Thursday, August 24, 2006

ആന-ഉറുമ്പ്

എനിക്ക് ഭയങ്കര ഇഷ്ടാ ഈ ആന-ഉറുമ്പ് തമാശകള്‍...
ഈയിടെ കേട്ട രണ്ടെണ്ണം പറയാം. നിങ്ങളെല്ലാരും കേട്ടിരിക്കും.എന്നാലും പോസ്റ്റുന്നു.
പുതിയത് വല്ലതും കിട്ടിയാല്‍ എന്നോട് കൂടെ ഒന്ന് പറയണേ പ്ലീസ്...പഴയതും സമയമുണ്ടെങ്കില്‍ ഒന്നെഴുതൂ.



ഉറുമ്പുകള്‍ ഒരു പുഴയില്‍ കൂട്ടമായി നീന്തിക്കുളിച്ചുകൊണ്ട് നിന്നിരുന്നപ്പോള്‍ ഒരാന വന്ന് മലക്കം മറിഞ്ഞു പുഴയിലേക്കൊരു ഡൈവ് നടത്തി.
ഭയങ്കര തിരമാലയുണ്ടായി വെള്ളത്തില്‍ കുളിച്ചുകൊണ്ടിരുന്ന ഉറുമ്പുകളൊക്കെ കരക്കടിഞ്ഞു.
‘ദെന്താപ്പോ സംഭവിച്ചേ” എന്ന് വണ്ടറടിച്ച് കരയിലടിഞ്ഞ ഉറുമ്പുകള്‍ പുഴയിലേക്ക് നോക്കിയപ്പോള്‍ ആനയതാ പുഴയില്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു. ആനയുടെ തലക്ക് മേലെ, കരക്കടിയാത്ത ഒരു ഉറുമ്പ് എങ്ങനെയോ പറ്റിപ്പിടിച്ചിരിക്കുന്നു.
കുളി മുടങ്ങിയതിന്റെ കാര്യം മനസ്സിലായ കരയില്‍ നിന്നിരുന്ന ഉറുമ്പുകള്‍ കോപം കൊണ്ട് ജ്വലിച്ചു.
ആനയുടെ തലയില്‍ ഇരിക്കുന്ന ഉറുമ്പിനോട് കരയില്‍ നില്‍ക്കുന്ന ഉറുമ്പുകള്‍ , ആനയെച്ചൂണ്ടിക്കൊണ്ട് ഒരുമിച്ച് അലറി.
എന്താ അലറിയത്?


“മുക്കിക്കൊല്ലടാ അവനെ! “

******************************************

നാലുറുമ്പുകള്‍ പട്ട തിന്നുകൊണ്ടിരുന്ന ഒരാനയെ കണ്ടു.
ഉറുമ്പ് ഒന്ന് ; നമുക്കിവന്റെ നാലു കാലും ചവുട്ടി ഒടിച്ചാലോ?
ഉറുമ്പ് രണ്ട് : നമുക്കിവന്റെ തുമ്പിക്കൈ വലിച്ചു പറിച്ചാലോ?
ഉറുമ്പ് മൂന്ന് : അല്ലെങ്കില്‍ നമുക്കിവന്റെ പള്ളേല്‍ കുത്തി കുടല് പുറത്തിട്ടാലോ?
അപ്പോ നാലാമത്തെ ഉറുമ്പ് പറഞ്ഞതെന്ത്?

ഉറുമ്പ് നാല് : ഹ! വിടളിയാ...നമ്മള് നാലു പേരില്ലേ..അവനൊറ്റക്കല്ലേയുള്ളൂ..പാവം ജീവിച്ചു പോയ്കോട്ടെ!

23 comments:

myexperimentsandme said...

ഇന്റര്‍വ്യൂവിന് പോയപോലെയായല്ലോ അരവിന്ദാ...

വേണ്ട സമയത്ത് ഒന്നും ഓര്‍ക്കുന്നില്ല. നാട്ടിലേക്കൊരു യെസ്സോയെസ്സ് അയക്കട്ടെ :)

P Das said...

