ഇന്നേയ്ക്കു കഷ്ടാഷ്ടമി വെള്ളിയാഴ്ച. രണ്ടു നാള്‍ അവധി. ഉറക്കം നമുക്കു മുടിയാതു്. ശുട്ടിടുവേന്‍!
മുടിഞ്ഞ പണി കാരണം യൂയേയീ മീറ്റില്‍ കാര്യമായി സംബന്ധിക്കാന്‍ പറ്റിയില്ല. അതിനാല്‍ അരയും തലയും മുറുക്കി കേരളാ മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കലേഷിന്റെ കല്യാണത്തിനു ശേഷം ഒന്നു ഉഷാറായി ഒന്നിനും കൂടിയിട്ടില്ല. നിങ്ങളുമില്ലേ?
(പാവം, ബാംഗ്ലൂര്‍ മീറ്റിനെ ആശീര്‍വദിക്കാന്‍ ഒരു കോന്തനും ഉണ്ടായിരുന്നില്ല - ആദിത്യനൊഴികെ.)
എറണാകുളത്തു് ശനിയാഴ്ച ശനിയപ്രസാദത്തിനാല്‍ രാവിലെ 10 മണിക്കാണു കലാകായികപരിപാടികള്‍ തുടങ്ങുന്നതു്. അതുല്യയും സൂവും തമ്മില്‍ കെട്ടിപ്പിടിക്കുന്നതു്, ശ്രീജിത്ത് മുല്ലപ്പൂവിനെ പരിചയപ്പെടുന്നതു്, വിശ്വവും അചിന്ത്യയും തമ്മില്‍ ആര്‍ക്കാണു കൂടുതല്‍ കടുകട്ടി വാക്യങ്ങള്‍ പറയാന്‍ പറ്റുക എന്നു മത്സരിക്കുന്നതു് ഇങ്ങനെ വികാരനിര്‍ഭരമായ പല രംഗങ്ങളും തുളസിയും കുമാറും വിശ്വവും (ഒന്നരലക്ഷം വേണ്ടാ, അല്‍പം കുറച്ചു മതി!) അഭ്രപാളികളില്‍ പകര്‍ത്തുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം!
അപ്പോള്‍ ഉറക്കമിളച്ചും ഇളയ്ക്കാതെയും ഉച്ചയൂണുപേക്ഷിച്ചും (ചെലപ്പഴേ ഉള്ളൂ, വക്കാരി എന്തും ഉപേക്ഷിക്കും, ഊണു മാത്രം... യൂയേയീ മീറ്റിനിടയ്ക്കു പോയി മോരുകറിയും പാവയ്ക്കാ മെഴുക്കുപുരട്ടിയും കൂട്ടി വെട്ടിത്തട്ടിയവനാണു ദുഷ്ടന്‍!) ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേരളസംഗമം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിശദസമയവിവരപ്പട്ടിക:
ചില നിര്‍ഭാഗ്യവാന്മാര്‍ക്കു തലേന്നേ (വെള്ളിയാഴ്ച) പുറപ്പെടണം. വെള്ളിയാഴ്ച പരിപാടി ആരംഭിക്കുന്നവര്‍:
ഉമേഷ്, സന്തോഷ്, രാജേഷ്, സ്നേഹിതേഷ് : 9:30 PM
സിബു, ആദു, മനു, സെലീറ്റു : 11:30 PM
ബാക്കിയെല്ലാവരും ശനിയാഴ്ച പോയാല്‍ മതി.
ഒരു പട പാതിരായ്ക്കു തുടങ്ങുന്നുണ്ടു്. താഴെയുള്ളവര്‍:
കുട്ട്യേടത്തി, എല്‍ജ്യേടത്തി, ബിന്ദ്വേടത്തി, മന്‍ജിത്തണ്ണന്‍, ശനിയണ്ണന്‍, ഏവുവണ്ണന്‍, പാപ്പണ്ണന്‍, പപ്രാണ്ണന്‍, രാവുണ്ണ്യണ്ണന്‍, മൊഴിയണ്ണന്‍ : 12:30 AM
പിന്നെ എല്ലാരും രാവിലെ എഴുന്നേറ്റു പോയാല്‍ മതി:
താര : 4:30 AM
പുല്ലൂരാന്‍, അരവിന്ദന്‍, ജേക്കബാന്‍, വെമ്പള്ളിയാന്‍ : 6:30 AM
തണുപ്പന്‍, ഡാലി : 7:30 AM
യൂയേയീക്കാര്‍ : 8:30 AM
ഇന്ത്യക്കാര്‍ : 10 AM
ബാക്കിയുള്ളവര്‍ ഉച്ചയൂണു കഴിഞ്ഞു്:
സതീഷ് : 12:30 PM
വക്കാരി : 1:30 PM
പേരു പറയാത്തവര്‍ പേരു പറഞ്ഞവരുടെ സമയത്തിനോടു കൂട്ടുകയോ കിഴിക്കുകയോ കീറുകയോ മുറിക്കുകയോ ചെയ്തു സമയം കണ്ടുപിടിക്കേണ്ടതാകുന്നു.
അപ്പോള്‍ ഗോദയില്‍ വെച്ചു കാണാം. ലാല്‍സലാം!
Friday, July 07, 2006
Subscribe to:
Post Comments (Atom)
798 comments:
«Oldest ‹Older 201 – 400 of 798 Newer› Newest»ഡാലി ഉറക്കമാരിക്കും
ഹെ..ഹേ.. ആദീ... ഇവിടെ വേര്‍ഡുമില്ല വെരിയുമില്ല
അപ്പോള്‍ എങ്ങിനെയാണ് ചെയ്യേണ്ടത്? ആദ്യം ബാറ്റ് പൊക്കണം. പിന്നെ മാലയൂരണം.. പിന്നെ ഹെല്‍മറ്റ് അങ്ങിനെയാണോ?
ഇരുന്നൂറായോ?
ഓഫീസില്‍ ഇന്നെന്റെ പണിയൊന്നും നടക്കുന്ന ലക്ഷണമില്ല.
എന്തൊരു സമാധാനം... ഹാവൂ.... അപ്പോള്‍ ഇനിപ്പറ, എന്തായി മീറ്റ്
197 ല്‍ 200 ആയോ എന്ന് ചോദിച്ചിട്ട കമന്റ് 206 ആമന്‍! എന്താ കഥ!
ഹിഹി! എനിക്ക് തൃപ്തിയായി...വക്കാരിജി തൃപ്തിയായി..കൃതാര്‍ത്ഥയായി..നിങ്ങളൊക്കെ ഇതടിക്കുംബോള്‍ കിട്ടുന്ന ആ ആനന്ദം...
അയ്യോ വക്കാരി പറഞ്ഞതു കത്തി വന്നപ്പോഴേയ്ക്കും അടിച്ചോണ്ടു പോയി, ഞാന്‍ പോവുവാണെ എന്നും പറഞ്ഞു നിന്നവന്‍ 200 നേയും കൊണ്ടു പോയി.. :)
വിശ്വം സ്വയമെഴുതി പാടിയ ഈശ്വരപ്രാര്‍ത്ഥനയിലെ “ഹ്രീഹ്ലാദം” മുതലായ വാക്കുകള്‍ കേട്ട് ചില ബ്ലോഗിന്‍കുഞ്ഞുങ്ങള്‍ അലറിക്കരഞ്ഞു -- ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.
ദേ ഞാന്‍ ചുമ്മാ ഇരുന്നങ്ങിനെ ചിരിക്കുന്നു.. ചുമ്മാ ചിരിവരുന്നു
സെഞ്ച്വറിയും ഡബിളുമൊക്കെ അടിക്കുമ്പോള്‍ തെണ്ടുലക്കറും ഷേവാഗുമൊക്കെ ഇങ്ങിനെ ചുമ്മാ ചിരിച്ചോണ്ടിരിക്കുമോ?
ബിന്ദുവിനോട് ചോദിക്കാം. എങ്ങിനെയാ ബിന്ദൂ?
എന്നാലും ബിന്ദുവിന്റെ 100 നും 200 നുമൊക്കെ തന്നെയാ തിളക്കം. അവിടെ വേര്‍ഡ് വെരിയുമുണ്ടായിരുന്നല്ലോ.
അപ്പോള്‍ ദമനകന്‍. അപ്പോള്‍ പറഞ്ഞുവന്നത് മീറ്റിന്റെ കാര്യം. വിശാല്‍ജീ, എന്തെങ്കിലും ലൈവലി അപ്ഡേറ്റ് ഉണ്ടോ..
അമേരിക്കന്‍ ഏരിയായില്‍ എന്തെങ്കിലും ഒരു പൊട്ടിത്തെറി കേട്ടാല്‍ എഫ്.ബി. ഐക്കാര്‍ ഭയപ്പെടേണ്ട. ടെറര്‍ ലെവല്‍ ചുമപ്പൊന്നുമാക്കേണ്ട. വിമാനങ്ങളൊന്നും നിലത്തിറക്കേണ്ട. ഒരു കുഞ്ഞു സെര്‍വര്‍ പൊട്ടിത്തെറിച്ചത് മാത്രമാണ്..
അതിനായി, ഐശ്വര്യമായി, ശനിയന്റെ സെര്‍വറാണ് ഇപ്പോള്‍ മൊഴികളെ അയയ്ക്കുന്നത്..
ബാള്‍ട്ടിമോറീന്ന് തീയും പൊഹയും വരുമോ എന്തോ?
പാടിയതാരാ പാപ്പാനേ? സു വോ അതൊ അതുല്യേച്ചിയോ?
:)
വിശാലാ ഈ അമേരിക്കന്‍ ചുള്ളന്‍സ്+ചുള്ളികളും+വക്കാരിയും trained professional കമന്റടിക്കാരല്ലേ. നമ്മളു പാവം യൂയേയീകാര്‍ക്കു ഇതിനോടടിച്ചു നില്‍ക്കാന്‍ കഴിയില്ല.
ഹ..ഹ.. ബാള്‍ട്ടിമോറീന്നാണെങ്കില്‍ സെര്‍വറും പൊക്കി ആ കടലിലേയ്ക്കങ്ങ് ചാടിയാല്‍ മതിയല്ലോ.:)
വിശ്വം സ്വയമെഴുതി പാടിയ ഈശ്വരപ്രാര്‍ത്ഥനയിലെ “ഹ്രീഹ്ലാദം” മുതലായ വാക്കുകള്‍ കേട്ട് ചില ബ്ലോഗിന്‍കുഞ്ഞുങ്ങള്‍ അലറിക്കരഞ്ഞു -- ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.
ഹ...ഹ.. എനിക്കു വയ്യായ്യേ
അതെങ്ങിനെയാ ശരിയാവുന്നെ? ഞാനും ഒരു 200 അടിച്ചിട്ടുണ്ടേ? എന്നോടും ചോദിക്കൂ വക്കാരിജി......
