Monday, July 17, 2006

ചെന്നൈയുമായി ബന്ധമുള്ളവരേ, ഒരു കൈ സഹായം

കവിയും സാഹിത്യകാരനുമായ മേതില്‍ രാധാകൃഷ്ണന്‍, ചെന്നൈയിലാണ് താമസമെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. അദ്ദേഹത്തിന് ചെറിയൊരു സഹായം ആവശ്യമായി വന്നിരിക്കുന്നു.


ജര്‍മ്മനിയില്‍ നടക്കുന്ന ഒരു സാഹിത്യ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ മേതിലിന് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഒരവസരം ലഭിച്ചിട്ടുണ്ട്. ഇതിനായി മേതിലിനൊരു തല്‍ക്കാല്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുമുണ്ട്.


തല്‍ക്കാല്‍ പാസ്സ്‌പോര്‍ട്ട് സുഗമമായി ലഭിക്കാന്‍, ജോയിന്റ് സെക്രട്ടറി നിലയിലുള്ള ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ എന്‍‌ഡോര്‍സ് ചെയ്താല്‍ മതിയാകും. മേതിലിന് പരിചയമുള്ള രണ്ടു ഉദ്യോഗസ്ഥരും ഇപ്പോള്‍ ചെന്നൈയില്‍ ഇല്ല. അതുകൊണ്ട് മേതില്‍ ബ്ലോഗര്‍മാരുടെ സഹായം തേടിയിരിക്കുകയാണ്.


ചെന്നൈയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും മേതിലിനെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയുമെങ്കില്‍ അറിയിക്കുമല്ലോ?

22 comments:

mariam said...

മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ ഈ എഴുത്തുകാരന്‍ .ഇതാ ഇവിടെ!.
ഇതൊരു ബഹുമതിയാണു. എല്ലാ ബ്ലൊഗെര്‍സിനും..

ചെന്നെയില്‍ ആരുമില്ലെ.. നമ്മുടെ..?

പ്ലീസ്‌..

ആനക്കൂടന്‍ said...

മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരനെന്നോ മേതില്‍. എങ്ങനെ.. മറിയമേ പ്ലീസ്...

Anonymous said...

ഒരാളെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതുതന്നെ. എന്നാലും മറിയമേ.... നമ്മളെയൊക്കെപ്പോലെ എഴുത്തും വായനയും മേതിലിനും അറിയാമെന്നല്ലാതെ...

സജീവന്‍

രാജ് said...

‘വിരലുകള്‍ അഞ്ചവയവങ്ങളായി അറ്റുപോകുന്നു.’ എന്നതായിരുന്നു മേതിലിന്റേതായി അവസാനം വായിച്ച വരി. മേതില്‍ നിരൂപണത്തിനു് ആനക്കൂടാ നമുക്കു വേറൊരു ഇടം കണ്ടെത്താം, തല്‍ക്കാലം അദ്ദേഹത്തിനെ സഹായിക്കുവാന്‍ ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കാം.

mariam said...

ആനക്കൂടനും ഗറില്ല പോരാളിക്കും,
ശരിയാണു.
"രംഗബോധമില്ലാത്ത ഒരു കോമാളിയാണു മരണം" എന്ന ഒരു പ്രയോഗം കാലാകാലങ്ങളായി നെഞ്ഞിലേറ്റിയവര്‍ക്കായി മേതില്‍ അധികമൊന്നും രചിചിട്ടില്ല. "മറ്റൊരാളുടെ കുപ്പായം" എന്നൊ മറ്റൊ ഒരെണ്ണമുണ്ടു.

മീതെയെല്ലാം ബാക്കിയുള്ളവര്‍ക്കാണ്‌..

PS. തര്‍ക്കം ഇതോടെ തീരുകയാണു.
സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കു. അല്ലെങ്കി പോ.. :-D

ആനക്കൂടന്‍ said...

അങ്ങനെയാവാം പെരിങ്ങോടാ. ആ വിശേഷണം കണ്ടപ്പോള്‍ ഒരു വാക്കു പറയാതിരിക്കാന്‍ തോന്നിയില്ല... അത്രേയുള്ളൂ

ആനക്കൂടന്‍ said...

ജീവിതം ജീവനില്ലാത്ത വാക്കുകള്‍ പോലെയാണെന്ന് വിശ്വസിക്കുന്നവര്‍ക്കായി മേതിലുമാര്‍ നീണാള്‍ വാഴട്ടെ.

രാജ് said...

