Thursday, August 03, 2006

മലയാളം ഇന്റര്‍നെറ്റില്‍ : ഒരവതരണം

ഈ വരുന്ന വെള്ളിയാഴ്ച (August 4th, 7:00pm) ഞാന്‍ ‘മലയാളം ഇന്റര്‍നെറ്റില്‍‘ എന്ന വിഷയത്തില്‍ ചിക്കാഗോയിലെ സാഹിത്യവേദിയില്‍ ഒരു പ്രസന്റേഷന്‍ നടത്തുന്നുണ്ട്‌. ഫൊക്കാനയുടെ ഒരു താപ്പാനയായ ഡോ. അനിരുദ്ധന്റെ വീട്ടിലാ‍ണ് സംഭവം. ആദീ, ദിവാസ്വപ്നം, സൊലീറ്റ & മമ്മി.. പോരുന്നോ? അങ്കോം കാണാം താളീമൊടിക്കാം. ഇനി ഈ പരിസരത്ത്‌ ആരൊക്കെയുണ്ടെന്ന്‌ എനിക്കറിയില്ല. ആരെങ്കിലുമുണ്ടെങ്കില്‍ വരൂ (വേറെ ക്ഷണത്തിന്റെ കാര്യമൊന്നുമില്ല). btw, പാനീയങ്ങളും ഭക്ഷണവും തരപ്പെടും എന്നാണ് കേട്ടത്‌ ;) എന്തായാലും ഞാനും കുടുംബവും അളിയനും എല്ലാം വെള്ളിയാഴ്ച അവിടെയെത്തും. കാണാം...

22 comments:

Adithyan said...

ഭക്ഷണവും പാനീയവും കിട്ടുന്ന ചെണ്ടപ്പുറത്തു കോലു വെയ്ക്കുന്ന ഏതു പരിപാടിയ്ക്കും ഞാന്‍ ഉണ്ട് :) അവിടെ എങ്ങനെ എത്തിപ്പെടും എന്നതു മാത്രമാണ് പ്രശ്നം. വെള്ളി ഓഫീസ് ഉണ്ടല്ലോ :(

അഭയാര്‍ത്ഥി said...

മലയാളത്തിന്റെ അഭിമാനമാകുന്നു സിബു താങ്കള്‍. എന്നും പറയാറുള്ളതു തന്നെ പറയട്ടെ നാളത്തെ മലയാളത്തിന്റെ തട്ടകത്തിന്റെ അസ്ഥിവാരമിടുന്നതില്‍ നിങ്ങള്‍ ഉള്‍പെടുന്ന ടിമിന്റെ പ്രയത്നത്തെ പ്രകീര്‍ത്തിച്ചാല്‍ മതിവരാത്തതാണ്‌.

ഡോക്ടര്‍ അനിരുദ്ധന്‍ വീട്ടിലെ പോര്‍ച്ചില്‍ നിന്നും പ്ലയിന്‍ ഓടിപ്പിച്ചു പണിക്കുപോകുന്ന മാമ്മോത്‌ ഫിഗര്‍ ആണല്ലേ?. ഭക്ഷണത്തിലെ മലിഗ്നന്റ്‌ പ്രോടീനിനെ കുറിച്ചുള്ള ഗവേഷണത്തിന്‌ അംഗീകാരവും പുരസ്കാരങ്ങളും എല്ലാം നേടിയിട്ടുള്ള വ്യക്തിയല്ലെ?. മെക്ഡൊണാള്‍ഡ്‌, കെന്റകി തൂടങ്ങിയ മള്‍ടിനേഷനലുകളുടെ കണ്‍സല്‍ടന്റ്‌ ആണെന്നും തോന്നുന്നു.

നല്ല പ്ലാറ്റ്ഫോം ആണ്‌. കലക്കുക കസറുക.

ആശംസകള്‍.

ഇടിവാള്‍ said...

സിബുവിനു എല്ലാ വിധ ആശംസകളും. താങ്കളുടേ പ്രയത്നങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹനീയം !

പ്രസന്റേഷന്‍ കഴിഞ്ഞശേഷം ഒരു സമ്മറി പോസ്റ്റിങ്ങ് ബൂലോഗ‌ര്‍‌ക്കു കൊടുക്കുമല്ലോ ?

Sreejith K. said...

സിബൂ, എല്ലാ ആശംസകളും. താങ്കളുടെ പ്രസന്റേഷന്‍ വീഡിയോ ആക്കുന്നുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ ഷെയര്‍ ചെയ്യാന്‍ അപേക്ഷ.