വക്കാരിക്കെന്താ വേലിയില്ലേ? കിട്ടിയതെന്തായാലും കിട്ടിയതു തന്നെ.. അതു കൊണ്ടര്‍മാദിയ്ക്കൂ.. ആര്‍ക്കും പറഞ്ഞു കൊടുക്കെണ്ടാ ട്ടോ ആ സൂത്രം. :)
ഇതെന്തു മറിമായം? എനിക്കിവിടെ വേലിയില്ല. നിങ്ങള്‍ക്കൊക്കെ ഉണ്ടോ? അതു കൊള്ളാമല്ലോ. ഈ ജപ്പാന്‍ കാരുടെ ഒരു കാര്യം.
ബ്രോസര്‍ പിന്നേയും പുതിയരൊണ്ണം ഓപ്പണ്‍ ചെയ്താല്‍ വേര്‍ഡ്ഡും എക്സലും ഒക്കെ പോയിക്കിട്ടും..
ലൈവ് അപ്‌ഡേറ്റ്:
ഫ്രം ഹോസ്റ്റസ്സ് അതുല്യാജീസ് മൌത്ത്:
പോലീസ് സമ്മേളന സ്ഥലത്തിനെ പ്രവേശനകവാാടം ബന്ധിച്ചിരിയ്ക്കുന്നു... ബ്ലോഗേഴ്സിനെ കാണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ തിക്കും തിരക്കും...
“ദുബായിലേക്കാള്‍ ആളിവിടൊണ്ടേയ്യ്...” എന്നു ചന്ദ്രേട്ടാന്‍ പുറകില്‍ നിന്നും വിളിച്ചു പറയുന്നതു കേള്‍ക്കാമായിരുന്നു...
ബീ റ്റീ എച്ചില്‍ (കട. പാപ്പാ) ഓട്ടലിന്റെ പോര്‍ച്ചിന്റെ മുകളില്‍ നിന്ന് ചുണ്ടന്‍ തുഴയുന്നവര്‍ക്ക് ആവേശം വീശിക്കയറ്റുന്നതുപോലെ തോര്‍ത്ത് വീശി വീശി ആളുകളെ ഉത്സാഹിപ്പിച്ചുകൊണ്ട് അതുല്യ നല്‍കുന്ന തത്സമയ റിപ്പോര്‍ട്ട്.
1. ആളു കണ്ടമാനം കൂടി, അഡീഷണം ചെയര്‍ രണ്ടു ട്രിപ്പ് ഇട്ടു. ലിസ്റ്റില്‍ ഉള്ളവരില്‍ സുനില്‍ ഒഴികെ എല്ലാവരും എത്തിച്ചേര്‍ന്നു കഴിഞ്ഞു. പുള്ളി ഏതു നിമിഷവും എത്തും. ലിസ്റ്റില്‍ ഇല്ലാത്തവര്‍ ഒത്തിരിയെത്തി (ദൈവമേ ഊണു തികയില്ലേ?)
2. മാതൃഭൂമി റിപ്പോര്‍ട്ടര്‍ എത്തി, മനോരമ വന്നുകൊണ്ടേയിരിക്കുന്നു
3. വേദി (മലയാള വേദിയല്ല, മീറ്റിംഗ് വേദി) കൊടി തോരണങ്ങള്‍ വിളക്ക്. കണ്ടംകുളത്തി തെങ്ങിന്‍ പൂക്കുല "ഭയങ്കര" അലംകാരം.
4. വിശ്വം മാഷ് ഹാളില്‍ ഓന്തിനു മൂക്കിപ്പൊടി കൊടുത്തപോലെ വട്ടത്തിലും നെട്ടനെയും ഓടുന്നു. ഒരു ലൈവ് റിപ്പോര്‍ട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നു മൂപ്പര്‍.
തെക്കേയറ്റത്തു നിന്നും ചന്ദ്രേട്ടനും വടക്കേയറ്റത്തു നിന്നും തുളസിയും, മറുനട്ടില്ല് നിന്നും പ്രധാനമായും ബാംഗല്ലൂരു നിന്നും രണ്ടാം വട്ട മീറ്റര്‍മാരും ഒക്കെ എത്തി കഴിഞ്ഞു.
ദാ തുടങ്ങി ആര്‍മ്മാദം ഠോ.
ഹൊ! എനിക്ക് വയ്യ! അവിടെ എന്തായിരിക്കും കലാപം?
സോറി...
എല്‍ജി “ബ്രോസര്‍ പിന്നേയും പുതിയരൊണ്ണം ഓപ്പണ്‍ ചെയ്താല്‍“ എന്നു എഴുതിയിരിയ്ക്കുന്നതു കണ്ടിട്ട് ഞാനിവിടെ ചിരിച്ചു മറിയുന്നു...
ഞാന്‍ പാപി... ഞാന്‍ പാപി... ഞാന്‍ പാപി...
സോറി.
ബിന്ദൂ, "പോലീസും നാന്താന്‍, പട്ടാളവും നാന്താന്‍” എന്നു സര്‍ സി പി പണ്ടു പറഞ്ഞപോലെ എല്ലാമേ അവന്താന്‍ അന്ത വിശ്വം.
അതുല്യയ്ക്കു ഒരു sms എറിഞ്ഞു. ബിന്ദൂന്റേം വക്കാരീടേം കാര്യം പ്രത്യേകിച്ച് എഴുതിര്യിരുന്നു.
വിശാലനെ പൊന്നാട അണിയിക്കാന്‍ പറ്റാത്തതിലുള്ള വിഷമം കാര്‍ത്തുവേച്ചിയുടെ മുഖത്തു തെളിഞ്ഞു കാണാമെന്നു :)
അതെ.. നമ്മുടെ പ്രിയ താരങ്ങള്‍ സ്റ്റേജിനെ ലക്ഷ്യമാക്കി ഇതാ നീങ്ങിക്കൊണ്ടിരിക്കുന്നു.. ആകാശത്തുനിന്നും നേവിയുടെ വക പുഷ്‌പ വൃഷ്ടി. പുഷ്പം ഇടയ്ക്കുവെച്ച് തീര്‍ന്നുപോയതുകൊണ്ട് പുഷ്‌പത്തിനിട്ട ചാണകവും വൃഷ്ടിച്ചു, അണ്ണന്മാര്‍.
അതുല്ല്യേച്ചി അടുക്കളയിലേക്കോടുന്നു. എന്തിലോ ഉപ്പ് കൂടി.
അവിടെ ഒരു വിഹഗ ഗഹന വീക്ഷണം നടത്തിയ അത്യുല്ല്യേച്ചി ഞെട്ടിപ്പോയി.
സ്നേഹിതന്റെ മുത്തു അതാ ബി.റ്റി.എച്ചിന്റെ അടുക്കളയില്‍..
ആതിലെന്നാ ഇത്ര ചിരിക്കാന്‍? എനിക്ക് മനസ്സിലായില്ല.. എനിക്ക് ട്ടൈപ്പൊ ആയതാ..
Browser എന്നാണുദ്ദേശിച്ചെ?
ഓ.. പാപ്പാന്‍.. അതുല്ല്യേച്ചി അന്വേഷിച്ചോ.. എന്റെ എല്ലാ മംഗളങ്ങളും അറിയിച്ചേക്കുമല്ലോ..
അപ്പോള്‍ ദമനകന്‍..അപ്പോള്‍ പറഞ്ഞുവന്നത്..
ബി.റ്റി.എച്ചിലിലയിലെ അടുക്കളയില്‍ സ്നേഹിതന്റെ മുത്തു.
കുമാറിന്റെ കല്യാണി എന്തെടുക്കുന്നു എന്ന പറഞ്ഞത്??
:)
ഓ.. പാപ്പാന്‍.. തിരക്കിനിടയില്‍ കണ്ണ് ഫ്യൂസായതാണ്. നന്ദി..നന്ദി..
ആശംസകള്‍...
എന്റെ ആല്‍മാര്‍ത്ഥത.. ഇവിടെ സമയം രണ്ട് നാപ്പത്തിരണ്ട്.. ആകപ്പാടെ കഴിച്ചത് കട്ടന്‍ ചായയും രണ്ട് പഴവും. സ്മരണ വേണം തേവരേ സ്മരണ.
(ആത്മാര്‍ത്ഥത എന്തിന്- ശനിയനോട്.. പാവം)
ഈ കലാപം എല്ലാം തുടങ്ങി വെച്ച ആ ‘എന്തരോ മഹാനുഭാവലോ’ എവടെ? ഉമേഷ്ജീ നേതാവേ, ധിരതയോടെ പുറത്തു വരിക...
പറഞ്ഞപോലെ, സൂചേച്ചിയും അതുല്യേച്ചിയും ഹസ്തദാനം നടത്തിയോ? മുല്ലപ്പൂ ജിത്തിനുട്ടു പണ്ടത്തെ പോസ്റ്റിനു പകരം വീക്കിയോ? ഉമേച്ചി കാല്‍ 180 ഡിഗ്രീ വളച്ച് നൃത്തസ്റ്റെപ്പ് കാണിച്ച് മലന്നടിച്ചു വീണൊ? (കര്‍ത്താവേ, ഈ കമന്റിന്റെ പേരില്‍ ഞാന്‍ കുരിശുമ്മേ തൂങ്ങും... എന്നാലും...)
(വക്കാരീ, ഞാന്‍ അതുല്യയെ വിളിച്ചില്ല. കമ്പ്യൂട്ടറില്‍ നിന്നും ഒരു sms അയച്ചു.)
വിശ്വേട്ടന്‍ നെറ്റ് ലോഗിന്‍ ചെയ്തു കഴിഞ്ഞു.
ലൈവ് കമന്‍ററി ഉടന്‍ ആരംഭിക്കും.
ഫോണ്‍ ഡിസ്കണക്ട് ആവുന്നതിനു മുമ്പ് ബൂലോഗക്ലബില്‍ ലോഗിന്‍ ചെയ്യാന്‍ പറഞ്ഞത് വ്യക്തമായും കേട്ടു. എല്ലാവരും നിശബ്ദത പാലിക്കുക.
ഓവര്‍... ഓവര്‍... (വല്ലാതെ ഓവറായോ?)
ഇടിവാളേ, പണ്ട് എനിക്കും അങ്ങിനത്തെ ഒരു ഷൂ ഉണ്ടായിരുന്നു. ആ കളറുതന്നെ. ബാറ്റായായിരുന്നോ പാര്‍ക്കാവന്ന്യൂ ആയിരുന്നോ എന്നോര്‍ക്കുന്നില്ല.
എന്തായാലും ഒരുകൊല്ലത്തിനിപ്പുറം സംഗതി ഫ്യൂസ്
അപ്പോള്‍ ദമനകന്‍.. അപ്പോള്‍ പറഞ്ഞുവന്നത് മീറ്റിന്റെ കാര്യം
എന്താണ് ഇപ്പോള്‍ അവിടെ പരിപാടികള്‍...
വക്കാരീ പൂയ്..
എനിക്കൂല്യാ വേലി!
വ്വോ അപ്പോള്‍ അലൈവ് എലിക്കാസ്റ്റിഗോ ആണോ വിശ്വംജി പറഞ്ഞ സാറിനു പ്രൈസുണ്ടെന്ന് പറഞ്ഞത്..
