ഇന്നേയ്ക്കു കഷ്ടാഷ്ടമി വെള്ളിയാഴ്ച. രണ്ടു നാള്‍ അവധി. ഉറക്കം നമുക്കു മുടിയാതു്. ശുട്ടിടുവേന്‍!
മുടിഞ്ഞ പണി കാരണം യൂയേയീ മീറ്റില്‍ കാര്യമായി സംബന്ധിക്കാന്‍ പറ്റിയില്ല. അതിനാല്‍ അരയും തലയും മുറുക്കി കേരളാ മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കലേഷിന്റെ കല്യാണത്തിനു ശേഷം ഒന്നു ഉഷാറായി ഒന്നിനും കൂടിയിട്ടില്ല. നിങ്ങളുമില്ലേ?
(പാവം, ബാംഗ്ലൂര്‍ മീറ്റിനെ ആശീര്‍വദിക്കാന്‍ ഒരു കോന്തനും ഉണ്ടായിരുന്നില്ല - ആദിത്യനൊഴികെ.)
എറണാകുളത്തു് ശനിയാഴ്ച ശനിയപ്രസാദത്തിനാല്‍ രാവിലെ 10 മണിക്കാണു കലാകായികപരിപാടികള്‍ തുടങ്ങുന്നതു്. അതുല്യയും സൂവും തമ്മില്‍ കെട്ടിപ്പിടിക്കുന്നതു്, ശ്രീജിത്ത് മുല്ലപ്പൂവിനെ പരിചയപ്പെടുന്നതു്, വിശ്വവും അചിന്ത്യയും തമ്മില്‍ ആര്‍ക്കാണു കൂടുതല്‍ കടുകട്ടി വാക്യങ്ങള്‍ പറയാന്‍ പറ്റുക എന്നു മത്സരിക്കുന്നതു് ഇങ്ങനെ വികാരനിര്‍ഭരമായ പല രംഗങ്ങളും തുളസിയും കുമാറും വിശ്വവും (ഒന്നരലക്ഷം വേണ്ടാ, അല്‍പം കുറച്ചു മതി!) അഭ്രപാളികളില്‍ പകര്‍ത്തുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം!
അപ്പോള്‍ ഉറക്കമിളച്ചും ഇളയ്ക്കാതെയും ഉച്ചയൂണുപേക്ഷിച്ചും (ചെലപ്പഴേ ഉള്ളൂ, വക്കാരി എന്തും ഉപേക്ഷിക്കും, ഊണു മാത്രം... യൂയേയീ മീറ്റിനിടയ്ക്കു പോയി മോരുകറിയും പാവയ്ക്കാ മെഴുക്കുപുരട്ടിയും കൂട്ടി വെട്ടിത്തട്ടിയവനാണു ദുഷ്ടന്‍!) ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേരളസംഗമം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിശദസമയവിവരപ്പട്ടിക:
ചില നിര്‍ഭാഗ്യവാന്മാര്‍ക്കു തലേന്നേ (വെള്ളിയാഴ്ച) പുറപ്പെടണം. വെള്ളിയാഴ്ച പരിപാടി ആരംഭിക്കുന്നവര്‍:
ഉമേഷ്, സന്തോഷ്, രാജേഷ്, സ്നേഹിതേഷ് : 9:30 PM
സിബു, ആദു, മനു, സെലീറ്റു : 11:30 PM
ബാക്കിയെല്ലാവരും ശനിയാഴ്ച പോയാല്‍ മതി.
ഒരു പട പാതിരായ്ക്കു തുടങ്ങുന്നുണ്ടു്. താഴെയുള്ളവര്‍:
കുട്ട്യേടത്തി, എല്‍ജ്യേടത്തി, ബിന്ദ്വേടത്തി, മന്‍ജിത്തണ്ണന്‍, ശനിയണ്ണന്‍, ഏവുവണ്ണന്‍, പാപ്പണ്ണന്‍, പപ്രാണ്ണന്‍, രാവുണ്ണ്യണ്ണന്‍, മൊഴിയണ്ണന്‍ : 12:30 AM
പിന്നെ എല്ലാരും രാവിലെ എഴുന്നേറ്റു പോയാല്‍ മതി:
താര : 4:30 AM
പുല്ലൂരാന്‍, അരവിന്ദന്‍, ജേക്കബാന്‍, വെമ്പള്ളിയാന്‍ : 6:30 AM
തണുപ്പന്‍, ഡാലി : 7:30 AM
യൂയേയീക്കാര്‍ : 8:30 AM
ഇന്ത്യക്കാര്‍ : 10 AM
ബാക്കിയുള്ളവര്‍ ഉച്ചയൂണു കഴിഞ്ഞു്:
സതീഷ് : 12:30 PM
വക്കാരി : 1:30 PM
പേരു പറയാത്തവര്‍ പേരു പറഞ്ഞവരുടെ സമയത്തിനോടു കൂട്ടുകയോ കിഴിക്കുകയോ കീറുകയോ മുറിക്കുകയോ ചെയ്തു സമയം കണ്ടുപിടിക്കേണ്ടതാകുന്നു.
അപ്പോള്‍ ഗോദയില്‍ വെച്ചു കാണാം. ലാല്‍സലാം!
Friday, July 07, 2006
Subscribe to:
Post Comments (Atom)
798 comments:
«Oldest ‹Older 401 – 600 of 798 Newer› Newest»താണിക്കുടത്തിന്റെ സ്വന്തം വിശ്വം ബ്ലോഗു കളുടെ പരിണാമവും വികാസവും ഒക്കെ പങ്കുവയ്ക്കുന്നു. സംഗീതയും ആച്ചിയും ഞങ്ങള്‍ക്കൊപ്പം ശ്രദ്ധിച്ചിരിക്കുന്നു.
വിശ്വത്തിനുവേണ്ടി കുമാര്‍.
വിശാലേട്ടാ നിങ്ങളെ പിന്നെ കണ്ടൊളാം.. കേരളാ മീറ്റ് കഴിയട്ടെ..
ആദ്യ കേരള സംഗമത്തിലെന്നല്ല, വിശാലാ, ബ്ലോഗ് ചരിത്രത്തില്‍ തന്നെ ഇതു റെക്കോറ്ഡല്ലേ ? ആദ്യത്തെ നാനൂറാം കമന്റിന്റെ ക്രെഡിറ്റ് എന്നു വിശാലനു തന്നെ. പാവം ഡ്രിസില്‍. ഈ മണ്ണും ചാരി നിന്നവന്‍ പെണ്ണൂം കൊന്ദെന്നൊക്കെ പറയുന്നതിതിനായിരിക്കുമല്ലേ ഡാലി ?
ഡാലീ.. ഇപ്പോ എവിടെയാ.. ഇസ്രായേലിലാണോ? അവിടെ വല്ല മീറ്റും നടക്കുമോ?
അല്ല 400 ഡ്രിസ്സിലാണേ. ഞാനാണേ ആദ്യമായി 403,412 കമെന്റുകള്‍ ഇട്ടത്.
ഞാനിതാ ഗദ്ഗകണ്ഠയയി.. (മൂക്കു പിഴിയുന്നു) ഇനി നാളെ എനിക്കീ ഇന്നത്തെ സംഗമത്തില്‍ പങ്കെടുക്കനാവില്ലല്ലൊ?
അവിടെ ബാക്കി വരുന്ന കായ വറുത്തത് ഇങൊട്ടയക്കണമെന്ന് പ്രത്യെക അരിയിപ്പ്
സമ്പൂര്‍ണ്ണ സാക്ഷരതപോലെ ബ്ലോഗുകളും ഒരു വിപ്ലവമായി ഉയരട്ടെ എന്നു ആശംസിച്ച് വിശ്വം വേദി വിട്ടു. വേദിയില്‍ ഇപ്പോള്‍ യാത്രികന്‍.
വിശ്വത്തിനുവേണ്ടി കുമാര്‍.
കുട്ട്യേടത്തി... 500 ഞാന്‍ പിടിക്കും. നോക്കിക്കോ
പണിക്കന്‍ സുജിത്ത് ഇപ്പോള്‍ സംസാരിച്ചു. ബിന്ദു ഓപ്പോളിനെപ്പറ്റി ഘോരഘോരം സംസാരിച്ചു.
ഇപ്പോള്‍ സൂ വിന്റെ ചേട്ടന്‍ ഞങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവച്ചു.
വിശ്വത്തിനുവേണ്ടി കുമാര്‍.
നദീറെ ഇസ്രയേലില്‍ തന്നെ .. എവിടെ പോകാന്‍. ഇവിടെ മീറ്റൊക്കെ നടക്കും..പക്ഷെ എന്ത് മീറ്റ് എന്നു യഹൂദിനൊട് ചോദിക്കണം..
കുട്ട്യേടത്ത്യേയ്.. ഇന്നലെ മുതല്‍ പലരും മണ്ണും ചാരി നിന്ന്... എനിക്കു സഹിക്കിണില്ല ( മൂകു പിഴിയുന്നു വീണ്ടും)
അവിടെ വിഷ്വല്‍ മീടിയ ക്കാരുടെ സാന്നിദ്ധ്യമുണ്ടോ കുമാറ് ? അങനെയെങ്കില്‍, ഇന്നു വൈകിട്ടത്തെ ന്യൂസിലൊക്കെ എന്തെങ്കിലും വരുന്നുണ്ടെങ്കിലതൊക്കെ ഒന്നു റെക്കോര്‍ഡു ചെയ്തിടാന്‍ ആരെയെങ്കിലും ഏറ്പ്പടാക്കണേ .
ഇപ്പോള്‍ മുഖ്യ സംഘാടക അതുല്യ സംസാരിക്കുന്നു. ഗായത്രി തപ്പി സെര്‍ച്ച് എഞ്ചിനിലൂടെ സൂര്യഗായത്രിയുടെ അടുത്തെത്തിയ കഥയാണിപ്പോള്‍ അതുല്യ പറയുന്നത്.
