സുഹൃത്തുക്കളേ,
ഒരു സംശയം,
ഈ മലര്‍ എന്നതു പുല്ലിംഗമാണോ അതോ സ്തീലിംഗമാണോ
Saturday, July 15, 2006
Subscribe to:
Post Comments (Atom)
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
33 comments:
"മലര്” എന്നത് “മലര്രുക” എന്ന ക്രിയയുടെ ഭേദമായതിനാല്‍ അതിനു ലിംഗമില്ല. പ്രയോഗം താഴെപ്പറയും വിധി:
“നീ മലര്”.
“നിങ്ങള്‍ മലരൂ”.
“താങ്കള്‍ മലര്‍ന്നാലും”.
അടുത്ത ചോദ്യം?
ആ മലര്‍ അല്ല...
ഇതു വേറെ മലര്‍...
ഈ പൂ, മൊട്ട്, മലര്‍ എന്നൊക്കെ പറയായില്ലേ? അതിലെ മലര്‍
ബെസ്റ്റ് ചോദ്യം.!!
അതിലും ബെസ്റ്റ് ഉത്തരം.!!
ഇവിടെ ഞാന്‍ 4 ആശ്ചര്യ ചിഹ്നം ഉപയോഗിച്ചു എന്ന് പറഞ്ഞ് ആളിപ്പോ എത്തും.
അപ്പഴെ.. മേശ, കസേര, മില്‍മപ്പാലിന്റെ പാക്കറ്റ്, മെഡിമിക്‍സ് സോപ്പ്.. ഇതൊക്കെ പുല്ലിംഗമാണോ അതോ സ്തീലിംഗമാണോ ആദിത്യാ?
അരിയെത്രാന്നു ചോദിച്ചപ്പോ പയറഞ്ഞാഴീന്നു പറയുന്നോ ബീക്കുട്ടീ... ഉത്തരം അറിഞ്ഞൂടെങ്കില്‍ കൊഞ്ഞനം കുത്താന്‍ പാടില്ല :)
ആര്‍ക്കും ഉത്തരം ഇല്ലെങ്കില്‍ തൃപ്തികരമായ ഉത്തരം ഞാന്‍ തരുന്നതാണ്.
ആര്‍ക്കും പറയാം ഉത്തരം....
ക്ഷ്മിക്കന്നം
ഞാന്‍ ഹിന്ദി പടിക്കാത്തതിനാല്‍
ശരിക്കു മലയാലം അരിയില്ല.
ആര്‍ക്കും പങ്കെടുക്കാം...
മലയാലം കൊരച്ചു കൊരച്ചു അരിയുന്നവര്‍ക്കും ഒട്ടുമേ അരിയാത്തവര്‍ക്കും പങ്കെടുക്കാം...
വരൂ, ഉത്തരം പറഞ്ഞ് അര്‍മ്മാദിയ്ക്കൂ...
ഏതു ഭാഷയിലും ഉത്തരം പറയാം... പക്ഷെ ഞാന്‍ പ്രതീഷിയ്ക്കുന്ന ഉത്തരം മലയാള ഭാഷയില്‍ തന്നെയാണെന്ന് ഉറപ്പു തരുന്നു.
ഓ ഞാന്‍ കരുതി അവല്‍, മലര്‍ എന്ന വകയിലേതാണെന്ന് :) ക്ഷമിക്കൂ ഭ്രാതാവേ :) :)
കണ്‍ഫ്യൂഷനായല്ലൊ.
ഇനിയിപ്പൊ മലരിന് ശരിക്കും സ്ത്രീലിംഗം പുല്ലിംഗം ഒക്കെ ഉണ്ടോ?
പണ്ട് ഹിന്ദി ടീച്ചര്‍ പഠിപ്പിച്ചതോര്‍ക്കുന്നു.
വെള്ളവും വെള്ളത്തിലുണ്ടാകുന്ന മുത്തും,
തൈരും തൈരിലുണ്ടാകുന്ന നെയ്യും,
ഇതെല്ലാം കണ്ടിരിക്കും മനസ്സും പുല്ലിംഗം.
ഹിന്ദിയില്‍ “ഇ”കാരത്തില്‍ അവസാനിക്കുന്ന വാക്കുകള്‍ പൊതുവെ സ്ത്രീലിംഗങ്ങള്‍ ആണെങ്കിലും പാനി,മോത്തി,ദഹി,ഘീ, ജീ എന്നിവ പുല്ലിംഗങ്ങളാണ് എന്ന് ഓര്‍ക്കനുള്ള എളുപ്പ വഴി.
