Friday, July 28, 2006

സന്തുഷ്ട രാഷ്ട്രം

ബി.ബി.സി.യില്‍ നിന്നുള്ള ഈ ലിങ്ക്‌ കാണൂ. ഇന്ത്യ അത്ര പോരാ :(

11 comments:

Anonymous said...

എനിക്കിതിനോട് വിയോജിപ്പുണ്ട്. ഇപ്പൊ ഒരു വെസ്റ്റേണ്‍ സ്റ്റാന്റേര്‍ഡ് ഓഫ് ഹാപ്പിനെസ്സ് ആയിര്ക്കില്ല ഈസ്റ്റേണ്‍ സ്റ്റാന്റേര്‍ഡ് ഓഫ് ഹാപ്പിനെസ്സ്. ഇവരീ അളക്കുന്നത് വെസ്റ്റേണ്‍ മെഷര്‍മെന്‍സ് വെച്ചിട്ടാണ്. മീറ്ററും , പൌണ്ടും പോലെ അളന്ന് തിട്ടപ്പെടുത്തി എടുക്കാന്‍ പറ്റുന്നതല്ലല്ലോ ഇതുപോലെ ഒരു കാര്യം..
എന്റെ ഭര്‍ത്താവിനു കഞ്ഞി വെച്ചും അദ്ദേഹം പറയുന്നത് കേട്ടും..കുഞ്ഞുങ്ങളെ നോക്കിയിം ഇരിക്കണമെന്ന് എനിക്ക് തോന്നുന്ന ഹാപ്പിനെസ്സ്, ഇപ്പൊ ഒരു മദാമ്മ നോക്കുമ്പൊള്‍ അടിമത്തമായി തോന്നില്ലെ?
അതുകൊണ്ട് ഇങ്ങിനെ സര്‍വ്വേകള്‍ എല്ലാരേയും ഒരുപോലെ വെച്ച് അളക്കാന്‍ പറ്റില്ലാന്നാ എന്റെ അഭിപ്രായം..

സങ്കുചിത മനസ്കന്‍ said...

ഇഞ്ചിപ്പെണ്ണേ,
ഞാനും യോജിക്കുന്നു. ഈ സര്‍വ്വേകള്‍ എല്ലാം ഏതെങ്കിലും താല്‍പര്യം സംരക്ഷിക്കാന്‍ ആയിരിക്കും എന്നാണെന്റെ അഭിപ്രായം.

പിന്നെ ഭര്‍ത്താവിന്‌ കഞ്ഞി വച്ച്‌ കൊടുക്കാന്‍.... ഇതെന്റെ ഹാപ്പിനെസ്സ്‌ എന്നൊക്കെ പറഞ്ഞാല്‍ ഒരു ഇന്ത്യക്കാരിക്ക്‌ അതൊക്കെ ഹാപ്പിനെസ്സ്‌ ആയി കണക്കാക്കേണ്ടിവരുന്നതാണ്‌.

മദാമ്മയ്ക്ക്‌ കല്ലിവല്ലി എന്ന് പറഞ്ഞ്‌ ഊരിപ്പോരാം. നമുക്കത്‌ പറ്റില്ല. അങ്ങനെ നോക്കുമ്പോള്‍ നമ്മളുടെ സന്തോഷം അങ്ങിനെയൊക്കെ ആയിരിക്കണം എന്ന് ആരോ നിശ്ചയിച്ചത്‌ നമ്മള്‍ അനുസരിക്കുന്നു എന്നേ ഒള്ളൂ.....

Adithyan said...

എന്റെ ഭര്ത്താവിനു കഞ്ഞി വെച്ചും അദ്ദേഹം പറയുന്നത് കേട്ടും..കുഞ്ഞുങ്ങളെ നോക്കിയിം ഇരിക്കണമെന്ന് എനിക്ക് തോന്നുന്ന ഹാപ്പിനെസ്സ്

ഹോ!! അങ്ങനെ ഒരു ബാര്യേനെ കിട്ടുന്ന ബര്‍ത്താവിന്റെ ഹാപ്പിനെസ്സാ ഹാപ്പിനെസ്സ്.

Malayalee said...

അതെന്താ എല്‍ജിയേ ഭര്‍ത്താവിനു കഞ്ഞി മാത്രമായിപ്പോയത്? :-D (തല്ലു കിട്ടാതിരിക്കാനുള്ള ചിഹ്നം)

കിച്ചു said...