അങ്ങിനെയെങ്കില്‍ എങ്ങിനെ?
കുന്തം..ഇതിന്റെ മുന്നില്‍ നിന്നും മാറാനും തോന്നുന്നില്ല, ഒന്നുമൊട്ടു കഴിച്ചുമില്ല
ഉമേഷിപ്പം “കേരള മീറ്റ്”, “ഛായാഗ്രാഹകപൃഷ്ഠപ്രദര്‍ശനം”, “തറ്റോ താറോ” എന്നൊക്കെ പിച്ചും പേയും പറഞ്ഞ് ഒരു കൊച്ചുകുഞിനെപ്പോലെ ഉറങ്ങുകയായിരിക്കും ...
ഫോട്ടോ എടുക്കാന്‍ അറിഞ്ഞൂടാത്ത ആ പാവം തുളസി എങ്ങനെ മാനേജ് ചെയ്യുന്നോ എന്തോ? കാസര്‍കോട്ടേ ഒരു സ്റ്റുഡിയോയില്‍ നിന്ന് തൂക്കി വാങ്ങിച്ച ഫോട്ടോസ് ആഴ്ചയ്ക്ക് ഒന്നു വീതം പോസ്റ്റിക്കൊണ്ടിരുന്നതാാ...
ഇന്നിപ്പോ കാമാറാ-യും തൂക്കി പോയിട്ടുണ്ട്... ലെന്‍സ് മുന്നിലേക്കു എങ്കിലും പിടിച്ച് ഫോട്ടോ എടുക്കാന്‍ തോന്നിക്കണേ എന്റെ പഴവങ്ങാടി ഭഗവതീ...
കൊച്ചിയില്‍ പ്രതീക്ഷിച്ചിരുന്ന മാധ്യമപ്രതിനിധികള്‍ എല്ലാവരും എത്തിയിട്ടുണ്ടു്. ബൂലോഗരില്‍ പ്രതീക്ഷിച്ചിരുന്ന ഒട്ടുമിക്കവരും എത്തിയിരിക്കുന്നു. ബീ.റ്റീ.എച്ചിലെ ശബ്ദത്തില്‍ തുളസിയ്ക്കു ഞാന്‍ ചോദിച്ചതൊന്നും കേട്ടില്ല. അടുത്ത പരിപാടി എന്താണെന്നു മൂപ്പര്‍ക്കു വലിയ അറിവില്ലെന്നു തോന്നുന്നു, മീറ്റ് ഔപചാരികമായി തുടങ്ങിയെന്നു കരുതുന്നു.
'എണീക്കൂല്യാ'ന്നല്ല. എനിക്കും ഇല്യ എന്നു തന്നെ തിരിച്ചു വായിക്കാന്‍ അപേക്ഷ.
ഹ..ഹ.. സാക്ഷീ,, ആരോ വേലി മാറ്റി. പക്ഷേ സെഞ്ച്വറിയില്‍ വെറ്ററണനണനണന്മാര്‍ പലരും അറിഞ്ഞില്ല. ആ ഗ്യാപ്പില്‍ കയറി ഞാനങ്ങ് പൂശി ഒരു ഡബിള്.. :)
246?
അതു തന്നെയ വക്കാരി ഇവിടുത്തേയും പ്രശ്നം. ഉറക്കം വരുന്നുമുണ്ട്, എഴുന്നേല്‍ക്കാനും തൊന്നണില്ല :(
അപ്പോള്‍ സാക്ഷി പറഞ്ഞതുപോലെ???
എന്നാലിനി ഇരിക്കുന്നില്ല...
:)
ഹോ എണ്ണാന്‍ പഠിച്ചു.... ഭാഗ്യം തെറ്റിയില്ല...
ഇതും ഞാന്‍ തന്നെ?
തന്നെന്നാ തോന്നണേ
ഇന്നലെ പറഞ്ഞതാ... എങ്കിലും.
സ്റ്റേജിനു മുന്നിലെ നടക്കല്ലേല്‍ വയറിളകിക്കിടപ്പുണ്ട്. അവിടെ നില്‍ക്കുന്ന സ്ത്രീജനങ്ങള്‍ നടക്കല്ലേ ഇരിക്കല്ലേ
ഉമേഷെവിടെ?
I didn't expect this. Man proposes, wife disposes. (anyathhaa chinthitham kaaryam, bhaaryayanyathra chinthayEth).
I had to go for a dinner with my wife, her brother and his sister. Now, I am at a friend's house, and people aretrying to start 56 game. I will be stuck here for a while.
No varamozhi, keyman etc. here. At least there is internet!
But I need to go for cheeTTukaLi now.
Good luck! I am counting on all of you!
paappaanE, thanks for the AM/PM correction!
- Umesh :-(
വക്കാരിയേ ഊണു കഴിച്ചില്ലേ. കമന്റി കൊണ്ടിരിക്കുകയണോ. ഇന്നു 250, 300, 350. 400. 450, 500 + ഇതൊക്കെ വക്കാരിയുടേതയിരിക്കും അല്ലേ
കൊച്ചിവരെ പോയിരുന്നെങ്കില്‍ എനിക്ക് ഒരു പൊന്നാട കൂടെ കിട്ട്യേനെ..!
തല്‍സമയ വാര്‍ത്തകളും ഫ്ലാഷ് ന്യൂസും ഒക്കെ പോരട്ടെ.
ഒരു മിനിറ്റിന് 10 കമന്റാണല്ലോ വരുന്നത്. ഇതു മിക്കവാറും 500 അടിക്കും.
മതിലിനു മുകളില്‍ ഇരിക്കുന്ന തുളസി,ശ്രീജിത്ത് മുതലായവര്‍ കാലാട്ടരുത്.........
..............
വയറിളകും
(മൈക്കിന്റെ വയറാണേ- ആ മൈക്കു തന്നേന്ന്, കുമാര്‍ എന്നെഴുതി കുമാര്‍ജി പ്രൊഫൈലിലിട്ടിരുന്ന)
ഹാവൂ.. അങ്ങനെ ഒന്നൂടെ...
(സ്ലോഗ് ഓവേഴ്സ് ആരുന്നതിനാല്‍ ഹെല്‍മറ്റ് ഞാന്‍ നേരത്തെ ഓരി മാറ്റിയിരുന്നു... അതു കൊണ്ട് ഓരി വീശാന്‍ ഹെല്‍മറ്റില്ല... ഒരു വെളുത്ത ബന്‍ഡാന ജഡേജ സ്റ്റൈലില്‍ ഐസ് ഇട്ട് കഴുത്തില്‍ ചുറ്റിക്കെട്ടിയിരുന്നത് അഴിച്ചു കാണികള്‍ക്കു നേരെ വീശുന്നു)...
കമന്റടിക്ക് പവര്‍ കുറയുകയാണെങ്കില്‍ കമന്റേറ്റര്‍മാര്‍ക്ക് കഴിക്കാനുള്ള ജിപ്സി നിറയേ പെപ്സി, തവിട്, പിണ്ണാക്ക്, പരുത്തിക്കുരു, ചക്കമടല്‍, ചക്കച്ചൊള, കാടി വെള്ളം എന്നിവയുടെ പുത്തന്‍ സ്റ്റോക്ക് എത്തിക്കഴിഞ്ഞു. ആവശ്യക്കാര്‍ ഐഡി സഹിതം ക്ലബ്ബില്‍ ഹാജരായി അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള ഷെയര്‍ ഒപ്പിട്ട് വാങ്ങേണ്ടതാണ്.
ഗഡികളേ, സോള്‍ ഗഡികളേ, മ്ലോഗന്‍മാരെ, ഇനി ഞാന്‍ പോയി എന്നെ കിടക്കയില്‍ കുഴിച്ചിടട്ടെ. കേരള മീറ്റ് തുടങ്ങിക്കൊടുക്കുക എന്ന കര്‍മ്മം ചെയ്തുകൊടുത്തല്ലോ, ഇനി ബാക്കി അവരായി, അവരുടെ പാടായി.
ഷിജുവേ വക്കാരീസ് ടിപ്പ്സ് ഞാന്‍ തന്നെ എഴുതിയതു കാരണം ചെയ്യാനുള്ളത് ചെയ്യുക വരാനുള്ളത് വഴിയില്‍ തങ്ങില്ല.. പിന്നെ ചുമ്മാ അങ്ങ് ചെയ്യുക, കിട്ടുന്നെങ്കില്‍ കിട്ടട്ടെ.. അങ്ങിനെ കിട്ടി ഒരു ഇരുനൂറ് മില്ലി. നോം ഹാപ്പി
>>my wife, her brother and his >>sister
അപ്പൊ അതു വൈഫിന്റെ സിസ്റ്റ്ര് തന്നെയല്ലെ?
ഈ ഉമേഷേട്ടാന്‍ ഇങ്ങിനെ ഒരു പണി പറ്റിക്കുമെന്ന് കരുതീലാട്ടൊ..ബിന്ദു 307-ല്‍ പറഞ്ഞ ആ ഡാലീടെ കുരങ്ങന്‍സ്....
എല്ലാവരും ഉമേഷ്‌ജിക്ക് വേണ്ടി ഒരു രണ്ടുമിനിറ്റ് കമന്റിടാതെ കൈകള്‍ മൌനമാക്കി വെക്കുക.
എന്നാല്‍ ഞാനും പോകുന്നു. ഇനി എല്ലാം ഗള്‍ഫുകാരുടെ കൈയ്യില്‍..
മീറ്റെല്ലാം ഭംഗിയായി നടക്കട്ടെ
പ്രാപ്രേ, പെപ്സിക്കുപ്പിയില്‍ ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം മിക്സ് ചെയ്തിട്ടുണ്ടല്ലോ അല്ലെ?
ഞാന്‍ ദാ വരുന്നൂ... എന്റെ ക്രെയ്റ്റിങ്ങേടുത്തോ :)
his wife, sorry.
ബൈ ദ വേ (for Evooran)
പെട്ടെന്ന് ഉണ്ട് തീര്‍ത്ത ചോര്‍ - എന്ന് അതുല്യചേച്ചീടെ കഥാപ്രസംഗം ഉച്ച നേരത്ത് ഉണ്ടായിരുന്നതായിരിക്കും..
കമ്പ്യൂട്ടറില്‍ വൈറസു പിടിക്കാതിരിക്കാനുള്ള വിദ്യ അരവിന്ദന്റെ അമ്മ പണ്ടേ കണ്ടുപിടിച്ചുണ്ട് ഇറൂ..
ഒരു കട്ടിക്കമ്പിളിയിട്ട് അതങ്ങ് പുതപ്പിക്കുക (അരവിന്ദന്റെ പഴയ പോസ്റ്റിലുണ്ട്)
ഉമേഷേ, “my wife, her brother and his sister“ എന്നതു മനസ്സിലായില്ല. താങ്കളുടെ ഭാര്യയുടെ സഹോദരന്റെ സഹോദരി താങ്കളുടെ ഭാര്യ തന്നെയല്ലേ. ഇനിയിതു വല്ല ആലങ്കാരിക ഭാഷയാണോ?
