Monday, July 10, 2006

കേരളാ ബൂലോകസംഗമം അഥവാ കൊച്ചിക്ക് പോയ അച്ചി

മിനിഞ്ഞാന്ന് അമ്മെടെ പിറന്നാളായിരുന്നു. ഫോണിലൂടെ വായ്മൊഴിയായും , ബ്ലോഗിലൂടെ വരമൊഴിയായും അമ്മ്യോടും എന്നോടും ആശംസകൾ അറിയിച്ച എല്ലാർക്കും നന്ദി.വിശാലൂനോട്‌ അമ്മ പറേണ കേട്ടു, ആദ്യായിട്ടാ ഒരു പിറന്നാളിന്‌ കെയ്ക്ക്‌ മുറിക്കണേ, എനിക്കിപ്പോ ഒന്നാം പിറന്നാളായേ ഉള്ളൂ കുട്ട്യേ ന്ന്‌. ഒരു കണക്കിന്‌ എല്ലാരടേം ഫോണുകൾ വന്നത്‌ നന്നായി. അതോണ്ടാ അമ്മക്ക്‌ മാമു കൊടുത്ത്‌ കഴിഞ്ഞപ്പോ ഇവടെള്ളോർ പറഞ്ഞെ , നീ ഇവടെ ഇരുന്നാ ഞങ്ങക്കൊക്കെ ശല്യാ, ആ എറണാകുളത്തേക്കെങ്ങാനും പൊക്കോോടേ ന്ന്.കേട്ട പാതി കേക്കാത്ത പാതി , "ടാസ്കി വിളിയെടാ..ണ്ണും പറഞ്ഞു ഞാനൊരു ചാട്ടം ".



ന്റെ കൂട്ടരേ, എറണാകുളം വരെയൊക്കെ വല്ല്യെ കൊഴപ്പല്ല്യാണ്ടെ ഒരു ചടാക്ക്‌ വണ്ടീൽ ഞങ്ങൾ (ഞാനും ന്റെ മോൾ ഗായത്രീം) എത്തി.എത്തീന്ന് വെച്ചാ എവടെ എത്തി ?എറണോളം നഗരത്തിൽ.ആ പറഞ്ഞ സ്ഥലത്തിന്റെ അക്ഷാംശോം രേഖാംശോം വശള്ളോളാണോ ഞാൻ? എവടെ ! എന്നാ എന്റെ സാരഥി? നൊ രക്ഷ! എന്റെ കൂടെള്ള ഒരുത്ത്യാണെങ്കി അവടത്തെ കോളേജിലാ പഠിക്കണെ. പറഞ്ഞിട്ടെന്താ കാര്യം. തിന്നാനുള്ള സ്ഥലങ്ങളല്ലാണ്ടെ അവൾക്കൊന്നും അറീല്ല്യാ.(ആവോ അഭിനയ ചക്രവർത്തിന്യാണാവോ ).

അങ്ങനെ വീമ്പു പറഞ്ഞ്‌ വീമ്പ്‌ പറഞ്ഞ്‌ ഞാനും എത്തി ബീറ്റീയെച്ചിലിൽ.അപ്പോ അവടെ മേശപ്പുറത്ത്‌ എച്ചിലും കൂടി ബാക്കിണ്ടായിരുന്നില്ല്യാ പ്രിയരേ.പക്ഷേ മേശടെ ചുറ്റും മീശക്കാരും, മീശല്ല്യാത്തോരും ആയിട്ട്‌ ള്ള കൊറേപ്പേർ ഇരിക്കുണു, നിക്കുണു, നടക്കുണു.ആദ്യം കണ്ടത്‌ ഗൈറ്റിങ്കൽ പാറാവു നിക്കണ കുമാരൻ കുട്ട്യേ. പിന്നെ അദ്ദേഹം ഞങ്ങളെ ആനയിച്ച്‌ ഉള്ളിൽക്ക്‌ കൊണ്ടോയപ്പൊ കണ്ടത്‌ മഞ്ചൂട്ട്യേ. അവൾടേം മുല്ലപ്പൂന്റേം ഒക്കെ പടം മുമ്പ്‌ കണ്ടിട്ടുള്ളതോണ്ട്‌ ഒരു പ്രയാസോം ണ്ടായിരുന്നില്ല്യാ തിരിച്ചറിയാൻ.

പക്ഷെ ഒരു കാര്യം സമ്മതിക്കാണ്ടെ വയ്യാ.ആ അതുല്യാന്ന് പറേണ വായ അടക്കാത്ത മാഡം ല്ല്യെ അവരെ സമ്മതിക്കാം (എന്നെ വായാടീന്ന് വിളിക്കനോർക്കൊക്കെ ഞാൻ ഈയമ്മേനെ പരിചയപ്പെടുത്തിക്കൊടുക്കും). അതുല്യാകുമാരീി..ഉമ്മ...സത്യം പറഞ്ഞാ ഇവടെത്തന്നെ ണ്ടായിട്ടും ഒന്നും ചെയ്തു തരാൻ പറ്റാഞ്ഞതിൽ വിഷമണ്ട്‌ . അതു പോട്ടെ.
ഞാൻ അവടെ എത്ത്യേപ്പഴക്കും എല്ലാരും അടികൂടാൻ ആളെ കിട്ടാഞ്ഞ അചിന്ത്യേപ്പോലെ ആകെ തളർന്നിരിപ്പായിരുന്നു.ചന്ദ്രേട്ടൻ, തുളസി , കോമരം (ഹേയ്‌, ഇങ്ങേരും ഞാനും കോളേജിൽ സമകാലികരായിരുന്നു. ഛേ ...കാണാൻ പറ്റീല്ല്യ)...ഇവരൊക്കെം പോയിണ്ടായിരുന്നു.പക്ഷെ സഹയാത്രികൻ, പണിക്കൻ,നിഷന്ത്‌,തുടങ്ങ്യേ കുഞ്ചൂസ്സുകളെ പരിചയപ്പെട്ടു. വിശ്വേട്ടനേം ഗീതേം കണ്ടിരുന്നൂന്നു വെച്ചാലും ആച്ചികുഞ്ഞിനെ കണ്ടു. വല്ല്യേ കണ്ണൊക്ക്യായിട്ട്‌...ചുണ്ടരിക്കുട്ടി ണമ്മടെ പാച്ചുല്ല്യേ ശ്രീജിത്‌...അവനോട്‌ മര്യാദയ്ക്ക്‌ അടി കൂടാൻ പറ്റീല്ല്യാന്നൊരു വിഷമണ്ട്‌.

