ഇന്നേയ്ക്കു കഷ്ടാഷ്ടമി വെള്ളിയാഴ്ച. രണ്ടു നാള്‍ അവധി. ഉറക്കം നമുക്കു മുടിയാതു്. ശുട്ടിടുവേന്‍!
മുടിഞ്ഞ പണി കാരണം യൂയേയീ മീറ്റില്‍ കാര്യമായി സംബന്ധിക്കാന്‍ പറ്റിയില്ല. അതിനാല്‍ അരയും തലയും മുറുക്കി കേരളാ മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കലേഷിന്റെ കല്യാണത്തിനു ശേഷം ഒന്നു ഉഷാറായി ഒന്നിനും കൂടിയിട്ടില്ല. നിങ്ങളുമില്ലേ?
(പാവം, ബാംഗ്ലൂര്‍ മീറ്റിനെ ആശീര്‍വദിക്കാന്‍ ഒരു കോന്തനും ഉണ്ടായിരുന്നില്ല - ആദിത്യനൊഴികെ.)
എറണാകുളത്തു് ശനിയാഴ്ച ശനിയപ്രസാദത്തിനാല്‍ രാവിലെ 10 മണിക്കാണു കലാകായികപരിപാടികള്‍ തുടങ്ങുന്നതു്. അതുല്യയും സൂവും തമ്മില്‍ കെട്ടിപ്പിടിക്കുന്നതു്, ശ്രീജിത്ത് മുല്ലപ്പൂവിനെ പരിചയപ്പെടുന്നതു്, വിശ്വവും അചിന്ത്യയും തമ്മില്‍ ആര്‍ക്കാണു കൂടുതല്‍ കടുകട്ടി വാക്യങ്ങള്‍ പറയാന്‍ പറ്റുക എന്നു മത്സരിക്കുന്നതു് ഇങ്ങനെ വികാരനിര്‍ഭരമായ പല രംഗങ്ങളും തുളസിയും കുമാറും വിശ്വവും (ഒന്നരലക്ഷം വേണ്ടാ, അല്‍പം കുറച്ചു മതി!) അഭ്രപാളികളില്‍ പകര്‍ത്തുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം!
അപ്പോള്‍ ഉറക്കമിളച്ചും ഇളയ്ക്കാതെയും ഉച്ചയൂണുപേക്ഷിച്ചും (ചെലപ്പഴേ ഉള്ളൂ, വക്കാരി എന്തും ഉപേക്ഷിക്കും, ഊണു മാത്രം... യൂയേയീ മീറ്റിനിടയ്ക്കു പോയി മോരുകറിയും പാവയ്ക്കാ മെഴുക്കുപുരട്ടിയും കൂട്ടി വെട്ടിത്തട്ടിയവനാണു ദുഷ്ടന്‍!) ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേരളസംഗമം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിശദസമയവിവരപ്പട്ടിക:
ചില നിര്‍ഭാഗ്യവാന്മാര്‍ക്കു തലേന്നേ (വെള്ളിയാഴ്ച) പുറപ്പെടണം. വെള്ളിയാഴ്ച പരിപാടി ആരംഭിക്കുന്നവര്‍:
ഉമേഷ്, സന്തോഷ്, രാജേഷ്, സ്നേഹിതേഷ് : 9:30 PM
സിബു, ആദു, മനു, സെലീറ്റു : 11:30 PM
ബാക്കിയെല്ലാവരും ശനിയാഴ്ച പോയാല്‍ മതി.
ഒരു പട പാതിരായ്ക്കു തുടങ്ങുന്നുണ്ടു്. താഴെയുള്ളവര്‍:
കുട്ട്യേടത്തി, എല്‍ജ്യേടത്തി, ബിന്ദ്വേടത്തി, മന്‍ജിത്തണ്ണന്‍, ശനിയണ്ണന്‍, ഏവുവണ്ണന്‍, പാപ്പണ്ണന്‍, പപ്രാണ്ണന്‍, രാവുണ്ണ്യണ്ണന്‍, മൊഴിയണ്ണന്‍ : 12:30 AM
പിന്നെ എല്ലാരും രാവിലെ എഴുന്നേറ്റു പോയാല്‍ മതി:
താര : 4:30 AM
പുല്ലൂരാന്‍, അരവിന്ദന്‍, ജേക്കബാന്‍, വെമ്പള്ളിയാന്‍ : 6:30 AM
തണുപ്പന്‍, ഡാലി : 7:30 AM
യൂയേയീക്കാര്‍ : 8:30 AM
ഇന്ത്യക്കാര്‍ : 10 AM
ബാക്കിയുള്ളവര്‍ ഉച്ചയൂണു കഴിഞ്ഞു്:
സതീഷ് : 12:30 PM
വക്കാരി : 1:30 PM
പേരു പറയാത്തവര്‍ പേരു പറഞ്ഞവരുടെ സമയത്തിനോടു കൂട്ടുകയോ കിഴിക്കുകയോ കീറുകയോ മുറിക്കുകയോ ചെയ്തു സമയം കണ്ടുപിടിക്കേണ്ടതാകുന്നു.
അപ്പോള്‍ ഗോദയില്‍ വെച്ചു കാണാം. ലാല്‍സലാം!
Friday, July 07, 2006
Subscribe to:
Post Comments (Atom)
798 comments:
«Oldest ‹Older 601 – 798 of 798അവിടെ മീറ്റിന്റെ ഇളക്കം കഴിഞ്ഞു (“ഒരു പ്രത്യേക അറിയിപ്പ്: ഗോവായില്‍നിന്നു പന്നികളുമായി ഇവിടെ എത്തിയിട്ടുള്ള ശ്രീ കുറുമാന്‍ സ്റ്റേജിനുമുന്നില്‍ വക്കാരി വയറിളക്കിക്കൊണ്ടു നിന്നിരുന്ന സ്ഥലത്ത് എത്രയും വേഗം ചെല്ലാനപേക്ഷ (മൈക്കിന്റെ വയറാണേ)“)
ഇവിടെ കമന്റിന്റെ ഇളക്കവും. ഇപ്പൊ “കാറ്റുതട്ടിയാല്‍ ഒന്നോ രണ്ടോ തുള്ളി വരുന്നപോലെ” (ക:ട്-കൊച്ചിന്‍ ഹനീഫ “മീശമാധവന്‍”) ചില കമന്റുകള്‍ മാത്രം. അവസാനത്തേത് ആരടിക്കുമെന്നു നോക്കാം.
അതുല്യ ചേച്ചി കൊച്ചിയില്‍ നിന്ന് ഇപ്പോള്‍ വിളിച്ചിരുന്നു.
ചേച്ചിയുടെ വാക്കുകള്‍ :
“രാവിലെ 5:30ന് മീറ്റിന്റെ കാര്യങ്ങള്‍ക്കു വേണ്ടി തുടങ്ങിയ ഓട്ടം ഇപ്പഴാണ് നിന്നത്. ഇനി ഞാനൊന്ന് കുളിച്ച് വിശ്രമിക്കട്ടെ. എന്നെ ഒരുപാട് പേര് മൊബൈലിലേക്ക് വിളിച്ചിരുന്നു. ആരുടെയും പേരെടുത്തുപറയാതെ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി. മീറ്റ് ഒരു വിജയമായിരുന്നു എന്ന് പറയാം. പക്ഷേ, ആളുകള്‍ അല്ലേ അതെക്കുറിച്ച് അഭിപ്രായം പറയേണ്ടത്? എല്ലാവരും നന്നായി സഹകരിച്ചു - എല്ലാവരും എത്തി. എല്ലാവരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്!കുറേ ഫോട്ടോ എടുത്തിട്ടുണ്ട്. ഒക്കെ ഉടന്‍ തന്നെ (കൊച്ചിയിലെ നെറ്റിന്റെ ലഭ്യത അനുസരിച്ച്) അപ്‌ലോഡ് ചെയ്യാം. ഉടന്‍ തന്നെ ഒരു പോസ്റ്റും ഇടാം.“
.......
അതുല്യ ചേച്ചീ, യു.ഏ.ഈക്കാരുടെ നഷ്ടം കേരളത്തിന്റെ നേട്ടമായി. ചേച്ചി ഇവിടെയുണ്ടായിരുന്നെങ്കില്‍, യു.ഏ.ഈ സംഗമം ഒന്നൂടെ ഗ്രാന്റായേനെ. സാരമില്ല. സംഗമം
ചന്ദ്രേട്ടനെക്കൊണ്ട് ഉത്ഘാടനം ചെയ്യിച്ചത് വളരെ നന്നായി!
സ്വന്തം മകളുടെ കല്യാണത്തിനെന്നോണം പ്രയത്നിച്ച് കേരള ബൂലോഗസംഗമം ഒരു വമ്പന്‍ വിജയമാക്കിതീര്‍ത്തിന്റെ കാരണക്കാരിയായ അതുല്യ ചേച്ചിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!
വെല്ലാണോ, വിളിയാണോ, പാപ്പാനേ
2008 ജാനുവരി ഒന്നിന് ഞാനിവിടെ ഒരു കമന്റ് വെച്ചിരിക്കും.. :)
മാനസ മൈനേ വരൂൂൂൂൂ....
മധുരം നുള്ളിത്തരൂൂൂൂൂൂ...
വക്കാരീന്റെ ലാസ്റ്റില്‍ത്തെ കമന്റിന്റപ്പുറത്ത് കമന്റിട്ടില്ലേല്‍, ആരെടേലും പേര് ആരടേലും പട്ടിക്കിട്ടോ...
അതുല്യയ്ക്കു കലേഷു പൂച്ചെണ്ടൂ കൊടുത്തുകഴിഞ്ഞ സ്ഥിതിക്കു ഇതാ എന്റെ വക ഒരു കായ്‌ച്ചെണ്ടു കൂടി.
“അയ്യോ വക്കാരിമാരെന്തറിഞ്ഞൂ വിഭോ”, 2007 ഡിസംബര്‍ 31-ആം തീയതി ലോകം അവസാനിക്കുമെന്നാണ്‍ ഇന്നാള്‍ ഉമേഷ് ജ്യോത്സ്യര്‍ പ്രശ്നം വച്ചു കണ്ടുപിടിച്ചത്.
ആദിത്യന്റെ കമന്റിനപ്പുറത്ത് ഞാനൊന്നിട്ടില്ലെങ്കില്‍ ആദിത്യന്റെ പേര്‍ കുറുമാന്റെ പന്നിക്കിട്ടോ
ഹ..ഹ.. പാപ്പാനേ.. കുറുമാന്റെ പന്നി.. അതിഷ്ടപ്പെട്ടു..
ഫ്യുച്ചര്‍ ഡേറ്റ് വെച്ചു പോസ്റ്റ് ഇടുന്ന പോലെ കമന്റ് ഇടാന്‍ വല്ല വഴിയും ഉണ്ടോ ആവോ?
കിട്ടി, കിട്ടി, എനിക്കൊന്നൂടെ കിട്ടി....
ഈ ഓപ്പണ്‍ എന്‍ഡഡ് ഗോള്‍സ് അടിച്ചാല്‍ അത് ബൂമറാങ്ങ് പോലെ തിരിച്ചു വരും എന്ന ഞങ്ങളുടെ ഗ്രൂപ്പിന്റെ പോളിസി മറന്ന എനിക്കു കിട്ടി... :)
ഞാനാലോചിക്കുകയായിരുന്നു..
കുറുമാന്റെ പന്നിയെ ആദിത്യോ എന്ന് വിളിക്കുമ്പോള്‍ അതെങ്ങിനെയായിരിക്കും വിളി കേള്‍ക്കുന്നതെന്ന്... :)
അങ്ങിനെ പന്നിക്കും പേരായി :):):)
(സ്മൈലി തിരിച്ചിട്ടാല്‍ പന്നിമൂക്ക് പോലെ)
ഞാനൊന്നു കറങ്ങിയേച്ചും വരാം...
ഇതു നിര്‍ത്തല്ലേ... മ്മക്കൊന്നു നോക്കാം എവിടം വരെ പോകുമെന്ന്
സൂവിന്റെ മനോഹരമായ ഒരു ചിത്രം ഇവിടെ ഇട്ടിട്ടുണ്ട്.
