Thursday, July 20, 2006

ഒന്നാം ആഫ്രിക്കന്‍ ബൂലോഗ മീറ്റ് !!!!!!!

പ്രിയ ബൂലോഗരേ
ബൂലോഗം ആഫ്രിക്കന്‍ ചാപ്റ്ററിന്റെ ഒന്നാം സംഗമം ഇന്നലെ ജോഹന്നാസ്‌ബെര്‍ഗ്ഗില്‍ ഉജ്ജ്വലമായി കൊണ്ടാടപ്പെട്ട വിവരം എല്ലാവരേയും അറിയിച്ചുകൊള്ളട്ടെ.
പങ്കെടുത്തവര്‍
ജേക്കബ്
അരവിന്ദന്‍
(ങേ...രണ്ട് പേരേ ഉള്ളോ?)

പ്രസ്തുത സംഗമം കാപ്പിരി ടൈംസ് എന്ന പത്രവും, മണ്ടയില്ലാ ബ്രോഡ്‌കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന ചാനലും ഇന്നോ നാളയോ മറ്റന്നാളോ തത്‌സമയം കവര്‍/സം‌പ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കാര്യപരിപാടി: നേരത്തെ നിശ്ചയിച്ചുറച്ച പോലെ ഒരു ഷോപ്പിംഗ് മാളിന്റെ വടക്ക് ഞാനും തെക്ക് ജേക്കപ്പും വന്ന് അരമണിക്കൂര്‍ വേയ്റ്റ് ചെയുന്നു. ഇടക്ക് ഫോണില്‍ വിളിച്ച് “എവടെയാ? ഞാനിവടെയാ.. ഞാനും ഇവടയാ.. പിന്നെ എവടെയാ? കാണുന്നില്ലല്ലോ?” എന്നങ്ങോട്ടും ഇങ്ങോട്ടും കുശലം പറഞ്ഞ് മടുത്തപ്പോള്‍, അവസാനം ജേക്കബ് വിസ്മയകരമായ ഒരു ബുദ്ധിസാമര്‍ത്ഥ്യപ്രകടനഥിലൂടെ മാളിന്റെ വടക്ക് വശത്തേക്ക് വരികയും ഞങ്ങള്‍ കണ്ടുമുട്ടുകയും ചെയ്തു.

കുശലങ്ങള്‍‌ക്ക് ശേഷം, ഞാന്‍ തനി ആഫ്രിക്കനായ ചുട്ട എലി, പുഴുങ്ങിയ ആന, കാണ്ടാമൃഗം റോസ്റ്റ്, മുതലക്കറി മുതലായവ കഴിക്കാം എന്ന് പറഞ്ഞെങ്കിലും ജേക്കബ്ബ് നാട്ടില്‍ മനുഷ്യനായി ചെന്നിറങ്ങേണ്ട ആവശ്യകതയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയും അത് ശരി വച്ച് ഞങ്ങള്‍ അല്പം ദൂരെയുള്ള ഗസല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലേക്ക് നീങ്ങുകയും ചെയ്തു.

“മണ്ടേലാ മണ്ടേലാ...നെല്‍‌സണ്‍, തെങ്ങിന്റെ മണ്ടേലാ..” എന്നുള്ള ആഫ്രിക്കന്‍ പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ഗസലില്‍ ബ്ലോഗ് ചര്‍ച്ചകള്‍ക്ക് തുടക്കം ഇട്ടു.

ബൂലോഗത്തിലെ സകലമാന പുലികളേയും അവരുടെ പോസ്റ്റുകളേയും പറ്റി ഞങ്ങള്‍ ക്രിയാത്മകമായി ഡിസ്കസ് ചെയ്തു. അഭിപ്രായങ്ങള്‍ പങ്കു വച്ചു. ഈയിടെയായി പോസ്റ്റുകളുടെ ക്വാളിറ്റി അല്പം കുറഞ്ഞോ എന്നതു ചര്‍ച്ചക്ക് വന്നു. ചില പോസ്റ്റുകള്‍ ചാറ്റ് റൂമുകളുടെ പകര്‍പ്പായിപ്പോവുന്നില്ലേ എന്നുള്ള സംശയം പ്രകടിപ്പിക്കപ്പെട്ടു. ബൂലോഗം വളരും തോറും പിളരും-പിളരണം എന്ന പെരിങ്ങോടന്‍ തിയറി എത്രത്തോളം ദീര്‍ഘവീക്ഷണത്തോട് കൂടിയതാണെന്ന് അംഗീകരിക്കപ്പെട്ടു.

