- മലയാളം ബൂലോഗത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റിട്ടതാരു്?
ഞാന്‍. അക്ഷരശ്ലോകസദസ്സില്‍ 522. ബ്ലോഗുവാരഫലത്തില്‍ ആറു്. ബൂലോഗക്ലബ്ബില്‍ ഇതും കൂട്ടി മൂന്നു്. പിന്നെ വരമൊഴി പ്രശ്നോത്തരിയിലും സമകാലികത്തിലും അവിടെയും ഇവിടെയുമൊക്കെ കുറേ. വേറേ കുറേ ബ്ലോഗുകളുണ്ടായിരുന്നതെല്ലാം കൂട്ടി ഉണ്ടാക്കിയ ഗുരുകുലത്തില്‍ നൂറിനടുത്തു്. മൊത്തം 600-നു മുകളില്‍. - എറ്റവും കൂടുതല്‍ പോപ്പുലര്‍ ആയ പോസ്റ്റെഴുതിയതാരു്?
ഞാന്‍. ഞാനെഴുതിയ ഒരു പോസ്റ്റിനു് ഇതുവരെ 679 കമന്റുകള്‍. മലയാളത്തില്‍ മാത്രമല്ല, ബൂലോഗത്തില്‍ത്തന്നെ ഇതൊരു റെക്കോര്‍ഡായിരിക്കാം. - ഏറ്റവും കൂടുതല്‍ കമന്റുകള്‍ മാപ്പു ചോദിച്ചു ഡിലീറ്റു ചെയ്തതാരു്?
ഞാന്‍. അതെന്റെ ഒരു ശീലമായിപ്പോയി. - ഏറ്റവും കൂടുതല്‍ സംവൃതോകാരം ടൈപ്പു ചെയ്തതാരു്?
ഞാന്‍. - ഏറ്റവും കൂടുതല്‍ മണ്ടത്തരം പറഞ്ഞതാരു്?
ഞാന്‍. (ഒന്നു പോടോ ശ്രീജിത്തേ... നീ എത്ര കൊല്ലം തപസ്സു ചെയ്യണം എന്റെ ഒപ്പമെത്താന്‍...)
ആരെങ്കിലും എന്നെ എട്ടുകാലി മമ്മൂഞ്ഞേ എന്നു വിളിക്കുന്നതിനു മുമ്പു് ഞാന്‍ സ്ഥലം വിടട്ടേ. അല്ലെങ്കില്‍ “ഞാന്‍” എന്നു പറയുന്ന മറ്റേ ആള്‍ പ്രശ്നമുണ്ടാക്കും.
9 comments:
ഈ പാപമൊക്കെ എവിടെ കൊണ്ടുക്കളയും?!! ബൈ ദ ബൈ.. ഏറ്റവും കൂടുതല്‍ ബ്ലോഗ്ഗരെ അക്ഷരത്തെറ്റു കാട്ടി പേടിപ്പിച്ചതാര് എന്ന ചോദ്യം എന്തേ വിട്ടുകളഞ്ഞത്!
അഭിനന്ദനങ്ങള്‍, ഉമേഷ്‌ജി. സീരിയസ്സായിത്തന്നെ.
അഭിനന്ദനങ്ങള്‍
ഈ ഞാനല്ലാതെ ഇതേതു ഞാന്‍......ഞാനൊന്നു കൊച്ചിയില്‍ പോയി വന്നപ്പൊഴെക്കും എന്റെ identity കപ്പല് കേറിയോ??....Intellectual rights എന്നു കേട്ടിട്ടില്ലാ???....മാഷെ ഇതെല്ലാം copy righted ആണ്!!!..അകത്ത് കിടക്കാന്‍ ഇതു ധാരാളം.....
ഉമേഷ്ജി ആളൊരു ഒന്നൊന്നര ആള്‍ തന്നെ....
ഏറ്റവും ഗംഭീരമായി വാക്ക് പാലിക്കാത്തയാള്‍ എന്നും കൂടി ഇട്ടിരുന്നെങ്കില്‍ പെര്‍ഫെക്റ്റ്.
ഉറങ്ങിയാല്‍ ശുട്ടിടുവേന്‍ എന്ന് പറഞ്ഞ ആളുടെ കൂര്‍ക്കം ഇവിടെ കേക്കമായിരുന്നു..:)
ഹോ, എന്തൊരു വിനയം... എന്തൊരു ലാളിത്യം..
:)
അഭിനന്ദനങ്ങള്‍, ഉമേഷേ..!!
അനുപമേഷ്!
ഒന്നു സാഷ്ടാംഗം വീണു നമിച്ചോട്ടെ....
താരമേ, നമോവാകം :))
അമ്പട ഞാനേ!
റിക്കാര്‍ഡിട്ടിരിക്കുന്നു, റൊണാല്‍ഡൊയെപ്പോലെ.
എല്‍ജിയെന്താ പറഞ്ഞെ ഉറക്കം തൂങ്ങിയെന്നോ. ഉമേഷ്ജിയെപ്പറ്റിയിങ്ങനെ പറഞ്ഞാലുണ്ടല്ലോ, പൊരിച്ചിടുവേന്‍!
Post a Comment