Sunday, July 16, 2006
എങ്കിലും ദീപികേ
1. ജി8 ഉച്ചകോടി നടക്കുന്നത് മോസ്കോയിലല്ല. സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലാണ്.
2.സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ തന്നെ ഒരു കെട്ടിടത്തിലുമല്ല മറിച്ച് നഗരപ്രാന്തത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ വെച്ചാണ്.
3.അങ്ങനെ ഇല്ലാത്ത കെട്ടിടത്തിന്‍റെ പൂറത്ത് പ്രതിഷേധിക്കാന്‍ അരുമില്ല. ആ ഗ്രാമത്തിന്‍റെ ഏഴയലത്ത് പോലും ആരെയും അടുപ്പിക്കുന്നില്ല.
എങ്കിലും എന്‍റെ ദീപികേ....ഇങ്ങനെ നുണ പറയണോ?
Subscribe to:
Post Comments (Atom)
3 comments:
പത്രങ്ങള്‍ കള്ളം പറയുന്നത് പുതുമയൊന്നുമല്ലെങ്കിലും ഇത്തരം ഇന്റര്‍നെറ്റിലൂടെ ലോകമറിയുന്ന കാര്യം ഇവര്‍ക്കറില്ലായിരിക്കാം. പണ്ടൊക്കെ പത്രങ്ങള്‍ വായിച്ചശേഷം മറ്റാര്‍ക്കും ആ വിവര്‍ം മറ്റൊരു സംവിധാനത്തിലൂടെ അറിയുവന്‍ കഴിയില്ലായിരുന്നു. ഇന്ന് പെന്‍ഷന്‍ പ്രായം കഴിഞ്ഞ കര്‍ഷകന്‍ പോലും നെറ്റിലൂടെ പ്രതികരിക്കുന്നു. വരമൊഴിയെപ്പറ്റിയും യൂണിക്കോടിനെപ്പറ്റിയും ഇവര്‍ക്കൊന്നുമറിയില്ലെന്ന് തോന്നുന്നു.
മലയാള പത്രങ്ങള്‍ക്ക് ഇപ്പോഴും വിചാരം വായനക്കാര്‍ കിണറ്റിലെ തവളകളാണ് എന്നാണ്. അവര്‍ വായിക്കുന്നില്ലെങ്കിലും വായക്കാര്‍ മറ്റ് മാധ്യമങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകള്‍ കൈകലാക്കുമെന്ന് മലസ്സിലാക്കിയാല്‍ പതങ്ങളുടെ നിലനില്‍പ്പിന്‍ കൊള്ളാം.
റഷ്യയിലുള്ളൊരുത്തന്‍ ദീപിക ഓണ്‍ലൈനില്‍ വായിച്ചാലും തെറ്റു നാലാളു കാണ്‍കെ വിളിച്ചു പറയുമെന്നു ദീപിക പ്രതീക്ഷിച്ചു കാണില്ല.
Post a Comment