Monday, July 31, 2006

ആശയ ദാരിദ്ര്യ നിമാര്‍ജ്ജനം അഥവാ ഗോതമ്പുണ്ട

ആശയദാരിദ്ര്യം കാണിച്ച് ഞാന്‍ കോഫീ അണ്ണനൊരു കത്തെഴുതി. അണ്ണന്റെ മനസ്സലിഞ്ഞ് കാണണം കാരണം ദേ വരുന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഒരു വാന്‍. ഒരു കുട്ടിച്ചാക്ക് നിറയെ ആശയം എനിക്ക് അവര്‍ തന്നു. ചാക്കിന്റെ താഴെ മൂലയിലുള്ള ടാഗില്‍ എഴുതിയിരിക്കുന്നു: “ലോകത്തെ പ്രതിലോമകരമായി ബാധിക്കാവുന്ന വിധ്വംസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബദല്‍ ആശയ കൂശ്മാണ്ഡ അക്ഷരശ്ലോകം (സംസ്കൃതം)“ ദൈവമേ... ഉമേഷ് മാഷിനോ പെരിങ്ങോടനോ അത് പോലെയേതോ വന്‍ പുലിക്കുള്ള ചാക്കാണ് മാറി എനിക്ക് വന്നിരിക്കുന്നത്. ബൂലോഗത്ത് ഷൈന്‍ ചെയ്യാനുള്ള അവസരം ദൈവം അണ്ണന്റെ രൂപത്തില്‍ വന്ന് തന്നതാവും.

ഉടനെ ഓഫീസിലെത്തി ഒരെണ്ണത്തിനെ പിടിച്ച് ബ്ലോഗിലിടാമെന്നാ‍യിരുന്നു കരുതിയിരുന്നത് എങ്കിലും ക്യൂരിയോസിറ്റി കാരണം ചാക്ക് തുറന്നു.മൂന്ന് കൊമ്പുകളും ചുവന്ന് കലങ്ങിയ കണ്ണുകളുമുള്ള ഒരു വലിയ ആശയമായിരുന്നു അതിനുള്ളില്‍ ഉണ്ടായിരുന്നത്. ഒരെണ്ണമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അപാര കനമായിരുന്നു പണ്ടാരത്തിന്. എങ്ങനെയെങ്കിലും സാധനത്തിനെ ബ്ലോഗില്‍ കയറ്റിയാല്‍ പിന്നെ അടുത്ത ബ്ലോഗ് മീറ്റില്‍ ഞാനാരാ? വിശാലേട്ടന്‍ വിലസിയതിന്റെ പതിന്മടങ്ങ് വിലസല്‍ ഞാന്‍ വിലസും. കലേഷേട്ടന്‍ എനിക്ക് വേണ്ടി ബൊക്കയും മാലയും ഓര്‍ഡര്‍ ചെയ്യുന്നതും സമ്മാനം വാങ്ങാനുള്ള പണത്തിനായി യൂഏഇയിലെ ബ്ലോഗര്‍മാരുടെ വീടുകളില്‍ പാട്ടപ്പിരിവ് നടത്തുന്നതും സ്വപ്നം കണ്ട് നില്‍ക്കുമ്പോള്‍ അറിയാതെ “ങ്യാഹാഹാ” എന്ന് മണിച്ചിരി ചിരിച്ചു.

ആ അവസരം മുതലാക്കി ആശയം പുറത്ത് ചാടി പാഞ്ഞു. എന്റെ കണ്ണ് തള്ളിപ്പോയി! പണ്ടാരം എന്ത് പാച്ചിലാണ് പായുന്നത്. ഞാന്‍ വിടുമോ? പിന്നാലെ പാഞ്ഞു. എന്തോരം നോമ്പ് നോറ്റ് കിട്ടിയതാ സാധനത്തിനെ. മുയലിനെ പോലെ കുതിച്ച ആശയം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി കറുത്ത കര്‍ട്ടനുകള്‍ക്കിടയില്‍ ഒളിച്ചു. കതിനവെടിക്കാരന്റെ അടുത്തോ മോനേ ഓലപ്പടക്കം എന്നും പറഞ്ഞ് ചാടി കര്‍ട്ടന്‍ മാറ്റാന്‍ ശ്രമിച്ചതും ബുര്‍ഖ ധരിച്ച് കര്‍ട്ടന്‍ നോക്കുകയായിരുന്ന അറബി സ്ത്രീ നിലവിളിച്ചതും ഒപ്പമായിരുന്നു.

