Sunday, July 30, 2006

ചോദ്യോത്തരപംക്തി

1. ശാരദ ചന്ദ്രികയ്ക്ക് ബോട്ടണി റിക്കോര്‍ഡ് വരച്ചുകൊടുക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശാരദ മടുത്തു. അപ്പോള്‍ ശാരദ പാടിയ പാട്ടേത്?

“സ്വയം‌വര ചന്ദ്രികേ........”

2. മന്ത്രി തന്റെ ആദ്യരാത്രിയില്‍ പാടിയ പാട്ട് ഏത്?

“മനസ്സു മനസ്സിന്റെ കാതില്‍ മന്ത്രിക്കും മധുവിധുരാവുകള്‍”

3. വനവാസത്തിനുശേഷം തിരിച്ചെത്തിയ ശ്രീരാമനെ ആര്‍ക്കും മനസ്സിലായില്ല. അപ്പോള്‍ ശ്രീരാമന്‍ പാടിയ പാട്ടേത്?

‘മേരാ മന്‍...” (ഹിന്ദി).

4. പ്രേമപരവശയായ ഉറുമ്പ് കാമുകനാനയെ കണ്ടപ്പോള്‍ പാടിയ പാട്ടേത്?

“ധീരേ ധീരേ സേ മേരേ സിന്ദഗി മേം ആനാ.........”

(കഃട്- എങ്ങാണ്ടുനിന്നൊക്കെയോ ഇതൊക്കെ കിട്ടിയ അനിയച്ചാര്‍ക്ക് - ശരിക്കും കഃട് ഇതിന്റെയൊക്കെ ഉപജ്ഞാതാക്കള്‍ക്ക്)

17 comments:

സ്നേഹിതന്‍ said...

വക്കാരി ഇന്ന് സത് ചിത്ത് ആനന്ദനാണല്ലൊ !
എന്നും അങ്ങിനെ തന്നെയല്ലെ വേണ്ടതും. :)

Rasheed Chalil said...
This comment has been removed by a blog administrator.
sreeni sreedharan said...
This comment has been removed by a blog administrator.
sreeni sreedharan said...

ലോകത്ത് ആദ്യമായി ജട്ടിയിട്ട് പൈലറ്റായതാര്?
ഉത്തരം: ലുട്ടാപ്പി.

mariam said...

ബാക്കി പെയിലറ്റ്സ്‌ ആരും ജെട്ടി ഇടാറില്ലേ..? (sorry, വ്യോമശാസ്ത്രം ഒപ്ഷനല്‍ ആയിരുന്നു) :-D)

ദേവന്‍ said...

ആദ്യകാല പൈലറ്റുമാര്‍ കൌപീനമുടുത്തായിരുന്നു നടപ്പ്‌
എന്ന് സ്വന്തം
ഭരദ്വാജമുനി

Rasheed Chalil said...

ചോദ്യം: കുറുക്കനു കോഴിയെ കിട്ടിയപ്പോള്‍ പാടിനടന്ന പാട്ടേത്... ?

ഉത്തരം : കോയി മില്‍ ഗയാ...

mariam said...

ദേവം,
പറഞ്ഞില്ലേ.., ഒപ്ഷനല്‍!. :-D

സംശയം.
സൊന്തമായി ഭരദ്വാജ മുനിയെ വളര്‍ത്തുന്ന ആളാണൊ..?. എത്രയെണ്ണം..?

ഫോട്ടോ കണ്ടു. അറ്റ്ഭുതമടക്കനായില്ല. ഇതു പോലെ ഒന്നു.(പക്ഷെ പ്രായം കുറഞ്ഞത്‌.) ആലുവായില്‍ ഉണ്ടു. കാഴ്ചയില്‍ മാത്രമല്ല. പ്രക്ഷേപണത്തിലും. :-D

ഏറനാടന്‍ said...

'ജാമാതാവ്‌' വാക്യത്തില്‍ പ്രയോഗിക്കുക.

ഒരു അപ്പൂപ്പന്‍ ഇന്നലെ റോഡിലൂടെ നടന്നുവരുമ്പോള്‍ ലക്കുംലഗാനുമില്ലാതെ വന്ന ലാറിയുടേയും ബസ്സിന്റേയും ഇടയില്‍പെട്ട്‌ 'ജാമാതാവ്‌' ആയി...

പിന്‍വാങ്ങുക: കുവൈത്ത്‌യുദ്ധത്തിന്റെ സമയത്ത്‌ ആരുമറിയാതെ മി:ബുഷും കൂട്ടരും അവിടെത്തെ മാര്‍ക്കറ്റില്‍ നിന്നും 'പിന്‍വാങ്ങി'യിരുന്നു. എന്നാല്‍ മി:സദ്ധാം പിന്‍വാങ്ങിയത്‌ വലിയ വാര്‍ത്തയുണ്ടാക്കി.

mariam said...