സൂ ന്റെ ചേട്ടൻ, അതുല്യേടെ അപ്പു ( അയ്യോടാ, എന്തൊരു നല്ല മുത്താ അവൻ ) ഇവര്യൊക്കെ കത്തി വെച്ചു, ആവും വിധം.(എനിക്കൂല്ല്യേ ഒരു പരിധി?)
എന്നാലും ഉള്ളത്‌ ഞാനങ്ങട്ട്‌ ഓണാക്കി.അല്ലാ പിന്നെ.പക്ഷെ രണ്ടാളുകൾടെ മാത്രം ഒരഡ്രസ്സും ഇല്ല്യാഞ്ഞേൽ വിഷമം തോന്നി. നാട്ടിലെത്ത്യാ ഉടനെ വിളിക്കാം ന്ന് പറഞ്ഞ രേഷ്മക്കുട്ടീം , ബാംഗ്ലൂർ തിരക്കിലോടണ നളനും.

തിരിച്ചു വരവിൽ എന്റെ സുമേനേം കല്ലൂനേം ഒരു നോക്കു പോയി കാണാൻ പറ്റീന്നുള്ള സന്തോഷം വല്ല്യേ ഒരു ബോണസ്‌. അതുല്യടെ മുത്തച്ഛനെ കാണാൻ പറ്റീല്ല്യാന്നൊരു കുറ്റബോധം വേറെ.എന്നാലും ഒരുപാട്‌ സന്തോഷം തോന്നി. വിശ്വേട്ടൻ പറേണ പോലെ മലയാളം ബ്ലോഗ്ഗർ അല്ലാണ്ടിരുന്നിട്ടും (വളരെ റ്റെക്നിക്കലായിട്ട്‌ പറയാട്ടോ) എനിക്കീ കുടുംബതിലെ എല്ലരടേം സ്നേഹം കിട്ടീല്ലോ. വല്ല്യേ വല്ല്യേ മനസ്സുകൾക്ക്‌ നന്ദിൃാവിലത്തെ ആദ്യത്തെ ഫോണിലൂടെ എന്നെ മനസുകൊണ്ട്‌ ബീ റ്റീ ഹെച്ചിൽ എത്തിച്ച ആദിത്യൻ മുതൽ, ജീവിതത്തിൽ ആദ്യത്തെ ഫോൺ കോളിലൂടെത്തന്നെ "അവിടെ പോകാൻ പറ്റീല്ല്യെങ്കിലും ചേച്ചി വിഷമിക്കണ്ടാ. അമ്മേടെ കൂടെ ചോറുണ്ണു, ബ്ലോഗ്‌ മീറ്റുകൾ ഇനീം വരും എന്നു സമാധാനിപ്പിച്ച ദിൽബാസുരൻ വരെ.

പിന്നെ ഇടയ്ക്കും തലയ്ക്കും ഫോണിലൂടെ സ്നേഹിച്ച ഡ്രിസ്സിൽ, ദേവൻ, സാക്ഷി,കലേഷ്‌...എല്ലാർക്കും സ്നേഹം, വിളിക്കാത്തോർക്കും, എന്റെ വിളികൾ കേട്ടോർക്കും, ഇനി വിളിക്കനിരികണോർക്കും...ഒരുപാടു സ്നേഹം

44 comments:

Kalesh Kumar said...

അങ്ങനെ എന്റെ ഉമേച്ചി മലയാളം ബ്ലോഗറായി!
അനിയന്‍‌കുട്ടിക്ക് ഒരുപാട് സന്തോഷമുണ്ട് ചേച്ചി എഴുതിയ മലയാ‍ളം വായിച്ച്!
നല്ല രസമുണ്ട് വായിക്കാന്‍!
ഇനിയും മലയാളത്തില്‍ എഴുതണം.
(ഇംഗ്ലീഷ് ബ്ലോഗിങ്ങ് ഇടയ്ക്കും മുറയ്ക്കുമാണേലും സ്റ്റൈലനാ)

myexperimentsandme said...

ഹായ്.. രസിച്ചു വായിച്ചു. ഉമേച്ചി ഇനി കാര്യമായിത്തന്നെ എഴുതുക, അല്ലെങ്കില്‍ നഷ്ടം ആര്‍ക്കാ? :)

അമ്മയുടെ പിറന്നാളിന് ആശംസ ഒരു രീതിയിലും അര്‍പ്പിച്ചില്ല. ദയവായി ക്ഷമിക്കുക (ഒരു എക്സ്‌ക്യൂസും ഇല്ല എങ്കിലും). എല്ലാം ഭംഗിയായി നടന്നല്ലോ. അതെല്ലാം കഴിഞ്ഞ് മീറ്റിനും വരാന്‍ പറ്റിയല്ലോ. അതാണ് കാര്യം.

നന്നായി ആസ്വദിച്ച് വായിച്ചു. ഒരാളുടെ വായില്‍ നിന്നും കേള്‍ക്കുന്ന അതേ സുഖത്തോടെ. അതുപോലെതന്നെ എഴുത്തില്‍ പ്രതിഫലിപ്പിക്കുക എന്നത് വലിയ കാര്യം.

കുറുമാന്‍ said...

അങ്ങനെ ഉമേച്ചി എഴുതിയ പോസ്റ്റ് ഞാന്‍ ആദ്യമായി വായിച്ചു. എന്തു നല്ല എഴുത്ത്.......നാട്ടില്‍ വന്നിട്ടു വേണം ശിഷ്യപെടാന്‍.

സുധ said...

:)

മുല്ലപ്പൂ said...

ചേച്ച്യ്യമ്മേ..
വായിച്ചു മതിയായില്ല..
കണ്ടും..

sahayaathrikan said...

ബ്ലൊഗര്‍ മീറ്റില്‍, എണ്ണയിലിട്ട കടുകുപോലെ പൊട്ടിത്തെറിച്ചു നടന്ന ഉമേച്ചി തന്നെയാണോ ഈ എഴുതിയത്? ഉമേച്ചിയുടെ വാമൊഴിയും വരമൊഴിയും ഒരുപോലെ കേമം.

സൂഫി said...

ചേച്ച്യമ്മേ എനിക്കു അപ്പം ശെരിക്കും മിസ്സായീല്ലേ..
ആ ഒരു കുന്നു സ്നേഹം
:(

ദേ ഇപ്പം എനിക്കു പാട്ടും കവിതയും മെയിലായി എത്തുന്നില്ലാ

Unknown said...

എന്നെ മെന്‍ഷന്‍ ചെയ്തത് ശരിക്കും രസിച്ചു ട്ടോ..

ഇങ്ങനെ എഴുതാന്‍ പറ്റുമെന്നുണ്ടായിട്ടാണോ മലയാളത്തില്‍ എഴുതാറില്ലെന്ന് എന്നോട് പറഞ്ഞത്?

keralafarmer said...

