Monday, July 31, 2006

ആശയ ദാരിദ്ര്യം മാറ്റാന്‍ പത്തിന ആശയ പാക്കേജ്

ദാരിദ്യം മാറ്റാന്‍ പത്തിന ആശയം ഞാന്‍ ഇവിടെ പ്രഖ്യാപിക്കുന്നു.

1 ആശയ ദാരിദ്ര്യം മാറ്റാന്‍ പത്തിന പരിപാടികളുടെ ഓരു പാക്കേജ് ഉടന്‍ തന്നെ പ്രഖ്യാപിക്കാന്‍ സര്‍ക്കാരില്‍ (അവരവരുടെ, ഏതു സര്‍ക്കാരുമാകാം) സമ്മര്‍ദം ചെലുത്താന്‍ ആഗോള വ്യാപകമായി ഓരു ധര്‍ണ്ണ സംഘടിപ്പിക്കുക. എവിടെ ചെണ്ടപ്പുറത്തു കോലുവെച്ചാലും അവിടെ എത്തുന്ന ശ്രീജിത്തിനെ ഏകോപന സിമിതി കണ്‍വീനറാക്കണം.

2 ആശയ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്ന അഗതികളെ ഓന്നിച്ചു ചേര്‍ക്കാന്‍ ഓരു സംഘടന രൂപീകരിക്കുക. അതിന്റെ ആദ്യ സമ്മേളനം കമ്മ്യൂണിസ്റ്റ് റഷ്യയില്‍ തന്നെ സംഘടിപ്പിക്കാന്‍ മോസ്കോയിലുളളവര്‍ മുന്‍കൈ എടുക്കണം.

3 ആശയ ദാരിദ്ര്യം കൊണ്ട് പെറുതി മുട്ടിയവരെ കണ്ടെത്തി അവര്‍ക്ക് അവശകലാകാരപെന്‍ഷന്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിന്റെ ഉത്തരവാദിത്വം സൂവിന് കൊടുക്കണമെന്ന് ഞാന്‍ ശക്തിയായി വാദിക്കുന്നു. കാരണം സൂവിനെപ്പോലെ എല്ലാ ബ്ലോഗര്‍മാരുടെയും ദരിദ്ര്യ രചനകള്‍ വായിക്കുന്ന മറ്റാരും കാണാന്‍ സാദ്ധ്യതയില്ല.

4 പിന്നൊന്ന് ആശയദാരിദ്ര്യ നിര്‍മ്മാര്‍ജന സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ഒരു കൂട്ട ഓട്ടം സംഘടിപ്പിക്കണം. ആദ്യ ഘട്ടമെന്ന നിലയില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപ്പോലെ കാസര്‍ഗോഡ് നിന്ന് തിരുവന്തപുരം, പാറശാല വരെ ഓടണം. അതിന്റെ സംഘാക സിമിതിയിലും ശ്രീജിത്തിനെ കൊണ്ടുവരണം.

5 പിന്നെ ചെയ്യാവുന്ന ഒരു കാര്യമെന്താന്നു പറഞ്ഞാല്‍ നിരാഹാര സത്യാഗ്രഹം നടത്തി, ശ്രദ്ധ ക്ഷണിക്കുക എന്നതാണ്. ഒരു 24 മണിക്കൂര്‍ മതിയാകും. കാരണം ബിന്ദു ചേച്ചീയെയാണ് നിരാഹാരം ഏറ്റെടുക്കാന്‍ പറ്റിയ ആളായി ഞാന്‍ കാണുന്നത്.

6 പിന്നെ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ആശയങ്ങള്‍ കൂടുതലായിട്ടുളള എന്നെപ്പോലുളളവര്‍ സന്‍മനസ്സു തോന്നി കുറച്ചു ദാനം ചെയ്യുക എന്നതാണ്. അതിനായി രണ്ടുളളവന്‍ ഒന്നില്ലാത്തവന് നല്‍കട്ടേ എന്ന് അഹ്വാനം ചെയ്ത യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ആവശ്യമായ ഭേദഗതികളോടെ പോസ്റ്റുകളായോ അപേക്ഷകളായോ ഭീഷണികളായോ യുക്തം പോലെ പ്രസിദ്ധപ്പെടുത്താന്‍ നടപടികള്‍ എടുക്കണം.

7 പിന്നെ ചെയ്യാവുന്ന മറ്റൊരു കാര്യം എന്നെയും ഉമേഷേട്ടനെയും ഒരു ആശയ ബാങ്കായി കണ്ടു കൊണ്ട് ദരിദ്രര്‍ ഏന്തെങ്കിലും കനത്ത ഉരുപ്പടി പണയപ്പെടുത്തി ലോണെടുക്കുക എന്നതാണ്.

8 പിന്നെ അഖില ലോക ആശയ മോഷണ സംഘം എന്നൊരു അടിയന്തര കമ്മിറ്റിക്ക് രൂപം നല്‍കണം. അതിന്റെ തലവനായി ആരെ നിയമിക്കണം എന്ന കാര്യത്തില്‍ ഏല്ലാവരും കൂടി തമ്മില്‍ തല്ലി, വിജയിയെ നേതാവാക്കണം.

9 പിന്നെ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം പൊതുജനങ്ങള്‍ക്ക് അവസരം കൊടുക്കുക എന്നതാണ്. പേരിടൂ സമ്മാനം നേടൂ, ഈ അഴ്ചത്തെ ഫലിതം എന്നൊക്കെ പറയുന്നതു പോലെ ആഴ്ചയിലെ ഏറ്റവും നല്ല ആശയത്തിന് അഞ്ചുപവന്‍ സ്വര്‍ണ്ണമോ 5000 രൂപയോ സിബു ചേട്ടനെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിപ്പിച്ച് ഈ മല്‍സരം നടത്തി നമ്മുക്ക് ഒരു ആശയ ബാങ്ക്‌ നിര്‍മ്മിക്കണം. അതിന്റെ മാനേജര്‍ ഉമേഷേട്ടനും കണക്കുപ്പിളള ഞാനുമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

10 ഈ പത്താമത്തെ ആശയം എന്നത്.. ഈ പത്താമത്തെ ആശയം എന്നു പറയുന്നത്, അത് പറഞ്ഞ് വരുമ്പോള്‍.... എന്റീശ്വരന്‍മാരെ പത്താമത്തെ ആശയം എന്തു ചെയ്തിട്ടും തലയില്‍ വരുന്നില്ലല്ലോ!!!

വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് പത്താമത്തെ ആശയം കയ്യിലുളളവര്‍ എത്രയും വേഗം സമീപിക്കുക..... വിലാസം കിച്ചു കെയര്‍ ഓഫ് കിച്ചുണ്ണി.

ആശയ ദാരിദ്ര്യ നിമാര്‍ജ്ജനം അഥവാ ഗോതമ്പുണ്ട

ആശയദാരിദ്ര്യം കാണിച്ച് ഞാന്‍ കോഫീ അണ്ണനൊരു കത്തെഴുതി. അണ്ണന്റെ മനസ്സലിഞ്ഞ് കാണണം കാരണം ദേ വരുന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഒരു വാന്‍. ഒരു കുട്ടിച്ചാക്ക് നിറയെ ആശയം എനിക്ക് അവര്‍ തന്നു. ചാക്കിന്റെ താഴെ മൂലയിലുള്ള ടാഗില്‍ എഴുതിയിരിക്കുന്നു: “ലോകത്തെ പ്രതിലോമകരമായി ബാധിക്കാവുന്ന വിധ്വംസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബദല്‍ ആശയ കൂശ്മാണ്ഡ അക്ഷരശ്ലോകം (സംസ്കൃതം)“ ദൈവമേ... ഉമേഷ് മാഷിനോ പെരിങ്ങോടനോ അത് പോലെയേതോ വന്‍ പുലിക്കുള്ള ചാക്കാണ് മാറി എനിക്ക് വന്നിരിക്കുന്നത്. ബൂലോഗത്ത് ഷൈന്‍ ചെയ്യാനുള്ള അവസരം ദൈവം അണ്ണന്റെ രൂപത്തില്‍ വന്ന് തന്നതാവും.

ഉടനെ ഓഫീസിലെത്തി ഒരെണ്ണത്തിനെ പിടിച്ച് ബ്ലോഗിലിടാമെന്നാ‍യിരുന്നു കരുതിയിരുന്നത് എങ്കിലും ക്യൂരിയോസിറ്റി കാരണം ചാക്ക് തുറന്നു.മൂന്ന് കൊമ്പുകളും ചുവന്ന് കലങ്ങിയ കണ്ണുകളുമുള്ള ഒരു വലിയ ആശയമായിരുന്നു അതിനുള്ളില്‍ ഉണ്ടായിരുന്നത്. ഒരെണ്ണമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അപാര കനമായിരുന്നു പണ്ടാരത്തിന്. എങ്ങനെയെങ്കിലും സാധനത്തിനെ ബ്ലോഗില്‍ കയറ്റിയാല്‍ പിന്നെ അടുത്ത ബ്ലോഗ് മീറ്റില്‍ ഞാനാരാ? വിശാലേട്ടന്‍ വിലസിയതിന്റെ പതിന്മടങ്ങ് വിലസല്‍ ഞാന്‍ വിലസും. കലേഷേട്ടന്‍ എനിക്ക് വേണ്ടി ബൊക്കയും മാലയും ഓര്‍ഡര്‍ ചെയ്യുന്നതും സമ്മാനം വാങ്ങാനുള്ള പണത്തിനായി യൂഏഇയിലെ ബ്ലോഗര്‍മാരുടെ വീടുകളില്‍ പാട്ടപ്പിരിവ് നടത്തുന്നതും സ്വപ്നം കണ്ട് നില്‍ക്കുമ്പോള്‍ അറിയാതെ “ങ്യാഹാഹാ” എന്ന് മണിച്ചിരി ചിരിച്ചു.

ആ അവസരം മുതലാക്കി ആശയം പുറത്ത് ചാടി പാഞ്ഞു. എന്റെ കണ്ണ് തള്ളിപ്പോയി! പണ്ടാരം എന്ത് പാച്ചിലാണ് പായുന്നത്. ഞാന്‍ വിടുമോ? പിന്നാലെ പാഞ്ഞു. എന്തോരം നോമ്പ് നോറ്റ് കിട്ടിയതാ സാധനത്തിനെ. മുയലിനെ പോലെ കുതിച്ച ആശയം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി കറുത്ത കര്‍ട്ടനുകള്‍ക്കിടയില്‍ ഒളിച്ചു. കതിനവെടിക്കാരന്റെ അടുത്തോ മോനേ ഓലപ്പടക്കം എന്നും പറഞ്ഞ് ചാടി കര്‍ട്ടന്‍ മാറ്റാന്‍ ശ്രമിച്ചതും ബുര്‍ഖ ധരിച്ച് കര്‍ട്ടന്‍ നോക്കുകയായിരുന്ന അറബി സ്ത്രീ നിലവിളിച്ചതും ഒപ്പമായിരുന്നു.

ആശയ ദാരിദ്ര്യത്തിനേക്കാള്‍ ഭയങ്കരമാണ് യഥാത്ഥ ദാരിദ്ര്യമെന്ന് മനസ്സിലാക്കാനുള്ള അവസരം ഗോതമ്പുണ്ടയുമായി ജയിലില്‍ വന്ന പോലീസുകാരന്‍ നിഷേധിച്ചു. ആക്രാന്തത്തോടെ ഉണ്ട തിന്നുന്നതിനിടയിലും ഞാന്‍ ചിന്തിക്കുകയായിരുന്നു എന്റെ വക ഒരു സംസ്കൃതം ശ്ലോകം ഉണ്ടാകുമായിരുന്നത് പോയി എന്നത് പോട്ടെ ആശയ ദാരിദ്ര്യം ഡീപോര്‍ട്ടേഷനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന വസ്തുത പോസ്റ്റായി ഇട്ടാലോ എന്നത്.

ആശയദാരിദ്ര്യത്തിനെതിരേ പോരാടാം!

ആശയദാരിദ്ര്യത്തില്‍ ആണ്ട് കിടകുന്നവരെ, പൂണ്ടുകിടക്കുന്നവരെ... വരൂ വരൂ കടന്നുവരൂ...

നമുക്കൊന്നിച്ച് കൈകോര്‍ത്ത് ഒരു ദാരിദ്ര്യ നിര്‍മാര്‍ജ്ജന ജാഥ നയിക്കാം..

ആശയദാരിദ്ര്യം എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ഒരു കമന്റ് സെമിനാര്‍ തന്നെ നടത്താം..

പ്രസ്തുത സെമിനാറില്‍ ആശയ സമ്പന്നരില്‍ പ്രമുഖരായ വിശാലന്‍ (ഉറക്കത്തില്‍ വരെ ആശയങ്ങള്‍ സ്വപ്നം കാണുന്ന വീരന്‍), സൂര്യഗായത്രി, എന്നിവരില്‍ തുടങ്ങി ഒട്ടനവധിപേര്‍ കമന്റടിച്ചു സംസാരിക്കും. കൂടാതെ ഈ സമ്പന്ന വിഭാഗത്തിലെ ചില പ്രമുഖര്‍ ഒരു സര്‍പ്രൈസ് പോലെ ഇവിടെ പ്രത്യക്ഷപ്പെട്ട് നിങ്ങളെ കമന്റടിക്കുന്നതായിരിക്കും.

അപ്പോള്‍ നമ്മള്‍ ഉറക്കെ ഉറക്കെ ചോദിക്കുന്ന ചോദ്യം അഥവാ വിഷയം ഇതാണ് “ഈ ആശയദാരിദ്ര്യത്തെ നമുക്ക് എങ്ങനെ മറികടക്കാം?”

ഇവിടെ ഫോട്ടോ പോസ്റ്റുകളുടേയും ഫോ‍ട്ടോ ബ്ലോഗുകളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിന്റെ കാരണം ഒരു പരിധിവരെ ഈ ആശയ ദാരിദ്ര്യമാണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം എനിക്ക് ഈ ദാരിദ്ര്യം വന്നപ്പോഴാണ് അതിനെ തോല്‍പ്പിക്കാന്‍വേണ്ടി ഞാന്‍ ആദ്യമായി എനിക്കൊരു ഒരു ഫോട്ടോ ബ്ലോഗുതന്നെ തുടങ്ങിയത്.

ബ്ലോഗു ചുരുളില്‍ ചുരുണ്ടു കിടക്കുന്ന നീണ്ട ലിസ്റ്റില്‍ ഉള്ള ഒരുപാട് പേര്‍ ഇന്ന് എവിടെ ആണ്? അവരില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴേക്ക് വീണുപോയ ആരെങ്കിലും ഉണ്ടോ? അവരെ ഒക്കെ നമുക്ക് തിരികെ കൊണ്ടുവരണം.

നമുക്കതിനായ് മുണ്ടും മുറുക്കി ഉടുത്ത് ഇറങ്ങാം. ദാരിദ്ര്യത്തിനെതിരേ പൊരുതാം.

(ഹോ, കുറച്ചുനേരത്തേയ്ക്ക് എനിക്കിനി ദാരിദ്ര്യമില്ല. ഒടുവില്‍ ഒരു പോസ്റ്റ് എഴുതി!)

ഇതു മൊത്തം ഒരു “ഓഫ് “ടോപ്പിക്ക് ആയതു കൊണ്ട് ഓണ്‍/ഓഫ് എന്നൊരു വ്യത്യാസം ഇവിടെ ഇല്ല.

ശരിയുത്തരം!

പല രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരാണല്ലൊ അമേരിയ്ക്കയിലുള്ള ഭൂരിഭാഗം ജനങ്ങളും. എങ്കിലും അമേരിയ്കക്ക് അപ്പുറമുള്ള മറ്റു രാജ്യങ്ങളെപ്പറ്റിയോ അവയുടെ ചരിത്രത്തെപ്പറ്റിയോ സംസ്ക്കാരത്തെപ്പറ്റിയോ കാര്യമായ അറിവില്ലാത്ത, അറിയാന്‍ താല്പര്യപ്പെടാത്ത വളരെയധികം ജനങ്ങള്‍ അമേരിയ്ക്കയിലുണ്ട്.

വിശേഷാവസരങ്ങളില്‍ (ഫുട്ബോള്‍ ലോകക്കപ്പ് പോലെ) കുടിയേറ്റക്കാര്‍ തങ്ങളുടെ മാതൃ രാജ്യത്തിന്റെ പതാകയും ചിലപ്പോള്‍ അമേരിയ്ക്കയുടെ പതാകയും വാഹനങ്ങളിലും വീടുകളിലും പ്രദര്‍ശിപ്പിയ്ക്കുന്നത് ഇവിടെ പതിവാണ്.

കുട്ടപ്പന്‍ അമേരിയ്കയിലെത്തിയിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയിട്ടുള്ളു. കട്ടന്‍ കാപ്പി കുടിയ്ക്കുമ്പോള്‍ കഷ്ടകാലത്തിന് കുറച്ച് കുട്ടപ്പന്റെ ബഹുവര്‍ണ്ണത്തിലുള്ള ഷര്‍ട്ടിലായി. അലക്കുയന്ത്രം ചത്തുവെന്നറിഞ്ഞപ്പോള്‍ അധികം ചിന്തിച്ചു സമയം കളയാതെ ഷര്‍ട്ട് കഴുകിയെടുത്ത് ഒരു പ്ലാസ്റ്റിക്ക് കയര്‍ ബാല്‍ക്കണിയില്‍ വലിച്ചു കെട്ടി ഉണക്കാനിട്ടു.

പ്രഭാത സവാരിയ്ക്കിറങ്ങിയ ടോമും, ടാമിയും ടിമും ബഹുവര്‍ണ്ണ പതാക പാറിപ്പറക്കുന്ന കുട്ടപ്പന്റെ ബാല്‍ക്കണി വളരെ അകലെ നിന്നും കണ്ടു.

ടോം രണ്ടു പേരോടുമായി ചോദിച്ചു: "ഈ പതാകയില്‍ നിന്നും അവര്‍ ഏത് രാജ്യക്കാരായിരിയ്ക്കും എന്ന് നിങ്ങള്‍ക്ക് പറയാമൊ ?"

ഒറ്റ നോട്ടത്തില്‍ തന്നെ ടാമി പറഞ്ഞു: "യൂറോപ്പ്യന്‍ യൂണിയന്‍".

അല്പ സമയം ആലോചിച്ചിട്ട് ടിം പറഞ്ഞു: "അന്റാര്‍ട്ടിക്ക".

നിശബ്ദനായി നില്ക്കുന്ന ടോമിനോട് മറ്റ് രണ്ട് പേരും പറഞ്ഞു: "നിനക്കറിയില്ലല്ലെ ".

ടോം വാചാലനായി: "ഗൂഗിളുണ്ടായിരുന്നുവെങ്കില്‍ 100% കൃത്യമായി പറയാമായിരുന്നു. എങ്കിലും 99% എനിയ്ക്കുറപ്പാണ് അവര്‍ യുണൈറ്റഡ് നാഷന്‍സില്‍ നിന്നുള്ളവരാണ് ".

കുറച്ചു കാലത്തിനു ശേഷം കുട്ടപ്പനെ പരിചയപ്പെടുന്നതു വരെ മൂവരും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നു !

Sunday, July 30, 2006

മൂന്നാമിടം യൂണികോഡിലേക്ക്‌....

പ്രിയ ബൂലോകരേ,

യു.എ.ഇ ബ്ലോഗര്‍മാരുടെ സമ്മേളനത്തിന്റെ അനന്തരഫലമായി മൂന്നാമിടം ഇന്റര്‍നെറ്റ്‌ ആഴ്ചപ്പതിപ്പ്‌ ഇതാ യൂണികോഡിലാക്കിയിരിക്കുന്നു.

ഇതിന്‌ സഹായം ചെയ്തുതന്ന പെരിങ്ങോടന്‌ മൂന്നാമിടം ടീം വക നന്ദി അറിയിക്കട്ടെ.
നമ്മുടെ സാക്ഷി കുറച്ചുകാലങ്ങളായി മൂന്നാമിടം ആസ്ഥാന ചിത്രകാരന്‍ ആണെന്ന കാര്യവും അറിയിക്കട്ടേ...
നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശ്ശങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഉള്ളടക്കം

ലക്കം 30
ജൂലായ്‌ 29 - ആഗസ്റ്റ്‌ 5

1. എഡിറ്റോറിയല്‍
പരിശുദ്ധപിതാക്കന്മാരേ കേരളത്തെ വിരട്ടരുത്‌
2. ദേശം/ജീവിതം
കുടിയേറ്റക്കാരന്റെ വീട്‌ - വി മുസഫര്‍ അഹമ്മദ്‌
3. ചോദ്യം ഉത്തരം
ഇ മലയാളം -പെരിങ്ങോടന്‍
4. സിനിമ
ചലച്ചിത്രകാരന്‍ - കരുണാകരന്‍
5. ഇക്കരെ
മുഖം മൂടി - എന്‍ ടി ബാലചന്ദ്രന്‍
6. ജലം-രാഷ്ട്രീയം
സഖാവ്‌ വി.എസും എന്റെ മകളും -രാം മോഹന്‍
7. എഴുത്ത്‌-പ്രവാസം
മണലും മീറും കൊണ്ടുള്ള സ്ത്രീകള്‍ -ഹനാന്‍ ഷെയ്ക്ക്‌
8. കഥ
കടം കഥ -ഫ്രാന്‍സ്‌ കാഫ്ക
കവിതകള്‍
9. ഒലിവുമരങ്ങള്‍ - അനൂപ്‌ ചന്ദ്രന്‍
10. കുടിയേറാനുള്ള ഒരുക്കങ്ങള്‍ - എല്‍മാസ്‌ അബി നാദിര്‍

ചോദ്യോത്തരപംക്തി

1. ശാരദ ചന്ദ്രികയ്ക്ക് ബോട്ടണി റിക്കോര്‍ഡ് വരച്ചുകൊടുക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശാരദ മടുത്തു. അപ്പോള്‍ ശാരദ പാടിയ പാട്ടേത്?

“സ്വയം‌വര ചന്ദ്രികേ........”

2. മന്ത്രി തന്റെ ആദ്യരാത്രിയില്‍ പാടിയ പാട്ട് ഏത്?

“മനസ്സു മനസ്സിന്റെ കാതില്‍ മന്ത്രിക്കും മധുവിധുരാവുകള്‍”

3. വനവാസത്തിനുശേഷം തിരിച്ചെത്തിയ ശ്രീരാമനെ ആര്‍ക്കും മനസ്സിലായില്ല. അപ്പോള്‍ ശ്രീരാമന്‍ പാടിയ പാട്ടേത്?

‘മേരാ മന്‍...” (ഹിന്ദി).

4. പ്രേമപരവശയായ ഉറുമ്പ് കാമുകനാനയെ കണ്ടപ്പോള്‍ പാടിയ പാട്ടേത്?

“ധീരേ ധീരേ സേ മേരേ സിന്ദഗി മേം ആനാ.........”

(കഃട്- എങ്ങാണ്ടുനിന്നൊക്കെയോ ഇതൊക്കെ കിട്ടിയ അനിയച്ചാര്‍ക്ക് - ശരിക്കും കഃട് ഇതിന്റെയൊക്കെ ഉപജ്ഞാതാക്കള്‍ക്ക്)

അറിഞ്ഞോ വിശേഷം....

അറിഞ്ഞോ വിശേഷം, കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായ ബൂലോക ബ്ലോക്ക് ആന്റി-ഇന്ത്യാ പ്രചരണം നടത്തിയതിനല്ല... പകരം കേണ്‍ഗ്രസ്സ്, കമ്മ്യൂനിസ്റ്റ്, ഗവര്‍ണ്മെന്റ്റ് എന്നിവര്‍ക്ക് എതിരെ എഴുതിയതിനാണ് കേട്ടോ...