മലയാളത്തില്‍ വസ്തുക്കള്‍ക്ക്/പദാര്‍ഥങ്ങള്‍ക്ക് സ്ത്രീ/പുരുഷ വേര്‍തിരിവ് കൊടുക്കാതിരുന്നത് എത്ര നന്നായി എന്ന് അന്നൊക്കെ മനസ്സില്‍ ഓര്‍ക്കാറുണ്ടായിരുന്നു.
അപ്പൊ ആക്ച്വലി “മലര്‍ “ സ്ത്രീലിംഗാ, പുല്ലിംഗാ?
ആ മലരും ഈ മലരും വേറെ ആണല്ലെ? ആണെന്നു തോന്നുന്നു. എന്തയാലും ഞാന്‍ പൂ, മലര്‍, മലര്‍മൊട്ട് അതൊക്കെയാ ഉദ്ദേശിച്ചെ...
ബൈദിബൈ, ഈ ഭ്രാന്തുള്ള ആത്മാവിനെ ആണോ ഭ്രാതാവേ എന്നു വിളിക്കുന്നത്?
ആ ... ആര്‍ക്കും പങ്കെടുക്കാം...
ആ പോട്ട്‌ലാന്‍ഡിലെ ആനപ്പുറത്തേറിയ മന്നനും ഫ്ലോറിഡയിലെ കൊടുംകാറ്റിനെ പേടിച്ചിരിയ്ക്കുന്ന ചേച്ചിയ്ക്കും ടൊറൊന്റൊയിലെ ടൊര്‍ണ്ണാഡോയ്ക്കും ഒക്കെ പങ്കെടുക്കാം.....
ആദിച്ചേട്ടാ,അത് സ്ത്രീ ആയാലും പുരുഷനായാലും എന്താ പ്രശ്നം?അല്ലെങ്കിലും പ്രശ്നങ്ങളുണ്ടാക്കലല്ലേ താങ്കളുടെ ഏറ്റം വലിയ പ്രശ്നം.......
ബീക്കുട്ടീ, ലോജിക്ക് കറക്റ്റാണ്. ഉത്തരത്തിനു തൊട്ടടുത്തെത്തി (ആ കഴുക്കോലിലെ പിടി വിട്ടിട്ട് ഉത്തരത്തീ പിടിക്കാനേ) ഒന്നൂടെ ശ്രമിയ്ക്കൂ... കിട്ടും...
സെമിയേ, അങ്‌കനെ പ-റ-യ-രു-ത്. ഇതു ഒരു പ്രശ്നം തന്നെയല്ലെ? ആപ്പിള്‍ എങ്ങോട്ടു വീണാലും എനിക്കെന്തു പ്രശ്നം എന്നും പറഞ്ഞെ ന്യൂട്ടേട്ടണ്‍ ന്യൂട്ടേട്ടന്റെ വഴിയ്ക്കു പോയിരുന്നെങ്കിലോ? ഇന്നു ലോകത്തിന്റെ ഗതിയെന്തായാനേ? ആരും കണ്ടു പിടിയ്ക്കാനില്ലാതെ ആ പാവം ഗുരുത്വാകര്‍ഷണനിയമം ചിലപ്പോ ബോറടി കാരണം ആത്മഹത്യ വരെ ചെയ്തേനെ. അതു കൊണ്ട് ഈ പ്രശ്നത്തിനൊരു ഉത്തരം കണ്ടെത്തൂ...
കിട്ടിപ്പോയി!!! പുല്ലിംഗം.
തെളിവ്: ശങ്കര്‍, ഉമ്മര്‍, നാസര്‍, അന്‍സാര്‍, പ്രേം നസീര്‍, ജബ്ബാര്‍..
ആദിഗഡീ...സിമ്പിള്‍ ചോദ്യം... ഉത്തരം അതിലും സിമ്പിള്‍...
മലര്‍ സ്ത്രീലിംഗമാണ്...
മലര്‍വാടി എന്നു കേട്ടിട്ടില്ലെ... പുല്ലിംഗമാണെങ്കില്‍ മലര്‍വാടാ എന്നല്ലെ പറയണ്ടെ...
സ്ത്രീലിംഗവും അല്ല പുല്ലിംഗവും അല്ല. ശിഖണ്ട്ഡി ആണ്.
ഉദാഹരണം:
അവര്‍, ഇവര്‍, വന്നവര്‍, പോയര്‍, കണ്ടവര്‍, ഉണ്ടവര്‍ എക്സിട്രാ എക്സിട്രാ....