ഓര്‍മ്മ വരുംബോള്‍ തീര്‍ചയായും എത്തിക്കാം..

Sreejith K. said...

ആനയും ഉറുമ്പും കഥകള്‍കാ‍യി ഒരു ബ്ലോഗുണ്ട് അരവിന്ദേട്ടാ. പക്ഷെ മംഗീഷിലാണ്. ലിങ്ക് ഇതാ.

http://aanayumurumbum.blogspot.com/

സഞ്ചാരി said...

ഞാനൊന്നു പറയാം ഇതു കര്‍ണ്ണാടകത്തില്‍ നിന്നു തര്‍ജ്ജമ ചെയ്തത്.
ഉറുന്പും ആനയും കാവേരി ഉത്സവത്തിനു പോയി. പുഴ കണ്ട്പ്പോള്‍ ആനക്കു കുളിക്കുവാനുള്ള മോഹം ഉറുന്‍പിനെ അറിയിച്ചു. ഉറുന്‍പിനാണങ്കില്‍ പെട്ടെന്നു വീട്ടിലേക്കു പോകണം ഉറുന്‍പു ഒരു സൂത്രം പ്രയോഗിച്ചു അടുത്തുള്ള ഫാകറ്ററിയുടെ പുകക്കുഴല് കാണിച്ചുകൊടുത്തിട്ടു പുഴയില്‍നിന്നു ഒരു കറുത്തകല്ലെടുത്തു കാണിച്ചു കൊടുത്തു.

സു | Su said...

1)ആനയും ഉറുമ്പും സന്ധ്യയ്ക്ക് അമ്പലത്തില്‍ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു. സന്ധ്യയ്ക്ക് നീരാട്ടൊക്കെ കഴിഞ്ഞ് ആന അമ്പലത്തില്‍ എത്തിയപ്പോള്‍ ഉറുമ്പിനെ പുറത്ത് കണ്ടില്ല. പക്ഷെ ഉള്ളില്‍ ഉണ്ടെന്ന് മനസ്സിലായി.

കാരണം ഉറുമ്പിന്റെ ചെരുപ്പ് പുറത്ത് അഴിച്ചു വെച്ചിട്ടുണ്ടല്ലോ.


2)ആനയും ഉറുമ്പും ബാങ്കില്‍ പോയി. ഉറുമ്പ് മാനേജരുടെ മുറിയിലേക്ക് പോയി. ആന പോയില്ല.

കാരണം അന്തര്‍ ആന മനാ ഹേ എന്നെഴുതിവെച്ചിട്ടുണ്ടായിരുന്നു.

3)ആനയ്ക്ക് അപകടം പറ്റി ആശുപത്രിയില്‍ ആയി.
പക്ഷെ അടുത്ത ബെഡില്‍ ഉറുമ്പും കിടപ്പുണ്ടായിരുന്നു.
എന്തുകൊണ്ട്?

ആനയ്ക്ക് രക്തം കൊടുക്കാന്‍.

ഇനിയും എത്രയെത്ര കഥകള്‍. പക്ഷെ പാതിരായ്ക്ക്, ഉള്ള തലച്ചോര്‍ (എല്ലാ സമയത്തേയും പോലെ തന്നെ ) ജോലി ചെയ്യുന്നില്ല.

സു | Su said...

മിടുക്കിക്കുട്ട്യല്ലേ, ഒന്നൂടെ ഓര്‍മ്മിച്ചേന്ന് ദൈവം പറഞ്ഞപ്പോള്‍ ഞാനൊന്നൂടെ ഓര്‍മ്മിച്ചു. ഓഫ് ചെയ്ത് പൂട്ടിവെച്ച കമ്പ്യൂട്ടര്‍ , പണിപ്പെട്ട് ഓണ്‍ ചെയ്തു. നെറ്റ് കണക്റ്റ് ആവണേ ഈശ്വരാന്നു പറഞ്ഞു. ഒക്കെ ശരിയായി. കടപ്പാടിന്റെ എണ്ണം കൂടി. എന്നാലും എന്താ ?