ആശയ ദാരിദ്ര്യത്തിനേക്കാള്‍ ഭയങ്കരമാണ് യഥാത്ഥ ദാരിദ്ര്യമെന്ന് മനസ്സിലാക്കാനുള്ള അവസരം ഗോതമ്പുണ്ടയുമായി ജയിലില്‍ വന്ന പോലീസുകാരന്‍ നിഷേധിച്ചു. ആക്രാന്തത്തോടെ ഉണ്ട തിന്നുന്നതിനിടയിലും ഞാന്‍ ചിന്തിക്കുകയായിരുന്നു എന്റെ വക ഒരു സംസ്കൃതം ശ്ലോകം ഉണ്ടാകുമായിരുന്നത് പോയി എന്നത് പോട്ടെ ആശയ ദാരിദ്ര്യം ഡീപോര്‍ട്ടേഷനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന വസ്തുത പോസ്റ്റായി ഇട്ടാലോ എന്നത്.

23 comments:

ദില്‍ബാസുരന്‍ said...

“മോനേ തലയില്‍ വരുന്നത് കമന്റാതെ പോസ്റ്റാക്കാന്‍ നോക്ക് “എന്ന് വിശാലന്‍ പറഞ്ഞത് മാനിച്ച് ദില്‍ബാസുരന്‍ വക വെടി വഴിപാട്.

വലിയ വെടി നാല്, ചെറിയ വെടി നാല്.

സു | Su said...

വിശാലന്‍ അങ്ങനേം ഉപദേശം തന്നോ? ഭയങ്കരം.
എന്തായാലും കഷ്ടപ്പെട്ടെങ്കിലും ആശയദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തു അല്ലേ ;)

സുമാത്ര said...

നന്നായിരിക്കുന്നു. പക്ഷേ.. ഈ ഒറ്റക്കൊമ്പന്‍ ഇരട്ടക്കൊമ്പന്‍ എന്നെക്കെ പറയും പോലെ ഈ ആശയത്തിനിനി എന്തു പേരിടും??
ഇനിയെങ്കിലും ഏതു ചാക്കു പൊളിക്കുമ്പോഴും ഒരു “ട്രോളി” അടുത്തു കരുതുക..അപാര ഭാരം കാരണം ഇനിയും അബദ്ദം പറ്റാതിരിക്കാനാ...

ഇടിവാള്‍ said...

മകാനേ.. ദില്ലുവേ..
അമറന്‍ സാധനമായല്ലോ ഗെഡീ ഇത്‌ !
കലക്കീ ട്ടാ...

കുറുമാന്‍ said...

ദില്ലൂഭായ്.........അങ്ങനെ തുടങ്ങീല്ലെ? കൊള്ളാം, ശീലമാക്കൂ.......

കതിനവെടിക്കാരന്റെ അടുത്തോ മോനേ ഓലപ്പടക്കം എന്നും പറഞ്ഞ് ചാടി കര്‍ട്ടന്‍ മാറ്റാന്‍ ശ്രമിച്ചതും ബുര്‍ഖ ധരിച്ച് കര്‍ട്ടന്‍ നോക്കുകയായിരുന്ന അറബി സ്ത്രീ നിലവിളിച്ചതും ഒപ്പമായിരുന്നു :)

മുല്ലപ്പൂ || Mullappoo said...

നല്ല ‘ആശ’യം...:)

പച്ചാളം : pachalam said...

കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍
മുറ്റ്

ശ്രീജിത്ത്‌ കെ said...

വിശാലേട്ടന്‍ പറഞ്ഞിട്ട് പോസ്റ്റ് ഇട്ടതല്ലേ. സ്ക്രപ്പ് സ്വപ്നത്തിന്റെ ഒരു ഛായ. കലക്കന്‍ പോസ്റ്റ്. നന്നായി ആസ്വദിച്ചു.

ഇത്തിരിവെട്ടം|Ithiri said...

ചാക്ക് തുറന്നു.മൂന്ന് കൊമ്പുകളും ചുവന്ന് കലങ്ങിയ കണ്ണുകളുമുള്ള ഒരു വലിയ ആശയമായിരുന്നു അതിനുള്ളില്‍ ഉണ്ടായിരുന്നത്. ഒരെണ്ണമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അപാര കനമായിരുന്നു പണ്ടാരത്തിന്.

ദില്‍ബാസുരന്റെ ഈ പോസ്റ്റ് പ്രാമാണിച്ച് ഇത്തിരിവെട്ടത്തുന്നിന്നും ഒത്തിരിവലിയ വെടിവഴിപാട്
വലിയവെടി നാല്‍പ്പത്..ചെറിയവെടി നാല്‍പ്പത്..
വെടിക്കാരുടെ ശ്രദ്ധയ്ക് പൊട്ടാത്ത വെടികള്‍ വഴിപാടായി പരിഗണിക്കുന്നതല്ല...

ആശയങ്ങളുടെ മെത്തവ്യാപാരിയായി ദില്‍ബാസുരനെ തിരെഞ്ഞെടുക്കൂ... ബൂലോഗരേ...
കടന്നുവരൂ... മടിച്ചുനില്‍ക്കാതെ മറഞ്ഞു നില്‍ക്കാതെ..

kumar © said...

അടിച്ചു ദില്‍ബാസുരന്‍ ആശയദാരിദ്ര്യത്തില്‍ മുക്കി ഒരു പോസ്റ്റ്!

ഞാന്‍ ധന്യനായി.
ഇനി ഈ പോസ്റ്റിനോട്: “എന്റെ ബ്ലോഗില്‍ പിറക്കാതെ പോയൊരു കമന്റാണല്ലോ ഉണ്ണീ നീ..“

വിശാല മനസ്കന്‍ said...

ഭാസുരദില്ലന്‍ ആള് ചില്ലറക്കാരനല്ല എന്നെനിക്ക് മനസ്സിലായോണ്ടാ ഞാന്‍ അങ്ങിനെ ഉപദേശിച്ചത് എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇപ്പ മനസ്സിലായില്ലേ?

ഇഷ്ടപ്പെട്ടു ചുള്ളാ ഇഷ്ടപ്പെട്ടു.

ഇടിവാള്‍ said...

അല്ലാ ദില്ലൂ..
ആ അറബി കര്‍ട്ടന്റെ അടിയില്‍ പോയൊളിച്ച 3 കൊമ്പുള്ള ആ ആശയത്തിനെന്തു പറ്റി എന്നെങ്ങാന്‍ തെരക്കിയോ..

പാവം ആശയം.. ഒളിച്ചു കളിച്ച്‌ ഒരു പരുവമായിക്കാണും ;)

ആശയദരിദ്രര്‍ക്ക് എഴുതാനൊരു ടോപ്പിക്കായി.. ( ആ ആശയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ!)

അതോ ദില്ലു തന്നെ ഈ ഗോളടി തുടരുന്നോ ??

ദില്‍ബാസുരന്‍ said...

സു ചേച്ചീ: ഈ ദാരിദ്ര്യം ചില്ലറക്കളി അല്ല. :)

സുമാത്ര: ട്രോളി കരുതാം.നന്ദി.