ഇന്റെര്‍നെറ്റില്‍ മലയാളത്തിന്റെ ഉന്നമനത്തിനു വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന താങ്കള്‍ക്ക് എന്റെ എല്ലാ പ്രാര്‍ത്ഥനകളും.

ഉമേഷ്::Umesh said...

സിബുവേ,

പോയിക്കലക്കുക. ഡോ. അനിരുദ്ധനും മറ്റു സാഹിത്യപ്രേമികളുമൊക്കെ എന്റെ പേരു പറഞ്ഞാല്‍ ഓര്‍ത്തേക്കും. ഞാന്‍ ഷിക്കാഗോയില്‍ രണ്ടു കൊല്ലം ഉണ്ടായിരുന്നു. ഇതുപോലെ ഒരു പ്രബന്ധവും പണ്ടവതരിപ്പിച്ചിരുന്നു : “ആക്ഷേപഹാസ്യം മലയാളസാഹിത്യത്തില്‍”.

അഡ്രസ്സും ഡയറക്ഷനും ഒന്നു വേരിഫൈ ചെയ്തേക്കണേ. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരിക്കല്‍ പോയിട്ടുണ്ടു്. അവിടെയല്ല എന്നൊരു തോന്നല്‍. ആ ഭാഗത്തൊക്കെ തന്നെ. പക്ഷേ 55-നു വടക്കാണെന്നാണൊരോര്‍മ്മ. ഒരു പക്ഷേ അദ്ദേഹം വീടു മാറിയിരിക്കാം.

ആദിത്യോ, വെള്ളിയാഴ്ച വൈകുന്നേരമാണു്. ഓഫീസ് കഴിഞ്ഞു പോയാല്‍ മതി.

മലയാളം 4 U said...

താങ്കളുടെ ഈ ശ്രമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു കേരളീയര് ഒന്നാവാന്‍ , മലയാളം input method ഒന്നാവാന്‍ ഇത്തരം ശ്രമങ്ങള്‍ക്കാവട്ടെ. വരും തലമുറയെങ്കിലും ദൃശ്യമാധ്യമങ്ങളുടെ കരാള ഹസ്തങ്ങളില്‍ നിന്നും വായനയുടെ ലോകത്തേക്ക് (ഇന്ററ്‌നെറ്റിലൂടെയെങ്കിലും) മടങ്ങി വരട്ടെ.

Unknown said...

സിബൂ,
ദൂരെയിരിക്കുന്ന ഞാന്‍ എന്റെ ആശംസാപുഷ്പങ്ങള്‍ ഇതാ അയയ്ക്കുന്നു. ബൂലോഗ കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി താങ്കള്‍ തമര്‍ത്തൂ.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

സിബു,
ഡല്‍ഹിയില്‍ നിന്നും എന്റെ ആശംസകള്‍....

ബിജോയ്‌

sreeni sreedharan said...

സിബു ചേട്ടാ,
ആശംസകള്‍!, നന്ദിയും.

അത്തിക്കുര്‍ശി said...

ആശംസകല്‍!!

ശ്രമങ്ങള്‍ ശ്ലാഗനീയം തന്നെ!! തുടരുക!!

Kalesh Kumar said...

ആശംസകള്‍ പ്രിയ സിബൂ!
പോയി കസറൂ....!

മുല്ലപ്പൂ said...

വരണംന്നു ആഗ്രഹം ഉണ്ട്. ആഗ്രഹം മാത്രം പോരല്ലോ..

(ഭക്ഷണവും പാനീയവും കിട്ടുന്നകൊണ്ടല്ല..;)

ആശംസകള്‍.

സു | Su said...

സിബു എന്തായാലും ഉണ്ട്. പിന്നെ ആദിയും പോകും. അത്രേം മതി.(അല്ല, ഇനി പോരെങ്കിലും എനിക്ക് പോകാന്‍ പറ്റില്ല) പിന്നെ നമ്മുടെ മലയാളം മൊത്തം പോകും. ഇല്ലേ? :)

Anonymous said...

സിബുചേട്ടാ
പോയി ജയിച്ചു വരൂ... പക്ഷെ ഈ ഫോക്കാനക്കാരുടെ കൂട്ട അടിയിന്റെ ഇടയില്‍ ഈ ബ്ലോഗ് മലയാളത്തിന് എന്തു കാര്യം? അവര്‍ എന്താണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്?

വള്ളുവനാടന്‍ said...

മനോരമ ഓണ്‍ലൈനില്‍ വാര്‍ത്തകണ്ടു സിബു

കുറുമാന്‍ said...