പുല്ലൂഴ്‌സേ, മുകളില്‍ സിബുവിന്റെ കമന്റ് നോക്കിക്കേ. അതിനും മുകളില്‍ തുളസിയും രണ്ട് കമന്റുകളിലായി വിവരിച്ചിട്ടുണ്ട് ആരൊക്കെയാണെന്ന്. തുളസിയുടെ വിവരണം ആരംഭിക്കുന്നത് ഇടതുവശത്തുനിന്നും.
അതിനു മുകളില്‍ ഇട്ടിരിക്കുന്ന ശ്രീജിത്തിന്റെ കമന്റിലെ പേരുകള്‍ ഫോട്ടോയുടെ അടിസ്ഥാനത്തിലല്ല.
ദൈവമേ... ഞാന്‍ എഴുന്നേറ്റു വന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞോ.?? എല്ലാരും പോയോ? വായിചൊരിടത്തും എത്തുന്നുമില്ല.. എത്ര അടിച്ചാലും 100 അടിച്ചതിന്റെ ഫലം ഒന്നിനുമില്ല, അതും ഡബിള്‍ സെഞ്ചുറി... വക്കാരി ആര്‍ക്കും പറഞ്ഞുകൊടുക്കല്ലെ നമ്മടെ വിദ്യ ;)
650
650
650 ഞാന്‍ അടിച്ചേ..........350ഉം ഞാന്‍ തന്നെ.......
650 ബിന്ദു അടിച്ചു കുറുമാന്‍സേ.. :-)
UAE മീറ്റില്‍ അനിലേട്ടന്‍ എടുത്ത കലക്കന്‍ പടങ്ങള്‍ ഇവിടെ
ബിന്ദൂ.....ജ്യേഷ്ടനൊരു ചാന്‍സ് തന്നൂന്ന് വച്ച് കയ്യിലെ വള ഊരിപോകുകയൊന്നുമില്ലല്ലോ.....സാരമില്ല.....എത്രയെത്ര തവണ.......ഉം...700 ഞാന്‍
എയ്.. അതു ബിന്ദുവിന്റെ കമന്റ് ഡ്യുപ്ലികേറ്റ് ആയി പോയതു കൊണ്ടാ... കുറുമാന്റെ തന്നെ 650 ;-)
കഷ്ടപ്പെട്ടു മനുഷ്യന്‍ രാത്രി 3 മണി വരെ ഇരുന്നതാണേ... എന്നിട്ടിപ്പോള്‍ ഡൂപ്ലിക്കേറ്റെന്നോ?.. ഓ.ക്കേ... കുറൂസിനു 700 കിട്ടാണുള്ള വഴി പറഞ്ഞു തരണോ? ചേട്ടനായി പോയില്ലെ:)
പണ്ടു്, ഒരു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ SSLC-യ്ക്കു് ജില്ലയിലെ അഞ്ചാം സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ടു്. ആദ്യത്തെ അഞ്ചുപേര്‍ക്കു സര്‍ക്കാര്‍ എന്തോ ഒരു വലിയ സ്കോളര്‍ഷിപ്പു കൊടുക്കുമായിരുന്നു. എനിക്കു് കണക്കിനു് ആകെപ്പോയ രണ്ടുമാര്‍ക്കു് 36/4 = 12 എന്നെഴുതിയതിനായിരുന്നു...
എഞ്ചിനീയറിംഗ് അവസാനവര്‍ഷപ്പരീക്ഷയുടെ ആദ്യത്തെ പേപ്പറിന്റെ തലേദിവസം ആസ്ത്‌മയുടെ അസുഖമുണ്ടായതു സാരമില്ലെന്ന എന്റെ വാക്കു കണക്കിലെടുക്കാതെ എന്റെ കൂട്ടുകാര്‍ എന്നെ പൊക്കിയെടുത്തു് കൊണ്ടുപോയ ഒരു കാലമാടന്‍ ഡോക്ടര്‍ രണ്ടു തോളിലും കുത്തിയ ഇന്‍ജക്ഷന്റെ ഫലമായി ആദ്യത്തെ പരീക്ഷ ശരിക്കെഴുതാന്‍ കയ്യനക്കാന്‍ പറ്റാതെ വരുകയും രണ്ടാമത്തേതിനു ശരിക്കു പഠിക്കാന്‍ പറ്റാതെ വരുകയും ചെയ്തതിന്റെ ഫലമായി അവയ്ക്കു് 36, 38 എന്നീ മാര്‍ക്കുകള്‍ കിട്ടി തോല്‍ക്കുകയും, നാട്ടില്‍ മുഴുവന്‍ “അവന്‍ എന്‍ജിനീയറിംഗിനു തോറ്റു” എന്നു പാട്ടാവുകയും, എന്റെ മാര്‍ക്ക്‍ലിസ്റ്റില്‍ എട്ടാം സെമസ്റ്ററില്‍ തോറ്റവന്‍ എന്ന ബഹുമതി പെര്‍മനന്റായി സ്ഥാനം പിടിക്കുകയും ചെയ്തു...
(കാലിക്കട്ട് യൂണിവെഴ്സിറ്റി 10 മാര്‍ക്കു മോഡറേഷന്‍ കൊടുക്കുമായിരുന്നു. പക്ഷേ അങ്ങേയറ്റം ഒരു വിഷയത്തിനു മാത്രം. രണ്ടെണ്ണത്തിനു കൂടി 10 ഇല്ല!)
സിവില്‍ എന്‍ജിനീയറിംഗ് വിട്ടു് കമ്പ്യൂട്ടരുമായി ബന്ധപ്പെട്ട എന്തെങ്കിലും M. Tech. - നു പഠിക്കാന്‍ ആഗ്രഹിച്ചു തമിഴ്നാട്ടില്‍ ഒരു യൂണിവേഴ്സിറ്റിയില്‍ പോയപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സിന്റെ സിവിലുകാരുടെ അവസാനത്തെ സീറ്റ് എന്റെ തൊട്ടുമുമ്പിലുണ്ടായവന്‍ കൊണ്ടുപോയി...
പിന്നെയും ഒരുപാടു് ഇച്ഛാഭംഗങ്ങള്‍. അതെഴുതണമെങ്കില്‍ ഒരു കമന്റു പോരാ, ഒരു പോസ്റ്റു പോരാ, ഒരു ബ്ലോഗു തന്നെ തികയുമോ എന്നു സംശയമാണു്.
എങ്കിലും, അവയെല്ലാം ചേര്‍ത്താലും ഇന്നലത്തേതിനു തുല്യമാവില്ല കൂട്ടരേ...
രണ്ടുമണിക്കു വീട്ടില്‍ തിരിച്ചെത്തി. രാത്രി മൊത്തം ഉണര്‍ന്നിരിക്കേണ്ടതുകൊണ്ടു് കമ്പ്യൂട്ടര്‍ ആറുമണിക്കു തന്നെ ഷട്ട്‌ഡൌണ്‍ ചെയ്തു കുട്ടപ്പനാക്കി വെച്ചിരുന്നതുകൊണ്ടു് ഒന്നു് എത്തിനോക്കാന്‍ പോലും പറ്റിയില്ല...
ഉറക്കത്തിലെടുത്തു കാര്‍സീറ്റില്‍ കെട്ടിവെച്ചതുകൊണ്ടു കുപിതനായ വിശാഖിനെ കൊട്ടിയുറക്കാന്‍ കൂടെക്കിടന്ന ഞാന്‍ ഉണരുന്നതു് കാലത്തു് ഏഴുമണിക്കു്...
അറുനൂറ്റില്‍ ചില്വാനം കമന്റുള്ള ഈ പേജൊന്നു ലോഡാകാനെടുത്തു കുറേ സമയം. “ഫ്രീഹ്ലാദം” എന്ന കമന്റാരടിച്ചു എന്നറിയാന്‍ കണ്ട്രൊള്‍ എഫ് അടിച്ചപ്പോള്‍ ഐയീടെ കണ്ട്രോളു പോയി ക്രാഷായി...
അവസാനം എല്ലാം വായിച്ചു. പടം കണ്ടു. (സിബൂ, വളരെ നന്ദി. പറഞ്ഞുതന്നതിനു്. സൂവിന്റെ ചേട്ടനെവിടെ?) സന്തോഷമായി.
എല്ലാവര്‍ക്കും നന്ദി. ഉറക്കമിളച്ചിരുന്നു കമന്റിയ കിഴക്കന്‍ അമേരിക്കക്കാര്‍ക്കു പ്രത്യേകിച്ചും.
അമേരിക്ക സോദരീ സോദരങ്ങള്‍ ഉണര്‍ന്നു.....കേരള, ബാംഗ്ലൂര്‍ വാസികള്‍ മീറ്റിന്റെ ക്ഷീണത്തില്‍ ഉറങ്ങാനുള്ള പരിപാടികള്‍ തുടങ്ങുന്നു.....എമറാത്തികള്‍ കേരളസംഗമത്തിന്റെ പടങ്ങള്‍ പ്രതീക്ഷിച്ച് കമ്പ്യൂട്ടറിന്നുമുന്‍പില്‍ ഇരിക്കുന്നു.......ഇസ്രായേലില്‍ നിന്നും ഡാലി അപ്രത്യക്ഷ.....വക്കാരിയെ കാണാനില്ല.....വെമ്പള്ളി നാട്ടിലേക്ക് കെട്ടുകെട്ടികൊണ്ടിരിക്കുന്നു.....സ്വാര്‍ത്ഥന്‍ ഖത്തറില്‍ വെറുതെയിരുന്നു കാറ്റുകൊള്ളുന്നു....സൌദിക്കാര്‍ മിനായിലെ സാത്താനെ കല്ലെറിഞ്ഞു കളിക്കുന്നു.......കുവൈറ്റികള്‍ വെറുതെ മാനത്തെ നക്ഷത്രം എണ്ണുന്നു......
ഞാന്‍ ഒന്നു കുളിക്കട്ടെ
സാരമില്ല ഉമേഷ്‌ജി.. ഭാഗ്യം ചിലര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണൂ.... :)
അനുജത്തി 700ഉം 800ഉം ഒക്കെ അടിക്കുന്നത് കാണുന്നത് തന്നെ ജ്യേഷ്ടന്റെ സന്തോഷം.....വെറുതേ ചൂടാക്കന്‍ പറയുന്നതല്ലെ......
ഹൊ.. എനിക്കു വയ്യ!! എന്താ ഇവിടെ നടക്കുന്നത്!!!
കഴിഞ്ഞ കുറച്ച് ദിവസമായി നമ്മുടെ കൊട്ടാരം മാറ്റുന്ന തിരക്കിലായത് കൊണ്ട് ഈ വഴിക്ക് വരാന്‍ പറ്റിയില്ല. ഇന്നു വന്നപ്പോള്‍ ഇങ്ങനെ.. എവിടെ നിന്നാ തുടങ്ങുക!
ഉമേഷേട്ടാ..വെയിറ്റിംഗ് ലിസ്റ്റില്‍ എന്റെ മുന്നിലുള്ള ഏതെങ്കിലും ഒരു തെണ്ടിയെങ്കിലും ഈ MBBS എനിക്കിഷ്ടമല്ല എന്നു പറഞ്ഞ് ഇട്ടേച്ചു പോയിരുന്നെങ്കില്‍ എന്റെ ഗതി വേറെയായേനെ! ഹരഹരോ ഹര!
ഫോട്ടോ ഒക്കെ ഒന്നു നോക്കട്ടെ, എന്നിട്ടാവാം ബാക്കി!
സാരമില്ല ഉമേഷ്‌ജി.. ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്റ് (വക്കാരീസ് ടിപ്പ് നമ്പ്ര്.... നോക്കണം)
ഇതുവരെയുള്ളതൊക്കെ കണ്ടു... കേട്ടു..
ഹാപ്പിയായി ഞാനിതാ പോകുന്നേ.....
ഏ... അപ്പൊ...ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസില്‍ കേരള ബ്ലൊഗേര്‍സ് മീറ്റിന്റെ പ്രധാന ഭാഗങ്ങളും അതുല്യേച്ചി ആയുള്ള അഭിമുഖവും ഒന്നും ആരും കണ്ടില്ലേ... ഇന്ത്യന്‍ സമയം 7.25 ആയപ്പോല്‍ ആണ് ആ മനോഹര മുഹൂര്‍ത്തങ്ങള്‍ ടിവിയില്‍ മിന്നി മാഞ്ഞതു...