ആദിയാണു ഗൈറോ, ബര്‍ഗര്‍, സബ്‌വേ എല്ലാം അടിച്ചിട്ടിരിക്കുന്നത്. വയറിളക്കിയിടാന്‍ ആദിക്കു ശക്തികാണും (മൈക്കിന്റെയാണേ) (ആരാ ഈ മൈക്ക്?)
അപ്പോ ഈ സേര്‍വര്‍ ചുള്ളന്‍ തന്നെയല്ലെ ഏവൂര്‍ഗ്ഗഡി. 269 അടിച്ചിട്ടും ങ്ങേഹേ നോ കുലുക്കം..
ചന്ദ്രേട്ടന്‍ കീടനാശിനികള്‍ക്കെതിരാണ്. മണ്ണിര ഉപയോഗിച്ച് കമ്പ്യൂട്ടറ് വൈറസിനെ എങ്ങനെ തുരത്താം എന്നയിരുന്നു വിഷയമെങ്കില്‍...
കൊച്ചി മീറ്റില്‍ മഴ പെയ്യാന്‍ യൂ ഏ ഈ ബ്ലോഗന്‍ ദില്‍ബാസുരന്‍ വക വെടിവഴിപാട്.
വലിയ വെടി 2
ചെറിയ വെടി 2
ഢും ഢും.. ട്ടേ ട്ടേ...
എന്നാല്‍ ഞാനും പോകുന്നു.
വക്കാരിയേ നില്ല് അങ്ങനങ്ങ് പോയാലോ? നമുക്ക് ഇത് 500 അടിപ്പിച്ചിട്ട് പോയാല്‍ മതി.
വയറിളക്കേണ്ടവര്‍ എത്രയും പെട്ടെന്ന് മൈക്കുമായി വക്കാരിയെ സമീപിക്കണ്ടതാണ്... എത്ര ശക്തമായ വയറും നിഷ്പ്രയാസം ഇളക്കാന്‍ വേണ്ടി വക്കാരി ഇതാ ഒരു വിം സോപ്പ് ബാറുമായി നിങ്ങളെക്കാത്തു നില്‍ക്കുന്നു...
ഹ..ഹ.. ഇറൂ.. സ്തുതിയായിരിക്കട്ടെ.. സ്തുതിയായിരിക്കട്ടെ..
പ്രാപ്രാ, ആ ചാക്കൊക്കെ ചുമന്നോണ്ടു നില്‍ക്കാതെ ആ ചാക്കോടെ തലയില്‍ വെക്ക്
“കൃഷ്ണമൂത്രി..“
കൃഷ്ണമൂത്രിയല്ല കൃഷ്ണമൂര്‍ത്തി, കൃഷ്ണമൂര്‍ത്തി
ഓ അങ്ങിനെയൊന്നും പറയാന്‍ ഞങ്ങള് പത്താം ക്ലാസ്സൊന്നും പാസ്സായിട്ടില്ലേ
കൃഷ്ണമൂര്‍ത്തീന്നു പറയാന്‍ പത്താംക്ലാസ്സൊന്നും പാസ്സാകേണ്ട, നാക്കു വടിച്ചാല്‍ മതി.
എന്താടാ പറഞ്ഞത് നാക്കുവടിക്കാനോ
നാക്കുവടിക്കാനല്ല പറഞ്ഞത് ചാക്കുപിടിക്കാന്‍ ചാക്കുപിടിക്കാന്‍
അവസാനം ചാക്ക് പ്രാപ്രേടെ തലയില്‍
ആദിത്യാ, എല്ലാ മിക്സിങ്ങ് പരിപാടികളും നമ്മുടെ സ്വന്തം മിക്സറേ ഏല്‍പ്പിക്കാം. പാപ്പാനും പോയി, ഞാനും ഷാപ്പടക്കട്ടേ, നേരം 2:02AM ആകുന്നു. ഇനിയും ലേറ്റായാല്‍ ഹൈവേ പട്രോള്‍കാര് കൈക്കൂലി ഡബിള്‍ ആക്കും.
ഇപ്പോള്‍ സദ്യ തുടങ്ങി കാണുമോ? സമയം 12 ആയല്ലോ?
ഇന്നലത്തെ ഹാങ് ഓവറില്‍ , ഇന്ന് ഞാന്‍ മൊബൈലെടുക്കാന്‍ മറന്നു.
ഉമേച്ചിയുടെയും വിശ്വത്തിന്റെയും കുമാറിന്റെ നമ്പറ് അറിയുന്നവര്‍ പറയാമോ? പ്ലീസ്..
വിശ്വം9495527925
അതുല്യ9947084909
കുമാറും തുളസിയും തമ്മില്‍ ഒരു ഫോട്ടോഗ്രാഫി മത്സരം നടത്താന്‍ ആലോചനയുണ്ടായിരുന്നത്രെ.... എന്നാല്‍ ഫോട്ടോ എടുക്കാനറിഞ്ഞൂടാത്ത തുളസി, ഇപ്പൊ കഷായം കുടിച്ചിട്ടിരിക്കുകയാണ്, തലച്ചോറിനു റെസ്റ്റ് കൊടുത്തിരിക്കുന്നതിനാല്‍ ഫോട്ടോ എടുക്കാനാവില്ല എന്നും പറഞ്ഞ് ഒഴിഞ്ഞു എന്നാണ് അവസാനം കിട്ടിയ വാര്‍ത്ത...
ഇതിനിടെ എവിടെ നിന്നോ ഒരു ക്യാമറ സംഘടിപ്പിച്ച് ജിത്ത് എങ്ങോട്ടോ നോക്കി എന്തിന്റെയോ ഫോട്ടോ എടുത്തെന്നോ, പതിഞ്ഞ രൂപം എന്തെന്നു വ്യക്തമല്ലാത്തതിനാല്‍ അബ്‌സ്‌ട്രാക്ട് ഫോട്ടോഗ്രഫി കോമ്പറ്റീഷന് ആ ഫോട്ടോ അയച്ചു കൊടുക്കാന്‍ തീരുമാനമായിരിയ്ക്കുനു..
വക്കാരിയേ...
ഇന്നലെ എന്റെ സിബ്ബിടുവിച്ചു തന്നതിനു നന്ദി ! കമന്റു പിന്നെയാ കണ്ടെ !
ദേ ഇപ്പോ, ഷൂസിന്റെ കളറു കണ്ട് കമന്റടീ !
എന്റെ ദൈവമേ... ഈ വക്കാരി എവടെയൊക്കേയാ നോക്കുന്നേ.. ധൈര്യമായിട്ടു മനുഷേനെ വഴി നടത്തൂല്ലാല്ലേ !!
രാവിലെ മുതല്‍ നോക്കുന്നു ഇതിലൊന്നു കയറിപ്പറ്റി ഒരു വരിയെഴുതാന്‍.
കേരളന്മാര്‍ തന്നെ ഒരു നമ്പരും വിളിച്ചാല്‍ കിട്ടുന്നുമില്ല, വിശ്വത്തിന്റെ ഓണ്‍-ലൈന്‍ പിസിയെ കാണാനുമില്ല.
ഇനിയും കാണാം. അവിടെ ഇഡ്ഡലിയും സാംബാറും തീര്‍ന്നുകാണുമോ ആവൊ.
ഈ ചാക്കിറക്കാന്‍ ആരെങ്കിലും ഒന്ന് സഹായിക്കണേ. കമന്റടിക്കും പൈതങ്ങള്‍ക്കുള്ള റിസോര്‍സ്‌സ് ആണേ. പെട്ടെന്ന് ആരെങ്കിലും വന്നില്ലെങ്കില്‍ ഞാന്‍ വാങ്ങിയടുത്ത് തിരിച്ചു കൊടുക്കും. ആഹാ, ആരോടാ കളി.
അതുല്യയെ വിളിച്ചു. അവര്‍ വിളക്ക് കൊളുത്താന്‍ പോകുന്നു എന്നുപറഞ്ഞു.
ഋ: “ചമ്മന്തി ഉപയോഗിച്ചായിരിക്കും വയര്‍ ഇളക്കുന്നത്.“ ആദ്യത്തെ നോട്ടത്തില്‍ ഞാന്‍ “മ്മ” കണ്ടില്ല. അപ്പൊ ആകെ കണ്‍ഫ്യൂഷന്‍...
പോവാന്‍ കുറച്ച് തിരക്കുണ്ട്. ഊണ് കുറച്ച് നേരത്തേ കിട്ടുമോ?
അതല്ലേ പാപ്പാനേ പറഞ്ഞത്, നടയില്‍ വയറിളകിക്കിടപ്പുണ്ട്. നടക്കല്ലേല്‍ ഇരുന്നാല്‍ ച”മ്മ”ന്തിയുപയോഗിച്ച് തന്നെ വയറിളകും.. :)
ഇപ്പോള്‍ ഞാന്‍ ശരിക്കും പോകുന്നു. വിശന്നിട്ട് കുടലു കരിയുന്നു. വല്ലതും വല്ലിടത്തും തടയുമോ എന്ന് നോക്കട്ടെ
ലേറ്റസ്റ്റ് അപ്ഡേറ്റ്......അതുല്യേച്ചിയെ ഫോണില്‍ വിളിച്ചിരുന്നു ഇപ്പോള്‍ തന്നെ....കുറുമാന്റെ ഫോണ്‍ ദുബായിയില്‍ നിന്നാണ് എല്ലാവരും കയ്യടിച്ചേ എന്നും പറഞ്ഞു, കയ്യടിയുടെ ബഹളം കേട്ടും. പിന്നെ പറഞ്ഞു, അഞ്ചു മിനിട്ടു കഴിഞ്ഞു വിളിക്കൂ, ഞങ്ങള്‍ വിളക്കു കൊളുത്തി സംഗമം ആരംഭിക്കാന്‍ പോകുകയാണെന്നു.....അപ്പോള്‍ എല്ലാ വിധ മംഗളങ്ങളും നേരുന്നു
എവിടം വരെയായി കാര്യങ്ങള്‍
എന്തായി ലൈവ് അപ്ഡേറ്റിന്റെ കാര്യം
ഊണിന്റെ സമയമായോ
അപ്ഡേറ്റ്:
ഇഡലി കിട്ടാത്തവരും സാമ്പാറിന്റെ കഷണങ്ങള്‍ കിട്ടാത്തവരും ഇറങ്ങിപോക്കിനൊരുങ്ങുന്നു.
ഏദാനും നിബിഷങ്ങള്‍ക്കഗം...
അവിരറവിടെ എന്തരോ ഓണ്‍-ലൈന്‍ സംവിധാനം നോക്കുന്നു. യാഹു ഐഡി ഉള്ള കമന്റന്മാര്‍ അതില്‍ ലോഗിന്‍ ചെയ്ത് വിശ്വപ്രഭ എന്നയാളെ പിടിച്ചകത്തിട്ടു കാത്തിരിക്കുക.
ഇത് അവരു പറഞ്ഞതല്ല, നമുക്കങ്ങൂഹിക്കാമല്ലോ.
