Wednesday, July 19, 2006

സി ഐ ഡി മൂസ കണ്ടെത്തിയത്‌.

ഡൂടി ഫ്രീ രാജ്യത്തിലിരുന്നു ഡോണ്‍ പറയുന്നു ലോകപോലീസിന്റെ ശത്രു രാജ്യത്തിരിക്കുന്ന അകമ്പ്ലിസിനോട്‌. "ആയിരത്തിയഞ്ഞൂറുണ്ട, നാനൂറു തീതുപ്പി. വയ ഇതിലെ. ടു നവീന്‍ കുമാര്‍ ,29, മുംബൈ" ( ഈ അഡ്രസീയും അക്കവും ഒരിക്കലുമൂള്ളതായിരിക്കില്ല).

മുംബയ്‌ കസ്റ്റംസ്‌. കാര്‍ഗൊ കൈകാര്യം ചെയ്യുന്ന ലോഡേര്‍സും ഡ്രയ്‌വറും.

ലോഡര്‍ നവീന്‍ കുമാറിന്റെ പെട്ടി തിരിച്ചറിയുന്നു. ഡാമറേജു വന്ന പെട്ടി വയര്‍ഹൗസിലേക്കെന്ന പോലെ റണ്വേയിലുള്ള അതോരിറ്റിയുടെ ജീപ്പില്‍. നേരെ വെളിയിലേക്കു.(ഈ മോഡ്‌ ഓഫ്‌ ഓപറാന്റി 26 വര്‍ഷം മുന്‍പു ഒരുവന്‍ വീരസ്യത്തോടെ പറയുന്നതു കേട്ടതാണു)

ഡോണ്‍ ഇന്ത്യയിലേക്കു വിളിക്കുന്നു - ആട്‌ ജഗാപ്പെ ദീവാലി മനാ ദോ.

ഇന്ത്യയിലെ ഏജെന്റ്‌ - യെസ്‌ ബോസ്‌.

നാളും പേരും ഊരുമില്ലാത്ത ബിനാമി കൊസ്രാക്കൊള്ളീ ഗാവില്‍ വളര്‍ന്നുവരുന്ന കുട്ടി ദാദയെ (മൂന്നു കത്തിക്കുത്തു, സിനിമ റ്റികറ്റ്‌ ബ്ലേകില്‍ വില്‍പന എന്നിവയിലെ പ്രാവിണ്യം ) കാണുന്നു. "ആട്‌ ജഗേപ്പെ പട്ടാക്ക രക്നാ. കുച്ച്‌ ബി ഹോയേഗ ഹം സമാലേഗ" .
നല്ലൊരു കാശും മുങ്കൂര്‍.

നിരപരാധികള്‍ മരിച്ചു വീഴുന്നു. ഷൂട്‌ അറ്റ്‌ സയ്റ്റിനു ഒരിരകൂടി. ബിനാമി എന്നെ സ്ഥലം വിട്ടിരിക്കും.

പിന്നെ അങ്ങാടിയില്‍ തോറ്റവര്‍ പാക്കിസ്താനെ കുറ്റം പറയുന്നു. സാഹിത്യം പറയുന്ന ബ്ലോഗര്‍മാരെ നിരോധിക്കുന്നു. അധികം നാണക്കേട്‌ ലോകമറിയാതിരിക്കട്ടെ.

സി ഐ ഡി മൂസ കണ്ടെത്തിയതിതാണ്‍.

9 comments:

കുറുമാന്‍ said...

ഇത് കൊള്ളാലോ ഗന്ദര്‍വ്വരേ.

ഏതാണ്ടിതേ രീതിയില്‍ തന്നെയാണിന്നും കാര്യങ്ങള്‍ പോകുന്നത് (26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഏതാണ്ടിന്നും )

കപ്പലിലാണ്‍ ഉണ്ട വരുന്നതെങ്കില്‍ കാര്യം പറയാനുമില്ല........

Kalesh Kumar said...

നന്നായിട്ടുണ്ട് ഗന്ധര്‍വരേ!

സു | Su said...

സത്യം പറഞ്ഞാല്‍ ഒരു സി ഐ ഡി യും ഒന്നും കണ്ടെത്തുന്നില്ല. വെറുതേ കണ്ടവന്റെ മേല്‍ കുറ്റം ആരോപിച്ചു നോക്കുന്നു. ഒത്താല്‍ ഒത്തു, പോയാല്‍ പോയി. ആടിനെ പട്ടിയും ഉറുമ്പിനെ ഒട്ടകവും ആക്കുന്ന രീതിയില്‍ ചിന്തിച്ച് പൊലിപ്പിച്ച് അവരടങ്ങുന്ന സമൂഹത്തെ ചോദ്യചിഹ്നം പോലെയാക്കുന്നു.

അഭയാര്‍ത്ഥി said...

From: ikkaas&villoos - view profile
Date: Tues, Jul 25 2006 8:33 am

ആരെങ്കിലും ഇതൊന്നു
മലയാളത്തിലാക്കിത്തരുമോ?
വളരെ അത്യാവശ്യമാണ്...
SAFETY PLEDGE
I solemnly affirm that I will do everything possible for the prevention
of accidents and occupational diseases and protection of the
environment in the interest of self, my family, my community and the
nation at large.

Reply


എന്നാല്‍ ആയ തര്‍ജമ.

ഈ ഞാന്‍ സൊളമന്റേം അബ്രാമിന്റേം കൂടെ , അപകടത്തിനും അസുഖം തൊഴിലാക്കനും ഇന്ററസ്റ്റു വരുമ്പോളും സെല്‍ഫെടുക്കുമ്പ്പോളും ബാഹ്യമായതൊക്കെ മറയ്കാനും, എന്റെ കുടുമ്പത്തിനേയും ,
സമൂഹത്തിനേയും, ദേശത്തിനേയും വലുതാക്കാനും എന്തും ചെയ്യും , തടയുമിടും.

