയൂ ആരെങ്കിലും ഈ ബ്ലോഗ് നിരോധനത്തിന് ഒരു കാരണമായി...
ട്രെയിനേല്‍ ബോംബ് പൊട്ടിക്കുന്നത് തടയാന്‍ ട്രൈയിനെല്ലാം നിര്‍ത്തി, എല്ലാ മുന്‍ബൈ നിവാസികളും നാളെ മുതല്‍ നടന്ന് ഓഫീസില്‍ പോകേണ്ടതാണ് എന്ന നിയമവും പാസ്സാക്കാം.
ബ്ലോഗുകള്‍ ഗര്‍ജ്ജിക്കുന്നു-മാധ്യമം വാര്‍ത്ത
http://www.madhyamamonline.in/news_details.asp?id=29&nid=107306&page=3
അമിതം പോയിട്ട് നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യം പോലും കിട്ടുന്നില്ലല്ലോ? ഏതു നിയമത്തിന്‍ പ്രകാരം ബ്ലോഗര്‍ ബ്ലോക്ക് ചെയ്തു?
സപ്തവര്‍ണ്ണത്തിന്റെ നാടിന്റെ കാര്യം അറിയില്ല. ഈ നാട്ടില്‍ വളരെ കര്‍ശനമായ ഇന്റര്‍നെറ്റ് ഉപയോഗ നിയമം ഉണ്ട്. ഉദാഹരണത്തിന് ഗവര്‍ണ്മന്റ് തരുന്ന പ്രോക്സി അല്ലാതെ ഒന്നും ഉപയോഗിക്കാന്‍ പാടില്ല, സര്‍ക്കാരിനു അനിഷ്ടം തോന്നുന്നതോ സമൂഹത്തിനോ സദാചാരത്തിനോ നല്ലതു ചെയ്യുന്നില്ലെന്നു തോന്നുന്നതോ ആയ ഏതു സൈറ്റും ഹൊസ്റ്റും നിയമവിരുദ്ധമെന്ന് സ്വയം കണ്ടെത്തി ആക്സ്സസ്സ് നിരോധിക്കാനുള്ള അവകാശം ടെലെകോം സെല്ലിനു നല്‍കല്‍ ഒക്കെ ചെയ്തിട്ടുള്ള ഇവിടെ സര്‍ക്കാരിനു പറ്റിയ പിഴവാല്‍ അടഞ്ഞു പോയ സൈറ്റ് ചൂണ്ടികാട്ടിയപ്പോള്‍ ആ നിമിഷം തിരികെ തുറന്നു തന്നിട്ടുണ്ട്. (ജനാധിപത്യം സോഷ്യലിസം എന്നിങ്ങനെ ഒരവകാശവാദവും ഇല്ലാത്ത രാഷ്ട്രമാണെന്നുകൂടെ ഓര്‍ക്കുക.
ഇതേ പണി ചെയ്ത് നമ്മുടെ സര്‍ക്കാര്‍ പരിഹാസ്യരായ ഒരു നാടകം. വര്‍ഷം 2003 മാസം 9 - nu അരങ്ങേറിയതാണേ.
സര്‍ക്കാര്‍: "ഡാ യാഹൂ "
യാഹൂ "റാന്‍ തമ്പ്രാ"
സര്‍ക്കാര്‍ " ഡാ നിന്റെ സേര്‍വറില്‍ നോം ഒരു ആന്റി ഇന്ത്യാ ഗ്രൂപ്പ് കണ്ടെത്തിയതിനാല്‍ നിന്നെ മൊത്തം ബാന്‍ ചെയ്തു. മര്യാദക്ക് എനിക്കിഷ്ടമല്ലാത്തത് നീ ഡിലീറ്റ് ചെയ്തോ ഇല്ലെങ്കില്‍ ഇന്ത്യയിലൊരുത്തനും യാഹൂ
ചെയ്യത്തില്ല, പറഞ്ഞേക്കാം"
യാഹൂ ;" തമ്പ്രാ, കുളത്തോടു പിണങ്ങിയാല്‍ സിംഹാസനം നാറും. ഞാന്‍ ആദ്യമേ പറഞ്ഞതാ ഇതിനകത്തെ ഒരു പേജിനും ഞാന്‍ ഉത്തരവാദി അല്ലെന്ന്. എനിട്ടും ആ പേജ് അല്ലാതെ എന്നെ മൊത്തത്തില്‍ വിലക്കിയാല്‍, ഇന്ത്യാ മഹരാജന്‍ സ്വന്തം നിയമം ലംഘിച്ച് എന്നെ പീഡിപ്പിച്ചെന്ന് ഞാന്‍ എന്റെ നാട്ടില്‍ കേസു കൊടുക്കും, രാജന്‍ കറങ്ങും"
സര്‍ക്കാര്‍ " മാപ്പ്, സാറെ, ചേട്ടാ, പ്രഭോ മാപ്പ്. ഇതാ ബാന്‍ പിന്വലിച്ചു. (ആത്മഗതം) സ്വന്തം മാനം സ്വയം ഞാന്‍ കളഞ്ഞല്ലോ ഈശ്വരാ".
ഒഫീസ്സില്‍ നിന്നു പോകുന്നതിനു ഒരു 15 മിന്റ്റ് മുന്‍പു ഒന്നു പിന്മൊഴിയില്‍ പോകാം എന്നു വിചാരിചു വന്നതാ.. ഇതിപ്പം സമയം അങ്ങു പോകുന്നു.
പെരിങ്ങോടന്‍,
താങ്കളൊടു പിന്നെയും യോജിക്കുന്നു.
‘അമിതം’ എന്ന വാക്കു അപ്രസക്തമാവുംവിധം വ്യത്യാസപ്പെട്ടതാണു് ഈ രാജ്യങ്ങളിലെ സ്വാതന്ത്ര്യം.
ദേവരാഗം,
ഇതു ഒരു permanent നടപടിയാണെങ്കില്‍ ഇങ്ങനെ ആശങ്കാകുലനായാല്‍ പോരേ..?