അവിടെ ആള്‍ക്കാര്‍ മിക്കവരും എത്തി, ചിലര്‍ തെരക്കിട്ട യാത്രപറയുന്നതിന്റെ ഒച്ച കേള്‍ക്കാനും പറ്റി. പീക് അവറിന്റെ റേറ്റ് പേടിച്ച് നമ്മ ഫോണ്‍ കട്ടാക്കീന്ന്.
കറിയൊക്കെ എന്താന്നാ പറഞ്ഞെ ?
എല്ജിയെ കാണുന്നില്ലല്ലോ
ഒരു തിരുത്തുണ്ട്:
ജിത്തിനെ ഒറ്റക്കാലില്‍ നിന്ന് ആ കാല്‍ തന്നെ 193 ഡിഗ്രി വളയ്ക്കുന്ന ഡാന്‍സ് സ്റ്റെപ്പ് കാണിച്ചു കൊടുക്കാന്‍ വേണ്ടീ ആദ്യമായി ആ സ്റ്റെപ്പ് വീട്ടില്‍ വെച്ച് ഒന്ന് ട്രൈ ചെയ്തു നോക്കിയ ഉമേച്ചി താഴെ വീണൂന്നും നടു വെട്ടിയെന്നും ലൈവ് റിപ്പോര്‍ട്ട്...
ഒരു ആമ്പുലന്‍സില്‍ എത്രയും പെട്ടന്ന് സമ്മേളന സ്ഥലത്തെത്താനാണത്രെ ഉമേച്ചിയുടെ ഇപ്പൊഴ്ശ്ത്തെ തീരുമാനം...
ബിന്ദു എവിടെപ്പോയി
ഞാന്‍ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ വിളീച്ച യൂയേയിക്കാരന്‍ ആര്‍?
ആദിത്യോ ഉറങ്ങിയോ
ഹാവൂ... അങ്ങനെ അതും ആയി :)
(ഈ പവിലിയനെ അഫിസംബോധന ചെയ്ത് ഞാന്‍ തളരൂല്ലോ... ഇനി ഊരി വീശണേ ടീ ഷര്‍ട്ട് ഊരണ്ടെ വരും... അതു കൊണ്ട് ബാറ്റ് മാത്രം ഒന്ന് ഉയര്‍ത്തി വീശുന്നു.... അടുത്ത ബാറ്റിനായി ഡ്രെസിംഗ് റൂമിലേയ്ക്കു സിഗ്നല്‍ കൊടുക്കുന്നു...)
മുന്നൂറു തികഞ്ഞോ......ഇല്ലേ...ഉവ്വോ......ഉവ്വെങ്കിലെന്താ.....നാനൂറാക്കാം
സംഗമം കവര്‍ ചെയ്യാന്‍, കൊച്ചിയില്‍, ബി ബി സിയും, സി എന്‍ എന്നും ഉണ്ടത്ത്രെ!!!!
മനോരമക്കാരും, മാതൃഭൂമിക്കാരും പറയുന്നു, മലയാള ബൂലോഗ സംഗമം കവര്‍ ചെയ്യാന്‍ നാട്ടുകാര്‍ മതിയെന്ന്......
എന്തായാലും, ദഹണ്ണ്ഡക്കാരം പാലട ഇളക്കികൊണ്ടിരിക്കുന്നുണ്ട്.....
റിക്കാര്‍ഡിനൊപ്പം
ഇതു നമ്മള്‍ പുസ്പ്പം പോലെ പൊട്ടിക്കൂലെ?
ആള്‍ക്കാരെ ലൈവായി കാണിച്ചു തരൂ....ദിവാസ്വപ്നമേ, വക്കാരീ, ആദിത്യാ, ഋ, പൂയ്.....ഡാലി, ബിന്ദൂ, എല്‍ ജീ, സന്തോഷേ, വിശാലോ, ദേവേട്ടാ, രാജേ, പ്രാ പ്രാ, ഉമേഷ്ജീ,ദില്‍ബൂ, ഷിജുവേ...എല്ലാവരും ഒന്നോടി വന്ന് ചറുപിറാന്ന് കമന്റിട്ട് പരിപാടി ഉഷാറാക്കൂ....
കുറുമാന്റെ കണ്ണാടിത്തലയേ പറ്റി ആരോ ഇവിടെ (വക്കാരി) എന്തൊക്കെയോ പറയുന്നതു കേട്ടു..
അല്ല, ഞാന്‍ പറഞ്ഞെന്നേയുള്ളൂ
കണ്ണാടി തല, കുപ്പി തല, ഗ്ലാസ്സും തല, മൊട്ട തല,
പൊരിവിയലേറ്റു തിളങ്ങും കഷണ്ടിയില്‍ ഒരു പിടി നെല്ലാല്‍ മലരുപൊരിക്കാം...
വളരെ അപൂര്‍വ്വമായ ഇനം കഷണ്ടിയാണ്...എവൂരാനെ.....മുടിയുള്ളവര്‍ ഭാഗ്യം ചെയ്തവര്‍......മുടിയില്ലാത്തവര്‍ കല്ലെറിയട്ടെ?
ദ് അമ്മമ്മേരിക്കക്കാരോടു മാത്രമാണേ.
നിങ്ങളിങ്ങനെ കുരവയിട്ടും വിസിലടിച്ചും നടന്നോ.
ഒരു മീറ്റ് നടത്താന്‍ നിങ്ങളെക്കൊണ്ടു കൂട്ടിയാ കൂടില്ലാ എന്നു മനസിലായതു കൊണ്ട് മനപ്പൂര്‍വം ഈ സമയം കണക്കാക്കി നാട്ടിലേതില്‍ പങ്കെടുക്കാന്‍ വന്നതാണെന്ന് ശനിയന്‍ അഞ്ചു നിമിഷം മുമ്പ് കൊച്ചിലെ ജനസഹസ്രങ്ങളെ സാക്ഷിയാക്കി പറഞ്ഞത്രേ.
മോശം മോസം.
സ്വപ്നേട്ടാ... ഞാനിവിടെ ഇണ്ടേ...
ഇന്നത്തെ നമ്മള്‍ടെ സ്കോര്‍ എത്രയായിരിയ്ക്കും ന്ന് ആരെങ്കിലും പ്രഡിക്ട് ചെയ്യുന്നുണ്ടോ?
363?
397?
412?
ഉം... കല്ലെറിഞ്ഞിട്ട് ആ പളുങ്കുപാത്രം പോലുള്ള തല പൊട്ടിച്ചിതറാന്‍...
എന്തായാലും കുറുമന്‍ ഇപ്പുറത്തെ സീറ്റിലുണ്ടെങ്കില്‍ വണ്ടിക്ക് സൈഡ് വ്യൂ മിററിന്റെ ആവശ്യവുമില്ല. :)
കുറുമാ, ചുമ്മാതാണേ.. ഒരു കഷണ്ടിക്കാരന്റെ ആത്മനൊമ്പരങ്ങള്‍ എന്ന ഒരു പുസ്തകം ഞാനെഴുതാം. മന്നവേന്ദ്രാ വിളങ്ങുന്നു, ചന്ദ്രനെപ്പോല്‍ നിന്‍തല.
ഈ ബാള്‍ട്ടിമോറില്‍ സെര്‍വറും കെട്ടിപ്പിടിച്ചോണ്ട് കിടന്നുറങ്ങുന്ന നമ്മടെ സ്വന്തം ശനിയനോ?
ഗ്രൂപ്പ് അടിച്ചു കളഞ്ഞതിന് ഇന്നു വൈകുന്നേരോം കൂടി എന്നെ വിളിച്ച് നല്ല തെറി വിളിച്ച് സാക്ഷാല്‍ ശനിയനോ?
അപ്പൊ ഞാനും റിട്ടയര്‍ ചെയ്യുന്നു സഖാക്കളെ...
രണ്ടു വണ്‍ ഡേ-കളില്‍ അടുത്തടുത്ത് പെര്‍ഫോം ചെയ്യെണ്ടി വന്നത് എന്റെ സ്റ്റാമിനയെ ബാധിച്ചിരിയ്ക്കുന്നു...
നാളെ പാര്‍ക്കലാം....
ലോക ഫേയ്മസ് ആയ
ഉദാനശിലോരുപത്ജിവാസ്യന്‍
ഹെരോരോ റോബര്‍ട്ടാ പുല്യ്സ്നോ
മെരാരോ കങ്കാരൂഗൊസാല്‍ വസ്
അജിനാമോട്ടോ ചൌമിനാദി സുപ്പ്
കയറില്‍കയറിയ കൊറിയാനോ
മെക്സിക്ക്യാബോല്‍താഹെതും മെംകുച്നഹീ
അബ്ബേയേ ക്യാഹോരഹാഹൈ
കിഫാലക്ക്കുല്ലുതമാം
തുടങ്ങിയവര്‍ക്കൊക്കെ കഷണ്ടിയുണ്ടായിരുന്നുവത്രെ
ദേ, ഞാന്‍ നല്ല ഒന്നാന്തരം ഷര്‍ട്ടും അതിലുമൊന്നാന്തരം പാന്റ്സുമൊക്കെ ഇട്ട് പണ്ടേ സുന്ദരന്‍, പിന്നെയീ ഗ്ലാമറും എന്ന കണക്കേ പോകാന്‍ പോകുന്നു. ഇത് ഈ കമന്റുമഴയിലെ ലാസ്റ്റ് കമന്റ്.
കേരളാ മീറ്റ് ഭംഗിയായി നടക്കട്ടെ.
യൂയേയീ മീറ്റിന്റെയും കേരളാ മീറ്റിന്റെയും വള്ളിപുള്ളി വിടാതുള്ള വിവരണങ്ങള്‍, വീഡിയോകള്‍ ഇവ പോരട്ടെ.
ആളുതാന്‍ ബെസ്റ്റ്.
വക്കാരി പോവുകയാണെന്ന് പറഞ്ഞിട്ട് ഇതു വരെ പോയില്ലെ. വക്കാരി തിരിച്ച് വരുമ്പോഴേക്ക് ഞങ്ങള്‍ ഇത് 500 ആക്കാം. ധൈര്യമായി പോയി എന്തെങ്കിലും കഴിച്ചു വരൂ
സ്റ്റോപ്പ് പ്രസ്സ് ന്യൂസ്: ഫോട്ടോകള്‍ ഉടന്‍ അപ്ലോഡ് ചെയ്തു തുടങ്ങുന്നതായിരിക്കും.
ഫോട്ടോയെടുപ്പ് യജ്ഞം സമാഗമിച്ചാല്‍ ഉടന്‍ തന്നെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തു തുടങ്ങും എന്ന് ശ്രീജിത്ത് ഉറപ്പു നല്കിയിട്ടുണ്ട്. ഇതു വെറും മണ്ടത്തരമല്ലെന്ന് കുമാര്‍ജി, തുളസി, മുല്ലപ്പൂവ് തുടങ്ങിയര്‍ വാക്കു പറഞ്ഞിട്ടുണ്ട്.