അതിനിടയില്‍
ഉപ്പ് ലസ്സി, ചിക്കന്‍ ടീക്കാ, ചിക്കന്‍ ടീക്കാ മസാല, ചിക്കണ്‍ മദ്രാസ്സ്, നാലു റൊട്ടികള്‍, കോക്ക്, ലമണേഡ്, ഗുലാബ് ജാമുന്‍, റൈസ് എന്നിവ ഓര്‍ഡര്‍ ചെയ്യുകയും വാനിഷിംഗ് വിദ്യ പ്രയോഗിച്ച് അപ്രത്യക്ഷമാക്കുകയും ചെയ്തു.

നാട്ടില്‍ പോകുന്നതില്‍ ആഹ്ലാദവാനാണെങ്കിലും നാട്ടിലെ ബ്ലോഗ് ബ്ലോക്കിലും, ഓഫീസിലെ ബ്രൌസിംഗിലുള്ള അസഹിഷ്ണുതയിലും ജേക്കബ്ബ് ആശങ്ക പ്രകടിപ്പിച്ചു.

വീണ്ടും ബൂലോഗരെക്കുറിച്ചും, സുഹൃത്‌വലയത്തെക്കുറിച്ചും, മൊത്തം ചില്ലറയില്‍ വരാന്‍ പോകുന്ന പോസ്റ്റുകളെക്കുറിച്ചും, ഭാവി പരിപാടികളെകുറിച്ചും മറ്റും മറ്റും ദീര്‍ഘമായ ചര്‍ച്ച നടത്തി.

രാത്രി ഒന്‍പത് മണിയാവാറായിരുന്നതിനാലും പഴ്സ്, മാല, വാച്ച്, മൊബൈല്‍, പണ്ടം, കിഡ്‌നി,കുടല്‍, രക്തം, ജീവന്‍ ഇവ നഷ്ടപ്പെടാന്‍ താത്‌പര്യമില്ലാതിരുന്നതിനാലും ഞങ്ങള്‍ യോഗം പിരിയാന്‍ തീരുമാനിച്ചു.

ജേക്കബ്ബിനെ ഓഫീസിന്റെ മുന്‍പിലിറക്കി ഞങ്ങള്‍ സലാം പറഞ്ഞു പിരിഞ്ഞു. പറ്റിയാല്‍ ഇനി ഇന്ത്യയിലോ ആഫ്രിക്കയിലോ വച്ച് നേരില്‍ക്കാണാം എന്ന പ്രതീക്ഷയോടെ...എവിടെയായാലും ബൂലോഗത്തിലൂടെ സൌഹൃദം നിലനിര്‍ത്താമെന്ന വിശ്വാസത്തോടെ.

ആ രാത്രിയില്‍, നിറഞ്ഞ വയറുമായി ജേക്കബ്ബ് ഓഫീസിന്റെ പടികള്‍ വേച്ചു വേച്ചു കയറിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒടുക്കത്തെ എരുവല്ലാരുന്നോ ആ ചിക്കണ്‍ മദ്രാസ്സിന്! ഹോ!

അടുത്ത ആഫ്രിക്കന്‍ മീറ്റിന് കൂടുതല്‍ ആള്‍‌ക്കാര്‍ ഉണ്ടാകും ജേക്കബ്ബ് എന്തായാലും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാന്‍ വീട്ടിലേക്ക് വലിച്ചു വിട്ടു.

