Friday, July 14, 2006

വരമൊഴിയുടെ ചരിത്രം

വരമൊഴിയുടെ ഒരു ചെറിയ ചരിത്രരേഖ ഇവിടെ . കൂടാതെ, വരമൊഴി, മൊഴി, കീമാന്‍ എന്നിവയെപറ്റി സംസാരിക്കുമ്പോള്‍ അത് എന്താണ് എന്ന്‌ വിവരിക്കുന്നതില്‍ പരിചയമുള്ളവര്‍പോലും തെറ്റുകള്‍ വരുത്തുന്നതായി കാണുന്നു. പ്രശ്നം പേരിടലിന്റേതാണെങ്കിലും അതിനി മാറ്റാന്‍ പറ്റില്ലല്ലോ. അതുകൊണ്ട്‌ ഈ ഒരു ചെറിയ ഇന്‍ഡക്സ് കൂടികാണുക. തിരുത്തേണ്ടത്‌ ധൈര്യസമേതം തിരുത്തുക.

11 comments:

evuraan said...

തികച്ചും പുതിയ ഒരറിവാണ്:

Later Rachana wanted to create their own Malayalam Unicode font asked Kevin to discontinue creating Anjali using Rachana files.

നന്ദി സിബൂ..

അഞ്ജലീതാതാ, എപ്പോഴത്തെയും പോലെ, ഇന്നുമിതാ വണങ്ങുന്നു.

<^>

വളയം said...

ഞാന്‍ വൈകിവന്നവന്‍, ഇവനീ അല്‍ഭുതം കണ്ടു മിഴിച്ചിരുന്നു, സന്തോഷം കൊണ്ടു മതിമറന്നു.. അപ്പൊഴാണീ ചരിത്രം കൂടിയറിയുന്നത്‌.

സിബു - ആ പേരൊര്‍മ്മിക്കപ്പെടും . ഒരുപാടു മലയാളികളിലൂടെ - മറ്റ്‌ പൂര്‍വ്വസൂരികളും.

Anonymous said...

ശ്ശൊ! എനിക്ക് സിബു ചേട്ടന്റെ പേരു മാറ്റി എന്റെ പേരിടാന്‍ തോന്നുവാ അവിടെ..
L.G was my inspiration എന്നെങ്കിലും ഇടൂ..ഹിഹിഹി..:)

Adithyan said...

സിബുവേ നമോവാകം...

ചരിത്രരേഖയുടെ ആദ്യ പാരഗ്രാഫിലൊരു തെറ്റുകണ്ടാരുന്നു. ആരോ തിരുത്തി എന്നു തൊന്നുന്നു.


എല്‍ജിയേ, L.G was my inspiration എന്നെഴുതാന്‍ L.G ഇപ്പോ ഇല്ലെ?

evuraan said...

ബോണ്‍‌ജി കാലിയായോ?

ഉമേഷിതൊന്നും കാണുന്നില്ലേ?

തമാശയല്ലാത്തത്: ബോണ്‍ജി, ആയുരാരോഗ്യ സന്താന സൌഭാഗ്യങ്ങളോടെ അനേകം വര്‍ഷങ്ങള്‍ ബ്ലോഗുവാന്‍ ഈശ്വരന്‍ ഇടവരുത്തട്ടേ.

ഉമേഷ്::Umesh said...

സിബുവേ,

പരേതയും യശശ്ശരീരയുമായ എല്‍ജിയുടെ നഷ്ടം വരമൊഴിയ്ക്കു് നികത്താനാവാത്ത ഒരു വിടവാണു് എന്നോ മറ്റോ ഒന്നു ചേര്‍ത്തേക്കൂ, പ്ലീസ്‌...

ടച്ച്‌ വുഡ്‌ (ശ്ശോ... തെറ്റിപ്പോയി. തെറ്റാതിരിക്കാനാ അതു്, അല്ലേ?

അയ്യോ ഞാന്‍ ഇനി എന്തു ചെയ്യും?)

എല്‍ജിയേ,

ഏവൂരാന്‍ അനുഗ്രഹിച്ചു. ഇനി ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയില്ല :-)

Anonymous said...