എനിക്കും പങ്കു വെക്കണേ എന്റെ ബ്ലോഗ് അനുഭവം... ഞാനിന്നു കരഞ്ഞ് മരിക്കും....
കുമാറെട്ടാ ഫോണ്‍ നബര്‍ തരാമൊ? ഞാന്‍ ഒന്നു ശബ്ദമെങ്കിലും കേള്‍ക്കട്ടെ?
500ആമത്തെ കമന്‍റ് ഞാന്‍ ബൂക്ക് ചെയ്യുന്നു....അതാരെങ്കിലും അടിച്ചുമാറ്റിയാല്‍ ബൂലോഗകോടതിയില്‍ ഞാന്‍ കേസ് ഫൈല്‍ ചെയ്യുന്നതാണ്
സെമി
[1000 തികക്കണമല്ലോ]
മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത ഞങ്ങളെ പോലുള്ള ഹതഭാഗ്യര്‍ക്കായി സദ്യയുടെ ഒരു പോട്ടം എങ്കിലും പോസ്റ്റുക.
425 ഞാനാണേ
ഇത് അഞ്ചൂറിലും ആയിരത്തിലും നില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
സോറി ഡാലി, 400 അടിക്കാന്‍ മോഹമുണ്ടെന്ന് അറിയില്ലായിരുന്നു.
422 കമന്റുകള്‍. അടുത്ത കണക്കെടുപ്പ് ഊണിനുശേഷമായിരിക്കും. ബീ റ്റി എച്ചിന്റെ അടുക്കളയില്‍ നിന്നും അവിയലിന്റെയും സാംബാറിന്റെയും മണം വരുന്നു. അപ്പോള്‍ മറുനാട്ടിലിരിക്കുന്നവരെ നമുക്ക് മാമുണ്ണാം.
വിശ്വത്തിനുവേണ്ടി കുമാര്‍.
ഇന്ന് ഈ ബ്ലൊഗ്ഗറിന്റെ സെര്‍വര്‍ അടിച്ചു പോകുമെന്നാ തോന്നുന്നത് എന്റെ കണ്ടാര മുത്തപ്പാ
പടച്ചോനെ.. ലഞ്ച് ബ്രേക്കിനു പോകുന്നതിനു മുമ്പ് 500 അടിക്കാനുള്ള അവസരം തരേണെ.. ആമീന്‍
വക്കാരി, മീറ്റുകള്‍ ബ്ലോഗ്ഗെര്‍മാരില്‍ വരുത്തുന്ന മാറ്റത്തെ കുറിച്ച് ഗവേഷണം ചെയ്യാന്‍ പോയിരിക്കുന്നു.
ചാനലുകളും പത്രക്കാരും മുഴുവന്‍ ഇവിടെ നിറയെ ഉണ്ട്. എല്ലാവരും ചിത്രങ്ങള്‍ എടുക്കുന്നു.. റിപ്പോര്‍ട്ടുകള്‍ എഴുതുന്നു.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഫോണ്‍കോളുകള്‍ ഈ ഹാളില്‍ നിറയുന്നു. മിക്കവാറും എല്ലാവരും അവരുടെ ശബ്ദ സാന്നിദ്ധ്യവുമായി ഇവിടെ ഉണ്ട്.
നമ്പര്‍ ഇല്ലാത്തവര്‍ക്ക് 9349192320
വിശ്വത്തിനുവേണ്ടി കുമാര്‍.
വാചകമടി മാത്രേ നടക്കുന്നുള്ളോ? ഊണ് കാലമായില്ലേ?
മണി 2 കഴിഞ്ഞുകാണുമല്ലോ കൊച്ചീല്‍?
ആര്‍ക്കും ഒന്നും കഴിക്കണ്ടേ?
we have ensured that a hurricane of comments will not crash it again
ഇത് ശനിയന്‍റെ ഉറപ്പാണ്.......ഇപ്പോള്‍ ബുള്ളറ്റ്പ്രൂഫാണത്രെ....അതു കൊണ്ട് സര്‍വറിനെക്കുറിച്ച് പേടി വേണ്ട
സെമി
ഡ്രിസിലേ,
ആ ആഗ്രഹം നല്ലതല്ലാട്ടോ..........
500 ഈസ് ബുക്ക്ട് ബൈ മീ
സെമി
അയ്യോ വിശാലേട്ടാ.. ഞാന്‍ നമ്പര്‍ നൊക്കി അടിക്കുന്നതില്‍ ഒരു മ.ബു... എന്റെ നമ്പര്‍ വരും അപ്പൊ ഞാന്‍ അടിക്കും. നിങ്ങള്‍ അടികെന്റെ വിശാല ഗുരൊ..
ഈ സെര്‍വറ് പോകില്ല എന്നു ഏവൂര്‍ജി ഇന്നലെ ഉറ്പ്പു പറഞ്ഞതല്ലെ ഷിജു?
നദീറെ എന്നൊടു മത്സരിക്കല്ലേ.... ഞാന്‍ കോലു മുട്ടായി വാങ്ങി തരാം
സന്തോഷവാര്‍ത്ത.
ഇന്ത്യന്‍ സമയം 3 പി എം (ദുബായ് സമയം 1.30) ക്ക് ഏഷ്യാനെറ്റ് ന്യൂസില്‍ മീറ്റിന്റെ റിപ്പോര്‍ട്ട് ഉണ്ടാവും.
അതുല്യ ചേച്ചി, ദുര്‍ഗ്ഗ, മുല്ലപ്പൂ, ശ്രീജിത്ത് എന്നിവരുമായുള്ള കുഞ്ഞഭിമുഖവും ഉണ്ടാാവും.
വിശദമായ് ടെലിക്കാസ്റ്റ് മറൈന്‍ ഡ്രൈവ് എന്ന പരിപാടില്‍ പിന്നെ ടെലിക്കാസ്റ്റ് ചെയ്യും.
വിശ്വത്തിനുവേണ്ടി കുമാര്‍.
അപ്പ കഷ്‌ണത്തിനു മേല്‍ ചാടി വീഴുന്ന പൂച്ചകളെ പോലെ, 500 എത്തുമ്പോല്‍ എല്ലാവരും ചാടി വീഴും സെമീ.. മ്യാവൂ.. ക്യാവൂ.. ക്യൂ.. മ്യ്യൂ. ഫ്സഹ്ദൊപ് .. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ആ വിശാലേട്ടനെ ഒന്നു പിടിച്ചു കെട്ടണെ.. പുള്ളിക്കാരന്‍ ‘അയ്യൊ’ ‘അമ്മെ’ ‘ചുമ്മ’ എന്നൊക്കെ എഴുതി 500 അടിക്കും.
സന്തോഷ് said...
ബൈ ദ വേ, ഇനി അമ്പതിനു സമയമാവുമ്പോള്‍ വരാം...
സന്തോഷേട്ടന്‍ 50- കമന്റ് ആകുമ്പോള്‍ തിരിച്ചെത്താം എന്നു പറഞ്ഞ് പോയതാണ് . ഇപ്പോള്‍ 450 ആകാറായി
കുമാറെട്ടാ ആ ഫൊണ്‍ എടുക്കൊന്ന് ഞാന്‍ എത്ര നേരമായി ശ്രമിക്കുന്നു
അയ്യയ്യോ, ഗള്‍ഫന്മാരൊക്കെ ആപ്പീസിലാണല്ലേ ? ആരാപ്പോ അതൊന്നു റെക്കോഡുക ? എല്‍ജി ഉറങ്ങി. നാട്ടിലെല്ലാരും കൊച്ചിയിലും. ആറ്ക്കെങ്കിലും സാധിക്കുമെങ്കില്‍ റെക്കോഡു ചെയ്യണേ.
വിശാലാ, സോന എന്ന സോള്‍ ഗടിയോടൊന്നു പറയൂ. അല്ലെങ്കില്‍ കുറുമിയോടു പറയൂ കുറുമാനേ. അനിലേട്ടാ, സുധേച്ചി ജോലിയിലാണോ ? അല്ലെങ്കില്‍ പ്ലീസ്
ഡ്രിസില്‍ said...
അപ്പ കഷ്‌ണത്തിനു മേല്‍ ചാടി വീഴുന്ന പൂച്ചകളെ പോലെ, 500 എത്തുമ്പോല്‍ എല്ലാവരും ചാടി വീഴും
ഡ്രിസ്സില്‍ പൂച്ച ആ സമയത്ത് ഒന്ന് മാറി നിന്നോണെ.
ഷിജൂ...
പേടിക്കേണ്ട.. ഡ്രിസില്‍ പൂച്ച ആ സമയത്ത് ലഞ്ച് ബ്രേക്കിലായിരിക്കും.
എന്താ 450 എത്താറായപ്പോഴേക്ക് ഒരു നിശബ്ദത.
കുമാറേട്ടനെ വിളിച്ചു...
അവര്‍ അവരുടെ അപ്പ കഷ്ണത്തിനായി തയാറെണ്ടുക്കുനു (ഇവിടെ കുറെ പൂച്ചകളും)..
ഒരു പാടു ആളുണ്ടത്രേ.. ഇന്ത്യന്‍ സമയം 3 മണിക്ക് ഏഷ്യാനെറ്റ് കാണിക്കുനു. മൈയിന്‍ വാര്‍ത്ത മൈയിന്‍ വാര്‍ത്തകളില്‍
445
Asianet-ലെ ന്യൂസ് ആരെങ്കിലും ഒന്നു record ചെയ്യൂ.
അയ്യോ അത് കൈവിട്ട് പോയി...........ഡ്രിസിലേ, നിന്‍റെ വാക്കുകളിലെ അര്‍ത്ഥം പൂറ്ണ്ണമായി ഇപ്പോള്‍ മനസ്സിലാകുന്നു
മാധ്യമത്തില്‍ വന്ന വാര്‍ത്ത എല്ലാരും വായിച്ചിട്ടില്ല്.എ..? ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കുക.
