Thursday, August 24, 2006

വിവാഹ ക്ഷണ പത്രിക

പ്രിയ ബൂലോഗരേഈ വരുന്ന ചിങ്ങം 25ാ‍ം തീയതി (സെപ്റ്റംബര്‍ 10ം തീയതി) രാവിലെ 10നും 10:45നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഞാന്‍ വിവാഹിതനാവുകയാണ്‌. വധു ലക്ഷ്മിപ്രിയ. നിങ്ങളെ എല്ലാവരേയും കല്യാണത്തിന്‌ ക്ഷണിക്കണമെന്നുണ്ട്‌. പക്ഷേ കല്യാണം വധൂഗ്രഹത്തില്‍ വച്ചായതുകൊണ്ടും ഭാവി അമ്മ്മായിയഛന്റെ ദയനീയ മുഖം ഓര്‍ത്തതുകൊണ്ടും ഞാന്‍ ആ സാഹസത്തിന്‌ മുതിരുന്നില്ല. എല്ലാവരില്‍ നിന്നും ഓണ്‍ലൈനായി വിവാഹ മംഗളങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്‌

വിധേയന്‍ (പ്രവീണ്‍)

എന്റെ ബൂലോഗ പരമ്പര ദൈവങ്ങളേ കാത്തുരക്ഷിക്കണേ.....

57 comments:

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

സെപ്തംബര്‍ 10 ന്റെ വേറൊരു ക്ഷണവുമുണ്ടല്ലോ... അതു ഞാന്‍ കണ്ടില്ലാ... എന്നാല്‍ മുകളിലുള്ളതു delete മാടൂ....

കല്യാണത്തിനുമുമ്പേ അമ്മായിയപ്പന്‍ സ്നേഹം തുടങ്ങിയോ.....

മംഗളാശംസകള്‍.....!!!!!

bodhappayi said...

മംഗളാശംസകള്‍...

മുല്ലപ്പൂ || Mullappoo said...

കല്യാണത്തിനുമുമ്പേ അമ്മായിയപ്പന്‍ സ്നേഹം തുടങ്ങിയോ.....


മംഗളാശംസകള്‍...

പരദേശി said...

മംഗളാശംസകള്‍.....

കോട്ടക്കാടന്‍ said...

കുറച്ചു ചോറു തരണം എന്നു കരുതി അല്ലേ അങ്ങനെ കല്യാണം വിളിക്കുന്നത്‌

കോട്ടക്കാടന്‍ said...

എല്ലാവിധ ആശംസകളും നേരുന്നു

ഫാരിസ്‌ said...

ഓണ്‍ലൈനായി വിവാഹ മംഗളാശംസകള്‍.....

രാവണന്‍ said...

കുട്ടേട്ടാ,

മംഗളാശംസകള്‍..... കല്ല്യാണത്ത്ന്റെ സദ്യ തന്നില്ലെങ്കിലും കുഴപ്പമില്ല, കുറച്ചു മധുരം ഇമെയിലില്‍ അറ്റാച്ചു ചെയ്ത്‌ അയച്ചു തന്നാല്‍ മതി.

ഏറനാടന്‍ said...

മംഗളം നേരുന്നു ഞാന്‍
വധൂവരന്മാരേ നീണാല്‍ വാഴട്ടെ നിങ്ങള്‍ ഒരുപാട്‌ മക്കളും കൊച്ചുമക്കളുമൊക്കെയായി സംവല്‍സരങ്ങള്‍ കഴിഞ്ഞുകൂടുവാന്‍ ഉടയതമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

ബിരിയാണിക്കുട്ടി said...

സെപ്റ്റമ്പര്‍ പത്തിന് ബൂലോഗര്‍ ഏതൊക്കെ കല്യാണത്തിന് പോകുമെന്റെ ബൂലോഗത്തമ്മേ... :)

എന്റെയും ആശംസകള്‍!

ikkaas|ഇക്കാസ് said...

അത് മനസ്സിലായി ബിരിയാണീ..
വിളിച്ചില്ലേലും ഞാന്‍ വരും.

ikkaas|ഇക്കാസ് said...

