Saturday, July 15, 2006

ആരാ കള്ളു കുടിക്കണ


തമിഴ് നാടതിര്‍ത്തിയൊന്നുമല്ല കേട്ടോ! കൊല്ലം തന്നെ.
ഇനിയിപ്പോ മലയാളി കള്ളുകിടി നിര്‍ത്തി വരുവാണോ, അതോ തമിഴന്മാരാണോ ഷാപ്പില്‍ പോകുന്നത്. ഏതായാലും തമിഴന്റെ പ്രവാസം മലയാളമണ്ണില്‍!

19 comments:

Visala Manaskan said...

ഒരു വല്ലാത്ത ആകര്‍ഷണമാണ് ഈ ബ്ലാക്ക് ഏന്റ് വൈറ്റ് ബോഡിന്!

Visala Manaskan said...

നിയമപ്രകാരമുള്ള മുന്നറിയിപ്പ് കണ്ണീപെട്ടില്ലായിരുന്നു!

myexperimentsandme said...

പക്ഷേ ഞങ്ങളുടെ നാട്ടിലൊക്കെ പണ്ടുമുതല്‍‌ക്കേ കള്ളെന്ന് തമിഴിലും എഴുതിവെക്കുമായിരുന്നുവെന്നാണോ തോന്നുന്നതെന്ന് ...എഴുതിവന്നപ്പോള്‍ മറന്നുപോയി.

(ഞാന്‍ ബോര്‍ഡറിലൊന്നുമല്ലേ താമസം :) )

myexperimentsandme said...

ആ പടം ഒന്ന് സൂക്ഷിച്ച് നോക്കിക്കേ.. വലതുവശത്ത് താഴെയായി രണ്ട് കാലുകള്‍ കാണാം. രണ്ടു കാലും വായുവില്‍.. കുടിച്ച് പിമ്പിരിയായി നില്‍ക്കുന്നതുപോലെ നില്‍ക്കാന്‍ നോക്കുകയാണെന്ന് തോന്നുന്നു.

ഇനി നളനണ്ണന്റെ കാലൊന്ന് കാണിച്ചേ :)

nalan::നളന്‍ said...

ഇനി നളനണ്ണന്റെ കാലൊന്ന് കാണിച്ചേ
കാലു വാരാ‍നല്ലേ, പൂതി മനസ്സില്‍ വച്ചേക്ക്, വേണേല്‍ ദേവന്റെ കാലു കാണിച്ചു തരാം! (പാരാസൈക്കോളജി വായിച്ചതേ ഉള്ളൂ)

myexperimentsandme said...

ശ്ശോ.. , ഈ നളനണ്ണന്റെ ഒരു കാര്യം :)

ദേവേട്ടന്റെ കാലെവിടെയാണെന്നൊന്ന് കാണണേല്‍ ...(ദേവേട്ടാ സെറ്റിലു ചെയ്യാം.. സെറ്റിലു ചെയ്യാം)

ദേവന്‍ said...

അയല്‍ക്കാരനെന്ന കണ്‍സിഡ റേഷനരി പോലും തരാതെ നളന്‍ കാലുവാരി!!

myexperimentsandme said...

പാരയെപ്പറ്റി നമ്മളെയൊക്കെ ആദ്യമായി ഉദ്‌ബോധിപ്പിച്ചത് ദേവേട്ടനല്ലേ... എന്തു ചെയ്യാം.. :)

nalan::നളന്‍ said...

പാരതന്ത്ര്യം വായിച്ചപ്പോള്‍ ആര്‍ക്കെങ്കിലുമിട്ടൊരു പാര പണിയാന്‍ തോന്നി ! എന്നെ കുറ്റം പറയരുത്

sreeni sreedharan said...

അഡ്രസ്സ് കൂടി തരാമായിരുന്നു...

nalan::നളന്‍ said...

പാച്ചാളം, ഷാപ്പിന്റെയോ അതൊ ദേവന്റെയോ ?

Unknown said...

കാടിന്റെ പച്ചപ്പും നല്ല കള്ളും. ഹൌ റൊമാന്റിക്?!!

Unknown said...

ദ് നുമ്മടെ സുശീലണ്ണന്റെ ഷാപ്പല്ലേന്ന്..

കാട്ടിലൊരു പര്‍ണ്ണശാല മട്ടുണ്ട്.
പടുതാവിരിക്കപ്പുറത്ത് വായുവില്‍ കാലുകണ്ട വക്കാരീടെ കണ്ണാണു കണ്ണ്!

sreeni sreedharan said...

നളന്‍, ആദ്യത്തേതു തന്നെ, അതെ ഷാപ്പിന്റെ!

ബിന്ദു said...

കാല്‌ കാല്‌ എന്നു വക്കാരി പറഞ്ഞിട്ടും കാലു കാണാത്ത എന്റെ കണ്ണൊക്കെ എന്തിന്‌.......
:)

Adithyan said...

ചെലപ്പോ മനസ്സ് അത്രയ്ക്കു നല്ലതായതു കൊണ്ടാവും :))

nalan::നളന്‍ said...

പാച്ചാളം, കൊല്ലത്ത് കുണ്ടറയ്ക്കടുത്താ!. കൂടുതല്‍ ഡീറ്റേത്സിനു chamayam@gmail.com മൈലിയാല്‍ തരാം

ദേവന്‍ said...

ഹഹഹ
ഉണ്ടോകാലെന്നു പണ്ടാല അല്ലല്ല വക്കാരി പറഞ്ഞപ്പോള്‍ ശ്രദ്ധിച്ചെങ്കിലും അതാരാണെന്ന് പിടികിട്ടിയില്ലായിരുന്നു. ഇപ്പോ ഉറച്ചു, ദാ കണ്ടില്ലേ നളന്‍ പച്ചാളം കൊല്ലത്തിനടുത്ത്‌ കുണ്ടറയിലാണെന്ന് പറയുന്നു.

കുടിച്ച്‌ കുന്തം മറിഞ്ഞ നളനു കൊച്ചീം കൊല്ലവും തിരിചറിയാമ്മേലായേ കൂ

(മറുപാര!!)

vaattuvaasu said...

ഞാന്‍ ഒരു പാവം സ്വയം തോഴിലനാണ്. ഈ ലിങ്ക് ഒന്ന് ഇട്ടോട്ടെ. ഇപ്പം ആരും കടയില്‍ വരുന്നില്ല
http://www.ilovedrinks.in