കൂടുതല്‍ അറിയാന്‍ സി.എന്‍.എന്‍ ഐ ബി എനില്‍ വന്ന ഈ കോളുത്ത് വായിക്കൂ

അവര്‍ പറയുന്നു: തീവ്രവാദികളുടെ മുത്തപ്പനായ ഹിസ് ബൂള്ള യുടെ വെബ് സൈറ്റ് ഇന്ത്യയില്‍ ലഭ്യമാണെന്ന് മാത്രമല്ല അത് ഹോസ്റ്റ് ചെയ്തിരിക്കുന്നതും ഈ ഭാരതത്തില്‍ തന്നെ... ഇതു നല്ല തമാശ.............

Saturday, July 29, 2006

കൊച്ചു കൊച്ചു അരമന രഹസ്യങ്ങള്‍....

ഭയാനകമായ അന്തരീക്ഷം...കൊടുങ്കാറ്റ് വീശുന്നു...അതിനേക്കാള്‍ വേഗത്തില്‍ എന്‍റെ ഹൃദയമിടിക്കുന്നു...വെള്ളിയാഴ്ച്ച... വൈകുന്നേരം 7:00 .....ഗുണ്ടയെ അയച്ചു കാത്തിരിക്കുന്ന എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല...അവനാണെങ്കില്‍ മൊബൈല്‍ എടുക്കുന്നുമില്ല....ഗുണ്ട കാലു മാറിയോ,ഈശ്വാരാ?....എന്താണ് സംഭവിച്ചത് എന്നറിയാന്‍ അടങ്ങാത്ത ആകാംക്ഷ...ഈ ഞാറാഴ്ച്ചയും കടന്നുപോയാല്‍....പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല...
നക്ഷത്രങ്ങളെണ്ണി ശിഷ്ട കാലം കഴിച്ചുകൂട്ടാമെന്നു കരുതി ആകാശത്തേക്ക് നോക്കിയപ്പോള്‍ ഒറ്റ നക്ഷത്രവുമില്ല...ഇതെന്തു പരീക്ഷണം എന്ന് ദൈവത്തോട് പരിഭവം പറയാനൊരുങ്ങവെ,പിന്നില്‍ നിന്നാരോ കഹോ നാ പ്യാര്‍ ഹേ...... സ്നേഹം കൊണ്ടെന്നെ കീഴടക്കാനൊരുങ്ങുന്നവന്‍ ആരാണെന്നറിയാന്‍ മൊബൈലില്‍ ക്ലിക്കി...അതെ...നമ്മുടെ ഗുണ്ട..
“എന്തായി??”
“അവന്‍ വഴങ്ങുന്നില്ല...സെമി സംസാരിച്ചോ...ഞാനവനു ഫോണ്‍ കൊടുക്കാം..”
“ഹല്ലോ”
“മര്യാദയ്ക്ക് നീ എഴുതിക്കോ.....നിനക്ക് ശമ്പളം വാങ്ങാന്‍ ഒരു മടിയുമില്ലല്ലോ...രണ്ടക്ഷരം എഴുതാനാ മടി....നീയൊന്നും ഗുണം പിടിക്കില്ലെടാ...”
“സെമീ....അത്.....”
“എടാ,നീയൊരു കാര്യം ചെയ്യ് ....രണ്ട് സ്മാളടിച്ചോ...കമ്പനിക്ക് മറ്റവനേം കൂട്ടിക്കോ...എന്നിട്ട് ഇരുന്നെഴുത്....എനിക്കെന്തായാലും അത് കിട്ടിയേ പറ്റൂ...ഇനിയും നീണ്ടാല്‍....അതാലോചിക്കാന്‍ വയ്യ”
“ഓ.ക്കേ...അഗ്രീട്....കാശ് സെമി കൊടുക്കണം..”
“ഓ.ക്കേ”
ഗുണ്ട അടുത്തുള്ളത്തുകോണ്ടായിരിക്കും ഇത്ര നല്ല സ്വഭാവം...ഈ ഗുണ്ട വെറുമൊരു ഉണ്ടയാണെന്നിവനറിഞ്ഞിട്ടും വിറക്കുന്നതെന്തിന്?എന്തായാലും സംഭവം നടക്കും എന്നൊരു പ്രതീക്ഷ തോന്നുന്നു....

*************************************************************
പിറ്റേന്ന് നട്ടുച്ച...സുഭിക്ഷമായി കഴിച്ചതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഒന്നു മയങ്ങുകയാരുന്നു....അപ്പോഴതാ ആരോ കരളിന്‍റെ കരളേ എന്നു വിളിക്കുന്നു...ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ അയാളോട് രണ്ടക്ഷരം പറയാതിരിക്കുന്നതെങ്ങനെ?
“ഹല്ലോ”
“നമസ്കാരം,നല്ല ഒറക്ക്വാണല്ലേ?”
“അല്ല...”
“ശബ്ദം കേട്ടാല്‍ അറിയാം ഉറങ്ങ്വായിരുന്നെന്ന്...”
“അല്ല ...ഞാന്‍ ഉറങ്ങ്വായിരുന്നില്ല....ഒരു ചെറിയ മയക്കം...”[മയക്കവും ഉറക്കവും തമ്മിലുള്ള വ്യത്യാസമെന്ത്?....ആത്മഗതം]
“പിന്നെ,വിത്സണ്‍ സ്ക്രിപ്റ്റ് തന്നു.....അപ്പോ നാളെ വട്ടം കറക്കലിലുണ്ടാവും..ട്ടോ...”
“ആണല്ലേ?!!!.........താങ്ക്സ്....”{വെച്ചിട്ട് പോടാ....ഞാന്‍ കഷ്ടപ്പെട്ടതിനെക്കുറിച്ച് നിനക്കെന്തറിയാം...}

അപ്പോ ഇത്രയും ഓണ്ടോപ്പിക്ക്....ഇനി ഓഫ്...
വ്യാഴാഴ്ച്ച ഞാന്‍ നാട്ടില്‍ പോകുന്നു...
തിരിച്ച് സപ്റ്റമ്പര്‍ 20 റ്റിക്കറ്റ് എടുത്തിട്ടുണ്ട്...
അതു വരെ ഞാന്‍ ബ്ലോഗുന്നതല്ല...അഥവാ ബ്ലോഗിയാല്‍ തന്നെ കണക്കില്പ്പെടുത്തുന്നതല്ല....
പിന്നെ റൌണ്ടപ്പില്‍ വരാത്തതുകൊണ്ട് മുങ്ങാനുള്ള പ്ലാനാണിതെന്ന് ആരും കരുതണ്ടാ..ട്ടോ. ;-).......

സസ്നേഹം
സെമി

ബ്ലോക്കിംഗ് വഴിമാറുന്നു

ടാറ്റാ ഇന്‍ഡികോം (വി.എസ്.എന്‍.എല്‍) ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷിക്കാം. ഇത്തിരിമുന്‍പ് വരെ ബ്ലോക്ക് ചെയ്തിരുന്ന ബ്ലോഗ്സ്പോട്ട് തുറന്നിരിക്കുന്നു. ഇവിടെ ഇപ്പോള്‍ പ്രോക്സി സഹായമില്ലാതെ തന്നെ ബ്ലോഗുകള്‍ കാണാന്‍ കഴിയുന്നുണ്ട്. കൂടുതല്‍ വിശേഷങ്ങളറിയുന്നവര്‍ കമന്റിലൂടെ പങ്കുവയ്ക്കാന്‍ അപേക്ഷിക്കുന്നു.

പ്ലാസ്റ്റിക് സര്‍ജറി ചെയ്തേ!

അവസാനം ഞാനെന്റെ ചിത്രം മാറ്റി!
പഠിച്ച വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കിയെന്നേ ഉള്ളൂ. ഇതു വേറെ ഏതെങ്കിലും മുഖത്തായിരുന്നെങ്കില്‍ ഏകദേശം ഫോട്ടോയിലെ പോലെതന്നെ തിരിച്ചറിയാതായേനെ!(അമ്മിച്ചിയേയ്...)
പക്ഷേ ഇങ്ങനെ എട്ടിന്റെ പണി കിട്ടുമെന്ന് കരുതിയില്ല. ആകയാല്‍ അതു ഞാന്‍ മാറ്റി!അതേയ് ഒരു സംശയം? ഞാനെഴുതിയതു വല്യ കുഴപ്പമൊന്നുമില്ലെന്ന് കരുതിക്കൊട്ടെ? തുടര്‍ന്നും എഴുതാലൊ. (അല്ല ഒരു സഭാക്കംബം)
ബോഗ് തുടങ്ങിയിട്ടുണ്ടേ, ഇവിടെ ,ആയി വരുന്നതേ ഉള്ളൂ. അനുഗ്രഹിക്കണം!

സാങ്കേതിക സഹായം??

ism-gist(ml-indulekha,ml-revathy etc.,) ല്‍ നിന്നും മൊഴിയിലേക്ക് convert ചെയ്യാന്‍ ആരെങ്കിലും സഹായിക്കാമൊ?യൂണികോഡ് വഴങ്ങുന്നില്ല!!

പൂന്തോട്ടം



ജപ്പാനില്‍ പൂന്തോട്ടമിങ്ങനെയാണെന്നാ പറയണത്. ആ ആര്‍ക്കറിയാം! വക്കാരിയോടു ചോദിക്കാം

Friday, July 28, 2006

സന്തുഷ്ട രാഷ്ട്രം

ബി.ബി.സി.യില്‍ നിന്നുള്ള ഈ ലിങ്ക്‌ കാണൂ. ഇന്ത്യ അത്ര പോരാ :(

വെള്ളമടിക്കുന്നതിലും Phd


വെള്ളമടിക്കുന്നതിലും Phd യൊ................................

കുട്ടപ്പായിക്ക് ജന്മദിനാശംസകള്‍

ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്റെ ഓജസ്സും ജീവനാഡിയുമായ, നമ്മുടെ എല്ലാം പ്രിയങ്കരനായ കുട്ടപ്പായി ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. കുട്ടപ്പായിക്ക് എന്റെ പേരിലും, ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ പേരിലും, സര്‍വ്വോപരി ഈ ക്ലബ്ബിന്റെ പേരിലും ഞാന്‍ ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

കുട്ടപ്പായിയുടെ ജന്മദിനം പ്രമാണിച്ചുള്ള ആഘോഷപരിപാടികള്‍ക്ക് ഇന്ന് കൊടിയേറുകയാണ്. ആഘോഷക്കമ്മിറ്റി അസ്സോസിയേഷന്‍ പ്രസിഡന്റ് സഖാവ് വര്‍ണ്ണമേഘങ്ങള്‍, സെക്രട്ടറി മഴനൂലുമായി കൂലംകഷമായ ചര്‍ച്ചകള്‍ നടത്തി കാര്യപരിപാടികളുടെ വിശദാംശങ്ങള്‍ വഴിയേ പ്രഖ്യാപിക്കുന്നതാണ്.

ഈ മഹനീയ ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാനും, വിജയിപ്പിക്കുവാനും, സംഭാവനകള്‍ കൂമ്പാരമാക്കി പരിപാടികള്‍ ഗംഭീരമാക്കുവാനും ഞാന്‍ മുഴുവന്‍ ബ്ലോഗ്‌വാസികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

അനുഗ്രഹിക്കുക, ആശീര്‍വദിക്കുക.

മദ്യം വരുത്തിയ വിന

വെള്ളമടിച്ച്‌ മൂന്നുപേര്‍ ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ വീട്ടില്‍ sonata കാറില്‍, കയറാന്‍ ശ്രമം - വാര്‍ത്ത.

ഒന്നു പൂസായപ്പോള്‍ നല്ലൊരു വീടുകണ്ടപ്പോള്‍ BAR ആണെന്നു വിചാരിച്ചു കയറിയതായിരിക്കണം. സംഭവം നടക്കുന്ന നേരം പ്രധാനമന്ത്രിയടക്കം പത്തിരുപത്‌ മന്ത്രിമാര്‍ അതിനകത്തുണ്ടായിരുന്നു. പ്രധാനമന്ത്രിയേകാണാന്‍ വന്നതാണു പോലും......
Sorry പറഞ്ഞപ്പോള്‍ SPG ക്കാര്‍ പോകാന്‍ അനുവധിച്ചു. ഇതു കണ്ട TV-ക്കാര്‍ സംഭവം പൊക്കിപിടിച്ചു.
ബ്രേക്കിംഗ്‌ ന്യുസായി ലൈവായി,.......
പോലിസിന്‌ ബുദ്ധിയുദിച്ചു.... രാത്രിതന്നെ മൂന്നെണ്ണത്തിനേയും പൊക്കി...... രാത്രിമുഴുവനും Police Stationനില്‍...

രാവിലെ TV-ല്‍ കണ്ടു, കെട്ട്‌ ഇറങ്ങിയ്തിനുശേഷമുള്ള അവരുടെ മുഖം......

വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം....

Thursday, July 27, 2006

പ്രാണസഖി ഞാന്‍ വെറുമൊരു ‘സ്പാമരനാം‘ ..

ഇതൊരു ആധുനിക ചാരിത്ര്യപ്രസംഗം.. കുറേ നാളായി വിടാതെ സ്പാം അയച്ചുകൊണ്ടിരുന്ന ഒരു സൈറ്റിന്റെ അണ്‍‌സബ്സ്ക്രൈബ് ലിങ്കില്‍ കിട്ടിയപ്പോള്‍ കിട്ടിയത്:



ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു.. :-)

വാക്കിടോക്കി

പേരുകളെക്കുറിച്ച്, മൊത്തം ചില്ലറയില്‍ ഞാനെഴുതിയ പോസ്റ്റില്‍, കണ്ണൂസ്‌ജി എഴുതിയ “പല്ലിക്കാട്ടം” പേരിന്റെ കഥ വായിച്ച്, കുട്ട്യോളുടെ ക്രിയേറ്റിവിറ്റി അപാരം എന്ന് വിചാരിച്ച് നടക്കാന്‍ തുടങ്ങിയിട്ട് ദിവസം രണ്ട് മൂന്നായി.

ഇന്നലെ എനിക്കും കെട്ട്യോള്‍‌ക്കും ഓവര്‍‌ടൈം പണിയായതിനാല്‍ ഡിന്നര്‍ പുറത്ത് നിന്ന് വാങ്ങാം എന്ന് തീരുമാനമാനിച്ചു.
സന്ധ്യക്ക് ഒരേഴു മണിയായപ്പോഴേക്കും “സാധനം വാങ്ങി വരാം” എന്ന് പറഞ്ഞ് ഞാന്‍ വണ്ടിയെടുത്ത് ഇവിടുത്തെ ചിക്കണ്‍ ഫാസ്റ്റ് ഫുഡ് ചെയിനായ നാ‌ന്‍ഡോസിലേക്ക് വിട്ടു.

“അവള്‍ക്ക് ഒരു ചിക്കന്‍ മിനി മീലും എനിക്ക് ഒരു ചിക്കണ്‍ റാപ്പും ലിവര്‍ ഫ്രൈയും” ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി.
എല്ലാം കൂടി അന്‍പത് റാന്‍ഡിലൊതുക്കണം.

കൌണ്ടറില്‍ സാമാന്യം നല്ല ക്യൂ.

വാലിനു നീളക്കുറവുള്ള ഒരു ക്യൂവില്‍ സ്ഥാനം പിടിച്ചു.

തൊട്ടപ്പുറത്തെ ക്യൂവില്‍ മുഴുവനും ആഫ്രിക്കന്‍‌സാണ്. കറുത്ത കണ്ണടയും കറുത്ത ജാക്കറ്റും കറുത്തഷൂസും കറുത്ത പാന്റ്സും ധരിച്ച് വെളുക്കെ ചിരിക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍. ഇങ്ങോട്ട് നോക്കിയവരെ വെറുതെ ചിരിച്ചു കാട്ടി.

“ഗിവ്‌ മി വണ്‍ വാക്കി-ടോക്കി പ്ലീസ്!!”

അടുത്ത ക്യൂവില്‍ ഓര്‍ഡര്‍ ചെയ്യുന്ന ആള്‍ ഓര്‍ഡര്‍ ചെയ്തതാണ്.

വാക്കി-ടോക്കിയോ? ഞാനമ്പരന്നു. കട മാറിയോ? ഇനി വല്ല ഫോണ്‍ കടയിലോ, ഇലക്ട്രോണിക് ഷോപ്പിലാണോ വന്ന് കയറിയത്? അവിടെ കൌണ്ടറില്‍ പോയി ചിക്കണ്‍ ലിവര്‍ എന്നൊക്കെ പറഞ്ഞാല്‍....
ഞാന്‍ നിന്നു പരുങ്ങി. ഇല്ല. തെറ്റിയിട്ടില്ല. മുന്‍പില്‍ ചുവരില്‍ തൂക്കിയ പലകകളില്‍ ചിക്കണ്‍ വിഭവങ്ങളുടെ വിവരങ്ങളാണ്. വാക്കി-ടോക്കി എന്ന ഒരു വിഭവം..പക്ഷേ ഇല്ല....ഇനി ഫോണിന്റെ ആകൃതിയില്‍ പൊരിച്ചെടുത്ത ചിക്കണ്‍ വല്ലതും ആണോ ഈ വാക്കി ടോക്കി?

ആദ്യം ഓര്‍ഡര്‍ ചെയ്തവന്‍, ഒരു കവറുമായി പുറത്തിറങ്ങിപ്പോയി. അല്ല! കവറില്‍, പോലീസിന്റെ കൈയ്യില്‍ കാണുന്ന തരം വാക്കി‌റ്റോക്കി അല്ല. ഷേയ്പ് കണ്ടാല്‍ അറിയാം.

മറ്റേ ക്യൂവില്‍ അടുത്ത ആള്‍..” വണ്‍ വാക്കി-ടോക്കി പ്ലീസ്.”

ഞാന്‍ ശരിക്കും ഞെട്ടി. ദേ പിന്നേം...ഇതെന്താണ് ഈ തിന്നാല്‍ പറ്റുന്ന വാക്കി-ടോക്കി?

മെല്ലെ ക്യൂവില്‍ നിന്നിറങ്ങി, മറ്റേ ക്യൂവിന്റെ മുന്നില്‍ കൌണ്ടറില്‍ ചാരി മെനു നോക്കി നില്‍ക്കുന്നപോലെ നിന്നു.
കണ്ണ് അകത്തേക്ക്, “വാക്കി ടോക്കി“ എടുക്കുന്ന സ്ത്രീയുടെ കൈകളില്‍ തറഞ്ഞു നിന്നു. എന്താണ് ദൈവേ ഈ വാക്കിടോക്കി?

അപ്പോഴല്ലേ പിടി കിട്ട്യേ..

വാക്കി‌ടോക്കി എന്ന്വച്ചാല്‍, രണ്ട് കോഴിക്കാന്‍ പൊരിച്ചത് + ഒരു കോഴിത്തല (ചുണ്ടടക്കം) പൊരിച്ചത്.
കോഴിക്കാല്‍ - walky
കോഴിത്തല - talky.


എന്റെ മുഖം ട്യൂബ് ലൈറ്റ് ഇട്ട പോലെ തെളിഞ്ഞു. ഇവര് ആള്‍ക്കാര് കൊള്ളാലോ! നല്ല പേര്!

ഹോ ഇനി ഈ വിജ്ഞാനം ഒന്ന് പ്രദര്‍ശ്ശിപ്പിക്കണമല്ലോ, അല്ലെങ്കില്‍ ഒരു മനസമാധാനം ഇല്ല.

ഫോണെടുത്ത് കറക്കി.
“എട്യേ...നിനക്ക് തിന്നാന്‍ വാക്കിടോക്കി പറയട്ടെ? വാക്കിടോക്കി?”

ചോദ്യങ്ങള്‍

ബൂലോഗ ഗുരുക്കന്മാരേ..രണ്ടു സംശയങ്ങള്‍ :
1. എല്ലാ മലയാളം ബ്ലോഗുകളുടെയും ലിങ്ക് വേര്‍ഡ്‌പ്രസ് ബ്ലൊഗില്‍ കൊടുക്കാനാകുമോ? സ്വയം update ചെയ്യുന്ന ഒരു ലിസ്റ്റ് ആയി? ചില ബ്ലോഗുകളില്‍ “provided by bloglines" എന്നു കണ്ടു. bloglines ഉപയോഗിച്ച് എങ്ങനെയാണ് അതു സാദ്ധ്യമാക്കുക?

2. തനിമലയാളം aggregator-ന് ഒരു ഫീഡ് URL ലഭ്യമാണോ? ഗൂഗിള്‍ റീഡരില്‍ നിന്നു നേരിട്ട് വായിക്കാനാണ്. സഹായം ഇവിടെ കമന്റായി എഴുതിയാല്‍ വളരെ ഉപകാരം.

Wednesday, July 26, 2006

(കണ്ടിട്ടും കാണാത്ത) കാണേണ്ട സ്ഥലങ്ങള്‍

ഇതില്‍ കുമാറേട്ടന്‍ പറഞ്ഞിരിക്കുന്നത്‌ പോലെയുള്ള സ്ഥലങ്ങളെ പറ്റി, അതായത്‌ സുന്ദരവും അതേ സമയം അധികം ആള്‍ക്കാര്‍ റ്റൂറിസം എന്നു പറഞ്ഞു വൃത്തികേടാക്കാത്തതുമായ സ്ഥലങ്ങളെ പറ്റി , അറിയാവുന്നവര്‍ ഒന്നു പോസ്റ്റാമോ...

മൊസ്ക്വിറ്റോ റിംഗ് ടോണ്‍

മുതിര്‍ന്നവരുടെ കാതുകള്‍ക്ക് കേള്‍ക്കാനാകാത്ത റിംഗ് ടോണുകളാണ് അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ പുതിയ ട്രെന്‍ഡ്. മുതിര്‍ന്നവര്‍ക്കു കേള്‍ക്കാന്‍ പ്രയാസമുള്ള ശബ്ദവീചികളാണ് 18-20 കിലോഹെര്‍ട്സിലുള്ള ഈ റിംഗ് ടോണ്‍.
Find out which ringtones you can hear!

എന്നെ ഒന്നു സഹയിക്കണെ

പ്രിയപ്പെട്ട ശ്രീജിത്തെ, ചേട്ടന്മാരെ, ചേച്ചിമാരെ ആരെങ്കിലും എന്നെ ഒന്നു സഹായിക്കണെ കാരണം എന്റെ ബ്ലൊഗില്‍ കമന്റ്‌ ഇടാന്‍ ഉള്ള ലിങ്ക്‌ കാണുനില്ല

ഉത്തരകടലാസ്സ്


ഒരു ഉത്തരകടലാസ്സ് ഫോര്‍വേഡായി വന്നത് ഇവിടെ വക്കുന്നു. ഇനി ഇത് പണ്ടവിടെയുണ്ടായിരുന്നു, ഇവിടെയുണ്ടായിരുന്നൂന്നൊന്നും ആരും പറയണ്ട. വായിച്ചവര്‍ മിണ്ടാണ്ടിരിക്ക്യാ....വായിക്കാത്തവര്‍ വായിച്ച് അറിവു നേടുക

ഞാനൂണ്ട്‌

പ്രിയ ബൂലോകരേ,

ആവേശം മൂത്ത്‌ ഞാനുമൊരു ബ്ലോഗറായി. ബ്ലോഗാനുള്ള പ്രചോദനം തന്ന കുട്ടപ്പായിക്കും, ബൂലോകത്തിലേക്കെന്നെ കൈ പിടിച്ചുയര്‍ത്തിയ ശ്രീജിത്തിനും നന്ദി പറഞ്ഞു കൊണ്ടു ഞാന്‍ തുടങ്ങട്ടെ....

http://kochankathakal.blogspot.com/

പാഠപുസ്തകങ്ങളില്‍ നിന്ന് “ഹിന്ദുത്വം” നീക്കും

ചെന്നൈ, ജൂലൈ 26: “ഹിന്ദുത്വ നയങ്ങള്‍” പ്രചരിപ്പിക്കുന്ന പാഠപുസ്തക ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്നാട് വിദ്യാഭ്യാസമന്ത്രി തങ്കം തെന്നരസ്, തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചതാണിത്.


ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ അംഗം രവികുമാറാണ് പരാതി നല്‍കിയത്. സ്കൂള്‍ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ വിദ്യാഭ്യാസം “കാവിവല്‍ക്കരിക്കാന്‍” ശ്രമിക്കുന്നുവെന്നും ഇതിലൂടെ ചില തല്‍പ്പരകക്ഷികള്‍ “ഹിന്ദുത്വ നയങ്ങള്‍” പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആയിരുന്നു ആരോപണം.


