Sunday, July 09, 2006

കേരള ബൂലോക മീറ്റ് വിശേഷങ്ങള് : കൊച്ചിയില്‍ നിന്നും സൂഫി

പ്രിയപ്പെട്ട ബൂലോകരേ...
ഇന്നലെ പത്തരയോടടുത്തു ഞാന്‍ മേനകയില്‍ നിന്നു പിടിച്ച ഓട്ടോയില്‍ ബി.ടി.എച്ചിനു മുന്നിലിറങ്ങുമ്പോള്‍, ബി.ടി എച്ചിനു മുമ്പില്‍ ഒരു പട്ടിക്കുറുക്കനേയും കണ്ടില്ല. സങ്ങതി കൊളമായോ, അതോ എനിക്കു വഴി തെറ്റിയോ എന്നുള്ള സ്ഥലജലവിഭ്രാന്തിയില്‍പെട്ട്‌ ഞാനുഴറി നിന്നു. റിസപ്ഷനില്‍ കടന്നു അന്വേഷിച്ചപ്പോള്‍ അവിടിരുന്ന മങ്കാമണി ഒരക്ഷരമുരിയാടാതെ ഒരു വാതില്‍ ചൂണ്ടിക്കാണിച്ചു തന്നു.
വാതില്‍ തുറന്നതും ഞാന്‍ കണ്ണുകളഞ്ചി മിഴ്ഞ്ചാന്തനായി അമ്പമ്പട രാഭണാ... ഇതെന്തൊരു കഥയിതു വിഭോ എന്നു സ്റ്റക്കായി...
അവിടെ കസവു നേര്യതില്‍ വിക്ഷോഭിതയായി (ഉമേഷ്ജി ക്ഷമിക്കണം.. റിപ്പോര്‍ട്ടില്‍ വ്യാകരപ്പിഷശകുകളുടെ കഴുത്തിനു പിടിക്കരുത്‌) അതുല്യാജി എന്ന അതുല്യമഹിളാരത്നം കത്തിച്ചു വെക്കാത്ത നിലവിളക്കിനു മുമ്പില്‍ മുന്നോട്ടാഞ്ഞു നില്‍ക്കുന്നു. പിന്നില്‍ അഖില കേരള ബൂലോഗ സംഗമത്തിന്റെ കളര്‍ പോസ്റ്റര്‍. തൊട്ടടുത്തു, കരിങ്കൊടിയുമായി ബാങ്കളൂരില്‍ നിന്നെത്തുമെന്നു വീമ്പിളക്കി ഒരു പഴങ്കോടി പോലുമില്ലാതെ പതിവു വളിച്ച ചിരിയുമായി മേശമേല്‍ ചാരി നിലകൊണ്ട നിലയില്‍ നമ്മുടെയൊക്കെ പ്രിയ മണ്ടന്‍ ശ്രീജിത്ത്‌.
പരീക്ഷാഹാളില്‍ക്കേറുന്നതിനു മുമ്പു അവസാന പാഠങ്ങള്‍ പഠിച്ചു തീര്‍ക്കുന്നതു പോലെ തന്റെ കയ്യിലെ പേപ്പറുകള്‍ വായിച്ചും എഴുതിയും ഇരിക്കുന്ന ചന്ദ്രേട്ടന്‍ എന്ന ആചന്ദ്രതാരപോരാളിയേയും കണ്ടു ഞാന്‍ ആനന്ദതുന്ദിലനായ്ച്ചമഞ്ഞു. കടന്നു വന്ന എന്നോടു ഇങ്ങ്ലീഷില്‍ മൊഴിഞ്ഞു കുശലം ചോദിച്ച അതുല്യാമാഡം എന്നെ എന്നെ ഞെട്ടിച്ചുവോ എന്നു കരുതുന്നതിനിടയില്‍ ഹാജര്‍ ബുക്കു നീട്ടി അതില്‍ പേരെഴുതാല്‍ മലയാളത്തില്‍ കല്‍പ്പിച്ചത്‌ എന്റെ സഭാകമ്പത്തെ ഉല്ലേഖനം ചെയ്തു എന്നു വേണം പറയാന്‍. ഹാജരിലൊപ്പിട്ടു ചുറ്റും പരതി നോക്കിയ ഞാന്‍ അനേകം സുസ്മേരവദങ്ങള്‍ കണ്ടു പുളകിതകളഗാത്രനായും ആക്രാന്തപരവശനായും ഓരോരുത്തരേയും പരിചയപ്പെടാന്‍ യാത്ര തിരിച്ചു.