പ്രിയ സഖന്‍ സിബുവേ പറയൂ‍ൂ‍ൂ‍ൂ
ഫൊക്കാനയില്‍ പോയ് പറയൂ‍

ആശംസകളുടെ വിടര്‍ന്ന പൂക്കളിതാ, ഇതാ, ഇതാ
എന്നിട്ടും കിട്ടീല്ല്യാന്നോ? കടേന്ന് വാങ്ങിക്കോ എന്റെ ചിലവില്‍ ഒരു പൂ

ഉമേഷ്::Umesh said...

ഇഞ്ചീ,

ഇതിനും ഫൊക്കാനയുമായി ബന്ധമില്ല. ഷിക്കാഗോയില്‍ ഒരു സാഹിത്യസദസ്സ് മാസത്തിലൊരിക്കലോ മറ്റോ കൂടി സാഹിത്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ടു്. ഇത്തവണ അതു ഡോ. അനിരുദ്ധന്റെ വീട്ടിലാണെന്നു മാത്രം.

Anonymous said...

ഓ! അതു എനിക്കറിയില്ലായിരുന്നു.

എന്നാല്‍ വളരെ നല്ല ഒരു കാര്യം..അപ്പൊ അവിടെ വരുന്നോരൊക്കെ ബ്ലോഗാന്‍ ഒരു ഇന്‍സ്പിരേഷന്‍ ആവുമല്ലൊ...അതോ അവരില്‍ ആരെങ്കിലുമൊക്കെ ഓള്‍റെഡി ബ്ലോഗുന്നുണ്ടോ?

കിച്ചു said...

സിബു ചേട്ടാ.... ഫൊക്കാനയില്‍ തകര്‍ക്കുക.. എന്റെ ഏല്ലാ വിധ ആശംസകളും. സിബു ചേട്ടന് ഫ്രീ ആകുമ്പോള്‍ എനിക്കൊരു സഹായം അഭ്യാര്‍ത്ഥിക്കാനുണ്ട്ട്ടോ.. ഇപ്പം വേണ്ട തിരക്കുകള കഴിയട്ടെ.. ഒരിക്കല്‍ കൂടി എല്ലാവിധ ആശംസകളും

ബിന്ദു said...

എല്ലാ വിധ ആശംസകളും സിബൂ.. വീഡിയോ കൂടി എടുത്തിവിടെ ഇടാന്‍ പറ്റുമെങ്കില്‍... :)

Cibu C J (സിബു) said...

ഇയ്യോ.. ഇത്രവലിയ പരിപാടിയൊന്നുമല്ല ഇത്‌. മാക്സിമം 20 പേരുണ്ടാവും. പിന്നെ, ഒരു കൂടിക്കാഴ്ച്ചയ്ക്ക്‌ വേദിയാക്കാം എന്നൊക്കെ കരുതി ഇവിടെ ഇട്ടതാണ്. വീഡിയോം പ്രസ്സും ഒന്നുമില്ല.

എല്ലാവര്‍ക്കും നന്ദി :)

ദിവാസ്വപ്നം said...

സിബൂ,

വരണമെന്നും സിബു പ്രസന്റേഷന്‍ ചെയ്യുന്നതിന്റെ രണ്ട് ഫോട്ടൊയെടുത്ത് ക്ലബ്ബില്‍ പോസ്റ്റ് ചെയ്യണമെന്നും ഒക്കെ ആഗ്രഹമുണ്ട്. പക്ഷേ, അറിയാമല്ലോ, ആഴ്ചയില്‍ രണ്ട് ദിവസം എനിക്ക് ഓഫീസില്‍ ലേറ്റായി ഇരിക്കേണ്ടതുണ്ട്.

എട്ടര-ഒന്‍പതാകുമ്പോള്‍ ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങും. മീറ്റിംഗ്, ‘വാള്‍നട്ടി‘ല്‍ ആയിരുന്നെങ്കില്‍, താമസിച്ചെത്തുന്നതില്‍ സാരമില്ലായിരുന്നു. സാറിന്റെ വീട്ടിലാകുമ്പോള്‍ പത്തുമണിക്കൊക്കെ എങ്ങനെയാ കേറി വരുന്നത്...

അല്ലെങ്കില്‍ സൊലീറ്റയെയും മമ്മിയെയും തനിയെ വിടണം. പക്ഷേ, വൈകിയ സമയത്ത്, അത്രയും ദൂരം സോളിനെയും കൊണ്ട് ഒറ്റയ്ക്ക് വരാന്‍ അവള്‍ക്ക് മടി.

ഏതായാലും ആശംസകള്‍.

കുറിപ്പ് : ആ പ്രസന്റേഷന്‍ വളരെ നന്നായിട്ടുണ്ട്.