>>>>>>>>>>>>>>
6. രാഷ്ട്രരക്ഷാനിയമപ്രകാരമാണ് ബ്ലോഗുകള്‍ ബ്ലോക്ക് ചെയ്ഗ്തതെങ്കില്‍ ഓരോ ഐ എസ് പിയും അവരുടെ സാവകാശമെടുത്ത് പല സമയമെടുത്തും പല
ദിവസങ്ങളായും ബ്ലോക്ക് നടപ്പിലാക്കിയത് എങ്ങനെ?
>>>>>>
ഇതു ചിലപ്പോള്‍ ഒരു കെണി ആയിരിക്കും. അവര്‍ ചില സൈറ്റുകള്‍ നോക്കി വെച്ചിട്ടുണ്ടാകും. അവ വേണ്ട സ്തലങ്ങളില്‍ വേണ്ട സമയത്ത് ബ്ലൊക്കിയിട്ടുണ്ടാക്കും.ആ സൈറ്റുകളിലെക്കു വരുന്നവരായിരിക്കും ഈ ബ്ലോക്കിനു പിന്നെലെ ഉന്നം..
ഒരു സൊഫ്റ്റ്വെര്‍ തൊഴിലാളിയെ ഈ മെയില്‍ ചെയാന്‍ സഹായിച്ചതിനു പൊക്കിയില്ലേ.. എവിടെ നിന്നാ തെളുവു കിട്ടീയതു..അതു പോലെ പലരെയും കെണിയില്‍ പെടുത്താന്‍ ആയിരിക്കും..അങ്ങനെ ആയിക്കൂടെ..??
ഹോ.. ഞാന്‍ തല കുടഞ്ഞു.. എന്നിലെ ഷെര്‍ലക്ക് ഹോംസ് ദേ പറന്നു പോകുന്നു.
സാക്ഷി,
പെരിങ്ങോടന്‍ പറഞ്ഞ ഒരു രാജ്യത്തിനെ പ്രജകളുടെ സ്വാതന്ത്ര്യം കണ്ട് താരതമ്യം ചെയ്ത്ത്താ..
ഇനി ഈ നിരോധനത്തെപറ്റി:
ഇതുവരെയുള്ള അറിവുവെച്ച് സര്‍ക്കാര്‍ (CERT.IN എന്ന ഏജന്‍സി) *.blogspot.com, geocities.com/* ഇങ്ങനെയൊക്കെ ബ്ലോക്കു ചെയ്യാന്‍ പറഞ്ഞിട്ടില്ല.
തിരഞ്ഞെടുത്ത ചില സബ്ഡൊമെയിനുകള്‍ (ബ്ലോഗുകള്‍) തടുക്കാനാണ് അവര്‍ ISPകള്‍ക്കു കൊടുത്ത നിര്‍ദ്ദേശം.
പക്ഷേ അതു നടപ്പിലാക്കാന്‍ കഴിവില്ലായ്മയോ മെനക്കെടാന്‍ മനസ്സില്ലായ്മയോ ഇല്ലാത്ത ISP കള്‍ ഒരെളുപ്പവഴി കണ്ടെത്തുകയായിരുന്നു.
>>>>>
ദേണ്ടെ വിശ്വപ്രഭ ചേട്ടന്‍ പറയുന്നു ഐ എസ് പി മാര്‍ എളുപ്പ പണീ കാണിച്ചതാണെന്നു..വെറുതെ ഒരു ഷ. ഹോ ആയി കുറച്ചു നേരത്തെക്ക് :)
ഓ പുഷ്ക്കു..അല്ല പിഷ്ക്കൂ ബാറ്റണ്‍ പിഷ്ക്കൂവിന് കൈമാറി..
ഇനി ഞാന്‍ ഓടട്ടേ..
വക്കാരീസ് ടിപ്‌സ് പ്രകാരം കുറച്ചുകൂടി വെയിറ്റു ചെയ്യാം..
(വേണമെങ്കില്‍ അതു കഴിഞ്ഞ് കുറച്ചും കൂടി വെയിറ്റു ചെയ്യാം. കാരണം ആപ്പീസിലിരുന്ന് ബ്ലോഗെണ്ടെന്ന് തീരുമാനിച്ചു. നീ ബ്ലോഗുന്നില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ എന്നും ചോദിച്ച് കമ്പ്യൂട്ടറേമ്മാന്‍ പൊട്ടിത്തെറിച്ചു. തീയില്ലാ, തീയില്ലാത്തതുകൊണ്ട് പുകയുമില്ല, മണമില്ല, ഗുണമില്ല. ഠപ്പേ എന്നൊരു ഒച്ചയും, പിന്നെ ബ്ലാങ്ക് സ്ക്രീനും. ഞാനും ബ്ലോഗും തമ്മിലുള്ള ആല്‍മരബന്ധം അപ്പം പിടികിട്ടി. കെട്ടും കെട്ടി വീട്ടിലേക്ക് പോന്നു).
എന്തായാലും ഇതൊരു ഓളമായ സ്ഥിതിക്ക് സര്‍ക്കാരിന് എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് തോന്നുന്നു.
ഒരു ലേഖനം http://www.indianexpress.com/story/
8740.html. കുറച്ചൊക്കെ ചര്‍ച്ചിക്കേണ്ട കാര്യങ്ങളും ഉണ്ടെന്നു തോന്നുന്നു, അതില്‍.
നിരോധനം നീക്കാനുള്ള ശ്രമങ്ങള്‍ക്ക് എന്റെ എല്ലാവിധ പിന്തുണയും. എന്തെങ്കിലും സ്ട്രാറ്റജിയുടെ ഭാഗമായാണോ ഈ ഘട്ടം ഘട്ട നിരോധനവും സര്‍ക്കാരിന്റെ ഒളിച്ചു കളിയുമെന്നറിയില്ല. അതോ വെറുമൊരു സര്‍ക്കാര്‍ കാര്യം മുറപോലത്തെ പരിപാടിയോ. എന്തായാലും അതാദ്യം അറിയണമെന്ന് തോന്നുന്നു.