ഡി എം കെ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ വിദ്യാഭ്യാസം “കാവിവല്‍ക്കരിക്കാന്‍” അനുവദിച്ചിരുന്നില്ല. പാഠപുസ്തകങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത് കഴിഞ്ഞ ജയലളിതാ സര്‍ക്കാരാണ്. ഉടന്‍ തന്നെ ഈ ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് എടുത്തുമാറ്റും - തങ്കം പറഞ്ഞു.

(തമിഴ്നാട്ടില്‍ നിന്നുള്ള ഈ വാര്‍ത്ത ചില സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടേക്കാം.)

Tuesday, July 25, 2006

പ്രതികരിക്കുക, നവകൊളൊണിയസത്തിന്റെ ക്രൂരതക്കെതിരെ.

visit http://julywar.epetition.net and sign the Save the Lebanese Civilians Petition and forward this invitation to your friends. Lebanese civilians have been under the constant attack of the state of Israel for several days. The State of Israel, in disregard to international law and the Geneva Convention, is launching a maritime and air siege targeting the entire population of the country. Innocent civilians are being collectively punished in Lebanon by the state of Israel in deliberate acts of terrorism as described in Article 33 of the Geneva Convention

പ്രതികരിക്കുക,
നവസാമ്രാജ്യത്തിന്റെ അതിക്രൂരമായ നരഹത്യക്കെതിരെ

അയ്യടാ ഞാനും ബൂലോഗത്തി ഭൂ ഉടമയായി...

നന്ദി, വീണ്ടും ബുദ്ധിമാനായ ശ്രീജിത്തേ ബൂലോഗ കബ്സിലേക്ക് സ്വാഗതം ചെയ്തതില്഼ നന്ദി. മറ്റുളളവരോട് ഓരു വാക്ക് പുതിയ ഓരാളാണേ പേര് കിച്ചു. ചുമ്മാ കുറെ സ്വപ്നങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും നിങ്ങളോട് സംസാരിക്കാനാണ് എത്തിയത്. കിച്ചു കറെ ഏറെ വാചാലനാവാനാണ് അതു കൊണ്ട് അബദ്ധങ്ങള്഼ സംഭവിക്കാം. എന്നാലും സംഭവാമി യുഗേ യുഗേ...

വാക്യോം മേം പ്രയോഗ്‌ കീജിയേ

കളകാഞ്ചി
1. ജപ്പാനില്‍ പോയ വക്കാരിയും നീലനും സ്ക്രിപ്റ്റ്‌ പഠിക്കാന്‍ നോക്കിയപ്പോഴാ കാഞ്ചി പത്തു രണ്ടായിരം ഉണ്ടെന്ന് മനസ്സിലായത്‌. നീലന്‍ കുറേ അക്ഷരമൊക്കെ പഠിച്ചു, എന്നാല്‍ ക്ഷമകെട്ട വക്കാരി "ഓ; കളകാഞ്ചി" എന്നു പറഞ്ഞ്‌ ബുക്കെടുത്ത്‌ ഒരേറുകൊടുത്തു.

2. കാഞ്ചി ശങ്കരാചാര്യനെ പോലീസ്‌ പിടിച്ചത്‌ മൂപ്പര്‍ക്ക്‌ വലിയ സങ്കടമായിപ്പോയി. പുരിയിലെ ശങ്കരാചാര്യന്‍ മൂപ്പരെ മൊബൈലില്‍ വിളിച്ച്‌ ആശ്വസിപ്പിച്ചു " ഇനിയതൊന്നുമാലോചിച്ച്‌ മനസ്സു വിഷമിപ്പിക്കേണ്ട , അതൊക്കെ മറന്നു കളകാഞ്ചി"

(ഇന്‍സ്പിറേഷന്‍- വക്കാരി ഇപ്പോ ഭാഷ്യത്തിലിട്ട കമന്റ്‌)

സൂര്യ റ്റി.വി യില്‍ ഇന്ന്‌ വൈകുന്നേരം

ബൂലൊഗരെ സൂര്യ റ്റി.വി യില്‍ ഇന്ന്‌ വൈകുന്നേരമുള്ള വാര്‍ത്തയില്‍ ബ്ലൊഗുകള്‍ ബ്ലോക്കു ചെയ്തത്‌ എന്നെ എങ്ങിനെ ബാധിച്ചുവെന്നത്‌ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌ ഇതൊരു സൂചനയായി കണക്കാക്കുക. അറിയിക്കാമെന്ന്‌ പറഞ്ഞിട്ടുള്ളതിനാല്‍ അറിയിപ്പ്‌ കിട്ടിയാലുടന്‍ ഈ ബ്ലോഗിലിടാം.
മറ്റൊരു സന്തോഷ വാര്‍ത്ത ജൂലൈ മാസത്തെ നവാഗത ബ്ലോഗുകളുടെ എണ്ണം 50 കഴിഞ്ഞിരിക്കുന്നു വെന്നതാണ്‌.

Monday, July 24, 2006

Blogging A Story: തനിയാവര്‍ത്തനം

Blogging A Story: തനിയാവര്‍ത്തനം
ദൈവമേ...ഇതിനൊരു കമന്‍റിടാന്‍ ഞാന്‍ അജ്ഞനാണല്ലോ..

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...

കേരളകുമുദി ആഴ്ചപ്പതിപ്പില്‍ വന്ന കെ.സുദര്‍ശന്റെ ലേഖനം (വായിക്കാത്തവര്‍ക്ക് വേണ്ടി)

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...

Sunday, July 23, 2006

സുഹൃത്തുക്കളേ പ്രിന്‍സിനു വേന്റി പ്രാര്‍ത്ഥിക്കൂ

ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ പ്രിന്‍സെന്ന 5 വയസ്സുകാരന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥ്തിക്കൂ...

വെള്ളിയാഴ്ച്ച വൈകുന്നേരമാണ്‌ പ്രിന്‍സ്‌ കിണറ്റില്‍ വീണത്‌. വെറും 16 ഇഞ്ച്‌ വ്യാസമുള്ള കിണറില്‍ 60 അടി താഴ്ച്ചയിലാണ്‌ പ്രിന്‍സിപ്പോള്‍. ഇന്‍ഡ്യന്‍ ആര്‍മി പ്രിന്‍സിനെ രക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. പ്രിന്‍സിന്റെ 5-ആം പിറന്നാളാണിന്ന്‌.

for live update watch : "TIMES now" channel

Saturday, July 22, 2006

പുതിയ ബ്ലോഗര്‍

പൊറോട്ടയും കോഴിക്കറിയും ദക്ഷിണ വാങ്ങി ഇന്നലെ ഞാനൊരു പുതിയ ബ്ലോഗറെയുണ്ടാക്കി.
കക്ഷി ഇവിടെയുണ്ട് . ഒന്ന് സ്വാഗതം പറയാമോ?

ഒറ്റക്ക് ബ്ലോഗേഴ്സ് മീറ്റ് നടത്തി മടുത്തു.
ഇനി ഞങ്ങളിവിടെ ഒരു റഷ്യന്‍ ബ്ലോഗേഴ്സ് മഹാമീറ്റ് നടത്താന്‍ പോകുന്നുണ്ട്.വിശദ വിവരങ്ങള്‍ പിന്നീടറിയിക്കുന്നതാണ്.

Friday, July 21, 2006

Fight between male rat snakes



This is a fight between male rat snakes. It's popularly called "combat dance". Each male tries to control the body of the other by twisting around it and tries to keep his own head above that of his opponent. They also try to push each other's head down. The evasive movements of the two snakes results in what looks like a dance, so that people often mistake this to be mating.

Video by: dotcompals
Detailed text provided by: Hari Krishnan

(Palakkad,Kerala, India). More Pictures available at http://www.KeralaClick.com

ബ്ലോഗുകളെ കാറ്റഗറി തിരിക്കല്‍ (വീണ്ടും)

ഈ എല്‍ജി സ്വൈര്യം തരുന്നില്ല. അതും ഏവൂരാന്‍ വാടകയ്ക്കെടുത്ത വീടിന്റെ പിന്നില്‍ തന്നെ ഇതൊക്കെ എഴുതിവയ്ക്കാനും തുടങ്ങിയാലോ :) ശരിയല്ല എന്നു തോന്നി ക്ലബ്ബില്‍ പോസ്റ്റാക്കുന്നു. പറയാനുണ്ടായിരുന്നത്‌ ഇത്രയുമാണ്.

Thursday, July 20, 2006

ഒന്നാം ആഫ്രിക്കന്‍ ബൂലോഗ മീറ്റ് !!!!!!!

പ്രിയ ബൂലോഗരേ
ബൂലോഗം ആഫ്രിക്കന്‍ ചാപ്റ്ററിന്റെ ഒന്നാം സംഗമം ഇന്നലെ ജോഹന്നാസ്‌ബെര്‍ഗ്ഗില്‍ ഉജ്ജ്വലമായി കൊണ്ടാടപ്പെട്ട വിവരം എല്ലാവരേയും അറിയിച്ചുകൊള്ളട്ടെ.
പങ്കെടുത്തവര്‍
ജേക്കബ്
അരവിന്ദന്‍
(ങേ...രണ്ട് പേരേ ഉള്ളോ?)

പ്രസ്തുത സംഗമം കാപ്പിരി ടൈംസ് എന്ന പത്രവും, മണ്ടയില്ലാ ബ്രോഡ്‌കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന ചാനലും ഇന്നോ നാളയോ മറ്റന്നാളോ തത്‌സമയം കവര്‍/സം‌പ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കാര്യപരിപാടി: നേരത്തെ നിശ്ചയിച്ചുറച്ച പോലെ ഒരു ഷോപ്പിംഗ് മാളിന്റെ വടക്ക് ഞാനും തെക്ക് ജേക്കപ്പും വന്ന് അരമണിക്കൂര്‍ വേയ്റ്റ് ചെയുന്നു. ഇടക്ക് ഫോണില്‍ വിളിച്ച് “എവടെയാ? ഞാനിവടെയാ.. ഞാനും ഇവടയാ.. പിന്നെ എവടെയാ? കാണുന്നില്ലല്ലോ?” എന്നങ്ങോട്ടും ഇങ്ങോട്ടും കുശലം പറഞ്ഞ് മടുത്തപ്പോള്‍, അവസാനം ജേക്കബ് വിസ്മയകരമായ ഒരു ബുദ്ധിസാമര്‍ത്ഥ്യപ്രകടനഥിലൂടെ മാളിന്റെ വടക്ക് വശത്തേക്ക് വരികയും ഞങ്ങള്‍ കണ്ടുമുട്ടുകയും ചെയ്തു.

കുശലങ്ങള്‍‌ക്ക് ശേഷം, ഞാന്‍ തനി ആഫ്രിക്കനായ ചുട്ട എലി, പുഴുങ്ങിയ ആന, കാണ്ടാമൃഗം റോസ്റ്റ്, മുതലക്കറി മുതലായവ കഴിക്കാം എന്ന് പറഞ്ഞെങ്കിലും ജേക്കബ്ബ് നാട്ടില്‍ മനുഷ്യനായി ചെന്നിറങ്ങേണ്ട ആവശ്യകതയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയും അത് ശരി വച്ച് ഞങ്ങള്‍ അല്പം ദൂരെയുള്ള ഗസല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലേക്ക് നീങ്ങുകയും ചെയ്തു.

“മണ്ടേലാ മണ്ടേലാ...നെല്‍‌സണ്‍, തെങ്ങിന്റെ മണ്ടേലാ..” എന്നുള്ള ആഫ്രിക്കന്‍ പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ഗസലില്‍ ബ്ലോഗ് ചര്‍ച്ചകള്‍ക്ക് തുടക്കം ഇട്ടു.

ബൂലോഗത്തിലെ സകലമാന പുലികളേയും അവരുടെ പോസ്റ്റുകളേയും പറ്റി ഞങ്ങള്‍ ക്രിയാത്മകമായി ഡിസ്കസ് ചെയ്തു. അഭിപ്രായങ്ങള്‍ പങ്കു വച്ചു. ഈയിടെയായി പോസ്റ്റുകളുടെ ക്വാളിറ്റി അല്പം കുറഞ്ഞോ എന്നതു ചര്‍ച്ചക്ക് വന്നു. ചില പോസ്റ്റുകള്‍ ചാറ്റ് റൂമുകളുടെ പകര്‍പ്പായിപ്പോവുന്നില്ലേ എന്നുള്ള സംശയം പ്രകടിപ്പിക്കപ്പെട്ടു. ബൂലോഗം വളരും തോറും പിളരും-പിളരണം എന്ന പെരിങ്ങോടന്‍ തിയറി എത്രത്തോളം ദീര്‍ഘവീക്ഷണത്തോട് കൂടിയതാണെന്ന് അംഗീകരിക്കപ്പെട്ടു.

അതിനിടയില്‍
ഉപ്പ് ലസ്സി, ചിക്കന്‍ ടീക്കാ, ചിക്കന്‍ ടീക്കാ മസാല, ചിക്കണ്‍ മദ്രാസ്സ്, നാലു റൊട്ടികള്‍, കോക്ക്, ലമണേഡ്, ഗുലാബ് ജാമുന്‍, റൈസ് എന്നിവ ഓര്‍ഡര്‍ ചെയ്യുകയും വാനിഷിംഗ് വിദ്യ പ്രയോഗിച്ച് അപ്രത്യക്ഷമാക്കുകയും ചെയ്തു.

നാട്ടില്‍ പോകുന്നതില്‍ ആഹ്ലാദവാനാണെങ്കിലും നാട്ടിലെ ബ്ലോഗ് ബ്ലോക്കിലും, ഓഫീസിലെ ബ്രൌസിംഗിലുള്ള അസഹിഷ്ണുതയിലും ജേക്കബ്ബ് ആശങ്ക പ്രകടിപ്പിച്ചു.

വീണ്ടും ബൂലോഗരെക്കുറിച്ചും, സുഹൃത്‌വലയത്തെക്കുറിച്ചും, മൊത്തം ചില്ലറയില്‍ വരാന്‍ പോകുന്ന പോസ്റ്റുകളെക്കുറിച്ചും, ഭാവി പരിപാടികളെകുറിച്ചും മറ്റും മറ്റും ദീര്‍ഘമായ ചര്‍ച്ച നടത്തി.

രാത്രി ഒന്‍പത് മണിയാവാറായിരുന്നതിനാലും പഴ്സ്, മാല, വാച്ച്, മൊബൈല്‍, പണ്ടം, കിഡ്‌നി,കുടല്‍, രക്തം, ജീവന്‍ ഇവ നഷ്ടപ്പെടാന്‍ താത്‌പര്യമില്ലാതിരുന്നതിനാലും ഞങ്ങള്‍ യോഗം പിരിയാന്‍ തീരുമാനിച്ചു.

ജേക്കബ്ബിനെ ഓഫീസിന്റെ മുന്‍പിലിറക്കി ഞങ്ങള്‍ സലാം പറഞ്ഞു പിരിഞ്ഞു. പറ്റിയാല്‍ ഇനി ഇന്ത്യയിലോ ആഫ്രിക്കയിലോ വച്ച് നേരില്‍ക്കാണാം എന്ന പ്രതീക്ഷയോടെ...എവിടെയായാലും ബൂലോഗത്തിലൂടെ സൌഹൃദം നിലനിര്‍ത്താമെന്ന വിശ്വാസത്തോടെ.

ആ രാത്രിയില്‍, നിറഞ്ഞ വയറുമായി ജേക്കബ്ബ് ഓഫീസിന്റെ പടികള്‍ വേച്ചു വേച്ചു കയറിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒടുക്കത്തെ എരുവല്ലാരുന്നോ ആ ചിക്കണ്‍ മദ്രാസ്സിന്! ഹോ!

അടുത്ത ആഫ്രിക്കന്‍ മീറ്റിന് കൂടുതല്‍ ആള്‍‌ക്കാര്‍ ഉണ്ടാകും ജേക്കബ്ബ് എന്തായാലും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാന്‍ വീട്ടിലേക്ക് വലിച്ചു വിട്ടു.

ഞങ്ങളുടെ ഒരു ഫോട്ടോ.
ഹോട്ടലിലിരുന്ന് ഫുഡ് വെട്ടിക്കഴിഞ്ഞപ്പോള്‍ ബെയറര്‍ ബില്ല് കൊണ്ടുവന്നപ്പോള്‍ ഉള്ള മുഖഭാവം.
ഇവിടെ ഞെക്കൂ.

-ശുഭം-

ചോരക്കളി




ഇസ്രായേലിലെ മാലാഖക്കുട്ടികള്‍ ലബനണിലെ സഹോദരങ്ങള്‍ക്കയക്കുന്ന സമ്മാനങ്ങള്‍ കണ്ടില്ലേ... ഈ ക്രൂരതയില്‍ കൊച്ചുകുഞ്ഞുങ്ങളേയും ചേര്‍ത്തു എന്തു തെളിയിക്കാനാണു ഇസ്രായേലിന്റെ ശ്രമം. എഴുതുന്ന കുഞ്ഞിന്റെ കണ്ണില്‍ കൌതുകം, അവളറിയുന്നില്ല ഇതു ചെന്നു പതിക്കുന്നിടത്തു എത്ര കുഞ്ഞുങ്ങളുടെ പിഞ്ചുകൈകാലുകള്‍ ചിതറുമെന്ന്‌. ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന ഈ ആക്രമണത്തില്‍ ലബണനില്‍ മരിച്ച സാധാരണക്കാര്‍ 300 കവിഞ്ഞു. ആയിരത്തിലേറേ പരുക്കുപറ്റിയവര്‍. UN കണക്കനുസരിച്ചു ഇതില്‍ മൂന്നിലൊന്നു കുഞ്ഞുങ്ങള്‍. ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെയാണു ഇതു നടക്കുന്നതെന്നുള്ള വസ്തുത ഇതിലും ഖേദകരം. "കുറച്ചു നാള്‍ ബോംബിട്ടു കളിച്ച ശേഷം നിര്‍ത്തിക്കോള്ളാന്‍" അമേരിക്ക പറഞ്ഞു. സ്വരക്ഷക്കു വേണ്ടി ഇസ്രായേല്‍ ചെയ്യുന്ന യുദ്ധമെന്നു ഇതിനെ G8 വിളിച്ചു. ഇസ്രായേലില്‍ മരിച്ചവര്‍ 16 സാധാരണക്കാര്‍, പരിക്കുപറ്റിയവര്‍ 338.

ഇനി ഇതിന്റെ മറുവശം നോക്കാം. മുംബൈയില്‍ 200 ഇല്‍ അധികം പേര്‍ മരിച്ച സ്പോടനങ്ങള്‍ക്കുത്തരവാദികള്‍ ഇസ്ലാമിക ഭീകരരെന്നു തെളിഞ്ഞിരിക്കുന്നു. ഇവര്‍ക്കു ധനസഹായം നല്‍കുന്നവര്‍ ആരെന്നു ചിന്തിച്ചിട്ടുണ്ടോ. മുസ്ലീം രാജ്യങ്ങളിലേ ധനവാന്മാര്‍ ജിഹാദിനു പിന്തുണ കല്‍പ്പിച്ചുകൊണ്ടു പണമൊഴുക്കുമ്പോള്‍ ഭാരതത്തിലും, ഇസ്രയേലിലും തെരുവുകളില്‍ ചോരയൊഴുകുന്നു.

ഒരു യുദ്ധം വഴി ത്രാസു സമമാക്കാം എന്ന വാദം ഉന്നയിക്കുന്നില്ല. മതമേതായാലും നഷ്ടപ്പെടുന്നവര്‍ക്കു എന്നും തീരാകണ്ണുനീര്‍ മാത്രം. ഈ രക്തച്ചൊരിച്ചില്‍ എന്നെങ്കിലും അവസാനിക്കുമോ...

ബോംബുകള്‍ ചെന്നു പതിച്ച ലബണനിലെ കാഴ്ചകള്‍

വാള്‍വോ!!!












ലിമിറ്റഡ് സ്റ്റോപ്പെന്നാണ് ബസ്സില്‍ എഴുതിയിരിക്കുന്നത്,
അതു മാറ്റി ലിമിറ്റഡ് എഡീഷന്‍ എന്നാക്കാമായിരുന്നു.

സെന്‍സേര്‍ഡ് ലിസ്റ്റ്


ദാ ഇത്രേം ബ്ലോഗുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനേ ഇന്ത്യന്‍ സര്‍ക്കാര് പറഞ്ഞുള്ളു. അതിനാണ് രാജാവിനെക്കാളും വല്യ രാജഭക്തി ഇന്ത്യയിലെ ഐ.എസ്.പീ ചേട്ടന്മാ‍ര്‍ കാണിച്ചത്!

കഷ്ടം!

Wednesday, July 19, 2006

സി ഐ ഡി മൂസ കണ്ടെത്തിയത്‌.

ഡൂടി ഫ്രീ രാജ്യത്തിലിരുന്നു ഡോണ്‍ പറയുന്നു ലോകപോലീസിന്റെ ശത്രു രാജ്യത്തിരിക്കുന്ന അകമ്പ്ലിസിനോട്‌. "ആയിരത്തിയഞ്ഞൂറുണ്ട, നാനൂറു തീതുപ്പി. വയ ഇതിലെ. ടു നവീന്‍ കുമാര്‍ ,29, മുംബൈ" ( ഈ അഡ്രസീയും അക്കവും ഒരിക്കലുമൂള്ളതായിരിക്കില്ല).

മുംബയ്‌ കസ്റ്റംസ്‌. കാര്‍ഗൊ കൈകാര്യം ചെയ്യുന്ന ലോഡേര്‍സും ഡ്രയ്‌വറും.

ലോഡര്‍ നവീന്‍ കുമാറിന്റെ പെട്ടി തിരിച്ചറിയുന്നു. ഡാമറേജു വന്ന പെട്ടി വയര്‍ഹൗസിലേക്കെന്ന പോലെ റണ്വേയിലുള്ള അതോരിറ്റിയുടെ ജീപ്പില്‍. നേരെ വെളിയിലേക്കു.(ഈ മോഡ്‌ ഓഫ്‌ ഓപറാന്റി 26 വര്‍ഷം മുന്‍പു ഒരുവന്‍ വീരസ്യത്തോടെ പറയുന്നതു കേട്ടതാണു)

ഡോണ്‍ ഇന്ത്യയിലേക്കു വിളിക്കുന്നു - ആട്‌ ജഗാപ്പെ ദീവാലി മനാ ദോ.

ഇന്ത്യയിലെ ഏജെന്റ്‌ - യെസ്‌ ബോസ്‌.

നാളും പേരും ഊരുമില്ലാത്ത ബിനാമി കൊസ്രാക്കൊള്ളീ ഗാവില്‍ വളര്‍ന്നുവരുന്ന കുട്ടി ദാദയെ (മൂന്നു കത്തിക്കുത്തു, സിനിമ റ്റികറ്റ്‌ ബ്ലേകില്‍ വില്‍പന എന്നിവയിലെ പ്രാവിണ്യം ) കാണുന്നു. "ആട്‌ ജഗേപ്പെ പട്ടാക്ക രക്നാ. കുച്ച്‌ ബി ഹോയേഗ ഹം സമാലേഗ" .
നല്ലൊരു കാശും മുങ്കൂര്‍.

നിരപരാധികള്‍ മരിച്ചു വീഴുന്നു. ഷൂട്‌ അറ്റ്‌ സയ്റ്റിനു ഒരിരകൂടി. ബിനാമി എന്നെ സ്ഥലം വിട്ടിരിക്കും.

പിന്നെ അങ്ങാടിയില്‍ തോറ്റവര്‍ പാക്കിസ്താനെ കുറ്റം പറയുന്നു. സാഹിത്യം പറയുന്ന ബ്ലോഗര്‍മാരെ നിരോധിക്കുന്നു. അധികം നാണക്കേട്‌ ലോകമറിയാതിരിക്കട്ടെ.

സി ഐ ഡി മൂസ കണ്ടെത്തിയതിതാണ്‍.

ബ്ലോഗ്‌സ്പോട്ട് ബ്ലോക്ക്: എങ്ങിനെ പ്രതികരിക്കാം.