കുറുമന്‍ ചേട്ടാ,
UAE മീറ്റില്‍, വെള്ളം അടിക്കുന്ന സ്ഥലം കാണിച്ചു കൊടുക്കുന്ന അ പോട്ടം കലക്കി. ഇന്ന് ആരാണാവോ ഇതൊക്കെ ചെയ്യുന്നത്.
ലൈവ് അപ് ഡേറ്റ്:
അതുല്ല്യ ചേച്ചിയെ വിളിച്ചതില്‍ നിന്നും അറിഞ്ഞത്:
വിളക്ക് കൊളുത്തി പരിപാടി തുടങ്ങിയിരിക്കുന്നു. പടം പിടിത്തം മുടിഞ്ഞു. എല്ലാവരും സ്വയം പരിചയപ്പെടുത്തല്‍, ബ്ലോഗിനെ പരിചയപ്പെടുത്തല്‍ മുതലായവ ആരംഭിക്കാന്‍ പോകുന്നു.
ഞാന്‍ പ്രത്യേകം ചോദിച്ചറിഞ്ഞത്: ലഞ്ചിന് വക്കാരീസ് സദ്യ!! അടിപൊളി.
ഇതാണ് വക്കാരി എഫക്ട് എന്നു പറയുന്നത്. വക്കാരി പോയി കമന്‍റുകളുടെ ഒഴുക്കും നിന്നു.
അപ്പോ, ഉണര്‍ന്നിരിക്കുന്നവരായ വക്കാരീ, കുറുമാന്‍, കലേഷ്, ദില്‍, ഷിജു തുടങ്ങി എല്ലാവരോടും
‘ഗുഷ്നൈറ്റ്’
മീറ്റില്ലാത്ത മീറ്റ് അടിപൊളിയായി പര്യവസാനിച്ചു എന്നുള്ള പ്രതീക്ഷയില്‍.
ഫോട്ടോ നാളെ കണ്ടോളാം. ഓക്കേ. ബയി.ബയി.
ആരോ തെറ്റായ റിപ്പോര്‍ട്ടയച്ചു ആദിയേ.
കഷമി.
നാനും തൂങ്കപ്പോകിറേന്‍.
വെറുതെ ഉണര്‍ന്നിരിക്കുന്നവരില്ലേ ഈ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍?
സമയം 3 മണി (രാവിലെ), ആമ്പിയറ് കുറഞ്ഞു തുടങ്ങി...
Sat Jul 8 03:04:03 EDT 2006
ദാ വിശ്വേട്ടന്റെ ലൈവ് അപ്ഡേഷന്‍ വന്നു തുടങ്ങി......ബ്ലോഗേഴ്സ് തിരക്കുകൂട്ടാതെ, പതുക്കെ കമന്റുക.....സന്ധ്യക്കുമുന്‍പ് ഒരായിരം തികക്കണം......അതു ഒരു റിക്കാര്‍ഡാക്കി അതോ റെക്കോഡോ? നമുക്ക് ലിംക സി ഡി ഓഫ് ബ്ലോഗ് റേക്കോഡ്സിലേക്കയക്കാം
അനില്‍ മാഷേ, ഉം ഉം.. :) എനിക്കിട്ടു തന്നെ വേണമല്ലേ?
എല്ലാരും തൂങ്കുന്നു, ഈ ഞാനും തൂങ്കപ്പോറേന്‍..
വിശ്വേട്ടാ മൈതാനം മാറി കളിക്കുരുതേ. വക്കാരി എന്ത് ബുദ്ധിമുട്ടിയാണെന്നോ ഇതു 300 കടത്തിയത്. മറ്റേടത്ത് ഒന്നില്‍ നിന്ന് തുടങ്ങണം.
എന്തായി എന്തായി ഞാന്‍ എത്താന്‍ ലേറ്റായി...
വെടിവഴിപാട് , വെടിവഴിപാട്, ബ്ലോഗിന്‍ കാവിലമ്മക്ക് വെടിവഴിപാട്...
ബ്ലോഗുഭക്തനായ കുറുമാന്‍, കുറുമി, കുട്ടികുറുമികളുടെ വക കേരളസംഗമം ഗംഭീരമാക്കുന്നതിലേക്കായ് നാലു വെടി
ഡും....ഡും.....ഡും.ഡും......
വക്കാരിയുടെ വക ഒരു ശയനപ്രതീക്ഷണം??
സാക്ഷി... എന്താണിപ്പോഴത്തെ നില.... അതുല്യേച്ചി എന്തിനാണ് ഇത്ര റ്റെന്‍ഷന്‍ അടിക്കുന്നത്
ഇവിടെ ഞാന്‍ എത്താനല്പം ലേറ്റായി!
സദ്യ വിളമ്പാറായോ?
കേരള ബൂലോകമീറ്റില്‍ കര്‍ഷകേട്ടന്റെ വക സ്പെഷ്യല്‍ ഐറ്റം ഉണ്ടെന്നൊരു വാര്‍ത്ത! - എലിവിഷം ഇന്‍ ഗിഫ്റ്റെഡ് പാക്കറ്റ്‌സ്!!
ഹലോ... ഹലോ...
കൊചിയില്‍ നിന്ന് സന്തോഷത്തിന്റെയും ഞെട്ടലിന്റെയും സമ്മിശ്രവികാരങ്ങള്‍ അലയടിക്കുന്ന വാര്‍ത്തകളാണിങ്ങനെ വന്നുകൊണ്ടിരിക്കുന്നത്.
ഈ പോസ്റ്റവരു കണ്ടില്ല. വേറെ ഒരു പോസ്റ്റില്‍ കമന്റിടാന്‍ തപ്പുന്നു അവര്‍.
ഹ്രീഹ്ലാദം കേട്ടലറിയത് കവിപുത്രി മാത്രമാണെന്ന്; അര്‍ത്ഥാത്, അവിടെ കൊച്ചീക്കാരി കല്യാണിക്കൊച്ചിനെപ്പോലും കൊണ്ടുവന്നില്ല.
ഒരേ ആപ്പീസില്‍ വര്‍ഷങ്ങള്‍(?) ഇരുന്നു ജോലിചെയ്ത രണ്ടു ബ്ലോഗത്തികള്‍ അവിടെ വച്ച് ആദ്യമായ് കണ്ട് പരിചയപ്പെട്ടു.
ഒരു ക്ലൂ: ദു & മു.
ഐറ്റി രംഗത്ത് അടിമപ്പണിയെന്ന് ആള്‍ക്കാര്‍ പറയുന്നത് വെറുതേയല്ല.
....
ഡാലിയേ ഊണ് തുടങ്ങിയതേ ഉള്ളൂ. ഇസ്രായേലിന് ഒരു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഹാളിന്റെ വടകേ മൂലയിലുള്ള എട്ടാമത്തെ കസേരയിലേക്ക് ഇരുന്നോളൂ.
തൂങ്കുന്നതിനു മുന്നേ ഒന്നു വിളിച്ചു.. അവിടെ ആരോ പാട്ടുപാടാന്‍ പോകുന്നെന്നോ അതിനാല്‍ ഇനി ഫോണ്‍ എടുക്കുന്നതല്ലെന്നും (അതു കഴിഞ്ഞ് ആരെങ്കിലും ബാക്കി ഉണ്ടെങ്കില്‍ ഫോണ്‍ എടുക്കാം എന്നായിരിക്കും ;-)) അറിയിപ്പുണ്ട്..
നന്ദി, നമസ്കാരം..
തിരുവാതിരക്കളി, കലമുടക്കല്‍, കസേരകളി, കാലുവാരിക്കളി തുടങ്ങിയവക്കുശേഷം സദ്യ രണ്ടുമണിക്കുശേഷമേ തുടങ്ങുകയുള്ളൂ
അയ്യോ ഒരേ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്ന ദുര്‍ഗയും, മുല്ലപ്പൂവും ഇന്നാദ്യമായി പരിചയപെട്ടു......കൊള്ളാം കുഞ്ഞേ നിന്നിഷ്ടം, തല്ലാന്‍ പാടില്ലെന്നാലും......
സദ്യക്കു എന്തൊക്കെ വിഭവങ്ങല്‍? ഒരു കഷ്ണം കായ വറുത്തതും ചേന വറുത്തതും എനിക്ക് ആ മൂലയിലെ സീറ്റിലേക്കു ആരും കാണാതെ..
കൂറുമാഞി ഇവിടെ ഉണ്ടൊ ജമാല്‍ കോട്ട?
ലേറ്റസ്റ്റ് ന്യൂസ് കിട്ടിയിട്ടുണ്ട്.
ഫോട്ടോസ് ഡൌണ്‍ ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു.
ഉടന്‍ തന്നെ പോസ്റ്റ് ചെയ്തു തുടങ്ങും.
എല്ലാവരും തിക്കും തിരക്കും കൂട്ടാതെ അതാത് ഇരിപ്പിടങ്ങളില്‍ ആസനസ്ഥരാവുക. വക്കാരി ഉടന്‍ തിരിച്ചെത്തുന്നതായിരിക്കും. വക്കാരിയുടെ സീറ്റിന്‍റെ ഒരു കോണില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഡാലി എഴുന്നേറ്റു മാറി തുമ്പിക്കൈപാങ്ങിന് അകലെ നില്ക്കുന്നതായിരിക്കും ആരോഗ്യത്തിനു നല്ലത്.
കുറുജീ സദ്യക്കു പോര്‍ക്ക് വിന്താലു ഉണ്ടാകുമോ?
മുന്നൂറു കഴിഞ്ഞുനില്‍ക്കണ പോസ്റ്റിലല്ലാണ്ട് അപ്ഡേറ്റ് ചെയ്തപ്പോള്‍ തന്നെ തോന്നി തിരുമണ്ടനായിരിക്കും എന്ന്....ഊഹം തെറ്റിയില്ല...
ഇന്നത്തെ സംഗമം മെനുവിനെ ജമാല്‍കോട്ടയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതിനാല്‍, വാഴപിണ്ടിക്ക് വേണ്ടി ആരും നെട്ടോട്ടം ഓടണ്ടാ
ഇന്നു പോര്‍ക്ക് വിന്താലും ഇല്ല....വെറും സസ്യാഹാരം അതും ജമാല്‍കോട്ട പോലും ഇല്ലാതെ......വരുവിന്‍ കഴിച്ചാര്‍മാദിക്കുവിന്‍
ഞാന്‍ ഒതുങ്ങി... വക്കാരി ചിന്നം വിളിക്കട്ടെ.. പടം എവിടെ പോസ്റ്റും? ആരുടെ കൈയില്ലാണ് മൈക്ക്? ഇവിടെ ജോടിയില്ലാത്ത ഉടമസ്ഥരില്ലാത്ത ചെരിപ്പുകള്‍ കൂമ്പാരമാകുന്നു. ഉടമസ്ഥര്‍ അതിന്റെ ജോടി ചെരിപ്പുകള്‍ ഇവിടെ കോണ്ടു വന്നിടണം എന്നു വിളിച്ചു പറയൂൂ...