മുന്‍പ്‌ കണ്ട; ഏതാണ്ട് 4 മാസം മുന്‍പ്‌ കണ്ട സര്‍വേയില്‍ 60 പെര്‍സെന്റ്‌ ഇന്ത്യക്കാരും സന്തോഷവാന്‍മാരാണെന്ന് കണ്ടിരുന്നു. അത് ഏതാണ്ട് സത്യമായി തോന്നി, ഇന്ത്യയുടെ വളര്‍ച്ചയില്‍ അഭിമാനം കൊളളുന്നു എന്നാണ് ആ സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും പറഞ്ഞത്. എന്തായാലും ഞാന്‍ വിചാരിക്കുന്നു, ഇത്യക്കാരാണ് സന്തോഷവാന്‍മാരെന്ന് കാരണം നമ്മള്‍ ഇന്ത്യാക്കാരാണെന്നതു തന്നെ എന്തായാലും കിച്ചു സന്തൊഷവാനട്ടൊ

Anonymous said...

ഹിഹി..എന്റെ ആദിക്കുട്ടീ...ഒരു അതിശയോക്തി പറഞ്ഞതാണു... :-) അല്ലാണ്ട് ഞാന്‍ അങ്ങിനെ ആണെന്നല്ല..
എനിക്കിതൊന്നും പറ്റൂല്ല. എന്റെ ഹാപ്പിനെസ്സ് ഓഫ് അടിച്ച് സന്തോഷേട്ടന് 100 അടിക്കാണ്ട് അതു ബിന്ദൂട്ടി കൊണ്ടോവുമ്പോഴാണ്..

ബിന്ദു said...

ഹോ.. എനിക്കിനി മരിച്ചാലും വേണ്ടൂല്ലാ.. എന്റെ എല്‍... അല്ല ഇഞ്ചിപ്പെണ്ണേ... :)

ബിരിയാണിക്കുട്ടി said...

ഇത് ബി.ബി.സി.-ടെ വെറും പുളു.

പിന്നേ, ഇഞ്ചി പറഞ്ഞത് ഒരു ഹാപ്പിനെസ്സ് തന്നെയാണെന്ന് തോന്നുന്നു.. എനിക്കും അങ്ങനെയാ തോന്നുന്നെ. നമുക്കു വേണ്ടി പണിയെടുത്ത് അരി വാങ്ങി വരുന്ന ബര്‍ത്താവ്.. പറയുമ്പൊ പറയുമ്പൊ സാരി വാങ്ങി തരുന്ന ബര്‍ത്താവ്. ബാര്യ എന്ത്‌ സാധനം ഉപ്പും മുളകും ഇട്ട് പുഴുങ്ങി ഫോട്ടം പിടിച്ചതിന് ശേഷം കൊടുത്താലും മിണ്ടാണ്ട് തിന്നുന്ന ബര്‍ത്താവ്‌... ആഹാ.. എത്ര സന്തുഷ്ടമായ ഫാമിലി. ഇവിടെ ആക്റ്റ്ച്വലി ആരാ അടിമ.:)

ഞാന്‍ ഓ..ടി.

Anonymous said...

എന്റെ ബിരിയാണിക്കുട്ടീ..ഈ സാരീ മാത്രം അമേരിക്കയില്‍ ഒരു വലിയ ചതി പറ്റിപ്പോയി..നമ്മള്‍ സിനിമേലൊക്കെ എല്ലാ മാസവും സാരീ ന്നൊക്കെയല്ലെ കണ്ടേക്കുന്നെ? പക്ഷെ ഇവിട നല്ല സാരിയൊട്ടു കിട്ടാനുമില്ല...കിട്ടുന്ന കര്‍ച്ചീഫിന് ഒരു കാറിന്റെ വില....അതോണ്ട് അതൊരു വന്‍ ചതിവായിപ്പോയി..കല്ല്യണം കഴിഞ്ഞ ഉടനെ ഇങ്ങോട്ട് വണ്ടി കയറിയത്..ഇതിപ്പൊ നാട്ടില്‍ പോവുമ്പൊ വല്ലോം കിട്ടിയായാല്‍ ആയി..അപ്പോ നമ്മള്‍ക്ക് എല്ലാം വാരിവലിച്ച് തിന്നാനുള്ള ടൈമിന്റെ ഇടയില്‍ സാരീടെ കാര്യം മറന്ന് പോവും..അതോണ്ട് ഗള്‍ഫിലേക്ക് പോണതിന് മുമ്പു..ബിരിയാണിക്കുട്ടിക്കെങ്കിലും ഈ അബദ്ധം പറ്റരുതു...

സു | Su said...

ഹാപ്പി ആയിട്ട് പിന്നെ കമന്റടിക്കാം :(

Raghavan P K said...

Those happiness report from PTI appeared in The Hindu also here.We are treated as 125th.China 82nd.Russia 167th.Japan 90.
These reports might be partially true .As mentioned here by some of our bloggers the vested interest is at work. the purpose of this survey might be for developing some products that might add happiness and dump it in those countries in ASia.