തത്തമംഗലം പറഞ്ഞ രീതിയിലുള്ള ഒരു കത്തു കൊണ്ടു ഇതിനെ എതിര്‍ക്കാന്‍ കഴിയില്ല. ഒരോ ഭാരതീയനുമുള്ള Right To Information act ഉപയോഗിച്ചു സര്‍ക്കാരിനോടു ചോദിക്കണം. http://righttoinformation.gov.in/ വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുള്ള പോസ്റ്റ്‌ഓഫിസുകളില്‍ ചെന്നു ഒരു നിശ്ചിത തുക(10 രൂപ മുതല്‍ പരമാവധി 50 രൂപ വരെ) കൊടുത്തു നാം നമ്മുടെ പരാതി (query) register ചെയ്യണം. അതിനു ശേഷം അവര്‍ തരുന്ന ഫോറം നമ്മല്‍ ഒപ്പിട്ട grievance letter കൂടെ ചേര്‍ത്തു അയക്കണം. അപ്പോള്‍ സര്‍ക്കാര്‍ നമ്മള്‍ ആവശ്യപ്പെട്ട വിവരം തരാന്‍ ബാദ്ധ്യസ്ഥരാകും. വെറുതെ ഒരു കത്തു അയച്ചാല്‍ അതു ചവറ്റുകൊട്ടയില്‍ പോകും എന്ന വിവരം എല്ലാവര്‍ക്കും അറിയാമല്ലൊ.

Sub: Information regarding the blocking of internet website domains

Dear Sir,

It has come to my attention that I , along with several other internet users accross the country, have been unable to access the following websites:

Http://www.blogspot.com
http://www.geocities.com
http://www.typepad.com

As well as the following sub domains:

http://sub-domain.blogspot.com
http://sub-domain.blogspot.com

On asking the relevant ISPs, their users were told these websites have been blocked under a directive of the Ministry of communication and Information Technology, Government of India.

I would like to use the right to information act to ascertain the following:

1. Has there been any such directive issued by the Ministry of Communications & Information Technology?
2. If so, why is this ban enforced?
3. Why have these particular domain names been specifically banned?
4. When will this ban cease to exist?
5. If no such directive has been issued, why are these websites being blocked?
6. Who is responsible for ensuring that Indian citizens have the freedom to access these websites?
7. What form of redressal does an Indian citizen have to ensure that these websites are no longer blocked?


I must emphasize here that these websites, are used by thousands of ordinary Indian Citizens to express their views, thoughts and ideas. Indian citizens have the right to express their views freely, and have an unhinged exchange oh thoughts and ideas.

Blocking these websites universally and not allowing Indian citizens to read any of them is tantamount to hindering the freedom of expression of those thousands of ordinary Indian citizens.

I request you to kindly look into this matter. Thank you in advance for your co-operation.
Yours Sincerely,



{few spelling mistakes rectified}

ഏഷ്യാനെറ്റില്‍ അതുല്യ സംസാരിക്കുന്നു.

ഇന്ത്യന്‍ സമയം 1.00 പി എം (യൂയേയി 11.30 ഏ എം) മുതല്‍ സ്റ്റുഡിയോയില്‍ നിന്നും പിടിച്ച്‌ പുറത്താക്കും വരെ അതുല്യാ ശര്‍മ്മ ഇന്ത്യയില്‍ ബ്ലോഗ്‌സ്പോട്ട്‌ ഡോട്ട്‌ കോം ബ്ലോക്ക്‌ ചെയ്തതിനെക്കുറിച്ചും ഗോള്‍ഡ്‌ സ്പോട്ട്‌ കിട്ടാനില്ലാത്തതിനെക്കുറിച്ചും രാവിലേ തന്നെ ഉച്ചയാകാത്തതിനെക്കുറിച്ചും സംസാരിക്കുന്നതായിരിക്കും. റെക്കോര്‍ഡ്‌ ചെയ്യാന്‍ സംവിധാനമുള്ളവര്‍ ചെയ്യുക, ഇവിടിടുക.

മമ ഭാഷ

പതിനാലു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു കൊച്ചു സംസ്ഥാനത്തിലെ ആള്‍ക്കാരുടെ 28 തരം ഭാഷകളെക്കുറിച്ചുള്ള ഒരു തമ്മില്‍ തല്ലല്‍....


powered by ODEO

ഇതു എന്റെതടക്കം ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ചെയ്തതല്ല എന്നു വ്യക്തമാക്കുന്നു.

Tuesday, July 18, 2006

Blogger, Geocities, Typepad is banned by RTI of India

Attention Indians! Post letter to RTI -IPs Lock
Blogger, Geocities, Typepad is banned by RTI of India due to Mumbai Attack

Everyone get shock to hear about IP blocking news. In another forum blogger community I got a letter which every blog holder have send it to RTI. Now its time to show our uniqeness againest RTI, India.
The letter is shown given below :

--------------------------------------------------------------------------

To
Shri B.B. Bahi,
Joint Director and PIO(RTI)
Office of PIO (RTI)
Room No 1016, Electronics Niketan
Department od INfomation Technology (DIT)
Ministry of Communication and Information Technology
6, CGO Complex, New Delhi

Sub: Information regarding the blocking of internet website domains

Dear Sir,

It has come to my attention that I , along with several other internet users accross the country, have been unable to access the following websites:

Http://www.blogspot.com
http://www.geocities.com
http://www.typepad.com

As well as the following sub domains:

http://sub-domain.blogspot.com
http://sub-domain.blogspot.com

On asking the relevant ISPs, their users were told these websites have been blocked under a directive of the Ministry of communication and Information Technology, Government of India.

I would like to use the right to infomation act to ascertain the following:

1. Has there been any such directive issued by the Ministry of Communications & Information Technology?
2. If so, why has this ban coma into force?
3. Why have these particular domain names been specifically banned?
4. When will this ban cease to exist?
5. If no such directive has been issued, why are these websites being blocked?
6. Who is responsible for ensuring that Indian citizens have the fredom to access these websites?
7. What form of redressal does an Indian citizen have to ensure that these websites are no longer blocked?


I must emphize here that these websites, are used by thousands of ordinary Indian Citizens to express their niews, thoughts and ideas. Indian citizens have the right to express their views freely, and have an unhinded exchange oh thoughts and ideas.

Blocking these websites universally and not allowing Indian citizens to read any of them is tantamount to hidering the freedom of expression of those thousands of ordinary Indian citizens.

I request you to kindly look into this matter. Thank you in advance for your co-operation.
Yours Sincerely,







--------------------------------------------------------------------------

Take a print out of this letter and post it.
Note: Don't forgot to sign down
Pass this letter to all your friends and asks post to RTI.
Aprox. 2500 letter already posted.
Take it seriously

ഞാനും മണ്ടത്തരങ്ങളും !

തീയതി : ജൂലൈ 18, 2006
സമയം : 12:10 ഉച്ചയ്ക്ക്‌


ഞാന്‍ : hi
ശ്രീജിത്ത്‌ : hi nikk. how are you
ഞാന്‍ : fine ty. and u ?
ശ്രീജിത്ത്‌ : doing good. അവിടെ blogspot blocked ആണോ ?
ഞാന്‍ : here i can access the pages. but yesterday it was banned
ഞാന്‍ : there?
ശ്രീജിത്ത്‌ : you can access from home? you are using bsnl?
ഞാന്‍ : yep. bsnl
(കുറച്ചു നിമിഷങ്ങള്‍, സംഭാഷണമില്ലാതെ...ടിക്‌ ടിക്‌... )
ഞാന്‍ : ??????????????????????????????
ശ്രീജിത്ത്‌ : i was going though a few blogs. പിന്നെ, bsnl blogspot നിരോധിച്ചിട്ടില്ല ട്ടൊ
ഞാന്‍ : :)

ഞാന്‍ : തീവ്രവാദികള്‍ use ചെയ്യുന്നുണ്ടോ?
ശ്രീജിത്ത്‌ : ഉണ്ടെന്നാ വിവരം ഉള്ള ഇന്‍ഫോര്‍മേഷന്‍ മിനിസ്ട്രി പറയുന്നതു. അവര്‍ ബോംബ്‌ ണ്റ്റെ വിവരങ്ങളൊക്കെ ബ്ളോഗില്‍ ഇടുന്നുണ്ടു പോലും
ഞാന്‍ : booo..m! i checked yesterday... പാക്കിസ്ഥാന്‍ also banned blogspot.
ഞാന്‍ : then why bsnl is not banning it ?
ശ്രീജിത്ത്‌ : bsnl ഇല്‍ ഉദ്യോഗസ്ഥര്‍ക്കു നല്ല ശുഷ്കാന്തി ആയിരിക്കും. അവര്‍ ഫയല്‍ ഒരു ടേബിള്‍ ഇല്‍ നിന്നു വേറെ ടേബിള്‍ലേക്കു മൂവ്‌ ചെയ്യാന്‍ 10 ദിവസം എടുക്കും
ഞാന്‍ : hahaha good one. true true. lol ഈ ഡയലോഗ്‌ ഞാന്‍ പോസ്റ്റിയിട്ടു തന്നെ കാര്യം
ശ്രീജിത്ത്‌ : ha ha. ഇട്ടോളൂ. ക്രെഡിറ്റ്‌ എനിക്കു വേണ്ടട്ടോ

ചുരുക്കത്തില്‍, BSNL blogspot ഇതുവരെ ban ചെയ്തിട്ടില്ല. കാരണം എന്താണാവോ! മിക്കവാറും ജിത്ത്‌ പറഞ്ഞതാവാനേ സാദ്ധ്യതയുള്ളൂ...

ജിത്തിനെ സമ്മതിക്കണം... നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു കൂട്ടുകാരേ??? അഭിപ്റായങ്ങളും തോന്ന്യാസങ്ങളും അറിയിക്കേണ്ട മേല്‍വിലാസം: ...

...നിങ്ങള്‍ക്കറിയാം!!!

കടപ്പാട്‌ : ഗൂഗിള്‍ടാക്‌

Monday, July 17, 2006

dRiZzlE Here

koottkaarey...
ivide english upayogichathinu sorry... coz, i am writing this from internet cafe. ivide varamozhi illey.. ente officil ini oru maasaththekk internet undaavilla. athu kond, bloggil undaakaan saadhyatha kuravaan. enikk karachil varunnu... ellaavarodum ente salam ariyikkunnu...

ചെന്നൈയുമായി ബന്ധമുള്ളവരേ, ഒരു കൈ സഹായം

കവിയും സാഹിത്യകാരനുമായ മേതില്‍ രാധാകൃഷ്ണന്‍, ചെന്നൈയിലാണ് താമസമെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. അദ്ദേഹത്തിന് ചെറിയൊരു സഹായം ആവശ്യമായി വന്നിരിക്കുന്നു.


ജര്‍മ്മനിയില്‍ നടക്കുന്ന ഒരു സാഹിത്യ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ മേതിലിന് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഒരവസരം ലഭിച്ചിട്ടുണ്ട്. ഇതിനായി മേതിലിനൊരു തല്‍ക്കാല്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുമുണ്ട്.


തല്‍ക്കാല്‍ പാസ്സ്‌പോര്‍ട്ട് സുഗമമായി ലഭിക്കാന്‍, ജോയിന്റ് സെക്രട്ടറി നിലയിലുള്ള ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ എന്‍‌ഡോര്‍സ് ചെയ്താല്‍ മതിയാകും. മേതിലിന് പരിചയമുള്ള രണ്ടു ഉദ്യോഗസ്ഥരും ഇപ്പോള്‍ ചെന്നൈയില്‍ ഇല്ല. അതുകൊണ്ട് മേതില്‍ ബ്ലോഗര്‍മാരുടെ സഹായം തേടിയിരിക്കുകയാണ്.


ചെന്നൈയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും മേതിലിനെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയുമെങ്കില്‍ അറിയിക്കുമല്ലോ?

കേരള വെബ് റിങ്ങ്

നമസ്കാരം..... കേരളത്തെ കുറിച്ചുള്ളതോ ബന്ധപ്പെട്ടതോ ആയ വെബ് സൈറ്റ്, ബ്ലോഗുകള്‍ മുതലായവ ദയവായി കേരളക്ലിക്ക് വെബ് റിങ്ങില്‍ ചേര്‍ക്കുവാന്‍ അപേക്ഷ. കേരളക്ലിക്ക് വെബ് റിങ്ങിന്റെ യു ആര്‍ എല്‍: http://www.keralaclick.com/ring


വെബ് റിങ്ങിനെ കുറിച്ച് കൂടുതല്‍ താഴെ വായിക്കാം:
A web ring is group of related web pages linked to each other in a sequence that forms a ring. When someone searching the web stumbles across one of the web ring's pages, they can click through to other sites that have related content. Web content-providers can add their pages to the ring by 'linking in' to the ring so that web surfers are more likely to encounter their site. ...http://en.wikipedia.org/wiki/Web_ring

വെബ് റിങ്ങിന് ഒരു മലയാള വാക്ക് കിട്ടിയാല്‍ കൊള്ളാം, കൂട്ടുകാര്‍ ആരെങ്കിലും ഒന്ന് സഹായിക്കാമോ?

Sunday, July 16, 2006

എങ്കിലും ദീപികേ


1. ജി8 ഉച്ചകോടി നടക്കുന്നത് മോസ്കോയിലല്ല. സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലാണ്.
2.സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ തന്നെ ഒരു കെട്ടിടത്തിലുമല്ല മറിച്ച് നഗരപ്രാന്തത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ വെച്ചാണ്.
3.അങ്ങനെ ഇല്ലാത്ത കെട്ടിടത്തിന്‍റെ പൂറത്ത് പ്രതിഷേധിക്കാന്‍ അരുമില്ല. ആ ഗ്രാമത്തിന്‍റെ ഏഴയലത്ത് പോലും ആരെയും അടുപ്പിക്കുന്നില്ല.

എങ്കിലും എന്‍റെ ദീപികേ....ഇങ്ങനെ നുണ പറയണോ?

കോവളം കൊട്ടാരത്തില്‍ തെങ്ങ് മോഷണം

അതിവിദഗ്‌ദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് തെങ്ങുകള്‍ കണ്ടുപിടിച്ചു

മോഷണം പോയ തെങ്ങുകള്‍ ഹോട്ടല്‍ വളപ്പില്‍..

ഹോട്ടല്‍ വളപ്പില്‍നിന്ന് തെങ്ങുകള്‍ മൂടോടെ പിഴുത് പോലീസുകാര്‍ തൊണ്ടിമുതല്‍ കോ‍ടതി സമക്ഷം കാഴ്‌ചവെച്ചു. തെങ്ങുകള്‍ പൂര്‍വ്വസ്ഥാനത്ത് നടാന്‍ കോടതിയുത്തരവ്.

പിഴുതെടുത്ത തെങ്ങുകള്‍ വീണ്ടും കൊട്ടാരവളപ്പില്‍ നടാന്‍ പോകുന്നു.

ഞാനാലോചിക്കുകയായിരുന്നു.... വല്ല പ്ലാവോ ആഞ്ഞിലിയോ ആയിരുന്നു മോഷണം പോയിരുന്നതെങ്കില്‍..... പാവം പോലീസുകാര്‍.

കേരളവും മലയാളം ബ്ലോഗേഴ്‌സും

സന്മനസുള്ളവര്‍ക്ക്‌ സ്വാഗതം. അതിനാല്‍ത്തന്നെ നല്ല നിര്‍ദ്ദേശങ്ങള്‍ക്കുമാത്രം കമെന്റുകളായി വരാം. കാരണം യൂണിക്കോഡിന്റെ വളര്‍ച്ചമാത്രം ആഗ്രഹിക്കുന്ന ഒരു ബ്ലോഗറായിപ്പോയി.
കേരളവും മലയാളം ബ്ലോഗേഴ്‌സും

Saturday, July 15, 2006

മലര്‍

സുഹൃത്തുക്കളേ,

ഒരു സംശയം,
ഈ മലര്‍ എന്നതു പുല്ലിംഗമാണോ അതോ സ്തീലിംഗമാണോ

ബ്ലോഗഡോക്സ്‌

സര്‍ക്കാര്‍ വേതനം തരുന്ന സമയത്ത്‌ ബ്ലോഗുന്നത്‌ പാപം. വീട്ടില്‍ ചിലവഴിക്കേണ്ട സമയം ബ്ലോഗില്‍ ചെലവഴിക്കുന്നത്‌ ദ്രോഹം. ബ്ലോഗാതിരിക്കുന്നത്‌ ആത്മഹത്യ. വീട്ടിലിരുന്ന് ബ്ലോഗുന്നത്‌ കുടുംബഹത്യ. ആപ്പീസില്‍ ബ്ലോഗുന്നത്‌ രാജ്യഹത്യ.

എഴുതിയാല്‍ മറ്റുബ്ലോഗുകള്‍ വായിക്കാന്‍ സമയമില്ല. തല്‍ക്കാലം എഴുത്തുകാര്‍ തന്നെയാണു വായനക്കാരും. അവരെഴുതുന്നത്‌ വായിക്കുമ്പോള്‍ പകരം വായിക്കാന്‍ നാലു വരി പൊട്ടത്തരമെങ്കിലും എഴുതിയില്ലെങ്കില്‍ മോശമല്ലേ. എഴുതാതെ വായിക്കുന്നത്‌ മോശമല്ലേ എന്നു കരുതി വായിക്കാതിരുന്നാല്‍ അവരെന്തിനെഴുതുന്നെന്ന് ചിന്തിക്കില്ലേ അതതിലും സങ്കടമായല്ലോ. എന്നാല്‍ വായിക്കാതെ എഴുതാമെന്നു വച്ചാല്‍ അതാരെങ്കിലും എഴുതിക്കഴിഞ്ഞ കാര്യമായെങ്കില്‍ എഴുതുന്ന സമയവും വായനക്കാരന്റെ സമയവും പാഴായില്ലേ?

ജനപ്രിയ റ്റോപ്പിക്കുകള്‍ തിരഞ്ഞെടുക്കുന്നത്‌ സ്വാര്‍ത്ഥമായ ശ്രദ്ധപിടിച്ചുപറ്റല്‍. നല്ലതെന്ന് അവനവനു തോന്നുന്നത്‌ ബ്ലോഗല്‍ നമ്മളെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കല്‍.

പഠിച്ചത്‌ പാടിയാല്‍ അത്‌ ആവര്‍ത്തനമാകും. പഠിക്കാത്തത്‌ പാടിയാല്‍ അത്‌ അബദ്ധമാകും.

പറയാനെളുപ്പമുള്ളത്‌ പറയാന്‍ രസമില്ല. പറയാന്‍ പ്രയാസമുള്ളത്‌ പറയാന്‍ കഴിയില്ല.

ചിത്രം തൂണാക്കി എഴുതുന്നത്‌ നല്ലെഴുത്താവില്ല. ചിത്രം തൂണാക്കാതെ എഴുതിയാല്‍
നല്ലെഴുത്താവില്ല. (പത്ഥ്യമുണ്ടെങ്കില്‍ മരുന്നെന്തിന്‌ പത്ഥ്യമില്ലെങ്കില്‍ മരുന്നെന്തിന്‌ എന്നു പണ്ട്‌ കേസി പറഞ്ഞില്ലേ)

ബ്ലോഗനാര്‍ക്കാവിലമ്മേ. എന്തിനിങ്ങനെ പരീക്ഷിക്കുന്നു. (അമ്മ ആരുവ്വാ പീ എസ്‌ ഈ ചെയര്‍ പേര്‍സണോ?)

ആരാ കള്ളു കുടിക്കണ


തമിഴ് നാടതിര്‍ത്തിയൊന്നുമല്ല കേട്ടോ! കൊല്ലം തന്നെ.
ഇനിയിപ്പോ മലയാളി കള്ളുകിടി നിര്‍ത്തി വരുവാണോ, അതോ തമിഴന്മാരാണോ ഷാപ്പില്‍ പോകുന്നത്. ഏതായാലും തമിഴന്റെ പ്രവാസം മലയാളമണ്ണില്‍!

പുതിയ ബ്ലോഗര്‍..

പ്രിയ ബൂലോഗരെ..
ഒരു പുതിയ ബ്ലോഗിനി ഇവിടെ ഉണ്ട്. പേര് ലിഡിയ. ഒന്നു സ്വാഗതിക്കൂ... സെറ്റിംഗ്‌സിനെ കുറിച്ച് പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.

ആ‍പ്പി ബര്‍ത്ത്ടേ ടു മണ്ടത്തരങ്ങള്‍..

ബൂലോഗരെ..
ഇന്ന് നമ്മുടെ മണ്ടന്റെ പിറന്നാളാണ്. അവനെ നേരില്‍ കിട്ടുന്നവരെല്ലാം പാര്‍ട്ടി ചോദിക്കാന്‍ മറക്കരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
മണ്ടാ‍.. പിറന്നാള്‍ ആശംസകള്‍..
ദൈവാനുഗ്രഹം എന്നും നിന്നിലുണ്ടാവട്ടെ...

Friday, July 14, 2006

പരിപ്പു വാ‍ങ്ങൂ

ഇന്ത്യയിലല്ലാത്തവരേ, സ്വര്‍ണ്ണമൊക്കെ വാങ്ങാന്‍ ഇനിയും സമയമുണ്ട്. പക്ഷേ പരിപ്പാവശ്യമുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ ഓടിപ്പോയി വാങ്ങൂ. ശുഭസ്യ ശീഘ്രം.

വരമൊഴിയുടെ ചരിത്രം

വരമൊഴിയുടെ ഒരു ചെറിയ ചരിത്രരേഖ ഇവിടെ . കൂടാതെ, വരമൊഴി, മൊഴി, കീമാന്‍ എന്നിവയെപറ്റി സംസാരിക്കുമ്പോള്‍ അത് എന്താണ് എന്ന്‌ വിവരിക്കുന്നതില്‍ പരിചയമുള്ളവര്‍പോലും തെറ്റുകള്‍ വരുത്തുന്നതായി കാണുന്നു. പ്രശ്നം പേരിടലിന്റേതാണെങ്കിലും അതിനി മാറ്റാന്‍ പറ്റില്ലല്ലോ. അതുകൊണ്ട്‌ ഈ ഒരു ചെറിയ ഇന്‍ഡക്സ് കൂടികാണുക. തിരുത്തേണ്ടത്‌ ധൈര്യസമേതം തിരുത്തുക.

ഒരു വിളക്ക് തെളിയിക്കൂ.

മുംബൈയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ഒരു വിളക്ക് തെളിയിക്കൂ.
വിളക്ക് തെളിയിക്കുവാനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യൂ.
സി.എന്‍.എന്‍ ഐ ബി എന്‍

അങ്ങിനെയാണോ?



ഒരിക്കലും സാധാരണക്കാരന് ഉയര്‍ന്ന റാങ്ക് ലഭിക്കാറില്ലെന്നും ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കുമെന്നും സ്വാശ്രയ മാനേജ്‌മെന്റിനു വേണ്ടി അഭിഭാഷകര്‍ വാദിച്ചുവത്രേ.

ശരിക്കും അങ്ങിനെയാണോ? സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്കേ ഉയര്‍ന്ന റാ‍ങ്ക് ലഭിക്കുകയുള്ളൂ? എങ്കില്‍ എത്രമാത്രം മെച്ചപ്പെടണം?

ഇത് ഒരു പുതിയ അറിവായിരുന്നു.

Thursday, July 13, 2006

സി ജി ശാന്തകുമാറിന്റെ ഓര്‍‌മ്മയ്ക്ക്

സി ജി ശാന്തകുമാര്‍ ‍അന്തരിച്ച വിവരം ഞാനറിഞ്ഞിരുന്നില്ല. പഴയ ഒരു മലയാളം പത്രത്തിലെ ചരമവാര്‍ത്തകളില്‍നിന്ന് അനുജത്തിയാണതെനിക്ക് ചൂണ്ടിക്കാട്ടിത്തന്നത്.