ഇനി അറിയുന്ന വല്ലവരും പറയു.
ഇതൊരു പരസ്യം മാത്രം

Sreejith K. said...

അപകടങ്ങളും ജോലി സംബന്ധമായ അസുഖങ്ങളും ഒഴിവാക്കാനും, എന്റേയും എന്റെ കുടുംബത്തിന്റേയും എന്റെ സമൂഹത്തിന്റേയും സര്‍വ്വോപരി എന്റെ രാജ്യത്തിന്റേയും താല്പര്യത്തിനാ‍യി ചുറ്റുപാടുകളെ/പ്രകൃതിയെ സംരക്ഷിക്കുവാനും എന്നാലാവത് ചെയ്യുമെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്ത് കൊള്ളുന്നു.

--
ഇത്രയേ എന്നെക്കൊണ്ട് പറ്റൂ. ഓവര്‍ റ്റു വിവരമുള്ളവര്‍ ഓഫ് ബൂലോകം.

ദേവന്‍ said...

സുരക്ഷാ പ്രതിജ്ഞ
എന്റേയും, കുടുംബത്തിന്റേയും, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റേയും നന്മക്കായി അത്യാഹിതങ്ങളും തൊഴില്‍ജന്യമായ വ്യാധികളും തടയാനും പരിസ്ഥിതി സംരക്ഷിക്കാനും എന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് ഇതിനാല്‍ ഞാന്‍ ഉറപ്പുനല്‍കുന്നു.

(മലയാളം ശരിയായ വഴിക്ക്‌ പഠിച്ചിട്ടുള്ള ആളല്ല ഞാന്‍. ഇത്‌ ആരെങ്കിലും ശരിയോ തെറ്റോ എന്ന് പറഞ്ഞ ശേഷമേ സ്വീകരിക്കവൂ. ക്ലബ്ബിലിടാം പിന്മൊഴി മെയിലുകള്‍ ആരും വായിക്കുന്നില്ലെന്നാ തോന്നുന്നത്‌) എന്ന ഒരു മെയില്‍ ഞാന്‍ പിന്മൊഴി ഗ്രൂപ്പില്‍ അയച്ചിരുന്നു കാണുന്നില്ല

അത്തിക്കുര്‍ശി said...

ഈതൊന്നു നോക്കൂ!
സുരക്ഷാ പ്രതിജ്ഞ
എന്റെയും, എന്റെ കുടുംബത്തിന്റെയും, എന്റെ സമൂഹത്തിന്റെയും താല്‍പര്യവും, രാഷ്ട്രത്തിന്റെ പൊതുതാല്‍പര്യവും മുന്നിര്‍ത്തി, അപകടങ്ങളും, തൊഴില്‍ ബന്ധ രോഗങ്ങളും തടയുന്നതിനും, ചുറ്റുപാടുകളുടെ സംരക്ഷണത്തിനും എന്നാല്‍ സാധ്യമായത്‌ സര്‍വ്വതും ചെയ്യുമെന്ന് സഗൌരവം പ്രതിജ്ഞ ചെയ്യുന്നു

look for better words for "occupational disease & enviornment". I do not have malayalam dictionary here (U A E) അത്തിക്കുര്‍ശ്ശി

Mubarak Merchant said...

പ്രതിജ്ഞ വിശ്വേട്ടന്‍
സൂപ്പറായി
ട്രാന്‍സ്`ലേറ്റ് ചെയ്തു
തന്നു. വിശ്വേട്ടനും
ബൂലോഗക്കൂട്ടായ്മയ്ക്കും
മുന്‍പില്‍
നമിക്കുന്നു.........

സുരക്ഷാ പ്രതിജ്ഞ


എന്റെയും
കുടുംബത്തിന്റേയും
സമൂഹത്തിന്റേയും
രാജ്യത്തിന്റെ തന്നെയും
സുരക്ഷയും നിലനില്‍പ്പും
മുന്‍നിര്‍ത്തി, യാതൊരു
തരത്തിലുമുള്ള അപകടങ്ങളും
തൊഴില്‍ജന്യമായ
അസുഖങ്ങളും
പരിസ്ഥിതിനാശവും
(പരിസ്ഥിതി പ്രശ്നങ്ങളും)
ഇല്ലാതാക്കാന്‍ എന്നാല്‍
കഴിയുന്നതെല്ലാം
ചെയ്യുമെന്ന് ഞാന്‍
ഇതിനാല്‍ പ്രതിജ്ഞ
ചെയ്തുകൊള്ളുന്നു

Mubarak Merchant said...

എനിക്കുവേണ്ടി ഈ തര്‍ജിമയില്‍ സഹകരിച്ച എല്ലാ ബൂലോഗവാസികള്‍ക്കും നിസ്സീമമായ കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു. വിശ്വേട്ടന്റെയും ശ്രീജിത്തിന്റെയും ട്രാന്‍സ്‌ലേഷന്‍ ആദ്യം മെയിലില്‍ ലഭിച്ചതിനാല്‍ വിശ്വേട്ടന്റെ പ്രതിജ്ഞ എടുത്ത് പ്രയോഗിച്ചു. പിന്നീടാണ് ബാക്കിയുള്ളവരുടേത് കണ്ടത്. ഗന്ധര്‍വന്റെ തര്‍ജമയ്ക്ക് അവാര്‍ഡ് കൊടുക്കുകയോ ഗന്ധര്‍വനെ കേരളാപോലീസില്‍ റൈട്ടറായി ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്.