അപ്പോള്‍ ഉമയ്ക്ക്‌ കമെന്റ്‌ മാത്രമല്ല ബ്ലോഗുകളും മലയാളത്തിലെഴുതാന്‍ കഴിയുമെന്ന്‌ തെളിയിച്ചിരിക്കുന്നു

രാജീവ് സാക്ഷി | Rajeev Sakshi said...

ശരിക്കും അടുത്തിരുന്നു കേട്ടപോലെ.

അതുല്യ said...

ഉമേ,
ഞാന്‍ ഉമേനേ കണ്ടപ്പോ ഒരാളോടു പറഞ്ഞു,(തൊട്ടു പറയില്ല, വേണമെങ്കില്‍ തുപ്പി കാട്ടാം ആളേ ട്ടോ)
ഉമേടേ കാലില്‍ ഒരു ഓാട്ടയുണ്ടായിരുന്നെങ്കില്‍, ഞാന്‍ ചാക്കു വള്ളി കയറ്റി അതു ഒരു സൂചി യാക്കി രണ്ടു കീറ ചക്കു തുന്നിയേനേ.... ഞാന്‍ കരുതി ഞാനാ തീരെ മെലിഞ്ഞതു എന്നു, ധേ ഇപ്പൊ സമാധനമായി, എന്നെ ശക്തിയായി പിന്നിലേയ്ക്കു തള്ളി മാറ്റി, ഉമ ആ സ്ഥാനം എറ്റെടുത്തിരിയ്ക്കുന്നു..... വണക്കം ഷോദരി....

എന്നാലും വന്നൂല്ലോ... ടാക്ക്ഷി കാശു എണ്ടെ അടുത്തൂന്നു വാങ്ങിയ കഥ പറയാതിരുന്നതില്‍ ഞാന്‍ ആഗോളമായി പൊട്ടിതെറിക്കുന്നു....

myexperimentsandme said...

ചാക്ക്, സൂചി ഇവ കണ്ടപ്പോള്‍ അടുത്ത കുസൃതി ചോദ്യം:

ഒട്ടകം സൂചിക്കുഴയില്‍ കൂടി കടക്കാതിരിക്കാന്‍ എന്തു ചെയ്യണം?

അതിന്റെ വാലില്‍ ഒരു കെട്ടിടണം.

എന്നോട് ക്ഷമി...

Achinthya said...

കലേഷ്,
ഈ ബൂലോഗത്തില്‍ ഞാന്‍ കമന്‍റാന്‍ തുടങ്ങ്യേപ്പൊ ആദ്യായി എന്നോട് സ്നേഹത്തില്‍ മിണ്ട്യേ ആദ്യ കൂട്ടുകാരന്‍. ന്റ്റെ അനിയന്‍ കുട്ടി. ആദ്യ കമന്‍റും നിന്‍റെയായതില്‍ ഏറെ സന്തോഷം.(ഞാനൊരു മടിച്ചിക്കോത്യാന്ന് നിനക്കല്ലേ അറിയൂ, വേറെ ആരോടും പറേണ്ടാട്ടോ).
വക്കാരിക്കുഞ്ഞേ ,നന്ദി.അമ്മേടെ പിറന്നാള്‍ അടുത്ത കൊല്ലോം വരും. മിഥുനത്തിലെ അനിഴം. അപ്പോ ഓര്‍മ്മിപ്പിക്കാം.പിന്നെ വായേന്ന് വരന പോലെ കടലാസ്സിലും സ്ക്രീനിലും...ഹഹഹ അതെന്‍റെ ഒരു കൊഴപ്പാ. തലേലൊരു വസ്തു വരണേന്‍റെ മുന്‍പ് വായേല്‍ വരും;വായേല്‍ വരണേന്‍റെ മുന്‍പ് മോന്തേല്‍ വരും.ഇതിന്‍റെ രണ്ടിന്‍റെം ഇടക്കുള്ള നേരത്തതു വിരലിലും.
കുറുമാന്‍റെ കുറിമാനം കണ്ടു.നന്‍റ്രി. ദക്ഷിണയായി എനിക്ക് എന്തു വേണം ന്ന് കലേഷിനോട് ചോദിച്ചാ അവന്‍ പറഞ്ഞ് തരും.;)
പുന്നാരപ്പുഞ്ചിരി സുധച്ചേച്ചി ,ഉമ്മ
മുല്ലക്കുട്ടി,കേട്ട് മത്യായിണ്ടാവൂല്ലോ ല്ലേ (ഇവടത്തെ ശബ്ദമലിനീകരണത്തിനുത്തരവാദ്യാ ഞാന്‍ ന്നാ ജനം പറേണെ ).
സഹയാത്രികാ...എങ്കിലും ഉണ്ണി നീ...എണ്ണേലിട്ട കടുക് ?വെള്ളത്തിലിട്ട സോഡിയായിരുന്നു കോളേജില്‍ പഠിക്കുമ്പോ

സൂഫിക്കുട്ടാ , നീ ഞാന്‍ വരുമ്പഴക്കും എസ്കേപ്പീല്ല്യേ? പാട്ടൂല്ല്യാ, കവിതേം ല്ല്യാ.മിണ്ടില്ല്യാ (ഇയ്യോ...ഇതെങ്ങനെ നടപ്പാക്കും?)
ദില്‍ബുട്ടാ,ഞാന്‍ മലയാള്യല്ലാന്നല്ലാ പുന്നാരേ പറഞ്ഞേ. മലയാളത്തില്‍ ബ്ലോഗ്ഗില്ല്യാന്നാ. ഇക്കുട്ടീടൊരു കാര്യേയ്!
ചന്ദ്രേട്ടാ,
ഞാനൊരു റബ്ബര്‍ തയ്യായിരുന്നെങ്കില്‍ എന്നെ കാക്കാണ്ടെ ചന്ദ്രേട്ടന്‍ പോവുമായിരുന്ന്വോ? വെറും പന്ന ഉമയായോണ്ടല്ലേ അങ്ങനെ ചെയ്തെ? ഏപ്രിലില്‍ പാലക്കാട് വരും ന്നും പറഞ്ഞ് പറ്റിച്ചു. ഇപ്പോ ദേ ഇങ്ങനേം.
സാക്ഷി ,
കയ്യും കാലും നാക്കും നല്ല നീളാ , ഒന്നു നീട്ട്യാ അടുത്തെത്തും.എന്താ ചെയ്യാ കണ്ണാ.