സയന്‍‌സ് ക്രീമിലൂടെയും, ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ചിരുന്ന മറ്റു പുസ്തകങ്ങളിലൂടെയും എന്റെ തലമുറയിലെ അനേകം കുട്ടികള്‍ക്ക് വിജ്ഞാനം പകര്‍‌ന്നുതന്ന എഴുത്തുകാരില്‍ ഒരു പ്രധാനിയായിരുന്നു ശ്രീ ശാന്തകുമാര്‍. ആ വകയില്‍ കൈ വന്ന കുറച്ചു വിവരമാണ് എന്നെ ഞാനാക്കിയതെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സി ജിയോടും ആ ഗണത്തിലെ മറ്റുള്ളവരോടും തീര്‍ത്താല്‍ തീരാത്ത കൃതജ്ഞത ഇന്നും.


1980-ലോ മറ്റോ തൃശ്ശൂര്‍ വച്ചുനടന്ന ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ അന്ന് ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാനും പങ്കെടുത്തിരുന്നു. അവിടത്തെ ഉച്ചയൂണ്/സദ്യയില്‍ വിളമ്പുകാരനായി ഓടി നടന്നിരുന്ന സി ജിയെ ഇപ്പോഴും ഓര്‍മ്മവരുന്നു.



ഒരു മിനിറ്റ് സി ജിയ്ക്ക്...


Powered by Zoundry

നമ്മുടെ മുംബൈ

എനിക്ക് ഇ-മെയിലില്‍ കിട്ടിയ ഒരു ഫോര്‍വേര്‍ഡ് ആണിത്. ഇത് യഥാര്‍ത്ഥത്തിലുള്ളതാണോ അതോ ആരെടെയെങ്കിലും ഭാവനാ സൃഷ്ടിയാണോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നെനിക്കറിയാം - മുംബൈയിലെ സാധാരണക്കാരന്റെ മനസിലുള്ളതാണിത്. ആ നഗരത്തിന്റെ ആത്മാവിനെ അടുത്തു നിന്നു കണ്ടിട്ടുള്ള ആരും ഇത് ശരിവെയ്ക്കും.

“നീ എന്റെ നെഞ്ചു പിളര്‍ന്നാല്‍ പോലും ഞാന്‍ ചിരിച്ചു കൊണ്ട് എന്റെ ജോലി തുടരും.
നീ ഓരോ തവണ എന്നെ അടിച്ചു വീഴ്ത്തുമ്പോഴും ഒന്നു ഞരങ്ങുകകൂടി ചെയ്യാതെ ഞാന്‍ വീണ്ടും നിവര്‍ന്നു നില്‍ക്കും.
നിന്നോടുള്ള എന്റെ പ്രതികരണവും പ്രതികാരവുമാണത്.“

=======

“STUNNED” - Mumbai Mirror.
“7 BLASTS ROCK MUMBAI”- yahoo headlines.

Which editor wrote these lines? Which abysmal f@#%^* had the guts to talk about my mother land, MY CITY being stunned!!! I was there. I was on the train, in the hospital and on the streets and I didn’t see Stunned. I saw Stunning…stunning acts of kindness. And nothing rocked Mumbai. No self respecting Mumbaikar can believe that. No. Its not ‘blasts rock Mumbai’ cause Mumbai rocked, man. She simply ROCKED.

Here is my story.

For those who came in late…I have started working in a tutoring firm at Andheri. So it’s the night shift for me since the students are based in the States. So there I was standing at Dadar station. Waiting for the Borivili fast. She came bang on time. After the normal physical exercise routine (in other cities they call this ‘boarding a train’…we Mumbaikars know better:):):)) I got in. The train started. Next stop Bandra…Lots of people got in…some tried to get out:). After the usual round of expletives, shouting and ‘chod do na yaar…are maramari mat karo’(forget about it, man…don’t fight guys) the train started.

BOOM!

My first impression was that the over head wire that supplies current to the train’s engine had snapped. There had been a flash like a yellow light and then the lights went out. People started panicking. I don’t know why but at such times I have the tendency to restore calm….a very close friend had once called this habit…tere mein kida kam nahi hain..(can’t translate this one) Neways, I roared out that people should calm down. Miraculously, they did. Someone asked for the chain to be pulled but by then the motorman had pushed the breaks. I jumped out of the train like the rest of the commuters and saw that the first class compartment ahead of us had blown up.

I moved towards the compartment. People had already started pulling others out. Lots of guys had climbed the harbour line bridge that starts near Bandra station. Slowly, the injured started emerging. The first guy whose hand I held was merely stunned. Didn’t have any money left…wallet gone I think. I gave him twenty bucks and he went his way. As I turned towards the train, I saw a guy with lots of blood on his face…thankfully none of it was his. He had temporarily lost his sense of hearing. Walked with him a lil distance. Bandra station was a stones throw away from the blown-up compartment. He recovered soon and some one took him to the station. I turned and saw four guys carrying a fifth. The injuired man was alive but i think, his hand would have to be amputated. A big guy was holding the patient's right shoulder was shouting for some one to steady the man’s head which had no support. With nothing else to do, I stepped in.

We took him to Bhaba hospital, Bandra. While the journey up till the auto rickshaw was tough the journey till the hospital was an eye opener. Carrying a 90 kilo man over the railway tracks, then over a 2 foot incline near the tracks, then over a railing and through the jam caused by the numerous autos which were ferrying patients to the hospital was tough even when four of us were carrying him. We reached the main road outside the station and got into the auto. The big saand (strong-guy) who had earlier called me for help, literally dragged a fellow who had hired the auto out and we got ourselves in. The big guy was sitting with the auto driver and I along with two others was holding the injuired man on our laps.

Then the most beautiful thing happened. The guy to my right told the one to my left to start reciting verses from the Koran and to blow on the man’s head. I think it is some Muslim prayer. The big guy said,”Oh lord! Have Mercy on this man!”. A few minutes later that injured man who was half awake all this time started saying ‘shiv shiv shiv…om namah shivay …om namah shivay.”

When I think back about that moment I smile to myself. We six of us in that small auto heading towards the hospital had done it. We had defeated the terrorists. Who can say we were stunned…we won guys. We won. We defeated the terrorists’ plan by that simple act of helping a fellow INDIAN. We didn’t have to invade Pak or kill Muslims. We had won. Of course we could have lost if the 2 muslims had walked away from the man knowing that he was Hindu but they didn’t. They continued working with me at the hospital for nearly an hour transporting bodies to the morgue, taking patients to the upper floors and providing a lil water to the other impromptu volunteers. Going towards the office after all this was over, was probably the stupidest thing I ever did but that gave me the chance to see the City become one. Guys in designer tees, shorts etc. were flooding out of their houses with water bottles. The rick I used was stopped in 4 places…two places for others to get in ( the driver lied saying we were going to parel.) and at two others, hands full of Parle-G biscuits were thrust in so that we and the thousands of others like us who had been affected by the Western railway system being shut down could have something to eat. The over crowded buses were being given food and water at some signals with people throwing biscuit packets into the bus…even good old Bourbon biscuit…yummy:):):)

All in all a lot happened yesterday but my city didn’t budge. We have been hit before, we have been hit yesterday and we will continue to get attacked. The only thing to do is to come together. Together as One. For that is what the terrorists don’t want to see. They don’t realise that the more they attack us, the closer we become. We can’t let ourselves go down so we can’t give up.

You may think what I did was pretty heroic…it was may be…but I like so many others wouldn’t like to be called heroes. It feels very uncomfortable. If you want to give us a name just call us Mumbaikars. That name is
all-inclusive.

Ishan I. Bhole.

------------------------------------------------------------------------

For every day prepare,
and meet them ever alike.
When you are the anvil, bear.
When you are the hammer, strike.

എത്ര നാളായമ്മേ...

അമ്മയല്ലാതൊരു ദൈവമില്ല എനിക്ക്.
അതിലും വലിയൊരു കോവിലുമില്ല.

ഞാന്‍ വരുന്ന കാറും നോക്കി സിറ്റൌട്ടില്‍ കാത്തുനില്‍ക്കുന്ന് അമ്മയും, അമ്മയുടെ ചോറും കൂട്ടാനും സ്‌നേഹവും ഉപദേശങ്ങളും എല്ലാമായിരുന്നു നാട്ടില്‍ ലീവിനുപോകുമ്പോള്‍‍ എന്നെ ഏറ്റവും ത്രില്ലടിപ്പിച്ചിരുന്നത്.

അമ്മേയുമായി അമ്മവീട്, ആനന്ദപുരത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ അമ്മ എന്റെ ഷോറ്ഡറില്‍ മുറുക്കി പിടിക്കുന്ന ആ പിടി എനിക്ക് മറക്കാന്‍ പറ്റുന്നില്ലാ.... ചിതയില്‍ വക്കാനെടുത്തപ്പോള്‍ അമ്മയുടെ മരവിച്ച കഴുത്തിന്റെ ഭാഗത്ത് ഞാന്‍ പിടിച്ച പിടിയും!

'പാടം പച്ചച്ച പാവാടയിട്ടപ്പോള്‍...
പാവം നീയെത്ര മേലോട്ട് പൊന്തി'

എങ്ങിനെ....

കഴിഞ്ഞ എട്ടുവര്‍ഷമായി എങ്ങിനെയൊക്കെയോ ഞാന്‍ സഹിക്കുന്നു... അമ്മയോട് മാത്രം പറയാന്‍ പറ്റുന്ന, അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കുന്ന് വിശേഷങ്ങള്‍ മനസ്സിലൊതുക്കി..സങ്കടപ്പെട്ട്, അമ്മയെ ജീവന്റെ ജീവന്റെ ജീവനായി സ്‌നേഹിച്ചിരുന്ന ഭാഗ്യമില്ലാത്ത മറ്റൊരു മകന്‍.

തന്മാത്ര സിനിമയിലെ മോഹന്‍ലാല്‍ പറയുന്ന ആ ഡയലോഗ് ഞാന്‍ വെറുതെ വീണ്ടും പറയട്ടേ

‘എന്നെ എന്തിഷ്ടായിരുന്നെന്നോ എന്റെ അമ്മക്ക്!‘


(ദുര്‍ഗ്ഗയുടെ ‘അമ്മ’ എന്ന പോസ്റ്റില്‍ ഇട്ടത്)

ഉമേശന്‍ സാറെഴുതുമ്പോള്‍

ഉമേശന്‍ സാറെഴുതുമ്പോള്‍- അതൊരു പ്രാമണിക ഗ്രന്തമാകുന്നു.

ഒരിക്കല്‍ ഞാന ഗന്ധര്‍വ ജ്യോതിഷിയെ പറ്റി എഴുതിയിരുന്നു. എന്നാല്‍ ഇതാ ഉമേശന്‍ സാറിനു ആ ജ്യോതിഷി ഉമേശന്‍ സാറിനു ഗുരുവേ നമ പറയുന്നു. അത്യുജ്ജലം എന്നു ഞാന്‍ ഈ ലേഖന്ത്ത പറ്റി താഴ്ത്തി പറയട്ടെ.


ജ്യോതിഷം ഒരു ശാസ്ത്രമാണു. ശസ്ത്രത്തിനു പിഴവു പറ്റാം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു കമ്മൂണികേറ്റ്‌ ചെയ്യുന്ന ഇന്‍സാറ്റ്‌, വെള്ളിയാം കുന്നിലെ തുമ്പിയായി മാറിയ കല്‍പന ചവ്ല എന്ന ഇന്‍ഡ്യന്‍ തൂവാന തുമ്പി തുടങ്ങിയവ ഈ വസ്തുതകള്‍ക്കു ദ്രുഷ്ടാന്തം.


വളരെ ചുരുക്കി പറയട്ടെ. ഉമേശന്‍ സാറെഴുതിയ മെത്തേഡില്‍ ലഗ്നം കണ്ടു പിടിക്കുന്നു. ലഗനത്തിനെ ഒന്നാം ഭാവമായെടുത്തു പന്ത്രണ്ടു ഭാവങ്ങളായി തിരിക്കുന്നു. ഒന്നാമ് ഭാവത്തില്‍ സ്വന്ത ഭാവം, രണ്ടില്‍ കുടുമ്പത്തെ, മൂന്നില്‍ സഹോദര സ്ഥാനം, നാലില്‍ മാതുല സ്ഥാനം, അഞ്ചില്‍ പുത്രകളത്ര, ആറില്‍ ആരോഗ്യം, ഏഴാം മേടം ഭാര്യ ഭര്‍ത്രു, എട്ടു അസുഖം മരണം, ഒമ്പതു ഭാഗ്യ വിധാത, പത്തു കര്‍മ ദായകം, പതിനൊന്നു ആയം( സമ്പത്തു), പന്ത്രണ്ടു വ്യയം. ഇങ്ങിനെ തിരിച്ചു, കൂടെ ഏതേതു ഗ്രഹങ്ങള്‍ എതേതു ഗ്രഹങ്ങള്‍ ഭാവാധിപന്മാരോടു നില്‍ക്കുന്നുവോ അതോ അവ ശുന്യമാണൊ, അങ്ങിനെ നിന്നാല്‍ എന്തോക്കെ ഫലങ്ങള്‍ . ഇതാണു പ്രവചനത്തിന്റെ കാതല്‍. അല്‍പം സാധു ജീവിതമനുഷ്ടിക്കുന്ന, നമുക്കും കിട്ടണം പണം എന്ന പോളീസി ഇലലാത്ത ജ്യോതിഷി പറയുമ്പോള്‍ അതില്‍ കാര്യമുണ്ട്‌ എന്നു ഗന്ധര്‍വാനുഭവം.


നീണ്ട ഗള്‍ഫ്‌ വാസത്തിനൊടുവില്‍ പണി വേണ്ട നാട്ടില്‍ തെണ്ടുന്നതുത്തമം എന്നു കരുതി നടന്നിരുന്ന ഗന്ധര്‍വന്‍, ബി.പി.( സ്മത്രുപ്തമായ കുടുമ്പ ജീവിതം ലക്ഷ്യമിട്ട്‌) മൂലം ഒരിക്കല്‍ ജ്യോതിഷിയെ കാണേണ്ടി വന്നു. ഞെട്ടിപ്പിക്കുന്ന രീതിയില്‍ അയാള്‍ കഴിഞ്ഞ കാലത്തെ കുറിച്ചും, പണി വിട്ടതിനെ പറ്റിയും പറഞ്ഞു. മാത്രമല്ല രാജവിങ്കല്‍ നിന്നും ധാരാളം ധനം ലഭിക്കുമെന്നും അയാള്‍ ക്രുത്യമായി പറഞ്ഞു.


ഗന്ധര്‍വന്‍ ബോംബെയ്‌ വിട്ടതു റിലയന്‍സിലെ സാമന്യം നല്ലൊരു ജോലി ജയ്‌ വിളിച്ചു കളഞ്ഞിട്ടാണു. ഏതൊക്കേയൊ സമര വീര്യമുള്ളവര്‍ പന്ത്രണ്ടു വര്‍ഷം ലേബര്‍ കോര്‍ടില്‍ തുടങ്ങി സുപ്രീം കോര്‍റ്റ്‌ വരെ കേസു നടത്തി , അംബാനി രാജവിനെ മുട്ടു മടക്കിപ്പിച്ചു. രാജവു മുന്നൂറോളം പേര്‍ക്കു പന്ത്രണ്ടു വര്‍ഷത്തെ ബാക്വേയ്ജസ്‌ കൊടുക്കാന്‍ നിര്‍ബ്ന്ധിതനായി. രണ്ടു വര്‍ഷത്തെ മുദ്രാവാക്യ സേവനത്തിനു വലിയൊരു തുക കിട്ടിയിരിക്കുമ്പോഴാണി ജ്യോതിഷി ഇതൊക്കെ പറഞ്ഞതു. പുറത്തിറങ്ങിയ ഗന്ധര്‍വന്‍ കരന്റ്‌ ബുക്കില്‍ കയറി ആദ്യം വാങ്ങിയ പുസ്തകം ഇന്‍ഡ്യന്‍ അസ്റ്റ്രൊലജി
പിന്നെ എന്നു ജോലിക്കു ശ്രമിക്കണമെന്നും, സമയം മാറുന്ന ക്രുത്യ ദിവസവും ഇയാള്‍ പ്രവചിച്ചതുപോലെ. പഴയ കമ്പനിയും തിരിച്ചു വിളിക്കുമെന്നും ഇയാള്‍ ക്രുത്യമായി പറഞ്ഞു. എങ്കിലും ഇതിന്റെ വിശ്വാസ്യതയിലെ സംശയം അങ്ങട്ടു മാറിയിട്ടില്ല. അവര്‍ തന്നെ പറയുന്നു ഒരു പാടു ബാഹ്യ ഘടകങ്ങള്‍ ഫലത്തെ സ്വാദീനിക്കും. പരിഹാര കര്‍മങ്ങള്‍ കാഠിന്യം കുറക്കും എന്നൊക്കെ.


കാട്ടുമാടത്തിന്റെ ഒരു പഴയ മാത്രുഭൂമി ലേഖനം ഓര്‍മയില്‍ നിന്നെടുത്തു പറയട്ടെ. ക്രുത്യമായി എന്തും പ്രവചിക്കുന്ന ഒരു ജ്യോതിഷി സ്വന്തം അച്ചന്റെ മരണ മുഹുര്‍ത്തവും പറഞ്ഞു വത്രെ. ക്രുത്യം അതേ സമയത്തു തന്നെ അയാളുടെ അച്ചന്‍ മരിച്ചു. ഇത്രയും ക്രുത്യമായി എ ങിനെ പ്രവചിക്കുന്നു എന്നു തിരക്കിയ സുഹ്രുത്തിനോടു ജ്യോതിഷി പറഞ്ഞു ഇത്രയും ക്രുത്യമാക്കാന്‍ അല്‍പം കൈക്രിയ കൂടി വേണ്ടി വന്നു എന്ന്.


ഒരു ചുള്ളിക്കാടന്‍ കവിത കൂടി ഇരിക്കട്ടെ.

നയന്‍ രശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ
ഭ്രമണ മാര്‍ഗത്തില്‍ നിന്നും തെറിപ്പിച്ച
മറിയ നീറി കിടക്കുന്നു ത്രുഷ്ണതന്‍
ശമനമില്ലാത്ത അംഗാര ശയ്യയില്‍.

മറിയമാര്‍ ഡാവിഞ്ചിക്കോഡുണ്ടാക്കുന്നു. ഭക്തി തുണയേകുന്നു. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങല്‍ താന്‍ താന്‍ താന്‍..

ജനിതക ഗോവണി പടികയ്യറുക. നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം നിയന്ത്രിക്കുന്ന ജീവിതവുമായി വന്ന ഹേ മനുഷ്യാാാ


Sorry for the spelling mistakes.
This is writen as a comment for umesh's astrologi based article.

Wednesday, July 12, 2006

ഏഷ്യാനെറ്റില്‍ കണ്ട കേരള ബൂലോഗ സംഗമം


ഏഷ്യാനെറ്റില്‍ കണ്ട കേരള ബൂലോഗ സംഗമം.
പണ്ടത്തെപ്പോലെതന്നെ ടിവി സ്ക്രീനില്‍ നിന്ന് വീഡിയോ കാമറ അല്ലാത്തതിലൂടെ പീടിച്ച വീഡിയോ. ഫയല്‍ സൈസ് ചെറുതാക്കാന്‍ വേണ്ടി ഗുണനിലവാരം കുറച്ച് ചെയ്തത്.
(ചിത്ര-ശബ്ദ ക്വാളിറ്റിയുടെ കാര്യത്തില്‍ ഇതിലും നല്ലത് ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ HTML എഡിറ്റ് ചെയ്യുകയോ ഈ പോസ്റ്റ് മായ്ച്ചിട്ട് പുതിയ പോസ്റ്റായി ഇടുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥന)

ഓടിവായോ എന്നെ ഒന്ന്‌ രക്ഷിക്കൂ

സായിപ്പെന്നോട്‌ പിണങ്ങി ഇംഗ്ലീഷിന്‌ എനിക്ക്‌ മാര്‍ക്ക്‌ പൂജ്യം. ആദ്യം ഞാന്‍ കരുതിയത്‌ വരമൊഴിയില്‍ മാത്രമാണെന്നാണ്‌. അല്ല എം എസ്‌ എന്‍ ലും അതേപോലെ വട്ടമായിത്തന്നെ കാണുന്നു. അപ്പോഴാണ്‌ ഐ.റ്റി മേഖലയിലെ എന്റെ കഴിവ്‌ പൂര്‍ണമായും മനസിലാകുന്നത്‌. കോപ്പി ചെയ്ത്‌ സിബുവിന്‌ മെയില്‍ ചെയ്യ്യ്യാന്‍ നോക്കിയിട്ട്‌ അവിടെയും എറര്‍ 007 കാണിക്കുന്നു. എന്തുചെയ്യും ഒരു പാവം കര്‍ഷകന്‍.
ഞാന്‍ രാവിലെ ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു വിശ്വത്തിന്റെ സഹായത്താല്‍ മനോരമവാര്‍ത്ത യൂണിക്കോടിലും ആക്കി. തനിമലയാളം ഡോട്‌ ഓര്‍ഗിലെ പ്രൊഫൈല്‍ പേരുകള്‍ വായിക്കുവാന്‍ കഴിയാതിരുന്നതും വായിക്കാന്‍ കഴിയുന്നു. പക്ഷെ കണ്‍വെര്‍ട്ട്‌ ചെയ്യേണ്ട ഭാഷകളെല്ലാം ഇപ്പോള്‍ വട്ടം തന്നെ. ബോള്‍ഡ്‌ ലെറ്റേഴ്‌സില്‍ ചില്ലുകള്‍ക്ക്‌ പകരം ചതുരക്കട്ടകളായി മാറി അപ്പോള്‍ എന്റെ ചില്ല്‌ പ്രശ്നവും തീര്‍ന്നു എന്നുതോന്നുന്നു.

എന്റെ പെങ്ങള്‍ ബ്ലോഗാന്‍ തുടങ്ങി!

മാലോകരേ, ബൂലോഗരേ, ഞാന്‍ ഞെട്ടിയിരിക്കുകയാണ്.
എന്റെ സ്വന്തം അനിയത്തി ഒരു ബ്ലോഗ് തുടങ്ങീന്നും പറഞ്ഞോണ്ട് എനിക്ക് ഒരു മെയില്‍ അയച്ചിരിക്കുന്നു.
പേര് “സ്വാമീടെ പൂച്ച“. ലിങ്ക് ഇതാ ഇവിടെ
http://swamiyudepoocha.blogspot.com/
ഈ “സ്വാമീടെ പൂച്ച“ എന്നുപറഞ്ഞാ എന്താടീന്ന് ചോദിച്ചിട്ട് അവള്‍ ഒന്നും പറഞ്ഞില്ല.
സസ്പന്‍സ് ആണത്രേ!

ഞാനതില്‍ കമന്റ് ഇടില്ല!