കുട്ടേട്ടന് ആദരാഞ്ജലികള്‍.
(മ്മളിപ്പൊളും ബേച്ചിലറാ മോനേ, അതോണ്ടാ)

കുട്ടേട്ടന്‍ : kuttettan said...
This comment has been removed by a blog administrator.
കുട്ടേട്ടന്‍ : kuttettan said...

വെറും ഇന്നലെ വന്ന എനിക്ക്‌ ഇത്രയും ആശംസകള്‍ നല്‍കിയ എന്റെ എല്ലാ മുന്‍ഗാമികള്‍ക്കും നന്നി.

നേരത്തേ തന്ന നിര്‍ദേശങ്ങള്‍ പ്രകാരം ഞാന്‍ ബ്ലോഗിയിരുന്നതെല്ലാം എന്റെ സ്വന്തം ഭൂമിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. സന്ദര്‍ശിക്കുമല്ലോ

http://entebalyam.blogspot.com/

സു | Su said...

വിവാഹ മംഗളാശംസകള്‍. :)

ദേവന്‍ said...

മംഗളാശംസകള്‍ കുട്ടേട്ടാ

സദ്യ നിഷേധിച്ചത്‌ ഞങ്ങളെല്ലാം എങ്ങനെയെങ്കിലും....പക്ഷേ ആ വക്കാരി ഇതെങ്ങനെ സഹിക്കും?

ikkaas|ഇക്കാസ് said...

അതെ, സൂ ആശംസിച്ചു കഴിഞ്ഞു!
മോനെ കുട്ടേട്ടാ, ആശംസകളില്‍ ശ്രേഷ്ഠം സൂവിന്റേതാണു കെട്ടോ.

ദില്‍ബാസുരന്‍ said...

ഡാ ചെക്കന്മാരേ.. ദേ ഈ ചേട്ടന്‍ കല്ല്യാണം കഴിക്കാന്‍ പോണു. ഒന്ന് ആശംസിച്ചേടാ...

(കോറസില്‍)
ആശംസാ മംഗള പുഷ്പവുമായ് ഞങ്ങള്‍...
കിട്ടാത്ത സദ്യക്കായ് കാത്തിരിപ്പൂ...
ഇതാ കാത്തിരിപ്പൂ...

ഈ കദന കഥാപ്രസംഗത്തിന്റെ പേര് ...കിട്ടാതെ പോയ സദ്യ അഥവാ ആ സദ്യയും കിട്ടിയില്ല (ജ്ചിം!!)

സു | Su said...

എന്തിനാ ഇക്കാസേ ഒരു പാര?

ikkaas|ഇക്കാസ് said...

ക്ഷമി സൂ, പാരയായെടുക്കല്ലേ. ചെക്കനൊരു 100 കമന്റ് തികഞ്ഞോട്ടെന്നു കരുതി പറഞ്ഞതാ. പിന്നെ ചേട്ടനു സുഖമല്ലേ?

Anonymous said...

ന്നാലും ഒരു ഫോര്‍മാലിറ്റിക്കെലും വരൂ സത്യ (കട്: കുറുമാന്‍) കഴിക്കൂ‍ന്നൊക്കെ പറയാരുന്നു.... :-)

അപ്പളെ....ആശംസകള്‍!

പതിനാലും പെറ്റു പെരുന്നാളും വാഴ്ക! (അങ്ങിനെ എന്തോ ഇല്ലെ?)

വക്കാരിമഷ്‌ടാ said...

മംഗള മാതൃഭൂമി മനോരമ മനോരാജ്യാശംസകള്‍ സഖിക്കും താങ്കള്‍ക്കും.

കല്ല്യാണത്തിനു മുന്നേ അമ്മായിയച്ഛനെ ബഹുമാനിക്കുന്ന താങ്കളുടെ അമ്മായിയച്ഛന്റെ കാര്യം ആലോചിച്ച് ഞാന്‍ വെറുതെ കോരി തരിക്കുന്നു.

വക്കാരിമഷ്‌ടാ said...