ഈയമ്മേനെ ഞാന്‍ കൊല്ലും. എനിക്കു കാശു തന്ന വിവരം ആരോടും പറയീല്ല്യാന്ന് പറഞിട്ടിപ്പോ...
മൂപ്പത്ത്യാരടെ വിചാരം താന്‍ വളരെ മെലിഞ്ഞിട്ട ന്നായിരുന്നൂ ത്രെ. അതാപ്പൊ കലക്ക്യേ.അപ്പൊ മെലിഞ്ഞോരെ എന്‍റ്താ പറയ? ക്ക് ചിരിചിട്ട് വയ്യേ...

Visala Manaskan said...

ഉമേച്ച്യേ..
എഴുത്ത് സൂപ്പര്‍.
അമ്മയോട് പിറന്നാളുദിനത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞ ഞാന്‍ ധന്യന്‍.
സ്‌നേഹത്തോടെ
മറ്റൊരനിയന്‍
കൊടകര കുമാരന്‍ (ഉമേച്ചിയിട്ട പേര്‍)

ദേവന്‍ said...

യൂ ഏ ഈ ബൂലോക മീറ്റിന്റെ അന്നു സൂ വിളിച്ചിരുന്നു. ആരെന്നറിയാതെ call എടുത്ത ഞാന്‍

ആദ്യം അതുല്യയാണെന്നു കരുതി 2 മിനുട്ട്‌ സംസാരിച്ചു. പിന്നെ അചിന്ത്യ ആണെന്നു കരുതി 3 മിനുട്ട്‌ സംസാരിച്ചു. എനിക്കു പ്രാന്തായെന്നു കരുതി സൂ വച്ചിട്ടു പോയി.


ദേ മെലിഞ്ഞവരെ കളിയാക്കുന്നു. എവിടെ എന്റെ വാള്‍.

അചിന്ത്യ മെലിഞ്ഞിട്ടിരുന്നാ മതി കേട്ടോ. ദേ ഇത്രേം മെലിഞ്ഞ ഞാന്‍ ട്രെഡ്‌ മില്ലില്‍ ആറു സ്റ്റേജ്‌ ഓടി ഡോക്റ്റനെ കൊണ്ട്‌ ക്ഷ റ വരപ്പിച്ചു കഴിഞ്ഞാഴ്ച്ച, ഇവിടത്തെ തടിയന്മാരും തടിച്ചിമാരും ചെയ്തു കാണിക്കട്ടെ അതുപോലെ ഓരോന്ന്.

Unknown said...

ആരെങ്കിലും ഉമചേച്ചിയുടെ ആംഗലേയ ബ്ലോഗിലേക്കൊരു ലിങ്ക് തരൂ, പ്ലീസ്.......

sami said...

വ്യാജനെറ്റ് ഫ്ലാഷ് ന്യൂസ്
വായിക്കുന്നത് സെമി...ഭൂലോകത്ത് വെച്ചു കണ്ട ബൂലോഗര്‍ തടിയെച്ചൊല്ലി തര്‍ക്കിക്കുന്നതായി റിപ്പോര്‍ട്ട്...സമവായത്തിലെത്തിക്കാന്‍ ബൂലോഗത്തെ [കപട]ബുദ്ധിജീവികള്‍ ശ്രമിക്കുന്നുണ്ടെന്നറിയുന്നു...
പലരും പലപ്പോക്ഴും മീറ്റിയിട്ടുണ്ടെങ്കിലും കൊച്ചി ,ഗള്‍ഫ് മീറ്റിനു ശേഷമാണത്രെ പ്രശ്നം രൂക്ഷമായത്...
............

Kumar Neelakandan © (Kumar NM) said...

എന്നെ ബി റ്റി എച്ചിലെ സെക്ക്യൂരിക്കാരന്‍ ആക്കി ആല്ലേ? അവിടെ ഇടത്തേക്ക് തിരിഞ്ഞു ബിറ്റീച്ചിലേക്ക് കയറട്ടെ എന്നു കരുതിയാണ് ഗേറ്റില്‍ നിന്നത്.
അല്ലെങ്കില്‍ കാണാമായിരുന്നു, രാജേന്ദ്രമൈതാനവും കടന്ന് നേരേ കായലില്‍ പതിക്കുന്നത്.
എനിക്കിതു വേണം.

എന്തായാലും ചിത്രങ്ങള്‍ ഇവിടെ

Unknown said...

ആരെടാ‍ാ അത്... ദേ.. ഒരു മാതിരി മെലിഞ്ഞവരെ കളിയാക്ക്യാല്‍ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം...

ദേവന്‍ said...

http://chinthyaroopa.blogspot.com/

ദാണ്ടേ ലിങ്ക്‌ ദില്‍ബാ.

ചിന്ത്യ-രൂപ എന്നാണു പേര്‍ അതായത്‌ രൂപയെക്കുറിച്ചുള്ള ചിന്ത മാത്രേയുള്ളെന്ന്.

വീഡി രാജപ്പന്‍ വാതാപി ഗണപതിം കച്ചേരി അവതരിപ്പിച്ച്‌ "പ്രണവ സ്വ: രൂപ.." എന്നതില്‍ കച്ചേരിയുടെ രൂപ മുഴുവന്‍ കിട്ടും വരെ നിന്നു കറങ്ങുന്ന ഒരു ഭാഗവതരെ അവതരിപ്പിച്ചിട്ടുണ്ടേ, അതിനോട്‌ കടപ്പാട്‌>

പണിക്കന്‍ said...

കേരള ബൂലോക മീറ്റിന്റെ അവസാനത്തെ അര മണിക്കൂര്‍...ഉമേച്ചി വന്നു കഴിഞ്ഞുള്ള ആ അര മണിക്കൂര്‍...എന്റമ്മോ... ബാക്കി പത്തുമുപ്പത്ത്‌ പേര്‌ അത്രേം നേരം അവടെ ഉണ്ടാക്കിയിരുന്ന ഒച്ചേം ബഹളോം ഒന്നും ഒന്നുമല്ല എന്നു അപ്പഴാണ്‌ മനസ്സിലായെ...

എല്ലാം കഴിഞ്ഞു പാവം ഇത്തിരി വെള്ളം കുടിക്കാന്‍ വായ ഒന്ന്‌ ഓഫ്‌ ആക്കിയപ്പഴാണ്‌ ഞാന്‍ ചെന്ന്‌ പരിചയപ്പെട്ടെ...

ഉമേച്യേ.... പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ വളരെ വളരെ സന്തോഷം.... :)

ബിന്ദു said...

നമ്മളു തമ്മില്‍ ഇതുവരേയും ഒന്നു പരിചയപ്പെടാന്‍ സാധിച്ചില്ല, എനിക്കു ചേച്ചിയെ അറിയാം പക്ഷേ... അമ്മയ്ക്കൊരു പിറന്നാളാശംസകള്‍ തരാന്‍ എനിക്കും പറ്റിയില്ല :( പക്ഷേ... മിഥുനത്തിലെ അനിഴം ഞാന്‍ ഓര്‍ത്തു വയ്ക്കും ട്ടോ.. (എന്റെ അമ്മയും അനിഴം തന്നെ)
എല്ലാരും പറഞ്ഞതുപോലെ മലയാളത്തില്‍ എഴുതൂ....