വക്കാരി പട്ടയടിക്കുവാന്‍ പോയിരിക്കുന്നതിനാല്‍, പട്ടയടിയും, സുഷി, സാഷ്മി തീറ്റയും കഴിഞ്ഞു മാത്രമെ രംഗപ്രവേശനം ചെയ്യുകയുള്ളൂ......അല്ലെങ്കില്‍ 400 അടിക്കാന്‍
ഞാനടിച്ചു 350
ദേ ഇപ്പോ ശരിക്കും 350
ഇത്രനേരം വെറുതെ പറഞ്ഞതാ ;.......ഇതാണ് ശരിക്കും 350
ആയിരം കമന്റ് തികയ്ക്കണം!
ഇന്നലെ എം സീലിനു എന്തൊരടിയായിരുന്നു.. കൂറുജി ഇതു രണ്ടും ഇല്ലാത്തത് അവരുടെ പെര്‍ഫൊര്‍മന്‍സ് കുറക്കുമൊ എന്നാണെന്റെ പേടി? ആരാണവിടെ പാടുന്നത്? വിശ്വേട്ടനോ? ഭഗവാനെ.. ആരെങ്കിലും ആ മൈക് ഒന്നു വാങൂ.. തുളസി അവിടെ ആ പ്രൊജെക്റ്റര്‍ വച്ചു പ്രബന്ധം അവതരിപ്പിക്കൂ
ശ്രീജിത്ത്: ഞങ്ങളൊക്കെ ആ പോസ്റ്റില്‍ എന്താ കമന്റ് ഒന്നും വരാത്തത് എന്ന് വിചാരിക്കുകയായിരുന്നു. എല്ലാവരും ഇവിടെ ആയിരുന്നോ !!! അപ്പൊ ഞങ്ങളും ഇങ്ങോട്ട് പോന്നു. ഇനി ബാക്കി ഉള്ള അപ്ഡേറ്റുകള്‍ ഇവിടെ.
പിന്മൊഴികള്‍ നോക്കാത്തത് കൊണ്ട് പറ്റിയതാണ്. ക്ഷമാപണം.
ദേ ഇന്നാലെ ഓപ്പണിങ് ഇറങ്ങി ഏറ്റവും അധികം റണ്‍സ് (ഏവൂര്‍ജി ക്ഷമിക്കണേ) എടുത്ത എനിക്കു ഒരു 50 ഓ, 100 ഓ എതിനു 200 പോലും അടിക്കാനയില്ല. ഇന്നു ആരെങ്കിലും സഹായിച്ചില്ലെ...
സത്യമയും ഞാന്‍ ഇസ്രായേല്‍ മീറ്റിനു വരില്ലേ
കമന്റുകള് എനിക്കു ഫുള്ളാണെന്നു സോറി പുല്ലാണെന്നു പറഞ്ഞുകൊണ്ട് കുറുമാന്‍ അടിക്കുന്നു കമന്‍റ് നമ്പര്‍ 350.
കൊച്ചിന്‍ സംഗമം ലൈവ് അപ്ഡേറ്റ് :
ബ്ലോഗ് ഇണ്ട്രൊടക്ഷന്‍ സെഷന്‍ നടക്കുന്നു. ചന്ദ്രേട്ടന്‍, മുരളീ മേനോന്‍ എന്നിവര്‍ തങ്ങളുടെ ബ്ലോഗുകളെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു...
അപ്പോള്‍ ശരിക്കും മണ്ടന്മാര്‍ ഉണ്ടല്ലെ? അവര്‍ ഉണ്ടൊ? ഉണ്ടൊര്‍ക്ക് ഇണ്ടല്‍ മാറ്റാന്‍ ചെണ്ടമേളം ഏര്‍പ്പാടാക്കിയിട്ടുണ്ടൊ ശ്രീജി?
ആശംസകള്‍..
ഞാനിപ്പോള്‍ തുളസിയെ വിളിച്ചിരുന്നു. ചന്ദ്രേട്ടനുമായും സംസാരിച്ചു. ചന്ദ്രേട്ടന്‍ പറഞ്ഞു, യു.എ.ഇ കാരെക്കാള്‍ കിടിലനാണെന്നാണ്. എന്റമ്മോ.. നാളെ ഫോടൊ കണ്ടറിയാം. ഏതായാലും കമന്റ്‌സില്‍ യു.എ.ഇ ബ്ലൊഗ് മീറ്റിനെ കടത്തി വെട്ടി. അവിടെ ബഹളം തന്നെ. ഉമേച്ചിയെയായിരുന്നു ആദ്യം വിളിച്ചത്. ഉമേച്ചി അവിടെ പോയിട്ടില്ല. ഉമേച്ചിയുടെ അമ്മയുടെ പിറന്നാളാണിന്ന്. ഉമേച്ചിയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍
ആവൂ, അപ്പോ അവിടെ ഇന്റെര്‍നെറ്റൊക്കെ ഉണ്ടല്ലേ ? അപ്പോ ഇനി ലൈവ് പോരട്ടേ, വിശ്വം ജി.
കുറുമാനേ, ഇന്നലെ എന്നാ പെറ്ഫോമന്‍സായിരുന്നു ? പഷേ, കവിതേച്ചിയെ മനസ്സിലായില്ല കേട്ടോ. സാരിയുടെ നിറം വച്ചെങ്കിലും പറഞു തരണേ.
ഒന്നുറങി എഴുന്നേറ്റപ്പോഴേക്കുമിവിടെ എന്നാ ഒക്കെയാ സംഭവിച്ചതു ?
ഇതിപ്പോ.. കുറുമാന്‍ജി തന്നെ ഡബിള്‍ സെഞ്ചറി അടിക്കുമെന്നാ തോന്നുന്നെ..
കുട്ട്യേടത്തി എത്തി.
ഇനി ആയിരമെങ്കിലുമടിച്ചില്ലെങ്കില്‍ കുറച്ചിലാര്‍ക്കാ.
അപ്പോള്‍ നാളെ തന്നെ മധ്യമങ്ങള്‍ ഇതു വലിയ വാര്‍ത്ത ആക്കുമല്ലോ.. ഞാന്‍ എന്തു വന്നലും ഇസ്രയേല്‍ സംഗമത്തിനു പോകും പോകും പോകും .. കാമറ കൊച്ചിയില്ലേക്ക്.. ദേ അവിടെ ഉമചേച്ചി മോഹിനിയാട്ടം പ്രാക്ടീസ് നടത്തുന്നു.
പ്രത്യേക അറിയിപ്പ്..
പരിചയപെടുത്തല്‍ കഴിഞാന്‍ ആദ്യ ഇനം.. മോഹിനിയാട്ടം
ലേയ്സ്റ്റസ്റ്റ് അപ്ഡേയ്റ്റ്:
എന്തോ നിഗൂഢമായ കാരണത്താല്‍ ശ്രീജിത്ത് ഗഡി, ഫോട്ടോയൊന്നും ബ്ലോഗിലൊട്ടിക്കാന്‍ സമ്മതിക്കുന്നില്ല!
ഇപ്പോള്‍ കുമാര്‍ പുലി, തന്റെ ബ്ലോഗിലെ അനുഭവങ്ങള്‍ മറ്റു പുലികളുമായി പങ്കുവക്കുന്നു..
ജെബല്‍ അലിയിലെ ഒരു കമ്പനിക്കുവേണ്ടി... വിശാലം. ഞാനിന്നിത്തിരി ഓവറ്.
അത്യാവശ്യമായി ഒരു സ്ഥലത്തേക്ക് പോകാനുള്ളതിനാല്‍ കമന്റുകള്‍ ഇട്ടൊരുവഴിക്കാക്കുവാനായ്, ഞാന്‍ ഡാലി, വക്കാരി, സാക്ഷി, ദില്‍ബു, പെരിങ്ങോടന്‍, ദേവേട്ടന്‍,ഷിജു, ഡ്രിസില്‍ എന്നിവരെ ഏല്പിക്കുന്നു.
ഒരു കമ്പനിക്ക് ഞാനും കൂടണോ വിശാലഗുരോ?
അയ്യോ ഉമചേച്ചി ഇല്ലെ? അപ്പൊ മോഹിനിയാട്ടം
കേരളാ മീറ്റിന്റെ പോക്ക് കണ്ടിട്ട് നാളെ പത്രങ്ങളില്‍ ഒക്കെ ലീഡ് സ്റ്റോറി ഇതായിരിക്കും എന്നു തോന്നുന്നു. മനോരമക്ക് exclusive ആയി ഒന്നും കൊടുക്കാന്‍ പറ്റില്ല.
"അത്യാവശ്യമായി" ഒരു സ്ഥലത്തേക്ക് പോകാനുള്ളതിനാല്‍..
യുവറോണര്‍, പ്ലീസ് നോട്ട് ദി പോയിന്‍റ്.
കുമാറേട്ടന്റെ ഗംഭീര പ്രസംഗം പരിസമാപ്തിയിലെത്തിക്കഴിഞ്ഞു. നെടുമങ്ങാടിന്റെ മക്കള്‍ക്ക് നന്ദി പറഞ്ഞ കൊണ്ട് തുടങ്ങിയ പ്രസംഗം തന്റെ ബ്ലോഗില്‍ ആദ്യം കമന്റിട്ട സൂ വിന് നന്ദി പറഞ്ഞ് കൊണ്ട് അനുസ്യൂതം പ്രവഹിച്ചു. വിശ്വപ്രഭയുടെ ഭാഷാപാണ്ഡിത്യത്തിനെ കുറച്ച് പറഞ്ഞപ്പോള്‍ കണ്ഠമിടരിപ്പോയ കുമാറേട്ടന്‍, ഉമേഷേട്ടന്‍ ഗ്രാമര്‍ തെറ്റുകള്‍ക്ക് കഴുത്തിനു പിടിക്കും എന്ന ആശംങ്കയിലാണ്. ഘോരഘോരം പ്രസംഗിച്ച കുമാരേട്ടന്‍ സൂഫിക്കായി വേദി വിട്ടുകൊടുത്ത് കൊണ്ട് തല്‍ക്കാലം വിടവാങ്ങി.
വിശ്വത്തിനെ വിളിച്ചിരുന്നു, കുമാര്‍ സംസാരിക്കുകയായിരുന്നു ആ സമയത്തു്. കേരളത്തില്‍ ബൂലോഗര്‍ അവരുടെ ബ്ലോഗിനെ കുറിച്ചും ബ്ലോഗിങിനെ കുറിച്ചും കാര്യമായി തന്നെ പരിചയപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു. ഷാര്‍ജയില്‍ ഞങ്ങള്‍ക്കു അനുവദിച്ച സമയം ഒന്നൊര മിനുറ്റായിരുന്നു, കുറുമാന്‍ സ്വന്തം ചാന്‍സില്‍ 10-15 മിനുട്ട് എടുത്തതുകാരണം എല്ലാവര്‍ക്കും സമയം തികഞ്ഞതുമില്ല ;) സമയവും സൌകര്യവും നല്‍കി കാലം അനുഗ്രഹിച്ച കേരളബ്ലോഗേഴ്സിനു് ആശംസകള്‍.