പണിക്കോ.......7.25 ഇന്ത്യന്‍ സമയത്തു എന്തു കണ്ടൂന്നാ പറയണേ.......ദേ ടി വി ഞാന്‍ ന്യൂസിന്റെ സമയത്തു മാത്രമെ ഓണ്‍ ചെയ്യാറുള്ളൂട്ടോ.....
ദേ 666 എന്തു ഭംഗിയാ കാണാന്‍ ........ഞാനാ ഇട്ടേ 666-മതു കമന്റു
കുറുമാന്‍ മാഷേ, ആപ്പീസിലോ വീട്ടിലോ?
കുറുമാന്‍ ചേട്ടന് പറ്റിയ നമ്പര്‍ ;-)
ശനിയോ, എനിക്കിന്നവധിയാ.(വെള്ളി, ശനി മുടക്കം)........ജേക്കപ്പേ....പടങ്ങളൊന്നും കാണാറില്ലല്ലോ.....
എന്തായാലും, നമുക്ക് ഇതിലൊരു ആയിരം അടിക്കണം....കമ്പ്ലീറ്റ് ഓഫ്
വക്കാരിക്കു് ഇന്‍വിറ്റേഷന്‍ അയയ്ക്കും. വേറെ ആര്‍ക്കെങ്കിലും വേണമെങ്കില്‍ അറിയിക്കുക.
എന്റെ അറിവിനെ ചോദ്യം ചെയ്യില്ലായെങ്കില്‍ ഒരു ഇമ്പിറ്റേഷന്‍ എനിക്കും ഉമേഷ്ജി....മിണ്ടാണ്ടിരുന്നോളാം ഒരു മൂലക്ക്......പച്ചേങ്കില് തെറ്റ് കണ്ടാല്‍ അലറി കരയും
അങ്ങനെ പറയരുത് ..ഞാന്‍ അന്റാര്‍ട്ടികേന്ന് ഐസ് കൊണ്ടു വന്നു ഇന്നല്ലെ ഇട്ടില്ലേ...
ഞാന്‍ കരുതി വ്യാഴം വെള്ളിയാണെന്ന്.. :)
ഹ..ഹ.. ജേക്കബ്ബേ.. ഇതൊക്കെ എവിടെനിന്ന് പൊക്കിക്കൊണ്ടുവരുന്നു.
ഉമേഷ്‌ജീ... നമുക്ക് ഈ പത്ത് റമ്മുകളുടെ മുഖം മൂടി പിച്ചിച്ചീന്തി പറിച്ചുകീറി തോട്ടിലെറിഞ്ഞ് ആറ്റിക്കളഞ്ഞാലും അളന്നുകളഞ്ഞ് അറബിക്കടലില്‍ താഴ്‌ത്തി....
എല്ലാം ശരിയായിട്ട് പോകുന്നുണ്ട് എന്ന് കരുതുന്നു. കമന്റ് മാമാങ്കത്തിനിടയില്‍ നമ്മുടെ സെര്‍വറുകളൊന്നും ഇതു വരെ കത്തിപ്പോയില്ല, അല്ലേ?
ജൂണ്‍ തൊട്ടുള്ളതാണെങ്കിലും, എന്റേത്:
MTA statistics...
Statistics from Sun Jun 25 03:09:45 2006
M msgsfr bytes_from msgsto bytes_to msgsrej msgsdis msgsqur Mailer
0 0 0K 4917 27833K 0 0 0 prog
3 1545 11875K 849 11305K 0 0 0 local
5 5736 29971K 1519 4089K 4 0 0 esmtp
=====================================================================
T 7281 41846K 7285 43227K 4 0 0
C 7002 2069 4
കണ്ടതില്‍ നിന്നു കത്തിപ്പോയിട്ടില്ലെന്നു തന്നെയാ തോന്നുന്നത്..
എന്റമ്മയാണെ.....ജീവിതത്തില്‍ പലപ്പോഴും ഞാന്‍ നിമിഷ കവിത ചൊല്ലിയിട്ടുണ്ട്.....പക്ഷെ ഒരിക്കല്‍ പോലും എന്തായിരുന്നു ഞാന്‍ ചൊല്ലിയതെന്നെനിക്കോര്‍മ്മയുണ്ടാവില്ല....
എഴുതി തയ്യാറാക്കിയിട്ടൊന്നുമല്ലല്ലോ നിമിഷ കവിത ചൊല്ലുന്നത്... അപ്പോളത്തെ ഒരു സെറ്റപ്പ് വച്ച് പാടും എന്നു മാത്രം.
ആയിരം കമന്റാവാന്‍ കാത്തിരിപ്പൂൂൂൂ
അയ്യോ.. അതു ഞാന്‍ കവിത എഴുതാന്‍ പറഞ്ഞപ്പൊ " ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ " ഇന് ഒരു പാരഡി എഴുതിയതല്ലേ!!!! ;-)
പിന്നേ.. പാര നമ്പ്ര് പതിനഞ്ച് :)
എല്ലാരും മതിയാക്കി പോയോ?
എന്നാ ശരി.. ഉറങ്ങിയേക്കാം........ അപ്പോള്‍ ദമനകന്‍...... അപ്പോള്‍ ശരി അപ്‌ഹോള്‍സ്റ്ററി ഗൂഷ്‌നെ, ഗുഡ്നൈറ്റ്
പോവാറായി.. ജര്‍മ്മനിയുടെ അവസാനത്തെ കളി കാണണ്ടെ...
ഋ മാഷെ, അതാണ് സ്പിരിറ്റ്.. അടിക്കണം അടിക്കണം എന്നു പറഞ്ഞിരുന്ന മാഷമ്മാരൊക്കെ ഉറങ്ങീന്നു തോന്നുന്നു..
ഇവിടുത്തെ തിരക്കൊഴിഞ്ഞോ?
700 എത്തിയിട്ടു പിന്‍ വാങ്ങിയാ, പിന്നിന് ഡിസ്കൗണ്ട് കിട്ട്വൊ?
ആരും ഉറങ്ങിയിട്ടുണ്ടാവില്ല... 700 ആവുമ്പൊ എല്ലാവരും ചാടി വീഴുമായിരിക്കും ;-)
ആക്രാന്തം മൂക്കുന്ന കാണുമ്പോ എവിടെയോ എത്തിയ ലക്ഷണം ഉണ്ടല്‍ളോ?
700 ആണോ ഇത്?
ഹഹ
അതോ ഇതോ?
സന്തോഷ്ജി, ഋ കൊണ്ടോയല്ലോ? :)
വീണ്ടും പോയേ... ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു:(
മഹാമഹം എഴുന്നൂറാം കടലും കടന്ന സ്ഥിതിക്ക് ഏറ്റവും മികച്ച കമന്റ് ഏകാംഗ വിധിനിര്‍ണ്ണയ കമ്മിറ്റി പ്രഖ്യാപിക്കുന്നു
"നീ എന്നാ ഈ ചെയ്യുന്നെ? ഉറക്കം വരുന്നില്ലെ?”
“ഇല്ല..ഉറങ്ങിക്കൊ,ഇന്നു കെരളാ മീറ്റാ”
“അതെന്തോന്ന്? ”
“അതീ ഒരു ഒന്നൊന്നര മീറ്റാ.ഇന്നാ ഫൈന്‍ല്‍..”
“ഒന്നന്നരയോ? എവിടെന്ന് കിട്ടീ ഈ ഭാഷ?”
“ഓ! ഗഡീ , മാപ്പ്..അമ്മച്ചിയാണെ മാപ്പ്”!
സമ്മാനം മുഖ്യ സംഘാടകന്‍ ഉമേഷ് ജീയുടെ ഇച്ഛാഭംഗ ബ്ലോഗില്‍ച്ചെന്നു ച്വാദിച്ചു വാങ്ങീക്കോളൂ യെല്‍ജ്യേ
ഋ അടിച്ചേ!!!! സന്തോഷേട്ടന്‍ അടിക്കാത്തോളം കാലം വേറെ ആരടിച്ചാലും ഞാന്‍ ബഹുത് ഹാപ്പി! ഉമേഷേട്ടനിട്ട് ഞാന്‍ വെച്ചിട്ടുണ്ടു. ഇന്നലെ രണ്ടു മണി രാത്രിക്ക് എന്നെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നതിന് ചീത്ത കേപ്പിച്ചേന്...
സന്തോഷ്ജീ, ഇത്തവണ ചീറ്റി ല്ലെ? :-)
ഈ പന്ത് പോസ്റ്റിലെത്തണ വരെ ബെഞ്ചിലിരുന്നു കളി കണ്ട്, പെട്ടെന്ന് ചാടിക്കേറി ഗോളടിക്കണ ടെക്നിക്ക് ഒന്നു പഠിപ്പിക്കാമോ (ദക്ഷിണ വെക്കാംന്നേ;-))
ബിരിയാണിക്കുട്ടീ വളരെ നന്ദി.
സു ചേച്ചിടെ ഡ്യൂപ്പാണോ വന്നേ എന്നൊരു സംശയം. അതൊ പത്രക്കാരും ടി.വി ക്കാരും ഒക്കെ വന്നതുകൊണ്ടാണോ സുചേച്ചി ആക്റ്റീവ് ആവാഞ്ഞേ??
യു.എ.ഇ മീറ്റിന് കലേഷ് ചേട്ടൻ റീമ ചേച്ചിയെ കൊണ്ടുവന്നതിനു പകരമായി ആരും കേരളാ മീറ്റിന് കൊണ്ടുവന്നില്ല എന്ന് വിശ്വേട്ടന് ചെറിയ വിഷമം ഉണ്ടല്ലേ? എന്നോടൊരുവാക്കു നേരത്തേ പറയെണ്ടാരുന്നോ. ഹി ഹ്ഹിഹ്ഹി.
വീട്ടിൽ എല്ലാരും അതുല്യചേച്ചിയെ ഒക്കെ കണ്ടു. എന്റെ കൈ കണ്ടു എന്നു പറഞ്ഞു. അതുകണ്ടിട്ട് എന്തു കിട്ടാനാ.ഹും....
ഞാൻ 8.30ആയപ്പോൾ വീട്ടിലെത്തി. യാത്ര വളരെ രസമാരുന്നു. അത് ഞാൻ എന്റെ ബ്ലോഗിൽ ഇടുന്നതാരിക്കും.
ഈ ഒരൊറ്റ പോസ്റ്റ് എടുത്ത് എന്റെ ഈ മാസത്തെ ബാൻഡ്വിഡ്ത്ത് തീർന്നല്ലോ....ഇതെത്രാമത്തെ കമന്റ് ആകുമോ എന്തോ, കുറെ നേരമായി ഈ പേജ് എടുത്തിട്ട്.
കുറുജീ, 666 നല്ല നമ്പര്‍ അല്ലെന്നാ ബൈബിളില്‍ പറയുന്നത്.
ഞാന്‍ കമന്റ് വായിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ കുറേയായി. എന്തായലും എല്‍ജി തുടങ്ങി കൊടുത്തത് ആയിരത്തിലും നില്‍ക്കുന്ന ലക്ഷണമില്ലല്ലോ..
ആരെങ്കിലും ഏഷ്യാനെറ്റ് വാര്‍ത്ത റെക്കോര്‍ഡ് ചെയ്തെങ്കില്‍ വേഗം പോസ്റ്റൂ...
ശനിയോ, പഠിച്ച പണി പതിനെട്ടും പിന്നെ ഒരു കള്ളപ്പണിയും കൂടി നോക്കിയിട്ടും ഒന്നും നടക്കുന്നില്ലല്ലോ. താങ്കള്‍ അവിടെയിരുന്ന് എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട് എന്നെനിക്ക് സംശയം ഇല്ലാതില്ല.
എല്‍ജി, ഞാന്‍ വച്ചിട്ടുണ്ട്. സഹജീവികളുടെ വൈഷമ്യത്തില്‍ ഇങ്ങനെ ആഹ്ലാദിക്കാന്‍ പാടുണ്ടോ?
