Sunday, August 06, 2006

ബൂലോഗം റേഡിയോ ഏഷ്യാ 94.7 എഫ്.എം- ല്‍

നാളെ ( 7-08-06 ) രാവിലെ യു.എ.ഇ സമയം 9 മണി മുതല്‍ 11 മണിവരെ " Time Out "ല്‍ യൂണികോഡിനെയും,ബ്ലോഗിനേയും,ബൂലോഗത്തിനേയും പരിചയപ്പെടുത്തുന്നു. യു.എ.ഇ-യിലെ ചില ബൂലോഗപുലികളും സംസാരിക്കുന്നു..കേള്‍ക്കൂ..വിലയിരുത്തൂ.. “കീറിമുറിക്കൂ“..( ഈ വാക്കിന്കൈപ്പള്ളിയോട് കടപ്പാട് )

12 comments:

ഇടിവാള്‍ said...

ആ പുലികള്‍ ആരൊക്കെയാന്നൊന്നു പറയൂ ചന്തൂ !
ഒരു പുലിയെ ഊഹിച്ചു....കലേഷു പുലി !

വല്യമ്മായി said...

വിശാലനും ഉണ്ടെന്നാ അറിഞ്ഞത്

Visala Manaskan said...
This comment has been removed by a blog administrator.
Visala Manaskan said...

ഇത് കാണിച്ചൊരു പോസ്റ്റിടാന്‍ നദീര്‍ പറഞ്ഞിട്ട് ഇടാനൊത്തില്ല.

പുലികള്‍ അനിലും പെരിങ്ങോടനും മാത്രമേ ഉള്ളൂ.
പിന്നെ, നമ്മള്‍ വെറുതേ..അവര്‍ക്കൊരു കമ്പനിക്ക്!

പട്ടേരി l Patteri said...
This comment has been removed by a blog administrator.
aneel kumar said...

പുലികളില്‍ പലരെയും വിളിച്ചെങ്കിലും പെരിങ്ങോടരൊഴികെ ഒന്നിനും വേട്ടയാടലിനിടെ നേരമില്ലത്രേ. അതുകൊണ്ടവര്‍ ഒരെലിയെയും ഒരു പുലിയെയും വച്ച് ഒരു പരീക്ഷണം. ഇതൊരു നെടുങ്കന്‍ പ്രോഗ്രാമൊന്നുമല്ല, പാട്ടുകള്‍ക്കിടെ പുട്ടിനുതേങ്ങാക്കൊത്ത് മോഡല്‍ ചോദ്യങ്ങള്‍. നല്ല ചുമയുള്ളത് നാളെ ഒരു രക്ഷയാകുമെന്നുതന്നെയാണിതുവരെയുള്ള പ്രതീക്ഷ ;)

K.V Manikantan said...

ചന്തു ഗെഡീ.....

അഭിമുഖങ്ങള്‍ക്കിടെ പുട്ടിലെ തേങ്ങപോലെ ചില കിടിലന്‍ പോസ്റ്റിലെ ഒരു പാരഗ്രാഫ്‌ കൂടി വായിച്ചാല്‍......

നാരങ്ങക്കഷ്ണങ്ങളിട്ട ജിന്നിന്റെ കൂടെ തേങ്ങാപ്പൂളിട്ട താറാവ്‌ റോശ്റ്റിന്റെ ഫലം ഉണ്ടാകും.....

രാജ് said...

അനിലേട്ടനുമായുള്ള സംഭാഷണം ഇപ്പോള്‍ തീര്‍ന്നതേയുള്ളൂ. അടുത്തതു വിശാലന്‍ ഓണ്‍ എയര്‍ വരുന്നു. tune into 94.7 Radioasia FM

ദേവന്‍ said...

പ്രോഗ്രാം കേള്‍ക്കാന്‍ കഴിഞ്ഞില്ല, സങ്കടമായിപ്പോയി.

റേഡിയോ ഏഷ്യാ പുലികള്‍ ചന്തുവിനും വിദ്യക്കും ഈ പ്രോഗ്രാമിനു നന്ദി. ബൂലോഗത്തിന്റെ യൂ ഏ ഈ പി ആര്‍ ഓ ഡ്രിസ്സിലിന്‌ അഭിനന്ദനനം. കുറേ പേര്‍ പുത്തുതായി എത്തട്ടെ, 4 പീപ്പിള്‍ കൂടി അറിയട്ടെ ബൂലോഗത്തെക്കുറിച്ച്‌

ചന്തു said...

പ്രോഗ്രാം കേള്‍ക്കാന്‍ പറ്റാത്തവര്‍ക്കുവേണ്ടി അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ഇടാന്‍ ശ്രമിക്കാം.

കുറുമാന്‍ said...

പ്രോഗ്രാം മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. ചന്തു സംസാരിച്ച ഭാഗം എത്തിയപ്പോഴാ, ഒന്നു ചാടി വണ്ടിയില്‍ കയറി റേഡിയോ ഓണ്‍ ചെയ്യാന്‍ പറ്റിയത്. അതിനാല്‍ അതു റെക്കോര്‍ഡ് ചെയ്തു. അതിന്നു മുന്‍പുണ്ടായിരുന്ന ഭാഗങ്ങള്‍ കേള്‍ക്കാന്‍ വേഗം തന്നെ അപ് ലോഡ് ചെയ്യൂ ചന്തൂ..(ചതിക്കാത്ത ചന്തൂ)

Rasheed Chalil said...

കേള്‍ക്കാത്തവര്‍ കാത്തിരിക്കുന്നു..
ചതിക്കല്ലേ ചന്തൂ‍..