കല്യാണ രാമന്‍ ഒബി. പ്രതിശ്രുതയെ കൊണ്ടുവരാത്തതിനു വഴക്കു കേട്ടിട്ടിരിക്കുകയായിരുന്നു. ഞാന്‍ എന്ന മോന്‍, പണിക്കന്‍, അരുണ്‍ വിഷ്ണു, ഭൂതകാലത്തിന്റെ കുളിരായ നീലേശ്വരം തെന്നല്‍ തുളസി, ദുര്‍ഗ്ഗ, മുല്ലപ്പൂ, ചാത്തുണ്ണി, നിക്ക്‌ എന്നിവരെ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ്‌ മീറ്റിലെ രസകരമായ ഒരു കാര്യം എല്ലാവരും അവതരിപ്പിച്ചത്‌. ഒരേ കമ്പനിയില്‍ അപ്പുറവും ഇപ്പുറവുമിരുന്നു വര്‍ക്കു ചെയ്യുന്ന വര്‍ക്കികളായ സുഹൃത്തുക്കള്‍ മുല്ലപ്പൂവും, ദുര്‍ഗ്ഗയും പരസ്പരമറിയാതെ ബ്ലോഗ്ഗേര്‍സ്‌ മീറ്റില്‍ വന്നു പെട്ടതും കണ്ടു അതിശയിച്ചതും എല്ലാ ബ്ലോഗാബ്ബ്ലൊഗിനികളെയും ചിരിപ്പിച്ചു.
ഒരു മിണ്ടാപ്രാണിയായ ഒരു മഹിളാ രത്നത്തോടു പേരു ചോദിച്ചു മറുപടി കേട്ട ഞാന്‍ ഞെട്ടി വീണ്ടും മിഴ്ഞ്ചാന്തനായിച്ചമഞ്ഞു. യാതൊരു വികാരവും ഇല്ലാതെ അവര്‍ മൊഴിഞ്ഞതു "സൂ" എന്നായിരുന്നു. സൂവിന്റെ സ്ഥിരം കഥാപാത്രമായ ചേട്ടന്റെ സാന്നിദ്ധ്യം വളരെ അനുഗ്രഹീതമായിരുന്നു. മണിനാദമെന്ന പേരില്‍ ചേട്ടന്‍ ബ്ലോഗുണ്ടാക്കിയിട്ടുണ്ടെന്നാണറിവു. (അതുണ്ടാക്കിയത്‌ ഉമേഷേട്ടന്റെ ഏതൊ കമന്റിനു മറുപടി പറയാനാണെന്നാണ്‌ അദ്ധേഹത്തിന്റെ ഭാഷ്യം)
അല്‍പ്പനേരത്തിനുള്ളില്‍തന്നെ സഹചാരിയായ ലാപ്‌ടോപ്പും, സംഗീതചേച്ചിയും, ആച്ചിയുമായി മീറ്റിന്റെ താരം വിശ്വേട്ടനെത്തി, പരിചയപ്പെടലുകള്‍ക്കു ശേഷം കര്‍മകുശലനായി പവര്‍പ്ലഗ്ഗുമന്വേഷിച്ചു കുതിച്ചു.
പിന്നാലെയെത്തിയ കുമാര്‍ജി മീറ്റിനുള്ളില്‍ ചിരി വിതച്ചു കൊണ്ട്‌ എല്ലാരേയും പരിചയപ്പെട്ടു നടന്നു. യാത്രികനും മുരളിനായരും, ഇക്കാസ്‌ ആന്റ്‌ വില്ലൂസും പിന്നാലെയെത്തി.
ഇടക്കിടക്കു വന്നുകൊണ്ടിരുന്ന ആഗോള ബൂലോകരുടെ ഫോണ്‍ കാളുകള്‍ അന്തരീക്ഷത്തെ കരഘോഷം കൊണ്ടു ഇടക്കിടെ മുഖരിതതരിപ്പണമാക്കിക്കൊണ്ടിരുന്നു.
വന്നെത്തിയ മാദ്ധ്യമ പ്രതിനിധികള്‍ ഇതെന്താണു പുകില്‍ എന്ന മട്ടില്‍ തലചൊറിഞ്ഞു വിക്ലാന്തരായി നിലകൊണ്ടു.
എന്നാല്‍ നുമ്മക്കു പരിപാടി ആമ്പിക്കാം എന്നു ആരോ അരുളിയതിന്റെ വെളിപാടില്‍ കാര്‍ന്നോേരായ ചന്ദ്രേട്ടനേയും പൊടിബ്ലോഗറായ ആച്ചിയേയും കൊണ്ടു കരഘോഷത്തിന്റെ അകമ്പടിയോടെ നിലവിളക്കു കൊളുത്തുകയും അതുല്യാജി തന്‍ പുത്രന്‍ അപ്പു അതെല്ലാം ക്യാമറക്കണ്ണുകളില്‍ പകര്‍ത്തുകയും ചെയ്തു. വന്നെത്തിയ പലരും ഈ രംഗം തങ്ങളുടെ കാമറകളില്‍ ആലേഖനം ചെയ്തു പുളകിതരായി കോള്‍മയിര്‍ക്കൊണ്ടു.