സന്തോഷേ വിഷമിക്കേണ്ട ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോര്‍ഡ് ടോട്ടല്‍ 952. 953ആമത്തെ റണ്ണടിച്ച് റെക്കോര്‍ഡിടാന്‍ ഇനീം സമയമുണ്ട് ..
സിബു ചേട്ടാ.. ആ ഫോട്ടൊ ഫ്ലിക്കറില്‍ ഇട്ടത് കൊള്ളാം. എല്ലാവരേയും മനസ്സിലായി..
അപ്പൊ ഈ മാമ്മങ്കം അവസാനിച്ചുല്ലേ..
ശ്ശൊ! കല്ല്യണവും കഴിഞ്ഞു, പെണ്ണിനേയും കൊണ്ട് ചെക്കന്‍ പോവേം ചെയ്തു, പന്തലരുകാര് പന്തല്‍ അഴിച്ചോണ്ട് പോയി,കൂടെ മൈക്ക് സെറ്റും
.മുറ്റത്ത് കുറേ കടലാസ്സ് തുണ്ടുകള്‍,അടുക്കളയില്‍ ഇന്നലെ വെച്ച ചോറും കറികളും കഴിക്കാനാണില്ല്ലതെ. ശ്ശൊ! (ഗാനം:“ആാളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു)
ഇതിന്റെ എല്ലാം ഇടക്ക് എനിക്ക് മഞ്ചിത്തേട്ടന്‍ തന്ന സമ്മാനപ്പൊതിയുമായി ഇനി ഒരു മീറ്റും കാത്ത്..
ദൂരേ സന്തോഷേട്ടന്‍ വിഷണ്ണനായി..ഹിഹിഹി.
അതു കണ്ട് ചിരി അടക്കന്‍ പാടു പെട്ട്.....
714 കമന്റുകളും വായിച്ച് 715 തികയ്ക്കുന്ന കമന്റിലേക്ക്.
സന്തോഷം ഒരുപാട് തോന്നിയ ഒരു ദിവസം. പരസ്പരം മുഖങ്ങള്‍ ഇല്ലാതിരുന്ന ഒരുപാട് പേര്‍ക്ക് ഇന്ന് മുഖങ്ങളുണ്ടായി. ചിലര്‍ക്ക് അറബി നാട്ടില്‍ ഇന്നലെയും.
ഒരുപാട് പേരെ കണ്ടു. പേരുകള്‍ പറയുമ്പോള്‍, ഇതൊന്നുമല്ലല്ലൊ ഞാന്‍ മനസില്‍ കണ്ടതെന്ന ഭാവമായിരുന്നു, ഓരോരുടെ മുഖത്തും.
ഓര്‍മ്മിക്കാന്‍ ഒരുപാട് തന്നു ഈ ബ്ലോഗേര്‍സ് മീറ്റ്.
ഇവിടെ ഉണ്ടായിരുന്നവരില്‍ പ്രായമുള്ള ചന്ദ്രേട്ടനും കുഞ്ഞുബ്ലോഗറില്‍ കുഞ്ഞായ ആച്ചിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയത്.
ഒരു ഓഫീസില്‍ ജോലി ചെയ്യുന്ന മുല്ലപ്പൂവും ചാത്തുണ്ണിയും ഇവിടെ വച്ച് അവര്‍ പരസ്പരം തിരിച്ചറിഞ്ഞത്.
സൂവിന്റെ ചേട്ടന്‍ മലയാളം ബ്ലോഗിന്റെ തന്നെ ചേട്ടനായി ഞങ്ങളെക്കാളും ആക്റ്റീവായി എല്ലാ നിമിഷവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതും ഓര്‍മ്മയില്‍.
(സൂവിന്റെ ചേട്ടന് പ്രിയ ബൂലോകവാസികളെ ഒരു ക്ലാപ്പ്.)
ഇക്കാസ് ആന്റ് വില്ലൂസിലെ വില്ലൂസിന്റെ പാട്ട്.
ഹൈദരബാദില്‍നിന്നും ഞങ്ങളെ എല്ലാവരേയും തേടി വന്ന ബിരിയാണിക്കുട്ടിയുടെ കീ ചെയിന്‍.
സൂ, അതുല്യ, മുല്ല, ദുര്‍ഗ്ഗ, ഉമചേച്ചി, സംഗീത, ആച്ചി എന്നിങ്ങനെ പെണ്‍പടയെ നിരത്തി നിര്‍ത്തി ചിത്രങ്ങള്‍ എടുത്തത്.
കമന്റുബോക്സില്‍ ഓരോ നൂറുകടക്കുമ്പോഴും കയ്യടിച്ചത്. അതു കണ്ട് ഒന്നും മനസിലാകാതെ ചില മാധ്യമ സുര്ഹൃത്തുക്കള്‍ ഇരുന്നത്.
ഞങ്ങളുടെ ചായാഗ്രാഹകന്‍ അപ്പു (അതുല്യമകന്‍)വിന്റെ സാന്ന്നിദ്ധ്യം.
ഇനിയും ഒരുപാട്. ഒരുപാട് ഒരൂപാട്.
അതെല്ലാം ചിത്രങ്ങളുമായി പിന്നീട്. നാളെ.
ഒറക്കം വരണ് ചെല്ലാ..
കുമാറേട്ടാ
716-ആം കമന്റാണ് ഏട്ടന്റെ. ഈ ബ്ലോഗില്‍ ഇപ്പൊ ഏത് നമ്പര്‍ കിട്ടുമെന്ന് പറ്യാന്‍ ഒക്കുകേല :)
ഇവ്ടെ നൂറും ഇരുനൂരൂം അഞ്ഞൂറും ആയിരവു, അടിക്കാന്‍ നോക്കുന്ന, ഗെഡികളെ.. ഗെഡിനികളേ....
717 എന്ന നമ്പര്‍ അടില്ലാന്‍ ആര്‍ക്കേലും പറ്റ്യോ ??
ഹോ ഈ എന്റൊരു കാര്യേ..
അതിനു ഈ പാവം ഞാന്‍ വേണ്ടിവന്നു ! കഷ്ടം ! ;(
അപ്പോഴേയ്ക്കും ഇതു ആളൊഴിഞ്ഞ ഉത്സവ പറമ്പായോ? ഇനി ആരാണ് 1000 തികയ്ക്കാന്‍?
കേരള മീറ്റില്‍ പങ്കെടുത്തവരെല്ലാം അവരവരുടെ കണ്ണുകളിളൂടെ എഴുതുന്നതും കാത്ത്... ഒന്നിലും പങ്കെടുക്കാനായില്ലെങ്കിലും... അതിന്റെ ക്ഷീണവുമായി ഇരിക്കുന്ന..( അങ്ങോട്ടും ഇങ്ങോട്ടും കിടന്നോടി കമന്റടിചതിന്റെയേ..)
ഒറ്റദിവസം കൊണ്ട് ഇത്രയ്യും കമന്റുകള്‍ വന്ന ബ്ലോഗുകള്‍ ഇതുപോലെ വേറേ ഉണ്ടാകുമൊ?
ബ്ലോഗര്‍.കോം , കാരണങ്ങള്‍ തേടി ഒരു അന്വേഷണ കമ്മിഷനെ വയ്ക്കുന്ന ലക്ഷണങ്ങള്‍ ഉണ്ട്.
725 എനിക്കടിക്കണം. കൊള്ളാവുന്ന ഒരു നമ്പരും കിട്ടിയില്ല, ഇതെങ്കിലും ഇരിക്കട്ടെ.
725 ആയോ?
726
725 മാഷ് ക്ക് തന്നെ കിട്ടി, മാഷേ!
Prapra said...
മാതൃഭൂമി വാര്‍ത്ത കണ്ടില്ലെന്ന് ഇനി ആരും പറയരുത്. ഫോട്ടോ സഹിതം കവറേജ് ഉണ്ട്.
ഹായ്. ആദ്യമായി ഒരു പത്രം ബാംഗ്ഗ്ലുര്‍ സമ്മേളനത്തിനെപ്പറ്റി സംസാരിച്ചേ. ബാംഗ്ലൂര്‍ കമ്മിറ്റിയുടെ പേരില്‍ ഞാന്‍ മാതൃഭൂമി പത്രത്തിന് എന്റെ അഗാദമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. മറ്റു പത്രങ്ങളും ഈ പാത പിന്തുടര്‍ന്നിരുന്നൂവെങ്കില്‍ ...
മംഗളത്തിലും വാര്‍ത്ത വന്നല്ലോ...:)
വിശ്വം മാഷേ അഭിനന്ദലാലാ. പത്ര റിപ്പോര്‍ട്ടിനു പിറകേ പ്രതിനിധി റിപ്പോര്‍ട്ടും പോരട്ടേ.
ശ്രീജിത്തേ,
ബാംഗളൂരു സമ്മേളനത്തെപ്പറ്റി റേഡിയോ വഴി അറബികളോട് സംസാരിച്ച കലേഷാണ് ഒന്നാമനായത്.
മീറ്റൊന്നും ഉണ്ടാക്കാന്‍ പറ്റാത്ത അവശബ്ലോഗേഴ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥനപ്രകാരം ആ വിവരങ്ങള്‍, ഇനി കുറച്ച് വള്ളിയും പുള്ളിയും ഇല്ലാതെയാണെങ്കിലും......
പത്രങ്ങളിലൊക്കെ വന്നല്ലോ. കൊള്ളാം... ഒരു സംഭവമായി സംഗതി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഉത്തരവാദിത്തങ്ങള്‍ കൂടി...
ഞങ്ങളെയന്താ കടലാസീന്നു വെട്ടിയെടുത്തതോ?
ഞങ്ങടെ കമന്റുകള്‍ ഇവിടെ എത്താത്തതെന്താ? സഹായിക്കാനാളില്ലെങ്കില്‍ ഞങ്ങള്‍ പിണങ്ങിപ്പോകും. ആര്‍ക്കും ഞങ്ങളെ വേണ്ടെങ്കിപ്പിന്നെ ഞങ്ങള്‍ കമന്റും പോസ്റ്റുമൊന്നും ചെയ്യുന്നില്ല.
ദെന്താണിത് ?
ഉത്തരാദിത്തോള്ള ആരുമില്ലെ ഇവിടെ?
ഒരു പണി പറഞ്ഞേല്‍പ്പിച്ചാല്‍ അതു തീര്‍ക്കാന്‍ ഇവടെ ആരും ഇല്ലെ?
ഇനി വേണേല്‍ വേര്‍ഡ് വെരി ഇടണോ..? കമന്റുകളുടെ അനര്‍ഗ്ഗള നിര്‍ഗ്ഗള ഗുളുഗുളു പ്രവാഹം കണ്ട് സ്പാമരന്മാര്‍ക്കൊക്കെ ഒന്ന് ബോട്ടിറക്കണമെന്ന് തോന്നിയാലോ...
ആയിരം തികയ്ക്കാന്‍ ആരുണ്ടെന്നോ? ഞാനുണ്ടേ...
ആരവിടേ!!!
വേര്‍ഡ് വേരു ഇടൂ....
വേര്‍ഡ് വേരി ഇട്ടോ. നന്നായി ഇനി 750, 800, 850, 900, 950, 1000.... മുതലായ നമ്പര്‍ എത്തുമ്പോഴുള്ള കടിപിടി ഒന്ന് കുറയും
പ്രഥമ കേരള സംഗമം ലൈവ് കമെന്റുകളിലൂടെ ധന്യമാക്കിയ ബൂലോഗ മലയാളികള്‍ക്ക് സിബുവിന്റെ വരമൊഴി എഡിറ്റര്‍ 1.4.1 ലൂടെ ആ സംഗമത്തില്‍ പങ്കെടുക്കുകയും വിശ്വപ്രഭയുടെ മകളോടൊപ്പം സന്മനസോടെ ഭദ്രദീപം കൊളുത്തി കേരളത്തിലെ മലയാള ബ്ലോഗുകളുടെ വളര്‍ച്ചയ്ക്കായി പ്രാര്‍ത്ഥിക്കുകയും തുടക്കം കുറിക്കുകയും ചെയ്തിരിക്കുന്നു. ഇതിന് അവസരമൊരുക്കിത്തന്ന ബൂലോക മലയാളികളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാനെങ്ങനെ മലയാളം ബ്ലോഗറായി എന്ന വെബ് പേജ് ഉടന്‍ വരുന്നു.