ശ്ശോ, നല്ല ഒരു സദ്യ മിസ്സായല്ലോ. പിന്‍‌മൊഴികള്‍ വഴി, ഒരാള്‍ക്കെങ്കിലും എക്സ്‌ട്രാ തരപ്പെടുത്തുമോ :)

ദേവേട്ടാ, എന്ത് പറയാനാ, ടെക്‍നോളജിയൊക്കെ വികസിച്ച് ഇങ്ങിനെയൊക്കെയായ വിവരം അറിഞ്ഞില്ല. പണ്ടൊക്കെ കല്ല്യാണമുണ്ടെന്ന അറിയിപ്പ് കിട്ടിയാല്‍ സദ്യ ഡീഫോള്‍ട്ടായിരുന്നു. ഇപ്പോള്‍...

ശ്ശൊശ്ശൊശ്ശോ...ന്നാലും സദ്യയെങ്ങിനെ മിസ്സാക്കും :)

സ്നേഹിതന്‍ said...

സദ്യയില്ലെങ്കിലും സ്നേഹമുണ്ടല്ലൊ.
വിവാഹ മംഗളാശംസകള്‍.

വല്യമ്മായി said...

മംഗളം നേരുന്നു

viswaprabha വിശ്വപ്രഭ said...

പോയി ധൈര്യമായി കല്യാണം കഴിച്ചുവരൂ...
പറ്റിയാല്‍ അമ്മായിയപ്പനെയടക്കം ബ്ലോഗിങ്ങും പഠിപ്പിച്ചുകൊടുക്കൂ.


(കലേഷേ, എന്തായി ന്നമ്മുടെ പഠിപ്പിക്കല്‍? കമ്പ്യൂട്ടറും മോണിറ്ററും ഒക്കെ ഇപ്പൊഴുമുണ്ടോ? അതോ ആക്രിക്കാര്‍ക്കു കൊടുക്കേണ്ടി വന്നോ?)

ശ്രീജിത്ത്‌ കെ said...

കുട്ടേട്ടാ, എല്ലാ ആശംസകളും.

കല്യാണത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തിടെ വിവാഹിതരായ കലേഷിനോടോ ഒബിയോടോ ചോദിക്കാവുന്നതാണ്. കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുന്ന ആദിത്യനും ചിലപ്പോള്‍ സഹായിക്കാന്‍ കഴിഞ്ഞേക്കും, ആളൊരു കൊച്ചു കില്ലാഡിയാണ്.

ശ്രീജിത്ത്‌ കെ said...

കുട്ടേട്ടാ, എല്ലാ ആശംസകളും.

കല്യാണത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തിടെ വിവാഹിതരായ കലേഷിനോടോ ഒബിയോടോ ചോദിക്കാവുന്നതാണ്. കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുന്ന ആദിത്യനും ചിലപ്പോള്‍ സഹായിക്കാന്‍ കഴിഞ്ഞേക്കും, ആളൊരു കൊച്ചു കില്ലാഡിയാണ്.

Adithyan said...

പ്രവീണ്‍,

വിവാഹത്തിന് ആശംസകള്‍...

ശ്രീജിത്തേ,
അല്ല എന്താണ്? സംഭവം എന്താണ്? :))
യാതോരു പ്രകോപനവും ഇല്ലാതെ വെറുതെ ഇരുന്ന എനിക്കിട്ട് ഒരു ഗോള്‍... :)
ഇവിടെ മാന്യന്മാര്‍ക്ക് ജീവിക്കണ്ടേ?

ശ്രീജിത്ത്‌ കെ said...

എനിക്ക് ആദിയെ ഓര്‍മ്മിക്കാന്‍ എന്തെങ്കിലും പ്രകോപനം വേണോ (ആദി ഒരു പെണ്‍കുതിരയാണെന്ന് ഇന്നൊരു കിംവദന്തി കേട്ടു).

ഈയിടെയായി എവിടെ കല്യാണം എന്ന് കേട്ടാലും എനിക്ക് ആദിയെ ഓര്‍മ്മ വരും. ഇതെന്തെങ്കിലും രോഗമാണോ? അതോ അര്‍ത്ഥാപത്തി പോലത്തെ എന്തെങ്കിലും ആപത്താണോ?

Adithyan said...