ഹൊ! നിങ്ങളെ കൊണ്ട് തോറ്റു..
L.G was my inspiration while I was developing this application. She send me Sardarji jokes when I was stressed out...എന്നൊക്കെ എഴുതിയാല്‍ ഞാന്‍ എങ്ങിനെയാ ചാവണെ..എന്നെ ഒന്ന് കൊല്ലാന്‍ എന്തൊരു ഉത്സാഹം..ഇവിടെ ഈ ചെക്കന്മാര്‍ക്ക്!! :-)

ഏവൂരാന്‍ ചേട്ടന്‍ ...നന്ദീണ്ട്..ഗദ് ഗദ്!
ഏവൂരാന്‍ ചേട്ടന്റെ ആത്മകഥ -
“ഒരു അഡ്മിന്റെ ആത്മ നൊമ്പരങ്ങള്‍”
“സെര്‍വറും പിന്നെ ഞാനും”
“ഒരു അഡ്മിന്റെ അഞ്ചു തിരുമുറിവുകള്‍”

ഞാന്‍ ഇവിടത്തെ ചിലതൊക്കെ വായിച്ചപ്പൊ തോന്നിയതാണെ...തമാശയാണെ..:)

പരസ്പരം said...

ഏതാ‍ണ്ട് 2000-2001 കാലഘട്ടത്തില്‍ ഈ അച്ചായന്‍സ് ഗ്രൂപ്പിലും, പുഴ.കോം, മാധുരിയുമൊക്കെ ഞാന്‍ ഉപയോഗിച്ചിരുന്നു. പക്ഷേ അന്ന് മാധുരി വെറും ഗ്രീറ്റിങ്ങ് കാ‍ര്‍ഡൊക്കെ ഉണ്ടാക്കാനേ ഉപകരിച്ചിരുന്നുള്ളൂ. പിന്നീട് കുറെ വര്‍ഷങ്ങള്‍ എനിക്ക് ഇന്റെര്‍നെറ്റ് ഉപയോഗിക്കാന്‍ സാഹചര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഈ 2006-ല്‍ വീണ്ടും ഞാന്‍ ഈ ലോകത്തേക്ക് തിരിച്ച് വന്നപ്പോള്‍ വരമൊഴിയെ കണ്ടു. പഴയ മാധുരിയോട് ഒട്ടേറെ സാമ്യം തോന്നിയെങ്കിലും, വരമൊഴി ഉപയോഗിക്കുവാന്‍ വളരെ എളുപ്പവും, എല്ലാം എഴുതുവാനും പറ്റുന്നതുമാണെന്ന് കണ്ടു. മാധുരിയില്‍ എല്ലാ വാക്കുകളും എഴുതുവാന്‍ കഴിയുമായിരുന്നില്ല. വരമൊഴിയുടെ സ്രിഷ്ടാവായ സിബുവിന് എന്റെ നമോവാകം.

പല്ലി said...

ആശാനൊരു ആശാന്‍ തന്നെ
വണക്കം
ആശാന്‍ കഴിവുകള്‍ പുറത്തെടുക്കു
അതു മനസിലാക്കി കിളികള്‍ ചിലക്കട്ടെ
പല്ലിയെ പൊലെ
സത്യമേവ ജയതെ

വിശാല മനസ്കന്‍ said...

ഏവൂരാരന്റെ വണക്കം ഇങ്ങ്ങോട്ട് കട്ടിങ്ങും ഷേവിങ്ങും ചെയ്യട്ടെ.

നന്ദി സിബൂ..

എപ്പോഴത്തെയും പോലെ, ഇന്നുമിതാ വണങ്ങുന്നു.

<^>

ഡാലി said...

സിബു ചേട്ടന് ഒരു പ്രണാമം ബാക്കിയുണ്ട്. അതിനു പറ്റിയ സ്ഥലം ഇപ്പൊഴാ കണ്ടത്.
കൂടുതലൊന്നും എഴുതാന്‍ പറ്റുന്നില്ല. പിന്നീടൊരിക്കലാവാം.