അതുല്യചേച്ചി ദുബായില്‍ എത്തുന്നതിനൊപ്പം രണ്ടാമത്തെ യൂ.ഏ.യീ മീറ്റ് സംഘടിപ്പിക്കണം എന്നൊരു ചര്‍ച്ച ഉയര്‍ന്നുവരുന്നു, വിശ്വവും അതില്‍ പങ്കെടുക്കുന്നതാകും. വിശ്വത്തിന്റെ ഐ.ഡിയില്‍ ശ്രീജിത്ത് വിശേഷങ്ങള്‍ തുടര്‍ന്നു പറയുന്നതാകും.
സമയമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാറയെപ്പോലെ 400 നോട്ടൌട്ട് ഒറ്റക്കടിച്ചേനേ...
സാക്ഷി ഇവിടെ കൂട്.. അപ്പൊ ഇന്നലെ കണ്ട കൊബ്ബെന്തിയ്യെ?
വിശാലേട്ടാ.. അപ്പൊ അവിടെ ഓവറാക്കനുള്ള സാധനങല്‍ ഉണ്ടൊ?
എല്ലാ മീറ്റന്മാരുടെയും പടം ഉടന്‍ പോസ്റ്റാന്‍ പറയൂ സാക്ഷി...
സമയം ഒന്നരയാവാറായല്ലോ?
വക്കാരി സദ്യ കഴിഞ്ഞിട്ടുപോരേ ഇനി?
400 എന്റെയാവും
ഒരു 500 അടിക്കാന്‍ എന്റെ കൈകള്‍ തരിക്കുന്നു. (പൈന്റല്ല കമന്റു്)
പക്ഷേ എന്താ ചെയ്ക.
ഇവിടെ ഭയങ്കരതിരക്കു്.
എല്ലാ ഭാവുകങ്ങളും!
ഉച്ചക്കു ശേഷം പാര്‍ക്കലാം
ദേ പോകുന്നതിന്നു മുന്‍പൊരു കമന്റും കൂടി...ഉമേച്ചി അമ്മയുടെ പിറാന്നാള്‍ ആഘോഷിച്ചു കഴിഞ്ഞിട്ട് പരിപാടിയില്‍ പങ്കെടുക്കുമെന്ന്........
ഉമേച്ചിയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍!
ദൈവം അനുഗ്രഹിക്കട്ടെ!
അയ്യോ, ഉമേച്ചി എത്തിയില്ലെ ? അസാനിധ്യം കൊണ്ട് ശ്രദ്ധേയരായ മറ്റു പ്രമുഖറ് ആരൊക്കെയാണു വിശ്വംജി. അതുല്യേച്ചിയുടെ പ്രസങം കഴിഞ്ഞോ ?
സാക്ഷിയേ, ഞാന്‍ ചുമ്മാ ചീച്ചി മുള്ളാനെഴുന്നേറ്റതാ. ഹന്നമോള്‍ ഇനി തിരിഞു കിടക്കുന്ന വരെ മാത്രമേ എനിക്കിവിടെ സീറ്റുള്ളൂ. അങനെ സാക്ഷിയുടെ അനുഗ്രഹീതമായ ആ കൈകളും കണ്ടു.
ഡാലിക്കുട്ടിയേ.. ബ്ലോഗിങ്ങിത്തിരി ഓവറാണെന്നാ ഞാന്‍ ഉദ്ദേശിച്ചത്.
കുമാറിന്റെ എന്റെ വക ക്ലാപ് ക്ലാപ് ക്ലാപ്
എന്റെ ഒരു കാര്യമേ.....ഈ സംഗമം വിട്ടുപോകാന്‍ മനസ്സു വരുന്നില്ല......ചേട്ടന്റെ കുട്ടികളുടെ സ്കൂള്‍ വരെ ഒന്നു വണ്ടിയില്‍ ഓടിപോയിട്ടോടി വരാം.............അതിന്നിടയില്‍ സംഭവിക്കുന്നത്, വിശാലോ, സാക്ഷീ എന്നെ ഫോണ്‍ ചെയ്തൊന്നു അപ്ഡേറ്റ് ചെയ്യൂ
സൂഫിയുടെ പ്രസംഗത്തിനു ശേഷം, ഒബി തന്റെ വിവാഹക്ഷണം നടത്താന്‍ ഈ അവസരം വിനിയോഗിച്ചു. ഇപ്പോള്‍ ബ്ലോഗ്‌രത്നം സൂ വേദിയില്‍
ഉമേച്ചിയുടെ അമ്മക്ക് എന്റെയും പിറന്നാളാശംസകള്‍.
ഉമേച്ചിയുടെ നമ്പര്‍ അറിയുന്നവര്‍ അറിയിക്കുക. പ്ലീസ്
ദില്‍ബൂ സമയം ഇന്നു വരും നാളെ പോകും അതു കണ്ട് പകക്കരുത്.. ലാറയെങ്കില്‍ ലാറാ.. ബാ മോനേ..
കുമാറേട്ടന്റ്ടെ കണ്ഠം ഇടറുന്നതു കണ്ടൊ? ആരൂലെ അവിടെ ഒരു കിച്കിച് വാങ്ങി കൊടുക്കന്‍ ( കെച്ചെപ്പ് അല്ല)
പടങ്ങള്‍ യുഎഇമീറ്റ് ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ടല്ലോ ഡാലി
സൂവിന് ജെയ്.
(ഞാന്‍ ആദ്യം വായിച്ച ബ്ലോഗ് സൂര്യഗായത്രിയാണ്.)
ഉമേച്ചിയുടെ നമ്പര്‍??
ഉമചേച്ചിയുടെ അമ്മക്കു എന്റെ വകയും പിറന്നാള്‍ ആശംസകള്‍. പായസം (അല്ലെങ്കില്‍ പടമെങ്കിലും ) ഇസ്രയേലിലേക്ക്..
അപ്പോള്‍ നേരത്തെ പരഞ്ഞ അനൌണ്‍സ്മെന്റ്...
മോഹിനിയാട്ടം അല്‍പ്പസമയത്തിനുള്ളില്‍ ......
വക്കാരി ഊണു കഴിക്കാന്‍ പോയി ആ വഴി അങ്ങ് മുങ്ങിയോ? എവിടെ മുങ്ങാന്‍? 400, 450, 500 തുടങ്ങിയവ പോസ്റ്റാന്‍ സമയമാകുമ്പോള്‍ ആളെത്തും.
ശ്രീയേട്ടനെ വിളിച്ചിരുന്നു....മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അദ്ദേഹത്തോട് തന്നെ സംസാരിക്കണമെന്ന്........അതു കൊണ്ട് പുള്ളിക്കാരന്‍ ഇന്‍വിസിബിളായിട്ടാണത്രെ അവിടെയിരിക്കുന്നത്.......
സെമി
സാക്ഷി വന്നവഴി ഇവിടെ റണ്‍സെടുക്കാന്‍ ഇരുന്നു.. പടങ്ങലും ഇന്നലത്തെ ബാക്കി രണ്‍സും നൊക്കി കൊണ്ടിരിക്കുന്ന്നു. അപ്പൊ കുമാറേട്ടന്‍ കരഞ്ഞോ ദൈവമേ... ആ കണ്ണിരിന്നു ഹലുവ വെള്ളാത്തേക്കള്‍ സാന്ദ്രത ഉണ്ടൊ ...
മുല്ലപ്പൂവ് ഇപ്പോള്‍ സംശരിച്ചു. മുല്ലപ്പൂവിന്റെ ഓഫീസിലെ ഒരു ബ്ലോഗറെ മുല്ലപ്പൂവ് ഇടിടെ വച്ച് കണ്ടു. രണ്ടാളും പരസ്പരം ഞെട്ടി. ശ്രീജിത്തിന്റെ കയ്യില്‍ നിന്നും കീബോര്‍ഡ് ഞാന്‍ ( കുമാര്‍)കൈപ്പറ്റി. ഇപ്പോള്‍ ശ്രീജിത്ത് സംസാരിക്കുന്നു. മണ്ടത്തരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു കൊണ്ട്, മാന്യാമായി. ഇപ്പോള്‍ കുഞ്ഞനിയന്‍ കണ്ണൂസ് സംസാരിക്കുന്നു.
വിശ്വത്തിനുവേണ്ടി കുമാര്‍
പിന്നെ കിരണ്‍ തോമസ് സംസാരിച്ചു. ഇപ്പോള്‍ ദുര്‍ഗ്ഗ. ഇനി വിശ്വം. അതു വലിയ കഥയാവും എന്നു ഉറപ്പുള്ളതു കൊണ്ട്. വിശാലമായി അടുത്ത കമന്റില്‍.
വിശ്വത്തിനുവേണ്ടി കുമാര്‍.
എന്തായി എന്തായി?
ലേറ്റസ്റ്റ് അപ്ഡേറ്റ്: ഊണ് തുടങ്ങിയിരിക്കുന്നു. വിചാരിച്ചതില്‍ കൂടുതല്‍ ആളുകള്‍ വന്നതിനാല്‍ ഊണ് കിട്ടുമോ എന്ന സംശയം കാരണം ഹാളിന്റെ പുറത്ത് തിക്കും തിരക്കും.
എന്റെ നാനൂറ്...
സദ്യ തികയുമോ എന്ന ഭയത്താല്‍ വിശ്വേട്ടന്‍ നിന്നു വിയര്‍ക്കുന്നു.
ഇപ്പോ ആരാ സംസാരിക്കണേ..?
അയ്യോ...കയ്യീന്ന് പോയോ 400
എന്റെ നാനൂറ്
അയ്യോ..
400 ഞാാാാാന്‍
ഗദ്ഗകണ്ഠന്‍ എന്നൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പേട്ടാ കുമറേട്ടനാണൊ ഇത്? അപ്പോല്‍ ഊണ് ഇതു വരെ തുടങിയില്ലെ?
അതൊ ക്ഴിഞ്ഞൊ?
വക്കാരി ഇപ്പോല്‍ എത്തും 400 ആകാറായി
വിശാലേട്ടന്‍ അല്ലെ 400?
400 കൈവിട്ടു,,ऽ ഗ്‌ഹീ ഗ്‌ഹീീ
ഒരു ക്വിസ് (ചരിത്രത്തില്‍ നിന്ന്)
? ആദ്യ കേരള ബ്ലോഗര്‍ സംഗമത്തില്‍ 400 ആം കമന്റിടാന്‍ ഭാഗ്യമുണ്ടായ ആള്‍ ആര്‍?
* വിശാല മനസ്കന്‍
(കണ്ടാരമുത്തപ്പന്‍ തുണ)
ഞാന്‍ ഇന്നലെ തുടങ്ങിയതാ.. എന്റെ മോഹങള്‍ കരിഞ്ഞു...
വിശാലേട്ടന്റെ 400 സമ്മതിക്കില്ല.. അപ്പീല്‍ സമര്‍പ്പിക്കുന്നു..
അത് വെറും അയ്യൊ ആണ്. ഞാനാണ് 400 എന്ന് പറഞ്ഞത്. അത് കൊണ്ട്. എനിക്ക് തന്നെ 400.
ആഹാ!
comentan patunnilla, njaan vilikkaam
Post a Comment