ഓ പെണ്‍കുതിയാണല്ലെ കാര്യം. :)

ഹോ , ഇന്നലെ ആ വാര്‍ത്ത ലീക്കായപ്പോള്‍ ദില്‍ബൂന്റെ ഒക്കെ ഒരു ആക്രാന്തം കാണണാരുന്നു ലപ്പ്യൂ ലപ്പ്യൂ പറയാന്‍. :))

ശ്രീജിത്ത്‌ കെ said...

ദില്‍ബുവും കണ്ണൂസും കൂടി ഒരു സ്വയംവരം നടത്തുന്നുണ്ടായിരുന്നല്ലോ ആദിക്കു വേണ്ടി. ആരു നേടി?

Adithyan said...

എന്നെ അങ്ങ് കൊല്ല് :))

ഹോ പലതും കേട്ടിട്ടുണ്ട്. ഇങ്ങനെ ഒന്ന് ആദ്യമായാണ്. :)

ആരും ഇല്ലേ ഒരു ഓഫ് മാമാങ്കത്തിന്...

ശ്രീജിത്ത്‌ കെ said...

ദില്‍ബു ഇപ്പൊ ഫ്ലൈറ്റിന്റെ പിറകേ പോകുന്നത് നിര്‍ത്തി ആദിയുടെ പിറകേ ആയോ?

വിശാല മനസ്കന്‍ said...

ആശംസകള്‍ പ്രിയ സുഹ്രൂത്തേ...

ആദീ... ഓഫടിക്കാന്‍ ഞാന്‍ റെഡി...


(ഇളമൊഴിയിള്‍ എറു എപ്പടീ ഡൈനേ??)

ശ്രീജിത്ത്‌ കെ said...

വിശാലേട്ടാ, r~ എന്ന് ശ്രമിച്ച് നോക്കിക്കേ

Adithyan said...

ശ്രീജിത്തേയ്... ഞാന്‍ ആ ടൈപ്പല്ലേയ്... ഞാന്‍ ശ്‌ട്രെയിറ്റാ... (എല്ലാര്‍ടേം അറിവിലേക്ക്)

വിശാല്‍ ഗഡീ, ഒരു ഓഫ് യുദ്ധത്തിനുള്ള കോപ്പ് ഞാനും ശ്രീജിയും കൂടി ഇട്ടോണ്ട് വന്നതാ.. അപ്പോഴാണ് എന്റെ മാനേജര്‍ കാര്യം അന്വേഷിക്കാന്‍ വേണ്ടി വന്നത്. വേഗം കെട്ടിപ്പൂട്ടിയില്ലെ.

ഇപ്പോ എല്ലാരും പോയല്ലെ?

സങ്കുചിത മനസ്കന്‍ said...

മോനേ കുട്ടേട്ടാ‍ാ,

മുന്നറിയിപ്പുകളള്‍:
ബ്ലോഗില്‍ പഴയ പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ വായിച്ചുനോക്കി ഡിലിറ്റെങ്കില്‍ ഡിലെറ്റ്!

പഴയ ഡയറികള്‍ സുരക്ഷിതമായി മാറ്റുക അല്ലെങ്കില്‍ കത്തിക്കുക.

പാവം! നല്ലൊരു മനുഷ്യനായിരുന്നൂ.....

കരീം മാഷ്‌ said...

ആറ്റിലേക്കച്ചുതാ ചാടല്ലെ! ചാടല്ലെ.....

ഉണ്ണി said...

മറ്റൊരു രാമനെ കാട്ടിലേയ്ക്കയയ്ക്കുന്നു...ദുഷ്ടനാംദുര്‍വിധി വീണ്ടും..
(ഏയ്, ചുമ്മാ!...) ഒരു വണ്ടിനിറയെ ആശംസകള്‍.

പച്ചാളം : pachalam said...

കുട്ടേട്ടാ , ദീര്‍ഘസുമംഗലന്‍ ഭവ:

പയ്യന്‍സ് said...

അമ്മായ്യപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു പരമാനന്ദം ന്ന ചൊല്ല്.. മംഗളാശംസാസ്

Satheesh :: സതീഷ് said...

ക്ഷണിച്ചില്ലെങ്കിലും വിവരങ്ങള്‍ അറിഞ്ഞസ്ഥിതിക്ക് സദ്യയുണ്ണാന്‍ പോയില്ലെങ്കില്‍ അവര്‍ക്കതൊരു വിഷമമാവില്ലേ.. ആവും!