ജയ് വരമൊഴി, ജൈ അഞ്ചലി ഓള്‍ഡ് ലിപി, ജൈ ബൂലോകം.
നന്നായിരിക്കുന്നു..:-))
എല്ലാവരേയും കണ്ടതില്‍ സന്തോഷം...മനസ്സിലുണ്ടായിരുന്ന രൂപങ്ങള്‍ എത്ര വ്യത്യസ്തം!!
ദൈവമേയ് എനിക്കും 740 ഇല്‍ ഒരു റണ്‍ എടുക്കാന്‍ കഴിഞ്ഞല്ലോ..
എന്തോ ആവട്ടെ കേരള സമ്മേളനവും ഒരു വന്‍ വിജയം ആയതില്‍ എല്ലാപേര്‍ക്കും എന്റെ എളിയ അഭിനന്ദനങ്ങള്‍...
UAE ബ്ലോഗന്മാര്‍ക്കും കേരള ബ്ലോഗന്മാര്‍ക്കും വഴികാട്ടുവാനായി ആദ്യം നടന്ന ബാംഗളൂര്‍ ബ്ലോഗമഹാമഹത്തെക്കുറിച്ചും വന്നല്ലോ ഒരു പത്രത്തില്‍.. തൃപ്തിയായി.
ആഹാ ഉമെഷ്ജീ ഓസ്ട്രിയയെ ഒരു രാജ്യമായിട്ടിതുവരെ പരിഗണിച്ചിട്ടില്ലെന്നു തോന്നുന്നു. ഒന്നുമല്ലെങ്കിലും ഹിറ്റ്ലര്‍, മൊസാര്‍ട്ട്, ബീഥൊവന്‍ എന്നിവര്‍ ജനിച്ച രാജ്യവും ഈയുള്ളവന്‍ ജോലി ചെയ്യുന്ന രാജ്യവുമല്ലെ? ഉമെഷ്ജീ പ്ലീസ്!
എല്ലാവരും എന്തിയേ?
ഞായറാഴ്ച്ചയായിട്ട് മൂടിപുതച്ചുകിടന്നുറക്കമായോ അമേരിക്കക്കാരെല്ലാം?
ഇത് എഴുനൂറ്റി നാല്‍പ്പത്തിമൂന്നാമത്തെ കമന്റ്!
എഴുന്നുറ്റി അന്‍പതാമത്തെ കമന്റടിക്കാന്‍ ആര്‍ക്കും വയ്യേ?
750 ഒരു തരം....
750 രണ്ടു തരം....
എഴുനൂറ്റി നാല്പത്തിനാല്
എഴുനൂറ്റി നാല്‍പ്പത്തഞ്ചേ!
ഒരു 746 തികക്കാന്‍ പറ്റുമോന്ന് നോക്കട്ടെ
എഴുനൂറ്റി നാല്പത്താറ്..
ഇത് തന്നെ 750-ആമത്തെ കമന്റ്.....
അടിച്ചൂ....ഞാന്‍ അടിച്ചൂ
750!!!!!!!!!!!!7511111111111??????
ആയില്ലേ 750......ദാ കിടക്കുന്നു
750!!!!!!!!!!!!7511111111111??????
കുറു സാര്‍ എന്നാലും.:(
സെമി
സമിയേ,കലേഷേ.......750 ഞാന്‍ തന്നെ അടിച്ചു.......
350 അടിച്ചയാള്‍ക്കുള്ളതാ 750
ശ്ശെ!മിസ്സായി!
എഴുനൂറ്റമ്പത് അടിക്കാമെന്നും പറഞ്ഞിരുന്നപ്പഴാ ഒരു ജര്‍മങ്കാരി പെണ്ണുമ്പിള്ള കെട്ടിയെടുത്തത്....
സാരമില്ല. എന്നാലും എനിക്ക് വളരെ പ്രിയപ്പെട്ട രണ്ടുപേരില്‍ ആര്‍ക്കോ ആണ് 750 കിട്ടിയതെന്ന കാര്യം എന്നെ ഹാപ്പിയാക്കുന്നു!
ബൂലോകത്ത് ഒരു പോസ്റ്റിന്റെ ചോട്ടില്‍ ഏറ്റവുമധികം കമന്റ് നിക്ഷേപിച്ച മഹാനുഭാവുലുവെന്ന പരമോന്നത ബഹുമതി ശ്രീ.. ശ്രീ.. ശ്രീ.. വക്കാരിമസ്തകാനന്ദക്കുറുവടി സാമികള്‍ക്ക് ഇതിനാല്‍ നല്‍കേണ്ടതാണെന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു..
സാമികളുടെ ആകെ മൊത്തം ടോട്ടല്‍ കമന്റ് ഇതുവരെ നമ്പ്ര=87.
ഞാന്‍ പണ്ടാലോചിക്കുമായിരുന്നു. ഈ ഷവഗാംഗും ടെണ്ടുളുക്കറുമൊക്കെ എടുക്കുന്ന ഓരോ റണ്ണും ഓര്‍ത്തിരിക്കുമോ എന്ന്, ക്രീസില്‍ നിക്കുമ്പോള്‍ (എന്റെ ക്രിക്കറ്റ് ജീവിതതില്‍ ആ കണ്‍ഫ്യൂഷനില്ല-കാരണം ഒരക്കത്തിനപ്പുറം ഇതുവരെ പോയിട്ടില്ല).
ഇപ്പോള്‍ മനസ്സിലായി. ഇല്ലാ എന്ന്. 87 ആയെന്ന് ഞാന്‍ പോലും അറിഞ്ഞില്ല. മൂന്നാം അമ്പയര്‍ മൊഴിയണ്ണന്‍ കൈകൊണ്ട് പവിലലിയനിലിരുന്ന് ആംഗ്യം കാണിച്ചപ്പോഴല്ലേ പിടികിട്ടിയത്, സംഗതി 87 ആയെന്ന്. ഇതും കൂടെ കൂട്ടി അപ്പോള്‍ 88. ഇനിയൊരു പന്ത്രണ്ടും കൂടി... ഹായ്
വെമ്പള്ളിയേ, മറന്നുപോയതാണു്. ക്ഷമിക്കുക. ഇപ്പോള്‍ ചേര്‍ത്തു. (ഇനിയെന്തിനാ ചേര്‍ക്കുന്നതു്?)
ഡാലിയെയും ചേര്‍ത്തിട്ടുണ്ടു്.
വീട്ടിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലം പൂര്‍ത്തിയാകുന്നതിനു മുമ്പു പ്രസിദ്ധീകരിക്കേണ്ടി വന്ന ഒരു പോസ്റ്റാണിതു്.
എല്ലാന്‍ നേരെയാക്കിയിട്ടുണ്ടു്. പ്ലീസ്, ഒന്നുകൂടി വായിക്കൂ.... എന്നിട്ടു് നാലക്കമാവാന്‍ ഒരു കൈ സഹായിക്കൂ...
വെടിക്കെട്ടു കഴിഞ്ഞ മൈതാനത്തില്‍ കത്താതെ കിടന്ന പടക്കങ്ങള്‍ ഇടയ്ക്കിടെ പൊട്ടുന്നതു പോലെ ഇടയ്ക്കിയ്ക്കു ഒന്നു രണ്ടു കമന്റുകള്‍ “കാറ്റടിക്കുമ്പോള്‍ ഒന്നോ രണ്ടോ തുള്ളി (കട: പാപ്പാന്‍ , സൂപ്പര്‍ കട്: ഹനീഫ കൊച്ചിന്‍)“ എന്ന കണക്കെ എത്തുന്നു...
kament~ No.759
3 maNikk~ maRainDraiv~ paripaaTi thuTangaaRaayi EshYaanetil. ജയ് വരമൊഴി, ജൈ അഞ്ചലി ഓള്‍ഡ് ലിപി, ജൈ ബൂലോകം.
മംഗളം വാര്‍ത്ത യൂണിക്കോഡില്‍
http://www.hindu.com/2006/07/10/stories/2006071009340400.htm
ഹിന്ദു വാര്‍ത്ത
തുളസിയുടെ ലിങ്ക് ഒന്നുകൂടി ഇതാ ഇവിടെ.
ഒത്തിരി ഒത്തിരി എഴുതാനുണ്ടു..
എവിടെ തുടങ്ങണം..
7-)അം തീയതി വരെ ധൈര്യമായി എഴുതാമയിരുന്നു... ബ്ലൊഗ് പേരു ഒരു ഹെല്‍മെറ്റ് ആയിരുന്നു,, ആര്‍ക്കും അറിയില്ലല്ലൊ.. ഇനി ,, :)
ആ .. ഒരു റിയല്‍ ഹെല്‍മെറ്റ് വാങ്ങാം...
കലേഷിന്റെ ചെവി തിന്നു വരമൊഴി ഒക്കെ കിട്ടി, ഒരു വിധത്തില്‍ എന്തെങ്ക്ഗിലും എഴുതാം ന്നു കരുതിയ, മറു കോളതില്‍ അതു chinese language പോലെ വരുന്നു!! ഫൊട്ടൊ ഒക്കെ ഇടണം ന്നു പരഞ്ഞാനു വന്നതു, വല്ലതും നടക്കുമോ?
വക്കരിയേ, പട്ടയൊക്കെ തീര്‍ന്നു, അതുകൊണ്ടു ഒരു കുല പഴം സ്പെഷല്‍ ആയിട്ടു വാങ്ങി വച്ചിറ്റുണ്ടു ഞാന്‍ ട്ടോ, അതും ഇടാം.
അച്ചര തെറ്റുകള്‍ക്കു ക്ഷമിക്കു. ഒന്നു restart ചെയ്ത ശരിയാവും ന്നു ആരൊ പറഞ്ഞു...
sreejith/tulasi/soofi/obi/nikhil/njan/kumarji.... ella photos um nalla chullan maar aayi vannitundu ketto!!... oru aniyathi ellaathey aayi poyille.....minus kumar....
അതുല്ല്യേച്ച്യേ, തകര്‍ത്തല്ലോ.. കൊള്ളാം. അഭിനന്ദനങ്ങള്‍. നേരത്തെ പറഞ്ഞതുപോലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവിടെം ഇവിടേം ലോകത്തിന്റെ അപ്പുറത്തുമൊക്കെ കിടക്കുന്നവരെ ഒന്നിച്ചു കൂട്ടാന്‍ നടത്തിയ പ്രയത്‌നം തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
ഏഷ്യാനെറ്റ് വീഡിയോ കണ്ടു. വാര്‍ത്തകള്‍ ഒന്നൊന്നായി വായിച്ചുകൊണ്ടിരിക്കുന്നു. അങ്ങിനെ അതുല്ല്യേച്ചിയും ടി.വി. താരമായി :)
സദ്യയുടെ വിവരങ്ങളും പോരട്ടെ. അതെങ്ങിനെയുണ്ടെന്ന് ആരും പറഞ്ഞു കേട്ടില്ല. ഫോട്ടോകള്‍ക്കും ബാക്കിവിവരണങ്ങള്‍ക്കുമായി കാത്തിരിക്കുന്നു.
പണ്ട് ഒരു പാപ്പാന്‍ പാടിയ പാട്ട് ഓര്‍മ്മ വരുന്നു:
പനം പട്ട വേണോടാ
എന്‍ കരളേ കുട്ടികൃഷ്‌ണാ (കുട്ടികൃഷ്‌ണന്‍ സ്പീഡിലെടുക്കണം, പ്രാസമൊപ്പിക്കാന്‍).
http://picasaweb.google.com/sreejithk2000/KochiMeet
ദെയ് എവിടെ ഫോടൊ ഇട്ടിറ്റുണ്ടു, 3 മണിക്കൂര്‍ ആയി കഫൈല്‍ ഇരുന്നു പുഴുങ്ങി യെടുക്കaന്‍ തുdaങ്ങിയിട്ടു, എല്ല പടവും വിശെഷം നടന്ന പോലെ time wise ഒന്നും അല്ല, എന്നാലും എത്രെയും വെഗം ഇടണം എന്നു ഉള്ള തത്ര പാടു കൊണ്ടു ഇട്ടതaaNU. അപ്പോ എല്ലര്‍ക്കും നന്നി. വക്കാരിക്കു ഒരു സ്പെഷല്‍ പഴക്കൊല പോസ്റ്റ് വെരെ ഇടുന്നുനുന്റു..