ഞങ്ങളുടെ ഒരു ഫോട്ടോ.
ഹോട്ടലിലിരുന്ന് ഫുഡ് വെട്ടിക്കഴിഞ്ഞപ്പോള്‍ ബെയറര്‍ ബില്ല് കൊണ്ടുവന്നപ്പോള്‍ ഉള്ള മുഖഭാവം.
ഇവിടെ ഞെക്കൂ.

-ശുഭം-

26 comments:

സു | Su said...

മീറ്റിയതും മീറ്റ് തിന്നതും നന്നായി. ആ ഫോട്ടോ മാത്രം ശരിയായില്ല. ;)

ശ്രീജിത്ത്‌ കെ said...

അരവിന്ദേട്ടാ, മീറ്റ് നടത്തിയതിന് അഭിനന്ദനങ്ങള്‍. ആ സംഘടനാപാടവം അഭിനന്ദനാര്‍ഹം.

ഫോട്ടൊ ഒരെണ്ണമേ എടുത്തുള്ളോ? ഇതില്‍ അരവിന്ദേട്ടനേതാ, ജേക്കബ്ബേതാ എന്നു വര്‍ണ്ണ്യത്തില്‍ ഒരു ഒരു ആശങ്ക.

കുറുമാന്‍ said...

അങ്ങനെ ആഫ്രിക്കന്‍ ബൂലോഗ സംഗമവും നടന്നു. ഇനി ജാപ്പാനിലെ സംഗമം എന്നാണാവോ?

എന്തായാലും, ജേക്കബിനെ ഡ്രോപ്പ് ചെയ്തപ്പോള്‍ ചിക്കന്‍ കറിയിലെ എരുവ് കാരണം അരവിന്ദന്റെ കണ്ണു നിറഞ്ഞ ഭാഗം ഇഷ്ടായി.

ഫോട്ടോ കണ്ടു. അരവിന്ദന്റെ ഗ്ലാമര്‍ അല്പം കൂടി കൂടിയിട്ടില്ലേന്നൊരു സംശയം. ജേക്കബ് പഴയതുപോലെ തന്നെ, പക്ഷെ അല്പം നിറം വച്ചു എന്നു മാത്രം.

ജയ് മണ്ടയില്ലാ

bodhappayi said...

അപ്പോ പരദൂഷണം ആയിരുന്നു ചര്‍ച്ചാവിഷയം... :)

ജേക്കബ്‌ said...

അരവിന്ദോ, അരവിന്ദന്റെ കണ്ണീര്‌ ദൈവം കണ്ടു.. എന്റെ പാസ്പ്പോര്‍ട്ട്‌/ഡോക്യുമെന്റ്സ്‌ ഒപ്പിട്ടു തരേണ്ട മഹാന്‍ ഇന്നു ലീവ്‌.. അതോണ്ടെ യാത്ര ചൊവ്വാഴ്ചയിലേക്ക്‌ മാറ്റി..

വീക്കെന്റ്‌ നമുക്ക്‌ അടുത്ത മീറ്റ്‌ നടത്തല്ലേ?

അത്തിക്കുര്‍ശി said...

ബൂലോക വാസികള്‍ ആരെങ്കിലും ഇറ്റലിയില്‍ ഉണ്ടോ?
ഒന്നു സംഗമിക്കമായിരുന്നു.. ഞാന്‍ ഈ മാസം 26 -30 മിലാനില്‍ ഉണ്ടാവും. (മെലിയ മിലാനൊ ഹോട്ടല്‍).
please contact

ബിരിയാണിക്കുട്ടി said...

ഹാഫ് വിന്ദന്‍ ചേട്ടോ... രണ്ടാളെയും ഒന്നു കണ്ടേക്കാം എന്ന് കരുതി ആഞ്ഞു ക്ലിക്കിയപ്പൊ... ഇതിലേതാ ആര് എന്നും കൂടി ഒന്നു പറയാര്‍ന്നു.