മംഗളാശംസകള്‍!!

അഞ്ചല്‍കാരന്‍... said...
This comment has been removed by a blog administrator.
കുട്ടന്മേനൊന്‍::KM said...

മംഗളാശംസകള്‍.. തൊടിയിലും പാടത്തും പറന്നു നടക്കാന്‍ ഇഷ്ടം പോലെ ക്ടാങ്ങളെ നല്‍കാന്‍ സര്‍വ്വശക്തന്റെ അനുഗ്രഹവും

അഞ്ചല്‍കാരന്‍... said...

മഹത് വചനം:
“വിവാഹം എലിപ്പെട്ടി പോലാകുന്നൂ കുഞ്ഞേ..
അകത്ത് കടന്നോന് പുറത്ത് ചാടാനുള്ള മരണവെപ്രാളം.
പുറത്ത് നിന്ന് വട്ടം തിരിയുന്നോന് അകത്ത് കടന്ന് കിട്ടാനുള്ള തത്രപ്പാട്.”
സമ്പാ: അഞ്ചല്‍കാരന്‍.

മംഗളം നേരുന്നു ഞാന്‍.. മനസ്സില്‍ മംഗളം നേരുന്നു.....

saptavarnangal said...

വിവാഹ മംഗളാശംസകള്‍!

Anonymous said...

മറ്റൊരു ഉപമ കൂടി വിവാഹത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌... ന്താച്ചാല്‍... വിവാഹം കഴിക്കുന്നതും ഹൊട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നതും ഒരു പോലെയാണത്രേ... അതായത്‌, ഹോട്ടലില്‍ പോയി വേണ്ടതൊക്കേ ഓര്‍ഡര്‍ ചെയ്ത്‌ സാധനം എത്തി തീറ്റ തുടങ്ങിയാല്‍, പിന്നെ ശ്രദ്ധ അബദ്ധവശാല്‍ അടുത്ത മേശപ്പുറത്തെക്കെങ്ങാന്‍ എത്തിയാല്‍ “അയ്യോ, നമുക്ക്‌ ആ കാണുന്ന സാധനം ഓര്‍ഡര്‍ ചെയ്താ മതിയായിരുന്നു” എന്ന്‌ കരുതി വായില്‍ വെള്ളാമിറക്കും. ഈ കല്യാണം എന്ന്‌ പറയുന്നതും അതു പോലെ വല്ലതുമാണോ ...? എന്തായാലും നമ്മുടെ ബൂലോഗത്തില്‍ ഈ നവവരന് അങ്ങനെ ഒരനുഭവം വരാതിരിക്കട്ടെ എന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട്‌ എല്ലാ ഭാവുകങ്ങളും നേരുന്നു...

Anonymous said...

മംഗളാശംസകള്‍ സുഹൃത്തേ..
ഇവരൊക്കെ ചുമ്മാ ഒരോന്ന് പറേണതല്ലേ..
ആകാശം വീഴുണൂന്ന് കരുതി ആരേലും മുട്ടിട്ടു താങ്ങോ..

ദേവന്‍ said...

കല്ല്യാണ ഷെഡ്യൂള്‍ ഒരുപിടീം കിട്ടുന്നില്ല. സെപ്റ്റംബര്‍ 10ന്റെ മറ്റേ കല്യാണം ആരുടെയാ? ഒബിയുടെയൊ അതോ ബിരിയാണിക്കുട്ടീടെയോ? ഇനി വേറേ ആരുടെയെങ്കിലും കല്യാണവും ഉറച്ചതാണോ? ?

വക്കാരിമഷ്‌ടാ said...

യ്യോ ദേവേട്ടാ‍, ഒബിയെ മാന്നാര്‍ മത്തിയായിയിലെ ഇന്നസെന്റ് സ്റ്റൈലാക്കിയോ (ഞങ്ങള്‍ പുറപ്പെട്ടൂന്ന്...വേണേ ഒന്നുകൂടി പുറപ്പെടാം സ്റ്റൈലില്‍):)

മറ്റേ കല്ലിയവാണി കളവാണി ബീക്കുട്ടിയാണോ? ഒരു ബീളംബരം കണ്ടില്ലല്ലോ (അതോ വിളമ്പിയായിരുന്നോ?)