സ്കോറിംഗ് റേറ്റ് കുറയുന്നു.
ഈ അവസരം എനിക്കു തരണമെന്നു ഞാന്‍ ശക്തമായി.........അപേക്ഷിക്കുന്നു
ഊണ് തുടങ്ങിയോ?
മെനു എങ്ങനെ?
സദ്യ അല്ലേ?
നദീറെ കരിങ്കാലി.................
നിന്നെ പിന്നെ കണ്ടൊളാം
അരമണിക്കൂറുകഴിഞ്ഞ് ഏഷ്യാനെറ്റിലെ ഇന്റര്‍വ്യൂ റെക്കോര്‍ഡ് ചെയ്യണെമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിളികള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ട് ദാ ഓടുന്നു വീട്ടിലിയ്ക്ക്.
450 ഞാന്‍ തന്നെ..... ഹ ഹ ഹ ഹ ഹ ... കൊലച്ചിരി.. ഹി ഹി ഹി ഹി ഹി ഹി.. കൊലയല്ലാത്ത ചിരി..
500 ഞാന്‍ വിട്ടുതരുന്നു. ഭക്ഷണം കഴിക്കാന്‍ പോകേണ്ട സമയമായി. 1.30-നു വാര്‍ത്ത കാണണം. റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം ഇല്ല. സോറി.
ഡ്രിസില്‍ said...
മാധ്യമത്തില്‍ വന്ന വാര്‍ത്ത എല്ലാരും വായിച്ചിട്ടില്ല്.എ..? ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കുക.
നിഷാദ് കൈപ്പള്ളി ആരാണ്. ഏതു പേരിലാണ് പുള്ളി ബ്ലോഗ്ഗുന്നത്.
ഓടണ്ട, അനിലേട്ടാ. ഞാന്‍ സുധേച്ചിയെ ചാറ്റില്‍ സോപ്പിട്ടിട്ടുണ്ട്. സമ്മതിച്കല്ലോ ചെയ്യാം ന്നു. ഇങനെയാ വെവരമുള്ള ഭാര്യമാരുന്ദെങ്കില്‍... (എനിക്കാരുന്നെങ്കില്‍ ഇപ്പോ മനൂനെ വിളിക്കേന്ദി വന്നേനെ.. റെക്കോഡു ചെയ്യാന്‍ അറിയാമെങ്കിലല്ലേ ?.. ഹി ഹി... ആരുമറിയണ്ടാ... ഹന്നമോള്‍ക്കു പോലുമറിയാമാരിക്കും..:)
അപ്പൊള്‍ ഏഷ്യനെറ്റ് വാര്‍ത്ത നമ്മള്‍ കാണും അല്ലെ കുട്ടേടത്തി..
സുധചേചിക്കു ലാത്സലാം
കാണും ഡാലി.
ഷിജുവിന്റെ ലിങ്ക് എവിടെ ? വന്നില്ലല്ലോ. ഒന്നൂടി ഇടാമോ ഷിജു ?
കൈപ്പള്ളി ആദ്യകാല ബ്ലോഗറാണ്. ഇപ്പോള്‍ ബ്ലോഗില്‍ ആക്റ്റീവല്ലെന്നു തോന്നുന്നു. പക്ഷെ, ഓണ്‍ലൈന്‍ ബൈബിള്‍, അങനെ പല പല കലാ പരിപാടികളും ഉണ്ട്. കൂടുതല്‍ ഗുരുക്കളൊക്കെ വരുമ്പോള്‍ പറഞു തരും.
'ഇഞ്ചി പുളിയിഞ്ചി, കാളനും തോരനും...ചൊവ്വരി കൊണ്ടുള്ള പായസവും.’
പുത്തന്‍ അപ്ഡേറ്റ്: കുമാര്‍ ബായ് അടക്കം മൊത്തം ബ്ലോഗേഴ്സ് ഞം ഞം ബിസിയാണ്. ഫോണ്‍ പെട്ടെന്ന് തന്നെ കട്ട് ചെയ്ത് ‘പിന്നെ വിളിയെടാ അപ്പീ’ എന്ന് നെടുമങ്ങാട് സ്റ്റൈലില്‍ പറഞ്ഞുകട്ട് ഫോണ്‍ ചെയ്തു.
‘ശ്രദ്ധ മാറുമത്രേ.....‘
എല്ലാവര്‍ക്കും ആശംസകള്‍ ..
കമന്റ് മീറ്റ് ഗംഭീരം...അതുല്യ ചേചിയ്ക്ക് വിളിച്ചു..ഊണ് കഴിക്കുന്നു എല്ലാവരും..എല്ലാവര്‍ക്കും ഊണാശംസകള്‍ ..
500നായി കാത്തിരിക്കുന്നു..വിരലിന് ഇത്തിരി പരിക്ക് പറ്റിയെങ്കിലും (ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ ദേവെട്ടന്റെ കാറിന്റെ ഡോര്‍ അടയ്ക്കുമ്പോ പറ്റിയത്) ആ കമന്റ് എന്റേതായിരിക്കും ..തീര്‍ച്ച!!!
സസ്നേഹം
ഇബ്രു
ഇവരൊക്കെ സദ്യയുണുന്നതു കേള്‍ക്കുമ്പോള്‍ തന്നെ സഹിക്കുന്നില്ല.
കുട്ടേയ്ടത്തി അവിടെ എത്ര മണി?
ഉറക്കം കളഞ്ഞാണൊ റണ്‍സ് എടുപ്പ്?
കുട്ടേടത്തിക്കും ലാത്സലാം
യു ഏ ഇക്കാരൊക്കെ ഊണു കഴിക്കാന്‍ പോയോ?
ഇബ്രു.. മോനെ വേണ്ടാ...ഞാന്‍ വിശന്നിരിക്കാന്‍ തുടങ്ങിയിട്ടു 2 ദിവസമായി.. ഈ അപ്പകഷ്ണം എനിക്ക്..
സദ്യക്കു പച്ചടി കിച്ചടി ഐറ്റംസ് ഉണ്ടൊ വിശാലേട്ടാ..
എല്ലാവര്‍ക്കും ഊണാശംസകള്‍ ..
500നായി കാത്തിരിക്കുന്നു..വിരലിന് ഇത്തിരി പരിക്ക് പറ്റിയെങ്കിലും (ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ ദേവെട്ടന്റെ കാറിന്റെ ഡോര്‍ അടയ്ക്കുമ്പോ പറ്റിയത്) ആ കമന്റ് എന്റേതായിരിക്കും ..തീര്‍ച്ച!!!
illa ibru, i wont allow it
470
ഞാന്‍ മൂന്നര വരെ സുഖായിട്ടുറങി ഡാലി. എന്നെ കെട്ടിയോണ്‍ പറ്റിച്ചതാ. ഞാനുറങി പോയാലെന്നെ വിളിക്കണേ, എന്നു ശട്ടം കെട്ടി ആ പെങ്കൊച്ചിനെ ഉറക്കാന്‍ പോയതാ, ഞാനൊരു പത്തര ആയപ്പോ. അങേരു വിളിച്ചില്ലാ :(. അതുകൊണ്ടു ബിന്ദുവും എല്‍ജിയും കൂടി അറ്മാദിച്ചപ്പോള്‍ കൂടാന്‍ പറ്റിയില്ല :(.
ഇവിടെ രാവിലെ 5.13. അവരു രണ്ടും നല്ല ഉറക്കമാ.
Kuttyedathi said...
ഷിജുവിന്റെ ലിങ്ക് എവിടെ ? വന്നില്ലല്ലോ. ഒന്നൂടി ഇടാമോ ഷിജു ?
കുട്ടേടത്തി,
എന്റെ ബ്ലൊഗ്ഗിലേക്കുള്ള ലിങ്ക് ഇതാ
ഇതു തന്നെയല്ലേ ലിങ്ക് കൊണ്ട് ഉദ്ദേശിച്ചത്.
എന്തായി..? എന്തായി? സദ്യ കഴിഞ്ഞോ?
കുട്ടേടത്തി 500 അടിക്കാന്‍ ഇരിക്കുകാണെന്നാ തോന്നുന്നത്. ഇവിടെ ഇപ്പോള്‍ തന്നെ തിക്കും തിരക്കുമാണ് . പുറകില്‍ നിന്ന് വല്ലാതെ തള്ളുന്നു.
അമ്പതടിക്കാന്‍ സമയമായോ എന്നന്വേഷിച്ചു വന്നതാണ്. മണി 2:19 AM. ഇതു കയ്യീന്നു പോയല്ലോ ഭഗോതീ...
ഇതിലെ 500 എനിയ്ക്കടിക്കാന്‍ പറ്റണേ എന്റെ കാനാടി കുട്ടിച്ചാത്താ...
അതിമോഹമാണ് മോളേ ദിനേശീ എന്നും പറഞ്ഞ് ഇപ്പൊ വരും വിശാലേട്ടന്‍, സന്തോഷ്, വക്കാരി സാര്‍ ഒക്കെ....
കുട്ടേടത്തി ഇതാണ് സ്പോര്‍ട്സ് വുമണ്‍ സ്പ്രിരിറ്റ്.. കുട്ടേടത്തിക്കു ജോലിതിരക്കന്നു ഇന്നലെ എല്‍ജിസ് പരഞ്ഞു ... അതു കഴിഞ്ഞൊ? ഹന്നമോള്‍ നേരത്തെ എണീക്കണാളാണൊ?
ഇല്ല..ഡാലീ,, സെമീ..വിരലിന്റെ പരിക്ക് ഞാന്‍ കാര്യമാക്കുന്നേയില്ല..500നു വേണ്ടി ഞാനിവിടെ തന്നെയുണ്ട്..
പോയി കിടന്നുറങ്ങെന്റെ സന്തോഷേ.. പ്ലീസ്..
