ഒരു പ്രത്യേക സഹായത്തിനു വേണ്ടിയാണ് ഇത് എഴുതുന്നത്. ബൂലോഗത്തിലെ വലിയ ചേട്ടന്‍മാരില്‍ നിന്ന് ഒരു സാങ്കേതിക സഹായത്തിനു വേണ്ടിയാണ് ഈ കുറിപ്പു ബൂലോഗത്തില്‍ പോസ്റ്റുന്നത്. സിബു ചേട്ടാ... എനിക്ക് യൂണികോഡ് വരമൊഴി എഡിറ്റര്‍ ഉപയോഗിച്ച് ടെപ്പ് ചെയ്യുന്നതിലും എളുപ്പം മലയാളം ഇന്‍സ്ക്രിപ്രറ്റായി ടെപ്പ് ചെയ്യുന്നതാണ്, കാരണം ഞാന്‍ മലയാളം ടെപ്പിങ്ങ് ഇന്‍സ്ക്രിപ്റ്റായി പഠിച്ചിട്ടുണ്ട്. ജോലിയുടെ ആവശ്യത്തിനായി അത് സ്ഥിരമായി ഉപയോഗിക്കുന്നുമുണ്ട് അതു കൊണ്ട് മംഗ്ലീഷില്‍ ടെപ്പ് ചെയ്യാന്‍ എനിക്കുള്‍പ്പെടെ മലയാളം കൈകാര്യം ചെയ്യുന്ന കുറച്ചു ബ്ലോഗര്‍മാരും വിക്കി അംഗങ്ങളും ബുദ്ധിമുട്ടുന്നുണ്ട്. കാരണം രണ്ട് രീതിയും കൂടി കണ്‍ഫ്യൂഷ്യന്‍ ഉണ്ടാക്കുന്നുണ്ട്.
ഈ പ്രശ്നം ഞാന്‍ വിശ്വേട്ടന്റെ അടുത്ത് കൊച്ചിയില്‍ ഉന്നയിച്ചിരുന്നു. പരിഹാരം കാണാം എന്നു പറഞ്ഞിരുന്നു. വിശ്വേട്ടന്റെ തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് ഞാന്‍ പറഞ്ഞത് മറന്നു പോയി എന്നു തോന്നുന്നു. വിശ്വേട്ടനെ പിന്നീട് എനിക്ക് ബന്ധപ്പെടാനും കഴിഞ്ഞില്ല. ബ്ലോഗിനെക്കാളും മലയാളം വിക്കിയ്ക്ക് വേണ്ടിട്ടാണ് ഞങ്ങള്‍ക്ക് യൂണികോഡ് വേണ്ടത്. കാരണം അതില്‍ വലിയ ആര്‍ട്ടിക്കിള്‍ എഴുതാന്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന കാര്യം മനസിലാക്കുമല്ലോ ഇന്‍സ്ക്രിപ്റ്റ് രീതിയിലും യൂണികോഡിനെ തയ്യാറാക്കുകയായിരുന്നെങ്കില്‍ വളരെ ഉപകാരപ്പെടുമായിരുന്നു. അത് ഓണ്‍ലൈനായി എവിടെയെങ്കിലും സൂക്ഷിച്ചാ മതി. അതില്‍ നിന്ന് ഞങ്ങള്‍ക്ക് ആവശ്യം നിറവേറ്റാന്‍ കഴിയും. ഇന്‍സ്ക്രിപ്റ്റിന്റെ കീ മാപ്പ് ഞാന്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്. ഇതേ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്.
Sunday, August 27, 2006
Subscribe to:
Post Comments (Atom)
12 comments:
കിച്ചു മൈക്രോസോഫ്റ്റിന്റെ മലയാളം കീബോര്‍ഡ് ഇന്‍സ്ക്രിപ്റ്റ് ആണല്ലോ. അതു് ഉപയോഗിച്ചുകൂടെ. ലിനക്സിലാണെങ്കില്‍ ഉബുണ്ടു പോലുള്ള ഡിസ്ട്രിബ്യൂഷന്‍ മലയാളം ഫൊണറ്റിക്കും ഇന്‍സ്ക്രിപ്റ്റും കീര്‍ബോര്‍ഡുകള്‍ SCIM വഴി ലഭ്യമാക്കുന്നുണ്ടു്.
മൈക്രോസോഫ്റ്റിലെ സന്തോഷ് എഴുതിയ ഈ ലേഖനം ശ്രദ്ധിക്കുക, അദ്ദേഹം സൂചിപ്പിച്ചിരിക്കുന്ന കീബോര്‍ഡ് ഇന്‍സ്ക്രിപ്റ്റ് തന്നെയല്ലേ?