അതുല്യാജി തന്റെ പേരച്ചടിച്ചുണ്ടാക്കിയ ഒോട്ടോഗ്രാഫ്‌ പേജില്‍ എല്ലാവരും ചെറു സന്ദേശങ്ങളെഴുതിക്കൊണ്ടിരുന്നത്‌ പരീക്ഷാപേപ്പര്‍ തിരുത്തുന്ന അദ്ധ്യാപകരേയോ, സെക്രട്ടറിയേറ്റിന്റെ മുമ്പിലിരുന്നു അപേക്ഷ പൂരിപ്പിക്കുന്നവരേയൊ അനുസ്മരിപ്പിച്ചു. ഇതെല്ലാവര്‍ക്കും വീട്ടില്‍ കൊണ്ടു പോകാന്‍ അതുല്യാജി കണ്ടു പിടിച്ച സൂത്രാണ്ടി ആണെന്നും അതു പ്രിന്റ്‌ എടുത്തതു നമ്മുടെ മണ്ടൂസ്‌ ആണെന്നും അറിയാന്‍ കഴിഞ്ഞു.
ഇക്കാസ്‌ ആന്‍ഡ്‌ വില്ലൂസിന്റെ ലളിതഗാനമായിരുന്നു ആദ്യം. റാങ്ക്‌ ഹോള്‍ഡരും കോളേജു പ്രൊഫസ്സറുമായ വില്ലൂസ്‌ പാട്ടിനു ശേഷം കരഘോഷങ്ങളേറ്റ്‌ വാങ്ങി.
പിന്നീട്‌ ബ്ലോഗു വിശേഷങ്ങള്‍ പങ്കു വെക്കുവാനായി ഓരോ ബ്ലോഗരും കഷണിക്കപ്പെട്ടു. ക്ഷണനം (ഉമേഷേട്ടാ മാപ്പ്‌) സ്വീകരിച്ചു എല്ലാവരും അരങ്ങിലെത്തി തങ്ങളുടെ വേഷങ്ങള്‍ ആടിത്തിമര്‍ത്തു.
ചന്ദ്രേട്ടന്റെയും മുരളിനായരുടെയും ആശംസാവാചകങ്ങള്‍ക്കൊപ്പം ഞാനും വായ്ക്കു തോന്നിയതു കോതക്കു പാട്ട്‌ എന്ന നിലക്ക്‌ എന്തൊക്കെയോ താങ്ങി. മറ്റുള്ളവര്‍ എനിക്കിട്ടു താങ്ങാഞ്ഞത്‌ എന്റെ നല്ലകാലം. സൂ അധികമൊന്നും സംസാരിച്ചില്ല. കല്യാണിയില്ലാതെ വന്ന കുമാറേട്ടന്‍ വഴക്കുകളെതു വാങ്ങി. ഒബി എല്ലാവരേയും വിവാഹത്തിനു ക്ഷണിച്ചു.
ഇതിനിടയില്‍ യു ഏ ഈ ബ്ലോഗ്ഗര്‍മാരും, യു.എസ്‌.ഏ ക്കാരും, ബാംഗ്ലൂരികളും ഇടതടവില്ലാതെ വിളിച്ചു കൊണ്ടിരുന്നു. ഒപ്പം ബൂലോകക്ലബ്ബില്‍ കമന്റുകളുടെ പെരുമഴക്കാലവും. വിശ്വേട്ടന്റെ ലാപ്‌ടൊപ്പിന്റെ അമരത്വം മണ്ടൂസിനെ ആദ്യം തന്നെ ഏല്‍പ്പിച്ചാല്‍ അദ്ദേഹത്തെ വളരെയധികം തളക്കാന്‍ കഴിയും എന്നുള്ളതായിരുന്നുവെന്നു തോന്നുന്നു അതുല്യേച്ചിയുടെ സ്ട്രേറ്റ്ജിയെങ്കിലും, മണ്ടൂസ്‌ ഇടക്കു പാഞ്ഞു പോയി ഏഷ്യാനെറ്റുകാരുടെ കാമറക്കു മുമ്പില്‍ പോയി തന്റെ മുഖം വെച്ചു കൊടുത്തു എന്ന്നാണറിഞ്ഞതു. ഞാനാണ്‌ എല്ലാരേയും വിളിച്ചു കൂട്ടിയത്‌, എല്ലാര്‍ക്കും ഭക്ഷണം മേറ്റിച്ചു തരുന്നത്‌, ബി.ടി.എച്ച്‌ എനിക്കു തറവാടു പോലെയാണ്‌ എന്നൊക്കെയുള്ള അതുല്യാജിയുടെ വാദഗതികള്‍ ബൂലോകര്‍ നമാശിമ എതിരു പറഞ്ഞില്ല. എന്റെ പോട്ടം പത്രത്തില്‍ വന്നില്ലേല്‍ കളി കാണാം എന്ന ഭീഷണിയും, പത്രക്കാര്‍ക്കു കൊടുക്കാന്‍ സ്വയമെഴുതിക്കൊണ്ടു വന്ന അപദാനങ്ങളും വായിച്ചു ആരും കമാ എന്നൊരക്ഷരം മിണ്ടിയതുമില്ല.