ഹഹഹാ
പണിക്കന്‍ ഇതാ ഫസ്റ്റ് പ്രൈസും കൊണ്ടു പോകുന്നു.. :)
പക്ഷെ പണിക്കാ, ഞാന്‍ കേട്ട വേര്‍ഷനില്‍ മലര്‍ പുല്ലിംഗമാരുന്നു കേട്ടാ... “വാടാ മലരേ” എന്നല്ലെ കവികള്‍ പാടിയിരിയ്ക്കുന്നെ? ;)
മലരിനെ ഉമ്മറിനോടുപമിച്ച ബീക്കുട്ടിക്ക് പോത്സാഹന സമ്മാനം :)
വിശദമാക്കാന്‍(അതെന്തൊരു മാക്കാന്‍? ) പറയില്ലെങ്കില്‍ ഞാന്‍ പറയാം ഉത്തരം,
മലര്‍ സ്ത്രീലിംഗം. (പൂവല്ലെങ്കിലും പെണ്ണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതാ):)
അതെങ്ങിനെയാ ബിന്ദൂ, പൂ പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത്?
പൂവുള്ളവന്‍ - പൂവന്‍
പൂവന്‍ ആണല്ലേ, പെണ്ണല്ലല്ലോ...
(ങാഹാ..) :)
എത്ര ആലോചിച്ചിട്ടും തര്‍ക്കുത്തരം ഒന്നും കിട്ടുന്നില്ല വക്കാരീ... (രക്ഷപ്പെട്ടു അല്ലേ? ) :)
മലര് പൂവ് എന്ന അര്‍ത്ഥത്തിലാണെങ്കില്‍ സ്ത്രീലിംഗമാണ്.അതു കൊണ്ടല്ലെ ഈ വണ്ടുകളെല്ലാം പൂവിനു ചുറ്റും.
പൂ പെണ്ണുങ്ങള്‍ട്യൊ? പൂ പെണ്ണുങ്ങക്കിഷ്ടം ; പക്ഷേ പെണ്ണല്ല, പൂ-വമ്പന്‍ അല്ലെ, പൂവമ്പിയല്ലല്ലൊ?
മലരമ്പന്‍? മലരേ തേന്മലരേ...ന്ന് പാടുമ്പൊ സുമറാണീന്ന് പിന്നാലേ.
അപ്പോ യാരിന്ത പൂ ?
ഹും.യാതൊരു രക്ഷയുമില്ല...അറിഞ്ഞൂടാ..
സ്തീലിംഗം പുല്ലിംഗം ഇവയെക്കുറിച്ചൊന്നും കൂടുതല്‍ തിരക്കരുത് ആദിയേ. "മനസ്സ്" നപുംസകമാണെന്ന് അമരകോശത്തില്‍ വായിച്ചബലത്തില്‍ അതിനെ അഴിച്ചു വിട്ടു, ഇപ്പോ പെണ്‍പിള്ളരുടെ തല്ലു കാരണം വഴി നടക്കാന്‍ മേലാ എന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകമുണ്ട്. [ശ്ലോകം കോട്ടണമെങ്കില്‍ ഇനി എലന്തൂര്‍ ഗുരുക്കള്‍ വരണം.]
അല്ല... ഈ കളി കഴിഞ്ഞ് ഞാന്‍ കപ്പും കൊണ്ട് വീട്ടില്‍ക്കു പോന്നൂലോ... പിന്നെം ഇവടെ എന്ത ഒരു ആള്‍കൂട്ടം?
ആദി മാഷേ ഇനി ഞാന്‍ എടുത്തോണ്ട് പോന്നത് വല്ല ചായ കപ്പും ആണോ?
ബീകുട്ട്യേ... ആ പ്രോത്സാഹന സമ്മാനായി കിട്ട്യേ പൊതി ഒന്നു അഴിച്ചു നോക്കിക്കൊളൂ...
വീക്കെന്‍ഡില്‍ വീട്ടില്‍ ഒടുക്കത്തെ പണി. കക്കൂസു കഴുകല്‍, കിണര്‍ തേകല്‍, എരുമയെ കുളിപ്പിക്കല്‍, ത്തെങ്ങിനു തടമെടുക്കല്‍ അങ്ങനെ പലതും.
തേവരു ചോദിച്ച ശ്ലോകം മാത്രം ഉദ്ധരിച്ചിട്ടു് വിടവാങ്ങുന്നു. വിശാലന്റെ സ്വപ്നത്തിനും, ആദിത്യന്‍ പെരിങ്ങോടന്‍ ആദിയായവര്‍ക്കു മറുപടികളും പിന്നീടു്.