ഇതാ അരവിന്ദാ പിടിച്ചോ. ഇവിടെയുണ്ട് കുറേ എണ്ണം.
http://sgkalesh.blogspot.com/2005_06_01_sgkalesh_archive.html

Sreejith K. said...

സൂ ഈ ലിങ്ക് ആണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

http://sgkalesh.blogspot.com/2005/06/blog-post.html

Visala Manaskan said...

ഹഹഹ... അരവിന്ദേ... ലാസ്റ്റ് വണ്... അടിപൊളി!

Unknown said...
This comment has been removed by a blog administrator.
അരവിന്ദ് :: aravind said...

സൂ, ശ്രീ, മറ്റു ആന-ഉറുമ്പ് ഫാന്‍സ്, ഒത്തിരി നന്ദി. :-))
പുത്യത് കിട്ട്യാ ഞാനും അപ്‌ഡേറ്റ് ചെയ്യാം ട്ടോ.

Sreejith K. said...

മലയാളന്റെ ബ്ലോഗിലും കണ്ടു ഒന്ന്. ഇതാ ലിങ്ക്

http://malayalan.blogspot.com/2006/08/blog-post_24.html

Peelikkutty!!!!! said...

അരവിന്ദേട്ടാ,

എനിക്കും ഭയങ്കര ഇഷ്ടാ ഈ ആന-ഉറുമ്പ് തമാശകള്...
ഓർമ്മയിൽവന്നഒരെണ്ണംകുറിക്കാം
ഒരുദിവസം ഉച്ചുയ്ക്കു ആനയും Friends ഉം cricket കളിക്കുകയായിരുന്നു.കളികാണാൻ വന്ന ഉറുമ്പ്, ആന യെവിളിച്ച് ഒരു രഹസ്യം പറഞ്ഞു .എന്താ?

വെയിലത്തു കളിക്കണ്ട കറുത്തുപോകും!!!!!!

Peelikkutty!!!!! said...
This comment has been removed by a blog administrator.
പയ്യന്‍സ് said...

ആനയും ഉറുംപും കൂടി ഡെല്‍ഹിക്കു പോകാന്‍ എറണാകുളത്ത് സൌത്ത് റെയില്‍വേ സ്റ്‍റേഷനില്‍ ഇരിക്കുകയായിരുന്നു.
രാജധാനിയിലാണ് യാത്ര. ടിക്കെറ്‍റ് ഓ. കെ ആയിട്ടില്ല. ആര്‍.എ.സി. യാണ്.
ആന പറഞ്ഞു
"ഒന്നും പേടിക്കണ്ട ഈ വണ്ടി പണ്ട് ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് റെയില്‍വേ മുത്തപ്പന്‍റ്‍റെ നടക്കു വെച്ചതാ. റെയില്‍വേക്കാര് ഇപ്പഴും അത് ഓര്‍ക്കാറുണ്ട്. അതുകൊണ്ട് എനിക്കു ടിക്കറ്‍റ് കിട്ടും. നിന്‍റ്‍റെ കാര്യം കൂടി ഞാന്‍ പറഞ്ഞു നോക്കം."
ആനയുടെ ബഡയി കേട്ട് ഉരുംപിനു ചിരി വന്നു.പറഞ്ഞു പറഞ്ഞ് പന്തയം ആയി.
ഒരു ഫുള്‍ ബെറ്‍റു വെച്ചു അപ്പോഴേക്കും വണ്ടി വന്നു. പാവം ഉറുംബിന്‍റ്‍റെ പക്കല്‍ നിന്ന് ഒരു ഫുള്ളിനുള്ള കാശ് ആന മേടിച്ചെടുത്തു.

എന്താന്നോ സ്റ്‍റേഷനില്‍ നിന്ന് അപ്പോള്‍ കേട്ട അനൌണ്‍സ്മെന്‍റ്‍റ് ഇങ്ങനെ ...ഡെല്‍ഹീ തക് ജാനെ വാലീ രാജധാനി എക്സ്പ്രസ്സ് ആനെ കീ സംഭാവനാ ഹേ

അരവിന്ദ് :: aravind said...