ബൂലോഗരെ കണ്ടില്ലെ കേരളാ മീറ്റ് മഹാമഹം. ഓടി വരൂ. നമുക്കിത് ആയിരം തികയ്ക്കേണ്ടേ.
അതുല്യേച്ചി സമ്മതിച്ചിരിക്കുന്നു. കേരളാ മീറ്റിനെ ഇങ്ങനൊരു ഉത്സവമാക്കി മാറ്റിയതിന്‍റെ ക്രെഡിറ്റ് ചേച്ചിക്കു തന്നെ. ശരിക്കും പ്രീ പ്ലാന്‍ഡ്.
ഭദ്രദീപം കൊളുത്തി ഉത്ഘാടനം, അറ്റന്‍റന്‍ഡ്സ് രജിസ്റ്റര്‍, സര്‍ട്ടിഫിക്കറ്റ്, ബ്ലോഗ് റോള്‍, ബാനര്‍.. എല്ലാം ഭംഗിയായി. ഇവിടെ യു.എ.ഇ.ല്‍ അതുല്യേച്ചിയുടെ അസാന്നിദ്ധ്യം ഇപ്പോള്‍ ശരിക്കും അനുഭവപ്പെടുന്നു.
എന്റെ വീടിന്റെ മുമ്പ്ബിലുള്ള ബിള്‍ഡിങ്ങില്‍ നടന്ന ദുബaയി മീറ്റ് കഴിഞ്ഞപ്പൊ ഞാന്‍ ശര്‍മാജിയോടു പറഞ്ഞു, I narrowly missed it.... really missed it...
"അപ്പോ പറഞ്ഞു, അതിനെന്താ,
"ജബ് ഓണം ആയേഗ, സബ് കോ ബുലാക്കെ ഹമാര ഘര്‍ മേം എക് മീറ്റിംഗ് ബനാനാ ന്നു..""...
ബനാനaa...കത്രിക്കാ ഒന്നും ഇല്ലാ ട്ടൊ... ഉത്രാടത്തിനു ഞാന്‍ ഫ്ലൈറ്റില്‍ ആവും ചിലപ്പോ... അപ്പോ ഞാന്‍ എന്തു ബനാനാാ ....
അതു സാരല്യ, അതുല്യേ വീട്ടിലുണ്ടാവണംന്ന് ഞങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധോം ഇല്ല്യ.
ദേവേട്ടാ, കലൂ, കുറു, സങ്കൂ, ഇടീ, പെരി, മത്തൂ, സാക്ഷീ, ദില്‍ബാ.. അപ്പോള്‍ ഓണത്തിന് അലക്കിപൊളിക്കാന്‍ നമുക്കിനി വേറെ ജഗ നോക്കണ്ടാ..
അവിടെ ഗ്രൂപ്പ് വാളുവക്കാന്‍ സൌകര്യം ഉണ്ടല്ലോല്ലേ??
അതുലേച്ചീ,
ഇത് ചതി ഹേ, വഞ്ചനാ ഹേ, ഖലത് ഹേ.
ഓണത്തിന്ന് നാട്ടിലുണ്ടാവും കുറുമാനേന്ന് പറഞ്ഞിട്ട്, ഉത്രാടത്തിന്ന് നാട്ടീന്ന് ഇങ്ങോട്ട് കയറുകയോ....
നിങ്ങളൊന്നും ഇല്ലാതെ എനിക്കെന്തോണം?
സാരമില്ല, ഓണം കഴിഞ്ഞതും 9-ആം തിയതി ഞാനും തിരികെ പോരും.
പിന്നെ ഒരാശ്വാസം, കുമാറാ.....ഞങ്ങള്‍ ഫോര്‍ട്ട്കൊച്ചിയിലെ ഹോട്ടലിന്റെ ബഞ്ചില്‍ ഇരുന്നു കാലാട്ടുമല്ലോ ഇത്തവണ
കേരളത്തില്‍ വന്നു കണ്ടു കീഴടക്കി സ്റ്റൈലില്‍ മീറ്റടിപ്പിക്കാന്‍ അതുല്ല്യേച്ചിക്ക് പറ്റിയെങ്കില്‍ ശര്‍മ്മാജിയുടെ സഹായത്തോടുകൂടിയുള്ള അടുത്ത യൂയേയീ മീറ്റ് എങ്ങിനെയിരിക്കും ഹെന്റമ്മോ..
ഒരു ടിക്കറ്റ് ബുക്ക് ചെയ്‌താലോ, യൂയ്യേയ്യീക്ക്...
അതുല്ല്യേച്ചീ, സൂപ്പര്‍ പടങ്ങള്‍. അപ്പുവിനും ഒരു ടാങ്ക്‍സ്, മീറ്റ് ഫിസിക്കലായി കൂടാന്‍ പറ്റാത്ത അമരിഗോ കനഡിഗോ യൂറോങ്കോ ജപ്പാങ്കോ സിങ്കോ മങ്കോ ഇസ്രാലോഗോ ആപ്രിങ്കോ ഉറാങ്കോ ഉട്ടാങ്കോ ബോലൂഗോ വാസികളുടെയെല്ലാം വഹയായിട്ട്.
അതുല്ല്യേച്ചി നാരോഎലിയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്..
വേറൊരു എലിയുടെ കാര്യം മുരളിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട്, കോമരത്തില്‍ :)
ഉമേ, നമ്മടെ ഫോട്ടോ കണ്ട് ആരോക്കേയോ നമ്മളേ വഴക്കടിപിക്കാന്‍ വേണ്ടീ എന്തോക്കെയോ എങ്ങനെയോക്കെയോ ഒക്കെ തട്ടി കൂടി പറഞ്ഞു പ്രചരിപിക്കുന്നുണ്ടു ട്ടോ... അതിലൊന്നും വീഴല്ലെ.... ആ എല്ലെങ്ങാനും ക്രിം... ന്നു പൊട്ടിയാ പിന്നെ.... എന്റെ ചാക്കു തുന്നുന്ന കാര്യം കഴ്റ്റതില്‍ ആവും... തോന്റ....
എന്റെ തലയില്‍ ഇഷ്ടിക എറിഞ്ഞു വീഴ്തി മൈക്കു തട്ടി പറിച്ചു ന്നു ഒക്കെ ദേവനന്ദ ഗുരു പറഞ്ഞതു ഞാന്‍ ഇപ്പൊ കണ്ടു. കുട്ട്യേ, നിനക്കു വചിന്റുണ്ടു,
ഞാന്‍ ഇപ്പഴാ ദേവനന്ദ ഗുരുവിനേ കണ്ടതു aadhyamaai UAE Meetinte phoToyil vachchu, ശബ്ധം ithinu mumbu kekkaruntu enkilum എങ്കിലും,
ഈശ്വര എന്റെ അപ്പുന്റെ അത്രെം കൂടി.... എന്തിനാ ആളു ബലം അല്ലേ? ആ തല മതീലോ?
കേരള ഭൂലോഗ മീറ്റിനെകുറിച്ച് weblokam-ത്തില്‍ വന്ന വാര്‍ത്ത കണ്ടുവോ. ഇല്ലെങ്കില്‍ ഇതാ അതിലേക്കുള്ള ലിങ്ക്. ബെന്നിയുടെ കരങ്ങള്‍ ഇതിനു പുറകില്‍ ഉണ്ടാവും എന്നു കരുതുന്നു. അതിനാല്‍ തന്നെ എന്തായാലും ഇതില്‍ തെറ്റൊന്നും ഇല്ല.
ദൈവമേ ഇതിലാണൊ ഉമേഷിജി എന്നെ ചേര്‍ത്തു എന്നു പറഞത്. ചേര്‍ക്കതെ തന്നെ വന്നു 39 റണ്‍സ് എടുത്തു പോവുകയും ചെയ്തു.ഇതു എന്റെ 40 മത്തെ റണ്‍സ്. ഈ ബ്ലൊഗിനൊരു അറ്റമില്ലേ? ഇതു 775 മത്തെ റണ്‍.. ഈ പേജ് ലോഡ് ചെയ്യാന്‍ പറ്റാതെ ആയി..
ഇതും കൂടി കൂട്ടി 40 എണ്ണം ഞാന്‍ അടിച്ചിട്ടുണ്ട്. :)
778-ആമത്തെ (ദീര്‍ഘചിഹ്നം വരമൊഴിയിലെഴുതുന്നതെങ്ങിനെയാ?) കമന്റ് എന്റെ ഒരു സ്വപ്നമായിരുന്നു. ഹെന്റെ തിര്‍മ്മല്‍ ദേവാ, നീ കാത്തു, അതെനിക്കുതന്നെ ഇടാന്‍ പറ്റി...
പാപ്പാനേ, നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിയ്ക്കുന്നു... എന്നെ ഓര്‍മ്മിപ്പിച്ചതിനു നാന്‍സി, സോറി, നന്ദി. ഞാന്‍ ഗദ്ഗദ്ഘഡ്‌ഗനായി പോകുന്നു... എന്റെ അമ്മാവന്റെ വലിയൊരു ആഗ്രഹമാരുന്നു - ഞാന്‍ വളര്‍ന്നു വലുതായി ഏതെങ്കിലും ഒരു പോസ്റ്റില്‍ 779-ആമത്തെ കമന്റിടണമെന്ന്...
സഹൃദയരേ, നിങ്ങളുടെ എല്ലാം സമ്മതത്തോടെ, ഞാന്‍ ആ കര്‍മ്മം അങ്ങു... എന്നാ പിന്നെ... ശരി...
ശൊ, ഈ പേജ് ലോഡ് ചെയ്തു വരാന്‍ ഒത്തിരി നേരമെടുക്കുന്നു. 780ആമത്തെ കമന്റിനി എന്റെയാണോ ആവോ? :)
വക്കാരിയെ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ? വക്കരി ഒന്നു ആഞ്ഞു ശ്രമിച്ചാല്‍ പത്ത് മിനിറ്റിനുള്ളില്‍ നമുക്ക് 800 അടിക്കാം
800..
വേണോ?
ഞാന്‍ റെഡി...
ഒള്ളോരൊക്കെ ഒന്നു പ്രസന്റു പറഞ്ഞേ, നമ്മക്കൊരു 800 അടിച്ചേച്ചും പൂവാം...
ഷിജുവേ, ഞാനിവിടുണ്ട്. ഒരൊ ഒന്നരയൂണും കഴിഞ്ഞുള്ള അര്‍ദ്ധമയക്കത്തിലാണ്.
അപ്പോള്‍ സഹൃദയരേ, കായികപ്രേമികളേ, ഈ കമന്റോടു കൂടി 92-ആമത്തെയോ 93-ആമത്തെയോ (ആമത്തെ എന്നു പറഞ്ഞാല്‍ ആ ചിഹ്‌നം ഇടാനുള്ള വിദ്യ ഇതുവരെ എനിക്ക് പിടികിട്ടിയിട്ടില്ലാത്തതുകൊണ്ടാണ്) കമന്റാണിത്. എന്റെ സ്കോറര്‍, ശ്രീ മൊഴിയണ്ണനാണെന്ന് തോന്നുന്നു, എന്നെപ്പറ്റി സ്കോറിനെപ്പറ്റി ഉദ്‌ബോധിപ്പിച്ചത്. സംഭവാമി യുഗേയുഗേ എന്ന രീതിയില്‍ നടക്കുന്ന എനിക്ക്, എന്തോ ചില സെഞ്ച്വറി മോഹങ്ങളൊക്കെ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു :)
പക്ഷേ നമ്മള്‍ ടോപ്പിക്കില്‍ നിന്നും വ്യതിചലിക്കരുത്. അപ്പോള്‍ പറഞ്ഞുവന്നത്, ഈ അമയേരിക്കക്കാര്‍ക്കൊക്കെ ഒന്നു കൂടിക്കൂടേ, ദേ കണ്ടില്ലെ, എല്ലാവരും കൂടി.