ഇടിവാള്‍ said...

ഇത്രേം കാലായി എഴുതീട്ടില്ല്യാന്നോ ?? ഇനി ആവാല്ലോ ??

ഞാന്‍ ഒരോരുത്തരെയായി പരിചയപ്പെട്ടു വരുന്നതേയുള്ളൂട്ടോ..

സന്തോഷം !

Adithyan said...

സന്തോഷപ്രകടനം ക്ഴിഞ്ഞ അനിയന്മാരൊക്കെ ഒന്നു പുറകോട്ടു മാറണം... ബാക്കി അനിയന്മാര്‍ക്കും പറയണം...

ഉമേച്ചി ഗഡീ, അലക്കിപ്പൊളിച്ചു. കലക്കീ..:) എന്താ വിവരണം...


(പ്രശംസ ഒക്കെ തീര്‍ന്നു. ഇനി ശരിയ്ക്കുള്ള കാര്യം തുടങ്ങാം)

രാവിലേ എത്താന്‍ പറ്റാത്തോണ്ട് മീറ്റ് തീര്‍ക്കാന്‍ പറ്റി... ല്ലേല്‍ എല്ലാരും 10 മണിക്കു തന്നെ സ്ഥലം കാലിയാക്ക്യേനെ :) (ഞാന്‍ ഓടീ‍ീ‍ീ)

ഇനി അഥവാ ബാക്കിയെല്ലാരും പോയാലും കുഴപ്പമില്ലാട്ടോ, ഒരു ഫോണ്‍ കയ്യിലുണ്ടെങ്കില്‍ അവിടെ ഇരുന്ന് എല്ലാരേം വിളിച്ച് സ്വന്തായി മീറ്റ് നടത്തിക്കളയും, ബാക്കി നാല്‍പ്പതു പേരുണ്ടാക്കുന്ന ഒച്ചേം ബഹളോം ഉണ്ടാക്ക്വേം ചെയ്തോളും ...( ഇതൂടെ പറഞ്ഞേച്ച് ഓടാം... മടിച്ചി രാജ്ഞീന്റെ അടുത്ത പോസ്റ്റ് എപ്പൊഴാന്ന് ആര്‍ക്കറിയാം)

Anonymous said...

അതു ശരി! ഇങ്ങിനെ ഒരു ചേച്ചി ഇവിടെ ഉണ്ടായിരുന്നൊ? ശ്ശൊ! ഞാനിതൊന്നും അറിഞ്ഞിലല്ലൊ..എന്തായാലും ഇംഗ്ലീഷ ബ്ലോഗെങ്കിലും ഉണ്ടല്ലൊ..ഞാന്‍ ഒരറ്റം മുതല്‍ തുടങ്ങട്ടെ.. പിന്നെ അതെന്നാ സൂഫിചേട്ടന് മാത്രം കിട്ടുന്ന് കഥയും കവിതയും? എന്തിനീ പാര്‍ഷ്യല്‍ പാതം? :) ഉമേച്ചി..എന്റെ പേര് എല്‍.ജി. ഉമേഷേട്ടന്‍ (എ, ഇനി ഉമേഷെട്ടന്‍ ഉമേച്ചീടെ വല്ലോരും ആണൊ?) പറയുന്നതെന്തെന്ന് വെച്ചാല്‍..ഉമേഷേട്ടന് തല തിരിഞ്ഞാല്‍ എന്നെപ്പിലെ ഇരിക്കുമെന്ന്..
അപ്പൊ ഇനിയും കാണട്ടൊ..കാണും..ല്ലെ?

Satheesh said...

നല്ല എഴുത്ത്! മുന്‍പില്‍ നടന്നതു പോലെയുള്ള ഫീലിങ്ങ് തരാന്‍ പറ്റി

-B- said...

വൈകി എത്ത്യാലെന്താ? ഇവിടെ ഇപ്പൊ ഉമേച്ചിയല്ലേ താരം..!! നല്ല വിവരണം.

ലോകരെ..
വീട് പര്യായം - ആലയം,ഗ്രിഹം, ഭവനം..
ഈ ഗ്രിഹം എങ്ങനെയാ മൊഴി കീ മാപ്പില്‍ കറക്റ്റ് ആയിട്ട് എഴുതുന്നെ? gri, gru, gri~ ഒക്കെ നോക്കി.. നോ രക്ഷലു.

Sreejith K. said...

ഉമേച്ച്യേ, ചേച്ചിയുടെ അമ്മയ്ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഇച്ചിരി ലേറ്റായിപ്പോയി പറയാന്‍, ക്ഷമിക്കില്ലേ? ഇനിയുള്ള എല്ലാ പിറന്നാളും നമുക്ക് അടിപൊളിയാക്കാം കേട്ടൊ. അമ്മയുടെ പിറന്നാള്‍ ബ്ലോഗേര്‍സെല്ലാം ഒരു മീറ്റ് നടത്തി ആഘോഷിച്ചു എന്ന് പറയാന്‍ മറക്കണ്ട.

എന്നെ ഇത്തവണ കണ്ടപ്പോള്‍ ഐ ലവ് യൂ എന്ന് പറഞ്ഞില്ല ഉമേച്ചി. ഞാന്‍ പിണക്കവാ ...

Sreejith K. said...

ബിരിയാണിക്കുട്ടി, ഗൃഹം എന്നതിന് gr^ എന്ന് ഉപയോഗിക്കണം. മനസ്സിലായലു?

-B- said...

ഗൃ... ഗൃ......ഗൃ.....
ഗൃഹം...ഗൃഹം..

കിട്ടിപ്പോയലു..!! ശ്രീജിത്തിന് ഒരു ചിക്കന്‍ വിന്താലു.. ഉമേച്ചിക്കു പകരം എന്റെ വക ഒരു ഐ ലവ് യു.

ഇനിയിപ്പൊ ത്രിപ്രയാര്‍ എന്നെഴുതണ്ട.. തൃപ്രയാര്‍.!!

Kumar Neelakandan © (Kumar NM) said...