ഇല്ലെങ്കിലും കുഴപ്പമില്ല. ചോക്കളേറ്റും കൊണ്ട് ഹൈദരബാദ് വഴി മുംബയ്ക്കു പോകുന്ന ജേക്കബ് ഇതില്‍ ഏതായലും ഇനി എനിക്ക്‌ കണ്ടാല്‍ മനസ്സിലാവും.

ഇടിവാള്‍ said...

അരബ്ബിയേ.. എന്തൊരു ജ്വലിക്കുന്ന സൌന്ദര്യം !
പണ്ടു ഇതുപോലെ വക്കാരി ഗെഡീ, ഒരു ശിങ്കത്തിന്റെ അടുത്തു നിക്കണ ഫോട്ടോ കണ്ടപ്പ ഞാനോര്‍ത്തു .. ലവനാ സുന്ദരന്‍ " എന്നു !

ഇങ്ങളാ ധാരണ തിരുത്തി അരബീ !

ആ വലത്തേ വശത്തു ഹാഫ്‌ പാന്റു മിട്ടു നിക്കുന്ന ഗെഡീ ആരാ ? ഒരു ഭാവി ബ്ലോഗറാണോ ?

കേരളഫാർമർ/keralafarmer said...

ഫോട്ടോ കണ്ടപ്പോ മനസിലായി ഒന്ന്‌ ജേക്കബും മറ്റേത്‌ അരവിന്ദനും ആണെന്ന്‌. ഒരു സംശം ബാക്കി ഇടത്താര്‌ വലത്താര്‌

ദിവ (diva) said...

I cant see the photo :(

i will have to reach home to see it :(

സഞ്ചാരി said...

തമ്മില്‍ ഭേതം തൊമ്മന്‍ ഇരുട്ടുള്ളരാത്രിയില്‍ ചിരിച്ചുകൊണടു നില്‍ക്കണം.

വഴിപോക്കന്‍ said...

ആ ഇരിപ്പ്‌ കണ്ടിട്ട്‌ റെസ്റ്റാറന്റില്‍ ഇരിയ്ക്കുന്നപോലെ അല്ലല്ലൊ അരവിന്ദാ.. മൃഗയയില്‍ കുതിരവട്ടം പപ്പു ഇരുന്നപോലെയും വിശാലന്റെ "മിലിട്ടറി ഭാസകരേട്ടന്റെ അനിയന്‍ ഗംഗാധരേട്ടന്‍" (കൊടകര പുരാണം: മലമ്പാമ്പ്‌ ) ഇരുന്നപോലെയും കാര്യ സാധ്യത്തിനിരുന്നപ്പോള്‍ പൊലീസ്‌ പിടിച്ചതിന്റെ പടമല്ലെ ഇത്‌. വെറുതെയാണോ ജേകബിന്‌ സമയത്തിന്‌ ആഫ്രിക്ക വിടന്‍ പറ്റാഞ്ഞത്‌? :)

Adithyan said...

അങ്ങനെ ആഫ്രിക്കാ‍-യിലെ മീറ്റും നടന്നു. ഇനി അമേരിക്കാ-യിലെ എന്നാണോ എന്തോ...

കൊള്ളാം അര്‍വി/ജേക്കബ്ബേ... അവിടെയും നമ്മടെ കൊടി നാട്ടിയല്ലോ... കീപ്പ് ഇറ്റ് അപ്പ്... ഒരു പോസ്റ്റ് ഒക്കെ ഇട്ടിരുന്നെങ്കില്‍ ഞങ്ങള്‍ ഇവിടെ ബാക്ക്‌ഗ്രൌണ്ട് മ്യൂസിക്ക് തരാരുന്നു.

ചില പോസ്റ്റുകള്‍ ചാറ്റ് റൂമുകളുടെ പകര്‍പ്പായിപ്പോവുന്നില്ലേ എന്നുള്ള സംശയം പ്രകടിപ്പിക്കപ്പെട്ടു
ഇതു ഞങ്ങളെ ഉദ്ദേശിച്ചാണ്
ഇതു ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്
ഇതു ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്

ഇതില്‍ പ്രതിഷേധിയ്ക്കാനായി ഇവിടെ ഒരു ഓഫ് സെഞ്ചുറി അടിച്ചാ‍ലോ?

