സായിപ്പെന്നോട് പിണങ്ങി ഇംഗ്ലീഷിന് എനിക്ക് മാര്‍ക്ക് പൂജ്യം. ആദ്യം ഞാന്‍ കരുതിയത് വരമൊഴിയില്‍ മാത്രമാണെന്നാണ്. അല്ല എം എസ് എന്‍ ലും അതേപോലെ വട്ടമായിത്തന്നെ കാണുന്നു. അപ്പോഴാണ് ഐ.റ്റി മേഖലയിലെ എന്റെ കഴിവ് പൂര്‍ണമായും മനസിലാകുന്നത്. കോപ്പി ചെയ്ത് സിബുവിന് മെയില്‍ ചെയ്യ്യ്യാന്‍ നോക്കിയിട്ട് അവിടെയും എറര്‍ 007 കാണിക്കുന്നു. എന്തുചെയ്യും ഒരു പാവം കര്‍ഷകന്‍.
ഞാന്‍ രാവിലെ ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു വിശ്വത്തിന്റെ സഹായത്താല്‍ മനോരമവാര്‍ത്ത യൂണിക്കോടിലും ആക്കി. തനിമലയാളം ഡോട് ഓര്‍ഗിലെ പ്രൊഫൈല്‍ പേരുകള്‍ വായിക്കുവാന്‍ കഴിയാതിരുന്നതും വായിക്കാന്‍ കഴിയുന്നു. പക്ഷെ കണ്‍വെര്‍ട്ട് ചെയ്യേണ്ട ഭാഷകളെല്ലാം ഇപ്പോള്‍ വട്ടം തന്നെ. ബോള്‍ഡ് ലെറ്റേഴ്‌സില്‍ ചില്ലുകള്‍ക്ക് പകരം ചതുരക്കട്ടകളായി മാറി അപ്പോള്‍ എന്റെ ചില്ല് പ്രശ്നവും തീര്‍ന്നു എന്നുതോന്നുന്നു.
Wednesday, July 12, 2006
Subscribe to:
Post Comments (Atom)
8 comments:
അയ്യോ എനിക്കു എന്താണ് കാരണം എന്നു മനസിലായില്ല.
ഫോണ്ടുകളെല്ലാം ഇല്ലേ എന്നു നോക്കിയോ സര്‍.
ചന്ദ്രേട്ടാ, ഇതു സംഭവിക്കുന്നതിനു മുന്നെ എന്തെങ്കിലും സെറ്റിങ്സ് മാറ്റിയിരുന്നൊ?
എനിക്കും ഒന്നും പിടികിട്ടുന്നില്ല :( വൈദ്യന്മാരാരെങ്കിലും അടുത്തുണ്ടോ? കാണിക്കണം. btw, വരമൊഴി ഇത്രേം കുരുത്തക്കേട് കാണിക്കില്ല. അതു് തീര്‍ച്ച.
സിബുമാഷെ, കണ്ടിട്ട് സിസ്റ്റം ഫോണ്ട് അല്ലെങ്കില്‍ എം എസ് എന്നിറ്റെ സെറ്റിങ്സില്‍ പറ്റിയ പ്രശ്നമാണെന്ന് തോന്നുന്നു..
അവസാനം വര്‍ക്ക് ചെയ്തിരുന്ന അവസ്ഥയില്‍ നിന്ന് എന്ത് ചെയ്തപ്പൊഴ ഈ വഴി ആയത് എന്നറിഞ്ഞാല്‍ എളുപ്പമുണ്ടായിരുന്നു ചന്ദ്രേട്ടാ..