വേറൊന്ന് ഇപ്പോള്‍ ഓര്‍ത്തതാ.

ആന ഉറുമ്പിനെ പെണ്ണുകാണാന്‍ പോയി.
ആന പെണ്ണുകണ്ട് പോയപ്പോള്‍ ഉറുമ്പിന്റെ അപ്പന്‍ ചോദിച്ചു.
“നിനക്ക് ചെറുക്കനെ ഇഷ്ടപ്പെട്ടോ മോളേ”
ഉറുമ്പ് : “ഇല്ല”
ഉറുമ്പപ്പന്‍ : അതെന്നാടീ?”

എന്തായിരുന്നു ഉറുമ്പിന് ആനയെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം?


ചെറുക്കന്റെ പല്ല് അല്പം ഉന്തിയതായിരുന്നു.

Unknown said...

ഒരു ആണ് ഉറുമ്പും പിടിയാനയും തമ്മില് മുടിഞ്ഞ പ്രേമം, 2 പേരുടേയും വീട്ടുകാര് കല്യാണത്തിനു എതിര്!
ഉറുമ്പും ആനയും ഒളിച്ചോടാന് തീരുമാനിച്ചു. അങ്ങനെ ഒളിച്ചോടി പോകുന്നതിനിടയില് അവരുടെ കഷ്ടകാലത്തിനു ആനയുടെ അപ്പന്റെ മുന്പില് പെട്ടു

അപ്പന് ആന 2 പേരെയും ശരിയാക്കും എന്നു അലറികൊണ്ട് പാഞ്ഞടുത്തു.

അപ്പോള് ഉറുമ്പ് തന്റെ കാമുകിയോട്: നീ എന്റെ പിന്നിലൊളിച്ചോ, ഞാന് സംഭവം ഡീല് ചെയ്തോളാം!

ലാലേട്ടന്‍... said...

കഥയില്‍ ചോദ്യമില്ല എങ്കിലും...
രാജധാനിയില്‍ RAC യുണ്ടോ പയ്യന്‍സേ....
ശംശയം...

ലാലേട്ടന്‍...

Peelikkutty!!!!! said...

എനിക്കും ബൂലോഗ ക്ളബ്ബിൽ അംഗമാവണം!!!
ബ്ലോഗിന്റെ അഡ്മിൻ റൈറ്റ്സ് ഉള്ള ആരെങ്കിലും ഒരു ഇന്‍വിറ്റേഷൻ അയക്ക്വോ?
cutydreamy@yahoo.com

മുസ്തഫ|musthapha said...

..ചെറുക്കന്റെ പല്ല് അല്പം ഉന്തിയതായിരുന്നു. ..

കലക്കന്‍, ഇതുവരേ കേള്‍ക്കാത്തത്

Kalpak S said...

ഉറുമ്പുകള്‍ ഒരു പുഴയില്‍ കൂട്ടമായി നീന്തിക്കുളിച്ചുകൊണ്ട് നിന്നിരുന്നപ്പോള്‍ ഒരാന വന്ന് മലക്കം മറിഞ്ഞു പുഴയിലേക്കൊരു ഡൈവ് നടത്തി.
ഭയങ്കര തിരമാലയുണ്ടായി വെള്ളത്തില്‍ കുളിച്ചുകൊണ്ടിരുന്ന ഉറുമ്പുകളൊക്കെ കരക്കടിഞ്ഞു.
‘ദെന്താപ്പോ സംഭവിച്ചേ” എന്ന് വണ്ടറടിച്ച് കരയിലടിഞ്ഞ ഉറുമ്പുകള്‍ പുഴയിലേക്ക് നോക്കിയപ്പോള്‍ ആനയതാ പുഴയില്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു. ആനയുടെ തലക്ക് മേലെ, കരക്കടിയാത്ത ഒരു ഉറുമ്പ് എങ്ങനെയോ പറ്റിപ്പിടിച്ചിരിക്കുന്നു.
കുളി മുടങ്ങിയതിന്റെ കാര്യം മനസ്സിലായ കരയില്‍ നിന്നിരുന്ന ഉറുമ്പുകള്‍ കോപം കൊണ്ട് ജ്വലിച്ചു.
ആനയുടെ തലയില്‍ ഇരിക്കുന്ന ഉറുമ്പിനോട് കരയില്‍ നില്‍ക്കുന്ന ഉറുമ്പുകള്‍ , ആനയെച്ചൂണ്ടിക്കൊണ്ട് ഒരുമിച്ച് അലറി.
എന്താ അലറിയത്?