സ്കീമയും സിദ്ധാന്തങ്ങളും പ്രസ്താവനകളും ചില സമവാക്യങ്ങളും. ഇതിനപ്പുറം ഉത്തരാധുനികത നീങ്ങുന്നില്ല ബെന്നി. കാണുന്ന എന്തിനും നിര്‍വചനങ്ങളും സമസ്യകള്‍ക്കെല്ലാം സമവാക്യങ്ങളും നിരീക്ഷണങ്ങള്‍ക്കെല്ലാം സിദ്ധാന്തങ്ങളും നല്‍കിപ്പോരുന്ന ശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടാണു് ഉത്തരാധുനിക സാഹിത്യകാരന്മാര്‍ക്കും. ബെന്നി തന്നെ ചാറ്റില്‍ പറഞ്ഞതുപോലെ ശാസ്ത്രവും ഉത്തരാധുനികതയും കൈകോര്‍ത്തുപോകുന്നു. പക്ഷെ സാഹിത്യം എല്ലായ്‌പ്പോഴും ശാസ്ത്രമല്ലല്ലോ!

മേതിലിന്റെ കവിത തേടിപ്പിടിക്കുവാന്‍ കഷ്ടപ്പെടേണ്ടാ, മറിയം ‘ശ്വാസത്തിലും’ കമന്റുകളിലും കുറിച്ചിട്ടതു വായിച്ചാല്‍ ചില സ്പെസിമെന്‍സ് കിട്ടും. തര്‍ജ്ജനിയിലും കാണാറുണ്ട് ചിലതു്.

ദേവന്‍ said...

ചെന്നെയിലുള്ള ജോയിന്റ്‌ സെക്രട്ടറി തന്നെ വേണം എന്നുണ്ടോ ബെന്നി?
കേരളത്തിലായാല്‍ പരിപാടി നടക്കുമോ? (ബ്യൂററ്റ്‌ ക്രേസി സംവിധാനങ്ങള്‍ എനിക്ക്‌ അറിയത്തില്ല ചെല്ലാ)

ദേവന്‍ said...

ഓ ക്കേ ബെന്നി.
കേരളത്തിന്റെ ജോയിന്റ്‌ ഡയറക്റ്റര്‍ ഓഫ്‌ ഫിഷെറീസ്‌ പ്രസാദ്‌ ചന്ദ്രന്‍ എന്റെ സഹോദരനാണ്‌ (എന്നാലും എന്നെ പോലല്ല, നാലക്ഷരം വായിച്ച നല്ല മനുഷ്യനാ) മേതിലിന്‌ ഒരു ഇന്റ്രൊഡക്ഷന്‍ പോലും ആവശ്യമില്ലതെ പോകാമെന്ന് പറഞ്ഞോളൂ.

അഭയാര്‍ത്ഥി said...

ദേവന്മാരും മനുഷ്യരും തമ്മിലുള്ള വ്യത്യാസം കണ്ടോ.

അത്യുന്നതങ്ങളില്‍ ദൈവത്തിന്നു സ്ത്രോത്രം. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം.

ഉഷ്ണമാപിനികള്‍ പൊട്ടിത്തെറിപ്പിക്കാന്‍ മേതില്‍ ജെര്‍മനിയില്‍ പോയി വരട്ടെ.

ഗിവ്‌ എ ബിഗ്‌ ഹാന്‍ഡ്‌ ടു ദേവന്‍ - ബ്ലോഗരെ.

aneel kumar said...

http://passport.tn.nic.in/tatkal.htm

രാജ് said...

അതെ ബെന്നി വാക്കു പിഴച്ചു. ഇപ്പൊ വേറൊരു സംശയം, മലയാളത്തില്‍ ‘പേരിലല്ലാതെ’ എഴുത്തില്‍ പോസ്റ്റ്‌മോഡേണിസമുണ്ടോ? ആധുനികതയെ തന്നെയല്ലേ പലപ്പോഴും നമ്മള്‍ പോസ്റ്റ്‌മോഡേണ്‍ എന്ന പേരില്‍ അറിയുന്നതു്.

Anonymous said...

ബ്ലോഗ്സ്പോട് ഇന്ത്യയില്‍ ബ്ലോക് ചെയ്തു?
ഞാന്‍ വന്നത് ഈ വഴിയെ,
http://www.pkblogs.com/

Kalesh Kumar said...

ദേവേട്ടാ‍, അടിപൊളി!
ബെന്നിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍!
ബൂലോകക്കൂട്ടായ്മയുടെ പ്രസക്തിയെക്കുറിച്ച് ആവലാതിപ്പെടുന്നവര്‍ക്കിതാ ഒരു തിളങ്ങുന്ന ഉദാഹരണം!

തുളസി എഴുതിയത് ആരേലും ശ്രദ്ധിച്ചായിരുന്നോ?
ബ്ലോഗ്സ്പോട്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തോ?

ചന്ത്രക്കാറന്‍ said...

ബ്ലോഗ്സ്പോട്ടും ജിയൊസിറ്റീസും പല ഐ.എസ്‌.പി കളിലും കിട്ടുന്നില്ല. ബ്ലോക്ക്‌ ചെയ്തിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. കാരണമൊന്നും തപ്പിയിട്ട്‌ കണ്ടില്ല. തുളസി കൊടുത്ത ലിങ്കില്‍ ബ്ലോഗ്സ്പോട്ട്‌ കിട്ടും.

http://www.google.co.in/search?hl=en&q=blogspot+blocked+in+india&btnG=Google+Search&meta=

mariam said...

