Sunday, July 16, 2006

കോവളം കൊട്ടാരത്തില്‍ തെങ്ങ് മോഷണം

അതിവിദഗ്‌ദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് തെങ്ങുകള്‍ കണ്ടുപിടിച്ചു

മോഷണം പോയ തെങ്ങുകള്‍ ഹോട്ടല്‍ വളപ്പില്‍..

ഹോട്ടല്‍ വളപ്പില്‍നിന്ന് തെങ്ങുകള്‍ മൂടോടെ പിഴുത് പോലീസുകാര്‍ തൊണ്ടിമുതല്‍ കോ‍ടതി സമക്ഷം കാഴ്‌ചവെച്ചു. തെങ്ങുകള്‍ പൂര്‍വ്വസ്ഥാനത്ത് നടാന്‍ കോടതിയുത്തരവ്.

പിഴുതെടുത്ത തെങ്ങുകള്‍ വീണ്ടും കൊട്ടാരവളപ്പില്‍ നടാന്‍ പോകുന്നു.

ഞാനാലോചിക്കുകയായിരുന്നു.... വല്ല പ്ലാവോ ആഞ്ഞിലിയോ ആയിരുന്നു മോഷണം പോയിരുന്നതെങ്കില്‍..... പാവം പോലീസുകാര്‍.

4 comments:

കുറുമാന്‍ said...

അല്ല വക്കാരീ, കൊട്ടാരത്തില്‍ തേക്കും, വീട്ടിയും, ചന്ദനതടിയും ഒക്കെ ഉണ്ടായിരുന്നിരിക്കില്ലേ? അതൊക്കെ പണ്ടേ എമാന്മാര്‍ അടിച്ചു മാറ്റിയതാവാനും വഴിയില്ലെ?

പറഞ്ഞതുപോലെ, വല്ല പ്ലാവോ, ആഞ്ഞിലിയോ, ആയിരുന്നെങ്കില്‍, കേരളപോലീസ് കരകാട്ടം പഠിക്കാന്‍ തമിഴ്നാട്ടിലോ മറ്റോ പോകേണ്ടി വന്നേനെ!

:| രാജമാണിക്യം|: said...

എന്തായാലും തെങ്ങിന്റെ പുനര്‍ജന്മം കൊള്ളാം

keralafarmer said...

തെങ്ങിന്‌ അത്‌ മുറിച്ചുവിറ്റാല്‍ 100 രൂപപോലും കിട്ടില്ല. ആഞ്ഞിലോ പ്ലാവോ ആയിരുന്നെങ്കില്‍ ഏതെങ്കുലും തടിമില്ലില്‍ കൊണ്ടുപോയി അറുത്തെടുത്ത്‌ ഫര്‍ണിച്ചറൊ മറ്റേതെങ്കിലും ഉരുപ്പടിയോ ആയി മാറിയേനെ. ഈ പിഴുതെടുത്ത്‌ മാറ്റി നട്ട തെങ്ങിന്റെ പടം രണ്ടുകൊല്ലം കഴിഞ്ഞിട്ട്‌ ക്യാമറയില്‍ പകര്‍ത്തി ബൂലോകത്തിലിടണെ. അതിന്റെ കോലം ഒന്നു കാണാമല്ലോ.

Kalesh Kumar said...

വക്കാരീ, ഇവിടെ മിഡില്‍ ഈസ്റ്റ്വുഡില്‍ ഈന്തപ്പനകള്‍ ഇതുപോലെ പിഴുതുമാറ്റുകയും കൊണ്ട് നടുകയുമൊക്കെ ചെയ്യാറുണ്ട്! ക്രെയിന്‍ ഒക്കെ ഉപയോഗിച്ചാ അത് പിഴുന്നത്. ചില സ്ഥലത്തൊക്കെ ചെല്ലുമ്പം നമ്മള്‍ അത്ഭുതപ്പെട്ടുപോകും - മരുഭൂമി പോലെ നിന്ന സ്ഥലങ്ങളില്‍ മുട്ടന്‍ ഈന്തപ്പനകള്‍ നില്‍പ്പുണ്ടാകും! ചിലയിടത്ത് അതിന്റെ കൂടെ കാര്‍പ്പറ്റ്ഗ്രാസും ഒക്കെയുണ്ടാകും. അറബിക്കഥപോലെ തോന്നും! ഈ പനകള്‍ യാതൊരു കുഴപ്പവുമില്ലാതെ വളരുകയും ചെയ്യും. പക്ഷേ, നമ്മുടെ തെങ്ങ് അതുപോലെ പറിച്ചുനടാന്‍ പറ്റുമോ?