പുഷ്കൂ, ഗവണ്‍മെന്റ് അറിഞ്ഞിട്ടില്ല എന്നു വിശ്വസിക്കുവാന്‍ പ്രയാസം. ഇന്ത്യയെപ്പോലെ അതീവ കോമ്പറ്റീഷന്‍ ഉള്ള ഒരു മാര്‍ക്കറ്റില്‍ ബ്ലോഗ്‌സ്പോട്ട് പോലെ പ്രസിദ്ധമായ സൈറ്റിനു ബ്ലോക്ക് ഏര്‍പ്പെടുത്താന്‍ ഏതൊരു ഐ.എസ്.പിയും ഒന്നു മടിക്കും. ഒരാള്‍ ബ്ലോക്ക് ഏര്‍പ്പെടുത്തുകയും മറ്റൊരാള്‍ അതില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ ഏതു വഴി പോകുമെന്നു ആലോചിക്കുവാനുള്ള ബിസിനസ്സ് മാനേജ്മെന്റ് ഒക്കെ അവരും പഠിച്ചിട്ടുണ്ടെന്നേ. 17 സൈറ്റുകളുടെ കഥയും ആരും വിശദീകരിച്ചിട്ടില്ല, ഗവണ്‍മെന്റില്‍ നിന്നൊരു ഓര്‍ഡര്‍ വന്നു എന്നുമാത്രമാണു വിശദീകരണം, വ്യക്തമായ വിശദീകരണം കാണാത്തിടത്തോളം മിക്ക് ബ്ലോഗേഴ്സിന്റെയും യുക്തിയില്‍ CERT-In ആണു കുറ്റക്കാരന്‍.
http://digg.com/security/India_bans_Blogspot,_Typepad,_Geocities
ഇതില്‍ കാണുന്ന വിവരം അനുസരിച്ച് 22 പേജ് ഉള്ള ഒരു ലിസ്റ്റ് ആണ് Govt ISP കള്‍ക്ക് ബാന്‍ ചെയ്യാന്‍ ആയി കൈമാറിയത്. ISP കള്‍ ബ്ലോഗ്‌സ്പോട്ടിനു ബ്ലാങ്കറ്റ് ബാന്‍ ഇട്ടത് അവരവരുടെ സൌകര്യം നോക്കിയാണെന്നു തോന്നുന്നു.
പുഷ്‌കു പറഞ്ഞ പോലെ നമ്മള്‍ തന്നെ ഇത് BBCക്കു മുന്നിലും മറ്റും അവതരിപ്പിക്കുന്നതിനു മുന്‍പേ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡി.ഓ.ടി.യുടെ സൈറ്റിലും ഇന്‍ഫൊര്‍മേഷന്‍ മിനിസ്റ്ററിയുടെ സൈറ്റിലും ഇതിനേപ്പറ്റി കമാന്നൊരക്ഷരമില്ല. സര്‍ക്കാര്‍ തന്നെയാണ് ഇതു clarify ചെയ്യാന്‍ മുന്‍കൈ എടുക്കേണ്ടത്.
ഞാനും ഈ പ്രതിഷേധത്തില്‍ ഞാനും അണിചേരുന്നു..
രാവിലെ റേഡിയോയില്‍ ഇന്ത്യാസര്‍ക്കാര്‍ പന്ത്രണ്ടില്‍പ്പരം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നിര്‍ദ്ദേശം കൊടുത്തു എന്നാണു് കേട്ടതു്. പറഞ്ഞ പട്ടികയില്‍ blogspotഉം geocitiesഉം ഉണ്ടായിരുന്നുതാനും. ഇപ്പോള്‍ കേള്‍ക്കുന്നു അവയില്‍ ചിലതു് ബ്ലോക്ക് ചെയ്തിട്ടില്ലെന്നു്. സര്‍ക്കാര്‍ നിര്‍ദ്ദേശം എന്തായിരുന്നുവെന്നു് ആര്‍ക്കെങ്കിലും അറിയാമോ?
ഹിന്ദുസ്ഥാന്‍ റ്റൈംസിന്റെ ഈ റിപ്പോര്‍ട്ട് നോക്കൂ.
http://www.hindustantimes.com/news/181_1747559,0008.htm
Dr Gulshan Rai, director of the Computer Emergency Response Team, the apex organisation under the IT Ministry responsible for the nation's cyber-security, told HT: "There's no attempt to block www.blogspot.com from our side. The order issued by the DoT has four blogs hosted on Blogspot.com. The order didn't ask the whole site to be banned."
Then why isn't any Blogspot site opening on most computers? The answer lies in the way our internet service providers -- like Tata, Airtel, Sify and Reliance -- have implemented the order.
"Indian ISPs don't have the technology to block individual name servers -- say a particular blog hosted on Blogspot. So they had no choice but to block the root servers of major blogging networks -- blogspot, geocities and typepad," said a senior official in the IT Ministry. A senior official from an ISP confirmed this.