ഏഷ്യാനെറ്റില്‍ കേരള ബൂലോഗ സംഗമം

ഇന്നു രാത്രി ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ മറൈന്‍ ഡ്രൈവ്‌ എന്ന പ്രോഗ്രാം എല്ലാരും കാണുക.. കഴിയുന്നവര്‍ റക്കോര്‍ഡ്‌ ചെയ്യുക. ഇന്ത്യന്‍ സമയം 8:30

Tuesday, July 11, 2006

ബൂലോഗ സംഗമം

ശനിയാഴ്ച രാവിലെ ചാത്തുണ്ണിയുമായി ചാത്തുണ്ണിയുടെ ബൈക്കില്‍ BTH ലെക്ക്‌ വിട്ടു. അങ്ങോട്ടെക്കു തിരിക്കുന്നതിനു മുന്നെ മുല്ലപ്പൂവിനു സിഗ്നലും കൊടുത്തു, ഞങ്ങള്‍ ഇവിടുന്നു 10 മണിയാകുമ്പോള്‍ തിരിക്കും 10:15 നു അങ്ങെത്തും. മുല്ല ഒരു 10:30 ക്കു എത്തിയാല്‍ മതി, അങ്ങിനെയാണെല്‍ നമ്മള്‍ പ്ലാന്‍ ചെയ്തതു പോലെ മുല്ല കതകു തുറന്നു കയറുമ്പോല്‍ നമുക്കു ചാത്തുണ്ണിയുടെയും ദുര്‍ഗയുടെയും ഞെട്ടല്‍ കാണാല്ലൊ.
പക്ഷെ മുല്ലയുടെ ടൈമിങ്ങ്‌ ഒരല്‍പം തെറ്റി, എന്റെ ഹാര്‍ട്ടിന്റെ താളവും.
ഞാനും ചാത്തുണ്ണിയും ജോസ്‌ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ അതാ മുല്ലപ്പ്പൂ. മുല്ലപ്പൂ പക്ഷെ ആളു മിടുക്കിയാ, ഒന്നും അറിയാത്തത്‌ പോലെ ഞങ്ങളോട്‌ ഒരു ചോദ്യം, നിങ്ങള്‍ എങ്ങടേക്കാ?
ചാത്തുണ്ണി ചാടിക്കേറി മറുപടിയും പറഞ്ഞു, ഞങ്ങള്‍ ബ്ലോഗേര്‍സ്‌ മീറ്റിനു പോവ്വാ.
എന്നാല്‍ പിന്നെ നിങ്ങള്‍ പൊക്കോ ഞാന്‍ ദാ ഇവിടെ കട വരെ വന്നതാ എന്നും പറഞ്ഞു മുല്ലപ്പൂ യാത്ര പറഞ്ഞു.
സത്യം പറഞ്ഞാല്‍ അപ്പോഴാ എനിക്കു ശ്വാസം നേരെ ആയതു.
BTH ല്‍ എത്തി ഇനി മീറ്റിംഗ്‌ സ്ഥലം എങ്ങനെ കണ്ടെത്തും എന്നാലോചിച്ച്‌ വിശ്വേട്ടനെ വിളിച്ചു.. ഉടനെ വിശ്വേട്ടന്‍ അങ്ങോട്ടേക്കു എത്താനുള്ള വഴി എന്നോടു ചോദിക്കുന്നു. അവസാനം റിസപ്ഷനില്‍ ചോദിച്ചു, സ്ഥലം കണ്ടെത്തി.. അകത്തു കയറിയതും ശ്രീജിത്ത്‌ ഭാഗ്യത്തിന്‌ എന്നെ വേഗം തിരിച്ചറിഞ്ഞു. പിന്നെ ഒരോരുത്തരെയായി പരിചയപെട്ട്‌, അതുല്യേച്ചി(ശരിക്കും അതുല്യ തന്നെ, ആയമ്മക്ക്‌ എല്ലാരോടും എന്തോരു സ്നേഹമാ) മുതല്‍ വൈകിട്ട്‌ എത്തിയ അചിന്ത്യ വരെ(എന്റമ്മോ ഇങ്ങനെ ഒരെണ്ണം , ഇതിനെ അചിന്ത്യ എന്നും അതുല്യാന്നും ഒക്കെ വിളിക്കേണ്ടി വരും. ഞാന്‍ ഒബി എന്നും പറഞ്ഞു പരിചയപ്പെട്ടതോടെ എന്റെ കഷ്ടകാലം തുടങ്ങി. പിന്നെ എന്നെ ഉത്തരം മുട്ടിക്കുകയാരുന്നു ഉമേച്ചിയുടെ പണി, എന്തൊക്കെ ചോദിച്ചാണെന്നു മാത്രം ഇപ്പോള്‍ എന്നൊടു ചോദിക്കരുത്‌, എല്ലാം ഓര്‍ത്തെടുക്കാന്‍ വലിയ പ്രയാസമാണ്‌)
ഇതിനിടക്കു മുല്ലപ്പൂ വരികയും ഞെട്ടിക്കാനുള്ളവരെയൊക്കെ ഞെട്ടിക്കുകയും ചെയ്തു. എനിക്ക്‌ എന്നെ കുറിച്ച്‌ അഭിമാനം തോന്നിയ നിമിഷം, ഒരു കാര്യം ആരോടും പറയരുത്‌ എന്നു പറഞ്ഞിട്ടു അതു ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചില്ലെ.
ബ്ലോഗ്ഗേര്‍സ്‌ മീറ്റില്‍ നിന്നും നേരത്തെ മുങ്ങി വീട്‌ പിടിക്കണം എന്നോര്‍ത്തിരുന്ന ഞാന്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മണി അഞ്ചര കഴിഞ്ഞു. വീട്ടിലേക്കുള്ള യാത്രയില്‍ ബസ്സില്‍ ഇരുന്നു ചിരിക്കുന്ന എന്നെ മറ്റു യാത്രക്കരൊക്കെ ശ്രദ്ധിക്കുണ്ടായിരുന്നു, പക്ഷെ അവരോട്‌ പറയാന്‍ പറ്റുമോ ഞാന്‍ ബ്ലോഗ്ഗേര്‍സ്‌ മീറ്റ്‌ കഴിഞ്ഞു വരുവാന്ന്. അവസാനം ഈ വിശേഷങ്ങളൊക്കെ എന്റെ നല്ലപാതിയാകാന്‍ പോകുന്നവള്‍ക്ക്‌ പറഞ്ഞു കൊടുത്തു.. ഇതെല്ലാം കേട്ട്‌ കഴിഞ്ഞപ്പോല്‍ ഹിലാരി എന്നോടു ഇതു നിങ്ങള്‍ കുറെ കമ്പ്യൂട്ടര്‍ ബുജികളുടെ മീറ്റിംഗ്‌ ആണെന്നല്ലെ ഞാന്‍ കരുതിയെ ഇങ്ങനെയാണെന്നു അറിഞ്ഞിരുന്നേല്‍ ഞാനും വന്നേനേലോന്നു. ഞാന്‍ എല്ലാരേം വിവാഹത്തിനു ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ എല്ലാരും വരുമ്പോള്‍ എല്ലരേയും പരിചയപെടുത്തി കൊടുക്കാം എന്നും സമ്മതിച്ചു കൊടുത്തിട്ടുണ്ട്‌.

അവര്‍ വിടപറയുന്നു.

കൊച്ചിയില്‍ ഞങ്ങളോടൊപ്പം ഒത്തുകൂടിയവരാണ് ഇക്കാസും വില്ലൂസും.

എം എഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പാസായ വില്ലൂസിന്റെ മനോഹരഗാനം ഞങ്ങളെ അല്‍പ്പനേരം മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവുകയും ചെയ്തു.

അവര്‍ ഒരു പോസ്റ്റ് വച്ചു ഞങ്ങള്‍ വിടപറയുന്നു എന്ന തലക്കെട്ടില്‍. രാവിലെ മറ്റൊരു ബ്ലോഗര്‍ അയച്ചുതന്ന ലിങ്കാണിത്.

അവരുടെ പോസ്റ്റൂകള്‍ ഒരിടത്തും ലിസ്റ്റ് ചെയ്യാത്തതു കൊന്റും കമന്റുകള്ൊരിടത്തും തെളിയാത്തതു കൊണ്ടും അതു ഞാന്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു.


ഞങ്ങള്‍ വിടപറയുന്നു
ജൂണ്‍ 27 മുതല്‍ ഇന്നേദിവസം വരെയുള്ള കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും സമാധാനത്തിന്റെയുമായിരുന്നു ഞങ്ങള്‍ക്ക്. കോളേജില്‍ നിന്നു വരുമ്പോള്‍തന്നെ വില്ലൂസ് ചോദിക്കും:‘ഇക്കാസേ, എല്ലാരുടെയും ബ്ലോഗ് നോക്കിയോ? നമ്മടെ കമന്റ് പിന്മൊഴികളില്‍ വന്നു തുടങ്ങിയോ?’ ഞാന്‍ പറയും:‘ഇല്ലെടാ, വരും. എന്തെകിലും ടെക്നിക്കല്‍ പ്രോബ്ലമായിരിക്കും.’ ഈ പ്രശ്നം തീര്‍ക്കാന്‍ എന്റെ ഒരു പോസ്റ്റിനു കമന്റായി ശ്രീജിത്ത് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഒരു മെയില്‍ അയച്ചു. അതിന് ഏവൂരാന്‍ നല്‍കിയ മറുപടിയാണ് നന്മകള്‍ മാത്രം നിറഞ്ഞ മലയാളം ബ്ലോഗര്‍മാരുടെ ഈ കുടുംബത്തോടു വിട പറയാനുള്ള ഞങ്ങളുടെ തീരുമാനത്തിനു കാരണം. ഞങ്ങളുടെ “ഒന്നോ അതിലധികമോ പോസ്റ്റുകളില്‍ സഭ്യമല്ലാത്തതോ എതിര്‍ക്കപ്പെടേണ്ടതോ ആയ ഉള്ളടക്കം കണ്ടെത്തിയതിനാല്‍ പാനല്‍ ഞങ്ങളെ പുറത്താക്കാന്‍ തീരുമാനിച്ചു” എന്നതായിരുന്നു മറുപടി. വേദന താങ്ങാനാവുന്നില്ല.

പത്രവാര്‍ത്തകളുടെയും നെറ്റില്‍കണ്ട ലിങ്കുകളുടെയും സഹായം ഒന്നുകൊണ്ടുമാത്രവും ആരോ ഡൌണ്‍ലോഡു ചെയ്തിട്ടിട്ടുപോയ വരമൊഴി ഉപയോഗിച്ചും വെറുമൊരു കൌതുകത്തിനു വേണ്ടി തുടങ്ങിയതാണു ഞങ്ങള്‍. പിന്നീട് ശ്രീജിത്തിന്റെയും മറ്റും കമന്റുകളില്‍നിന്നും ലിങ്കുകളില്‍നിന്നുമൊക്കെയാണ് ബൂലോഗക്ലബ്ബിനെപ്പറ്റിയും പിന്മൊഴികളെപ്പറ്റിയുമൊക്കെ അറിയുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ ബന്ധങ്ങള്‍ ശരവേഗത്തില്‍ പടരുകയും കൊച്ചിയിലെ മീറ്റോടെ മനസ്സില്‍ ദ്ര്ഡമാവുകയും ചെയ്തിരിക്കുന്നു. (തുടക്കത്തിലൊരു പോസ്റ്റില്‍ യാഹൂ ചാറ്റ് റൂമുകളില്‍ എത്തിപ്പെടുന്നവരെ വഴിപിഴപ്പിക്കാന്‍ പോന്ന ഒരു ലൈംഗിക ചൂഷകസംഘത്തെപ്പറ്റി എഴുതിയത് അസഭ്യമാണ് എന്നാണ് ഏവൂരാന്റെ പാനലിന്റെ കണ്ടെത്തല്‍. അങ്ങനെയൊരു തോന്നല്‍
ആ ലേഖനം കൊണ്ടുണ്ടായിട്ടുണ്ടെങ്കില്‍,മാപ്പുചോദിക്കുന്നു. പക്ഷെ സത്യത്തിന്റെ മുഖം എന്നും കറുത്തതുതന്നെയാണ് ശ്രീ ഏവൂരാന്‍. ) കൊച്ചി മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മനസ്സിലാവും പെട്ടെന്നൊരുദിവസം ഈ കൂട്ടായ്മയില്‍ നിന്ന് വിട്ടുപോകാനിടയായാല്‍ എന്തുമാത്രം വേദന തോന്നുമെന്ന്. ഇന്നുവരെ പരിചയപ്പെടാന്‍ സാധിച്ച എല്ലാ ബ്ലോഗര്‍മാരോടും നന്ദിയും സ്നേഹവും കടപ്പാടും എന്നുമുണ്ടാരിരിക്കും. മാധുര്യമേറുന്ന ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ മെയില്‍ ചെയ്യുക: ഇക്കാസ്- bluemoondigital@gmail.com, വില്ലൂസ്- vipulmurali@gmail.com. ഞങ്ങള്‍ ബ്ലോഗിങ് നിര്‍ത്തുകയാണ്. സ്നേഹമുള്ളവരേ, ക്ഷമിക്കുക. ഗുഡ് ബൈ.
ഏവൂരാന്റെ പാനലിനോട് അതിന്റെ എല്ലാ ബഹൂമാനത്തോടും കൂടി പറയുന്നു.
ഇതു വായിച്ചപ്പോള്‍ എനിക്കു വിഷമം തോന്നി.

Monday, July 10, 2006

ക്ഷമിക്കണേ

എല്ലാവരും ആത്മാര്‍ത്തമായി സഹായിക്കണേ
പുതിയ ആളാണെ, പേരു പച്ചാളം ശ്രീനി.

കൊച്ചി മീറ്റ്‌. ചില ചിത്രങ്ങള്‍!


കൊച്ചി മീറ്റ്‌ കഴിഞ്ഞു.

ബി റ്റി എച്ചിലെ ചേട്ടന്മാര്‍ തളിരിലയില്‍ വിളമ്പിയ ഊണിനെക്കാളും രുചികരമായിരുന്നു സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ചിരികളുടേയും ഒരു പകല്‍.
അതിരാവിലെ തന്നെ ബാംഗളൂരില്‍ നിന്നും എത്തിയ ശ്രീജിത്ത്‌ മുതല്‍, എല്ലാവരും പിരിയാന്‍ നേരം തൃശ്ശൂരില്‍ നിന്നും അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളും കഴിഞ്ഞ്‌ പാഞ്ഞുവന്ന അചിന്ത്യവരെ.

രാവിലെ തന്നെ ഒരിടത്തു കുരുങ്ങി പോയ ഞാന്‍ ഒരുമണിക്കൂര്‍ താമസിച്ചാണ്‌ എത്തിയത്‌.
10 മണിമുതല്‍ ശ്രീജിത്തും അതുല്യയും ബിറ്റിയെച്ചില്‍ എല്ലാവരേയും കാത്തിരിക്കുന്നു. എല്ലാവരും ഓണ്‍ ദ വേ ആണത്രെ.

ഞാന്‍ വാതില്‍ തുറന്ന് അകത്തു കയറുമ്പോള്‍, എനിക്ക്‌ മുഖങ്ങള്‍ തിരിച്ചറിയാനാവാത്ത ഒരു കൂട്ടം. ആരെടാ ഇവന്‍ എന്ന് അതിശയത്തില്‍ നോക്കുന്ന പലരും. അതില്‍ മുന്നില്‍ ഉണ്ടായിരുന്നത്‌ അന്നു രാവിലേയും ഫോണില്‍ സംസാരിച്ച അതുല്യ.

"ആരാ?"

ഞാന്‍ എല്ലാവരോടുമായി പറഞ്ഞു, "എന്റെ പ്യാര്‌ കുമാര്‍!"
എനിക്ക്‌ ശേഷവും ഒരുപാട്‌ പേര്‍ വന്നു. ഒത്തിരി മാധ്യമ സുഹൃത്തുക്കളും.

ഈ മീറ്റിനു പിന്നിലും മുന്നിലും മീറ്റിനുള്ളിലുമായി നിറഞ്ഞു നിന്ന അതുല്യയും അതുല്യയുടെ കേരളാസാരിയും (എന്റെ സാരി വളരെ നന്നായിട്ടുണ്ടെന്ന് ആരെങ്കിലും ഒന്നു പറയെടാ എന്ന് അവിടെ നിലവിളിക്കുന്നുണ്ടായിരുന്നു) ഒരുപാട്‌ പ്രശംസകള്‍ അര്‍ഹിക്കുന്നു. അതുപോലെ തന്നെ വിശ്വത്തിന്റെ പരിശ്രമങ്ങളും.
മനസുകളില്‍ മാത്രമിരുന്ന ഈ മീറ്റിനെ "എവിടേ കേരളാ ബ്ലോഗേര്‍സ്‌?" എന്ന ചോദ്യം ചോദിച്ചു ഉണര്‍ത്തിയ ശ്രീജിത്തിനും ആ സാന്നിദ്ധ്യത്തിനും നന്ദി. അതുപോലെ പ്രശംസനീയമാണ്‌ ആദ്യാവസാനം വരെ ആക്ടീവായി ഉണ്ടായിരുന്ന അപ്പുവിന്റെയും സൂ ചേട്ടന്റേയും സാന്നിദ്ധ്യം.

എന്റെ ക്യാമറയില്‍ ഞാനും അപ്പുവും ശ്രീജിത്തും ഒക്കെ ക്ലിക്കിയ മീറ്റിന്റെ ചില ചിത്രങ്ങള്‍ ഇവിടെ.
ഇതിനൊപ്പം എഴുതിയ കമന്റുകള്‍ എന്റെ മാത്രം സ്വന്തമാണ്‌. ചോദ്യം ചെയ്യാന്‍ അനുവദിക്കുന്നതല്ല.
ഇത്രയുമല്ലാതെ കൊച്ചിമീറ്റിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ഉണ്ട്. അതുല്യയുടെ ക്യാമറയില്‍ പതിഞ്ഞത്.

കേരളാ ബൂലോകസംഗമം അഥവാ കൊച്ചിക്ക് പോയ അച്ചി

മിനിഞ്ഞാന്ന് അമ്മെടെ പിറന്നാളായിരുന്നു. ഫോണിലൂടെ വായ്മൊഴിയായും , ബ്ലോഗിലൂടെ വരമൊഴിയായും അമ്മ്യോടും എന്നോടും ആശംസകൾ അറിയിച്ച എല്ലാർക്കും നന്ദി.വിശാലൂനോട്‌ അമ്മ പറേണ കേട്ടു, ആദ്യായിട്ടാ ഒരു പിറന്നാളിന്‌ കെയ്ക്ക്‌ മുറിക്കണേ, എനിക്കിപ്പോ ഒന്നാം പിറന്നാളായേ ഉള്ളൂ കുട്ട്യേ ന്ന്‌. ഒരു കണക്കിന്‌ എല്ലാരടേം ഫോണുകൾ വന്നത്‌ നന്നായി. അതോണ്ടാ അമ്മക്ക്‌ മാമു കൊടുത്ത്‌ കഴിഞ്ഞപ്പോ ഇവടെള്ളോർ പറഞ്ഞെ , നീ ഇവടെ ഇരുന്നാ ഞങ്ങക്കൊക്കെ ശല്യാ, ആ എറണാകുളത്തേക്കെങ്ങാനും പൊക്കോോടേ ന്ന്.കേട്ട പാതി കേക്കാത്ത പാതി , "ടാസ്കി വിളിയെടാ..ണ്ണും പറഞ്ഞു ഞാനൊരു ചാട്ടം ".



ന്റെ കൂട്ടരേ, എറണാകുളം വരെയൊക്കെ വല്ല്യെ കൊഴപ്പല്ല്യാണ്ടെ ഒരു ചടാക്ക്‌ വണ്ടീൽ ഞങ്ങൾ (ഞാനും ന്റെ മോൾ ഗായത്രീം) എത്തി.എത്തീന്ന് വെച്ചാ എവടെ എത്തി ?എറണോളം നഗരത്തിൽ.ആ പറഞ്ഞ സ്ഥലത്തിന്റെ അക്ഷാംശോം രേഖാംശോം വശള്ളോളാണോ ഞാൻ? എവടെ ! എന്നാ എന്റെ സാരഥി? നൊ രക്ഷ! എന്റെ കൂടെള്ള ഒരുത്ത്യാണെങ്കി അവടത്തെ കോളേജിലാ പഠിക്കണെ. പറഞ്ഞിട്ടെന്താ കാര്യം. തിന്നാനുള്ള സ്ഥലങ്ങളല്ലാണ്ടെ അവൾക്കൊന്നും അറീല്ല്യാ.(ആവോ അഭിനയ ചക്രവർത്തിന്യാണാവോ ).

അങ്ങനെ വീമ്പു പറഞ്ഞ്‌ വീമ്പ്‌ പറഞ്ഞ്‌ ഞാനും എത്തി ബീറ്റീയെച്ചിലിൽ.അപ്പോ അവടെ മേശപ്പുറത്ത്‌ എച്ചിലും കൂടി ബാക്കിണ്ടായിരുന്നില്ല്യാ പ്രിയരേ.പക്ഷേ മേശടെ ചുറ്റും മീശക്കാരും, മീശല്ല്യാത്തോരും ആയിട്ട്‌ ള്ള കൊറേപ്പേർ ഇരിക്കുണു, നിക്കുണു, നടക്കുണു.ആദ്യം കണ്ടത്‌ ഗൈറ്റിങ്കൽ പാറാവു നിക്കണ കുമാരൻ കുട്ട്യേ. പിന്നെ അദ്ദേഹം ഞങ്ങളെ ആനയിച്ച്‌ ഉള്ളിൽക്ക്‌ കൊണ്ടോയപ്പൊ കണ്ടത്‌ മഞ്ചൂട്ട്യേ. അവൾടേം മുല്ലപ്പൂന്റേം ഒക്കെ പടം മുമ്പ്‌ കണ്ടിട്ടുള്ളതോണ്ട്‌ ഒരു പ്രയാസോം ണ്ടായിരുന്നില്ല്യാ തിരിച്ചറിയാൻ.

പക്ഷെ ഒരു കാര്യം സമ്മതിക്കാണ്ടെ വയ്യാ.ആ അതുല്യാന്ന് പറേണ വായ അടക്കാത്ത മാഡം ല്ല്യെ അവരെ സമ്മതിക്കാം (എന്നെ വായാടീന്ന് വിളിക്കനോർക്കൊക്കെ ഞാൻ ഈയമ്മേനെ പരിചയപ്പെടുത്തിക്കൊടുക്കും). അതുല്യാകുമാരീി..ഉമ്മ...സത്യം പറഞ്ഞാ ഇവടെത്തന്നെ ണ്ടായിട്ടും ഒന്നും ചെയ്തു തരാൻ പറ്റാഞ്ഞതിൽ വിഷമണ്ട്‌ . അതു പോട്ടെ.
ഞാൻ അവടെ എത്ത്യേപ്പഴക്കും എല്ലാരും അടികൂടാൻ ആളെ കിട്ടാഞ്ഞ അചിന്ത്യേപ്പോലെ ആകെ തളർന്നിരിപ്പായിരുന്നു.ചന്ദ്രേട്ടൻ, തുളസി , കോമരം (ഹേയ്‌, ഇങ്ങേരും ഞാനും കോളേജിൽ സമകാലികരായിരുന്നു. ഛേ ...കാണാൻ പറ്റീല്ല്യ)...ഇവരൊക്കെം പോയിണ്ടായിരുന്നു.പക്ഷെ സഹയാത്രികൻ, പണിക്കൻ,നിഷന്ത്‌,തുടങ്ങ്യേ കുഞ്ചൂസ്സുകളെ പരിചയപ്പെട്ടു. വിശ്വേട്ടനേം ഗീതേം കണ്ടിരുന്നൂന്നു വെച്ചാലും ആച്ചികുഞ്ഞിനെ കണ്ടു. വല്ല്യേ കണ്ണൊക്ക്യായിട്ട്‌...ചുണ്ടരിക്കുട്ടി ണമ്മടെ പാച്ചുല്ല്യേ ശ്രീജിത്‌...അവനോട്‌ മര്യാദയ്ക്ക്‌ അടി കൂടാൻ പറ്റീല്ല്യാന്നൊരു വിഷമണ്ട്‌.

സൂ ന്റെ ചേട്ടൻ, അതുല്യേടെ അപ്പു ( അയ്യോടാ, എന്തൊരു നല്ല മുത്താ അവൻ ) ഇവര്യൊക്കെ കത്തി വെച്ചു, ആവും വിധം.(എനിക്കൂല്ല്യേ ഒരു പരിധി?)
എന്നാലും ഉള്ളത്‌ ഞാനങ്ങട്ട്‌ ഓണാക്കി.അല്ലാ പിന്നെ.പക്ഷെ രണ്ടാളുകൾടെ മാത്രം ഒരഡ്രസ്സും ഇല്ല്യാഞ്ഞേൽ വിഷമം തോന്നി. നാട്ടിലെത്ത്യാ ഉടനെ വിളിക്കാം ന്ന് പറഞ്ഞ രേഷ്മക്കുട്ടീം , ബാംഗ്ലൂർ തിരക്കിലോടണ നളനും.