“മുക്കിക്കൊല്ലടാ അവനെ! “

സമ്മതിച്ചു.... ഇനി ഇതു കേല്‍ക്ക്...

ഉറുമ്പുകള്‍ കരയില്‍ കൂട്ടമായി കളിച്ചുകൊണ്ട് നിന്നിരുന്നപ്പോള്‍ ഒരാന വന്ന് ഇടയ്ക്ക് ചാടി മലക്കം മറിഞ്ഞു ഉറുമ്പുകള്‍ എല്ലാം പൊടിയില്‍ മുങ്ങി. പൊടി അടങ്ങിയപ്പോ ‘ദെന്താപ്പോ സംഭവിച്ചേ” എന്ന് വണ്ടറടിച്ച് ഉറുമ്പുകള്‍ നോക്കിയപ്പോള്‍ ആനയതാ നില്‍ക്കുന്നു. ആനയുടെ തലക്ക് മേലെ, ഒരു ഉറുമ്പ് എങ്ങനെയോ പറ്റിപ്പിടിച്ചിരിക്കുന്നു.ആനയുടെ തലയില്‍ ഇരിക്കുന്ന ഉറുമ്പ് മറ്റ് ഉറുമ്പുകളോട്‍ എന്താ അലറിയത്?

..........

..........

.....

എല്ലാരും ഓടി രക്ഷപെട്ടോളൂ.... ഇവനെ ഞാന്‍ ചവിട്ടിപ്പിടിച്ചിട്ടുണ്ട്....!!!

Unknown said...

ഇനി ഞാനൊരു കഥ പറയാം. ഒരു ദിവസം ഉറുമ്പ് കൂട്ടുകാരനായ ആനയുടെ അടുത്ത് വന്നു. എന്നിട്ട് വളരെ സങ്കടത്തോടു കൂടി ആനയോട് ചോദിച്ചു.കൂട്ടുകാരാ, ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അതു സാധിച്ചു തരുമോ? ഹും എന്ത് കാര്യമാ? ആന ചോദിച്ചു' എന്തായാലും ഉറുമ്പ് മടിച്ചു മടിച്ചു ചോദിക്കാൻ തുടങ്ങി' ചോദ്യം ഇതായിരുന്നു' നിന്റെ ഒരു ഷെഡ്ഡി എനിക്ക് തരുമോ? ഇതു കേട്ട ആന കുറച്ച് നേരം ചിരിയടക്കനാവാതെ പൊട്ടിച്ചിരിച്ചു.ഇത് കണ്ട ഉറുമ്പിന്ന് സങ്കടം വന്നു.ചിരിയൊക്കെ ക്കഴിഞ്ഞപ്പോൾ ആന ചോദിച്ചു 'ആട്ടെ നിനക്കെന്തിനാ എന്റെ ഷെഡ്ഢി? അതിന്ന് ഉറുമ്പ് പറഞ്ഞ മറുപടി എന്താണെന്നറിയാമോ? ************************************** അതേ! നിന്റെ ഷെഡ്ഢി എനിയ്ക്ക് ഉടുക്കാൻ വേണ്ടിയല്ല' എന്റെ മകളുടെ കല്യാണത്തിന്ന് പന്തലിടാൻ വേണ്ടിയാണ് ....

Unknown said...

Y

Vikas yadav said...

Very funny jokes to laugh and some jokes are fun to read on elephant and ant