കണ്ണൂസെ ഞാനും ദീപക്കുമായി ഈ കാര്യം ചര്‍ച്ച ചെയ്തിരിക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് ശരിയാവണം. ഗവണ്‍മെന്റ് നാലോ അഞ്ചോ സബ്-ഡോമെയിനുകള്‍ മാത്രമേ ബ്ലോക്ക് ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചുകാണുകയുള്ളൂ. ഐ.എസ്.പികള്‍ക്കു സബ്-ഡൊമെയിന്‍ ലെവലില്‍ സൈറ്റുകളെ ബ്ലോക്ക് ചെയ്യുവാനും ബുദ്ധിമുട്ടാണു്. ഈ കാര്യം ഗവണ്‍മെന്റിനു വ്യക്തമാണു താനും. ആകെയുള്ള സൊല്യൂഷന്‍ റൂട്ട് ഡൊമെയിനുകളും ഐ.പികളും ബ്ലോക്ക് ചെയ്യുകയാണു്. ഐ.എസ്.പി മറ്റുമാര്‍ഗമില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാവണം സബ്-ഡൊമെയിനുകള്‍ ബ്ലോക്ക് ചെയ്യുവാന്‍ ഉത്തരവിട്ടതും. സത്യത്തില്‍ ഇത്രയൊന്നും ബുദ്ധിമുട്ടേണ്ടിയിരുന്നില്ല, ഗവ. തലത്തില്‍ നിന്നാരെങ്കിലും ബ്ലോഗ്‌സ്പോട്ടിനെ ബന്ധപ്പെടുകയായിരുന്നെങ്കില്‍ കാര്യം നടന്നേനെ, കാരണം അവര്‍ക്കു ഇന്ത്യപോലുള്ള ജനാധിപത്യരാജ്യത്തിന്റെ റിക്വസ്റ്റ് തള്ളിക്കളയാനാവുമായിരുന്നില്ല. ദീപക്കിന്റെ അഭിപ്രായത്തില്‍ മുപ്പതു കൊല്ലങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ഭരണകൂടം സമര്‍ത്ഥമായി ‘അവര്‍ക്കിപ്പോഴും’ സെന്‍സറിങ് ഏര്‍പ്പെടുത്താം എന്നു തെളിയിക്കുകയാണുണ്ടായതു്.
ഐ.എസ്.പി മറ്റുമാര്‍ഗമില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാവണം സബ്-ഡൊമെയിനുകള്‍ ബ്ലോക്ക് ചെയ്യുവാന്‍ ഉത്തരവിട്ടതും.
എന്നുള്ളതു്,
ഐ.എസ്.പിയ്ക്കു മറ്റുമാര്‍ഗമില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാവണം സബ്-ഡൊമെയിനുകള്‍ ബ്ലോക്ക് ചെയ്യുവാന്‍ CERT ഉത്തരവിട്ടതും.
സപ്തവര്‍ണ്ണങ്ങളോടും,പുഷ്ക്കിനോടും,കണ്ണൂസിനോടും യോജിക്കുന്നു. എപ്പോഴും കാര്യങ്ങളുടെ പൂര്‍ണ്ണവിവരം മനസ്സിലാക്കി പ്രതികരിക്കുക. ഒരു കാര്യവും ഇല്ലാതെ ഒരു സൈറ്റ് പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല ഭാരത സര്‍ക്കാര്‍ എന്നറിയാവുന്നതുകൊണ്ടാണ് ഇന്നലെ മുതല്‍ ഇതിന് ബ്ലോഗിലൂടെ പ്രതികരണം തുടങ്ങിയിട്ടും പങ്കുചേരാന്‍ തോന്നാതിരുന്നത്. മുംബൈ ബ്ലാസ്റ്റിന്റെയും രാജ്യ സുരക്ഷയുടെയും ഭാഗമായി ഇങ്ങനെയൊരു തീരുമാനം ഭാരത സര്‍ക്കാരിനെടുക്കേണ്ടി വന്നു. അങ്ങനെ ബ്ലോക്ക് ചെയ്ത കൂട്ടത്തില്‍ കുറെ പേര്‍ ബലിയാടുകളാകേണ്ടി വന്നു എന്നു മാത്രം. ഈ പ്രശ്നം ‘ബ്ലോഗ്ഗിങ്ങ്’ എന്ന പ്രക്രിയ തുടങ്ങിയപ്പോള്‍ തൊട്ടേയുള്ളതാണ്. ബ്ലോഗ്ഗിന്റെ ഏറ്റവും വലിയ ശത്രു, അതാര്‍ക്കും എവിടെയിരുന്നും ആരേക്കുറിച്ചും എന്തുമെഴുതാം എന്നതാണ്. ഇങ്ങനെ സ്വന്തം അചഛനെക്കുറിച്ചോ അമ്മയെക്കുറിച്ചോ എന്തെങ്കിലും വൃത്തികേട് ബ്ലോഗിലൂടെയെഴുതിയാല്‍ നിങ്ങള്‍ എന്തുചെയ്യും?അത്തരത്തിലോരു പ്രവര്‍ത്തിയേ ഇന്‍ഡ്യന്‍ ഗവര്‍മെന്റ് ചെയ്തുള്ളൂ. ഇന്‍ഡ്യയുടെ നാലിലൊന്നു സ്വാതന്ത്രം പോലും തരാത്ത രാജ്യത്തിരുന്ന് ഇത്രയേറെ സ്വാതന്ത്രം തരുന്ന ഭാരത സര്‍ക്കാരിനെതിരേ ഇങ്ങനെ ആക്രോശിക്കണോ? വിവരങ്ങള്‍ പൂര്‍ണ്ണമായറിയാതെ ‘മീഡിയാ ഹൈപ്പിന്റെ’ പുറകേ പോകാതിരിക്കുക.
എന്നാല്ലാരും എന്തുകൊണ്ട് ISPകള്‍ക്കെതിരെ ഇവിടെ പ്രതികരിക്കുന്നില്ല? കാശുകൊടുത്താണ് സെര്‍വീസ് എടുക്കുന്നത്..അതുകൊണ്ട് മൊത്തമായി ബ്ലോക്കിയാല്‍ അത് കസ്റ്റ്മറിനോട് ചെയ്യുന്നതെന്ത് സെര്‍വീസ് ആണ്? എനിക്ക് തോന്നണില്ല്യ ബ്ലോഗ്-സ്പോട്ട് മൊത്തം ബ്ലോക്കാന്‍ ഗവണ്മെന്റ് പറയും എന്ന്..അത്രക്കും വിഡ്ഡികള്‍ ഒന്നുമല്ല നമ്മുടെ ഗവണമെന്റ്....