കാരണം ഈ മീറ്റ്‌ അതുല്യാജിയുടെ ഇനിഷ്യേറ്റീവ്‌ മാത്രമായിരുന്നു. അതിനു എല്ലാ ബ്ലോഗരും അതുല്യേച്ചിയെ നമിച്ചു...
പിന്നീടു വന്ന വിശ്വേട്ടന്‍ ബ്ലൊഗിന്റെ ചരിത്രം മുതല്‍ താണിക്കുടത്തിന്റേയും അതുവഴി കേരളത്തിണ്ടേയും മലയാളാ ഭാഷാ ഭാവി മാറ്റി മറിക്കുന്നതില്‍ താനൊരു ജ്വാലയായി കത്തിപ്പടരുമെന്ന് പ്രഖ്യാപിച്ചതു കേട്ട്‌ എല്ലാവരും വിജ്രംഭിതവീര്യരായി.. ആവേശം പൂണ്ടു ഹുര്‍റേ വിളിച്ചു.
ശേഷം ആവേശ ഭരിതരായി സദ്യക്കളത്തിലേക്കു എല്ലാവരും കുതിക്കുകയാണുണ്ടായതു.
ഇതിനിടെ മുരളിനായരും, നിക്കും യാത്ര പറഞ്ഞു പിരിഞ്ഞിരുന്നു.
യുദ്ധം കഴിഞ്ഞ പടക്കളം പോലെ സദ്യക്കു സേഷം എല്ലാവരുടെയും ഇലകള്‍ പോലും കീറിയും പറിഞ്ഞും തലങ്ങും വിലങ്ങും കിടന്നു.
സദ്യ കഴിഞ്ഞ ക്ഷീണം തീര്‍ക്കാന്‍ രണ്ടു ഗ്രൂപ്പായി തുടങ്ങിയ അതുല്യാമാഡത്തിന്റെ ബ്ലോഗ്‌ ക്വിസ്സ്‌ ഗ്രൂപ്പ്‌ കളിയിലും കയ്യാങ്കളിയിലും അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ഞാനും കുമാറേട്ടനും കൂടി (ഞാനും മുതലച്ചാരും എന്ന സ്റ്റയിലില്‍) നിയന്ത്രിച്ചു നിര്‍ത്തി.
പരിപാടിയില്‍ കണ്ണ്‍ കെട്ടി യെന്തെരോ യെന്തെക്കെയോ യെവിടെയൊക്കെയോ എഴുതിപ്പിക്കുകേം ചെയ്തു.
വന്നു കൂടിയ പത്രക്കാരെയൊക്കെ സമ്മാളിക്കാന്‍ വിശ്വേട്ടന്‍ പാടു പെടുന്നതു വക വെക്കാതെ എല്ലാവരും കളികളുമായി അര്‍മ്മാദിച്ചു. (പാവം വരമൊഴി ലവന്മാരെ ഇതിനിടക്കു പടിപ്പിക്കുകെം ചെയ്തു)
വൈകിയെത്തിയ 'സഹയാത്രികനും, രേണു രാമനാഥും തങ്ങളുടെ വിശേഷങ്ങള്‍ പങ്കു വെച്ചു
തദനന്തരം, എല്ലാവരും ബിരിയാണിക്കുട്ടി കൊടുത്തയച്ച ലൈറ്റ്‌ കത്തുന്ന കീച്ചെയിനും, ഓരോ ഓട്ടോഗ്രാഫ്‌ പേപ്പറും കയ്യിലേന്തി യാത്ര പറയുന്ന രംഗമാണു കണ്ടതു.
വൈകുന്നേരം വേറ്യൊരു പരിപാടി കൂടി എനിക്കുള്ളത്‌ കൊണ്ടു ഞാനും യാത്ര പറഞ്ഞു പിരിഞ്ഞു.
ബാക്കി വിശേഷം വിശ്വേട്ടനൊ, ശ്രീജിത്തോ, അതുല്യേച്ചിയോ എഴുതും.... കുമാറേട്ടനും മറ്റുള്ളവരും എടുത്ത ഫോട്ടോ ആല്‍ബങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുകയും ചെയ്യും എന്ന പ്രതീക്ഷയോടെ