ബിരിയാണി കുട്ട്യെ.. ഞാനൊക്കെ കുറെ നേരായിട്ടാ.. വേണ്ട മൊളെ ദിനേസി എന്നു ഞാന്‍ തന്നെ പറയുന്നു
500 അടിക്കാറായി അല്ലെ. യു ഏ ഇ ബ്ലോഗ് അപ്പോള്‍ ഫോളോഓണ്‍ ചെയ്യേണ്ടി വരില്ലേ.
ഇളംതെന്നല്‍ എന്നെ ‘കുലീനന്‍‘ എന്ന് സെര്‍ട്ടിഫൈ ചെയ്തിരിക്കുന്നു. Microsoft Certified Software Professional എന്നത് പോലെ ilamthennal Certified Blogger Kuleenan. കേള്‍ക്കാനൊരു സുഖം ഉണ്ട്.
ബിരിയാണിക്കുട്ടി said...
ഇതിലെ 500 എനിയ്ക്കടിക്കാന്‍ പറ്റണേ എന്റെ കാനാടി കുട്ടിച്ചാത്താ...
അതിമോഹമാണ് മോളേ ദിനേശീ എന്നും പറഞ്ഞ് ഇപ്പൊ വരും വിശാലേട്ടന്‍, സന്തോഷ്, വക്കാരി സാര്‍ ഒക്കെ....
പറഞ്ഞ് നാക്കെടുത്തില്ലാ അതിനു മുന്‍പേ സന്തോഷേട്ടന്‍ എത്തി. വക്കരി അപ്പുറത്ത് പതുങ്ങി നില്‍പുണ്ടാവും. എനിക്കുറപ്പാ
കിടന്നിട്ടുറക്കം വരണില്ല ബിര്യാണീ... കണ്ണടച്ചാലും തുറന്നാലും 500 എന്ന നമ്പര്‍ വെണ്ടയ്ക്കാ മുഴുപ്പില്‍ മുമ്പില്‍...
പുല്ലൂസ്: വിശാലെട്ടന്‍ പറഞ്ഞത് കേട്ടില്ല.. എല്ലാമുണ്ട്.. കാളന്‍, അവിയല്‍, പായസം, മധുരകറി....
എന്തിന്ന വെറുതെ അറിഞ്ഞീട്ട്.......വിശപ്പു കൂറ്റുമെന്നല്ലതെ..
2.15 നൊക്കെ എണീറ്റ് 50 അടിക്കാന്‍ വരുന്ന സന്തോഷെട്ടാ......
പിന്നെ നമ്മളു കണ്ടൊളാം
അയ്യോ ഐറ്റംസ് ചോദിക്കാന്‍ പറ്റിയില്ല!!!
പലര്‍ക്കും റെയ്ഞ്ച് ഇല്ലാത്തതു കാരണം (ഫോണിന്‍) കഷ്ടപ്പെട്ടാണ്‍ ആശംസകള്‍ അറിയിച്ചത്!
ഞാനിവിടെ തന്നെയുണ്ട്..
കമന്റ് നമ്പര്‍ 481
എനിക്കഞ്ഞൂറൊന്നും വേണ്ട ഷിജുവേ. ഷിജു എടുത്തോ :) അതൊരു കണ്‍ഫ്യൂഷന്‍ പറ്റിയതാ ഷിജു. മാധ്യമം ലിങ്കെന്നു വായിച്ചപ്പോള്‍ ഞാനോര്‍ത്തു, ഇന്നലത്തെ മീറ്റിനെ പറ്റി, എന്തെങ്കിലും വന്നതിന്റെ ലിങ്കാരിക്കുമെന്നു. ഇപ്പോ ഒന്നൂടി വായിച്ചപ്പോള്‍ ക്ലിയറായി. ഷമി.
അവളൊരു ആറരയോടു കൂടി ഉണരും, ഡാലി. പണി തെരക്ക് തീറ്ന്നിട്ടില്ല. അവരുടെയൊപ്പം അറ്മാദിക്കാന്‍ പറ്റാത്തതിന്റെ സങ്കടം :(
ഹഹ..പാവം സന്തോഷും ദാ, എന്നെ പോലെ ചീച്ചി മുള്ളാനെഴുന്നേറ്റു വന്നിട്ടുണ്ടു.:)
സന്തോഷേട്ടാ,അമ്പതടിക്കാന്‍ പറ്റാത്തതോര്‍ത്ത് സങ്കടപ്പേടാതെ.....500 അടിക്കാന്‍ സഹായിക്കൂ...ഒന്നെങ്കില്‍ ഞാന്‍ അല്ലെങ്കില്‍ താങ്കള്‍....വേറാര്‍ക്കും വിട്ടുകൊടുക്കരുത്.......അഗ്രീഡ്???
ഇപ്പൊ ഒരു കണ്‍ഫ്യൂഷിഒന്‍........500 അടിക്കണോ വാര്‍ത കാണണോ....അപ്പൊ വാര്‍ത്ത കാണാല്ലേ.....അത് കഴിഞ്ഞു വരാം
സെമി
ചോറ് പകുതിയേ കഴിച്ചുള്ളൂ..
500 നോട് അതിമോഹമില്ല.. എന്നാലും..
500...........
അപ്പോള്‍ എന്തൊക്കെയായി..?
കമന്റ് 490-ല്‍ എത്തിയിരിക്കുന്നു. എല്ലാവരും കടിപിടി തുടങ്ങി കഴിഞ്ഞു. ബ്ലൊഗ്ഗര്‍ സെര്‍വര്‍ വിറകൊള്ളുന്നു
500 ആയോ?
500 ല്‍ ഒന്നും വല്യ കാര്യല്യ. 400 ആണ് മെയിന്‍
അഞ്ഞൂറടിക്കുവാന്‍ എല്ലാവരും ബദ്ധശ്രദ്ധരായി ഇരിക്കുകയാണെന്നറിയാം, ഒപ്പം ഞാനും കൂടുന്നു. ഇതുവിട്ടാല്‍ പിന്നെ ഡിമാന്‍ഡുള്ളതു ആയിരമാ, അതുവരേയ്ക്കും കാത്തിരിക്കാന്‍ വയ്യ.
ഇല്ലേ?
:
അയ്യോ ആയില്ലെ?
ഈ 500 എനിക്കു കിട്ടാന്‍ ഞാന്‍ ചില്ലറ കൂടൊത്രം ഒക്കെ ചെയ്തിട്ടാ വന്നിരിക്കുന്നത്.. ആരും ഉറക്കം കളയണമെന്നില്ല...
ഡാലീ നമ്മള്‍ തമ്മില്‍ വേണോ ഒരു അന്താരാഷ്ട്ര ഗോമ്പറ്റീഷന്‍?
സന്തോഷേ.. ദേ ആരൊ വിളിക്കുന്നു.. പോയി നോക്കീട്ടു വാ...
500-)ം കമന്റ് ആകുമെന്ന പ്രതീക്ഷയോടെയാണീ കമന്റ് ..
ഒന്നു റിഫ്രഷ് ചെയ്തു വരുമ്പോള്‍ തന്നെ 5 or 10 കമന്റ്സ് കൂടുതല്‍ വരുന്നു
500 ആദ്യം അടിക്കാനുള്ള ആക്രാന്തതില്‍ ടൈപ്പ് ചെയ്യുന്നതില്‍ spelling mistake ധാരാളം.
പോയി!
കയ് വിട്ടു പോയി.. :-(
പെറീങ്ങൊടഏഏഏഏഏ.......
എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുനില്ല
പോനാല്‍ പോകട്ടും പോടാ...
500 ഇല്ലെങ്കില്‍ 600.. അല്ല പിന്നെ...
ഞാന്‍ തെന്നെ 500
ബാറ്റ് അപ് പെരിങ്ങോടരെ!
ബിരിയാണ്യേയ് കൂടൊത്രം പോലും ഏട്ടിലല്ലോ
മണ്ണും ചാരി ഇരുന്നവന്‍ പെണ്ണും കൊണ്ട് പോയി. പെരിങ്ങോടനാണേ 500
അമ്മമ്മോ
ഞാനൊരു കമന്റിടാന്‍ വന്നപ്പോഴാ അഞ്ഞൂറാന്മാരും ജനിച്ചത് കണ്ടത്. അപ്പാപ്പാ കേരളരേ.
ലോ ലപ്രത്തു മിനുട്ട് ഞാന്‍ ഇട്ടേ. ഒരു മണിക്കൂറു കിട്ടിയിരുന്നെങ്കില്‍ മിനിട്ടൊന്നു ഭംഗിയാക്കാമായിരുന്നു.
ഷിജു, നിഷാദ് ഒരു അന്തംവിട്ട പുലിയാണ്. സൂര്യന്റെ കീഴിലുള്ള ഏത് സംഗതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ഒരാളെ ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളു (പിന്നെ ഒന്ന് ദേവേട്ടന്‍). നിഷാദിനെക്കുറിച്ച് ഞാന്‍ പണ്ട് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് ഇവിടെ വായിക്കാം. അതില്‍ നിഷാദിന്റെ സൈറ്റുകളുടെ ലിങ്കുകള്‍ ഉണ്ട്.
തിരക്കുകള്‍ മൂലമാണെങ്കിലും, നിഷാദ് ബ്ലോഗ് ചെയ്യാതിരിക്കുന്നത് സത്യത്തില്‍ ഒരു നഷ്ടമാണ്.
ആ പെരിങോടനെ നമുക്കെല്ലാം കൂടി ചുമ്മാ കൊല്ലാല്ലേ ? ഇതുവരെ പതുങിയിരുന്നിട്ടെവിടുന്നു ചാടി വീണെടാ സമയത്തു ?
സന്തോഷ്ജിയുടെ പ്രോഗ്രാം ഒന്ന് അപ്ഗ്രേഡ് ചെയ്യണംന്നാ തോന്നണേ. കൃത്യം അഞ്ഞൂറാകാറായപ്പോള്‍, അലാമ്മടിക്കുന്ന വരെ കറക്റ്റ്. പഷേ, പിന്നീടുള്ള ഭാഗം കോഡു മാറ്റിയെഴുതണം :)
പെരിങ്ങോടാ..ഡിലീറ്റ് ചെയ്ത കമന്റ് പരിഗണിച്ചാല്‍ മണ്ണും ചാരി നിന്ന പെരിങ്ങോടന്‍ 500-)ം കമന്റു കൊണ്ട് പോയി ..കണ്‍ഗ്രാറ്റ്സ്...