Anonymous said...

ഫോട്ടോയില്‍ ആഫ്രിക്കക്കാരെ കളിയാക്കിയതിനു ഞാനിവിടെ ആദ്യമയി ശക്തിയായി പ്രതിഷേദ്ധിക്കുന്നു.

പിന്നെ ഈ മീറ്റിന്റെ കാര്യം ഞങ്ങളോടൊരു വാക്ക് മിണ്ടിയെങ്കില്‍...ഈ പോസ്റ്റില്‍ എത്ര കമന്റുകള്‍ കുന്നു കൂടിയെനെ..കമന്റുകളോട് കാണിച്ച ഈ കൊടിയ വഞ്ചനക്കെതിരയും ഞന്‍ പ്രതിഷേദ്ധം അറിയിക്കുന്നു...

ആദീ.. ഇവിടെ കമന്റിടാണ്ടാണ് നമ്മള്‍ പ്രതികരിക്കേണ്ടത്..പക്ഷെ..എന്തു ചെയ്യാം..
പറ്റണില്ല്യ..:)

യാത്രാമൊഴി said...

ആഫ്രിക്കന്‍ ബൂലോഗരുടെ സംസ്ഥാന സമ്മേളനം ഗംഭീര്‍. ഈ ഫോട്ടോ കണ്ടപ്പോള്‍ എനിക്കും ആ ശങ്ക. പണ്ട് ദേവന്‍ പിടിച്ച അരവിന്ദന്റെ ഫോട്ടോ ജേക്കപ്പിന്റേതാരുന്നോ എന്ന്..

നിര്‍ബന്ധിത ബൂലോഗവായനാ-കം-കമന്റിടല്‍ നിയന്ത്രണവാരമായിരുന്നു എനിക്ക്. അതുകൊണ്ട് ഇന്‍ഡ്യന്‍ ഭരണകൂടം ബൂലോഗരുടെ തലയില്‍ കൂടത്തിനടിച്ച് ബോധക്കേടുണ്ടാക്കിയ വിവരം തക്ക സമയത്ത് അറിഞ്ഞ് പ്രതിഷേധം/പ്രതിഷേധമില്ലായ്മ എന്നീ ഇരട്ടത്താപ്പുകള്‍ പ്രയോഗിക്കാന്‍ സാധിച്ചില്ല. എല്ലാവരുടെയും ബോധക്ഷയം മാറിയെന്ന് കരുതുന്നു.

ഇതിപ്പോള്‍ വായന-കം-കമന്റടിയ്ക്ക് കൂലിക്ക് ആളെ വെയ്ക്കേണ്ടി വരുമെന്നാ തോന്നുന്നെ.. ഇക്കണ്ട പോസ്റ്റുകളെല്ലാം എന്ന് വായിച്ച് തീര്‍ക്കുമോ ആവോ.. ഏതായാലും ഒരു സൈഡീന്ന് തുടങ്ങട്ടെ.

അരവിന്ദ് :: aravind said...

ആദ്യേ എന്നതാ കൂവേ ഈ പറേന്നേ..ശോ!:-))
പ്ലീസ് പ്ലീസ് കൂടപ്പിറപ്പുകളേ.തെറ്റിദ്ധരിക്കരുത്..
കമന്റുകള്‍ ചാറ്റുകള്‍ ആവുന്നില്ലേ എന്നത് ചര്‍ച്ചക്ക് വന്ന ഒരു വിഷയം മാത്രമാണേ...
അത് തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തപ്പെട്ടതേയില്ല.(ഓ പിന്നേ വിലയിരുത്താന്‍ പറ്റിയ രണ്ട് പേര്-ഞങ്ങളേ!)
യു.എ.ഇ സംഗമത്തിലും മറ്റ് പല കൂട്ടചര്‍ച്ചകളിലും ഞാനും പങ്കെടുത്തില്ലാരുന്നോ..പിന്നെന്നാ :-) !?