മുല്ലപ്പൂ || Mullappoo said...

ആറോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അത്ഷിമെഷ്സ് ആകുമോ?

ദേവെട്ടാ, ഞാനറിയുന്ന ഒബിടെ കല്യാ‍ണം കഴിഞ്ഞമാസം ആയിരുന്നു.

ദില്‍ബാസുരന്‍ said...

ആദീ,ശ്രീജീ,
ചില സാങ്കേതിക കാരണങ്ങളാല്‍ (വെള്ളിയാഴ്ച) എനിക്ക് നിങ്ങള്‍ വെച്ച പാര കാണാന്‍ കഴിഞ്ഞില്ല.എന്നാലും ഇപ്പോള്‍ ദേവേട്ടനെ പിന്തുടര്‍ന്ന് വന്ന് സംഗതി കണ്ട സ്തിതിക്ക് എന്തു വേണം എന്ന് ആലോചിക്കുകയായിരുന്നു. ഇന്നലെ വിശാലേട്ടന്‍ ആരേയോ ഉപദേശിക്കുന്നത് കേട്ടു എഴുതുമ്പോള്‍ ‘പാര’തിരിച്ചിടുന്നത് നല്ലതാണെന്ന്. ആയതിനാല്‍ ഈ പാര ഞാനും തിരിച്ചിടുന്നതാണ്. ഇപ്പോള്‍ സമയമില്ല. ഫുഡ്ഡടിക്കാന്‍ പോകുന്നു. :-)

Obi T R said...

ദേവേട്ടാ ഞാന്‍ കഴിഞ്ഞ മാസം കെട്ടി. ഇനി മറ്റെ കല്യാണം ബിരിയാണിയുടെതാണോ? ഇനി അച്ഛന്റെ ദയനീയാവസ്ഥയോര്‍ത്തു നമ്മളെ കല്യാണം ക്ഷണിക്കാത്തതാണോ?

കുട്ടേട്ടാ, മംഗളാശംസകള്‍.

ദേവന്‍ said...

അയ്യയ്യോ! (ജനാര്‍ദ്ദനന്റെ സൌണ്ടില്‍ വായിക്കുക)

ആരോഗ്യത്തിന്റെയല്ല വക്കാരീ & മുല്ലപ്പൂവേ, വയസ്സയതിന്റെയാ. ഒബീടെ കല്യാണം മിസ്സ്‌ ആയി പോയി (സാരമില്ല, ഒബി ഇനി കാണുമ്പോ രണ്ടു ദിവസം ഊണു വാങ്ങി തന്നാല്‍ മതി, എനിക്കു പരാതിയൊന്നുമില്ല).
ബിലേറ്റഡ്‌ കല്യാണാശംസകള്‍!

ഒരെണ്ണം മറന്നു, അടുത്തത്‌ അറിയിച്ചതിന്റെ കൂടെ ആരും വരല്ലേന്നും പറയുന്നു. ഇനിയിപ്പോ ബിരിയാണി വല്ല സദ്യയും തരുമോ എന്തോ..

ബിന്ദു said...

‘വിവാഹമംഗളാശംസകള്‍!! ക്ഷണിച്ചില്ലേലും വരില്ല.:)
(കുട്ടേട്ടന്‍’ എന്ന സിനിമ കണ്ടിട്ടുണ്ടോ? :)സ്വയം പാര കണ്ടു ചോദിച്ചതാണ്ട്ടൊ. )

കേരളഫാർമർ/keralafarmer said...

മംഗളാശംസകള്‍
പക്ഷേ ഓണ്‍‌ലൈന്‍ മതി ആരും പങ്കെട്ക്കണ്ട എന്ന സൂചന കണ്ടല്ലൊ. ലോകത്തിന്റെ പലകോണിലുള്ളവരും പങ്കെടുക്കില്ലയെന്നറിയാം. എന്നാല്‍ എന്നെപ്പോലെ ചിലരുണ്ടിവിടെ കല്യാണത്തിന് പങ്കെടുക്കാനും ആശീര്‍വദിക്കാനും കഴിയുമെന്നുള്ളവര്‍.