തിരിച്ചു വരവിൽ എന്റെ സുമേനേം കല്ലൂനേം ഒരു നോക്കു പോയി കാണാൻ പറ്റീന്നുള്ള സന്തോഷം വല്ല്യേ ഒരു ബോണസ്‌. അതുല്യടെ മുത്തച്ഛനെ കാണാൻ പറ്റീല്ല്യാന്നൊരു കുറ്റബോധം വേറെ.എന്നാലും ഒരുപാട്‌ സന്തോഷം തോന്നി. വിശ്വേട്ടൻ പറേണ പോലെ മലയാളം ബ്ലോഗ്ഗർ അല്ലാണ്ടിരുന്നിട്ടും (വളരെ റ്റെക്നിക്കലായിട്ട്‌ പറയാട്ടോ) എനിക്കീ കുടുംബതിലെ എല്ലരടേം സ്നേഹം കിട്ടീല്ലോ. വല്ല്യേ വല്ല്യേ മനസ്സുകൾക്ക്‌ നന്ദിൃാവിലത്തെ ആദ്യത്തെ ഫോണിലൂടെ എന്നെ മനസുകൊണ്ട്‌ ബീ റ്റീ ഹെച്ചിൽ എത്തിച്ച ആദിത്യൻ മുതൽ, ജീവിതത്തിൽ ആദ്യത്തെ ഫോൺ കോളിലൂടെത്തന്നെ "അവിടെ പോകാൻ പറ്റീല്ല്യെങ്കിലും ചേച്ചി വിഷമിക്കണ്ടാ. അമ്മേടെ കൂടെ ചോറുണ്ണു, ബ്ലോഗ്‌ മീറ്റുകൾ ഇനീം വരും എന്നു സമാധാനിപ്പിച്ച ദിൽബാസുരൻ വരെ.

പിന്നെ ഇടയ്ക്കും തലയ്ക്കും ഫോണിലൂടെ സ്നേഹിച്ച ഡ്രിസ്സിൽ, ദേവൻ, സാക്ഷി,കലേഷ്‌...എല്ലാർക്കും സ്നേഹം, വിളിക്കാത്തോർക്കും, എന്റെ വിളികൾ കേട്ടോർക്കും, ഇനി വിളിക്കനിരികണോർക്കും...ഒരുപാടു സ്നേഹം

ഒന്നു സ്വാഗതിക്കൂ.......

പ്രിയ്യപ്പെട്ട ബൂലോഗരെ,

എന്‍റെ ഒരു സുഹ്രുത്ത്, എന്‍റെ ഗുരു എന്ന് പറയുന്നതാകും ശരി എന്ന് തോന്നുന്നു, ഒരു ബ്ലോഗ്ഗ് തുടങ്ങിയിട്ടുണ്ട്...ദാ,ഇവിടെ ഒന്നു സ്വാഗതിക്കുമല്ലോ അല്ലേ?

സെട്ടിങ്ങ്സ് മാറ്റാന്‍ പറഞ്ഞിട്ട് ഈ കക്ഷി മാറ്റുന്നില്ല......ആര്‍ക്കെങ്കിലും അദ്ദേഹത്തെക്കൊണ്ട് അത് ചെയ്യിക്കാന്‍ പറ്റുമെങ്കില്‍ ............[സ്റ്റാന്‍ഡര്‍ഡ് തെറികള്‍ പ്രയോഗിക്കാവുന്നതാണ്.....]

ഞാന്‍ എന്താണെഴുതുന്നതെന്നറിയാതെ എന്നെ പ്രോത്സാഹിപ്പിച്ച ഇദ്ദേഹത്തോട് നന്ദി പറയാനും ഈ വേദി ഉപയോഗിക്കുന്നു.....

സസ്നേഹം
സെമി

കള്ളന്മാര്‍ക്കും കഷ്‌ടകാലം.

ഇന്നാളില്‍ ഒരു പാവത്തിനെ പട്ടികടിച്ച് കടിച്ചുപറിക്കാവുന്നതെല്ലാം പറിച്ചെടുത്തു.

ഇന്നിതാ.........



(ചിത്രത്തിന് കടപ്പാട്: മനോരമ വാര്‍ത്ത)

എന്നോട് ക്ഷമിക്കൂ...

പ്രിയ കൂട്ടുകാരെ...

ഇപ്പോള്‍ റേഡിയോ ഏഷ്യ 94.7 f.m-ല്‍ വിദ്യയുടെ ‘ടൈം ഔട്ട്’ നടന്നു കൊണ്ടിരിക്കുകയാണ്. വിക്കിപീഡിയയാണ് വിഷയം. അതിനിടയില്‍, മലയാളം വിക്കിപീഡിയയെ കുറിച്ച് വിവരം നല്‍കാന്‍ ഞാന്‍ അവിടേക്ക് വിളിച്ചു. അപ്പോള്‍, വിദ്യ എന്നോട് യുണികോഡിനെ കുറിച്ചും, ബൂലോകക്ലബിനെ കുറിച്ചും ചോദിച്ചിരുന്നു. ഞാന്‍ കൂടുതല്‍ വിവരങ്ങളും, റഫര്‍ ചെയ്യാവുന്ന സൈറ്റുകളുടെ അഡ്രസുകളും ഇമെയില്‍ ചെയ്യാമെന്ന് പറഞ്ഞു.

ഇനിയാണ് സംഭവം. കുറച്ച് കഴിഞ്ഞ്, റേഡിയോ കേട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ വിദ്യ പറയുന്നത് കേട്ടു. “....ഡ്രിസില്‍ നേതൃത്വം നല്‍കുന്ന ബൂലോകക്ലബിനെ കുറിച്ച് ....... “. പ്രിയ കൂട്ടുകാരെ.. ഈ പ്രസ്‌താ‍വന, വിദ്യ ചില തെറ്റിദ്ധാരണയുടെ മേല്‍ പറഞ്ഞതാണ്. ഉടന്‍ തന്നെ ഞാന്‍ വിളിച്ച് തിരുത്തിയിട്ടുണ്ട്. ദേവേട്ടനാണ് ഇതിന്റെ ഉപഞ്‌ജാതാവ് എന്നും പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തില്‍ ഞാന്‍ നിരപരാധിയാണ്. ഇത് ആരെങ്കിലും റേഡിയോയില്‍ കേട്ടിട്ടുണ്ടെങ്കില്‍ എന്നെ തെറ്റിദ്ധരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Sunday, July 09, 2006

കൊച്ചിയിലെ ബ്ലോഗര്‍ മേളം ഇന്ന്. (8 ജൂലൈ 2006)

വിശ്വം എഴുതിയ കമന്റിനെ ഞാന്‍ ഒരു പോസ്റ്റായി കമന്റുന്നു.
ബ്രാക്കറ്റില്‍ ചില അപ്ഡേറ്റുകള്‍ മാത്രമേ ഞാന്‍ ഇവിടെ ചേര്‍ക്കുന്നുള്ളു.

പങ്കെടുക്കുന്നവര്‍.
1. വിശ്വം, സംഗീത, ഹരിശ്രീ
2. കേരളഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍ (രാവിലത്തെ ട്രൈനിനെത്തും)
3. സു, ചേട്ടന്‍
4. അചിന്ത്യ (അമ്മയുടെ ജന്മദിനം, ബന്ധുക്കളൊക്കെ വീട്ടിലുണ്ട്. എത്തുമോ എന്നു അറിയില്ല.)
5. ജോ (എപ്പോഴെങ്കിലും വരും എന്നു പറഞ്ഞു. ഒരു ആല്‍ബം തന്നെ അവനെക്കൊണ്ട് പാടിക്കണം!)
6. തുളസി (ക്യാമറ അടക്കം പ്രതീക്ഷിക്കുന്നു)
7. ശ്രീജിത്ത് (മറ്റുള്ളവര്‍ക്ക് ചെവിയില്‍ വയ്ക്കാനുള്ള പഞ്ഞിയുമായി ബംഗ്ലൂരില്‍ നിന്നും രാവിലെ എത്തും എന്നാണ് ഭീഷണി)
8. മുരളി മേനോന്‍ (കോമരം),കൂടാതെ രണ്ടു പുതിയ ബ്ലോഗ് തല്‍പ്പരര്‍‍
9. ദുര്‍ഗ്ഗ
10. മുല്ലപ്പൂ, ഒരു ഇളമ്പൂമൊട്ട്.
11. ഞാന്‍ എന്ന മോന്‍ (ഞാനല്ല)(ബ്രാ‍ക്കറ്റില്‍ അപ്ഡേറ്റ് ചെയ്യുന്ന ഞാനുമല്ല!)
12. യാത്രികന്‍
13. സൂഫി,സൂഫിനി,സൂഫിക്കുഞ്ഞ്
14. ഒബി, വുഡ്‌ബി. (ബാച്ചിലേര്‍സ് പാര്‍ട്ടി ഇന്നു വൈകുന്നേരം പ്ലാന്‍ ചെയ്താലോ?)
15. പണിക്കന്‍
16. ചാത്തുണ്ണി
17. നിഖില്‍
18. സു- സുനില്‍, സോയ, മക്കള്‍
19. മനു
20. അരുണ്‍ വിഷ്ണു ( കണ്ണന്‍ )
21. വിനോദ് ശിവന്‍
22. ആനക്കൂടന്‍
24. അതുല്യ, അപ്പു
25. കുമാര്‍, കല്യാണി ( കല്യാണിയേയ്? ഈ പറയുന്നത് ശരിതന്നെ ആണോ? ഹാ എനിക്കറിയില്ല. നിനക്ക് വല്ല പിടിയും ഉണ്ടോ?)


ഇത്രയും പേര്‍ ഉറപ്പായും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
(22 G+ 9 L +7 Children = 38)

ഇതു കൂടാതെ
മനോരമയില്‍ നിന്നും നിഷാന്ത് + 2 പേര്‍, ഇന്ത്യന്‍ എക്സ്പ്രെസ്സില്‍നിന്നും അനിലും കൂടെ ഒരാളും വരാമെന്നേറ്റിട്ടുണ്ട്.

അങ്ങനെ മൊത്തം 43 പേര്‍!

25. തത്തമംഗലം
24. ചക്കരയുമ്മ
25. സ്തുതിയായിരിക്കട്ടെ (മംഗളം?)
26. ഇക്കാസും വില്ലൂസും ( 2 പേര്‍)
27. അന്‍‌വര്‍ ഉല്‍-ഹക്ഖ് (മാധ്യമം?)
28. വള്ളുവനാടന്‍
എന്നിവര്‍ ഇതുവരെ വിശ്വത്തെ നേരിട്ടു വിളിച്ചിട്ടില്ല. വരുമെങ്കില്‍ സ്വാഗതം.
29. ബെന്നി ചിലപ്പോള്‍, ഒത്താല്‍ ഓടിവരാമെന്നേറ്റിട്ടുണ്ട്. വരും, വരാതിരിക്കില്ല എന്നു സ്വപ്നം കണ്ടോട്ടെ? please...

വിശ്വം കമന്റില്‍ പറഞ്ഞവരികള്‍ തുടരുന്നു.
“രേഷ്മയ്ക്കു വരാനാവില്ല! :( പക്ഷേ മൈലാഞ്ചിയുടെ നിസ്സഹാ‍യാവസ്ഥ വിശദീകരിച്ചിട്ടുണ്ട്. സാധിക്കുമെങ്കില്‍ രേഷ്മ നാമൊക്കെയായി ഫോണിലൂടെ സംസാരിക്കാമെന്നേറ്റിട്ടുണ്ട്.
ബിരിയാണിക്കുട്ടിയും അങ്ങനെത്തന്നെ. എങ്കിലും ബിരിയാണിക്കുട്ടി ഒരുപക്ഷേ എല്ലാര്‍ക്കും ബിരിയാണിയുണ്ടാക്കിയയക്കുവാന്‍ സാദ്ധ്യതയുണ്ട്.
ബാംഗ്ലൂരില്‍ നിന്നും എല്ലാവരും കൂടി ചുംബിച്ചു പതം വരുത്തിയ ഒരു വന്‍ കരിംകൊടിയും കൊണ്ട് ശ്രീജിത്ത് മാത്രം വരാം എന്നേറ്റിട്ടുണ്ട്. എങ്കിലും കല്യാണി പ്രത്യേകിച്ചും കൂടാതെ മറ്റുള്ളവരും ഫോണിലൂടെ അവരുടെ വിപ്ലവാഗ്നി ചുടുചായ രൂപത്തില്‍ നമുക്കുനേരെ വീശുമെന്നു പ്രത്യാശിക്കാം.

ചെന്നൈയില്‍ നിന്നും എത്തിപ്പെടാവുന്ന ആനക്കൂടന്‍ വഴി നമ്മുടെയെല്ലാം കയ്യില്‍നിന്നും അടി പാര്‍സലായി കെട്ടിയെടുത്ത് അവിടെകൊണ്ടുപോയി മൊത്തത്തില്‍ ഒന്നു മേളിച്ച് പങ്കുവെച്ച് അടിച്ചുപിരിയാമെന്ന് ചെന്നൈ ബെന്നിയുടെ അക്ഷൌഹിണി ഏറ്റിട്ടുണ്ട്.


രാവിലെ പത്തുമുതല്‍ 12 വരെയും പിന്നീട് ഉച്ച തിരിഞ്ഞ് 2 മുതല്‍ നാലുവരെയും തീര്‍ത്തും അനൌപചാരികമായ അന്യോന്യമുള്ള പരിചയപ്പെടലുകളാണുണ്ടാവുക. കൂടാതെ ആവശ്യമുള്ളവര്‍ക്ക് ഈ സമയത്ത് ബ്ലോഗിങ്ങിന്റെയും മലയാളം യുണികോഡിന്റെയും വരമൊഴിയുടേയും പരിശീലനവും പ്രദര്‍ശനവും ഉണ്ടായിരിക്കും. കൂടുതല്‍ പഠിച്ചറിയണമെന്നുള്ളവര്‍ ഇതിനു തക്കവണ്ണം സമയം നോക്കി വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിഷാന്തും അനിലും ഇപ്പോള്‍ തന്നെ സ്വന്തമായി ഓരോ ബ്ലോഗുകള്‍ ഉള്ളവരാണ്. എങ്കിലും മീറ്റിനുശേഷം ഒട്ടും സമയം കളയാതെ സ്വന്തമായി ഓരോ മലയാളം ബ്ലോഗുകളും തുടങ്ങുന്നതാണെന്ന് അവര്‍ വാക്കു തന്നിട്ടുണ്ട്.
മുരളിമേനോന്‍ ചലച്ചിത്രരംഗത്തെ പ്രമുഖരായ രണ്ട് വ്യക്തികളെ കൊണ്ടുവരുന്നുണ്ട്. അവരിലൂടെയും ബ്ലോഗുകള്‍ക്ക് പുതിയ വികാസം എത്തിപ്പിടിക്കാന്‍ മുരളി സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇതില്‍ പങ്കെടുക്കുന്ന ബ്ലോഗര്‍മാരുടെ സ്വകാര്യത അവരുടെ സ്വന്തം ബ്ലോഗ് പ്രൊഫൈലുകളില്‍ ലഭ്യമായതിലും കൂടുതല്‍ പൊതുവായി അനാവരണം ചെയ്യാതിരിക്കുവാന്‍ എല്ലാ സുഹൃത്തുക്കളും വിശിഷ്യ മാദ്ധ്യമപ്രതിനിധികളും ശ്രദ്ധിക്കുമല്ലോ! അതേ സമയം താന്താങ്ങളുടെ സമ്മതപ്രകാരം ഓരോരുത്തര്‍ക്കും യുക്തമെന്നു തോന്നുന്ന രീതിയില്‍ അവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്‍കാവുന്നതുമാണ്.

ഉച്ചയ്ക്കു 12 മുതല്‍ 2 വരെ (അനൌപചാരികമായിത്തന്നെ,) നാമെല്ല്ലാം ഒത്തുകൂടണമെന്ന് വിചാരിക്കുന്നു. പരിപാടിയുടെ പ്രധാന സംവാഹക അതുല്യ ആയിരിക്കും. കുട്ടികളേയും മുതിര്‍ന്നവരേയും ഉള്‍പ്പെടുത്തി അതുല്യയുടെ മേല്‍നോട്ടത്തില്‍ ചെറിയ ചില പാര്‍ട്ടി ഗെയിമുകളും ഒരു ക്വിസ് പരിപാടിയും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. കൂടാതെ Surprise Programs ആയി രണ്ടോ മൂന്നോ കൂട്ടുകാര്‍ അവരുടെ വിലപ്പെട്ട പ്രതിഭയുടെ ചെറുകിരണങ്ങള്‍ നമുക്കു മുന്നില്‍ ഒളിതൂകുമെന്നും ആശിക്കാം.

ഈ സമയത്തു തന്നെ തികച്ചും കേരളീയമായ രീതിയില്‍ BTH തയ്യാറാക്കിയ വിഭവസമൃദ്ധമായ ഒരു സദ്യയും പ്രതീക്ഷിക്കാം.“

അപ്പോള്‍ എല്ലാം പറഞ്ഞപോലെ. ബി റ്റി എച്ചില്‍.

പുതിയ വരമൊഴി - വെര്‍ഷന്‍ 1.4.1

പതിവുസ്ഥലത്തുനിന്നു തന്നെ വരമൊഴി കിട്ടും: http://varamozhi.sf.net

ഓട്ടോ സേവ് ഫീച്ചറാണ് പ്രധാനം‌. അതുകൊണ്ടാണ് നടുവിലെ അക്കം ഒന്നു കൂടിയത്‌. ഈ ഫീച്ചര്‍ കൂടാതെ, യുണീക്കോഡില്‍ ഔ-ന്റെ ചിഹ്നം പുതിയത്‌ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ഒന്നു രണ്ടുഫോണ്ടുകള്‍ കൂടി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് (ആഡ്-ഓണില്‍). പിന്നെ പലരായി കണ്ടുപിടിച്ചുതന്ന പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്; പുതിയ കുറേ ഇംഗ്ലീഷ്‌ വാക്കുകള്‍ കൂടി ചേത്തിട്ടുമുണ്ട്. ഇത്രയേ ഉള്ളൂ :)