സിസ്റ്റം ഫോണ്ട് മാറിയതാണെന്ന് എന്റെ അനന്തിരവനും പറഞ്ഞു. പുള്ളിക്കും പണ്ട് ഇപ്രകാരം വരമൊഴി ഇല്ലാത്ത അവസ്ഥയിലും സംഭവിച്ചിരുന്നു. ഏത് രീതിയിലാണ് റിപ്പെയര്‍ ചെയ്തത് എന്ന് ഓര്‍മയില്ല എന്ന് പറഞ്ഞു. ഇതോടൊപ്പം എനിക്ക് ഗുണകരമായ പലതും സംഭവിച്ചു. ഞാന്‍ ചെയ്ത്തത് വരമൊഴി ആഡ്‌ഓണ്‍ ഉപയോഗിച്ച് ഫോണ്ടുകള്‍ ആഡ് ചെയ്തു. എന്നിട്ട് കുടെ ഫോണ്ടുകളും ഡൗണ്‍ലോഡ് ചെയ്തു. അപ്പോഴെനിക്ക് തനിമലയാളം ഡോട് ഓര്‍ഗില്‍ വായിക്കുവാന്‍ കഴിയാതെ ചതുരകട്ടകളായിരുന്ന നിക്ക് നെയിംസ് ഫോണ്ടുകളായി മാറി. എന്നൊട്ട് വിശ്വത്തോട് ചോദിച്ചാണ് മനോരമ വാര്‍ത്തയെ കണ്‍വെര്‍ട്ട് ചെയ്ത് യൂണിക്കോട് ആക്കിയത്.തനിമലയാളം ഡോട് ഓര്‍ഗിലെ രണ്ട് അവസ്ഥയിലെയും സ്ക്രീന്‍ പ്രിന്റ്` വിശ്വത്തിന് അയച്ചുകൊടുത്തു. ഉച്ചയ്ക്ക് ശേഷം റേ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബ്ലോഗുകള്‍ക്ക് പിന്നില്‍ എന്ന പേജില്‍ തലക്കെട്ടും വലിയ അക്ഷരങ്ങളും എന്റെ നിക്ക് നെയിമും ചില്ലുകള്‍ ചതുരമായി മാറിയത് ശ്രദ്ധയില്‍ പെട്ടത്. ചെറിയ അക്ഷരങ്ങളില്‍ ചില്ലിന് പ്രശ്നമില്ല. രണ്ടാമത് എഡിറ്റ് ചെയ്ത് കോപ്പിചെയ്ത് പേസ്റ്റ് ചെയ്തപ്പോള്‍ ആ പെജിലെ ചില്ലുകള്‍ ശരിയായി. ബ്ലോഗര്‍ പ്രൊഫൈലില്‍ ബ്ലോഗ്ഗ് നെയിംസ് ഉള്‍പ്പെടെ ചില്ലുകള്‍ ചതുരം തന്നെയാണ്. എല്ലാ പേജിലെയും വലിയ അക്ഷര്‍അങ്ങളിലെ ചില്ലുകള്‍ ചതുരമാണ്.എനിക്ക് ഇപ്പോള്‍ എന്റെ തന്നെ പേജുകളിലെ ചില്ലിന്റെ അവസ്ഥയായിരുന്നു മുന്‍പ് എനിക്ക് എ.സി.വി യുടെ സിസ്റ്റത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. വേറൊരു സിസ്റ്റത്തില്‍ ശരിയായും കണ്ടിരുന്നു. ചില സിസ്റ്റത്തില്‍ ഡോട്ടുകളുള്ള വട്ടവും കണ്ടിരുന്നു. ഇക്കാരണങ്ങള്‍കൊണ്ടുതന്നെയാണ് വിശ്വവും പറഞ്ഞ പ്രകാരം ഒരു റിപ്പെയര്‍ റ്റീം കേരളത്തില്‍ ആവശ്യമായി വരുന്നത്.
Appearance ഗ്രൂപ്പിലെ ഫോണ്ടുകളൊന്നും ചന്ദ്രേട്ടന്‍ മാറ്റിയിട്ടില്ല, ഇന്റര്‍ഫേസ് പായ്ക്കൊന്നും ഇന്‍സ്റ്റാള്‍ ചെയ്തുമില്ല (യന്ത്രം വി.98-ല്‍ ഓടുന്നതാ)
എനിക്കൊന്നും മനസിലായില്ല എന്നു ചന്ദ്രേട്ടനോടു പറഞ്ഞു.
എങ്കിലും ആഡ് ഓണ്‍ ഇങ്ങനെ ഒരു പ്രശ്നമുണ്ടാക്കേണ്ട കാരമില്ലല്ലോ; ശരിക്കും സിസ്റ്റം സെറ്റിങ്ങില്‍ അവ ഒരു മാറ്റവും വരുത്തുന്നില്ലാത്തതുകൊണ്ട്.
വേറെന്തോ റിവേഴ്സ് ചെയ്യാനുണ്ട്. എന്താണ് ചെയ്തതെന്ന് ചന്ദ്രേട്ടന്‍ തന്നെ ഒരു റിവൈന്‍ഡ് അടിച്ചു നോക്കേണ്ടിവരും.
ബൂലോഗ-നവാഗതനായിട്ടുള്ള എനിക്കും ചിലകാര്യങ്ങള്‍ പറഞ്ഞുതന്ന് ഹെല്‍പുമല്ലോ..
ബൂലോഗക്ലബില്‍ എനിക്കും ഒരിടമുണ്ടെങ്കില്‍ എന്നാഗ്രഹമുണ്ട്..ഇവിടെ വാതിലിനരികില്‍ വന്നു നില്‍ക്കുവാന്‍ തുടങ്ങിയിട്ട് ഒത്തിരി ദിവസങ്ങളായി. .
വരമൊഴിയുടെ പ്രശ്നമൊന്നും അല്ല, ഇവിടെ ഞങ്ങളുടെ ഓഫിസില്‍ രണ്ടു സിസ്റ്റം ഇതേ പ്രൊബ്ളം കാണിക്കുന്നുണ്ട്. സെറ്റിങ്സ് എല്ലാം ഒരേ പോലെയാക്കിയിട്ടും അവയില്‍ ചതുരക്കട്ടകള്‍ മാത്രമേ കാണിക്കുകയൂള്ളു.
Post a Comment