ISP-കള്‍ക്ക് നേംസെര്‍വര്‍ ബ്ലോക്ക് ചെയ്യാന്‍ ട്ടെക്നോളജി ഇല്ലാന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസം.അവരൊരു എളുപ്പ വഴി ചെയ്തതാണ്.
അത് എളുപ്പത്തില്‍ ഗവണ്മെന്റിന്റെ തലയില്‍ കെട്ടിവെക്കാലൊ.. അവരോട് ഈ ഗവണ്മെന്റ് റിപ്പോര്‍ട്ട് കാണിച്ച് വാദിക്കൂ..കസ്റ്റമര്‍ സെര്‍വീസ് നമുക്ക് ആവശ്യപ്പെടാം. കസ്റ്റ്മര്‍ സെര്‍വീസ് കോര്‍ട്ടില്‍ പോകുമെന്ന് പറയൂ..അല്ലെങ്കില്‍ ബ്ലോഗ്-സ്പോട്ട് ബാന്‍ ചെയ്തിരിക്കുന്ന് മാസങ്ങളില്‍ അടക്കുന്ന പൈസക്ക് കണക്ക് ചോദിക്കൂ...അപ്പോള്‍ ട്ടെക്നോളജി താനെ വരും.
എല്‍.ജി പരസ്പരം മത്സരിക്കുന്ന ഐ.എസ്.പികള്‍ എല്ലാവരും ഒരുമിച്ചൊരു ‘എളുപ്പപണി’ ചെയ്തു എന്നു വിശ്വസിക്കുവാന്‍ താല്പര്യമില്ലാത്തതിനാലാവും ഐ.എസ്.പികള്‍ക്കെതിരെ പ്രതികരണം കുറവുള്ളതു്. സബ്-ഡൊമെയിന്‍ ബ്ലോക്കിങ് ടെക്നിക്കലി ഫീസിബിളല്ല എന്നല്ല, ഇപ്പോഴത്തെ അവസ്ഥയില്‍ മിക്കവരും അതു ഇമ്പ്ലിമെന്റ് ചെയ്തിട്ടില്ല എന്നതാണു സത്യാവസ്ഥ.
Watch CNN-IBN at 8 pm. An ISP representative admits they goofed up
and that access is likely o be restored in 48 hours. He acknowledged
that it is feasible to block sub-domains without blocking domains.
ഞാനിന്നലെ അതായത് 17 ന് മാതൃഭൂമി ഓഫീസിലെ 2461071 നമ്പറില്‍ വിളിച്ചു ആളില്ലാത്ത ശബ്ദം ന്യൂസാണെങ്കില്‍ 3 ഞെക്കൂ ഞെക്കി കിട്ടി ന്യൂസാണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു ബ്ലോഗ് ബ്ലോക്കുചെയ്തിരിക്കുന്ന വിവരം അറിയിക്കാനാണ്. എന്തായാലും ന്യൂസ് സെക്‌ഷന് കാര്യം പറഞ്ഞുകൊടുത്ത് ഞാന്‍ നിരാശനായി എന്നതാണ് വാസ്തവം. അതിനാല്‍ മതൃഭൂമിയില്‍ വാര്‍ത്ത വന്നതും ഇല്ല അവര്‍ അറിഞ്ഞതും ഇല്ല. ഇന്നെ ഞാന്‍ ചെയ്തത് ഇന്നലെയും ഇന്നുമായി രണ്ട് ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ച്‌ഉ.
http://censorship.wikia.com/wiki/Press_Coverage_of_The_Ban
എനിക്ക് ഇംഗ്ലീഷ് വലിയ പിടിയില്ല ഈ വാര്‍ത്തകള്‍ ഒന്ന് വായിച്ചു നോക്കുക. ഈ രാജ്യത്ത് സര്‍ക്കാരോ ISPs സംഘടനയോ ഒന്നും പറയുന്നില്ല ഇതെന്താ വെള്ളരിക്ക പട്ടണമാണോ? 17 പേരെ ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞാല്‍ മുഴുവന്‍ ബ്ലോക്ക് ചെയ്താല്‍ ദിവസങ്ങള്‍ പലതും കഴിഞ്ഞിട്ടും നടപടി എന്തുകൊണ്ടുണ്ടാകുന്നില്ല? അതിന് ഒരു മറുപടിയേ ഉള്ളു. ISPs പലതും വെബും ഡോമൈനും ഉണ്ടാക്കിക്കൊടുത്ത് കാശുണ്ടാക്കുന്നവര്‍. സര്‍ക്കരിന് മൊത്തം ബ്ലോക്ക് ചെയ്യുന്നതില്‍ പറയാത്ത കാര്യം നടന്നു വെന്ന സന്തോഷവും. പലതും വെളിച്ചം കാണാതെ മൂടിവെക്കാമല്ലോ.
ഒരു ഉദാഹരണം ചുവടെ കൊടുത്തിരിക്കുന്നു. ഇതുപോലെ പലതും സ്റ്റോക്കുണ്ട് ആര്‍ക്കെങ്കിലും വേണോ?
http://chandrasekharan.nair.googlepages.com/rubber_stats_at_a_glance
ഇംഗ്ലീഷില്‍ എഴുതുന്നത് ക്ഷമിക്കണം ബ്ലോഗന്മാരേ, ഇത്രയും മലയാളത്തില്‍ അടിക്കാനുള്ള റ്റൈപ്പിംഗ് പരിചയം പോരാത്തതുകൊണ്ടാണ്. ഞാനോരു രണ്ടുമണിക്കൂറെങ്കിലും എടുക്കും. എന്തുകൊണ്ടാണ് ഐ.എസ്.പി കള്‍ക്ക് സെലക്റ്റിവ് ബ്ലോക്കിംഗ് ഇത്ര ബുദ്ധിമുട്ടെന്ന് ഒന്നു വിശദീകരിക്കാന്‍ ശ്രമിച്ചതാണ്.
Methods to block a website
1. Using proxy servers
Proxies are aware about the content of traffic. Even a word or a part of a picture can be filtered out. They are designed for such a purpose. System administrators normally use this method to filter internet access to a closed group of users (eg. inside a company's LAN). Browser settings need to be changed for using proxies. Proxies are protocol specific.