ബൂലോക മീറ്റിന്റെ വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും..
സസ്നേഹം
സൂഫി

25 comments:

Adithyan said...

സൂഫിയേ ഇതു വായിച്ച് ഞാന്‍ പുളകിതനായി കോള്‍മയിര്‍ക്കൊണ്ടു.

sami said...

തകര്‍പ്പന്‍ വിവരണം ..........
കലക്കി സൂഫി മാഷേ.......
സെമി

myexperimentsandme said...

നല്ല വിവരണം.. നന്നായി ആസ്വദിച്ചു... എല്ലാവരുടേയും വിവരണങ്ങള്‍ പോരട്ടെ, ചൂടാറുന്നതിനുമുന്‍പ്...

ചില നേരത്ത്.. said...

സൂഫീ..
കേരളാമീറ്റില്‍ പങ്കെടുത്തത് പോലെയുള്ള അനുഭവം പകരുന്ന രചനാവൈഭവം..നന്ദി സൂഫി..മേമ്പൊടിക്ക് ഒരു ഫോട്ടൊ ആകാമായിരുന്നു :)

രാജീവ് സാക്ഷി | Rajeev Sakshi said...

നന്ദി സൂഫി.
എവിടെ ബാക്കിയുള്ളവര്‍.
ഇനിയുമെഴുതൂ.
വായിച്ച് മതിയായില്ല.

ഡാലി said...

ഹായ് സൂഫി ഞാന്‍ അവിടെ ഉണ്ടായിരുന്നു എന്നു തോന്നിപോയി വിവരണം വായിച്ചു കഴിഞ്ഞപ്പോള്‍

Kalesh Kumar said...

സൂഫീ, എഴുത്ത് നന്നായിട്ടൂണ്ട്!
പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടായിരുന്നു.
അത് മാറി!

aneel kumar said...

സൂ ഫി എന്നാല്‍ സു ഉണ്ടെന്നാണ് അറബിക്കിലെന്നാണ് തോന്നുന്നത്.

മീറ്റ് കലക്കീ, സൂഫീന്റെ സുവിശേഷം അതിലും കല്‍ക്കി.

പഴങ്കോടി പോലുമില്ലാതെ ആരാ സൂഫി നിന്നത്?

ദേവന്‍ said...

അങ്ങനെ അതും ഗംഭീരമായി സൂഫി. ഇനി അേങ്കിലും പടം കൂടിട്ടാല്‍..

കെവിൻ & സിജി said...

മീറ്റിന്റെ വിശേഷങ്ങള്‍ കേള്‍ക്കാനൊത്തതില് വളരെ സന്തോഷം.