നാടന്‍
കുത്തുകോമ സമ്പ്രദായം എളുപ്പമല്ല.

'പിന്‍' വാങ്ങി യ കാര്യമല്ലെ..?

ദേവന്‍ said...

കുറച്ചു മുനിമാരെ വളര്‍ത്തി ശബരിമല, പഴനി, തിരുപ്പതി എന്നിവിടങ്ങളില്‍ പിരിവിനു വിടണം എന്ന് പ്ലാന്‍ ഇട്ടതേയുള്ളു മറിയാമ്മോ. ഇമ്പ്ലിമെന്റേഷന്‍ തുടങ്ങീല്ല. (ഏതോ ഒരു സിനിമയില്‍ ജഗതി പിച്ചക്കോണ്ട്രാക്റ്റര്‍ ആയി വരുന്നുണ്ടല്ലോ ഏതു പടമാ?)

ആലുവായില്‍ നിന്നും കുറച്ചൂടെ പോയാല്‍ ട്രിങ്കോമാലി, കുടിച്ചാല. അവിടെന്നു വളഞ്ഞിട്ടുള്ള വഴിയേ പോയാല്‍ വാഴച്ചാല്‍. അവിടെന്ന് കേറ്റം കേറിയാല്‍ ഷോളയാര്‍ കൊടും കാട്‌. അതില്‍ ഒരു ഉയര്‍ന്ന ആല്‍ മരം. ആ മരത്തിലാണു ഞാനെന്ന് പറഞ്ഞില്ലല്ലോ. മഹാഭാഗ്യം.

1991-92-93 കാലത്ത്‌ ആലുവാ വൈ എം സി ഏയില്‍ (വാഴക്കുളം ക്യാമ്പ്‌ സൈറ്റ്‌) താമസിച്ച്‌ പണിപറ്റിച്ചിട്ടുണ്ട്‌. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമാ എടുത്ത കോട്ടേജിലായിരുന്നു താമസം. ആ കാലത്തായിരുന്നോ കണ്ടത്‌? എങ്കില്‍ ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ പത്തു പതിനഞ്ചു വയസ്സ്‌ കുറവായിരുന്നു.

എന്നെപ്പോലൊരു ഉരുപ്പടി ആലത്തൂര്‍ ഭാഗത്ത്‌ കണ്ടെടുത്തെന്ന് ആരോ പറഞ്ഞിരുന്നു. പോര്‍ക്കും കൂര്‍ക്കയും തിന്നാന്‍ രാവിലന്നെ എല്‍ജിയാരുടെ വീട്ടിന്റെ മുന്നില്‍ എത്തുന്ന യു എസ്‌ ഏ കാരന്‍ ഏതോ ബുജിക്കും എന്റെ ഛായയെന്ന് കേട്ടു. മൊത്തം നാലു പേരെ കിട്ടിയിട്ടുണ്ട്‌. ഇനി ഒരു മൂന്നൂടി കണ്ടെത്തിയാല്‍ സപ്തദേവന്മാര്‍ എന്നൊരു ഫോട്ടോ എടുക്കണം.


ചോദ്യം :
അപ്പുട്ടെന്‍ മാങ്ങാ വാങ്ങി സാവിത്രീ മാങ്ങാ തിന്നു ബാക്കിയെത്ര?
ഉത്തരം: സെവന്‍

Kumar Neelakandan © (Kumar NM) said...

തേവരേ, അവിടുത്തെ ചിത്രവും കൊടുത്ത് ഒരു പരസ്യം ഇട്ടാലോ?
Headline: "അപരദേവന്മാരെ തേടുന്നു"

visual : ചിരിക്കുന്ന ഒരു ദേവമുഖം (ഇപ്പോള്‍ ഒളിവില്‍ കഴിയുമ്പോള്‍ എടുത്തതല്ല)
body copy : തന്റെ അപരന്മാരെ തിരയുന്ന ദേവന്‍ ഇതുവരെ നാലുപേരെ കണ്ടെത്തി. ബാക്കിയുള്ള മൂന്നു പേരുകൂടി ഉടന്‍ തന്നെ താഴെക്കൊടുത്തിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു.

base line : അപരന്മാരേ ഇതിലേ ഇതിലേ!

ഈ മാറ്റര്‍ അപ്രൂവ് ചെയ്താല്‍ ലേ ഔട്ട് സെറ്റ് ചെയ്ത് പബ്ലിക്ക്കേഷനു കൈമാറാം. (അഡ്‌വാന്‍സ് പേയ്മെന്റാണ്, മറന്നു പോകരുത്)

ഒരു ഓഫ് ടോപ്പിക് കൂടി : ഒളിവില്‍ ഇരുന്ന് പോസ്റ്റ് ചെയ്യാന്‍ നിങ്ങളാരാ തോപ്പില്‍ ഭാസിയോ?
ഒളിവിലെ പോസ്റ്റുകള്‍ എന്നൊരു കൃതി ഉടന്‍ ഉണ്ടാകുമോ?