ദേ മൊത്തം ചില്ലറയില്‍ പുത്യ പോസ്റ്റ് ഇന്ന് വരും..എല്ലാരും വന്നൊന്ന് കമന്റടിച്ചേ...

ജേക്കബ്‌ said...

ബബ്ലികിറ്റി ഗൊഡുക്കാതെ ആദ്യ മീറ്റ്‌ മീറ്റിയതിന്റെ ക്ഷീണം മാറ്റാന്‍ ഇതാ അടുത്ത മീറ്റ്‌ വരുന്നു... പറ്റിയാ ഇന്നു അല്ലെങ്ങെ മറ്റന്നാ..

മീറ്റില്‍ ഡിഷ്‌ കഷ്ണിക്കേണ്ട പ്രമേയങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഇതിനാല്‍ എല്ലാവരെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു കൊള്ളുന്നു

:: niKk | നിക്ക് :: said...

അരവിന്ദാ...ഗുമ്മായിട്ടെണ്ട്‌ ട്ടാ

:: niKk | നിക്ക് :: said...

പക്കേങ്കില്‌ LG പറഞ്ഞതുപോലെ, ആഫ്രിക്കക്കാരെ കളിയാക്കേണ്ടിയിരുന്നില്ല ട്ടാ. അതിച്ചിരി കടന്ന കയ്യായ്പ്പോയ്‌ !!!

കലേഷ്‌ കുമാര്‍ said...

അരേ,ഒന്നാം കാപ്പിരി മീറ്റ് വിശേഷങ്ങള്‍ കലക്കി.
ചിരിച്ച് വശക്കേടായി! ഒരു മൊത്തം ചില്ലറ ഇഫക്റ്റ്!

യു.ഏ.ഈ മീ‍റ്റിന്റെ അനുഭവത്തീന്ന്, ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം. അടുത്ത വീക്കെന്‍ഡിലെ രണ്ടാം മീറ്റിനെക്കുറിച്ച് ഒരു പ്രത്യേക ബ്ലോഗ് തുടങ്ങുക. അതില്‍ ദിവസം തോറും ഞാനും അനിലേട്ടനും നദീറും ഒക്കെ ചെയ്തതുപോലെ അപ്ഡേറ്റ്സ് ഇടുക. ആഫ്രിക്കയിലെ സകലമാന പത്രങ്ങള്‍ക്കും റേഡിയോ ടി.വി മാധ്യമങ്ങള്‍ക്കും പ്രസ്സ് റിലീസുകള്‍ ഫാക്സ് ചെയ്യുക (മലയാളത്തില്‍ തന്നെ ആയിരിക്കണം അത്). പിന്നെ ഒരു പ്രസ്സ് കോണ്‍ഫറന്‍സ് ഏര്‍പ്പെടുത്തുക.
സംശയം വല്ലോം ഉണ്ടേല്‍ എന്നെ വിളി. :)
(ഈ പണി തെറിച്ചാല്‍ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കല്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങും ഞാന്‍!)

പെരിങ്ങോടന്‍ said...

നാളെയും ഏഷ്യാനെറ്റ് ഗള്‍ഫ് റൌണ്ടപ്പില്‍ ബ്ലോഗന്മാരെ കാട്ടിയില്ലെങ്കില്‍ വിശാലനും ഇടിവാളും കൂടി കലേഷിന്റെ പണി തെറിപ്പിക്കും.

sami said...

പാവം കലേഷേട്ടന്‍ എന്തു പിഴച്ചു?.അതല്ല എന്നോട് പറയാനുള്ളത് അവിടെ പറഞ്ഞതാണോ?.............
ബിജുവേട്ടാ.പെരിങ്സിന്‍റെ കമന്‍റ് ഒന്നു വായിക്കണേ....
വിത്സേട്ടാ.......സഹായിക്കൂ........
സെമി

പെരിങ്ങോടന്‍ said...

