Friday, July 07, 2006

സി. ഡി. യ്ക്കു പകരം കടലാസ്?

ഈ മാതൃഭൂമി വാര്‍ത്ത എത്രത്തോളം വിശ്വസനീയമാണ്?

മൂന്നു മാസം കൊണ്ട് പുതിയ ഓപറേറ്റിംഗ് സിസ്റ്റമുണ്ടാക്കിയ പതിനാലുകാരന്‍ ഇന്നെവിടെ? രണ്ടു മൂന്നു വര്‍ഷം മുമ്പ് സി. ഡി. കോപ്പിറൈറ്റ് പ്രൊട്ടക്ഷനു സഹായകമാകുന്ന പുതിയൊരു കണ്ടുപിടുത്തവുമായി ഒരു മലയാളി രംഗത്തു വന്നതോര്‍ക്കുന്നു. അയാള്‍ക്ക് കോം‍പാകില്‍ ജോലി വാഗ്ദാനം ഉണ്ടായിരുന്നു എന്നും അന്നു കേട്ടിരുന്നു. ആ ടെക്നോളജി ഇപ്പോള്‍ എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്നറിയാന്‍ കൌതുകമുണ്ട്.

ഒരു A4 സൈസ് പേപ്പറില്‍ 200 GB വരെ ശേഖരിക്കാന്‍ കഴിയുന്ന ഈ കണ്ടുപിടുത്തം സാധ്യമെങ്കില്‍ ശ്രദ്ധേയമാണ്.

1 comment:

Unknown said...

സന്തോഷ്,
കണ്ടു പിടിത്തം ശ്രദ്ധേയം തന്നെ.. പക്ഷെ ‘durability’ ഘടകം വെച്ചു നോക്കുമ്പോള്‍ ഇതില്‍ എന്തെങ്കില്ലും ഗുണം ഉണ്ടോ??