ഒരു മലയാളം മാറ്ററ് ടൈപ്പ് ചെയ്ത് കിട്ടാന്‍ മുന്‍പൊക്കെ ISM-ഓ iLeap-ഓ അല്ലെങ്കില്‍ mmsaroja-യോ അറിയുന്നവന്റെടുത്ത് കാത്തു കെട്ടിക്കിടക്കണമായിരുന്നു. maadhuri editor ഒരിടക്കാലാശ്വാസമായി ഇതിനിടയില്‍ എപ്പഴോ ഒരിക്കല്‍ അവതരിച്ചെങ്കിലും മലയാളിയുടെ സ്വപ്‌നം പൂവണിഞ്ഞത് വരമൊഴി യിലൂടെ തന്നെയാണ്. മലയാളികളെല്ലാരും മലയാളം സ്വന്തമായി ടൈപ്പ്ചെയ്യാന്‍ തുടങിയിരിക്കുന്നു എന്നത് വലിയൊരു സത്യമാണ് .
കിച്ചൂ, സിബുവേട്ടന്‍ താങ്കളുടെ പ്രശ്‌നത്തിനും ആദ്യമേതന്നെ പരിഹാരം കണ്ടിട്ടുണ്ട്. താങ്കള്‍ പഠിച്ച inscript ശൈലിയില്‍ തന്നെ ടൈപ്പ് ചെയ്ത് വരമൊഴി യിലൂടെ Unicode-ലേക്ക് convert ചെയ്തെടുക്കുക. (എനിക്ക് തെറ്റിയില്ലെന്ന് തോന്നുന്നു.)
mmsaroja-യും, maadhuri editor-മൊക്കെ കണ്ടുപിടിച്ചവരും ഈ ബൂലോകത്ത് തന്നെയുണ്ടെന്ന് എനിക്ക് തോന്നുന്നു. (ആരെങ്കിലും അറിയുമോ അവരെ? പുണ്യം ചെയ്തവരാണവരൊക്കെ, എത്രയെത്ര ഗ്രന്ധങളും, പ്രസിദ്ധീകരണങളുമായിരിക്കും mmsaroja-യിലൂടെയും മറ്റും കൈരളിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടാവുക!!!) അതേപോലെ മലയാളം വഴിമാറിയൊഴുകാന്‍ തുടങിയിരിക്കുന്നു, വരമൊഴിയുടെ വരവോടെ... ഒപ്പം സിബൂ എന്ന നാമവും ചരിത്രം തങ്ക ലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞിരിക്കുന്നു. ഈ പൊന്നിന്‍ ചിങനാളില്‍, ഇങിനെ ഒരു മാറ്റത്തിന് തുടക്കം കുറിച്ചവറ്ക്കായി നമുക്ക് പ്രാറ്ത്ഥിക്കാം. എല്ലാ വിധ ഐശ്വര്യങളേടും കൂടി കൂടുതല്‍ ഉന്നതങളിത്താന്‍ ജഗദീശ്വരന്‍ അവരെ അനുഗ്രഹിക്കട്ടെ...
കുറിപ്പ്: പെരിങോടരേ, മൊഴിയില്‍ “ങ“ ഇരട്ടിക്കുന്നില്ല, അതുപോലെ “പെരിങോടറ്” എന്നുഴുതിയാല്‍ അവസാനത്തെ അക്ഷരവും വരുന്നില്ല. ഒരു പരിഹാരം നിറ്ദ്ദേശിച്ചു തരിക.
-അനോണീഭായി
അനോണിഭായി ചോദ്യം ശരിക്കും മനസ്സിലായില്ല. ങ്ങ എന്നു് എഴുതുവാന്‍ കഴിയുന്നില്ലെന്നാണോ? ങ -യെ ഇരട്ടിപ്പിക്കണമെങ്കില്‍ ng രണ്ടുവട്ടം എഴുതിയാല്‍ മതി, അല്ലെങ്കില്‍ nng എന്നെഴുതിയാലും മതി. പെരിങ്ങോടര്‍ എന്ന വാക്കിലെ അവസാനത്തെ അക്ഷരം ‘ര്‍’ റ-യുടെ ചില്ലക്ഷരം നേരാംവണ്ണം കാണുന്നില്ലെന്നാണോ അടുത്ത പരാതി? ബ്രൌസറും, ഫോണ്ടിന്റെ വേര്‍ഷനും, വിന്‍ഡോസിന്റെ വേര്‍ഷനും പറഞ്ഞുതന്നാല്‍ സഹായിക്കുവാനായേക്കും.
മൈക്രോസോഫ്റ്റിന്റെ ഇന്സ്ക്രിപ്റ്റ് കീബോര്ഡ് ഉപയോഗിച്ചാണ് ഞാനീ കമന്റ് ടൈപ്പ് ചെയ്തത്. ചില്ലുകള് പ്രശ്നമാണെന്നു തോന്നുന്നു.
പെരിങ്ങോടറ്, “ങ്ങ“ പ്രശ്നം പരിഹരിച്ചു. “റ“ യുടെ ചില്ലക്ഷരം മൊഴി ഉപയോകിച്ച് (മാത്രം)എഴുതാന്‍ കഴിയുന്നില്ല. Windows XP SP2, IE6.0.2900.2180, AnjaliOldLipi-0.730 and mozhi_1.1.0 എന്നിങ്ങനെയാണ് നിലവിലെ അവസ്‌ഥ. വരമൊഴിയില്‍ നേരിട്ട് ടൈപ്പ് ചെയ്യാല്‍ നേരത്തെ പറഞ്ഞ യാതൊരു പ്രശ്നങ്ങളും ഇല്ല.
സഹായസഹകരണങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.
-അനോണിഭായി
ഇക്കാസേ, ചില്ലക്ഷരമെഴുതാന്‍ zero width joiner (zwj) ഉപയോഗിക്കണം.
ഉദാ:
ന്‍ = ന + ് + zwj
zwj കിട്ടാന്‍ Ctrl + Shift + 1 ഉപയോഗിക്കുക.
അനോണിഭായി പറഞ്ഞ സെറ്റപ്പുകള്‍ ഉണ്ടെങ്കില്‍ r (not shift+r) എന്നടിച്ചാല്‍ തന്നെ ര്‍ എന്നു വരേണ്ടതാണു് (ഈ എഴുതിയിരിക്കുന്ന ‘ര്‍’ ചില്ലക്ഷരമായാണോ കാണുന്നതു്?)
ന്‍ ല്‍ ള്‍ ണ്‍ ക്‍ എന്നിവയെങ്ങിനെ കാണുന്നു?
മൊഴി പുതിയ വേര്‍ഷന്‍ 1.1.1, ചില്ലുകള്‍ സംബന്ധിച്ചു മാറ്റങ്ങളൊന്നുമില്ലെങ്കിലും ‘’ ഉപയോഗിക്കുന്നതില്‍ ചെറിയ മേന്മകള്‍ വരുത്തിയിട്ടുണ്ടു്.
പെരിങ്ങോരേ,
എന്റെ ഓഫീസിലെ XPsp2 VM സിസ്റ്റത്തില്‍* VaramozhiEditorSetup-1.4.1 & mozhi_1.1.1 ഇന്‍സ്റ്റാള്‍* ചെയ്തു, എല്ലാ പ്രശ്നങളും പരിഹരിക്കപ്പെട്ടു. സംഗതികള്‍ എല്ലാം വളരെ ഭംഗിയായി നടക്കുണ്ട്.
mozhi_1.1.1 ന്റെ വിളംബരം എവിടെയും കണ്ടില്ല?
സഹായസഹകരണങ്ങള്‍ക്ക് നന്ദി.
കിച്ചുവിന് വരമൊഴിയിലെ ഈ സംവിധാനം സഹായകരമാവില്ലേ?
*ഈ വാക്കുകളുടെ മലയാളം എന്തായിരിക്കും?
പ്രിയപ്പെട്ട സാങ്കേതിക വിദഗ്ദരെ പ്രശ്നം ഇതൊന്നും ഇവിടെ (ഓഫിസില്‍) ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ്. പക്ഷെ ഇന്‍സ്ക്രിപ്റ്റ് ഇങ്ങെനെ ഓണ്‍ ലൈനായി എവിടെയെങ്കിലും കിടപ്പുണ്ടോ ഉണ്ടെങ്കില്‍ ലിങ്ക് എന്താണ്. ഞാനിപ്പോള്‍ http://www.higopi.com/ucedit/Malayalam.html ഇന്‍സ്ക്രിപ്റ്റായി ടൈപ്പ് ചെയ്തിട്ട് ശനിയന്റെയോ ഏവൂരാന്റെയോ സെര്‍വറിലുള്ള http://www.thanimalayalam.in/varamozhi/convert.php ഈ കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ചാണ് അതിനെ ഇപ്പോളത്തെ രീതിയില്‍ ശരിപ്പെടു്തുന്നത്. അതു കൊണ്ട് ഇന്‍സ്ക്രിപ്റ്റ് രീതിയഇല്‍ ഓണ്‍ലൈനായി ഓരു ടൈപ്പ് പാഡ് അതാണ് ഞാന്‍ ചോദിച്ചത്
peringodar, please help. with the same ie version as anony bhai sai, i can not directly type in this comment text box using mozhi keyman. പക്ഷെ നോട്ട് പാഡിലെഴുതി ഇങ്ങോട്ടെടുക്കാം. what could be the reason? (another anony bhai...)
കിച്ചു, എന്റെ അറിവില്‍ ഇന്‍സ്ക്രിപ്റ്റ് ടൈപ്പ് ചെയ്യാവുന്ന ഓണ്‍ലൈന്‍ ടൂളുകളൊന്നും ഇല്ല. ഇന്‍സ്ക്രിപ്റ്റിനെ ഞാനധികം ശ്രദ്ധിക്കാറില്ല എന്നതും സത്യം.
ഒരല്‍പ്പം ക്ഷമയുണ്ടെങ്കില്‍, ഇളമൊഴിയുടെ കോഡ് ഇന്‍സ്ക്രിപ്റ്റിനുവേണ്ടി മോഡിഫൈ ചെയ്യൂ.
കിച്ചു
നിന്നോട് ഒരല്പം കൂടി ക്ഷമിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ മേല അല്ലേ? ചെറിയ കുട്ടിയാണെന്നുകരുതി വികൃതി കാണിച്ചാല്‍ നല്ല അടി തരുമേ.
ലോഗിന്‍ ചെയ്യാനൊന്നും സമയമില്ല
വള്ളുവനാടന്‍
Post a Comment