ബിരിയാണിക്കുട്ടിയേ സൂക്ഷിച്ചൊ!
ഉമചേച്ചിക്കുവേണ്ടി ശ്രീജിത്തിനോട് ഐ ലൌ ഉ പറഞ്ഞത് വലിയ അബദ്ധമായി. നാളെ നേരം വെളുക്കുമ്പോള്‍ അവന്‍ ഹൈദരാബാദില്‍ എത്തിയിട്ടുണ്ടാവും.
(ഇപ്പോഴല്ലേ മനസിലായതു അല്‍പ്പം മുന്‍പു ഹൈദരാബാദിലേക്ക് ഇനി എപ്പഴാ ട്രൈയിന്‍ എന്ന് അവന്‍ എന്നെ വിളിച്ചു ചോദിച്ചതിന്റെ രഹസ്യം!)

വാഷ് ചെയ്ത് പുറത്തിട്ടിരിക്കുന്ന ചുരിദാര്‍ കാറ്റടിച്ച് അടുത്ത ചെടിയില്‍ വീണുകിടക്കുന്നത് കണ്ടാല്‍ മതി അതിന്റെ സൈഡില്‍ ചെന്നു നിന്ന്, പതിവു ശൈലിയില്‍ ചോദിക്കും, “കുട്ടീടെ വീടെവിടാ.. കുട്ടീടെ നാടെവിടാ.. എന്താ പേര്‍ .. ഈ ചുരിദാര്‍ കുട്ടിയ്ക്ക് നന്നായിണങ്ങുന്നു“ എന്നൊക്കെ.

ഈ ശ്രീജിത്ത്‍ എന്താ ഇങ്ങനെ? മോശം മോശം.!
പക്ഷെ ഞാന്‍ നല്ല ഡീസന്റാ..!

അയ്യോ ബിരിയാണിക്കുട്ടിയെ, നന്ദി പറയാന്‍ മറന്നു. മീറ്റില്‍ എല്ലാവര്‍ക്കും കീ ചൈന്‍ സമ്മാനം അയച്ചു തന്നതിന്.

-B- said...

ഇതിലിപ്പൊ നന്ദി പറയാന്‍ മാത്രം എന്തിരിക്കുന്നു കുമാറേട്ടാ.. എന്തായാലും സ്വീകരിച്ചിരിക്കുന്നു...

ശ്രീജിത്ത് കുമാറേട്ടനെ വേണ്ട പോലെ കണ്ടില്ലേ കൊച്ചിയില്‍ വെച്ച്? ദേ എന്തൊക്കെയോ പറയണു.. :-) അതിന് ഞാന്‍ ഇവിടെയില്ല കുമാറേട്ടാ.. ഇന്നലെ ഉച്ചക്കത്തെ ശബരിക്ക്‌ നാട്ടിലേക്ക് പുറപ്പെട്ടു.. വേണമെങ്കില്‍ ഒരു രണ്ട് ദിവസം മുന്‍പും പുറപ്പെടാം..

:: niKk | നിക്ക് :: said...

ഉമേച്ചിയെക്കുറിച്ചു പറഞ്ഞേറെ കേട്ടിട്ടുണ്ട്‌. ഉമേച്ചി അന്നു ഏറ്റവും വൈകി വന്നു, ഞാനോ ഏറ്റവും ആദ്യം റ്റാറ്റാ പറഞ്ഞു പോയി.. കാണാനും പരിചയപ്പെടാനും കഴിഞ്ഞില്ല...ഇനി എന്നെങ്കിലും ഒരിക്കല്‍ കാണാമെന്നു ആശിക്കുന്നു...

സസ്നേഹം
നിക്ക്‌

Kuttyedathi said...

ഗ്രൂപ്‌ ഫോട്ടമൊക്കെ വന്നിട്ടും തൃപ്തി വരാതെ ഞാന്‍ പിന്നേം കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നത്‌, അചിന്ത്യ ചേച്ചിയുടെ ഫോട്ടം വന്നില്ലല്ലോന്നോര്‍ത്താരുന്നു. ഇപ്പോ അതും കണ്ടു. സന്തോഷമായി.

അതുല്യേച്ചിയെക്കാള്‍ വലിയ വായാടിക്കോതയാണെന്നു കേട്ടിട്ടു ഞെട്ടിയിരിക്കുവാ ഞാന്‍. അതുല്യേച്ചിയുടെ കത്തിയെ പറ്റി , അതുല്യേച്ചിയെ ഇന്റര്‍വ്യൂ ചെയ്ത മനോരമയിലെ ആ ഹതഭാഗ്യ ഇന്നു രാവിലെ ഫോണില്‍ പറഞ്ഞു. അതുല്യേച്ചി ഒന്നു വായടച്ചിട്ടവര്‍ക്കൊന്നും ചോദിക്കാന്‍ പറ്റിയില്ലത്രേ.

എന്റെ ദൈവേ, മനുഷ്യനിങ്ങനെയും മെലിഞ്ഞിരിക്കുമോ ? കഴുത്തിലെ എല്ലിന്റെ അവിടെയുള്ള കുഴിയില്‍ അത്യാവശ്യം ഒരു ദിവസത്തേയ്ക്കു വേണ്ട വെള്ളമൊക്കെ ശേഖരിച്ചു വയ്ക്കാമല്ലോ. (യേതോ വെവരദോഷി അതിനെ ബ്യൂട്ടിബോണ്‍ എന്നു പേരിട്ടിട്ടുണ്ട്‌.) സന്തൂര്‍ സോപ്പാണോ ഉപയോഗിക്കാറ്‌ ? കുശുമ്പു കൊണ്ടു പറയുന്നതാണേ ഞാന്‍ :)

Achinthya said...

വിശാലന്‍, സജീവന്‍, ഇപ്പൊ ധന്യന്‍...വരട്ടെ വരട്ടെ . നന്ദി പറയണ്ടത് ഞാനാ കണ്ണ.കുട്ട്റ്റ്യോളും വയസ്സായോരും ദൈവങ്ങളെപ്പോല്യാ. അവരെ ആരെങ്ക്കീലൂം ഇടക്കിടയ്ക്ക് ഓര്‍ക്കണതൂം , കൊഞ്ചിക്കണഥും അവര്‍ക്കിഷ്ടാ. അമ്മക്കും സന്തോഷായി.നിന്‍റേം സുമക്കുട്ടിടെം ഒക്കെ കോള്‍ കിട്ട്യേപ്പോ.

ദേവാ ,ഉണ്ട ചോറിനു കൂറു കാട്ടാത്ത ദേഹള്ള നമ്മക്കെന്തു സുഖാല്ലേ. എത്ര ചോക്ലെറ്റ് വേണെങ്കിലൂം തിന്നാല്ലോ ല്ലേ. പക്ഷെ തൊട്ട് പിന്നാലെ രൂപപ്പാര വേണ്ടീരുന്ന്വോ? അല്ല്ലെങ്കിലും സാത്താന് ദേവന്‍ ന്ന് പേരിട്ടാ ഇങ്ന്ങനിരിക്കും.