പട്ടേരി l Patteri said...

Soofi mmashe.....just felt that i was attending the function.....
Aa football kaliyekkurchu ingane ee Soofi maashu ezhuthukayanengil...raathri orangathe ulla kali kaanal ozhivakkamaayirunnu...;P
Appol nammal UAE le blog koodePirappukal prarthichathu pole ellam nannayi nadannu alle.
Claps!! claps !!Claps!!

ഒരു താന്തോന്നി...™ said...

soofi maashe
soooooooooooooper kalakki.....
....vichoos

ഒരു താന്തോന്നി...™ said...

rca

Unknown said...

നല്ല വിവരണം സൂഫി.
മലയാള ബൂലോഗ മീറ്റിംഗിനു ചെന്ന സൂഫിയോട്, “വെല്‍കം റ്റു ഊട്ടീ, നൈസ് റ്റു മീറ്റ് യൂ” എന്നു അതുല്യ ചേച്ചി ഇംഗ്ലീഷില്‍ പറയുന്ന സീന്‍ ഓര്‍ത്ത് ഞാന്‍ ചിരിച്ചു!!

ബിന്ദു said...

നന്നായി സൂഫീ.. പടം പിടിച്ചില്ലെ?:)

സൂഫി said...

ഹുസ്രുത്തുക്കളേയ്‌...

ദന്തോഷമായി...

പിന്നെ ഒരു തിരുത്തുണ്ട്‌..
നമ്മുടെ കോമരം, മുരളി നായരല്ല മുരളി മേനോനാണ്‌.ട്ടോ..


ആദി, സമീഹ, ഡാലി, കലേഷ്‌, പട്ടേരി,വിച്ചൂസ്‌, ഓലപ്പന്തല്‍
:)
നിങ്ങളൊക്കെ വേണ്ടിയിരുന്നു മീറ്റ്‌ തകര്‍ക്കാന്‍

അനിലേട്ടാ, പഴങ്കോടി ഇല്ലാതെ ബന്നവന്‍ നുമ്മടെ മണ്ടന്‍..
പക്ഷെ കശ്ശി ആളു നമ്മളു കരുതുന്നതു പോലെയൊന്നുമല്ലട്ടോ മണ്ടനൊന്നുമല്ല കേട്ടോ,, ഒരു ജാങ്ക്‌ സാധനം! ഓടി നടന്നു ഗോള്‍ മേടിച്ചു കൂട്ടുകയായിരുന്നു.

സാക്ഷി, വക്കാരി, വാക്കുകളുടെ രാശാക്കന്മാര്‍ വിവരണങ്ങളുമായി എന്റെ പുറകെയെത്തും

ഇബ്രു, ബിന്ദു, ദേവേട്ടാ... നമ്മുടെ കുമാര്‍ ഇതു വരെ കാമറ തുറന്നു കാണില്ല. തുറന്നാല്‍ ഇനി ഫോട്ടോകളുടെ പ്രളയമല്ലേ.. പ്രളയം!

ബെന്നി, ആനക്കൂടാ നിങ്ങളെയൊക്കെ വല്ലാതെ മിസ്സ്‌ ചെയ്തു.
കെവിനും സിബുവും, പെരിങ്ങോടനും ഒരായിരം വട്ടം തുമ്മിയിരിക്കും എല്ലാവരുടേയും അനുമോദങ്ങളേറ്റ്‌.

ചന്ദ്രേട്ടന്‍ ഊണിനിടയില്‍ എലിവിഷം സാമ്പിള്‍ വിതരണം ചെയ്തെന്നും അതു ശ്രിജിത്തിന്റെ പുറത്താണ്‌ ആദ്യം ടേസ്റ്റ്‌ ചെയ്തതെന്നും ഒടുവില്‍ കിട്ടിയ വാര്‍ത്ത
എന്നു സ്വ.ലേ

Anonymous said...

ഹൊ!അങ്ങിനെ ഒരാളെങ്കിലും എഴുതീല്ലൊ.
വിശേഷങ്ങള്‍ നോക്കി നോക്കി കുട്ട്യേട്ടത്തീടെ എണ്ണ പോലും തീര്‍ന്നു...
ബാക്കി എല്ലാരും എന്തിയേ? ഫോട്ടോസ് എന്തിയെ? വിശപ്പ് കൂടുന്തോറും ടേസ്റ്റ് കൂടും എന്നുപോലെയാണൊ?