ഇവിടെ ആര്‍മ്മദികൂ കുട്ട്യെടത്തി. പുല്ലൂസ് ആ ലിങ്കിന് നന്ദി..
ഊണു കഴിഞാല്‍ കലാപപരിപാടികള്‍
ഹാഹാ എല്ലാരേം പറ്റിച്ചേ :) എനിക്കു ഭയങ്കര സന്തോഷം :)))
സൂത്രം പറയാം, ഫയര്‍ഫോക്സില്‍ കമന്റ് വേറൊരു റ്റാബില്‍ തുറന്നുവച്ചു, ടൈപ്പ് ചെയ്തു റെഡിയാക്കിയും വച്ചു. എന്നിട്ട് പഴേ റ്റാബില്‍ പോസ്റ്റ് റിഫ്രഷ് ചെയ്തോണ്ടേയിരുന്നു, എന്റമ്മേ എന്തൊരു സ്പീഡിലായിരുന്നു പോക്ക് 480 മുതല്‍ അഞ്ഞൂറുവരെ എനിക്കു കണ്ണൊന്നും കാണാന്‍പാടില്ലായിരുന്നു കുറച്ചുനേരം, അവസാനം 496 എന്നൊക്കെ കണ്ടപ്പോള്‍ റ്റാബ് സ്വിച്ച് ചെയ്തു കണ്ണടച്ചു പബ്ലിഷ് അടിച്ചു. വീണ്ടും പോസ്റ്റ് റിഫ്രഷ് ചെയ്യുമ്പോഴുണ്ട് 506, കൈയേന്ന് പോയിയെന്നു കരുതിയതാ, ജസ്റ്റ് രക്ഷപ്പെട്ടു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി :)
പേടിക്കേണ്ട സന്തോഷേട്ടന് 501ആം സ്ഥാനമുണ്ട്
പെരിങ്ങോടരെ, 500-ല്‍ കാര്യമില്ല, 1000-ലാണ് കാര്യം... 500 പുളിക്കും, 1000 മധുരിക്കും.
ഇനിയിപ്പൊ സ്റ്റുഡിയൊയില്‍ നിന്നു വീണ്ടും ബി.ടി. എച്ചിലേക്ക്...
വെറുതെ കൊല്ലാം കുട്ടേടത്തി... ഇങ്ങനെ ഉള്ളാവരെ അധിക വച്ചൊടിരുന്നൂടാ..
ഞാന്‍ ഒരു പുതിയ കോഡ് എഴുതാന്‍ പോകുന്നു.
500 -ഇല്‍ കമന്റിടാന്‍....
ഇപ്പോ ലവരെ വിളിച്ചു ശല്യം ചെയ്യല്ലേ, പുല്ലൂരാനേ. ലവരൊക്കെ സദ്യ ആസ്വദിക്കട്ടെ.
അല്ലാ.. പിന്നെ.. 500 ഒക്കെ ഏത് പെരിങ്ങോടനും അടിക്കാം... ഇനി ഒരേയൊരു ലക്ഷ്യം.. ആയിരം.
പുല്ലൂരാനെ ചൊവ്വരിയുടെ പായസമാണെന്നാ കേട്ടതു്. പാലക്കാടു ഭാഗത്തു മാത്രമാണു് ഈ പായസം പ്രധാനമെന്നാ ഞാന്‍ കരുതിയിരുന്നതു് (നവോദയയിലെ സ്ഥിരം ഞായറാഴ്ചപായസ്സമായിരുന്നു) എല്ലായിടത്തും ഫേമസ് ആണല്ലേ ചൊവ്വരിപ്പായസം.
ഏഷ്യാനെറ്റില്‍ വാര്‍ത്ത നടക്കുന്നു, റെക്കോര്‍ഡ് ചെയ്യുന്നവരുടെ ശ്രദ്ധതെറ്റിക്കാതിരിക്കുക.
ഇത് ആയിരത്തിലൊന്നും നില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല!
ആ ഗിന്നസ്സ്ബുക്കുകാരെ വിളിക്കോ....
ദുഷ്ടാ പെരിങ്സ്.. ഈ സൂത്രം ഒക്കെ കൊണ്ടാണ് നടപ്പ് അല്ലേ.. സന്തോഷേട്ടാ കേട്ടാ ഈ പറയണത്..
അപ്പൊ കാമറ ബി ടി എച്ചിലിലേക്ക്..
ഇതാ എച്ചിലില്ലകള്‍ വലിച്ചെറിയുന്ന മനോഹര ദൃശ്യം...
ആരും ഇനി മണം പീടിച്ചിരിക്കേന്റാ.. എല്ലാം അവിടെ കഴിഞ്ഞു. ഇനി കൊലാപരിപാടികല്‍ മാത്രം
ചതിയാ, ദുഷ്ടാ!!
ഏതായാലും സമയം 2:45 ആയ സ്ഥിതിയ്ക്ക് ഇനി ഞാന്‍ ഉറങ്ങട്ടെ.
അവരൊക്കെ പായസം മൂക്കുമുട്ടെ തിന്നീട്ട് ഉരങ്ങിയൊ എന്തൊ? ഒരു ആപ്ലെറ്റും ഇല്ലാലാ..
കേരളത്തിലെ ബൂലോഗരു സദ്യയെല്ലാം കഴിച്ചു പായസം കുടിച്ചു “പൂസായപോലെ” നടപ്പാണെന്നു് അതുല്യേച്ചി കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. പായസം പാല്‍ പായസമായിരുന്നു, ഞാന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ചൊവ്വരിയുടേതല്ല. അടുത്തയിനമായ ബൂലോഗ ക്വിസ്സ് മത്സരത്തിലേയ്ക്കു ബ്ലോഗന്മാര്‍ നീങ്ങുകയായി. ഒരു ഉത്തരം ഇന്നലെ ഷാര്‍ജയിലെ മീറ്റില്‍ വച്ചു ചോര്‍ന്നിരുന്നു, ഉത്തരം “സാക്ഷി” എന്നാണു ചോദ്യം ഏതെന്നു അറിയില്ല. ഇതിനൊപ്പം തന്നെ വിശ്വം ഒരു ഏതാനും ഗ്രൂപ്പ് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുവാനുള്ള ശ്രമത്തിലുമാണു്. വാര്‍ത്തകള്‍ ഒരു ഇടവേളയ്ക്കു ശേഷം തുടരും (ഇടവേളയില്‍ ഉബൂണ്ടു ഷിപ്പ് ചെയ്ത പാക്കേജിലെ സീഡി കണ്ടെന്റ്സ് നോക്കണം, പുഴ.കോം അയച്ചുതന്നെ പാക്കേജില്‍ ഓര്‍ഡര്‍ ചെയ്ത ബുക്കില്‍ ഒന്നു കുറവ്; അവര്‍ക്കെഴുതണം, പിന്നെ ചിക്കണ്‍ മഞ്ചൂരിയാന്‍ പാഴ്സല്‍ കൊണ്ടുവന്ന പാത്രം കാലിയാക്കണം - എന്നാലും ഓഫീസിലെ പണിയൊന്നും ചെയ്യുകേലല്ലേടാ എന്നു കര്‍ത്താവു് ഉടയതമ്പുരാന്‍ സ്വര്‍ഗരാജ്യത്തിരുന്നു ചോദിച്ചുപോകുന്നു.)
ഏഷ്യാനെറ്റ് മെയിന്‍ ചാനലില്‍ ഇപ്പം ഫില്‍മി തമാശയാ.ന്യൂസ് ചാനലിലാണോ വാര്‍ത്ത?
500 അടിക്കാന്‍ ആകാത്തതില്‍ പ്രതിഷേധിച്ച്.. ഞാന്‍ ഈ കളിക്കളം വിടുന്നു..(വിശക്കുന്നു. വല്ലതും ഞണ്ണട്ടെ) അപ്പോള്‍ ദമനകന്‍....
നാളെ കാണാം..
ആക്ച്വലി അവിടെ എത്ര പേര് വന്നിട്ടുണ്ട്?
മഴയുണ്ടോ? ഇതൊക്കെ ആരോടാ ഇപ്പൊ ഒന്നു ചോദിക്കാ? ഇവിടെ ഏഷ്യ്യാനെറ്റൊന്നും ഇല്ല. ആരാ റെക്കോഡ് ചെയ്യുന്നേ?
കമന്റ് നമ്പര്‍ 541 - ഇപ്പം യു.ഏ.ഈയില്‍ സമയം 1:52PM. ഞാന്‍ ലഞ്ച് കഴിക്കാന്‍ പോണു. തിരിച്ച് വരുമ്പഴേക്ക് എത്ര കമന്റ് വന്നിട്ടുണ്ടെന്ന് നോക്കീട്ട് കമന്റുകളുടെ സ്പീഡും മൈലേജും ഒന്ന് അളക്കണം
നൂറുപോയി, നൂറ്റമ്പതുപോയി, ഇരുന്നൂറ്, അഞ്ഞൂറ്...ഒരഞ്ഞൂറ്റി അമ്പതെങ്കിലും, അല്ലെങ്കില്‍ ആയിരം
ഫീകരരെ ഒന്നു വിളിക്കട്ടെ. ഉണ്ടു തീര്‍ന്നു കാണത്തില്ലിയോ.
ആരാ ഗഡീ 550?
അതു ഞാനോ
ശ്രീജിത്തിനെ വിളിച്ചിരുന്നു..
ക്വിസ് പ്രോഗ്രാം സ്റ്റാര്‍ട്ട് ചെയ്യുവാനിരിക്കുന്നു..