നമുംസകമിതി ജ്ഞാത്വാ
താം പ്രതി പ്രേഷിതം മനഃ
തത്തു തത്രൈവ രമതേ
ഹതാഃ പാണിനിനാ വയം.
നപുംസകമാണല്ലോ എന്നു വിചാരിച്ചു മനസ്സിനെ അവടെ അടുത്തേക്കയച്ചു. അവനവിടെത്തന്നെ കൂടി. പാണിനി നമ്മളെ വടിയാക്കി എന്നര്‍ത്ഥം.
ഹാവൂൂൂ... ഇദ്ദേഹം വല്ല മൊബൈല്‍ അലെര്‍ട്ടും സെറ്റ് ചെയ്തു വെച്ചിട്ടുണ്ടോ എന്നൊരു സംശയം. ‘ശ്ലോകം’ എന്ന വാക്കു ആരെങ്കിലും എവിടെയെങ്കിലും എഴുതിയാല്‍ എരുമയെക്കുളിപ്പിച്ചോണ്ടു നിക്കുവാണേപ്പോലും പാഞ്ഞെത്തും.
‘ശ്ലോകം’ എന്ന വാക്കു ആരെങ്കിലും എവിടെയെങ്കിലും എഴുതിയാല്‍ എരുമയെക്കുളിപ്പിച്ചോണ്ടു നിക്കുവാണേപ്പോലും പാഞ്ഞെത്തും.
mathiyeTaa mOnE.
varamozhiyO keemaanO ente kayyil uNTaayirunnengkil....
kaaNichchutharaamaayirunnu...
:-)
ഹോ എന്റെ ഭാഗ്യം....
സിബുവേ, എരുമത്തൊഴുത്തില്‍ നിന്നും വരമൊഴി ഉപയോഗിയ്ക്കാനുള്ള വിദ്യയൊന്നും കണ്ടു പിടിച്ചേക്കല്ലേ?
പറഞ്ഞ പോലെ, മറ്റെ ലോ ആന മെലിഞ്ഞു പോയോ? അതിനെ കേട്ടാന്‍ ആണോ തൊഴുത്തില്‍ പോയത്?
ഓ ലതെഴുതിയത് ഇറ്റലി സ്വദേശി ആല്‍ബര്‍ട്ടോ പാണിനി ആയിരുന്നോ. ഞാന്‍ അമര്‍സിംഗ് കോശിയുടെ കോശത്തിലാണെന്ന് ധരിച്ചുപോയി.
ശ്ലോകത്തിനു നാനി നാനി ഗുരുക്കളേ. (എന്തരു മെമ്മറി, ബ്രഹ്മി കഴിക്കുന്നുണ്ടോ? )
വ്വ്വ്വാ,, ഉണ്ടുണ്ടു്. ബ്രെഡ്ഡിന്റെ മലയാളമല്ലേ ബ്രഹ്മി? :-)
ഞാന്‍ പറയാം. കൂവരുതു.
മലര്‍ - സ്ത്രീലിംഗം
കമിഴ്- പുല്ലിംഗം
രണ്ടു സംശയങ്ങളും :
അവിലും മലരുമൊ..?
ഈശൊ മറിയോ ഔസേപ്പെ..?
മറിയും!
-മറിയം-
ഇത് കേട്ടിട്ടുണ്ടോ മറിയം?
ക്ലാസ്സില്‍ റ്റീച്ചര്‍ ഉപ്പായിയോട്:
"കടല്‍ വെള്ളം വറ്റിച്ചാല്‍ എന്തായി മാറും ?"
ഉപ്പായി: "ഉപ്പായി മാറും സാര്‍"
സാര്‍:"ശരി. ഇനി മത്തായി പറയൂ. പാലാഴി കടഞ്ഞപ്പോള്‍ മന്ഥരപര്‍വ്വതം എന്തായി?"
മത്താറ്റി: "മത്തായി സാര്‍"
ഗുരുക്കളേ, ഈ ബ്രഹ്മിക്ക് ബ്രാഹ്മണനുമായോ അവന്റെ ബ്രഹ്മവുമായോ എന്തോ ബന്ധമുള്ളതിനാല്‍ കഴിക്കാന്‍ പാടില്ലെന്നാ പ്രശസ്ത കവി രാമചന്ദ്രന്‍ ചൂരക്കാട് പറയുന്നത്.
ഗിഹ്ഹഹ!
ദേവം,
ചൂടു വെള്ളമുണ്ട്. പക്ഷെ തണുത്തതാണ്.
-മറിയം-
Post a Comment