ഇതെന്റെ 93 ആമത്തെ കമന്റാണ് എന്നുള്ള കാര്യം നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഇനി ഒരു ഏഴു കമന്റും കൂടി കമത്തിയാല്‍ എനിക്കൊരു സെഞ്ച്വറി അടിക്കാം. പക്ഷേ ഞാന്‍ സ്വാര്‍ത്ഥനല്ല. സ്വാര്‍ത്ഥനങ്ങ് ഗള്‍ഫിലല്ലേ. ടീമിന്റെ വിജയമാണ് എന്റെ വിജയം. എണ്ണൂറടിച്ചാല്‍ നമ്മുടെ ടീം ജയിക്കുമെങ്കില്‍ ആദിത്യനോ രാധയോ മറ്റു ചിലരോ അത് ചെയ്യട്ടെ. ഞാന്‍ അപ്പുറത്തെ എന്‍ഡില്‍ ബാറ്റില്‍ ദേഹവും ചാരി ഏങ്കോണിച്ച് നില്‍ക്കാം. എനിക്കെന്താ..
ഇതിന്റെ ടെമ്പ്ലേറ്റു കുളമായല്ലോ? ബ്ലോഗ്രോള്‍ അടിച്ചു താഴെപ്പോയേ.. ശ്രീജിത്തേ, മുല്ലപ്പൂവേ, ഇതൊന്നും കാണുന്നില്ലേ?
“ഹാജര്‍..“ “ഹാജര്‍..”
“എന്തോന്നാടീ.. മൂന്നാലു കൊല്ലമായല്ലോ മോന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ടു. ഇപ്പോളാണൊ ഹാജര്‍ പറയാന്‍ പഠിപ്പിക്കണെ?”
“എയ്.. ഞാനിവിടെ ക്ലുബില്‍ ഹാജര്‍ വെച്ചതാ..”
വക്കാരിമഷ്ടാ said... ഷിജുവേ, ഞാനിവിടുണ്ട്.
കള്ളന്‍ വക്കാരി 800 അടിക്കാന്‍ ഒരു മൂലയില്‍ അനങ്ങാതിരിക്കുകയാ അല്ലേ
എന്റ്റമ്മേ! അറ്റന്‍ഡന്‍സ് ഹാാാാാാജര്‍ എന്നു പറഞ്ഞ കാലം.. മുല്ലപ്പൂവേ, നന്ദി!
പക്ഷേ നമ്മള്‍ ടോപ്പിക്കില്‍ നിന്നും വ്യതിചലിക്കരുത്. അപ്പോള്‍ പറഞ്ഞുവന്നത്, ഈ അമയേരിക്കക്കാര്‍ക്കൊക്കെ ഒന്നു കൂടിക്കൂടേ, ദേ കണ്ടില്ലെ, എല്ലാവരും കൂടി.
പക്ഷേ അമേരിക്കക്കാരും ഈ പോസ്റ്റിന്റിന്റെ മൂല വിഷയവുമായ കേരളാ ബ്ലോഗ്ഗേര്‍സ് മീറ്റും തമ്മിലെന്ത് ബന്ധം.
ഇവിടെ എണ്ണൂറടിക്കണമെങ്കില്‍ എഴുന്നൂറ്റിത്തൊണ്ണൂറേല്‍ തന്നെ എഴുതി ക്ലിക്കണം. ഭയങ്കര സ്ലോ (94)
100 അടിക്കാന്‍ പറ്റിയില്ല
ഷിജുവേ, മൂലം മീറ്റാണ്. ആ മീറ്റ്മൂലം ഇവിടെ എടുത്തിട്ടത് ഉമേഷ്‌ജിയാണ്. ഉമേഷ്‌ജി അമേരിക്കയിലാണ്. അങ്ങിനെ 95 ആക്കി. ഇനി വെറും അഞ്ചും കൂടി. പക്ഷേ നമ്മുടെ ടീമിന്റെ വിജയമാണ് എന്റെ ലക്ഷ്യം.
ഇതെന്താ യുദ്ധക്കളമോ?
200 അടിക്കാന്‍ പറ്റിയില്ല
300 അടിക്കാന്‍ പറ്റിയില്ല
എല്ലാം മായ
നിങ്ങളൊക്കെ ഹാജര്‍ പറയുമായിരുന്നോ സ്കൂളില്‍. എന്റെ ഓര്‍മ്മയില്‍ ഞങ്ങളൊക്കെ ചുമ്മാ എഴുന്നേറ്റ് നിന്ന് സാറിനെ ചിരിച്ചു കാണിക്കുകയായിരുന്നു എന്ന് തോന്നുന്നു (ഇനി അങ്ങിനെയല്ലേ)
800 എങ്കിലും അടിക്കാന്‍ പറ്റുമോ?
എന്നാലിന്നാ പിടിച്ചോ 800
500 അടിക്കാന്‍ പറ്റിയില്ല
800
വക്കാരി മസ്താനെ, വക്കാരി മസ്ത് ആനെ?
794 ല്‍ നിന്ന് ഒരു 6 അല്ലെങ്കില്‍ 796 ല്‍ നിന്ന് ഒരു 4..
അതും പോയല്ലോ കാലന്മാരേ
എത്രാമത്തെ പ്രാവശ്യമാണെന്നോ ഇത്, ഇന്നലെ സെമീടെ പോസ്റ്റിലും പോയി ഒന്നിന് 100... എന്നാലെന്നാ 800 ആയല്ലോ
ഷിജുമാഷടിച്ചേ! 800 കടന്നു.. ഇനി ഉറങ്ങാം...
അതും പോയി :(
ഷിജു തപാല്‍ വഴിയാണു കമന്റിടുന്നതെന്നു തോന്നുന്നു. 100, 200 സമയത്തെ പോസ്റ്റുകള്‍ ഇവിടെ കൈപ്പറ്റി എന്നു ഷിജുവിന്റെ നമ്പര്‍ അറിയാവുന്ന ആരെങ്കിലും ഒന്നു വിളിച്ചുപറഞ്ഞേക്കൂ :)
വെരിഫിക്കെഷന്‍ ചതിച്ചു! :(
സഹ ഹൃദയരേ കലാസ്നേഹികളേ
ഞാനിതാ, പന്ത് ഒന്ന് മുട്ടിയിട്ടിട്ട് ഓടുകയാണ്. ഈ ഓട്ടം ഞാന്‍ അപ്പുറത്തെ ക്രീസിലെത്തിക്കുകയും എനിക്കെതിരേ ഓടുന്ന ശനിയണ്ണന്‍ നേരാംവണ്ണം ഇപ്പുറത്തെ ക്രീസില്‍ വരികയും ചെയ്‌താല്‍ ലോകത്താദ്യമായി ഒരൊറ്റ ബ്ലോഗില്‍ നൂറുമില്ലി ഒഴിച്ചവന്‍ എന്നുള്ള ഖ്യാതി എനിക്ക് കിട്ടും. ഇതാ ഞാന്‍ ഓടിത്തുടങ്ങുകയായി...
ചന്തുവിനെ തോല്‍പ്പിയ്ക്കാന്‍ ഇനി പോസ്റ്റുകള്‍ വല്ലതും ബാക്കിയുണ്ടോ?
ശനിയണ്ണനല്ലേ അടിച്ചത് 800? ആരെങ്കിലും കുത്തിയിരുന്നൊന്നെണ്ണിക്കേ
ഞാന്‍ ഇട്ടപ്പോള്‍ 801 ആമത്തെ കമന്റായിരുന്നു. അപ്പോള്‍ അതിനു തൊട്ടുപുറകില്‍ ശനിയണ്ണനായിരുന്നു.
ഞാനിക്കരെ എത്തി.. എത്യോ?
വക്കാരി അവിടെ എത്തിയില്ലെങ്കിലോ എന്നു വെച്ച് വക്കാരിക്കു റണ്ണര്‍ ആയി ഞാനും ഓടുന്നു...
അങ്ങനെ 100,200,300,400,500 ഒന്നും അടിക്കാന്‍ പറ്റിയിലെങ്കിലും 800 അടിച്ചേ. കമന്റടിച്ച് സഹായിച്ച എല്ലാവര്‍ക്കും നന്ദി.
ഞാന്‍ ഇപ്പൊഴും ഓട്ടത്തിലാണ്... ശനിയന്റെ റണ്ണര്‍ ആയ ഷിജുനെ ഞാന്‍ ക്രോസ്സ് ചെയ്തു... വക്കാരി എങ്ങോട്ടാ ഓടിയെ എന്നു കാണുന്നില്ല... ട്രോഫി വച്ച സ്ഥലത്തേയ്ക്കാണെന്നു തോന്നുന്നു...
ഷിജു മാഷുടെ “500 അടിക്കാന്‍ പറ്റിയില്ല“ അല്ലെ 800?
വക്കാരി just miss ആണല്ലോ. 800-ന് മുകളിലും താഴേയും വക്കരിയാ. പേടിക്കണ്ട ഇനി 900ഉം 1000ഉം കൂടി ഉണ്ട്.
വക്കാരിയെ സെഞ്ചുറി അടിച്ചോ?
ശനിയാ അതു തന്നെ ആണ് 800
ഈ മത്സരത്തില്‍ വിജയിച്ച ഷിജുവിന്‍ ഒരു മാതിരി 800 സമ്മാനമായി നല്‍കുന്നതിനെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അറിയിക്കേണ്ട വിലാസം - പ്രതികരണം, ഗിയര്‍ ഓഫ് ദൂരദര്‍ശന്‍ കേന്ദ്രം, പാപ്പനംകോട്....
800 അടിച്ചാല്‍ ഒരു മാതിരി 800 തരുമെങ്കില്‍, 916 അടിച്ചാല്‍ ഒരു 916 സ്വര്‍ണ്ണനാണയം തരുമോ?
ഈ 800, 900ത്തിലൊന്നും ഒരു കാര്യോല്യ് മേന്‍ന്നേ, സോറി, മോനേ. 23005-ആമത്തെ കമന്റാണു കമന്റ്. അതു ഞാനിപ്പൊഴേ ബുക്കുചെയ്തിരിക്കുന്നു. ‘പുരാതീന ഭാരതീയ ജ്യോതിശ്ശാസ്ത്രഞ്ഞ‘നായ ആര്യഭടന്റെ (“ആരവിടെ? ഭടന്‍ ബ്രായ്ക്കറ്റില്‍ കുന്തവുമായി പ്രവേശിക്കുന്നു”) വാഗ്‌ഭടീയം എന്ന ഗ്രന്ഥത്തില്‍ “ത്രയോവിംശതി സഹസ്രേണ പഞ്ചകമന്റേ നിരയനസ്ഫുടേ ഗോചരസ്യ ഗജപഞ്ചാനനയോഗേ” എന്നുണ്ടെന്നു ഇന്നാള്‍ ഉമേഷ് പറയുകയുണ്ടായി (23005 കമന്റന്‍ ഗജകേസരിയോഗം എന്നൊ മറ്റോ ആണര്‍ത്ഥം.) വരാഹാചാര്യനും ഇതുതന്നെ പറയുന്നുണ്ടത്രേ. [വരാഹാചാര്യനെപ്പറ്റി കൂടുതലറിയേണ്ടവര്‍ കുറുമാന്‍, ആദിത്യന്‍ ഇവരുമായി ബന്ധപ്പെടുക.]
അപ്പൊ പറഞ്ഞതുപോലെ.
ശനിയാ, ഏവൂരാന്റെ സെര്‍വറിനെപ്പറ്റിയുള്ള ഈ കമന്റ് കാരണമാണ് ടെമ്പ്ലേറ്റ്, പ്രശ്നത്തില്‍ ആയത്. സഹായിക്കാന്‍ എനിക്കോ മുല്ലപ്പൂവിനോ ആവതില്ല. ആ കമന്റ് തിരുത്തുകയേ നിവര്‍ത്തി ഉള്ളൂ. മുല്ലപ്പൂ, ഞാന്‍ രക്ഷിച്ചിട്ടുണ്ടേ, നന്ദി പറ എന്നോട്.
800 അടിച്ചോ..?
അയ്യോ.. ഇനി 825 കിട്ടുമോ...
എനിക്കു തന്നെ 825..