2. Using DNS servers
When we type a URL in browser, our system check in the DNS server configured for corresponding IP. DNS server administrator can decide not to serve request for a particular subdomain.
3. Using transparent proxy servers
Transparent proxies are configured in such a way that no settings needed in browser, but all traffic will go through a proxy. In this method, user is never aware about the fact that he's being monitored traffic is filtered.
4. Using firewalls
Like proxies, some firewalls are also having namebased blocking facility.
Why ISPs are not able to do a selective blocking on blogspot subdomains
1. They are NOT using - and are not supposed to use - any firewalls or proxies. These just introduce unnecessary delays and overheads. Above all these are not required for the operation of ISPs. They just do the routing to a different network and using routers for this purpose, which normally don't understand the language of names. Routers understand only IPs.
2. In our case, all blogspot subdomains are pointing to the same IP 66.102.15.101. blogspot webserver - only after reaching query on the server - determines which blog is to be served for a particular request after verifying request header. As far as router is concerned, it cannot distinguish queries going to different subdomains, So selective filtering based on domain name is not normally possible with routers.
3. Most of the corporate clients and even some internet cafes use a caching local DNS server for faster performance, which directly fetch data from master DNS servers locally serve to local users. Master DNS servers are out of the reach of ISPs control. So, DNS blocking is very much possible from ISP's part, but it doesn't address the issue.
Then, what was the possible solution for govt.
It's easy, they should have contacted blogspot and requested them to perform a selective blocking. But when they approach blogspot, obviously they'll have to request them. but in case of indian ISPs they can just release an order which they prefer in their culture.
ബാങ്ഗ്ലൂരിലെവിടെയാണു പിഷ്ക്കു? ഞാന്‍ മൂന്നുമാസമായി ഒരു ബ്രോഡ്ബാന്‍ഡും തപ്പി നടക്കുന്നു വീട്ടിലേക്ക്, ഒരുത്തനുമില്ല സൌകര്യം. അവസാനം ബി.എസ്.എന്‍.എല്‍. ഫോണിന് അപ്പ്ലൈ ചെയ്തു, രാവിലെ 10 മുതല്‍ ഉച്ചക്കു 3 വരെ ഒരു ശനിയാഴ്ച് മൊത്തത്തില്‍ തുലഞ്ഞു എന്നു മാത്രം. 3-4 ദിവസമേ അവരിപ്പോള്‍ കണക്ഷന്‍ തരാന്‍ എടുക്കുന്നുള്ളൂ. ശ്രമിച്ചുനൊക്കൂ.
ഞാന്‍ അതുല്യചേച്ചീനെ കണ്ടു ന്യൂസില്‍..പക്ഷെ ഞാന്‍ അതുല്യചേച്ചീന്റെ ചുവന്ന കുപ്പായം നോക്കി വന്നപ്പോഴെക്കും അവര് പടം മാറ്റി.
ഏഷ്യാനെറ്റില്‍ ബ്ലോക്ക് ചെയ്തതിനെക്കുറിച്ചൊരു മിനിമം 1 മിനുട്ടെങ്കിലും പറഞ്ഞു കാണണം.
അതുല്യചേച്ചി പറയുന്നത് :എന്തായലും പൊട്ടാനുള്ള ബോമ്പൊക്കെ പൊട്ടി.ഇനി ഇത് ബ്ലോക്ക് ചെയ്തിട്ട് എന്തു കാര്യം എന്ന് എനിക്ക് മനസ്സിലാവുന്നില്ല.അതിനെക്കുറിച്ച ആധികാരികമായി പറയാനും പറ്റില്ല..
(പിന്നെ..രണ്ടു കയ്യും സ്റ്റോപ്പ് സിഗ്നല്‍ പോലെ ഉയര്‍ത്തി) എന്തായലും ഒരു ബ്ലോഗും ബ്ലോക്ക് ചെയ്യാന്‍ പാടില്ല..
വളരെ വളരെ പ്രതിഷേധാര്‍ഹമായ നടപടിയാണിത്. തികച്ചും തുറന്ന വേദിയായ ബ്ലോഗുകള്‍ തീവ്രവാദികള്‍ ആശയവിനിമയത്തിനുപയോഗിക്കുന്നു എന്നു പറഞ്ഞാണ് ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത് (അതോ ആശയ പ്രചാരണത്തിനോ?).
ഇമെയിലും ഡിസ്കഷന്‍ ഫോറങ്ങളും ഒക്കെയായി മറ്റനേകം മാര്‍ഗ്ഗങ്ങള്‍ തുറന്നിരിക്കെയാണ് ഈ വിവരംകെട്ട നടപടി.
നിലവിലുള്ള ശരിയായ ലിങ്കിനു പുറമെ പികെബ്ലോഗ്.കോം വഴിയുള്ള ഒരു ലിങ്ക് കൂടെ (അല്ലെങ്കില്‍ nyud.net:8080 വഴി) ഒരോ ബ്ലോഗ് എന്റ്രിക്കും തനി മലയാളം പേജില്‍ തന്നെ നല്‍കാന്‍ സാധിക്കുമോ ഏവൂരാനേ? ബ്ലോക്ക് നീക്കുന്നതുവരെയെങ്കിലും
അതുല്യേച്ചി നല്ല ചൂടിലായിരുന്നു...ഏഷ്യാനെറ്റുകാര്‍ ജീവനും കൊണ്ടു ഓടുകയായിരുന്നു...അതുല്യേച്ചിക്കാവട്ടെ പുത്യ സാരി ഉടുക്കാന്‍ പറ്റാത്തതിലുള്ള വിഷമവും... സാരല്ലിയ അതുല്യേച്ചി, അടുത്തതവണ എല്ലാം ശരിയാവും :P
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..... ബ്ലോഗ്ഗ് ബാന്‍ ലിഫ്ട് ചെയ്യാന്‍ പോകുന്നു....48 മണിക്കൂറിനകം തീരുമാനമുണ്ടാകുമത്രെ....കാത്തിരുന്നു കാണാം...