ഈ കമന്റ് 550 എങ്കിലും കിട്ടാനുള്ള ശ്രമം :(
ഇതാരാ താടിയില്ലാത്ത ഒരു മഞ്ചിത്ത് ചേട്ടന്‍? എല്‍ജി ഇതു കണ്ടാല്‍ വിശ്വസിക്കില്ല..
550 അടിക്കാന്‍ നെരം കേറി വന്നിരിക്കുന്നു...
നിങ്ങടെയൊക്കെ ഈ സ്മാര്‍ട്ട് നെസ്സ് കാണുമ്പോള്‍.... ആഹ്ലാദമലതല്ലുന്നളിയന്മാരേ...പെങ്ങന്മാരേ..
പോയിമോനേ ഇബ്രൂ, ഉറക്കമുണര്‍ന്നു വന്ന എനിക്കു കിട്ടി 550 എന്ന കുന്തം. ഇനി 600നായി കടിപിടി ആയിക്കോ :)
മഞ്ജിത് ചേട്ടാ
ഈ അഞൂറ്റിഅമ്പത് കാത്തിരിക്കുമ്പോള്‍ എങ്ങിനെ ചാടിവീണു?
കഷ്ടം ..ഇനി 600 ല്‍ ആണ് പ്രതീക്ഷ..
കണ്‍ഗ്രാറ്റ്സ്.
ഞാന്‍ കുമാറിനെ വിളിച്ചു. ക്ലാപ്പും വാങ്ങി!
അവിടെ അതുല്യ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു. . പട്ട്, ചുട്ടി, മിട്ടി, ചട്ടി, പിച്ചിയരിമ്പ്, വെട്ടിരുമ്പ് ഒക്കെ അണിഞ്ഞ് ഇവര്‍ ഓടിനടന്നു ചെത്തുന്നതിനിടയില്‍ മൈക്ക് കണ്ണില്‍പ്പെട്ടതില്‍ പിന്നെ ആര്‍ക്കും കൊടുക്കുന്നില്ല. അതു പിടിച്ചു പറ്റാന്‍ പലരും ശ്രമം നടത്തിയെങ്കിലും അവര്‍ നിറുത്തുന്നില്ല, മണ്ട നോക്കി ഇഷ്ടികക്കെറിഞ്ഞു നിലത്തിടുകയേ വഴിയുള്ളെന്നാണു ഒരു ബ്ലോഗന്‍ അഭിപ്രായപ്പെടുന്നത്
അങ്ങനെ ആദ്യമായി ന്യൂസിനിടയിലെ പരസ്യം കണ്ടു. ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി എണ്ണയില്‍ കണ്ണൊഴിച്ച് കാത്തിരുന്നത് മിച്ചം. ഒരു ബ്ലോഗ് മീറ്റും ന്യൂസില്‍ പറഞ്ഞില്ല്... :(
ഏഷ്യാനെറ്റുകാര്‍ കേരള ബ്ലോഗെര്‍സിനെ പറ്റിച്ചു.. കേരള ബ്ലോഗെര്‍സ്‍ നമ്മളെ പറ്റിച്ചു..
ഡ്രിസില്‍ said...
ഏഷ്യാനെറ്റുകാര്‍ കേരള ബ്ലോഗെര്‍സിനെ പറ്റിച്ചു..
എന്റെ ശക്തമായ പ്രധിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
ആരാ ഈ 450 അടിച്ചത്? പുള്ളിക്കാരനെ സമ്മതിക്കണം മാഷെ. 450 പോലൊരു നമ്പര്‍ വേറെ ഇല്ല. ആ ഡ്രിസിലാണെന്ന് തോന്നുന്നു 450 അടിച്ചത്. ഡാ ഡ്രിസിലെ.. നീ തന്നെ 450 അടിച്ചു അല്ലെ.. കള്ളന്‍..
ഉമേച്ചിയെ വിളിച്ചു... അമ്മയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞു ഉമേച്ചി തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ടിരിക്കുന്നു....
മണ്ടന്‍ ശ്രീജിത്തുമായി സംസാരിച്ചു... അവിടെ ക്വിസ് പ്രോഗ്രാം തുടങ്ങിയിരിക്കുന്നു.. അതുല്യയുടെ നേതൃത്വത്തില്‍.......
ചോദ്യങ്ങള്‍: പത്മശ്രീക്ക് സമാനമായ ബ്ലോഗ്ഗര്‍ അവാര്‍ഡ് നേടിയ താരം.... ഇങ്ങനെ നീളുന്നു...
ചോദ്യങ്ങള്‍ ഇ മെയില്‍. ആയി അയച്ചുകൊടുത്താല്‍ അവിടെ ചോദിക്കുന്നതായിരിക്കും എന്ന അറിയിപ്പ് ഇടക്ക് കേള്‍ക്കാമായിരുന്നു....
ചോദ്യം ചോദിക്കുന്ന തിരക്കിലായതിനാല്‍ അതുല്യ താങ്ക്യു വെരി മച്ച് എന്നു പറഞ്ഞു വേഗം അവസാനിപ്പിച്ചു.. ഇന്നലെ കുറുമാനെ കയ്യടിച്ച് സ്റ്റേജില്‍ നിന്നും ഇറക്കിയ പോലെ...
തുളസിയും ജോയും ആയി ബന്ധപ്പെടാനുള്ള ശ്രമം നടക്കുന്നു.... ഓവര്‍.. ഓവര്‍
പദ്മശ്രീക്കു തുല്യമായ ബ്ലോഗ്ഗര്‍ അവാര്‍ഡോ. കണ്ണൂസ് പണ്ട് പദമഭൂഷന്റെ കഥ പറഞ്ഞപോലായല്ലോ.
അപ്പോ ഞാന്‍ ഓഫ് ലൈന്‍ പോണു. ഇടക്കിടക്ക് വിളിക്കാം ലവരെ .
ഏഷ്യാനെറ്റ് 3പിയെമ്മിന്റെ വാര്‍ത്തയില്‍ കാണിച്ചു;
സ്പെയിനിലെ കാളപ്പോര്.
ശ്രീജിയുടെ മൂക്കിലൊക്കെ കാമറ മുട്ടിച്ച് ആണോ ഇന്റര്‍വ്യൂ ചെയ്തത്? എങ്കിലത് മുന്‍ഷിയില്‍ കാണിക്കുമായിരിക്കും.
ജാക്ക്സ് എക്സ്പോര്‍ട്ട്: അവര്‍ക്കല്‍പ്പം സമയം കൊടുക്കപ്പാ. പ്രയോറ്ട്ടിയൊക്കെയനുസരിച്ച് വരും.
മിക്കവാറും ഏഷ്യാനെറ്റ് സ്പഷലില്‍ ഇന്നത്തെ വാര്‍ത്തയോടൊപ്പം വരും.
ജോയും തുളസിയുമായി സംസാരിച്ചു.... നാളെ പുതിയ ജോലിയില്‍ പ്രവേശിക്കുന്ന തിരക്കിലായതിനാല്‍ ജോ കേരള മീറ്റില്‍ നേരിട്ട് സന്നിഹിതനായിട്ടില്ല...
തുളസി പരിപാടിയില്‍ പങ്കെടുത്ത് ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് ഓഫീസില്‍ എത്തിയിരിക്കുന്നു..
:::: ക്വിസിലെ ചോദ്യം:... പലതും പ്രതീക്ഷിച്ച് ഏഷ്യാനെറ്റില്‍ കണ്ണും നട്ടിരുന്ന് ചമ്മിയ വിദ്വാന്മര്‍ ആരൊക്കെ?...
Anil:അനില്‍ said...
ഏഷ്യാനെറ്റ് 3പിയെമ്മിന്റെ വാര്‍ത്തയില്‍ കാണിച്ചു;
സ്പെയിനിലെ കാളപ്പോര്.
പേടിക്കേണ്ട വൈകുന്നേരം കാണിക്കാനുള്ള ബ്ലൊഗ്ഗ് പോരിന് മുന്നോടി ആണ് ഇപ്പോള്‍ കാണിച്ച കാള പോര്. ഇപ്പോള്‍ കാണിച്ചത് ഒരു test dose അല്ലേ.
കമന്റുകള്‍ വായിച്ചു വായിച്ചു കണ്ണിലിരിട്ടു കയറുന്നു.
ഇതിനൊരവസാനവും കാത്ത്.....
എന്തായി? ക്വിസ് മാസ്റ്റര്‍ അതുല്യേച്ചിയുടെ എല്ലൂരിയോ എല്ലാരും കൂടി? അപ്‌ഡേറ്റ്‌സ് ഒന്നും കിട്ടുന്നില്ലല്ലോ...
kumaaREttaaaaaaaaaaaaaa....
HO!!! kunjaniyan kannus ennuv aayichhittu rOmaancham vannittu paaTilla... dhE kanTO!!!!
yathaartthhatthil samsaaricchirunnath kannan (Arun Vishnu0 aavum allE?
“ഇക്കണക്കിന് പോയാല്‍ ഇഷ്ടിക കൊണ്ട് തലയ്ക്ക് ഏറുകിട്ടുമെന്ന് തോന്നുന്നു” എന്ന കൊച്ചീ റിപ്പോര്‍ട്ട് വായിച്ച് ഞെട്ടിയിരിക്കുകയാണ് ഞാന്‍.
അതുല്യ ചേച്ചി ഹെല്‍മെറ്റ് വച്ചോണ്ട് നടക്കണമെന്ന് അപേക്ഷിക്കുന്നു! ആ തലയ്ക്കകത്ത് നിന്ന് ഇനിയും ഒരുപാട് സംഗതികള്‍ വരാനുള്ളതാ!
വിശ്വേട്ടന്‍ സംസാരിക്കുന്നത് സാധാരണ മലയാളത്തിലാണോ? കേട്ട ആരേലും ഒന്ന് അതെക്കുറിച്ച് പറയാമോ? ചന്ദ്രേട്ടന്‍ എന്തൊക്കെ പറഞ്ഞു?