സെമിക്കുഞ്ഞു ,എല്ലാരൂം നല്ലോരാ ദിനസോരുകളും, പല്ലികളും,ഓന്തുകളും ഒക്കെ, ഒരു വടം വലി മത്സരം വരണത് വരെ.

കുമാര്‍ , ഇയ്യോ ഞാന്‍ ഗാര്‍ഡാക്കീതല്ലല്ലൊപ്പു..നീ ഗാര്‍ഡീല്ല്യായിരുന്നൂ ന്ന് വെച്ചാ ഞാന്‍ കായലില്‍...നീ അതും പടം പിടിച്ചിട്ടേനെ.

ദേ കൂട്ടരേ, ആരെങ്കിലും ഒന്ന് മെലിഞ്ഞോരെ കളിയാക്ക്വോ? മ്മടെ ഡ്രിസ്സിലിന്‍റ്റ്റെ സ്വഭാവൊക്കെ ഒന്നു മാറി അവന്‍ നന്നാവും ത്രേ. പാവം ന്റ്റെ ആമിനാത്ത രക്ഷപ്പെട്ടു.

എടാ കള്ളപ്പണിക്കാ , അത്രേം അടക്കത്തിലും ഒതുക്കത്തിലും നിന്ന ഒരു അദ്ധ്യാപികേനെ ഇങ്ങന്യൊക്കെ പറഞ്ഞാ ദോഷം കിട്ടൂട്ടൊ.നമ്മള്‍ നാട്ട്കാരാന്ന് ള്ള ഒരു ചീന്ത്മ് കൂടി വന്നില്ല്യല്ലോ. വാ നിനക്ക് വെച്ച് ണ്ട്.
ബിന്ദൂട്ട്യെ ,പരിചയം എപ്പ്പൊ വേണെങ്കിലും നമ്മക്ക് തുടങ്ങാല്ലോ, അതൊടുങ്ങാണ്ടെ നോക്കണം.ഒരിക്കലും.അനിഴംകാര്‍ അമ്മമാര്‍ പാവങ്ങളാ ല്ലെ. സാത്വികകളാവും ന്നാ തോന്നണെ. (അങ്ങനെ ഒരമ്മക്ക് ഇങ്ങനെഒരു മോളോ ന്ന് ചോദിക്കല്ലേ ചങ്ങായിമാരേ)

ഇടിവാളുകുട്ടാ, നമ്മള്‍ 2 പ്രാവശ്യം മുട്ടീണ്ട് , ഒരിക്കല്‍ ശങ്കരാചാര്യരെച്ചൊല്ലി , ഒരീക്കെ ശാസ്ത്രീയ ആസ്വാദനോ അങ്ങനെ എന്തോ മണ്ണാങ്കട്ട.:) വളരെ സന്തോഷം.

എടാ ആദിത്യ ഡാഷ് ഡാഷ് ഡാഷേ(ഇവടെ സഭ്യല്ലാത്തത് പറഞ്ഞാ ഏവൂരാന്‍ ചീത്ത പറയൂത്രേ. അല്ലെങ്കി കിട്ട്യേനെ) വാ. നിനാക്ക്കും വെച്ച് ണ്ട്.


എല്‍ജിക്കുട്ട്യേ മോള്‍ടെ സമ്മാനപ്പോസ്റ്റില്‍ വന്ന്ന് കൊറച്ച് വേണ്ടാതീനം പറഞ്ഞ് പോയേപ്പിന്നീ അഅ വഴിക്ക് വന്നിട്ടില്ല്യാ ഞാന്‍.കഥേം കവിതേം സൂഫിക്ക് മാത്രല്ല,ഇവടെ കൊറെ താടിമാടന്മാര്‍ക്ക് അയച്ചീരൂന്നു.ദിവസേന. ചില രാവണന്മാര്‍ അതു തുറന്നും കൂടി നോക്കണില്ല്യാന്ന് മനസ്സിലായപ്പോ ഞാന്‍ സേവനം നിര്‍ത്തി.അമ്മൂഉനെന്താ വേണ്ടേന്ന് വെച്ചാ പറഞ്ഞോള്‍ഊട്ടോ. കയ്യില് ണ്ടേങ്കി തരും, ഇല്ല്യെങ്കി സംഘടിപ്പിച്ചു തരാന്‍ നോക്കും. അപ്പൊ ഇതു വരെ ഉമേഷ് എന്‍റെ അരാന്ന് മനസ്സീലായില്ല്യ്യ? പേരിലെ സാമ്യത കണ്ടിട്ട് പോലും ?ആരും പറഞ്ഞൂല്ല്യാ? ശെന്താചെയ്യാ !

നന്ദിസതീഷ് , സിംഗപ്പൂര്‍ വന്നൊരു കഥ പറയാന്നുള്ളത് എന്‍റേം മോഹായിരുന്നു. ലീ ക്വാന്‍ യൂ ഇല്ല്യ്യല്ലൊ പ്പോ. സന്തോഷായി !

ബീക്കുട്ടീ , അതു ഞാന്‍ പറയാന്‍ വിട്ടതാ. ബീക്കുട്ടി ക്കൊടുത്തയച്ചേല്‍ ഏറ്റോം ഭ്ഹംഗീള്ളാ കീഇചെയിന്‍ വൈകി വന്ന എനിക്കാ കിട്ട്യേ. പക്ഷെ അവടെള്ള ഒരു ചുന്ദരി അതെടുത്തോട്ടേ ന്ന് ചോദിച്ഛു, കീ ചെയിന്‍ ഏതായാലെന്താ ബീക്കുട്ടി തന്നതായാ മതീന്നാ നമ്മടെ മാത്മ്. അതോണ്ട് , അതു കൊടുത്ത് വേറെ എടുത്തു. ഇവടെ എത്ത്യേപ്പോ കെട്ട്റ്റ്യോന്‍ അതു കൈക്കലാക്കി.ഡാങ്ക്യൂ.

ഇയ്യോ പാച്ച്വോ ഐലവീ ഐലവീ ഐലവീ...ആയിരമായ്യിരം ന്നൊക്കെ പറഞ്ഞാ അമ്മ നിന്നെ കൊല്ലും.(ന്റ്റെ ബീക്കുട്ടീ, നീയിതെന്തു പണിയാ കാണിച്ചേ ആളും തരോം നോക്കീഇട്റ്റ് വേണ്ടേ ഒക്കെ? ന്റ്റെ ഗായത്രിക്കുട്ടീനെ എന്തിനാ ഞാന്‍ അവടന്നോടീച്ചേന്ന്നാ വിചാരം?)

നിക്ക്, നമ്മക്കിനീം കാണാല്ലോ മുത്തേ. എവട്യാ സ്ഥലം? തൃശ്ശുര്‍ക്ക് വരുമ്പോ വരു. അല്ലെങ്കി ഫോണ്‍ഊ.

