Thursday, July 13, 2006

എത്ര നാളായമ്മേ...

അമ്മയല്ലാതൊരു ദൈവമില്ല എനിക്ക്.
അതിലും വലിയൊരു കോവിലുമില്ല.

ഞാന്‍ വരുന്ന കാറും നോക്കി സിറ്റൌട്ടില്‍ കാത്തുനില്‍ക്കുന്ന് അമ്മയും, അമ്മയുടെ ചോറും കൂട്ടാനും സ്‌നേഹവും ഉപദേശങ്ങളും എല്ലാമായിരുന്നു നാട്ടില്‍ ലീവിനുപോകുമ്പോള്‍‍ എന്നെ ഏറ്റവും ത്രില്ലടിപ്പിച്ചിരുന്നത്.

അമ്മേയുമായി അമ്മവീട്, ആനന്ദപുരത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ അമ്മ എന്റെ ഷോറ്ഡറില്‍ മുറുക്കി പിടിക്കുന്ന ആ പിടി എനിക്ക് മറക്കാന്‍ പറ്റുന്നില്ലാ.... ചിതയില്‍ വക്കാനെടുത്തപ്പോള്‍ അമ്മയുടെ മരവിച്ച കഴുത്തിന്റെ ഭാഗത്ത് ഞാന്‍ പിടിച്ച പിടിയും!

'പാടം പച്ചച്ച പാവാടയിട്ടപ്പോള്‍...
പാവം നീയെത്ര മേലോട്ട് പൊന്തി'

എങ്ങിനെ....

കഴിഞ്ഞ എട്ടുവര്‍ഷമായി എങ്ങിനെയൊക്കെയോ ഞാന്‍ സഹിക്കുന്നു... അമ്മയോട് മാത്രം പറയാന്‍ പറ്റുന്ന, അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കുന്ന് വിശേഷങ്ങള്‍ മനസ്സിലൊതുക്കി..സങ്കടപ്പെട്ട്, അമ്മയെ ജീവന്റെ ജീവന്റെ ജീവനായി സ്‌നേഹിച്ചിരുന്ന ഭാഗ്യമില്ലാത്ത മറ്റൊരു മകന്‍.

തന്മാത്ര സിനിമയിലെ മോഹന്‍ലാല്‍ പറയുന്ന ആ ഡയലോഗ് ഞാന്‍ വെറുതെ വീണ്ടും പറയട്ടേ

‘എന്നെ എന്തിഷ്ടായിരുന്നെന്നോ എന്റെ അമ്മക്ക്!‘


(ദുര്‍ഗ്ഗയുടെ ‘അമ്മ’ എന്ന പോസ്റ്റില്‍ ഇട്ടത്)

13 comments:

കല്യാണി said...

:-(

ചില നേരത്ത്.. said...

വിശാലാ..
കുറിപ്പ് വായിച്ചിട്ട് ദു:ഖം തോന്നുന്നു.അമ്മയുടെ പരലോക ശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു..

അരവിന്ദ് :: aravind said...

അമ്മ മരിച്ചാല്‍ പിന്നെന്ത്, ആ നിമിഷം മരിക്കണം എന്ന് വിചാരിച്ചു നടന്നിരുന്നു അല്പം മുന്‍പ് വരെ..
പിന്നെയിപ്പോ മനസ്സിലാകുന്നു, പറ്റില്ലല്ലോ..അതിനല്ലല്ലോ അമ്മ എന്നെ വളര്‍ത്തിയത്..ജീവിക്യ തന്നെ.
മനസ്സിനെ ദൃഢപ്പെടുത്താന്‍ തുടങ്ങിട്ട് കാലമേറെയായി...നടുക്കുന്ന് ഫോണ്‍‌കോളുകള്‍ സ്വപ്നത്തില്‍ കാണുന്നു.
ജീവിതം...ചിലപ്പോ ശരിക്കും പരീക്ഷണമാണ്!

Kuzhur Wilson said...

ithu
ente suhruthu sakkenayude post any
creative one
http://www.sukkoon.blogspot.com/

Unknown said...

ഇത് വായിച്ച ശേഷം ഞാന്‍ എന്റെ അമ്മയെ മുന്‍പത്തേക്കാള്‍ പതിന്മടങ്ങ് സ്നേഹിക്കുന്നു.

തണുപ്പന്‍ said...
This comment has been removed by a blog administrator.
തണുപ്പന്‍ said...

അമ്മയോട് മാത്രം പറയാന്‍ പറ്റുന്ന ഒരു കുന്ന് വിശേഷങ്ങള്‍- അമ്മയെ മാത്രം സന്തോഷിപ്പിക്കുന്നവ - അകലെയണെങ്കിലും എന്‍റെയുള്ളിലെപ്പോഴും അമ്മയുണ്ട്. ഞാനും അമ്മയും പരസ്പരം ഒന്നും അറിയാതെ പോകുന്നില്ല. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളില്‍,എങ്ങനെയതമ്മ അറിയുന്നു എന്നറിയില്ല, ഏറെ വൈകിയാണെങ്കിലും വിളിക്കാറൂണ്ട്. “മോനേ..നീ ഉറങ്ങിയില്ലേ?” ആ ഒരൊറ്റച്ചോദ്യം മതി എന്നെയുറക്കാന്‍

-B- said...

സങ്കടമായെനിക്കും..
എന്നെ അനിയത്തിയായി ദത്തെടുത്തതല്ലെ. അപ്പൊ എന്റെ അമ്മ തന്നെയല്ലെ ആ അമ്മയും. :-(

അമ്മമാര്‍ എല്ലായിടത്തും ഒരു പോലെ തന്നെ..അല്ലേ വലിയേട്ടാ?

സ്നേഹിതന്‍ said...

എന്നമ്മതന്‍ സ്നേഹ
മെനിയ്ക്കെഴുതാനറിയില്ല,
വരയില്‍ തെളിയില്ല,
ചൊല്ലലിലൊതുങ്ങില്ല.

:: niKk | നിക്ക് :: said...

അതേ സ്നേഹിതാ...

Adithyan said...

:-(

സൂര്യോദയം said...

വിശാല്‍ജീ..
എന്റെ ഒരു പുതിയ പോസ്റ്റ്‌ വന്നിട്ടില്ലല്ലോ.. 2 ദിവസം മുന്‍പാന്‌ പോസ്റ്റ്‌ ചെയ്തത്‌... ക്വാളിറ്റി ഇല്ലാഞ്ഞിട്ടാനോ ആവൊ.. :-)

evuraan said...

വിശാലാ,

എന്റെ പ്രാര്‍ത്ഥനകള്‍ വാക്കുകള്‍ക്ക് പകരമാകുമെന്ന വിശ്വാസത്തോടെ,

സ്നേഹപൂര്‍വ്വം,

ഏവൂരാന്‍.