ദേവന്‍ said...

ഇതാ ഈ ബിസിനസ്സുകാരുടെ കുഴപ്പം. കണ്ണു തെറ്റിയാല്‍ ബില്ലയക്കും.

ആഡിറ്റനും അപരിചിതനും ലിഫ്റ്റില്‍ മൂക്കോടു മൂക്ക്‌ മുട്ടി.
അപരിചിതന്‍ : "ഗുഡ്‌ മോണിംഗ്‌ "
ആഡിറ്റന്‍ : " ഇന്‍ മൈ ഒപ്പീനിയന്‍ ആന്‍ഡ്‌ അക്കോര്‍ഡിംഗ്‌ റ്റൊ തെ ഇന്‍ഫോര്‍മേഷന്‍ ഗിവണ്‍ റ്റൊ മി, തെ മോര്‍ണിംഗ്‌ ഇസ്‌ റീസണബ്ലി ഗൂഡ്‌. പ്ലീസ്‌ ഗിവെ മി യുവര്‍ മെയിലിംഗ്‌ അഡ്രസ്സ്‌ റ്റൊ വ്ഹിച്‌ ഐ ക്യാന്‍ സെന്‍ഡ്‌ അന്‍ ഇന്‍വോയിസ്‌ ഫോര്‍ ദിസ്‌ സര്‍വീസ്‌ പ്രൊവൈഡഡ്‌ റ്റു യു"
എന്റെ മനസ്സിനു ഇത്രേം ബലമുള്ളതുകൊണ്ടാ ആഴ്ച്ചേലൊരു ദിവസമെങ്കിലും ബ്ലോഗുന്നത്‌ കുമാറേ. എന്റെ സ്ഥാനത്ത്‌ വേറേ ആരായിരുന്നെങ്കിലും അതിരാത്രം തീര്‍ന്ന യജമാനെ പോലെ ആപ്പീസിനെല്ലാം തീയും വച്ച്‌ ഇറങ്ങി പോയേനെ. അത്ര ബ്ലഡ്പ്രഷറാ വര്‍ക്കില്‍!

(പൂച്ചക്കൊരു മൂക്കുത്തിയില്‍ പപ്പു ഓടുന്നതുപോലെ ഞാന്‍ "പുല്ലാണേ പുല്ലാണേ ഈരാളി പുല്ലാണേ" ഓട്ടം ഓടിയാല്‍ ആരും അത്ഭുതപ്പെടേണ്ടാ!)

വര്‍ണ്ണമേഘങ്ങള്‍ said...

വക്കാരിയേ പൂയ്‌..
മന്ത്രി കലക്കി അണ്ണാ.

myexperimentsandme said...

ഹ..ഹ.. മേഘമേ, ഞമ്മന്റെയല്ല. എവിടെനിന്നോ വന്നിവന്‍, എങ്ങോട്ടോ പോണിവന്‍..

ഇതിനിടയ്ക്ക് ഇവിടെ ഇത്രയൊക്കെ സംഭവിച്ചോ?

ദേവേട്ടാ, പൈലറ്റുമാര്‍ കൌപീനമുടുത്ത് കോക്‍പിറ്റില്‍ കൂടെ നടന്നാല്‍ വല്ല സ്വച്ചേലും കൌപീനമുടക്കി പ്രശ്‌നമുണ്ടാവുമോ?

ചോദ്യോത്തര പംക്തിയില്‍ പങ്കെടുത്ത പ്രിയ സ്നേഹിതന്‍ പി.ചാളമറിയ, സുമാത്രാ ഹൌസ്, ഇത്തിരിവെട്ടം. പി.ഓ., ഏറനാട് താലൂക്ക്, കുമാറകം. അവര്‍കള്‍ക്ക് ദേവരാഗത്തില്‍ ഒരു വര്‍ണ്ണമേഘം സമ്മാനം.

അരവിന്ദ് :: aravind said...

സ്വയം വര കലക്കി! മന്ത്രിയും..
വക്കാര്യേ..പ്ലീസ് കീപ്പ് അസ് അപ്‌ഡേറ്റഡ് :-)

കുറുമാന്‍ said...

ഇതെന്താ ഞാന്‍ കാണാതെ പോയത്? ശ്ശെ.......വൈകിവായിച്ചാല്‍ ത്രില്ല് മിസ്സാകും........അനിയന്നൊരു ഡാങ്ക്യ്യു വക്കാര്യേ.....പൂയ്യ്