ബെന്നീ, യു.ഏ.ഈയിലും ഒരു മീറ്റ് നടന്നിരുന്നു. അതെക്കുറിച്ച് വെബ്‌ലോകത്തില്‍ ഒന്നും ഇടാന്‍ കഴിയില്ലേ?
അയ്യോ, ഞാന്‍ വന്നു.....ഞാന്‍ വന്നു.......400 അടിച്ചപ്പോഴും, 500 അടിച്ചപ്പോഴും, പങ്കുചേരാനാവാത്തതിന്റെ ദുഖം മനസ്സില്‍ ഇനിയും ബാക്കി....സാരമില്ല, 600 ഞാന്‍ അടിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ആണ് ഈ വാര്‍ത്ത കവര്‍ ചെയ്തിരിക്കുന്നത്. ഒരോ മണിക്കൂര്‍ ഇടവിട്ട് ഈ വാര്‍ത്ത ടെലക്കാസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നവര്‍ ചെയ്യണമെന്നപേക്ഷ. മനോരമയിലും മാധ്യമത്തിലും അടുത്ത് തന്നെ വാര്‍ത്ത വരുന്നതായിരിക്കും. സ്കാന്‍ ചെയ്ത കോപ്പി ബ്ലോഗില്‍ അപ്ലോഡ് ചെയ്യാമെന്ന്‍ കുമാറേട്ടന്‍ ഏറ്റിട്ടുണ്ട്.
അയ്യോ, ഞാന്‍ വന്നു.....ഞാന്‍ വന്നു.......400 അടിച്ചപ്പോഴും, 500 അടിച്ചപ്പോഴും, പങ്കുചേരാനാവാത്തതിന്റെ ദുഖം മനസ്സില്‍ ഇനിയും ബാക്കി....സാരമില്ല, 600 ഞാന്‍ അടിക്കാം.
അയ്യോ ഞാനെങ്ങിനെ അനോണിയായി...കുറുമാന്‍
വെമ്പള്ളിയേ, നാട്ടില്‍ പോകുകയാണല്ലെ....ഹാപ്പി യാത്ര....
ഞാന്‍ ആഗസ്റ്റ് 12മുതല്‍ സെപ്റ്റ്8 വരെ നാട്ടില്‍ ഉണ്ട്......അപ്പോ ഫോണില്‍ പറഞ്ഞപോലെ...കാണാം....നമ്പര്‍ ഒന്നുകൂടി
വീട് : 0480 2825315
കുറുജി, 2 ദിവസം കൂടി നീട്ടിയാല്‍ ഒരു കല്യാണം കൂടിയിട്ടു പോകാം.. ഒന്ന് ത്രിപ്രയാര്‍ വരെ വരല്ലെ വേണ്ടു..
ഇവിടെ വരെയെത്തിയോ?
മീറ്റിനെത്തിയവരുടെ ഒരു ഫോട്ടോ ഈ ലൊക്കേഷനില്‍ ഇട്ടിട്ടുണ്ട്. മറ്റു ചിത്രങ്ങള്‍ വഴിയേ വരുന്നതായിരിക്കും.
ലേറ്റസ്റ്റ്.
കറങ്ങിത്തിരിഞ്ഞ് അവസാനം ഉമേച്ചി തീരമണഞ്ഞു.
ഇപ്പോള്‍ ചായകുടിച്ചുകൊണ്ടിരിക്കുന്നു.
പാവം തോന്നി അടുത്തുള്ള ചായക്കടക്കാരനാണ് ചായ കൊടുത്തതെന്ന സത്യം ബൂലോഗത്തോട് വിളിച്ചുപറയണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ആരുടേയോ കയ്യില്‍ പൂമാല കിട്ടിയപോലെ ശ്രീജിത്ത് ഒരു ലാപ്ടോപ്പിന്‍റടുത്തിരുന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ഉമേച്ചി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അരങ്ങും ആരവവും ഒതുങ്ങിത്തുടങ്ങി.
വേഷങ്ങള്‍ പലരും അരങ്ങൊഴിഞ്ഞുപോയി.
പിരിയാനാവാതെ കുറച്ചുപേര്‍ മാത്രം അങ്ങിങ്ങായി കൂടി നില്പ്പുണ്ട്, ഒരു യാത്രാമൊഴിക്ക് മനസ്സൊരുക്കിക്കൊണ്ട്...
പഴയ ലിങ്ക് ശരിയാവത്തത് കൊണ്ട്, ഈ ലിങ്ക് ഒന്ന് ശ്രമിച്ചു നോക്കൂ.. http://i72.photobucket.com/albums/i183/atulyasharma/KeralabloggersGroupphoto.jpg
അതുല്യ...
ശ്രീജിത്തെ... ഫോട്ടോയില്‍ ആരൊക്കെയാണ് എന്നത് ഒന്ന് എഴുതിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.
ശ്രീ.. അതുല്യ-ലിങ്ക് കിട്ടുന്നില്ല.
ആരെക്കെങ്കിലും ലിങ്ക് ഞെക്കിയപ്പോ ഫോട്ടോ കിട്ടിയോ? ദയവായി വേഗം അറിയിയ്ക്ക. വിശ്വംജിയ്ക്ക് ലാപ് റ്റോപ്പ് കൊണ്ട് ഓടെണ്ട തത്രപാടുള്ളത് കൊണ്ട്,5 മിനിട്ടിനകം, കമന്റായോ, ഫോണാ വഴിയോ അറിയ്കുക.
അതുല്യ
http://i72.photobucket.com/albums/i183/atulyasharma/KeralabloggersGroupphoto.jpg
കിട്ടിയേ, കിട്ടി.. ബക്കറ്റും കിട്ടി, ഗൂഗിളും കിട്ടി
ലിങ്ക് കിട്ടി. അതുല്യേച്ചി, ചന്ദ്രെട്ടന്‍, തുളസി, അപ്പു, കുമാര്‍, ഗീതീച്ചി, ആച്ചി, ശ്രീജി സൂഫി എന്നിവരെ പിടി കിട്ടി. ആരെങ്കിലും ഹൂ ഈസ് ഹൂ കൂടി ഇടാമോ ?
ഒരു പടം കിട്ടി...
ശ്രീനിവാസനേയും കൂടി വിളിച്ച് ആരാരൊക്കെയാണെന്നും ഏതേതൊക്കെയാണെന്നും അനലൈസ് ചെയ്‌തുകൊണ്ടിരിക്കുന്നു. ഇത് ചക്കയല്ലന്നും ഇത് മാങ്ങയല്ലന്നും ഇത് തേങ്ങയുമല്ലെന്നും മനസ്സിലായി. ഇത് മുല്ലപ്പൂവാണോ എന്നൊരു സംശയവും
അന്നന്നത്തെ അന്നം തപ്പി കടകള്‍ വഴി നടക്കുകയായിരുന്നതുകാരണം ലൈവലിയായി കാര്യങ്ങള്‍ മൊത്തത്തില്‍ കൂടാന്‍ പറ്റിയില്ല. വീഡിയോ, വിവരണം ഇവ വരുമല്ലോ
ബക്കറ്റ് എനിക്ക് കിട്ടിയില്ല.... കിട്ടിയവര്‍ ദയവായി mazha82@gmail.com എന്ന വിലാസത്തിലേക്ക് പെട്ടെന്ന് തന്നെ അയക്കൂ.. പ്ലീീീീസ്സ്സ്സ്സ്
കേരളാ മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബിരിയാണികുട്ടീടെ വക ഒരു ചെറിയ വലിയ സമ്മാനമുണ്ടായിരുന്നു.
നന്ദി ബിരിയാണികുട്ടിനന്ദി ബിരിയാണികുട്ടി
നന്ദിക്കൊരു മറുനന്ദി..
ഫോട്ടോയ്ക്കകത്ത് കണ്ണങ്കുട്ടിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതാരാ?
അപ്പുവാണോ വലത് പുറകില്‍ നില്‍ക്കുന്നത്
ചന്ദ്രേട്ടന്റെ അടുത്ത് നില്‍ക്കുന്ന ഹിഥിക് ഴോഷന്‍ ആരാ?
മൊത്തം ഒന്ന് ആനലയിസ് ചെയ്യട്ടെ
ഒരു ഗ്രൂപ്പ് ഫോട്ടം
തൃപ്രയാരമ്പലമല്ലേ... എന്തായിരുന്നു ബിരിയാണിക്കുട്ടിയുടെ സമ്മാനം.
ഞാന്‍ കൊറിയാവഴി കുറിയറില്‍ കൊടുത്തുവിട്ട സമ്മാനം കുരിയാര്‍കുറ്റി വഴി പോയോ?
ഫോട്ടോ കണ്ടു. നല്ല പടം. ആരാരൊക്ക്യാണെന്നും....
അതൂം കൂടെ...പ്ലീസ്..
ഇന്നലെ രാത്രി 12 വരെ നോക്കി.. പ്രത്യേകിച്ച് ഓളമൊന്നും കണ്ടില്ല. കുറച്ച് നാള്‍ കൂടി കിട്ടിയ സമയത്തിന് മൂന്നാലു കമന്റുകളിട്ടത് പിന്മൊഴിയില്‍ വന്നതുമില്ല. എന്തെങ്കിലും ദീനമാവുമെന്ന് കരുതി ഞാന്‍ പോയി ഉറങ്ങി.
രാവിലെ നോക്കുമ്പോള്‍ കമന്റുകളുടെ മലവെള്ളപ്പാച്ചിലില്‍ പിന്‍മൊഴിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുന്നു...കാലത്ത് ഒരു കട്ടനടിച്ച് ഇതിലിറങ്ങിയാവാം കുളിയെന്ന് ഞാനും കരുതി ഹല്ല പിന്നെ!
ഇത് നമ്പ്ര 575!
ഏകദിന മാച്ചിലെ ഉയര്‍ന്ന സ്കോറിന്റെ റെക്കോഡ് തകര്‍ക്കുന്ന ലാഘവത്തോടെ പിന്‍മൊഴി റെക്കോഡും തകര്‍ന്നു തരിപ്പണമായി..