നന്നായിട്ടൊ.അവിടെ വന്ന പോലെ തന്നെ..

keralafarmer said...

സൂഫി എന്നെ ജയിലില്‍ അടയ്ക്കുമോ എന്നൊരു സംശയം. ശ്രീജിത്തിന്‌ വയറുവേദന എലിവിഷം തിന്നിട്ടല്ല. രാവിലെ കാപ്പി കുടിച്ചില്ലായിരുന്നു ഉച്ച്യ്ക്ക്‌ സദ്യയാണെന്നും കണ്ടുകൊണ്ട്‌. സ്ധികമായാല്‍ അമൃതും വിഷം അതാണ്‌ ശ്രീജിത്തിന്‌ വയറുവേദന.

Mubarak Merchant said...

കയ്യാങ്കളി എന്ന് സൂഫി ഉദ്ദേശിച്ചത് ഞാന്‍ (ഇക്കാസ്) അതുല്യച്ചേച്ചിയുടെ ക്വിസ്സിലെ ചോദ്യങ്ങള്‍ കൂടുതലും ബ്ലോഗര്‍മാരുടെ പ്രൊഫൈലിനെ മാത്രം അടിസ്ഥാനമാക്കിയാണ് എന്നു ചൂണ്ടിക്കാട്ടി വിയോജനം അറിയിച്ചതിനെയാണെന്നു കരുതുന്നു. ഇതുമൂലം സൂഫി മുതല്പേരില്‍ ആര്‍ക്കെങ്കിലും മാനസിക വിഷമം നേരിട്ടിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു.

evuraan said...

കേരളാ മീറ്റിന്റെ ചിത്രങ്ങളൊന്നും വലുതായി കണ്ടില്ലല്ലോ ഇതു വരെ?

ഭാവനയിലുള്ള മുഖങ്ങളാണോ നേരിലും എന്നറിയാനൊരു “ഇത്”, അത്രമാ‍ത്രം.

ജിത്തേ, വിശ്വം?

സൂഫി said...

ഇക്കാസ്‌ ആന്‍ഡ്‌ വില്ലൂസ്‌
കളിയും കയ്യാങ്കളിയുമെന്നൊക്കെ ഞാന്‍ ഒന്ന് ഫലിതോക്തി കലര്‍ത്തി എഴുതിയതല്ലേ..
ഫീലിങ്ങ്സില്‍ പിടിക്കല്ലേ..
പിന്നെ... ഈ ബൂലോകത്തു ആരും മാപ്പും കോപ്പും പറയാറില്ല...
റ്റേക്ക്‌ ഇറ്റ്‌ ഈസി... :)

ചന്ദ്രേട്ടാ ജെയിലില്‍ പൊയാല്‍ അവിടെയും നുമ്മക്കു ഒന്നു യൂണീകോഡെത്തിക്കാം :)

ഏവൂ ഒന്നു ഗണിച്ചു പറയൂ ആരുടെയൊക്കെ മുഖം എങ്ങനെയൊക്കെ ഇരിക്കുമെന്നു

:: niKk | നിക്ക് :: said...

കേരള മീറ്റില്‍ അവസാനം വരെ പങ്ക്‌ കൊള്ളാന്‍ കഴിയാതിരുന്നത്‌ വലിയൊരു നഷ്ടം തന്നെയാണ്‌.

ഉമേഷ്::Umesh said...

സൂഫീ,

അപ്പോള്‍ മണിനാദം എന്ന ബ്ലോഗ് സൂവിന്റെ ചേട്ടന്റേതാണോ? എന്റെ ഏതു ചോദ്യത്തിനുത്തരം? ഒന്നും മനസ്സിലാകുന്നില്ല. ഒന്നു തെളിച്ചു പറയൂ സൂഫിയേ, സൂവേ, ചേട്ടോ...

പാപ്പാന്‍‌/mahout said...

സൂഫീ, പോസ്റ്റ് കൊള്ളാം. വായിച്ചു രസിച്ചു.

Manikandan said...

വിശ്വേട്ടന്റെ പോസ്സ് വഴി പഴയ ബൂലോകവാർത്തകൾ ഒന്നുകൂടി അയവിറക്കാനുള്ള അവസരം കിട്ടി.