ദേവേട്ടന്‍
കൊടുകൈ!

രാജ് said...

ചന്ത്രക്കാരാ അറബിക്കടലില്‍ യൂയേയീ (ഫുജൈറാ) തീരത്തു ഇന്ത്യയുമായി ബന്ധിക്കുന്ന ഏതോ കേബിളില്‍ പണികള്‍ നടക്കുന്നുണ്ടു്, അതു് ഇത്തരമൊരു പ്രശ്നം സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ടോ?

ചന്ത്രക്കാറന്‍ said...

സാദ്ധ്യതയില്ല പെരിങ്ങോടാ. കേബിളുകളെല്ലാം റിഡണ്ടന്‍ഡ്‌ ആണ്‌. പോരാത്തതിന്‌ ബ്ലോഗ്സ്പോട്ടിന്റെ ഐ.പി. അഡ്രസ്സ്‌ ഇവിടെനിന്നും പിംഗ്‌ ചെയ്യാന്‍ കഴിയുന്നുമുണ്ട്‌. താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ നോക്കൂ.ഡി. ന്‍. എസ്സില്‍ ബ്ലോക്കുചെയ്ത്താണെന്നാണ്‌ തോന്നുന്നത്‌

diceadmin:~# dig chandrakkaran.blogspot.com

; <<>> DiG 9.2.4 <<>> chandrakkaran.blogspot.com
;; global options: printcmd
;; Got answer:
;; ->>HEADER<<- opcode: QUERY, status: NOERROR, id: 65482
;; flags: qr rd ra; QUERY: 1, ANSWER: 2, AUTHORITY: 4, ADDITIONAL: 0

;; QUESTION SECTION:
;chandrakkaran.blogspot.com. IN A

;; ANSWER SECTION:
chandrakkaran.blogspot.com. 326806 IN CNAME blogspot.blogger.com.
blogspot.blogger.com. 1903 IN A 66.102.15.101

;; AUTHORITY SECTION:
blogger.com. 344206 IN NS ns2.google.com.
blogger.com. 344206 IN NS ns3.google.com.
blogger.com. 344206 IN NS ns4.google.com.
blogger.com. 344206 IN NS ns1.google.com.

;; Query time: 46 msec
;; SERVER: 202.56.250.5#53(202.56.250.5)
;; WHEN: Mon Jul 17 19:11:47 2006
;; MSG SIZE rcvd: 170

diceadmin:~# whois 66.102.15.101

OrgName: Google Inc.
OrgID: GOGL
Address: 1600 Amphitheatre Parkway
City: Mountain View
StateProv: CA
PostalCode: 94043
Country: US

NetRange: 66.102.0.0 - 66.102.15.255
CIDR: 66.102.0.0/20
NetName: GOOGLE-2
NetHandle: NET-66-102-0-0-1
Parent: NET-66-0-0-0-0
NetType: Direct Allocation
NameServer: NS1.GOOGLE.COM
NameServer: NS2.GOOGLE.COM
Comment:
RegDate: 2002-07-03
Updated: 2003-08-13

RTechHandle: ZG39-ARIN
RTechName: Google Inc.
RTechPhone: +1-650-318-0200
RTechEmail: arin-contact@google.com

OrgTechHandle: ZG39-ARIN
OrgTechName: Google Inc.
OrgTechPhone: +1-650-318-0200
OrgTechEmail: arin-contact@google.com

ചന്ത്രക്കാറന്‍ said...

പെരിങ്ങോടാ, ബ്ലോഗ്സ്പോട്ടിന്റെ സബ്ഡൊമൈനുകളുടെ ഐ.പി യായ 66.102.15.101 ബ്ലോക്ക്‌ ചെയ്തിരിക്കുന്നു എന്നു തോന്നുന്നു. അപ്പോള്‍ DNS അല്ല IP ആണ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുന്നത്‌.താങ്കള്‍ക്ക്‌ ഈ ഐ.പി. യിലെ പോര്‍ട്ട്‌ 80 ഒന്നു ടെലനെറ്റു ചെയ്തു നൊക്കാമോ? ഇവിടെനിന്നും കിട്ടുന്നില്ല. അതേ സമയം. 66.102.15.100 എന്ന ബ്ലോഗ്സ്പോട്ടിന്റെ പാരന്റ്‌ ഡൊമൈന്‍ ഐ. പി. ഇവിടെനിന്നും കിട്ടുന്നുമുണ്ട്‌. അതുകൊണ്ട്‌blogspot.com കിട്ടും, ഒറ്റ സബ്ഡൊമൈനും കിട്ടുന്നില്ല.

Kuzhur Wilson said...

ബൊര്ടിക്കാതത എഴുതുത്
മലയാലതിനു തന്നതില്‍
മെതില്‍. മെതില്‍. മെതില്‍.

mariam said...

vishakam,

തെളിച്ചു പറ.
തെറ്റില്ലാതെ പറ
ഉറക്കെ പറ

-മറിയം-