ഉമേഷ്ജിക്കും, “സര്‍വ്വരാജ്യബൂലോഗ തൊഴിലാളികള്‍ക്കും“ അവരുടെ മനസാ വാചാ കര്‍മ്മണാ കൂട്ടായ്മയ്ക്കും അഭിവാദ്യങ്ങള്‍!!
ഇനി ഞാന്‍ പോയി “ബലരാമന്‍ worses താരദാസന്‍” കാണട്ട്.
അതെന്തു സമ്മാനം ?
600 കൊടകരക്ക് അടിക്കുമോ??
ഇതൊരു 600 ആണൊ? അല്ലെ?
അല്ല അല്ലെ? ഏ.. ആണോ?
ആവോ...
ഉവ്വോ?
600
ശ്ശോ, അതും പോയി
ജസ്റ്റ് മിസ്സ്..ഇതും നൂറും പോയതിങ്ങനെ
ദേ.. വീണ്ടും ഞാന്‍!
ജിബറക്ക...ജിമ്പറക്കാ...
ജിമ്പറ ജിമ്പാരേ...
വിശാലന്റെ ഉവ്വോ കമന്റ് 600..
കണ്ണ് ഗ്രാം കുല ഏഷന്‍സ് വിശാലാ..
യൂയേയുക്ക് 307 ആയിരുന്നു. അതുകൊണ്ട് ഇത് 614 ആക്കണം
അതു വിശാല്‍ജി അടിച്ചു .. 400 ഉം 600 ഉം അടിച്ചാ 1000 ത്തിന്റെ എഫ്ഫെക്റ്റ് അല്ലേ????
വിശാലേട്ടന്‍ 600 അടിച്ചു.. ഞാന്‍ നേരത്തെ പറഞ്ഞതാ.. അതിനെ പിടിച്ച് വല്ല തെങ്ങേലും കെട്ടിയിടാന്‍.. ആരും കേട്ടില്ല.
വിശാലേട്ടാ.. കഷ്‌ടണ്ട് ട്ടോ.. ഇത്രേം നേരം മുണ്ടാണ്ട് പതുങ്ങി ഇരുന്നിട്ട്... :-(
എല്ലാവരക്കും നമസ്കാരം!
ഞങ്ങള്‍ സ്റ്റുഡിയോയിലേക്കു മടങ്ങുന്നു....
-അതുല്യ,
അചിന്ത്യ,
മുല്ലപ്പൂ,
സു,
സു ചേട്ടന്‍,
സംഗീത,
ഹരിശ്രീ,
അപ്പു,
ശ്രീജിത്,
ഒബി,
പണിക്കന്‍,
കുമാര്‍,
വിശ്വം
വീണ്ടും കാണാം!
രണ്ടുമൂന്നു പടങ്ങള്‍ ഞങ്ങടെ ബ്ലോഗിലും ഇട്ടിട്ടുണ്ട്.
ഞാന്‍ മൂക്കില്ലാ രാജ്യത്ത് എന്ന വട്ടന്മാരുടെ പടം ഇറക്കുമതി ചെയ്യുന്നത് കാരണം എനിക്ക് നൂറ് പോയി, മുന്നൂറ് പോയി, അറുന്നൂറും പോയി. പക്ഷേ ഇരുനൂറ് കിട്ടി. അങ്ങിനെ ചരിത്രത്തിന്റെ ഒരു ഭാഗത്ത് ഞാനുമുണ്ട്.
അപ്പോള്‍ പറഞ്ഞുവന്നത്..കേരളാ മീറ്റ്...
ചന്ദ്രേട്ടന്‍,ഞാന്‍(എന്ന ബ്ലോഗര്‍),അരുന്‍ വിഷ്ണു,അതുല്യെചി,മുല്ലപ്പു,സൂ ചേച്ചി,ദുര്‍ഗ,വിശ്വേട്ടന്റെ ഭാര്യ,മകള്‍,തുളസി,വിശ്വേട്ടന്‍.
ചോദ്യം കമന്റായി കണക്കുകൂട്ടില്ല എന്ന് പറഞ്ഞ് അപ്പിയിട്ടൊരപ്പീല്‍ കൊടുത്താലോ?
വിശാലാ, പൊന്നാടഡബിളിന്റെ പകുതി തരാമെങ്കില്‍ സെറ്റിലു ചെയ്യാം. അല്ലെങ്കില്‍ വിശാലന്റെ ഡിസ്‌ക് ക്വാളിഫൈ ചെയ്‌തിട്ട് ഞാന്‍ കൊണ്ടുപോകും 600 :)
മുല്ലപ്പൂ വച്ചതാണോ മുല്ലപ്പൂ? പച്ച മലയാളി മങ്ക അതുല്യ ചേച്ചി? ചന്ദ്രേട്ടനെയും മണ്ടങ്കുട്ടിയേയും പിടികിട്ടി.. ബാക്കി നഹി നഹി..
സൂഫി,ശ്രീജിത്ത്,യാത്രികന്‍,കുമാര്‍ ചേട്ടന്‍,ഇക്കാസ്.വിലൂസ്, നിക്ക്,ഒബി,അനുഭവങള്‍ പാളിച്ചകള്‍, പണിക്കന്‍,മുരളി മേനോന്‍.
എനിക്കൊന്നും പറയാനില്ല. എല്ലാം കണ്ടാരമുത്തപ്പന്റെ ഓരോരോ കളികള്‍!
ഡ്രിസിലേ, വക്കാരീ, ബിരിയാണിക്കുട്ടീ.. ഞാന്‍ ഇന്നത്തെ ബ്ലോഗിങ്ങ് അവസാനിപ്പിച്ച് കുടുമ്മത്തേക്ക് തെറിക്കാന്‍ തീരുമാനിച്ച വിവരം വ്യസന സമേതം അറിയിച്ചുകൊള്ളൂന്നു.
കമന്റ്സ് ആയിരം ആക്കണം.
‘നിങ്ങള്‍ക്കതിന് കഴിയും!‘
വിശാലനില്ലെങ്കില്‍ പിന്നെ എന്താഘോഷം..
(ഇത് ഇതിനു മുന്‍പ് ഉറങ്ങാന്‍ പോകുന്നവരോടും കുളിക്കാന്‍ പോകുന്നവരോടും തിന്നാന്‍ പോകുന്നവരോടുമൊക്കെ പറഞ്ഞിരുന്നതാണെങ്കിലും!)
ആ പടത്തിലെ ആള്‍ക്കാര്‍ ആരൊക്കെയാണെന്ന് വലത്തുനിന്ന് ഇടത്തോട്ടോ ഇടത്തുനിന്ന് വലത്തോട്ടോ ക്ലോക്ക് വൈസോ അല്ലെങ്കില്‍ ക്ലോക്ക് കുറുമാന്റെ തലയില്‍ കൂടി കാണുന്ന പോലെയോ ഒന്ന് വിവരിച്ചിരുന്നെങ്കില്‍...
അതുപോലെ ഒരു അ തൊട്ട് അം (തിന്നുന്ന അം ഉള്‍പ്പടെ) വിവരണവും..
ഇവിടുത്തെ ചക്രവര്‍ത്തിക്ക് കൊടുക്കാനാ. പുണ്യം കിട്ടും.
മുന്‍ നിരയും പിന്‍ നിരയും ഇടത്തു നിന്നു വലത്തോട്ട് തുളസി കൃത്യമായി ഇട്ടിട്ടുണ്ട് വക്കാരീ
എല്ലാരുടേം പടം കണ്ടില്ലേ...ഇനി കൈപ്പട (കയ്യക്ഷരം) ഇവിടെയുണ്ട്
വ്വോ... ഇപ്പോള്‍ ക്ലിയറായി.
അപ്പോള്‍ കണ്ണങ്കുട്ടിയും വിശ്വേട്ടനും കൂടി ഫോട്ടോയ്ക്കകത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നു!
കൊള്ളാം.. രണ്ടു മീറ്റും പങ്കെടുത്തില്ലെങ്കിലും നന്നായി ആസ്വദിച്ചു.... ഇപ്പോള്‍ ഒരു ഉത്‌സവം കഴിഞ്ഞ പ്രതീതി. ആളൊഴിഞ്ഞ അമ്പലപ്പറമ്പുപോലെ.
ഈ മൂന്നു മീറ്റുകളിലും പങ്കെടുത്ത എല്ലാവര്‍ക്കും ഇത് മൂന്നും സഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍. എന്നും കാണുന്നവരെത്തന്നെ ഒന്നിച്ചുകൂട്ടാന്‍ എന്തൊരു പാടാ. അപ്പോളാണ് ഒരിക്കല്‍ പോലും കാണാത്ത, ലോകത്തിന്റെ പല കോണുകളില്‍ കിടക്കുന്നവരെ ഒന്നിച്ച് കൊണ്ടുവന്നത്. അഭിനന്ദനങ്ങള്‍.
മാമാങ്കം കഴിഞ്ഞു എല്ലാരും പടവെട്ടിപിരിഞ്ഞുവെന്നു കരുതുന്നു. അവസാനത്തെ കമന്റെന്റേതാകുമോ?
ശ്രീജിത്തിന്റെ ഫോട്ടോ ഞാന്‍ ഫ്ലിക്കറില്‍ നോട്ട്സോടുകൂടി ഇട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍..
ഇക്കാസ് - നിക്ക് - വില്ലൂസ് എന്നല്ലേ
അതോ വില്ലൂസ് - നിക്ക് - ഇക്കാസ് എന്നോ?
യപ്പ്.. വില്ലൂസ്-നിക്ക്-ഇക്കാസ് ആണെന്ന് തോന്നുന്നു...
ദേ വില്ലൂസിന്റെ പടം..
അഭിനന്ദനങ്ങള്‍ വില്ലൂസ്
ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ?
thank you jacob chettaa
Post a Comment