ടെമ്പ്ലേറ്റ് കുളമാക്കല്‍ അല്ലേ ശ്രീജി നമ്മുടെ പണി..
ഇതു 825 ആകണെ ബ്ലോഗനാര്‍ക്കവിലമ്മേ
825-ഉം കഴിഞ്ഞോ ഇത്ര വേഗം?
172 റ്റു ഗോ...
ഞാനും കൈ വെയ്ക്കുന്നു. ഐലസാ....
1000 അടിയ്ക്കാന്‍ ഞാന്‍ വരാം
രാവിലെ മുതല്‍ വായിക്കാന്‍ തുടങ്ങിയതാണ് ഈ പോസ്റ്റ്. ഇപ്പോഴും ബ്ലോഗ് വായന പാതി വഴി ആയതേയുള്ളൂ. ഇനിയും ഞാന്‍ ഇതും വായിച്ചോണ്ടിരുന്നാല്‍ ഒന്നില്‍ എന്നെ ഇവിടുന്നു പറഞ്ഞു വിടും അല്ലേല്‍ കമ്പനി പൂട്ടേണ്ടി വരും. ഇന്നു രാവിലെ കുമാറണ്ണന്‍ ചോദിച്ചതു തന്നെ നിനക്ക് ഇപ്പ്പ്പോഴും അവിടെ പണിയുണ്ടോന്നാ..
കുറേ നാളുകള്‍ക്കു ശേഷം കിട്ടിയ നല്ലൊരു ദിവസമയിരിന്നു ജൂലായ് 8. ഈ ബൂലോഗത്തില്‍ ഉള്ളവര്‍ ഒക്കെ എന്തു നല്ല ആള്‍ക്കാര്‍ ആണെന്നു മനസ്സിലാക്കിയ ദിവസം.. ആ ദിവസം യാഥാര്‍ത്യം ആക്കാന്‍ പരിശ്രമിച്ച അതുല്യേച്ചിക്കു പ്രത്യെകം നന്ദി. നല്ല ദിവസം സമ്മാനിച്ച ബാക്കി എല്ലാ സുഹ്രുത്തുക്കള്‍ക്കും നന്ദി..
ഇനി ഒരല്‍പം പണി എടുക്കട്ടെ..
830........നല്ല നമ്പറാ.....
ഇതാണൊ പിന്മൊഴി(കമന്റ്) മാമാങ്കം? നിലപാടു തറയില്‍ മരിച്ചു വിഴുന്നവരൊ ഈ പിന്മൊഴി ചാവേരുകള്‍..
ആരെങ്കിലും ഉണ്ടൊ.. 850 അടിക്കാന്‍.....
അതുല്യച്ചേച്ചി വിളിച്ചിരുന്നു ഇപ്പോള്‍, കമന്റുകള്‍ എത്രയായി എന്നു പല തവണ മെസ്സേജും അയച്ചിരുന്നു. കമന്റുകള്‍ 1000-ത്തില്‍ തൊടാത്തതില്‍ അതുല്യ ച്ചേച്ചി ദുഃഖിതയാണ്.
പല നെറ്റ് കഫേകളിലും കയറി ഇറങ്ങി ചേച്ചി. എല്ലായിടത്തും വിന്‍ഡോസ് 98 മാത്രം. അതിന്റെ ദേഷ്യത്തില്‍ ആണ് ഇപ്പോള്‍. എക്സ്.പി. ഉള്ള മെഷീന്‍ കിട്ടിയാല്‍ അതുല്യച്ചേച്ചി ഇപ്പൊ വരും. കമന്റിടാത്തതിന് എല്ലാവരേയും ചീത്ത വിളിക്കും. എല്ലാവരും വേഗം കമന്റിട്ടോ ...
835 - മത്തെ കമന്റ്
ഒന്നുകൂടി
ശ്രീജിത്ത്, റിലയസ് വെബ് വേള്‍ഡില്‍ പോസ്റ്റുകള്‍ വായിയ്ക്കുവാനും കമന്‍റുകള്‍ വയ്ക്കാനും കഴിയുമെന്നു തോന്നുന്നു. വിളിയ്ക്കുമ്പോള്‍ അതുല്യയോട് അതൊന്നു ശ്രമിയ്ക്കാന്‍ പറയു.
കമന്റ് ആയിരം അടിക്കുന്ന ആള്‍ക്ക് എന്തെങ്കിലും സമ്മാനം ഓഫര്‍ ചെയ്യാം..
പക്ഷെ എന്തു സമ്മാനം കൊടുക്കും?
ഇവിടെ എന്താ കാര്യങ്ങള്‍ പാമ്പ് ഇഴയും പോലെ?
കളിനിര്‍ത്തി വേദിയും പൊളിച്ചെല്ലാവരും പോയോ?
അപ്പോള്‍ ഇനി എന്നാ അടുത്ത മീറ്റ്?
നാട്ടില്‍ വരുന്നവര്‍ ഒരു കലണ്ടര്‍ ഉണ്ടാക്കി പോസ്റ്റ് ചെയ്യുക. ഞങ്ങള്‍ നാട്ടിലുള്ളവരുടെ സൌകര്യം കൂടി നോക്കണേ..
ആളുകൂടുതല്‍ ഉള്ളപ്പോള്‍ നമുക്കൊരു ഷോ കൂടിവയ്ക്കാം.
അപ്പോള്‍ അടുത്ത സീസണ്‍ എപ്പഴാ?
ബ്ലോഗേര്‍സ് മീറ്റിനനുസരിച്ച് നിങ്ങളൊക്കെ ലീവെടുത്ത് നാട്ടില്‍ വരുന്ന ഒരു വിദൂര സ്വപ്നം! വെറുതെ.
വക്കാരിയേ , 11 കിലോ കുത്തരി ചോരും, അതിന്റൊപ്പം അത്ര തന്നെ ച്യ്‌വനപ്രാശവും, അതിനൊപ്പം തന്നെ മുളപ്പിച്ച ചെറുപയരും, ഒപ്പം തേച്ചു കുളിയും,ഇതൊക്കെ നമുക്കു വേണ്ടേ? അപ്പോ എപ്പഴാ മമ്മിയൂര്‍ക്കു??
അതു കഴിഞ്ഞു തിരിച്ചു വരുംബോ ഒരു "മീറ്റ് "ആവാം. എനിക്കു ഒരു കസവു നേരിയതു ഉടുക്കാന്‍ കൊതിയായിട്ടാ..
അതുല്ല്യേച്ച്യേ, അതുല്ല്യേച്ചിയും ശര്‍മ്മാജിയും കൂടി സ്പോണ്‍സര്‍ ചെയ്യുന്ന രണ്ടാം യ്യൂയ്യേയ്യീ മീറ്റിനുള്ള തയ്യാറെടുപ്പിലാ അവിടെല്ലാവരും. ഞങ്ങളും കൈയ്യൊക്കെ എണ്ണയൊക്കെയിട്ട് മിനുപ്പിച്ചിരിക്കുന്നു. ആക്രമണ്‍ എന്ന് സ്വാര്‍ത്ഥന്‍ പറയുമ്പോള്‍ ഞങ്ങള്‍ തുടങ്ങും, കമന്റടിക്കാന്‍.
അതുകൊണ്ട് റെഡിയായിക്കോ.. ആര്‍ക്കറിയാം, ചിലപ്പോള്‍ ജപ്പാനില്‍നിന്നും റഷ്യയില്‍ നിന്നുമൊക്കെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ദുബായിക്കടപ്പുറത്ത് ലാന്റു ചെയ്യുമോ എന്ന്..
പണ്ടു ഏതു ബ്ലോഗിലും കയറി എറങ്ങി പൊട്ട കാറിയ റേടിയ്യോ പൊലേ മനസ്സിലാവത്ത ഭാഷയില്‍ വിണ്ടു കീറി എഴുതുന്ന ഒരു ഗന്ധര്‍വന്‍ ഉണ്ടായിരുന്നു. ഈ മീറ്റ് ഒക്കെ നടന്നിട്ടും ആ മഹാനുഭാവന്‍ എന്തെയ്യ് കമന്റാത്തതു?? എതിനാണോ അസൂയ എന്നൊക്കെ പറയുന്നതു?? ഈ മഹാനുഭാവനേ ആരെങ്കിലും ദുബായി മീറ്റില്‍ കണ്ടൂവോ? അല്ലാ എല്ലാം ഒരാള്‍ ആണോ? സൂ വിനും വിശാലനും കീ ജൈ വീലിക്കുന്ന ഗന്ധര്‍വാനേയാണൂ ഞാന്‍ ഉധ്ധേശിച്ചതു.... ..
അതുല്യ ഞങ്ങടെ യൂയേയീ മീറ്റ് ബ്ലോഗ് കണ്ടില്ലേ? (ഓ വല്യേ കൊച്ചീക്കാരി ആയി പോയി)
ഇങ്ങോട്ടു പോരുമ്പോ ഉപ്പുമാങ്ങാ കൊണ്ടു തരാമോ?
എനിക്കല്ല, ഞമ്മക്കു സോഡിയം ഓവര്‍ഡോസ് ഹറാമാണേ. വീട്ടുകാരിക്കും കൂട്ടുകാരിക്കും കൂടിയാ.
അയ്യോ എന്തിനാ ഉപ്പു മാങ്ങാ?? കൂട്ടുകാരി ഞാനല്ലേ? എന്റെ ശര്‍മാജി ഈ വഴിക്കൊന്നും ഒരു മാസമായിട്ടു വന്നിട്ടില്ല ലോ? എന്താ ഇതു സംഗതി?? എന്റെ വായില്‍ ഇപ്പോ തന്നെ നുര പൊതിയുന്നു ദേവാ. മാങ്ങ കാര്യം ഞാന്‍ എറ്റു.
ദേവന്റെ ആരോഗ്യത്തിനു, ഫോട്ടൊ കണ്ട ഞെട്ടല്‍ ഇതു വരെ പോയിട്ടില്ലാ അതോണ്ട, ബോര്‍ണ്വിറ്റ വാങ്ങി ദിവസവും ഒരു കുറ്റി പൂട്ടു ഉണ്ടാക്കി കഴിക്കു ട്ടോ. ഒരു 5 ഗ്രാം എങ്കിലും ഞാന്‍ വരുംബോഴെയ്ക്കും കൂടട്ടെ.
UAE meetinte link pls tell me.
http://uaemeet.blogspot.com/
(photom avide thanne njaan ittittunte)
കൊച്ചിന്‍ ഹനീഫ പുലിവാല്‍ കല്യാണത്തില്‍) ധാരാവി ധാരാവി എന്നു കേട്ടിട്ടിട്ടുണ്ടോ എന്നു ചോദിക്കുന്ന സ്റ്റൈലില്‍
ഈ ട്രെഡ് മില്ല് ടെസ്റ്റ് ട്രെഡ് മില്‍ ടെസ്റ്റ് എന്നു കേട്ടിട്ടുണ്ടോ. കഴിഞ്ഞായാശ്ച ഞാന്‍ ബ്രൂസ് പ്രോട്ടോക്കോള്‍ ഇട്ട് ഈസീജീ മെഷീനോ ആ ഏരിയയിലുള്ള ഇലകളോ അനങ്ങാതെ 5.75 സ്റ്റേജ് ഓടി. വിശ്വാസം ആകുന്നില്ലേല്‍ വിശ്വം മാഷിനോടെ ചോദിച്ചു നോക്കു. അതാണു ആരോഗ്യം. പണ്ട് 2ന്‍ഡ് എലിവേഷനില്‍ ഞാന്‍ അണക്കുമായിരുന്നു. എത്ര പേര്‍ എന്നെ തോല്‍പ്പികാനുണ്ടെന്ന് കാണട്ടെ. ഞാന്‍ ബില്ലു വിളിക്കുന്നു.
ഈശ്വരാ...
സ്വന്തം പോസ്റ്റില്‍ ആദ്യത്തെ കമന്‍റ് എങ്ങിനെ ഓഫടിക്കാം എന്നു നോക്കി നടക്കുന്ന ഞാന്‍ ഈ പോസ്റ്റ് കണ്ടില്ലെന്നൊ?
846 കമന്‍റ്സേ ...ഹൊ!
Post a Comment