ഇടിവാള്‍ ഗഡി: രണ്ട് കമന്റിട്ടത്തിന് നന്ദ്രി. ഒളിച്ച് കളിച്ച ആശയം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പാണ്ടി ലോറിയോ (ഇമറാത്തിലാവുമ്പൊ പാക്കി ലോറിയാവും)മറ്റോ കേറിയോ ആവോ. ബൂലോഗത്തെത്തിക്കണ്ടില്ല.:)

കുറുമാന്‍ സാര്‍:ശീലമാക്കാന്‍ ശ്രമിക്കാം.പാതാളത്തിലെ കഞ്ചന്‍ രസിച്ചു ട്ടോ.

മുല്ലപ്പൂ: നന്ദി!

പച്ചാളം പാപ്പച്ചന്‍ ചേട്ടാ:നന്ദി. പടം കാണുന്നില്ലല്ലോ.

ശ്രീജ്യേ: വിശാലേട്ടനെവടെ നമ്മളെവടെ? എങ്കിലും ആ ഒരു ലൈന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി.

ഇത്തിരിവെട്ടം: നന്ദി. പക്ഷേ വെടി ഏഴെണ്ണം പൊട്ടിയില്ല. പോട്ടെ.:)

കുമാര്‍ ഭായ്: ശരി തന്നെ. ഇത് താങ്കള്‍ക്ക് വരേണ്ട കമന്റായിരുന്നു.നന്ദി.

വിശാലേട്ടാ: അധികം പൊന്തിക്കണ്ട. ഉയരത്ത് നിന്ന് വീണാല്‍ കാലൊടിയും. പിന്നെ ഒരു ഗ്ലാമറുണ്ടാവില്ലെന്നേ. ഒരു ടിപ്പര്‍ ലോറിക്കുള്ളത്ര നന്ദിയുണ്ട് പക്ഷെ ഡോര്‍ ഡെലിവറി ചെയ്യില്ല.

വിശാല മനസ്കന്‍ said...

ശ്രീജ്യേ: വിശാലേട്ടനെവടെ നമ്മളെവടെ?

വിശാലേട്ടന്‍ ജെബല്‍ അലീല്.
ബാസുരദില്ലന്‍ ഷാര്‍ജ്ജേല്.

എന്റെ പൊന്നു ഗഡീ. ‘കവറേജ് മുത്തപ്പന്റെ‘ കടാക്ഷം ജന്മനാ കുറച്ച് കൂടുതല്‍ ഉള്ളതുകൊണ്ട് പൊതുവേ ഇത്തിരി കവറേജ് കൂടുതല്‍ കിട്ടുന്നുണ്ടെന്ന് വച്ച്, പൊന്നു കൂടപ്പിറപ്പുകളേ നിങ്ങളെന്നെ തെറ്റിദ്ധരിക്കല്ലേ...

‘ബ്ലോഗ് ഉണ്ടായതുകൊണ്ട് ഇതൊക്കെ മോണിറ്റര്‍ കണ്ടൂ’ എന്ന് പണ്ടൊരിക്കല്‍ ഒരു അനോണിമസ്സ് ചുള്ളന്‍ എനിക്ക് കമന്റിട്ടിരുന്നു.

ചങ്കില്‍ കൈ വച്ചുകൊണ്ട് പറയട്ടേ, കൊടകര പുരാണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തോട് എനിക്ക് വല്യ അഭിപ്രായവ്യത്യാസം തോന്നിയിട്ടില്ല.

Anonymous said...