കൂടുതല്‍ വിവരങ്ങള്‍ക്ക് http://in.rediff.com/news/2006/jul/19blogs.htm സന്ദര്‍ശിക്കുക....
അതിനെക്കാള്‍ തമാശ...DoT കൊടുത്ത ലിസ്റ്റില്‍ ബോംബ് സ്ഫോടനുവുമായി ബന്ധപ്പെട്ട ഒറ്റ സൈറ്റ് കൂടിയില്ല എന്നാണ്....(ഉറപ്പില്ലട്ടോ...ആ സൈറ്റില്‍ അങ്ങിനെയാ കൊടുത്തേക്കണേ....ഞാന്‍ ആഴത്തില്‍ ഇറങ്ങി പരിശോധിക്കാന്‍ ശ്രമിച്ചില്ലാ)
ഞാനെ,
ഡീഫങ്ക്റ്റ് ബ്ലോഗെന്നും പറഞ്ഞ്..അതില്‍ ചിലപ്പൊ എന്തെങ്കിലും കാര്യം ഇല്ലാതില്ല..
നമ്മള്‍ക്കറിയില്ലലൊ..രാജ്യ സുരക്ഷ തന്നെയാണ് മുഖ്യം...
ഇതു ഐ.എസ്.പി ക്കാരുടെ മണ്ടത്തരമാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു.അല്ലാണ്ട് നമ്മുടെ ഇന്ദ്യാ ഗവണമെന്റ് അത്രേം മണ്ടന്മാരൊന്നുമല്ല..
ഇവിടെ അങ്ങിനെ പറഞ്ഞൊരൊക്കെ ക്ഷമ ചോദിക്കുമൊ ഇനി ഇതിപ്പൊ അല്ലായെന്ന് അറിയുമ്പൊ? ഇല്ല...വെറുതെ ഗവണ്മെന്റിനെ
എതിര്‍ക്കാന്‍ ഒരു രസമുണ്ടെന്ന് തോന്നുന്നു..:) അല്ലാണ്ട് ഈ ഐ.എസ്.പി ക്കാര്‍ക്കെതിരെ ആരും ഒന്നും മിണ്ടില്ല..കുറേ പേര്‍ക്ക് ചിലപ്പൊ ഇതില്‍ ജോലി കാണും..:)
എന്തായലും കാര്യങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് ഈ മണ്ടന്മാരായ ഐ.എസ്.പി കാര്‍ക്കെതിര എന്റെ പ്രതിഷേദ്ധം ഇവിടെ രേഖപ്പെടുത്തുന്നു..
കുറുമാന്‍ജീ,ബ്ലോഗുകളെ വിവരമില്ലാത്തവര്‍ നിരോധിച്ചതിന് മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചത് ശരിയായില്ല.സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഒരു ബൂലോഗന്‍ എന്ന നിലക്ക് ഞങ്ങളും പ്രതിഷേധിച്ചിരുന്നു.
http://www.madhyamamonline.in/fullstory.asp?nid=27760&id=1
looks like Indian ISPs doesnt know what is enormous pwoer held by bloggers collective feel like.
We did. We made us heard! Censors are getting ready to.. SCOT!
LG ടെ ബ്ലോഗ് ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രത്തിലേക്ക് വിളിച്ചു പറയട്ടാ ???
ഈ മുകളില്‍ കമന്റിട്ടിരിയ്ക്കുന്ന സ്നേഹിതന്‍ പറഞ്ഞിരിയ്ക്കുന്ന enormous pwoer എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല...
പൊള്ളയായ അവകാശവാദങ്ങള്‍ ആരെ കേള്‍പ്പിക്കാന്‍?
നാലും മൂന്നും ഏഴു ബ്ലോഗേഴ്‌സ് ഇന്ത്യ മഹാരാജ്യത്തെ കിടുക്കി, ഞടുക്കി എന്നൊക്കെ പറയാന്‍ ഒരു ചെറിയ ഉളുപ്പ്...
സ്വന്തം ശക്തി തിരിച്ചറിയുന്നതു പോലെ തന്നെ പ്രധാനമാണ് ആ ശക്തിയുടെ അതിര്‍വരമ്പുകള്‍ തിരിച്ചറിയുന്നതും.
അയ്യൊ! ആങ്ങിനെ ഒന്നും കേന്ദ്രത്തോട്
പറയല്ലെ....എന്റെ നിക്കെ..:-)
മാതൃഭൂമി http://www.mathrubhumi.com/php/newsFrm.php?news_id=1239631&n_type=NE&category_id=4&Farc=
ഈ വിഷയത്തിലുള്ള എന്റെ വ്യക്തിപരമായ അഭിപ്രായം
1.ഗവണ്മെന്റ് മുഴുവന്‍ ബ്ലോഗ്സ്പോട്ട് തത്ക്കാലികമായി കുറച്ച് ദിവസങ്ങളിലേക്ക് നിരോധിക്കണം എന്നു പറഞ്ഞാല്‍ ‘ ജനാധിപത്യധ്വംസനം’ ആയി കാണേണ്ട കാര്യം ഇല്ല. മുംബയ് സ്ഫോടനം പോലെ ഒര്‍ സംഭവം നടന്നതിന്റെ തുടര്‍ നടപടി ആയതു കൊണ്ട് അല്പം സാവകാശം കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല.
2.ബ്ലോഗുകള്‍ സാധാരണക്കാരനെ ഒരു തരത്തിലും ബാധിക്കുന്നില്ല. സാധാരണക്കാരന്‍ ആധികാരികമായ വിവരം കിട്ടാന്‍ ബ്ലോഗുകളെ ആശ്രയിക്കുന്ന ഒരു കാലം ഇനിയും നമ്മുടെ നാട്ടില്‍ വന്നിട്ടില്ല.