എന്നാല്‍ സെമിയുടെ പണിയും തെറിപ്പിക്കും! ഞാനല്ല ഇടിവാള് ;) സെമിയുടെ പണി എന്താന്നു എനിക്കറിയില്ല അല്ലെങ്കിലും ഞാനും ശ്രമിച്ചേനെ :)

പെരിങ്ങോടന്‍ said...

(സംവൃതോകാരം ഇടാന്‍ മറന്നുപോയി)

കലേഷ്‌ കുമാര്‍ said...

ഇന്നലെ ഷാര്‍ജ്ജയില്‍ ഒരു പ്രോഗ്രാം കാണാന്‍ പോയിരുന്നു. ഡാന്‍സും ഗാനമേളയും ജയരാജ് വാര്യരുടെ ശിഷ്യന്റെ ക്യാരിക്കേച്ചര്‍ ഷോയുമൊക്കെ ഉണ്ടായിരുന്നു. പെരിങോടന്റെ ഭീഷണി കേട്ടപ്പോള്‍ ക്യാരിക്കേച്ചര്‍ ഷോയില്‍ കേട്ട ഒരു തമാശയാണെനിക്ക് ഓര്‍മ്മ വന്നത്.
സിഡാന്‍ മാര്‍ക്കോ മാറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവമില്ലേ? എന്താണ് സിഡാനെ പ്രകോപിപ്പിച്ചത്? മാറ്റരാസി പറഞ്ഞത്രേ, സിഡാന്‍ ഗോളടി നിര്‍ത്തിയില്ലെങ്കില്‍ ഏഷ്യാനെറ്റിലെ “ഓണ്‍ റെക്കോര്‍ഡ്” എന്ന പരിപാടിയില്‍ സിഡാനെ പങ്കെടുപ്പിച്ചുകളയുമെന്ന്.

ബിജു ആബേല്‍ ജേക്കബ്ബ് ഗള്‍ഫ് റൌണ്ടപ്പില്‍ അത് പ്രക്ഷേപണം ചെയ്തില്ലെങ്കില്‍ :
1) ഏഷ്യാനെറ്റിലെ “ഓണ്‍ റെക്കോര്‍ഡ്” എന്ന പരിപാടിയില്‍ ബിജു ആബേല്‍ ജേക്കബ്ബിനെ കൊണ്ടിരുത്തും എന്ന് പറയാം
2) എല്ലാവരും കൂടെ എന്നെ റൌണ്ടപ്പാക്കും (വട്ടം കറക്കും). എന്റെ കാര്യം പോക്കാ!

സമീ, കഴിഞ്ഞ ആഴ്ച്ചകളില്‍ ഗള്‍ഫ് വട്ടംകറക്കല്‍ റിക്കാര്‍ഡ് ചെയ്യാന്‍ ഏല്‍പ്പിച്ചതിന് അനിലേട്ടന്റെ മാന്യത കൊണ്ട് എന്നെ പുള്ളി തെറിവിളിച്ചില്ല എന്ന കാര്യം സമിക്കറിയാമല്ലോ. ഇനി ചിലപ്പം അനിലേട്ടനെ രാത്രി 9:30യ്ക്ക് വിളിച്ചിട്ട് റെക്കോര്‍ഡ് ചെയ്യെന്നൊക്കെ പറഞ്ഞാല്‍ അനിലേട്ടന്‍ തെറി വിളിക്കും.

വിശാല മനസ്കന്‍ said...

'രാത്രി ഒന്‍പത് മണിയാവാറായിരുന്നതിനാലും പഴ്സ്, മാല, വാച്ച്, മൊബൈല്‍, പണ്ടം, കിഡ്‌നി,കുടല്‍, രക്തം, ജീവന്‍ ഇവ നഷ്ടപ്പെടാന്‍ താത്‌പര്യമില്ലാതിരുന്നതിനാലും ഞങ്ങള്‍ യോഗം പിരിയാന്‍ തീരുമാനിച്ചു'

ചിരിച്ച് ചത്തിഷ്ടാ..

ഫോട്ടോ വഴിപോക്കന്‍ പറഞ്ഞതുപോലെ, അപ്പോളെടുത്തത് തന്നീ.