എനിക്ക് വിശാലേട്ടന്റെ ധര്‍മ്മ സങ്കടം കണ്ടിട്ട് പാവം തോന്നുവാ..പക്ഷേങ്കില്‍ ഒരു കാര്യം പറയട്ടെ.. വിശാലേട്ടന്റെ ഉപമകളും ആ നര്‍മ്മത്തിനും ഒരു ഭയങ്കര നാച്ചുറാലിറ്റി ഉണ്ട്...
ഇനി നാചുറാലിറ്റീന്റെ മലയാളം എന്നതാണാവൊ? ആ കൈ വെച്ച ചങ്കില്‍ നിന്ന് നേരിട്ട് വരുന്നപോലെയാണ് വിശാ‍ലേട്ടന്റെ എഴുത്ത്..അതൊരു ഭയങ്കര കാര്യമാണ്.അതു വിശാലേട്ടന്‍ അറിയാണ്ട് ആയിപ്പോണതായിരിക്കും...പക്ഷെ അതാണ് ആ അത്..അതാണ് ആ ഇത്..
അത് അങ്ങിനെ ഇങ്ങിനെ ഒന്നും കിട്ടുന്ന സാധനമല്ലാന്നാ തോന്നണെ..ഇപ്പോഴത്തെ പോസ്റ്റുകളേക്കാളും ആ പഴയ പോസ്റ്റിലൊക്കെ ഒരു ചെറിയ കല്ലു കടി പോലുമില്ലാണ്ട്.. തമാശയെക്കാളും...ആ നെഞ്ചില്‍ നിന്ന് നേരിട്ട് വരുന്ന ഫ്ലോ..അതൊരു ഉഗ്രന്‍ ഇതാണ്..ഉഗ്രന്‍ അതുമാണ്...ആ സ്പാര്‍ക്ക് ഒരു ബുദ്ധിയുള്ള സ്പാര്‍ക്കിന്റെ ലക്ഷണമാണ്....അതുകൊണ്ട് തന്നെ പുരാണാങ്ങളിലെ തീരെ പരിചയമില്ലാത്ത ഭാഷയും ചുറ്റുപാടും ആയിട്ടും എനിക്ക് അത് ഇത്രേം ഇഷ്ടപ്പെടുന്നത്....അതുകൊണ്ട് തന്നെ പുരാണങ്ങള്‍ കുറച്ച് കാലം കഴിഞ്ഞ് എന്റെ പിള്ളേര്‍ വായിച്ചലും അവരും ചിരിക്കും എന്ന് എനിക്ക് തോന്നുന്നു...അതാണ് ഒരു കഥക്ക് വേണ്ടത് എന്ന് എന്റെ അഭിപ്രായം. ജെനറേഷന്‍സ് കടക്കാന്‍ പറ്റണം...

മുസാഫിര്‍ said...

ദില്‍ബു അനിയ,

ഈ ആശയ ദാരിദ്ര്യം,ആശയ ദാരിദ്ര്യം എന്നതു കോഫി അന്നനോടു പരഞതു പോട്ടെ , എസ്.ഡി ഫാര്‍മസി,പങ്കജ കസ്തൂരി,ധാത്രി എന്നിവര്‍ അറിയണ്ട.അറിഞാല്‍ ‘ജ്യോതിഷ് ബ്രഹ്മി ‘ പോലെ എന്തെങ്ക്കിലും മാര്‍കറ്റില്‍ ഇറക്കും.

kumar © said...

മുസാഫിര്‍, ഇനി എന്തു മാര്‍ക്കറ്റാന്‍? ഈ പറഞ്ഞ രണ്ടുപേര്‍ക്ക് ഇപ്പോള്‍ തന്നെ ബ്രഹ്മി മാര്‍ക്കറ്റില്‍ ഉണ്ട്. പങ്കജകസ്തുരിക്ക് , പങ്കജകസ്തൂരി ബ്രഹ്മി. ധാത്രിയ്ക്ക് വിന്‍‌ സ്മാര്‍ട്ട്. ഏസ് ഡി ഫാര്‍മസിക്കും ഉണ്ടാകും. പേരു അറിയില്ല.

ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
ഇതേതാ പുതിയ മുത്തപ്പന്‍? ഈ കവറേജ് മുത്തപ്പന്‍?
പണ്ടത്തെ കണ്ടാര മുത്തപ്പന്‍ തന്നെയായിരുന്നു നരി. ഇപ്പൊ ഏതാ കൊടകര മുത്തപ്പനാണോ റണ്ണിംങ്? മാറ്റിക്കളിക്കണ്ട.