കേരള ബൂലോക മീറ്റ് വിശേഷങ്ങള് : കൊച്ചിയില്‍ നിന്നും സൂഫി

പ്രിയപ്പെട്ട ബൂലോകരേ...
ഇന്നലെ പത്തരയോടടുത്തു ഞാന്‍ മേനകയില്‍ നിന്നു പിടിച്ച ഓട്ടോയില്‍ ബി.ടി.എച്ചിനു മുന്നിലിറങ്ങുമ്പോള്‍, ബി.ടി എച്ചിനു മുമ്പില്‍ ഒരു പട്ടിക്കുറുക്കനേയും കണ്ടില്ല. സങ്ങതി കൊളമായോ, അതോ എനിക്കു വഴി തെറ്റിയോ എന്നുള്ള സ്ഥലജലവിഭ്രാന്തിയില്‍പെട്ട്‌ ഞാനുഴറി നിന്നു. റിസപ്ഷനില്‍ കടന്നു അന്വേഷിച്ചപ്പോള്‍ അവിടിരുന്ന മങ്കാമണി ഒരക്ഷരമുരിയാടാതെ ഒരു വാതില്‍ ചൂണ്ടിക്കാണിച്ചു തന്നു.
വാതില്‍ തുറന്നതും ഞാന്‍ കണ്ണുകളഞ്ചി മിഴ്ഞ്ചാന്തനായി അമ്പമ്പട രാഭണാ... ഇതെന്തൊരു കഥയിതു വിഭോ എന്നു സ്റ്റക്കായി...
അവിടെ കസവു നേര്യതില്‍ വിക്ഷോഭിതയായി (ഉമേഷ്ജി ക്ഷമിക്കണം.. റിപ്പോര്‍ട്ടില്‍ വ്യാകരപ്പിഷശകുകളുടെ കഴുത്തിനു പിടിക്കരുത്‌) അതുല്യാജി എന്ന അതുല്യമഹിളാരത്നം കത്തിച്ചു വെക്കാത്ത നിലവിളക്കിനു മുമ്പില്‍ മുന്നോട്ടാഞ്ഞു നില്‍ക്കുന്നു. പിന്നില്‍ അഖില കേരള ബൂലോഗ സംഗമത്തിന്റെ കളര്‍ പോസ്റ്റര്‍. തൊട്ടടുത്തു, കരിങ്കൊടിയുമായി ബാങ്കളൂരില്‍ നിന്നെത്തുമെന്നു വീമ്പിളക്കി ഒരു പഴങ്കോടി പോലുമില്ലാതെ പതിവു വളിച്ച ചിരിയുമായി മേശമേല്‍ ചാരി നിലകൊണ്ട നിലയില്‍ നമ്മുടെയൊക്കെ പ്രിയ മണ്ടന്‍ ശ്രീജിത്ത്‌.
പരീക്ഷാഹാളില്‍ക്കേറുന്നതിനു മുമ്പു അവസാന പാഠങ്ങള്‍ പഠിച്ചു തീര്‍ക്കുന്നതു പോലെ തന്റെ കയ്യിലെ പേപ്പറുകള്‍ വായിച്ചും എഴുതിയും ഇരിക്കുന്ന ചന്ദ്രേട്ടന്‍ എന്ന ആചന്ദ്രതാരപോരാളിയേയും കണ്ടു ഞാന്‍ ആനന്ദതുന്ദിലനായ്ച്ചമഞ്ഞു. കടന്നു വന്ന എന്നോടു ഇങ്ങ്ലീഷില്‍ മൊഴിഞ്ഞു കുശലം ചോദിച്ച അതുല്യാമാഡം എന്നെ എന്നെ ഞെട്ടിച്ചുവോ എന്നു കരുതുന്നതിനിടയില്‍ ഹാജര്‍ ബുക്കു നീട്ടി അതില്‍ പേരെഴുതാല്‍ മലയാളത്തില്‍ കല്‍പ്പിച്ചത്‌ എന്റെ സഭാകമ്പത്തെ ഉല്ലേഖനം ചെയ്തു എന്നു വേണം പറയാന്‍. ഹാജരിലൊപ്പിട്ടു ചുറ്റും പരതി നോക്കിയ ഞാന്‍ അനേകം സുസ്മേരവദങ്ങള്‍ കണ്ടു പുളകിതകളഗാത്രനായും ആക്രാന്തപരവശനായും ഓരോരുത്തരേയും പരിചയപ്പെടാന്‍ യാത്ര തിരിച്ചു.
കല്യാണ രാമന്‍ ഒബി. പ്രതിശ്രുതയെ കൊണ്ടുവരാത്തതിനു വഴക്കു കേട്ടിട്ടിരിക്കുകയായിരുന്നു. ഞാന്‍ എന്ന മോന്‍, പണിക്കന്‍, അരുണ്‍ വിഷ്ണു, ഭൂതകാലത്തിന്റെ കുളിരായ നീലേശ്വരം തെന്നല്‍ തുളസി, ദുര്‍ഗ്ഗ, മുല്ലപ്പൂ, ചാത്തുണ്ണി, നിക്ക്‌ എന്നിവരെ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ്‌ മീറ്റിലെ രസകരമായ ഒരു കാര്യം എല്ലാവരും അവതരിപ്പിച്ചത്‌. ഒരേ കമ്പനിയില്‍ അപ്പുറവും ഇപ്പുറവുമിരുന്നു വര്‍ക്കു ചെയ്യുന്ന വര്‍ക്കികളായ സുഹൃത്തുക്കള്‍ മുല്ലപ്പൂവും, ദുര്‍ഗ്ഗയും പരസ്പരമറിയാതെ ബ്ലോഗ്ഗേര്‍സ്‌ മീറ്റില്‍ വന്നു പെട്ടതും കണ്ടു അതിശയിച്ചതും എല്ലാ ബ്ലോഗാബ്ബ്ലൊഗിനികളെയും ചിരിപ്പിച്ചു.
ഒരു മിണ്ടാപ്രാണിയായ ഒരു മഹിളാ രത്നത്തോടു പേരു ചോദിച്ചു മറുപടി കേട്ട ഞാന്‍ ഞെട്ടി വീണ്ടും മിഴ്ഞ്ചാന്തനായിച്ചമഞ്ഞു. യാതൊരു വികാരവും ഇല്ലാതെ അവര്‍ മൊഴിഞ്ഞതു "സൂ" എന്നായിരുന്നു. സൂവിന്റെ സ്ഥിരം കഥാപാത്രമായ ചേട്ടന്റെ സാന്നിദ്ധ്യം വളരെ അനുഗ്രഹീതമായിരുന്നു. മണിനാദമെന്ന പേരില്‍ ചേട്ടന്‍ ബ്ലോഗുണ്ടാക്കിയിട്ടുണ്ടെന്നാണറിവു. (അതുണ്ടാക്കിയത്‌ ഉമേഷേട്ടന്റെ ഏതൊ കമന്റിനു മറുപടി പറയാനാണെന്നാണ്‌ അദ്ധേഹത്തിന്റെ ഭാഷ്യം)
അല്‍പ്പനേരത്തിനുള്ളില്‍തന്നെ സഹചാരിയായ ലാപ്‌ടോപ്പും, സംഗീതചേച്ചിയും, ആച്ചിയുമായി മീറ്റിന്റെ താരം വിശ്വേട്ടനെത്തി, പരിചയപ്പെടലുകള്‍ക്കു ശേഷം കര്‍മകുശലനായി പവര്‍പ്ലഗ്ഗുമന്വേഷിച്ചു കുതിച്ചു.
പിന്നാലെയെത്തിയ കുമാര്‍ജി മീറ്റിനുള്ളില്‍ ചിരി വിതച്ചു കൊണ്ട്‌ എല്ലാരേയും പരിചയപ്പെട്ടു നടന്നു. യാത്രികനും മുരളിനായരും, ഇക്കാസ്‌ ആന്റ്‌ വില്ലൂസും പിന്നാലെയെത്തി.
ഇടക്കിടക്കു വന്നുകൊണ്ടിരുന്ന ആഗോള ബൂലോകരുടെ ഫോണ്‍ കാളുകള്‍ അന്തരീക്ഷത്തെ കരഘോഷം കൊണ്ടു ഇടക്കിടെ മുഖരിതതരിപ്പണമാക്കിക്കൊണ്ടിരുന്നു.
വന്നെത്തിയ മാദ്ധ്യമ പ്രതിനിധികള്‍ ഇതെന്താണു പുകില്‍ എന്ന മട്ടില്‍ തലചൊറിഞ്ഞു വിക്ലാന്തരായി നിലകൊണ്ടു.
എന്നാല്‍ നുമ്മക്കു പരിപാടി ആമ്പിക്കാം എന്നു ആരോ അരുളിയതിന്റെ വെളിപാടില്‍ കാര്‍ന്നോേരായ ചന്ദ്രേട്ടനേയും പൊടിബ്ലോഗറായ ആച്ചിയേയും കൊണ്ടു കരഘോഷത്തിന്റെ അകമ്പടിയോടെ നിലവിളക്കു കൊളുത്തുകയും അതുല്യാജി തന്‍ പുത്രന്‍ അപ്പു അതെല്ലാം ക്യാമറക്കണ്ണുകളില്‍ പകര്‍ത്തുകയും ചെയ്തു. വന്നെത്തിയ പലരും ഈ രംഗം തങ്ങളുടെ കാമറകളില്‍ ആലേഖനം ചെയ്തു പുളകിതരായി കോള്‍മയിര്‍ക്കൊണ്ടു.
അതുല്യാജി തന്റെ പേരച്ചടിച്ചുണ്ടാക്കിയ ഒോട്ടോഗ്രാഫ്‌ പേജില്‍ എല്ലാവരും ചെറു സന്ദേശങ്ങളെഴുതിക്കൊണ്ടിരുന്നത്‌ പരീക്ഷാപേപ്പര്‍ തിരുത്തുന്ന അദ്ധ്യാപകരേയോ, സെക്രട്ടറിയേറ്റിന്റെ മുമ്പിലിരുന്നു അപേക്ഷ പൂരിപ്പിക്കുന്നവരേയൊ അനുസ്മരിപ്പിച്ചു. ഇതെല്ലാവര്‍ക്കും വീട്ടില്‍ കൊണ്ടു പോകാന്‍ അതുല്യാജി കണ്ടു പിടിച്ച സൂത്രാണ്ടി ആണെന്നും അതു പ്രിന്റ്‌ എടുത്തതു നമ്മുടെ മണ്ടൂസ്‌ ആണെന്നും അറിയാന്‍ കഴിഞ്ഞു.
ഇക്കാസ്‌ ആന്‍ഡ്‌ വില്ലൂസിന്റെ ലളിതഗാനമായിരുന്നു ആദ്യം. റാങ്ക്‌ ഹോള്‍ഡരും കോളേജു പ്രൊഫസ്സറുമായ വില്ലൂസ്‌ പാട്ടിനു ശേഷം കരഘോഷങ്ങളേറ്റ്‌ വാങ്ങി.
പിന്നീട്‌ ബ്ലോഗു വിശേഷങ്ങള്‍ പങ്കു വെക്കുവാനായി ഓരോ ബ്ലോഗരും കഷണിക്കപ്പെട്ടു. ക്ഷണനം (ഉമേഷേട്ടാ മാപ്പ്‌) സ്വീകരിച്ചു എല്ലാവരും അരങ്ങിലെത്തി തങ്ങളുടെ വേഷങ്ങള്‍ ആടിത്തിമര്‍ത്തു.
ചന്ദ്രേട്ടന്റെയും മുരളിനായരുടെയും ആശംസാവാചകങ്ങള്‍ക്കൊപ്പം ഞാനും വായ്ക്കു തോന്നിയതു കോതക്കു പാട്ട്‌ എന്ന നിലക്ക്‌ എന്തൊക്കെയോ താങ്ങി. മറ്റുള്ളവര്‍ എനിക്കിട്ടു താങ്ങാഞ്ഞത്‌ എന്റെ നല്ലകാലം. സൂ അധികമൊന്നും സംസാരിച്ചില്ല. കല്യാണിയില്ലാതെ വന്ന കുമാറേട്ടന്‍ വഴക്കുകളെതു വാങ്ങി. ഒബി എല്ലാവരേയും വിവാഹത്തിനു ക്ഷണിച്ചു.
ഇതിനിടയില്‍ യു ഏ ഈ ബ്ലോഗ്ഗര്‍മാരും, യു.എസ്‌.ഏ ക്കാരും, ബാംഗ്ലൂരികളും ഇടതടവില്ലാതെ വിളിച്ചു കൊണ്ടിരുന്നു. ഒപ്പം ബൂലോകക്ലബ്ബില്‍ കമന്റുകളുടെ പെരുമഴക്കാലവും. വിശ്വേട്ടന്റെ ലാപ്‌ടൊപ്പിന്റെ അമരത്വം മണ്ടൂസിനെ ആദ്യം തന്നെ ഏല്‍പ്പിച്ചാല്‍ അദ്ദേഹത്തെ വളരെയധികം തളക്കാന്‍ കഴിയും എന്നുള്ളതായിരുന്നുവെന്നു തോന്നുന്നു അതുല്യേച്ചിയുടെ സ്ട്രേറ്റ്ജിയെങ്കിലും, മണ്ടൂസ്‌ ഇടക്കു പാഞ്ഞു പോയി ഏഷ്യാനെറ്റുകാരുടെ കാമറക്കു മുമ്പില്‍ പോയി തന്റെ മുഖം വെച്ചു കൊടുത്തു എന്ന്നാണറിഞ്ഞതു. ഞാനാണ്‌ എല്ലാരേയും വിളിച്ചു കൂട്ടിയത്‌, എല്ലാര്‍ക്കും ഭക്ഷണം മേറ്റിച്ചു തരുന്നത്‌, ബി.ടി.എച്ച്‌ എനിക്കു തറവാടു പോലെയാണ്‌ എന്നൊക്കെയുള്ള അതുല്യാജിയുടെ വാദഗതികള്‍ ബൂലോകര്‍ നമാശിമ എതിരു പറഞ്ഞില്ല. എന്റെ പോട്ടം പത്രത്തില്‍ വന്നില്ലേല്‍ കളി കാണാം എന്ന ഭീഷണിയും, പത്രക്കാര്‍ക്കു കൊടുക്കാന്‍ സ്വയമെഴുതിക്കൊണ്ടു വന്ന അപദാനങ്ങളും വായിച്ചു ആരും കമാ എന്നൊരക്ഷരം മിണ്ടിയതുമില്ല.
കാരണം ഈ മീറ്റ്‌ അതുല്യാജിയുടെ ഇനിഷ്യേറ്റീവ്‌ മാത്രമായിരുന്നു. അതിനു എല്ലാ ബ്ലോഗരും അതുല്യേച്ചിയെ നമിച്ചു...
പിന്നീടു വന്ന വിശ്വേട്ടന്‍ ബ്ലൊഗിന്റെ ചരിത്രം മുതല്‍ താണിക്കുടത്തിന്റേയും അതുവഴി കേരളത്തിണ്ടേയും മലയാളാ ഭാഷാ ഭാവി മാറ്റി മറിക്കുന്നതില്‍ താനൊരു ജ്വാലയായി കത്തിപ്പടരുമെന്ന് പ്രഖ്യാപിച്ചതു കേട്ട്‌ എല്ലാവരും വിജ്രംഭിതവീര്യരായി.. ആവേശം പൂണ്ടു ഹുര്‍റേ വിളിച്ചു.
ശേഷം ആവേശ ഭരിതരായി സദ്യക്കളത്തിലേക്കു എല്ലാവരും കുതിക്കുകയാണുണ്ടായതു.
ഇതിനിടെ മുരളിനായരും, നിക്കും യാത്ര പറഞ്ഞു പിരിഞ്ഞിരുന്നു.
യുദ്ധം കഴിഞ്ഞ പടക്കളം പോലെ സദ്യക്കു സേഷം എല്ലാവരുടെയും ഇലകള്‍ പോലും കീറിയും പറിഞ്ഞും തലങ്ങും വിലങ്ങും കിടന്നു.
സദ്യ കഴിഞ്ഞ ക്ഷീണം തീര്‍ക്കാന്‍ രണ്ടു ഗ്രൂപ്പായി തുടങ്ങിയ അതുല്യാമാഡത്തിന്റെ ബ്ലോഗ്‌ ക്വിസ്സ്‌ ഗ്രൂപ്പ്‌ കളിയിലും കയ്യാങ്കളിയിലും അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ഞാനും കുമാറേട്ടനും കൂടി (ഞാനും മുതലച്ചാരും എന്ന സ്റ്റയിലില്‍) നിയന്ത്രിച്ചു നിര്‍ത്തി.
പരിപാടിയില്‍ കണ്ണ്‍ കെട്ടി യെന്തെരോ യെന്തെക്കെയോ യെവിടെയൊക്കെയോ എഴുതിപ്പിക്കുകേം ചെയ്തു.
വന്നു കൂടിയ പത്രക്കാരെയൊക്കെ സമ്മാളിക്കാന്‍ വിശ്വേട്ടന്‍ പാടു പെടുന്നതു വക വെക്കാതെ എല്ലാവരും കളികളുമായി അര്‍മ്മാദിച്ചു. (പാവം വരമൊഴി ലവന്മാരെ ഇതിനിടക്കു പടിപ്പിക്കുകെം ചെയ്തു)
വൈകിയെത്തിയ 'സഹയാത്രികനും, രേണു രാമനാഥും തങ്ങളുടെ വിശേഷങ്ങള്‍ പങ്കു വെച്ചു
തദനന്തരം, എല്ലാവരും ബിരിയാണിക്കുട്ടി കൊടുത്തയച്ച ലൈറ്റ്‌ കത്തുന്ന കീച്ചെയിനും, ഓരോ ഓട്ടോഗ്രാഫ്‌ പേപ്പറും കയ്യിലേന്തി യാത്ര പറയുന്ന രംഗമാണു കണ്ടതു.
വൈകുന്നേരം വേറ്യൊരു പരിപാടി കൂടി എനിക്കുള്ളത്‌ കൊണ്ടു ഞാനും യാത്ര പറഞ്ഞു പിരിഞ്ഞു.
ബാക്കി വിശേഷം വിശ്വേട്ടനൊ, ശ്രീജിത്തോ, അതുല്യേച്ചിയോ എഴുതും.... കുമാറേട്ടനും മറ്റുള്ളവരും എടുത്ത ഫോട്ടോ ആല്‍ബങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുകയും ചെയ്യും എന്ന പ്രതീക്ഷയോടെ

ബൂലോക മീറ്റിന്റെ വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും..
സസ്നേഹം
സൂഫി

കേരള സംഗമം ഏഷ്യാനെറ്റ്‌ ന്യൂസില്‍

കൊച്ചിയില്‍ നടന്ന സംഗമത്തെക്കുറിച്ച്‌ ഏഷ്യാനെറ്റ്‌ നല്‍കിയ വാര്‍ത്തയുടെ ഫോട്ടോകളാണ്‌ താഴെ. ന്യൂസിന്റെ വീഡിയോ ഇവിടെ ഗൂഗിള്‍ വീഡിയോയില്‍. സംഭവത്തിന്റെ WMV ഇവിടെ നിന്നും ഡൌണ്‍ലോഡ്‌ ചെയ്യാം

ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടറുടെ വിവരണത്തില്‍ സാങ്കേതികമായ പിശകുകളുണ്ട്‌. വരമൊഴി എന്ന പുതിയ ഫോണ്ട്‌ കണ്ടുപിടിച്ചതോട്‌ കൂടി... എന്നുപറയുന്നത്‌ ഉദാഹരണം. സ്ക്രീന്‍ഷോട്ടുകള്‍ കാണിച്ചിരിക്കുന്നത്‌ വിന്‍ഡോസ്‌ 2000 / 95 ഓടുന്ന മഷീനില്‍ നിന്നാണെന്ന് തോന്നുന്നു.

കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട്‌ ഏഷ്യാനെറ്റിന്റെ മറൈന്‍ഡ്രൈവ്‌ എന്ന പ്രോഗ്രാമ്മില്‍ വന്നത്‌, അനിലിന്റെ ഈ പോസ്റ്റിലുണ്ട്‌.

ഈ സ്ക്രീന്‍ ഷോട്ടുകളും വീഡിയോയും ക്യാമറ ഉപയോഗിച്ച്‌ എടുത്തതാണ്‌. വലിയ ക്ലാരിറ്റി ഉണ്ടാവില്ല.

കേരള ബ്ലോഗ്‌ സമാഗമം

മണ്ടത്തരമെഴുന്നെള്ളിപ്പ്


കേരള ബ്ലോഗ്‌ സമാഗമം

പെട്ടെന്ന് പറഞ്ഞ തീര്‍ത്ത ഇന്റര്‍വ്യൂ - 1


കേരള ബ്ലോഗ്‌ സമാഗമം

ദുര്‍ഗ്ഗാപുരാണം


കേരള ബ്ലോഗ്‌ സമാഗമം

ഞാന്‍ ഇക്കാസ് ആന്റ് വില്ലൂസിന്റെ നടുക്ക്


കേരള ബ്ലോഗ്‌ സമാഗമം

ലൈവ് അപ്ഡേറ്റ് ടീം

Saturday, July 08, 2006

പ്രഥമകേരളബൂലോഗസംഗമം ജൂലൈ 8ന് കൊച്ചിയില്‍!

പ്രിയരേ,

അങ്ങനെ കേരളത്തില്‍ വെച്ചു നടത്തുന്ന ആദ്യത്തെ ബൂലോഗസംഗമം ഇതിനാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊള്ളുന്നു…

ദിവസം: 2006 ജൂലൈ എട്ടാം തീയതി രണ്ടാംശനിയാഴ്ച്ച
Date:2006 July 8th. Second Saturday
സമയം: രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 വരെ.
Time: 10.00 AM till 4.00 PM (IST)
സ്ഥലം: ഭാ‍രത് ഹോട്ടല്‍ ( പഴയ ഭാരത് ടൂറിസ്റ്റ് ഹോം - BTH), ഡര്‍ബാര്‍ ഹാള്‍ റോഡ്, കൊച്ചി.
Venue: Bharath Hotel (Old Bharath Tourist Home - BTH), Durbar Hall Road, Kochi.
ഫോണ്‍ നമ്പര്‍ : +91-484-2353501

Location:
On Durbar Hall Road, 5 minutes from Ernakulam Junction Railway Station and Ferry Terminal and next door to Indian Airlines, city-office. Also close to City's best business, Shopping and Entertainment Centres, Banks, Post Office, Tourist Information Centre, overlooking the serine Vembanad lake and the Cochin Harbour, the Rajendra Maidan to the west and the Siva Temple to the north in a calm and quiet atmosphere.
Weblink:http://www.ernakulam.com/bharathHotel/index.htm

ഇനി പറയുന്നവര്‍ സംഗമത്തിന് ഉറപ്പായും എത്തുമെന്ന് പ്രതീക്ഷിക്കുന്നു:
1. കുമാര്‍
2. കേരളഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍
3. സു
4. അചിന്ത്യ (ഉമച്ചേച്ചി)
5. ജോ
6. തുളസി
7. ശ്രീജിത്ത് (ബാംഗ്ലൂര്‍ )
8. മുരളി മേനോന്‍ (കോമരം)
9. ദുര്‍ ഗ്ഗ
10. മുല്ലപ്പൂ
11. ഞാന്‍ എന്ന മോന്‍ (ഞാനല്ല)
12. യാത്രികന്‍
13. സൂഫി
14. ഒബി
15. പണിക്കന്‍
16. അതുല്യ
17. വിശ്വം
ഇതുകൂടാതെ,
18. രേഷ്മ
19. സു- സുനില്‍
20. അരുണ്‍ വിഷ്ണു ( കണ്ണന്‍ )
21. ബെന്നി
എന്നിവരേയും പ്രത്യേകം പ്രതീക്ഷിക്കുന്നു. ഇവരെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ഇതു കൂടാതെ ബാംഗ്ലൂര്‍നിന്നും ചെന്നൈയില്‍നിന്നും മറ്റും വരാന്‍ കഴിയുന്ന എല്ലാവരും എത്തിച്ചേരുക!
ബിരിയാണിക്കുട്ടീ, വരുമോ?
രേഷ്മ, സുനില്‍ ‍,അരുണ്‍ വിഷ്ണു, മുല്ലപ്പൂ, യാത്രികന്‍ , പണിക്കന്‍ , ഒബി, സൂഫി, ഞാന്‍ , ബെന്നി എന്നിവര്‍ വിശ്വത്തിനെ 0487-2-695-149 എന്ന നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു...ബാംഗ്ലൂര്‍കാരും മറ്റു ഊരുകാരും കൂടി..
അതുല്യയേയും ( 994-7084-909) ബന്ധപ്പെടാവുന്നതാണ്. എങ്കിലും അവര്‍ക്ക് ആശുപത്രിയിലുള്ള മുത്തച്ഛന്റെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ ആദ്യം വിശ്വത്തിനെ തന്നെ ശ്രമിക്കുക. അതല്ലെങ്കില്‍ viswaprabhaATyahoo.com ലേക്ക് സ്വന്തം നമ്പര്‍ കാണിച്ച് ഈമെയില്‍ അയച്ചാലും മതി.

ഇതുകൂടാതെ മലയാളം ബ്ലോഗുകളുമായോ മലയാളം വിക്കികളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും പ്രത്യേക ക്ഷണമില്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ്. എങ്കിലും വരുന്നവര്‍ മുന്‍ കൂട്ടി അറിയിച്ചാല്‍ ഏറെ ഉപകാരം.

എല്ലാവരും സകുടുംബം പങ്കെടുക്കണമെന്നാണ് സംഘാടകരുടെ ആഗ്രഹം. കല്യാണി, അപ്പു, ആച്ചി, വക്കീല്‍ സാര്‍ , സൂവിന്റെ ചേട്ടന്‍ ‍, ഷാനവാസ്, മൈലാഞ്ചിപ്പൊടികള്‍ ‍, മുല്ലപ്പൂമൊട്ടുകള്‍ ‍, മറ്റു സുമങ്ങള്‍ തുടങ്ങിയവരൊന്നുമില്ലാതെ നമുക്കെന്താഘോഷം? ഇതില്‍ പരാമര്‍ശിക്കപ്പെടാത്തവരും ഈ ഉത്സവത്തിന്റെ ഭാഗമാവുക...

മഴ വന്നാലും ഇല്ലെങ്കിലും പരിപാടിക്കു തടസ്സം നേരിടാത്ത വണ്ണം സംവിധാനങ്ങള്‍ ശരിയാക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് ലഞ്ചും (സസ്യഭക്ഷണം ആയിരിക്കും മിക്കവാറും), ഉച്ചതിരിഞ്ഞ് ചായ + കടിയും ഉണ്ടായിരിക്കും.

വരുന്നവര്‍ തങ്ങളുടെ അംഗസംഖ്യ മുന്‍ കൂട്ടി അറിയിച്ചാല്‍ ഉപകാരം.കുട്ടികളുടേയും സ്ത്രീകളുടേയും വിവരം പ്രത്യേകം
അറിയിക്കുക. വിശ്വത്തിനേയോ അതുല്യയേയോ ഇക്കാര്യത്തില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ ഇവിടെ ഒരു കമന്റ് ആയി
പോസ്റ്റു ചെയ്താലും മതി.
സാമ്പത്തികമായ ചുമതലകളില്‍ ആരും പങ്കുചേരേണ്ടതില്ല. അഥവാ നിര്‍ബന്ധമുള്ളവര്‍ക്ക് അങ്ങനെ ആവുകയും ചെയ്യാം.
പത്ര-ദൃശ്യ-ശ്രാവ്യമാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്.
കാലത്തുമുതല്‍ വൈകീട്ടുവരെ സമയം വെച്ചിരിക്കുന്നത് എല്ലാവരുടേയും സൌകര്യത്തിനു വേണ്ടിയാണ്. പറ്റുന്നവര്‍
പരിപാടിയില്‍ ഉടനീളം പങ്കെടുക്കുക. സമയനിബദ്ധരായവര്‍ക്ക് വേറെ വഴിയില്ലെങ്കില്‍ നേരം വൈകി വരികയോ നേരത്തെ പോവുകയോ ചെയ്യാം.
ഇതിനിടയ്ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യോജിച്ച കളികളും മറ്റും നമുക്കാലോചിക്കാവുന്നതാണ്.

പുതുതായി തട്ടകത്തെത്തിയിട്ടുള്ള ഒരു പഴയ വെളിച്ചപ്പാട് (കോമരം) കേരളബൂലോഗസംഗമത്തില്‍ ഉറഞ്ഞുതുള്ളി വെളിപാടു പറയാമെന്നേറ്റിട്ടുണ്ട്!
ഇപ്പോള്‍ നാട്ടിലുള്ള ഡോക്റ്റര്‍ ഹരി കൊച്ചാട്ടിനെ കിട്ടുമോ എന്നു നോക്കുന്നുണ്ട്.
വാമൊഴികാരകന്‍ സൂപ്പര്‍വീയെച്ചെസ്സ് സാംചേട്ടന്‍ അമേരിക്കയില്‍നിന്നും ജൂലൈ രണ്ടാംതീയതി എത്തുമെങ്കിലും എട്ടിന്
വേറെ പ്രധാന പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാനാവില്ല എന്നു ഖേദപൂര്‍വ്വം പറയുന്നു...

ഈ ബൂലോഗസംഗമം ഒരു യാഥാര്‍ത്ഥ്യമാക്കുവാന്‍ ഏറെ കിണഞ്ഞു ശ്രമിക്കുന്നതും നമുക്കെല്ലാം മുഖ്യ ആതിഥേയയാവുന്നതും അതുല്യയാണ്. ആകസ്മികമായ ദുഃഖവാര്‍ത്തകളൊന്നുമുണ്ടായില്ലെങ്കില്‍ എട്ടുമണിക്കുതന്നെ ആ മലയാളിമങ്ക BTH-നുമുന്‍പില്‍ നമ്മളെ കാത്തുനില്‍ക്കും!

പോറ്റിവളര്‍ത്തിയ മുത്തച്ഛന്റെ അതികഠിനമായ ആതുരാവസ്ഥയിലും ആ തിരക്കുകള്‍ക്കും അനിശ്ചിതത്വത്തിനും ഉള്ളില്‍നിന്നുകൊണ്ടുതന്നെ നമുക്കുവേണ്ടി പ്രയത്നിക്കുന്ന ആ നല്ല മനസ്സിനു നന്ദി ചേര്‍ക്കുക നാം!