Sunday, July 30, 2006

അറിഞ്ഞോ വിശേഷം....

അറിഞ്ഞോ വിശേഷം, കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായ ബൂലോക ബ്ലോക്ക് ആന്റി-ഇന്ത്യാ പ്രചരണം നടത്തിയതിനല്ല... പകരം കേണ്‍ഗ്രസ്സ്, കമ്മ്യൂനിസ്റ്റ്, ഗവര്‍ണ്മെന്റ്റ് എന്നിവര്‍ക്ക് എതിരെ എഴുതിയതിനാണ് കേട്ടോ...

കൂടുതല്‍ അറിയാന്‍ സി.എന്‍.എന്‍ ഐ ബി എനില്‍ വന്ന ഈ കോളുത്ത് വായിക്കൂ

അവര്‍ പറയുന്നു: തീവ്രവാദികളുടെ മുത്തപ്പനായ ഹിസ് ബൂള്ള യുടെ വെബ് സൈറ്റ് ഇന്ത്യയില്‍ ലഭ്യമാണെന്ന് മാത്രമല്ല അത് ഹോസ്റ്റ് ചെയ്തിരിക്കുന്നതും ഈ ഭാരതത്തില്‍ തന്നെ... ഇതു നല്ല തമാശ.............

4 comments:

Anonymous said...

മാതൃ രാജ്യത്തിനു വേണ്ടി പോരാടുന്ന ഹിസ്ബുള്ളയെയും ഹമാസിനേയും തീവ്രവാദികളായി ചിത്രീകരിക്കുന്നവര്‍; സുഭാഷ്‌ ചന്ദ്രബോസിനെ പോലുള്ളവരെയും അവരുടെ പാര്‍ട്ടികളേയും എന്താവും വിളിക്കുക...?

mariam said...

സുഭാഷ്‌ ആന്റ്‌ പാര്‍ട്ടീ....യെന്നു. ;-D

prashanth said...

ഹിസ്ബുള്ളയും ഹമാസും തീവ്രവാദി സംഘടനകള്‍ തന്നെ. അതിലെന്താ സംശയം? എവനായാലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ അവനെ തീവ്രവാദി, ഭീകരവാദി എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിളിക്കും ആരും അതില്‍ മുതലകണ്ണീര്‍ ഒഴിക്കിയിട്ട് കാര്യമില്ല.

അനംഗാരി said...

കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ഒരു കാലത്ത് ഇന്‍ഡ്യയില്‍ തീവ്ര വാദികള്‍ എന്ന് മുദ്ര കുത്ത പെട്ടവരാണു...
ഹമാസും , ഹിസ്ബുള്ളയും തീവ്രവാദ ഗ്രൂപ്പുകള്‍ എന്ന് പറയാം. പക്ഷെ, ഭീകരവാദികള്‍ എന്നു പറയാമൊ?..
ഹമാസിന്റെയും, ഹിസ്ബുള്ളയുടെയും ചരിത്രം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഹമാസ് ഒരു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമാണു. തീവ്രവാദത്തില്‍ നിന്നു മിതവാദത്തിലേക്ക് മാറാന്‍ കഴിയുമെന്ന ശുഭസൂചന.എന്തുകൊണ്ട് ലബനന്‍ ജനതയും, സര്‍ക്കാരും ഹിസ്ബുള്ളയെ തള്ളിപ്പറയുന്നില്ല എന്നത് നാം ചിന്തിക്കേണ്ട കാര്യമാണു..
ഒരു ജനാധിപത്യ രാജ്യത്ത് ഭര്‍ണകൂടത്തിനെതിരായി എഴുതപ്പെട്ട ബ്ലോഗുകള്‍ തടയുന്നുവെങ്കില്‍ അതിനെ ഭരണകൂട ഭീകരത എന്ന് വിളിക്കണം. മന്മോഹനില്‍ നിന്ന് ഇതില്‍ കൂടുതലും പ്രതീക്ഷിക്കാം.
അടിയന്തരാവസ്ഥയുടെ നാളുകള്‍ മടങ്ങി വരുന്നു....
ജാഗ്രതൈ.......