Friday, July 14, 2006

പരിപ്പു വാ‍ങ്ങൂ

ഇന്ത്യയിലല്ലാത്തവരേ, സ്വര്‍ണ്ണമൊക്കെ വാങ്ങാന്‍ ഇനിയും സമയമുണ്ട്. പക്ഷേ പരിപ്പാവശ്യമുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ ഓടിപ്പോയി വാങ്ങൂ. ശുഭസ്യ ശീഘ്രം.

10 comments:

Adithyan said...

പരിപ്പെളകുമോ?

prapra said...

ഇതു ശരിക്കും ഉള്ളതാണോ? കണക്റ്റികട്ടിലുള്ള ഒരു സുഹൃത്ത്‌ കഴിഞ്ഞാഴ്ച്ച ഈ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ അട്ടപ്പാടിയില്‍ കിടക്കുന്ന ഒരുത്തന്റെ വിലാപം മാത്രം ആയിരിക്കും എന്നാണ്‌. അവനു വേണ്ടിയുള്ള ഷിപ്‌മന്റ്‌ കമ്പ്ലീറ്റ്‌ ആയതേ ഉള്ളു. പരിപ്പില്ലെങ്കിലും നമ്മള്‍ ജീവിച്ചു പോകും.

Santhosh said...

ഞാനും കേട്ടു. രക്ഷപ്പെട്ടു എന്നു കരുതുകയും ചെയ്തു:) ഇവിടെ ഇന്ത്യന്‍ കടകളില്‍ പരിപ്പ് ഇപ്പോള്‍ റേഷനാണത്രേ.

Anonymous said...

അതെ, അതെ..ഇതു സത്യമാണ്.. സംബാര്‍ കുടിയന്‍ മാരാരെങ്കിലും ഉണ്ടെങ്കില്‍ ...അല്ലെങ്കില്‍ കഞ്ഞീം പയറും..

Kuttyedathi said...

വല്ലപ്പോഴുമിരിത്തിരി സാമ്പാറു വയ്ക്കാനൊരു പിടി പരിപ്പു മതിയല്ലോ നമുക്കു. (അതുല്യയും സൂ വും ഇവിടെ ഇല്ലാത്തതു നന്നായി. അല്ലെങ്കില്‍ പരിപ്പു കുറഞ്ഞു പോയെന്നതുല്യയും, ഒരു പിടി തന്നെ ഇത്തിരി കൂടി പോയെന്നു പറഞ്ഞു സൂവും തല്ലു കൂടിയേനേ. അതിനിടയില്‍ ഗന്ധറ്വന്‍ വന്നൊരു രണ്ടു കഷണം അതുല്യ വട്ടത്തിലരിഞതും, നാലു കഷണം സൂ, നീളാത്തിലരിഞതുമിട്ടു നിണമണിഞ്ഞ സാമ്പാറും വച്ചു കളഞ്ഞേനേ.)

രണ്ടു നേരവും ചപ്പാത്തിയും പരിപ്പും തിന്നുന്ന നോറ്ത്തികളെന്തു ചെയ്യും ?

പാപ്പാന്‍‌/mahout said...

സാമ്പാറിലിടുന്ന തുവരപ്പരിപ്പ് ഇന്ത്യയില്‍ മാത്രമാണ്‍ വിളയുന്നത്. വടക്കര്‍ ഉപയോഗിക്കുന്ന പരിപ്പുകളെല്ലാം ബാക്കി രാജ്യങ്ങളില്‍ നിന്നും കൂടിയ വിലയ്ക്കാണെങ്കിലും ഇറക്കുമതി ചെയ്യാം.

Anonymous said...

ഈ സമ്പാറിലിടുന്ന തുവരപരിപ്പ് വെച്ചല്ലെ വടക്കേ ഇന്ദ്യക്കാര്‍ ദാല്‍ ഫ്രൈ ഉണ്ടക്കുന്നെ?
ഇവിടെ നോക്കിക്കെ.

evuraan said...

പാപ്പാനേ,

ഈ പരിപ്പിവിടെ വേകില്ല. വെന്താല്‍ മുതലാവില്ല, വയറിന് പിടിക്കില്ല..

ഉള്ള പരിപ്പില്‍ കല്ലു വാരിയിട്ട്, ഈ പ്രതിഭാസത്തിനോടുള്ള എതിര്‍പ്പ് “ശക്കത്തവും വെയിക്കത്തവും” ആയി രേഖപ്പെടുത്തുന്നു.. :^)

ദേവന്‍ said...

പരിപ്പ്‌ പോനാല്‍ പോഹട്ടും പോടാ.

1. മലയാളി സാമ്പാറിനു പരിപ്പ്‌ (തുവര) അത്യാവശ്യമല്ല. ചെറുപയര്‍ പരിപ്പ്‌ ഇട്ടാല്‍ മതി ഏകദേശം ആ ടെയിസ്റ്റ്‌ കിട്ടും.

2. സാമ്പാറുപരിപ്പ്‌ വലിയ ആരോഗ്യദായിനിയൊന്നുമല്ല (പ്രകൃതിചികിത്സകര്‍ വിലക്കിക്കളയും)

3. കേസരിപ്പരിപ്പ്‌ ആണ്‌ തുവരയില്‍ മായം ചേര്‍ക്കാന്‍ സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്നത്‌. കേസരി നാഡീവ്യൂഹം, പേശികള്‍ എന്നിവയെ തളര്‍ത്തി ഒരാളിനെ കൊല്ലാക്കൊല ചെയ്യാന്‍ കഴിവുള്ള ഒരു വിഷപ്പരിപ്പാണ്‌.

പരിപ്പുകെണി വിവരം യശ: ശരീരനായ സി ആര്‍ ആര്‍ വര്‍മ്മാജി പറഞ്ഞു തന്നത്‌.

Mubarak Merchant said...

പരിപ്പ് മാത്രമല്ല, ആ കൂട്ടത്തില്പെടുന്ന ഉഴുന്ന്, പയര്‍, കടല ഇവയൊക്കെ സാധാരണക്കാരന്റെ തീന്മേശയില്‍ ആഡാംബര വസ്തുവായി മാറിയിരിക്കുകയാണ്. എന്നാല്‍ സപ്ലെകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇവ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്നുണ്ട്. പക്ഷെ ക്വാളിറ്റിയില്‍ അല്പം കോമ്പ്രമൈസ് വേണ്ടിവരും