ന്റ്റെ കുട്ട്യേടത്തിക്ക്കുട്ട്യേ , ഇവടെ റോട്ടിക്കൂടെ നടക്കാന്‍ തന്നെ പേട്യാ. വല്ല വിശന്ന് വലഞ്ഞ നായ്യ്ക്കളും എന്നെക്കണ്ടാ ദേ വരുണു നല്ല ഒരെല്ല് ന്നും പറഞ്ഞ്ജെങ്ങാനും കൂടെ കൂട്വോ ന്ന്.അതുല്യേടെ വായടക്കാന്‍ പെണ്ണായിപ്പിറന്നവരാരും ജനിച്ചിട്ടില്ല്യ മോളേ ജനിച്ചിട്ടില്ല്ല്യാ. ഞാനെന്ന ഈ ഏഭ്യരാശിയെക്കൊന്‍റ് എന്താവാന്‍. സന്തൂഉര്‍ തേച്ചാ മെലിയ്വൊ?

എല്ലാര്‍ക്കും നന്ദി, സ്നേഹം

പാപ്പാന്‍‌/mahout said...

ആദിത്യന്‍ അന്ന് എഴുതിയിരുന്നതുപോലെ “193 ഡിഗ്രിയില്‍ കാലു വളച്ചു മോഹിനിയാട്ടം” വല്ലതും അവിടെ കളിച്ചായിരുന്നോ അചിന്ത്യ? :)

Adithyan said...

ഹാവൂ‍ൂ‍ൂ.. പാപ്പേട്ടാ, നന്ദിയുടെ മലരുകള്‍... :)

ഡാഷ് ഡാഷ് ഡാഷേ എന്നതിന്റെ ഫുള്‍ഫോം എന്നെ കേള്‍പ്പിച്ചേ അടങ്ങൂ അല്ലെ?

ഇവിടെ ഇതേ ഇട്ടോള്ളു, ഇതിന്റെ ഫുള്‍ഫോം എന്നെ ജീടോക്കില്‍ കൂടെ കേള്‍പ്പിച്ചോണ്ടിരിക്കുവാ‍രുന്നു ഉമേച്ചി :( അതിനി എല്ലാര്‍ടേം കേള്‍ക്കേ ഒന്നൂടെ... :((

ബൈദിബൈ, ഉമേച്ചീ, മറ്റെ സെല്‍ നുമ്പര്‍ അയയ്ക്കാന്‍ മറക്കരുതെ :))))

കണ്ണൂസ്‌ said...

ഹാവൂ,,, ഇതിനാണ്‌ ഈ രാജകീയ സ്വീകരണം രാജകീയ സ്വീകരണം എന്നൊക്കെ പറയണത്‌.


ഞാനും കൊച്ചി മീറ്റിന്‌ വരായിരുന്നു. :(

Durga said...

മനോഹരമായ വിവരണം.:) ഉമേച്ചി മിടുക്കിയാണല്ലോ.:)

Obi T R said...

എന്നെ മറന്നു എന്നെ മറന്നു :-( ഈ ചതി ഞാന്‍ ഒരിക്കലും മറക്കൂല്ലാ..

Obi T R said...

അതുല്യേച്ചി മെലിഞ്ഞാതാണെന്നു പറഞ്ഞ ആ മഹത്‌ വ്യക്തിയെ ഒന്നു കാണണമെല്ലൊ, ഞാനും മെലിഞ്ഞതാണെന്നു ആരെകൊണ്ടു പറയിക്കും എന്നോര്‍ത്തിരിക്കുവാരുന്നു.

sahayaathrikan said...

കീ ചെയിനിന്റെ കാര്യം പറഞ്ഞപ്പോഴാണോര്‍ത്തത്... അത് ഞാനെന്റെ മോന് കൊടുത്തു. ബിരിയാണിക്കുട്ടിയുടെ സമ്മാനമാണ്‍ എന്ന് പ്രത്യേകം പറഞ്ഞു. അപ്പോളവന്‍ ചോദിക്യാ ആരാ ബിരിയാണിക്കുട്ടീന്ന്. ഞാന്‍ പറഞ്ഞു ‘ബിരിയാണിയുടെ കുട്ടി ബിരിയാണിക്കുട്ടി’. ഒരഞ്ചുമിനിറ്റെടുത്തു അടുത്ത ചോദ്യം വരാന്‍. “അച്ഛാ, ഈ ബിരിയാണിക്ക് ശരിക്കും കുട്ടീണ്ടാവോ?”

Achinthya said...

et tu, പാപ്പാന്‍ ? എന്നെക്കൊണ്ട് നിങ്ങളൊക്കെക്കൂടി ചവിട്ട് നാടകം കളിപ്പിക്കും ന്നാ തോന്നണെ.
അവന്‍റൊരു പാപ്പേട്ടന്‍ ! ഓടിക്കോ ഓടിക്കോ...
കണ്ണൂസ്സേ വരായിരുന്നു, ന്നാ ഈ ദുഷ്ട ജനങ്ങള്ടെ കൂടെക്കൂടി ഈ ഉമേച്ചി എന്തൊരു സാധനാപ്പാ ന്ന് പറയാര്‍ന്നു. പുവര്‍ ഗേള്‍ !!!
മഞ്ചൂട്ട്യേ ...ന്തു സ്മാര്‍ട് , പുവര്‍ ചാഞ്ഞ മരത്തിലല്ലേ ദുഷ്ട് പിള്ളേര്‍ക്ക് ഓടിക്കേറി പഠിക്കാന്‍ പറ്റു.

ഒബ്യേ ഒബ്യേ പിണങ്ങല്ലേ..ആദ്യത്തെ പോസ്റ്റല്ലേടാ, വയസ്സായ തലയല്ലേടാ, ഓട്ട വായയല്ലേടാ,ക്ഷമി.എങ്ങനെ ഞാന്‍ മറക്കും...:)

മേരേ ഹംസഫര്‍ , സഹയാത്രികാ,കോഴിബിരിയാണീലെ കോയീന്‍റെ കുട്ട്യാ ആ കോയിമുട്ടേന്‍റെ ഉള്ളില്‍ ന്ന് പറഞ്ഞ് കൊടുത്തില്ല്യേ
എല്ലാര്‍ക്കും നന്ദി
സ്നേഹം

Sapna Anu B.George said...

ഇവിടെ ഉമേച്ചി എന്നു വിളിക്കണൊ...അചിന്ത്യ എന്നു വിളിക്കണം....ഞാന്‍ എന്തുകൊണ്ട് കണ്ടില്ല....താമസിച്ചെങ്കിലും നന്നായി!!