അപ്പാപ്പ കണ്ടോനെ മുത്തപ്പാന്ന് വിളിക്കരുതെന്നാ “ശ്രീ.കണ്ടരര് മുത്തപ്പരര്“ പറഞ്ഞിരിക്കുന്നത്.

കലേഷ്‌ കുമാര്‍ said...

കിടിലം ദിലീപേ! അസ്സലായിട്ടുണ്ട്!
ഇങ്ങനെത്തെ സാധനങ്ങളൊക്കെ എഴുതാന്‍ കഴിയുന്നയാള്‍ കമന്റുമിട്ട് മിണ്ടാതിരിക്കുന്നത് കഷ്ടമല്ല . അടി കൊള്ളാത്തതിന്റെ കുറവാ.ഇനി ഒന്നും പോസ്റ്റാതെ മിണ്ടാതിരുന്നാ‍ല്‍, സത്യമായും ഷാര്‍ജ്ജയില്‍ വന്ന് ഞാന്‍ അടിപറ്റിക്കും!

ദില്‍ബാസുരന്‍ said...

മുസാഫിര്‍ ഭായ്: നന്ദി
കലേഷേട്ടാ: തല്ലണ്ട, എന്നെ ഒന്ന് പേടിപ്പിച്ചാല്‍ മതി ഞാന്‍ നന്നായിക്കോളാം.:-)

മുസാഫിര്‍ said...

കുമാര്‍,

ബ്രഹ്മി , ബുദ്ധി വികാസത്തിനും ഓര്‍മ ശക്തിക്കും ഉള്ളതല്ലെ ? അതു പോലെ ആശയങള്‍ തലയില്‍ ബള്‍‍ബ് പൊലെ കത്താനും എന്തെങ്കിലും ഇറക്കും എന്നാണ് ഉദ്ദേശിച്ചത്.

ബിരിയാണിക്കുട്ടി said...

അപ്പൊ വിശലേട്ടന്‍ പറഞ്ഞാലേ എഴുത്ത് വരൂ? മലയാളം പഠിക്കാത്ത ദില്‍ബന്‍ ഇങ്ങനെ എഴുതുന്നതു കാണുമ്പോള്‍... ഈ ഗോതമ്പുണ്ട കലക്കന്‍ ആയിട്ടുണ്ട് ട്ടോ..
ഇനിയിപ്പൊ ധൈര്യായിട്ട് എഴുതാലൊ.. കണ്ടാര മുത്തപ്പന്റെ അനുഗ്രഹം ഒരു ബക്കറ്റ് വിശാലേട്ടന്‍ അങ്ങോട്ട് തന്നിട്ടുണ്ടല്ലൊ.. :)

കിച്ചു said...

എന്റെ അമ്മോ! കിടിലന്‍ പോസ്റ്റ്. ഞാനാണെങ്കില്‍ ഒരു വെടി പൊട്ടിക്കാനുളള തയ്യാറെടുപ്പിലായിരുന്നു. വെടിക്കു വച്ച മരുന്ന് ചീറ്റിപ്പോയത് മാത്രമല്ല സങ്കടം. തോക്കില്‍ കേറി വെടി പൊട്ടിച്ചു കളഞ്ഞല്ലോ എന്റെ പൊന്നു ദില്‍ബാസുരാ.... ചീറ്റിപ്പോയ എന്റെ ദാരിദ്ര പോസ്റ്റിന്റെ ആത്മശാന്തിക്ക് പ്രാര്ത്ഥിച്ചു കൊണ്ട്..... പക്ഷെങ്കി ഞാന്‍ വിടില്ല മോനെ വിടില്ല, കാരണം ഇടഞ്ഞ കൊമ്പ്‌ന്റെ കൃഷ്ണമണീലാ നീ തോട്ടി കേറ്റി കളിച്ചേ (മോങ്ങാന്‍ ഇരുന്ന നായുടെ തലയിലാ നീ തേങ്ങായിട്ടേ- നല്ല മലയാളത്തിലുളള പരിഭാഷ)

കിച്ചുണ്ണി