3.ബ്ലോഗുകളൈലെ ആവിഷ്കാരസ്വാതന്ത്ര്യത്തിനും മുകളിലാണ് രാജ്യ സുരക്ഷയും അതിനു വേണ്ട നടപടികളും.
Lal Salaam !
പിഷ്കൂ, BSNL ഫോണിനപേക്ഷിക്കൂ, രണ്ടു മാസമൊന്നുമെടുക്കില്ല. എനിക്ക് മൂന്നു ദിവസം കൊണ്ടു ലാന്ഡ് ലൈന്‍ കിട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ ബ്രോഡ്ബാന്‍ഡും.
ഈ പിഷ്കുവിനേയും ചന്ദ്രക്കാറനേയും ബാംഗ്ലൂര്‍ മീറ്റിന് കണ്ടില്ലല്ലോ. നിങ്ങള്‍ ഇന്റെര്‍നെറ്റ് എന്ന് കേട്ടാലേ അനങ്ങൂളോ?
അടുത്ത മീറ്റിന് പ്രതീക്ഷിക്കാമല്ലോ അല്ലേ? അടുത്ത് തന്നെ മൂന്നാം ബാംഗ്ലൂര്‍ മീറ്റ് ഉണ്ടാകും. വരണം.
അപ്പോ രണ്ടാം ബാംഗളൂര്‍ മീറ്റ് എന്നായിരുന്നു? എന്നെ ഒന്ന് അറിയിച്ചില്ലല്ലോ. ഇനി മൂന്നാം മീറ്റിന് ഞാനും വരും.
രണ്ടാ ബാംഗ്ലൂര്‍ മീറ്റിന്റെ റിപ്പോര്‍ട്ട് ഇതാ ഇവിടെ.
പിഷ്കൂ, ബാംഗ്ലൂരില്‍ പുലികളില്ല എന്ന് പറഞ്ഞതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു. കുട്ടപ്പായി പ്രസ്തുത വിഷയത്തില്‍ പോസ്റ്റ് വരെ ഇട്ടതാണ്.
ഇവിടെ വന്ന് ഗവേര്‍മെന്റിനെ കുറ്റം പറയാന്‍ കൂടിയില്ല എന്നത് നേരാണ്. അത് കൊണ്ട് ഇങ്ങനത്തെ അനുമാനങ്ങള്‍ എടുക്കണോ?
പിഷ്കുവിന്റെ പ്രസ്താവനയില്‍ കലിപൂണ്ട് അസ്സോസിയേഷന്‍ ബ്ലോക്ക് ചെയ്തതാണോ ബ്ലോഗുകള്‍ എന്ന് അന്വേഷിക്കേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടെക്ക്‍ഹെല്‍പ്പ്@ബാംഗ്ലൂര്‍ബ്ലോഗേര്‍സ്.കോം എന്ന വിലാസത്തില്‍ ഒരു മെയില്‍ അയക്കൂ.
ഇന്നലേ CNN IBN-ഇല്‍ കേട്ട വാര്‍ത്തയാണു: മുംബൈയില്‍ ആരോ ഒരു പുലി ഒരു RTI query പോസ്റ്റ് ചെയ്തു. ഇതാണു വേണ്ടതു, ആരെങ്കിലും ചോദിച്ചു ചെന്നാലല്ലേ സര്‍ക്കാരും അറിയു ഇങ്ങനെ പലതും നടക്കുന്നു എന്നു. ഒരു പക്ഷെ ഇതാവാം ബാന്‍ പെട്ടന്നു ലിഫ്ട് ആകാനുള്ള കാരണവും.
അറിയാവുന്ന കാര്യങ്ങല്‍ ഞാന്‍ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്. Ration card application, plot registration, public administration, corruption in govt ഇങ്ങനെ പല കാര്യങ്ങളിലും നമ്മുക്കു Right To Information വിനിയോഗിക്കാം.
മീറ്റൊക്കെ പൊതുവേ എങ്ങനാ ശ്രീജിത്തേ? ബാങ്ഗ്ലൂരില്‍ കുറേശെ തണുപ്പൊക്കെ തുടങ്ങിയതിനെപ്പറ്റി മീറ്റില്‍ പങ്കെടുന്നവരൊക്കെ ബോധവാന്മാരാണോ? ദുരുദ്ദേശം കൊണ്ട് ചോദിച്ചതല്ല കേട്ടോ.
എനിക്ക് ബ്ലോഗ് ബാന്‍ ഇതുവരെ ലിഫ്റ്റ് ചെയ്തിട്ടില്ല പിഷ്കൂ. അല്ലെങ്കിലും എന്തു ബാന്‍? ആരെ പേടിപ്പിക്കാന്‍? മര്യാദക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവനെ മാത്രം ഉദ്ദേശിച്ചുള്ള ഒരു സല്‍ക്കര്‍മമായിരുന്നില്ലേ അത്! നമ്മളൊന്നും ആ വകുപ്പില്‍ പെടില്ലല്ലോ.
നാട്ടില്‍ പോകുന്നു. വീണ്ടും സന്ധിപ്പും വരേക്കും വണക്കം.
Adityan,
You felt so because you looked at the problem in a plain way. Look at this angle, blockage of a few blogs affect only leasurely activities of only less than one percent of people of only one country. Yet, when they protested, every kind of media be it CNN or BBC or Reuters or Hindu or Asianet or internet- they all protested like the world's canopy fell down.
Isnt that mighty peculiar. Rather it is heavy bias towards us. Why we got importance over farmers deaths and autonomous college crisis in kerala in international press eyes? Because we made us heard loud and bold and straight. Thats awesome power. Yeah it is
I feels that most of the mallu bloga are relys mostly on nostalgic feelings. Absence of news blogs which deals with critical issues may be a reason that prevents a lot of commented people to take a stand against blog censorship. I blogged some thoughts on http://movingrepublic.org/?p=6
Also read Outlook commentary the best report came so far in the media
Post a Comment